Search this blog


Home About Me Contact
2009-04-07

തുറന്ന കത്ത് എഴുതിയത് ലേഖനം വായിക്കാതെ  

പ്രീയപ്പെട്ട ബിനോയ് വിശ്വം,

വ്യക്തിപരമായ സൗഹൃദങ്ങളെ വിലമതിക്കുന്ന താങ്കള്‍ എന്നെപ്പറ്റി അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നിറഞ്ഞ ഒരു തുറന്ന കത്ത് എഴുതിയത് രാഷ്ട്രീയ പ്രേരണകൊണ്ടാണെന്നുപറയുന്നതില്‍ ക്ഷമിക്കുമല്ലോ. താങ്കളുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കുവേണ്ടി നമ്മുടെ സൗഹൃദം ബലികഴിക്കുകയാണ് ചെയ്തത്.

ഞാന്‍ സിയോണിസ്റ്റുകളുടെ മാനസപുത്രനെപ്പോലെ ഇസ്രയേലിനുവേണ്ടി വാദിക്കുന്നു എന്ന് താങ്കളെ ധരിപ്പിച്ച ലേഖനം താങ്കള്‍ വായിച്ചിട്ടില്ല എന്നാണെന്റെ സംശയം. ആ ലേഖനത്തിന്റെ ഉദ്ദേശ്യം താങ്കള്‍ ധരിച്ചതിന് വിപരീതമായി ഇന്ത്യ ഇസ്രയേലിനെപ്പോലെ പെരുമാറരുത് എന്നതായിരുന്നു. ഭീകരവാദം ഇന്ത്യയ്ക്കും ഇസ്രയേലിനും ഭീഷണിയാണെന്നത് പാലസ്തീനെയോ ഇസ്ളാം മതത്തെയോ കുറ്റപ്പെടുത്തലല്ല. ഇന്ത്യ പാകിസ്ഥാനോട് നയതന്ത്രതലത്തില്‍ പ്രതികരിച്ചത് നന്നായി എന്നും ഇസ്രയേലിനെപ്പോലെ യുദ്ധത്തിന് പുറപ്പെടാത്തത് ഇന്ത്യയ്ക്ക് ചേര്‍ന്നതാണെന്നുമാണ് ഞാന്‍ ആ ലേഖനത്തില്‍ എഴുതിയിരുന്നത്. എന്നെ ഇസ്ളാം വിരുദ്ധനായി ചിത്രീകരിച്ച് എനിക്ക് മുസ്ളിം വോട്ടുകള്‍ നിഷേധിക്കാനുള്ള വിലകുറഞ്ഞ ശ്രമമാണ് താങ്കളുടെ കത്തില്‍. താങ്കളുടെ സര്‍ക്കാര്‍ ഈയിടെ ഇസ്രയേലിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചതും ആ രാജ്യവുമായി കരാറുണ്ടാക്കിയതും ഇസ്ളാം വിരുദ്ധ പ്രവര്‍ത്തനമായിരുന്നോ? ഇസ്ളാം വിരോധത്തിനെതിരായ ആദ്യത്തെ ഐക്യരാഷ്ട്ര സംഘടനായോഗം വിളിച്ചുകൂട്ടിയതും അതിന് അദ്ധ്യക്ഷത വഹിച്ചതും ഞാനായിരുന്നുവെന്ന് താങ്കള്‍ അറിയാന്‍ വഴിയില്ല.

ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഇന്ത്യയിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ്. ഇന്നത്തെ ഇന്ത്യയുടെ ആഭ്യന്തരവും വിദേശീവുമായ കാര്യങ്ങള്‍ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുവാനുള്ള കഴിവ് കോണ്‍ഗ്രസിന് മാത്രമാണുള്ളതെന്നും ശ്രീമതി സോണിയാഗാന്ധിയുടെയും ശ്രീ. മന്‍മോഹന്‍സിംഗിന്റെയും നേതൃത്വം ഇന്ത്യയ്ക്ക് ആവശ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇത് എന്റെ പഴയ വിലയിരുത്തലുകളുടെ വെളിച്ചത്തില്‍ കൂടുതല്‍ പ്രസക്തമാണ്. വ്യത്യസ്തമായ സാഹചര്യത്തില്‍ വ്യത്യസ്തമായി പ്രതികരിക്കാനും പ്രവര്‍ത്തിക്കുവാനുമുള്ള കഴിവാണ് പക്വതയുള്ള വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും ഉണ്ടാകേണ്ടത്.

സ്വന്തം നാട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ് ആ നാടിനെ പ്രതിനിധീകരിക്കാന്‍ അര്‍ഹര്‍ എന്ന താങ്കളുടെ അഭിപ്രായം സാമാന്യ നീതിക്ക് നിരക്കുന്നതല്ല. രാജ്യത്തിന് പുറത്ത് പ്രശസ്ത സേവനം നടത്തിയിട്ടുള്ള നാട്ടുകാരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. ശ്രീ. വി.കെ. കൃഷ്ണമേനോനെയും, ശ്രീ. കെ. ആര്‍. നാരായണനെയും പോലെ വിദേശത്ത് പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയിലായിരുന്നെങ്കില്‍ ചെയ്യാവുന്നതില്‍ കൂടുതല്‍ സേവനം രാജ്യത്തിന് നല്‍കിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് അവസരം നല്‍കാതിരിക്കുന്നത് തികച്ചും അന്യായമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ചവര്‍ക്ക് കേരളത്തിനെയോ തിരുവനന്തപുരത്തെയോ പ്രതിനിധീകരിക്കാന്‍ യോഗ്യതയില്ല എന്ന താങ്കളുടെ അഭിപ്രായം വിചിത്രമായിരിക്കുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്.

എന്റെ ഐക്യരാഷ്ട്ര സംഘടനയിലെ സേവനങ്ങളും എന്റെ കൃതികളും സ്നേഹത്തോടെ അംഗീകരിച്ചവരാണ് മലയാളികള്‍. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും അവര്‍ ഹൃദയം തുറന്ന് സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഞാന്‍ എന്റെ നാട്ടുകാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധനാണ്. താങ്കളെപ്പോലെയുള്ള സുഹൃത്തുക്കള്‍ എന്റെ ഈ പ്രയത്നം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു എന്റെ വിശ്വാസം. ആ വിശ്വാസമാണ് താങ്കളുടെ കത്ത് തകര്‍ത്തിരിക്കുന്നത്.

സ്നേഹപൂര്‍വം,
ശശി തരൂര്‍

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories9 comments: to “ തുറന്ന കത്ത് എഴുതിയത് ലേഖനം വായിക്കാതെ

 • Prasanth Krishna
  Tuesday, April 07, 2009 8:11:00 AM  

  ഞാന്‍ സിയോണിസ്റ്റുകളുടെ മാനസപുത്രനെപ്പോലെ ഇസ്രയേലിനുവേണ്ടി വാദിക്കുന്നു എന്ന് താങ്കളെ ധരിപ്പിച്ച ലേഖനം താങ്കള്‍ വായിച്ചിട്ടില്ല എന്നാണെന്റെ സംശയം. ഇസ്ളാം വിരോധത്തിനെതിരായ ആദ്യത്തെ ഐക്യരാഷ്ട്ര സംഘടനായോഗം വിളിച്ചുകൂട്ടിയതും അതിന് അദ്ധ്യക്ഷത വഹിച്ചതും ഞാനായിരുന്നുവെന്ന് താങ്കള്‍ അറിയാന്‍ വഴിയില്ല.

 • abhilash attelil
  Tuesday, April 07, 2009 8:52:00 PM  

  ശശി തരൂര്‍ മറുപടി എന്ന് പറഞ്ഞു എഴുതിയതില്‍ ബിനോയി വിശ്വം ചോദിച്ച പല കാര്യങ്ങള്‍ക്കും മറുപടി ഇല്ല.
  1)“സോഷ്യലിസ്റ്റ് വാചകമടിയുടെ മറവില്‍ സ്വകാര്യ സ്വത്തു സബാധിച്ചു കൂട്ടുന്ന ഖദറില്‍ പൊതിഞ്ഞ മാംസ പിണ്ടങ്ങലാണ് കോണ്‍ഗ്രസ്സുകാര്‍ എന്നാണ് ഇന്ത്യ -അര്‍ദ്ധ രാത്രി മുതല്‍ അരനൂറ്റാണ്ട് എന്നാ പുസ്തകല്‍ത്തില്‍ എഴുതിയിരിക്കുന്നത്.ഇപ്പോള്‍ മാറിയിരിക്കുന്നത് കോണ്‍ഗ്രെസ്സുകരാണോ അതോ തരൂരോ?
  2) തനിക്കു പാകമാകാത്ത കുപ്പായത്തില്‍ കേറി പരമ്പരാഗത ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന്‍റെ ഭാഗം അഭിനയിക്കാന്‍ ശ്രെമിക്കുകയായിരുന്നു രാജീവ് ഗാന്ധി എന്ന് പറഞ്ഞിട്ടുണ്ട് .ഇന്ത്യന്‍ ജനധ്യപത്ത്തിന്റെ ചക്രം തിരിക്കുന്നതിനു ഇടയില്‍ എങോട്ടന് പോകേണ്ടത് എന്ന് അദ്ദേഹം മറന്നു പോവുകയും ചെയ്തു എന്ന് പറഞ്ഞിരിക്കുന്നു.ഈ അഭിപ്രായം മാറിയോ?
  3)ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയെ കുറിച്ച് പുസ്തകത്തില്‍ എഴുതിയ അഭിപ്രായം തന്നെ ആണോ ഇപ്പോഴും
  4)സ്വാര്‍ത്ഥ താല്പരിയത്തിനു ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും വളര്‍ത്തികൊണ്ടുവന്നതാണ് സിഖ് തീവ്ര വാദികളെ എന്നെഴുതിയിരുന്നല്ലോ.ആ അഭിപ്രായം ഇപ്പോഴും ഉണ്ടോ?

 • സാജന്‍| SAJAN
  Wednesday, April 08, 2009 5:10:00 AM  

  This comment has been removed by the author.

 • സാജന്‍| SAJAN
  Wednesday, April 08, 2009 5:13:00 AM  

  പ്രീയ അഭിലാഷ്,
  തങ്കളുടെ സംശയം ദുരീകരിക്കുന്നതിന് ഉതകാവുന്ന രീതിയില്‍ ഒരു കമന്റ് ഞാന്‍ ഈ ബ്ലോഗിലെ ഒരു പോസ്റ്റില്‍ ഇട്ടിരുന്നു,

  എന്നാല്‍ ഇപ്പോള്‍ നമുക്ക് മൂന്നാമതൊരാളിനെ വെറുതെ വിടാം ഇടത് പക്ഷ അനുഭാവിയെന്ന നിലയില്‍ ബ്ലോഗില്‍ വര്‍ത്തിക്കുന്ന അഭിലാഷിനോട് ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ,

  ഈ ചോദ്യങ്ങളുടെ തെറ്റും ശരിയും അല്ല ഇവിടെ വിവക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്, ഇതിലെ നിലപാട് മാറ്റത്തെ പറ്റി മാത്രമാണെന്നു കൂടെ മനസിലാക്കുമല്ലോ?

  1, മായാവതിയെ ജയിലില്‍ അടയ്ക്കുകയാണ് വേണ്ടതെന്ന പഴയ ഇടത് പക്ഷ നിലപാടിനോട് താങ്കള്‍ ഇപ്പോഴും യോജിക്കുന്നുണ്ടോ?

  2, കമ്പ്യൂട്ടെറിനെതിരെ ഒരിക്കല്‍ സമരം ചെയ്ത ഇടത് പക്ഷ നടപടി ശരിയായിരുന്നുവെന്ന് താങ്കള്‍ ഇപ്പോഴും കരുതുന്നുണ്ടോ?

  3, മദനി ലോകം കണ്ട ഏറ്റവും വലിയ ഭീ‍കരനാണെന്ന സിപിയെം മുഖപത്രത്തിന്റെ പഴയ കാഴ്ചപ്പാടിനോടുള്ള താങ്കളുടെ ഇപ്പോഴത്തെ മനോഭാവം എന്താണ്?

  4,മതവിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടും, കെ കെ രാഗേഷിന്റെ മകളെ യാക്കോബായ പള്ളിയില്‍ മാമ്മോദീസമുക്കുകയും, റോഷന്‍ ആന്‍ഡ്രൂസിന്റെ വിവാഹം റാന്നി ക്നാനായ പള്ളിയില്‍ വച്ച് മത പുരോഹിതന്‍‌മാരുടെ കാര്‍മ്മികത്തില്‍ വച്ച് നടത്തിയതും ശരി എന്ന്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

  ഇപ്പൊ നാലിരിക്കട്ടെ, ബാക്കി ആവശ്യമെങ്കില്‍ പിന്നാലെ :)

 • aneezone
  Wednesday, April 08, 2009 10:02:00 AM  

  മറുചോദ്യങ്ങള്‍ ചോദിക്കാതെ അഭിലാഷ് ചോദിച്ചതിനു മറുപടി പ്രതീക്ഷിക്കുന്നു

 • abhilash attelil
  Wednesday, April 08, 2009 2:04:00 PM  

  എന്തിനീ മറു ചോദ്യങ്ങള്‍ .ഉത്തരം ഇല്ലേ.ശശി തരൂരിന്റെ ഗന്ധിജിയെകുരിച്ചും ഇന്ദിര ഗന്ധിയെകുരിച്ചും ,രാജീവ് ഗാന്ധി,സഞ്ജയ് ഗാന്ധി,സോണിയ ഗാന്ധി എന്നിവരെ കുറിച്ചുള്ള നിലപാടുകള്‍ മാറി എന്ന് എങ്ങും പറഞ്ഞു കേട്ടില്ല.താങ്കളോട് പ്രത്യേകം ആയിട്ട് പറഞ്ഞോ.
  )“സോഷ്യലിസ്റ്റ് വാചകമടിയുടെ മറവില്‍ സ്വകാര്യ സ്വത്തു സബാധിച്ചു കൂട്ടുന്ന ഖദറില്‍ പൊതിഞ്ഞ മാംസ പിണ്ടങ്ങലാണ് കോണ്‍ഗ്രസ്സുകാര്‍ എന്നാണു തരൂര്‍ പറഞ്ഞത് .അങ്ങനെ എങ്കില്‍ ഈ ശശി തരൂര്‍ ഇപ്പോള്‍ ആരായി.മാംസ പിണ്ടാങ്ങലാല്‍ ചുമക്കപെടുന്ന മറ്റൊരു മാംസ പിണ്ടമോ?

 • സാജന്‍| SAJAN
  Wednesday, April 08, 2009 2:12:00 PM  

  അഭിലാഷേ,

  അപ്പൊ നിലപാടുതറ ഒന്നു മറ്റിച്ചവിട്ടിയാല്‍ മതി അല്ലേ? ഇടത് പക്ഷമായാല്‍ ആര്‍ക്കും എന്തും കാണിക്കാം അല്ലേ? ഞാനീ പറഞ്ഞതിന്റെഒക്കെ നിലപാട് മാറ്റിയതായി ശ്രീ പിണറായി വിജയന്‍ എങ്ങും പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചില്ലല്ലോ!
  ഉവ്വോ ഞാന്‍ ഇന്നത്തെ പത്രം കണ്ടില്ലായിരുന്നു:)

  അഭിലാഷ്, താങ്കളുടെ ഈ മറുപടിയെ ആണ് ഉത്തരം കുത്തുമ്പോള്‍ കൊഞ്ഞനം കുത്തുന്നുവെന്നു വിശേഷിപ്പിക്കണ്ടത്!
  അഫിവാദ്യങ്ങള്‍ സഗാവേ:)

 • Prasanth Krishna
  Wednesday, April 08, 2009 2:14:00 PM  

  അഭിലാഷിന്റെ ചോദ്യങ്ങള്‍ക്ക് ഡോ. ശശി താരൂര്‍ തന്നെ മറുപടി പറയുന്നത് ഇവിടെ ക്ലിക്കിയാല്‍ കേള്‍ക്കാവുന്നതാണ്

 • Prasanth Krishna
  Wednesday, April 08, 2009 2:21:00 PM  

  സാജന്റെ ചോദ്യങ്ങള്‍ക്ക് അഭിലാഷ് എന്തേ മൗനം പാലിക്കുന്നു. ഉത്തരം മുട്ടിയോ? അതോ ‌ഇടതുപക്ഷകാര്‍ക്ക് എന്തും ആകാം എന്ന ധാര്‍ഷ്ട്യമോ?

  ലാവലിന്‍ വിജയന്റെ പഠിക്കാന്‍ തുരുമണ്ടനായ, പലപരീക്ഷകളിലും തോറ്റു തുന്നം പാടിയ മകനെ ലക്ഷങ്ങള്‍ കൊടുത്ത് വിലക്കു വാങ്ങിയ സീറ്റില്‍, ഇംഗ്ലണ്ടില്‍ ബര്‍മ്മിങ്ങ്ഹാം യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ വിട്ടതും, സ്വാശ്രയ കോളജുകള്‍ക്കെതിരെ ഘോര ഘോരം കവലപ്രസംഗം നടത്തുകയും, മാസങ്ങളോളം പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ സ്തംഭിപ്പിക്കുകയും ചെയ്ത, നിരീശ്വരവാദിയായ ലാവലിന്‍ വിജയന്‍, മകളെ അമ്യത ഇന്‍സ്റ്റിട്യൂട്ടില്‍, മാനേജ്‌മന്റ് സീറ്റ് വിലക്കു വാങ്ങി ബിരുദത്തിനു വിട്ടതും ഒക്കെ ആണോ ഇടതുപക്ഷക്കാരുടെ പക്ഷം?