2009-04-08
അഴീക്കോട് തലകുനിക്കട്ടെ
-മാധ്യമങ്ങള്‍ക്ക് നല്‍കിയത് പ്രസിദ്ധീകരിച്ചില്ല-
ആര്‍ക്കും എന്തും എഴുതി വിടാവുന്ന ഉറവിടവും വിശ്വാസ്യതയും തെളിയിക്കേണ്ടതില്ലാത്ത ഇന്റെര്‍നെറ്റിനെ ആധാരമാക്കി ശ്രീ സുകുമാര്‍ അഴിക്കോട് 2009, ഏപ്രില്‍ മൂന്നാം തീയതി വെള്ളിയാഴ്ച ദേശാഭിമാനി പത്രത്തിലൂടെ പ്രസിദ്ധീകരിച്ച ലേഖനം തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാരെ ഏറെ തെറ്റിദ്ധരിപ്പിക്കും എന്നതിനാല്‍ ചില വസ്തുതകള്‍ പൊതുജനസമക്ഷം ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു.
രാഷ്ട്രീയവും അല്ലാത്തതുമായ ഓരോ സംഭവങ്ങളും വിശകലനം ചെയ്ത് സാമാന്യ ബുദ്ധിയോടുകൂടി ജീവിക്കുന്ന കേരളീയരുടെ ധിഷണയെ പരിഹസിക്കുകയാണ് പ്രസ്തുത ലേഖനത്തിലൂടെ ഡോ. അഴിക്കോട്. ഡോ. ശശി തരൂര്‍ ആരാണന്നും എന്താണെന്നും അറിയാന്‍ ഇന്റെര്‍നെറ്റല്ല ആധാരം. അദ്ദേഹത്തിന്റെ ജീവിതം ലോകത്തിന് മുഴുവന്‍ പരിചിതമാണ്. അദ്ദേഹത്തിന്റെ അറിവും കഴിവും പ്രവര്‍ത്തന പരിചയവും മലയാളികള്‍ക്ക് മുഴുവന്‍ അറിവുള്ളതാണ്. ശശി തരൂര്‍ എത്രമാത്രം ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ സ്നേഹിക്കുന്നു എന്നും തന്റെ പാര്‍ലമെന്റ് മണ്ഡലത്തിനുവേണ്ടി എത്രമാത്രം ഗഹന ചിന്തയോടെയും ദീര്‍ഘവീക്ഷണത്തോടെയും കാര്യങ്ങള്‍ നോക്കിക്കാണുന്നുവെന്നും അറിയണമെന്നുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് www.shashitharoor.in ആധികാരിക ദൃഷ്ടാന്തമാണ്. തന്റെ മണ്ഡലത്തെക്കുറിച്ച്, തന്റെ നാടിനെക്കുറിച്ച്, ദീര്‍ഘദര്‍ശന മില്ലാത്ത ഒരു നേതാവിനും നമ്മുടെ രാജ്യത്തിന്റെ ഭാവി തിരുത്തിക്കുറിക്കാനാവില്ല. ക്രാന്തദര്‍ശികളായ നേതാക്കന്മാര്‍ ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും പിന്നെ രാജീവ് ഗാന്ധിക്കും ശേഷം എത്രപേര്‍ ഉണ്ടായിട്ടുണ്ട്. അത് തുറന്ന് പറയാന്‍ ശശി തരൂര്‍ കാണിച്ച തന്റേടം കഴമ്പില്ലാത്ത നേതാക്കള്‍ക്ക് കയ്ക്കുമെങ്കിലും അഭിനന്ദനീയം തന്നെ. ഇതില്‍ കോണ്‍ഗ്രസ് വിമര്‍ശനമില്ല. ഒരു പാര്‍ട്ടിയേയും പ്രത്യേകിച്ച് ഉദ്ദേശിച്ചിട്ടുമില്ല. വാസ്തവത്തില്‍ വഴിതെറ്റിയ രാഷ്ട്രീയ നീക്കുപോക്കുകള്‍ വായ് തോരാതെ പ്രസംഗിക്കുകയും ഖജനാവ് കാലിയാക്കി സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുകയും ചെയ്തുപോരുന്ന ഇടത്പക്ഷ നേതാക്കളുടെ മുഖത്തേറ്റ പ്രഹരമാണിത് എന്ന തിരിച്ചറിവാണ് അഴിക്കോടിന്റെ ലേഖനത്തിന് പിന്നില്‍.
ലോകം കാണാത്തവരല്ല തിരുവനന്തപുരത്തുകാര്‍. ഒരു യൂണിവേഴ്സിറ്റി പ്രോഗ്രാം ആ രാജ്യത്ത് മുന്‍ നിരയിലുള്ള ഒരു കമ്പനി സ്പോന്‍സര്‍ ചെയ്യുന്നത് അമേരിക്കയിലല്ല ഇന്ത്യയിലും സാധാരണമാണ്. ഒരു സര്‍വ്വകലാശാലാ പരിപാടിയില്‍ പ്രഭാഷകനായി ക്ഷണിക്കപ്പെട്ടുപോയതാണോ ശശി തരൂര്‍ ചെയ്ത കുറ്റം? ചിന്തകരും ബുദ്ധിജീവികളും സൈദ്ധാന്തികരും പല പല സര്‍വ്വകലാശാലകളിലൂടെ അറിവ് പങ്കുവയ്ക്കാന്‍ തയ്യാറാകുന്നത് ഏത് കമ്പനിയാണ് സ്പോന്‍സര്‍ ചെയ്യുന്നു എന്നുനോക്കിയല്ല. മറിച്ച് ശ്രോതാക്കളുടെ ഉന്നതി മുന്‍നിറുത്തിയാണ്. സ്പോണ്‍സര്‍മാര്‍ മാറി മാറി വന്നെന്നിരിക്കും. പ്രഭാഷകര്‍ സ്പോണ്‍സര്‍മാരുടെ വക്താക്കളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. മറ്റൊരു മാര്‍ഗ്ഗവും കാണാത്തപ്പോള്‍ അഴിക്കോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇല്ലാത്ത കഥ മെനഞ്ഞ് സാധാരണ ജനങ്ങളുടെ സാമാന്യ ബുദ്ധിയെയാണ് വെല്ലുവിളിച്ചിരിക്കുന്നത് എന്ന് സ്പഷ്ടം.
പ്ലാച്ചിമടയില്‍ സംഭവിച്ചത് ഏതൊരു മലയാളിയേയും പോലെ ഡോ. ശശി തരൂറിനെയും വേദനിപ്പിക്കുന്ന ഒന്നാണ്. അവരുടെ ഹൃദയ വികാരങ്ങള്‍ മാനിക്കുന്ന ഒരാളാണദ്ദേഹം എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. ഏതോ ഒരുനാള്‍ മാനത്തുനിന്ന് പൊട്ടിവീണ സാമൂഹ്യ പ്രവര്‍ത്തകനല്ല അദ്ദേഹം. അഴിമതി ആരോപണങ്ങളിലും പെണ്‍ വാണിഭ കേസുകളിലും കാണാനാവില്ല കറകളഞ്ഞ ഈ നേതൃത്വത്തിന്റെ മുഖം. അനന്തമില്ലാതെ പ്രസംഗിക്കുകയല്ല അദ്ദേഹം. പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കുന്ന പ്രവര്‍ത്തനോത്സുകനാണ് ഡോ. ശശി തരൂര്‍.
വ്യത്യസ്ഥമായ വ്യക്തിത്വം, ശക്തമായ നേതൃപാടവം, തിരുവനന്തപുരത്തിന്റെ ആവശ്യങ്ങളറിഞ്ഞ് സാധാരണക്കാരിലേക്കിറങ്ങിച്ചെന്ന് ആത്മാര്‍ത്ഥതയോടെ തന്റെ ജനങ്ങളെ സേവിക്കുന്ന ജനസമ്മതനായ ഒരു നേതാവിനെയാണ് വിലകുറഞ്ഞ ആരോപണമെറിഞ്ഞ് ഡോ. അഴിക്കോട് ആക്രമിച്ചിരിക്കുന്നത്. നമ്മുടെ ജനങ്ങള്‍ എക്കാലവും എ.ല്‍ഡി.എഫി-ന്റെ കറണ്ട് കട്ടിലും പാര്‍ട്ടി പത്രത്തിലൂടെമാത്രം വരുന്ന വാര്‍ത്തകളറിഞ്ഞുമാണ് ജീവിക്കുകയെന്ന് വ്യാമോഹിക്കുകയാണ് ഡോ. അഴീക്കോട്. ഒന്ന് തറപ്പിച്ച് പറയാം. ശശി തരൂര്‍ ജയിച്ചാല്‍ അത് സാധാരണ ജനങ്ങളുടെ വിജയമാണ്. തിരുവനന്തപുരത്തിന്റെ വികസനത്തിനാണ് അദ്ദേഹത്തിന്റെ എം.പി ഫണ്ടൊഴുകുക അല്ലാതെ ബിനാമി അകൗണ്ടുകളിലേക്കല്ല.
പാര്‍ലമെന്റിന്റെ എ.സി റൂമിലിരുന്ന് ഉറക്കം തൂങ്ങുന്ന ഒരു എം.പിയെ അല്ല, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളും പ്രോജക്ടുകളും പഠിക്കാനും മനസ്സിലാക്കാനും സമയവും സന്മനസ്സുമില്ലാത്ത ഒരു എം.പിയെ അല്ല, വര്‍ഷങ്ങളായി ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍ ഒരിക്കല്‍ക്കൂടി ചോദിച്ച്, ചോദ്യം ചോദിച്ചുവെന്ന രേഖയുണ്ടാക്കുന്ന ഒരു എം.പിയെ അല്ല തിരുവനന്തപുരത്തിന് വേണ്ടത്. എന്നാല്‍ ബുദ്ധിപൂര്‍വ്വം പഠിച്ച് മനസ്സിലാക്കി പദ്ധതികളും പ്ലാനുകളും അവതരിപ്പിക്കുകയും അവയെ തന്റെ മണ്ഡലത്തിന്റെ ഉന്നതിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് ദൃഢനിശ്ചയം ചെയ്ത ആദര്‍ശനേതാവിനെയാണ് ഭാഗ്യവശാല്‍ തിരുവനന്തപുരത്തുകാര്‍ക്ക് സ്ഥാനാര്‍ത്ഥിയായി ലഭിച്ചിരിക്കുന്നത്. ജനങ്ങള്‍ ഇതൊരു വരദാനമായി കരുതുമ്പോള്‍ പതിനെട്ടടവും തോറ്റിടത്ത് നാക്കടിക്കുകയാണ് അഴിക്കോട്. മലയാളികള്‍ക്ക് ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ല. ജനങ്ങളെ വിണ്ടും വീണ്ടും വിഡ്ഢികളാക്കുന്ന പാര്‍ട്ടികള്‍ക്കും സാംസ്കാരിക നായക വേഷം കെട്ടുകാര്‍ക്കും എക്കാലവും നിലനില്‍പ്പുണ്ടാകുകയില്ല.
ഇത്തരത്തില്‍ തിരുവനന്തപുരത്തുകാര്‍ ചിന്തിക്കട്ടെ കഴിവുള്ള നേതാവാരാണെന്ന്. ദേശീയവും അന്തര്‍ദ്ദേശീയവുമായ കാര്യങ്ങള്‍ക്ക് കഴിവും ഭാഷാസ്വാധീനവും ആവശ്യമാണ്. അതില്ലാത്തവരെ തെരഞ്ഞെടുത്തയച്ചാല്‍ എന്താണുണ്ടാവുക? ബാംഗ്ലൂരിലും ഹൈദരാബാദിലും ചെന്നൈയിലും ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രോജക്ടുകള്‍ പടുത്തുയര്‍ത്തുമ്പോള്‍ മലയാളികള്‍ക്ക് തൊഴിലിനായി കൈനീട്ടേണ്ടിവരും. തിരുവനന്തപപുരത്തുകാരെ അത്തരമൊരവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ ശശി തരൂരിനെപ്പോലെയുള്ള കരുത്തനായ ഒരു നേതാവിനെ പാര്‍ലമെന്റിലേക്കയയ്ക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ അഴിക്കോടിനെന്താണിത്ര അസഹ്യത?
-അഡ്വ. ശുഭലക്ഷ്മി വി.ബി-

Wednesday, April 08, 2009 6:45:00 PM
ബാംഗ്ലൂരിലും ഹൈദരാബാദിലും ചെന്നൈയിലും ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രോജക്ടുകള്‍ പടുത്തുയര്‍ത്തുമ്പോള്‍ മലയാളികള്‍ക്ക് തൊഴിലിനായി കൈനീട്ടേണ്ടിവരും. തിരുവനന്തപപുരത്തുകാരെ അത്തരമൊരവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ ശശി തരൂരിനെപ്പോലെയുള്ള കരുത്തനായ ഒരു നേതാവിനെ പാര്‍ലമെന്റിലേക്കയയ്ക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ അഴിക്കോടിനെന്താണിത്ര അസഹ്യത?
Wednesday, April 08, 2009 8:16:00 PM
അഭ്യസ്ഥവിദ്യരും സര്‍ക്കാര്‍ സ്കൂളുകളില്‍ രാഷ്ട്രീയം പഠിക്കാത്തവരും ശശി തരൂരിനൊപ്പമേ ഉണ്ടാവുകയുള്ളു.
Thus, if Tharoor manages a win, it will mark a renaissance not just for Kerala politics but also for the future of party politics in India.
Wednesday, April 08, 2009 8:30:00 PM
"ഡോ. ശശി തരൂര്‍ ആരാണന്നും എന്താണെന്നും അറിയാന്‍ ഇന്റെര്‍നെറ്റല്ല ആധാരം."
:) കേരളത്തിലെ ഒരു സാധാ കോണ്‍ഗ്രസ്സുകാരനോട് ചോദിച്ചാല്‍.. എന്തിന് ഉമ്മന്‍ ചാണ്ടിയോടോ, കരുണാകരനോടോ.. പോട്ടെ സോനിയാജിയോട് ചോദിച്ചാല്‍ ശശിയെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ലഭിക്കുമോ? അപ്പോള്‍ ഇന്റര്‍നെറ്റെങ്കിലും ഉപയോഗിച്ച അഴീക്കോട് സാറിനെ പുകഴ്ത്തുകയല്ലേ വേണ്ടത് :)
പിന്നെ മാധ്യമങ്ങളെ കുറിച്ച് വിവരമില്ലാത്തവരേ “മാധ്യമങ്ങള്‍ക്ക് നല്‍കിയത് പ്രസിദ്ധീകരിച്ചില്ല” എന്ന് കരയുകയുള്ളൂ... കഷ്ടം..
ശശിയുടെ കോള പ്രേമം അറിയാന്‍ ഇന്ററ്റ്നെറ്റില്‍ ഒന്ന് പരതിയാല്‍ മതിയല്ലോ? ഗാര്‍ഡിയന്‍ വരെ എഴുതിയിരിക്കുന്നു!
“എന്നാല്‍ ബുദ്ധിപൂര്‍വ്വം പഠിച്ച് മനസ്സിലാക്കി പദ്ധതികളും പ്ലാനുകളും അവതരിപ്പിക്കുകയും അവയെ തന്റെ മണ്ഡലത്തിന്റെ ഉന്നതിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് ദൃഢനിശ്ചയം ചെയ്ത ആദര്‍ശനേതാവിനെയാണ് ഭാഗ്യവശാല്‍ തിരുവനന്തപുരത്തുകാര്‍ക്ക് സ്ഥാനാര്‍ത്ഥിയായി ലഭിച്ചിരിക്കുന്നത്.”
ശശിയും ഉറക്കം തൂങ്ങില്ല എന്ന് ഉറപ്പിച്ച് പറയുവാന്‍ എങ്ങിനെ കഴിയും?
“ശശി തരൂരിനെപ്പോലെയുള്ള കരുത്തനായ ഒരു നേതാവിനെ പാര്‍ലമെന്റിലേക്കയയ്ക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ അഴിക്കോടിനെന്താണിത്ര അസഹ്യത?“
മറഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കുവാന്‍ അഴീക്കോട് സാറിനെ പോലെ കഴിവ് ശസിയെ താങ്ങുന്നവര്‍ക്കുണ്ടാവില്ലല്ലോ!
Wednesday, April 08, 2009 8:45:00 PM
“ശശി തരൂരിനെപ്പോലെ കരുത്തനായ നേതാവ്”
ഹ ഹ !!
നല്ല വിശേഷണം.
പ്രശാന്ത്,
ഇതൊരു പ്രചരണമായതിനാല്‍ സംവാദങ്ങളില്‍ കഴമ്പില്ല. കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് 16 ന്, അതു തിരുവനന്തപുരത്തെ വോട്ടര്‍മാര്‍, ഇന്റര്‍ നെറ്റും സ്ക്രാപ്പും ഒന്നുമില്ലാത്ത സാധാരണക്കാര്‍.
കണ്ടക ശനിയുടെ ഈ പൊസ്റ്റുകൂടി വായനക്കാര്‍ കണുന്നതില്‍ വിരോധമില്ലല്ലോ.
Thursday, April 09, 2009 2:28:00 AM
കേരളത്തിലെ പത്തൊമ്പത് സീറ്റുകളില്‍ നിന്നും ഒരു പക്ഷേ യൂ.ഡീ.എഫ് ജയിച്ചു വന്നേക്കാം. പക്ഷേ തിരുവനന്തപുരത്ത് നോക്കണ്ട സര്‍...തിരുവനന്തപുരത്തിന്റെ മനശ്ശാസ്ത്രം അത്രയ്ക്ക് സുതാര്യമാണ്. ഭാരതത്തിനു വന്നു ഭവിയ്ക്കാന്‍ പോകുന്ന ഒരു മഹാ വിപത്തിനെ തടയാന്‍ തിരുവനന്തപുരത്തെ വോട്ടര്‍മ്മാര്‍ക്ക് കഴിയുക തന്നെ ചെയ്യും.
ശശി തരൂര്‍ തോല്‍ക്കേണ്ടത് ഭാരതത്തിന്റെ ആവശ്യമാണ്. കേരളത്തിനോ വിശിഷ്യാ തിരുവനന്തപുരത്തിനോ അദ്ദേഹത്തിന്റെ ജയാപചയങ്ങള്‍ ഒരു മാറ്റവും വരുത്തില്ല. പക്ഷേ ഭാരതത്തിന്റെ കാര്യം അങ്ങിനെയല്ല.
Thursday, April 09, 2009 3:06:00 AM
അഞ്ചല്‍സിന്റെ ഓവര്‍ കോണ്‍ഫിഡെന്‍സ് കൊള്ളാം, ഇലക്ഷന്‍ കഴിഞ്ഞും അതുണ്ടാവണമെന്നാണ് എനിക്ക് പറയാനുള്ളത്! അഞ്ചല്‍സേ ഈ പറയുന്നത് എന്തുകൊണ്ടാണെന്നു കൂടെ എഴുതിയിരുന്നുവെങ്കില്‍ ചര്‍ച്ച ചെയ്യാമായിരുന്നു, ഇതിപ്പൊ കഴിഞ്ഞ പോസ്റ്റില്‍ ഉല്ലാസിനോട് പറഞ്ഞത് പോലെയായിപ്പോയി, ചുമ്മാ വാലും തലയുമില്ലാണ്ട്....?
മനോജേ, കോള അത്ര മോശമായ സംഗതി ആണെങ്കില്‍ ഇന്‍ഡ്യയിലതങ്ങ് നിരോധിക്കയല്ലേ വേണ്ടത്, അതിനല്ലഏ സിപിയെം ഉള്‍പ്പെട്ട ഇടത്പക്ഷം സി എം പിയില്‍ പ്രയോറിറ്റി കൊടുക്കേണ്ടിയിരുന്നത്?
ഇതിപ്പൊ കോള കുടിക്കുന്ന ആള്‍ക്ക് ഇലക്ഷനു നില്‍ക്കാന്‍ ആവില്ലാ എങ്കില്‍ ഫ്യുരിഡാന്‍ കമ്പനിയില്‍ വര്‍ക് ചെയ്യുന്നവനു ഇവിടെ ജീവിക്കാനേ ആവില്ലല്ലോ?
ഹെന്റെ പൊന്നു സാറേ, അതിലും അപകടകാരിയാ ഈ കള്ള് എന്ന് പറഞ്ഞ് കുപ്പിയിലാക്കി വരുന്ന സാധനം , മില്യന്‍ ഡോളര്‍ കണക്കിനാ കേരളത്തില്‍ അത് വിറ്റഴിയ്ക്കുന്നത് വിഷത്തിന്റെ കാര്യമാണെങ്കില്‍ അത് മര്യാദയ്ക്ക് നിരോധിക്കുകയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഊരുവിലക്കുകയും ആണ് ഇടത് പക്ഷം ആദ്യം ചെയ്യേണ്ടത്!
ഇനി ജലമൂറ്റുന്നുവെന്നാണ് പരാതി ശക്തമായ നിയമം കൊണ്ടുവരികയാണ് അതിനെതിരെ ചെയ്യേണ്ടത്,(മനുഷ്യന്‍ കുടിക്കുന്ന സാധനമാണല്ലോ ഈ കോളേന്നു പറയുന്ന സാധനം, കോളയല്ലെങ്കില്‍ മറ്റൊന്നു ജനം വാങ്ങിക്കുടിക്കും , അതിനു വെള്ളം ആകാശത്തീന്നു ടാപ്പ് പിടിപ്പിച്ചായിരിക്കുമോ വരുത്തുന്നത്?)
അല്ല ഇനി സാമ്രാജ്യത്തത്തിനെതിര്‍ക്കാനാണ് ഈ കോളയെ എതിര്‍ക്കുന്നതെങ്കില്‍ അത് അമേരിക്കാവില്‍ നിന്ന് ഇങ്ങുപോന്നിട്ടു പോരായാ സാാാാാാാര്‍?
നിയമപരമായ ഏത് തൊഴിലും ചെയ്ത് ജീവിക്കാന്‍ ഇന്‍ഡ്യയിലെ ഭരണ ഘടന സാധാരണക്കാരന് അനുവദിക്കുന്ന മൌലികാവകാശമാണ്,
കള്ളക്കടത്തോ, ചാരായം വാറ്റോ, മോഷണമോ, ക്വട്ടേഷന്‍ വര്‍ക്കോ, അഴിമതിയോ, രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതോ, വിധ്വസംക പ്രവര്‍ത്തനങ്ങളോ, ഭീകരപ്രവര്‍ത്തനങ്ങളോ തുടങ്ങി, നിയമം അനുവദിക്കുന്ന ഫ്രെയിമിനു പുറത്ത് പോകാത്തയിടത്തോളം കാലം, റിലയന്‍സില്‍ വര്‍ക് ചെയ്യുന്നതും കൈത്തറി സഹകരണ സംഘത്തില്‍ വര്‍ക്ക് ചെയ്യുന്നതും ഒരുപോലെ മാന്യമാണ്, ചിലപ്പോ നിലപാടുകള്‍ക്ക് വ്യത്യാസമുണ്ടാവും മറ്റു ചെലപ്പോ വയറ്റിപ്പിഴപ്പിനാവും, പക്ഷേ നിയമത്തിന്റെ മുമ്പില്‍ രണ്ടാളെയും ഒരുപോലെ കണ്ടേ മതിയാവൂ!
പിന്നെ അഴിക്കോട് സാറിന്റെ കാര്യം അയാള്‍ പറയുന്നത് മുഴുവന്‍ ശരിയാണെങ്കില്‍ , വിയെസ് എന്നേ രാജിവച്ചു പോകേണ്ടിയിരുന്നല്ലോ, എന്താപ്പൊ അതുണ്ടാവാത്തത്? അയാള്‍ പറയുന്നത് ശരിയാണെന്ന് അയാള്‍ക്ക് പോലും ഉറപ്പില്ല, പിന്നല്ലേ ഇടത് നേതാക്കള്‍ക്ക്?
Thursday, April 09, 2009 9:11:00 AM
This comment has been removed by the author.
Thursday, April 09, 2009 9:16:00 AM
സാജന്,
"അല്ല ഇനി സാമ്രാജ്യത്തത്തിനെതിര്‍ക്കാനാണ് ഈ കോളയെ എതിര്‍ക്കുന്നതെങ്കില്‍ അത് അമേരിക്കാവില്‍ നിന്ന് ഇങ്ങുപോന്നിട്ടു പോരായാ സാാാാാാാര്‍?"
അമേരിക്കയിലെ (യൂറോപ്പിലെയും) കോളകളില്‍ പെസ്റ്റിസൈഡ് ഇല്ല (ഉണ്ടായാല്‍ അവര്‍ വിവരം അറിയും). പക്ഷേ കെമിസ്ട്രി എടുത്തത് കൊണ്ടാണ് ഞാന്‍ കോള ഒഴിവാക്കുന്നത്. കോളയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന ഭീകരതയെ കുറിച്ച് അറിവ് ഉള്ളതിനാല്‍ തന്നെ. ഞാന്‍ ഇന്ത്യയിലെ കോളയെ (പെപ്സിയും, കൊക്കയും) എതിര്‍ക്കുന്നത് ഒരു ശാസ്ത്രജ്ഞനെന്ന നിലയിലാണ്. താങ്കള്‍ക്ക് ഇന്ത്യയിലെ കോളകളില്‍ നടന്ന രാസ പരിശോധനാ റിപ്പോര്‍ട്ടിനെ പറ്റി അറിവ് കാണുമല്ലോ?
കോളകളീല്‍ പെസ്റ്റിസൈഡ് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് അവ നിരോധിച്ചു. എന്ത് കൊണ്ട് പാരലമെന്റിന് പുറത്ത് നിരോധിച്ചില്ല? എന്നാല്‍ കേരളം നിരോധിച്ചിരുന്നു (പിന്നീട് കോടതികള്‍ ആ നടപടികള്‍ റെദ്ദ് ചെയ്തു). കേന്ദ്രം നിയോഗിച്ച കമ്മീഷനും പറഞ്ഞു പെസ്റ്റിസൈഡ് ഉണ്ട് പക്ഷേ ഇന്ത്യയില്‍ അതിനെതിരെ നിയമമില്ല പോലും? എന്തേ 5 കൊല്ലം കൊണ്ട് നിയമമം നടപ്പാക്കിയില്ല? അവിടെയാണ് നോക്കേണ്ടത്. രാഷ്ട്രീയക്കാര്‍ക്ക് സ്വന്തം തടി രക്ഷിക്കണം.
കേരളത്തില്‍ ജലമൂറ്റുന്നതിനെതിരെ തന്നെയാണ് പ്രതിഷേധിക്കേണ്ടത്. അവിടെ സന്തര്‍ശിച്ച് അവിടത്തെ കിണറുകള്‍ കണ്ടാല്‍ മനസിലാകും. അതിനിറങ്ങി പുറപ്പെടണം.. അല്ലാതെ സമയമാകുമ്പോള്‍ ഖദറുമിട്ട് ഇറങ്ങിയിട്ട് കാര്യമില്ല.
ഇന്ത്യയിലെ മണ്ണിലെയും, വെള്ളത്തിലെയും വിഷത്തെ പറ്റി അറിയണമെങ്കില്‍ കേരളഫാര്‍മറോട് ഒന്ന് ചോദിച്ചാല്‍ വിശദമായി അദ്ദേഹം പറഞ്ഞ് തരും.
അഴീക്കോട് സാറ് പറയുന്നതെല്ലാം ചെയ്യുന്നവരാണ് കേരളീയരെങ്കില്‍ എന്നേ കേരളം രക്ഷപ്പെട്ടാനേ?
ഒന്ന് കൂടി പറഞ്ഞോട്ടേ...“ഇതിപ്പൊ കോള കുടിക്കുന്ന ആള്‍ക്ക് ഇലക്ഷനു നില്‍ക്കാന്‍ ആവില്ലാ എങ്കില്‍“ കോള കുടിക്കുന്നവരും, കോളകമ്പനിയെ അനുകൂലിക്കുന്നവരും തമ്മിലുള്ള അന്തരം അറിയില്ല എങ്കില്‍ പിന്നെ താങ്കളോട് സംസാരിച്ചിട്ടെന്ത് കാര്യം?
(പ്രശാന്താണെന്ന് വിചാരിച്ച് ആദ്യം കമന്റി, അത് ഡിലീറ്റ് ചെയ്ത് സാജന് വേണ്ടി പുതിയതിടുന്നു)
Thursday, April 09, 2009 10:10:00 AM
മനോജേ നിങ്ങള്‍ എവിടെ ഗവേഷണം ചെയ്യുന്നു എന്തു ചെയ്യുന്നു എന്നൊന്നും എനിക്കറിയില്ല. ആളുമാറി ആണങ്കിലും താങ്കള്‍ എന്നോട് ചോദിച്ച സ്ഥിതിക്ക് ഉത്തരം പറയുന്നതില്‍ വിരോധമില്ലല്ലോ. പെപ്സിയിലെയും കോളയിലേയും വിഷാംശത്തെകുറിച്ച് ഉത്തമബോധ്യമുള്ളവരാണ് നമ്മളില്‍ പലരും. അത് അറിഞ്ഞുകൊണ്ടുതന്നെ നമ്മള്‍ അത് തന്നെ വാങ്ങുകയും കുടിക്കയുകയും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്നു. ഇതേകുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ അതായത് കോളയും പെപ്സ്റ്റിയും നാട്ടില്‍ പ്രചാരത്തില്‍ ആയി വരുന്ന് കാല. ഏതാണ്ട് 1990-ല്‍ അന്ന് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഒന്നും നമ്മള്‍ കണ്ടിട്ടുകൂടി ഇലാത്ത സമയത്ത്. അതിനെതിരേ ശബ്ദമുയര്‍ത്തുകയും ജനങ്ങളെ ബോധവല്‍ക്കരിക്കയും ഒക്കെ ചെയ്യുകയും, പല ഡമോസ്ട്രേഷന്‍സ് വഴി ജനങ്ങളെ മനസ്സിലാക്കികൊടുക്കുകയും ചെയ്തിട്ടുള്ള വ്യകതിയാണ് ഞാന്‍. പല ശാസ്ത്ര എക്സിബിഷനുകളില്‍ സ്റ്റാളുകള്‍ ഇടുകയും അതുവഴി ബോധവല്‍ക്കരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഒരിക്കലും പെപ്സിയും കോളയും വാങ്ങിയിട്ടില്ല താനും. ഇന്നും ഇളനീരോ പച്ചവെള്ളം ഒഴിച്ച നാരങ്ങ വെള്ളമോ ആണ് ഞാന്‍ പ്രിഫര്‍ ചെയ്യാറുള്ളതും. കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉന്നത മര്‍ദ്ദത്തില്‍ കലര്‍ത്തിയ സോഡ വഴി ശരീരം പുറത്തുവിടുന്ന അതേ കാര്‍ബണ്‍ഡൈ ഓക്സൈഡ് അടിച്ചേല്പിക്കുവാനും ഞാന്‍ തയ്യാറല്ല. അതൊക്കെ നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.
പെപ്സിയിലും കോളയിലും ഉള്ള കീടനാശിനിയുടെ ഭീകരതയെ പറ്റി 2000-ല്‍ ഞാന്‍ ഒരു മെയില്‍ പോസ്റ്റ് എഴുതി മെയില്‍ വഴി ഫോര്‍വേഡ് ചെയ്യുകയും, മാഗസിനില്‍ പ്രസിദ്ധീകരിക്കയും ചെയ്തിരുന്നു. പിന്നീട് 2003-ല്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഒരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. കര്‍ണ്ണാടകയില്‍ പ്രോജക്‌ടുമായി നില്‍ക്കുന്ന കാലം അവിടുത്തെ കര്‍ഷകര്‍ ഈ പാനീയങ്ങള്‍ കീടനാശിനിയായ് ഉപയോഗിക്കുന്നത് കണ്ടിരുന്നു. അതായിരുന്നു ആ ലേകനം എഴുതാന്‍ പ്രേരിപ്പിച്ചതും. വ്യക്തമായ് അത് എഴുതുകയും ചെയ്തിരുന്നു.
കേരളത്തിലെ മാലിന്യത്തെകുറിച്ചോ, ഇന്ത്യയിലെ മണ്ണിലെയും, വെള്ളത്തിലെയും വിഷത്തെ പറ്റി അറിയുവാന്‍ ഒരു ഫാര്‍മറോടും ചോദിക്കേണ്ട ആവശ്യമില്ല. പ്രക്യതിയെ സ്നേഹൊക്കയും പ്രക്യതിയോട് അടുത്തുനില്‍ക്കയും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഞാന്‍ പൂര്‍ണ്ണബോധവാന്‍ ആണ്. കോളവാങ്ങുന്നവരും കുടിക്കുന്നവരും അതിലെ പെപ്റ്റിസൈഡിന്റെ അംശത്തെ കുറിച്ച് ബോധവാന്‍മാരല്ല എന്ന് മനോജ് കരുതുന്നുണ്ടോ? ഇതേകുറിച്ച് നല്ല ബോധമുള്ളവരാണ് അത് കൂടുതലായും വാങ്ങുന്നതും തങ്ങളുടെ കുട്ടികള്‍ക്ക് കൊടുക്കുന്നതും. അത്തരം രസകരമായ് ഒരുപാട് അനുഭവങ്ങള്‍ താങ്കള്‍ക്കും ഉണ്ടാകുമന്ന് കരുതുന്നു. അവിടെപ്രതികൂട്ടില്‍ നിര്‍ത്തേണ്ടത് രാഷ്ടീയക്കാരെയാണോ? മാലിന്യത്തെയും അതിന്റെ പ്രത്യാഘാതങ്ങളേയും പറ്റി വ്യക്തമായ് അറിയുന്ന നമ്മള്‍ എത്രത്തോളം ദിവസവും പ്രക്യതിയെ മലീനസപ്പെടുത്തുന്നു. ഒരു ശ്രദ്ധയുമില്ലാതെ നമ്മള്‍ പ്ലാസ്റ്റിക്കും ജൈവ മാലിന്യങ്ങളും വലിച്ചെറിയുന്നു.
കോള കുടിക്കുന്നവരും, കോളകമ്പനിയെ അനുകൂലിക്കുന്നവരും തമ്മിലുള്ള അന്തരം അറിഞ്ഞങ്കില്‍ മാത്രമേ കെമിസ്ട്രിയില്‍ ഗവേഷണം മുന്നോട്ട് പോകൂ എന്നത് എന്തുകൊണ്ടന്ന് മനസ്സിലായില്ല. ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായ താങ്കള്‍ ഇത്ര സില്ലി ആയ ആര്‍ഗുമന്റ്സ് നടത്താതിരിക്കുക്ക. കെമിസ്ട്രിയും/ഗവേഷണവും രാഷ്ട്രീയവും രണ്ടും രണ്ടാണന്ന് മനോജ് ഇതുവരയും അറിഞ്ഞിട്ടില്ലന്നണോ?
Thursday, April 09, 2009 10:22:00 AM
ഒന്നുകൂടി ചോദിച്ചേട്ടേ മനോജ്. കോളയും പെപ്സിയെക്കാള്‍ ആരോഗ്യപരമായും സാമൂഹികപരമായും ഏറ്റവും കൂടുതല്‍ വിപത്തുണ്ടാക്കുന്ന മദ്യത്തെ ആന്റണി സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ഇടതുപക്ഷം എന്തിനായിരുന്നു തെരുവിലിറങ്ങി പൊതുമുതല്‍ നശിപ്പിച്ചതും കൊലവിളി നടത്തിയതും? പെപ്സി അല്ലങ്കില്‍ കോള ഒരു വ്യകതിയെ അല്ലേ നശിപ്പിക്കൂ. കുടുംബത്തെയും വ്യക്തി ബന്ധങ്ങലേയും നശിപ്പിക്കുന്നില്ലല്ലോ? മദ്യം കഴിക്കുനതിനാലാണല്ലോ നമ്മുടെ നാട്ടില്‍ ഇത്രയധികം അക്രമങ്ങളും കൊല്ലും കൊലയും ബലാല്‍സംഗങ്ങളും നടക്കുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും സാമൂഹിക ദ്രോഹങ്ങള്‍ക്ക് കാരണമാകുന്നതും. എന്തേ എന്നിട്ട് ഇടതുപക്ഷം അതിനെതിരേ ഒരക്ഷരം മിണ്ടാത്തത്?. അപ്പോള്‍ മനോജിന്റെ ഈ ഇരട്ടത്താപ്പ് എന്തിനുവേണ്ടിയാണന്നുകൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
Thursday, April 09, 2009 10:33:00 AM
അഞ്ചല്‍കാരാ
ഇത് ഓവര്‍ കോണ്‍ഫിഡന്‍സ് അല്ലേ? കെടാന്‍ പോകുന്ന ദീപം ആളികത്തും എന്നാണ് ചൊല്ല്. ഇതുവരെ ട്രന്റ് ഡോ. താരൂരിനു തന്നെ. ഇത്രയധികം ഒക്കെ വ്യക്തിഹത്യ നടത്തിയിട്ടും അതൊന്നും ഏശേണ്ടിടത്ത് ഏശിയിട്ടില്ലന്നല്ലേ അത് സൂചിപ്പിക്കുന്നത്. സയണിസ്റ്റുകാരന്‍ എന്ന് മുദ്ര അടിച്ചിട്ടും എന്തേ തിരുവനന്തപുരത്തെ മുസ്ലീംങ്ങളുടെ മനസ്സു ഇതുവരെ മാറഞ്ഞത്? സത്യമേവ ജയതേ.
ഹാരെറ്റ്സില്‍ വന്ന ലേഖനം താങ്കള്‍ വായിച്ചുകാണുമല്ലോ? ഇല്ലങ്കില്‍ ഇന്നു പോസ്റ്റു ചെയ്തിട്ടുണ്ട്. ഡോ. താരൂര്‍ പാലസ്തീനിനുവേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ടന്നത് ചരിത്രമാണ്. അത് വളച്ചൊടിക്കപ്പെട്ടാന്‍ അങ്ങനെ അങ്ങ് വളയുമോ? പതിനൊന്നു വര്‍ഷം അഭയാര്‍ത്ഥികള്‍ക്കു വേണ്ടി, അവരുടെ പുനരധിവാസത്തിനുവേണ്ടി കഷ്ടപ്പെട്ട ആ മനുഷ്യനെ ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഹത്യചെയ്യുന്നത് ശരിയന്നു തോന്നുന്നുവോ?
Thursday, April 09, 2009 10:36:00 AM
ഹ ഹ:) മനോജിനാകെ തെറ്റുവാണല്ലൊ!
കോള ഒഴിവാക്കാന്‍, കെമിസ്ട്രി ഐച്ഛികവിഷയമായി എടുത്ത് പഠിക്കണ്ട കാര്യം ഒന്നുമില്ല! ഞാന്‍ കോള കുടിക്കാറില്ല, എന്റെ വിഷയം കെമിസ്ട്രിയേ അല്ല, അതുകൊണ്ട് കോള കുടിക്കുന്നവരോട് ഞാന്‍ കണ്ണുരുട്ടിക്കാണിക്കാറുമില്ല.
അതവിടെ നില്‍ക്കട്ടെ എന്ത്യേ ഞാന്‍ ആലങ്കാരികമായി എഴുതിയ ഒരു വാചകം മാത്രമേ മനോജിനു ക്ലിപ്പാന്‍ കിട്ടിയുള്ളോ?
അതോ ബാക്കിക്കൊന്നും ഉത്തരമില്ലാണ്ട് പോയിട്ടോ?
മനോജേ ഒരു ചിന്ന ഡവുട്ട്, എന്തേ യൂണിക് ഫോര്‍മുല ഉപയോഗിക്കുന്ന കോക്കിന്റെയും പെപ്സിയുടെയും ഇന്‍ഡ്യന്‍ പ്രൊഡക്ടുകള്‍ക്ക് മാത്രം അമിതമായ പെസ്ടിസൈഡ്സ് കടന്നുകൂടി?
ഇനീപ്പൊ അവര്‍ ഇന്‍ഡ്യന്‍ കോളയ്ക്ക് വേണ്ടി പുതിയ ഫോര്‍മുല കൊണ്ടുവന്നു എന്ന് പറയാതെയിരിക്കാമെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സുഖമുണ്ട് എന്നാല്‍ ഇന്‍ഡ്യയിലെ കോക് മാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങള്‍ കുടിക്കുന്ന മുലപ്പാലില്‍ വരെ അമിതമായ പെസ്ടിസൈഡിന്റെ അംശം കലര്‍ന്നിട്ടുണ്ട് എന്ന വാര്‍ത്ത മനോജ് പത്രത്തില്‍ വായിച്ചില്ലേ? അതുകൊണ്ട് മുലപ്പാല്‍ കൊടുക്കുന്നവരേം തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിനെതിരെ നമുക്ക് നിയമം കൊണ്ടു വന്നാലോ?
അപ്പൊ മറ്റെന്തോ ആവണം കാരണം, എന്റെ ബുദ്ധിയില്‍ വരുന്ന ഒരു കാര്യം ഞാന്‍ പറയാം ഞാന്‍ കെമിസ്ട്രി അല്ല, അതിനാല്‍ ഗവേഷണം നടത്താതെയാണ് പറയുന്നത്:)
ഇന്‍ഡ്യയില്‍ ലഭിക്കുന്ന ജലത്തില്‍ പൊതുവേ അമിതമായ പെസ്റ്റിസൈഡ് കലര്‍ന്നിട്ടുണ്ട്, കോളയും പെപ്സിയും ആയത് കൊണ്ട് അത് ടെസ്റ്റായി, അന്വേഷണമായി, നിരോധനമായി, സമരമായി, ഇലക്ഷനു (മാത്രം) ഇടത് പക്ഷത്തിനു വിഷയവുമായി, ബിസ്ലേരി ബോട്ടില്‍ ഓടേലെ വെള്ളം നിറച്ചു ക്വിക്ഗ്ലൂകൊണ്ട് അടപ്പും സീലും ഒട്ടിച്ച് റെയില്‍വേ പ്ലാറ്റ്ഫോമില്‍ വില്‍ക്കുന്ന മിനെറല്‍ വാട്ടെറിനു നേരേ ഒരന്വേഷണവും വരാറില്ല, വന്നാലൊട്ട് ആരും അറിയാറുമില്ല.
പിന്നെ എനിക്ക് കോളയോട് പ്രത്യേകിച്ച് ഇഷ്ടവും അനിഷ്ടവും ഇല്ലാത്തയിടത്തോളം ഞാന്‍ എന്തിനാ ഖദറിട്ട് അതിനെതിരെ സമരനു പോകുന്നത്, അത് സഗാവ് അങ്ങ് ചെയ്താല്‍ മതിയെന്നേ എനിക്കു പറയാനുള്ളൂ അല്ലാതെ ഇലക്ഷന്‍ അടുക്കുമ്പോ മാത്രം ഈ ചളുവാ അടിക്ക് നില്‍ക്കാതേ
പിന്നെ ജലമൂറ്റുന്നത് തടയാന്‍ (മാത്രം)നിയമം കൊണ്ടുവരാന്‍ എന്ത്യേ ഇടത് പക്ഷം 4.5 വര്‍ഷം വിചാരിച്ചാല്‍ നടക്കില്ലായുരുന്നോ എന്നായിരുന്നു എന്റെ അടുത്ത ചോദ്യം ?
ബാക്കിക്കൊന്നിനും മനോജിനു മറുപടി കാണാത്തത് കൊണ്ട് ഞാനും നിര്‍ത്തുന്നു, നിങ്ങള്‍ അമേരിക്കയിലിരുന്നുകൊണ്ട് ഇനിയും സാമ്രാജ്യശക്തികളെ എതിര്‍ത്തോളൂ നാട്ടിലിരിക്കുന്ന രാമനും, ജബ്ബാറിനും, ജോസഫിനും അത് കാണുമ്പോ തന്നെ കോള്‍ മൈര്‍ കൊള്ളട്ടെ:)
ജയ് ഹോ !
Thursday, April 09, 2009 11:17:00 AM
"ഇന്‍ഡ്യയില്‍ ലഭിക്കുന്ന ജലത്തില്‍ പൊതുവേ അമിതമായ പെസ്റ്റിസൈഡ് കലര്‍ന്നിട്ടുണ്ട്, കോളയും പെപ്സിയും ആയത് കൊണ്ട് അത് ടെസ്റ്റായി, അന്വേഷണമായി, നിരോധനമായി, സമരമായി, ഇലക്ഷനു (മാത്രം) ഇടത് പക്ഷത്തിനു വിഷയവുമായി, ബിസ്ലേരി ബോട്ടില്‍ ഓടേലെ വെള്ളം നിറച്ചു ക്വിക്ഗ്ലൂകൊണ്ട് അടപ്പും സീലും ഒട്ടിച്ച് റെയില്‍വേ പ്ലാറ്റ്ഫോമില്‍ വില്‍ക്കുന്ന മിനറല്‍ വാട്ടെറിനു നേരേ ഒരന്വേഷണവും വരാറില്ല, വന്നാലൊട്ട് ആരും അറിയാറുമില്ല."
ഒരു രൂപ പോലും വിലയില്ലാത്ത ഒരു ലിറ്റര്‍ വെള്ളത്തിന് പത്തുരൂപ കൊടുത്ത് വാങ്ങിക്കുടിക്കുകയും റീ സൈക്ലിങ്ങിനുപോലും ഉപയോഗിക്കാത്ത കനം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പി പുല്ലുപോലെ വലിച്ചെറിയുന്നവരെ എന്തെന്നു വിളിക്കണം. നാടുനീലെ കുടിവെള്ളത്തിന് ജപ്പാന്‍ പൈപ്പ് കുഴിച്ചിട്ട് മാസങ്ങളോളം ടാറിട്ട റോഡുകളെല്ലാം കുളം തോണ്ടി ഖജനാവ് കാലിയാക്കുന്നു. സ്വാഭാവികമായും ഭാരതത്തില്‍ നല്ല മഴലഭിക്കുന്ന കേരളത്തില്‍ വീടു വീടാന്തരം കിണര്‍ കുഴിക്കാനും മഴവെള്ളം ശുദ്ധീകരിച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യാനും ഗവേഷകനോ ശാസ്ത്രജ്ഞനോ അല്ലാത്ത ഞാന്‍ പറഞ്ഞുതരാം. ജപ്പാന്‍ കടിവെള്ള പദ്ധതിയുടെ പത്തിലൊന്നുമതി അത്തരമൊരു വികസനത്തിന്. ജപ്പാന്റെ പൈപ്പ് മാത്രമേ കാണൂ അതില്‍ വെള്ളമുണ്ടാവില്ല. ആര്‍ക്കെങ്കിലും കാണണമെങ്കില്‍ അഞ്ച് സെന്റിലും ആറുസെന്റിലും വിടുള്ളവര്‍ ഇപ്രകാരം ജലം പ്രയോജനപ്പെടുത്തുന്നത് ഞാന്‍ കാട്ടിത്തരാം. അതില്‍ ഒരു പെസ്റ്റി സൈഡും വലിയ തോതില്‍ ഉണ്ടാവില്ല. മിനറല്‍ വാട്ടറിനേക്കാള്‍ മെച്ചപ്പെട്ടതുമായിരിക്കും. കേരളത്തിലെ സ്കൂളുകള്‍ക്കും ഇപ്രകാരം ചെയ്യാവുന്നതാണ്. പ്ലാച്ചിമടയില്‍ സമരം ചെയ്യുന്നതിനേക്കാള്‍ അമേരിക്കയിലെ അരിസോണയേക്കാള്‍ നല്ലരീതിയില്‍ കുടിവെള്ളം ലഭ്യമാക്കുവാനുള്ള മഴവെള്ള സംഭരണികളും കിണറുകളും അടങ്ങിയ സംരംഭങ്ങള്‍ ഇനിയെങ്കിലും തുടങ്ങട്ടെ! ഭൂഗര്‍ഭ ജലത്തിലെ പെസ്റ്റിസൈഡ് കോളകുടിക്കുന്നവര്‍ സന്തോഷത്തോടെ കുടിക്കട്ടെ!!!!
Thursday, April 09, 2009 12:00:00 PM
ഫാര്‍മറെ,
കൊടുകൈ. പക്ഷെ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ അക്വാഫിനയാണ് കുടിക്കുന്നത്, ബിസ്‌ലരിയിലാണ് ചായ് തിളപ്പിച്ചത് എന്നു പൊങ്ങച്ചം പറയാന്‍ ഇതൊന്നും ശരിയാവില്ല. വയകൊണ്ട് പറയാന്‍ എല്ലാരും മിടുക്കരാ. പക്ഷേ ജീവിതത്തില്‍ നടപ്പാക്കന്‍ ഇത്തിരി പാടാ.
പ്ലാസ്റ്റിക്കിനെ എതിര്‍ക്കുന്നവര്‍ എത്രപേര്‍ പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കാത്തവരും നമ്മുടെ ഡ്രൈനേജിലേക്ക് അത് വലിച്ചെറിയാതിരിക്കയും ചെയ്യുന്നുണ്ട്. ഞാന്‍ പ്ലാസ്റ്റിക്കിന് എതിരല്ല. അത് ഈ പറയുന്ന പരിസര മലിനീകരണം ഉണ്ടാക്കുന്ന ഒന്നല്ല. പക്ഷെ നമ്മള്‍ ശ്രദ്ധിക്കില്ല. ഉപയോഗം കഴിഞ്ഞു വെറുതേ വലിച്ചെറിയും. ഞാന്‍ നാട്ടില്‍ ആയിരുന്നപ്പോള്‍ എന്റെ വീട്ടില്‍ വാങ്ങുന്ന പാല്‍ കവറും, ബ്രഡിന്റെയും, ടെക്റ്റയില്‍ കവറും ഒക്കെ ഞാന്‍ നല്ല ഒരു ഗാര്‍ഡന്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. അതില്‍ മണ്ണും ചാണകപൊടിയും നിറച്ച് ചെടികളും പച്ചകറികളും വളര്‍ത്തി. എന്തിന് കപ്പപോലും വളര്‍ത്തി. വെറും മണ്ണില്‍ നട്ടാല്‍ കിട്ടുന്നതിലും നല്ല വിളവും കിട്ടി. അപ്പോള്‍ ഉപയോഗിക്കണ്ടപോലെ ഉപയോഗിക്കുക.
മഴവെള്ളം സംഭരിക്കാന്‍ ആര്‍ക്കാ നേരം?. അല്ലങ്കില്‍ ആര്‍ക്കുവേണം അതൊക്കെ. അമേരിക്കയിലിരുന്ന് സായിപ്പിന്റെ അടിമവേല ചെയ്തു കുക്ഷി നിറക്കുന്നതിന് കുഴപ്പമില്ല. അമേരിക്കയുടെ ചോറ് ഉരുട്ടി വിഴുങ്ങിക്കോണ് അമേരിക്കയെ തെറി പറയുന്നവനെ എന്താ വിളിക്കേണ്ടത്?
Thursday, April 09, 2009 6:14:00 PM
"ഇന്‍ഡ്യയില്‍ ലഭിക്കുന്ന ജലത്തില്‍ പൊതുവേ അമിതമായ പെസ്റ്റിസൈഡ് കലര്‍ന്നിട്ടുണ്ട്, "
അതേ അത് തന്നെയാണ് കാര്യം. ഇതിനെ പറ്റിയും പഠനം നടന്നിട്ടുണ്ട്. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ശക്തമായ ഒരു നിയമമം കൊണ്ട് വന്നിട്ടില്ല. ഫുഡ് അഡള്‍ട്രേഷനെതിരെയും ശക്തമായ നിയമമില്ല.
പിന്നെ ഇലക്ഷന്‍ സമയമടുത്തപ്പോള്‍ മാത്രമല്ല. കേരളത്തില്‍ പെസ്റ്റിസൈഡ് പ്രശ്നം വന്നപ്പോള്‍ മുതല്‍ ഞാന്‍ ഇതില്‍ സജീവമായിട്ടുണ്ട്. എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാമ്പസില്‍ നിന്നിറങ്ങിയ ഒരു ഡോക്യുമെണ്ട്രിക്ക് വേണ്ടി സഹകരിക്കുവാനും കഴിഞ്ഞിട്ടുണ്ട്.
കേരള ഫാര്‍മര്‍ പറഞ്ഞപോലെ കമ്പനിയെന്തേ വില കുറഞ്ഞ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നു? യു.എസ്സിലും, യൂറോപ്പിലും പ്രശ്നമില്ലല്ലോ? അവിടെ നല്ല പ്ലാസ്റ്റിക്ക് ഉപയോഗിക്കാം എന്നാല്‍ ഇന്ത്യയില്‍ എത് പറ്റില്ല എന്ന ഇരട്ടതാപ്പ് ആരുടെയാണ് എന്ന് തിരിച്ചറിയുക. അത് പോലെ ഇന്ത്യയില്‍ അവര്‍ കോള നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ വില കുറഞ്നവയും അവയില്‍ കാഡ്മിയം, ലെഡ് തുടങ്ങിയവയുടെ അംശം കൂടുതല്‍ അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അത് എന്ത് കൊണ്ട്?
അമേരിക്ക ഗവണ്മെന്റിന്റെയല്ല കുറ്റം ഇന്ത്യന്‍ ഗവണ്മെന്റിന്റെ അല്ലെങ്കില്‍ പരത്തി പറഞ്ഞാല്‍ ഇന്ത്യയിലെ രഷ്ട്രീയക്കാരുടെ കയ്യിലിരുപ്പിന്റ്റെ ഗുണം കൊണ്ടാണ് ഇന്ത്യക്കാരുടെ ജീവന് വിലയില്ലാത്തത്.
കുട്ടികള്‍ക്ക് കോള കൊടുക്കുന്നത് കാണുമ്പോള്‍, ട്രെയിനില്‍ വെച്ച് പല തവണ കോളയുടെ ആപത്തിനെ പറ്റി
പറഞ്ഞ് കൊടുത്തിട്ടുണ്ട്. ഈ പറയുന്നത് പോലെ പെസ്റ്റിസൈഡിന്റെയോ, കൊമിക്കത്സിന്റെയോ ദൂഷ്യ വശം എല്ലാവര്‍ക്കും അറിയില്ല. കെമിക്കത്സിനെ കുറിച്ച് അറിവുള്ള ഇന്ത്യക്കാര്‍ തന്നെ കോളേജ് (എന്തിന് യൂണിവേഴ്സിറ്റിയില്‍ പോലും) ലാബുകളില്‍ കെമിക്കല്‍ പിപ്പറ്റില്‍ എടുക്കുന്നത് വായകൊണ്ടല്ലേ?
ഇന്ത്യയില്‍ മദ്യം നിരോധിക്കാന്‍ എന്തേ ഗാന്ധി ശിഷ്യന്മര്‍ക്ക് കഴിയുന്നില്ല? അതിന് പിന്നെ എക്കണോമിക്സ് തന്നെ. ആ കാശ് കൊണ്ടാണ് കേന്ദ്രം പോലും അല്ലല്ലില്ലാതെ കഴിഞ്ഞ ഒരു വര്‍ഷമായിട്ട് കടന്ന് പോകുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ഒരു കൊല്ലം എല്ലാ മേഖലയിലും വളര്‍ച്ചാ നിരക്ക് താഴോട്ട് പോയപ്പോള്‍ ബിവറേജസില്‍ വളര്‍ച്ച മേലോട്ടായിരുന്നു.
കേരളത്തില്‍ നിരോധിച്ചത് കൊണ്ട് എന്ത് കാര്യം? “എലി പുന്നെല്ല് തിഞ്ഞാന്‍ മൂന്നാറീന്നും വരുമെന്ന” ഡയലോഗ് ഇവിടെ പറ്റുമെന്ന് തോന്നുന്നു.
പിന്നെ ഖദറീടാന്‍ പറഞ്ഞത് താങ്കളോടല്ല. ഇപ്പോള്‍ ഖദറീട്ട് നടക്കുന്ന ശശിയെ ഉദ്ദേശിച്ചാണ്. പുള്ളിക്ക് കോള പ്രശ്നങ്ങളുടെ കാര്യങ്ങള്‍ അറിയാഞ്ഞിട്ടൊന്നുമല്ലല്ലോ?
പ്രശാന്ത്,
സാജന്റെ അറുപടി പ്രശാന്താണ് എഴുതിയതെന്ന് കണ്ടപ്പോള്‍ ഒരു ശാസ്ത്രജ്ഞനായ താങ്കളില്‍ നിന്നാണ് അത് വന്നതെന്ന് തെറ്റിദ്ധരിച്ചു. എന്റെ തെറ്റ് എനിക്ക് മനസ്സിലായത് കൊണ്ട് തന്നെയാണ് രണ്ടാമത്തെ കംന്റിന്റെ അടിയില്‍ അത് എഴുതി ചേര്‍ത്തതും.
താങ്കള്‍ നടത്തിയ്, നടത്തുന്ന പ്രതിരോധങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നവയാണ്.
പക്ഷേ “അമേരിക്കയിലിരുന്ന് സായിപ്പിന്റെ അടിമവേല ചെയ്തു കുക്ഷി നിറക്കുന്നതിന് കുഴപ്പമില്ല.“ ഇതിനോട് എനിക്ക് എതിര്‍പ്പുണ്ട്. ഇന്ത്യയ്ക്ക് വെളിയില്‍ എവിടെയായാലും ഏത് മേഖലയിലും ജോലി ചെയ്യുന്നവന് കിട്ടുന്ന കൂലി തുഛമാണ്.
പല ഏഷ്യന്‍ രാജ്യങ്ങളിലും ഒപ്പിട്ട് കൊടുക്കുന്ന പൈസയൌടെ പകുതി പോലു കിട്ടുന്നില്ല എന്ന സത്യം താങ്കള്‍ക്കും അറിയാവുന്നതല്ലേ?
അമേരിക്കയിലും മറ്റും ഗവേഷിക്കുന്നുവെങ്കില്‍ അതിന് കാരണം ഇന്ത്യയിലെ ഗവേഷണമേഖലയിലെ പരിതാപകരമായ അവസ്ഥ തന്നെയല്ലേ? ഒരു മേഖലയില്‍ തനിക്ക് കൂടുതല്‍ ചെയ്യുവാനും, അറിവ് ലഭിക്കുവാനും ലഭിക്കുന്ന അവസരം ആരാണ് വേണ്ട് എന്ന് വെയ്ക്കുന്നത്?
കേരളഫാര്‍മറീനെ പോലെയുള്ളവര്‍ നല്‍കുന്ന ആശയങ്ങള്‍ എന്ത് കൊണ്ട് സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നില്ല. ചെന്നൈയില്‍ അടുക്കളയില്‍ നിന്ന് വരുന്ന വെയ്സ്റ്റ് വാട്ടര്‍, ട്രീറ്റ്മെന്റെ നടത്തി ഉപയോഗിക്കുന്നു എന്ന് കഴിഞ്ഞ വര്‍ഷം ഞാന്‍ കണ്ട് മുട്ടിയ ഒരു ഗവേഷകന്‍ പറഞ്ഞിരുന്നു. ഇത്തരം ആശയങ്ങളേല്ലേ വെള്ളത്തിന് വേണ്ടിയായിരിക്കും ഇനി ഒരു ലോക യുദ്ധം ഉണ്ടാകുക എന്ന് പറയുന്ന സാഹചര്യത്തില്‍ വേണ്ടത്. അല്‍ളാതെ വെള്ളത്തെ ദുരുപയോഗം ചെയ്യുന്നതിനെ അനുകൂലിക്കുന്നവരെ എങ്ങിനെ അനുകൂലിക്കുവാന്‍ കഴിയുക?
ഇവിടെ രാഷ്ട്രീയമല്ല പ്രശ്നം ഒരു പൌരന് ജീവിക്കുവാനുള്ള അവകാശം ഉണ്ട് എന്ന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അതിനുള്ള സാഹചര്യം എങ്ങിനെയുണ്ടാക്കുവാണ്‍ കഴിയുമെന്നാണ് നോക്കേണ്ടത്.
ഫാര്‍മര്‍ ശശിയുമായി സംസാരിക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. എല്ലാം ശശി കേള്‍ക്കുന്നുണ്ട് പക്ഷേ പുള്ളി പറയുന്നത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതാണ് ഇതിലും വലിയ വിഷയമെന്നാണ്! അത് തികച്ചും ഒരു രാഷ്ട്രീയക്കാരന്റെ ഡയലോഗാണ്. ശരിയാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇനി അത് ഇല്ലാതാക്ക്കാന്‍ എന്ത് ചെയ്യാം എന്നല്ലേ നോക്കേണ്ടത്.........