Search this blog


Home About Me Contact
2009-02-26

ഇഴപൊട്ടിപോയ മഴനൂലുകള്‍  

മരവിച്ചുപോയ വാക്കുകളില്‍ എന്റെ മൗനം തളിര്‍ക്കുകയാണ്. അക്ഞാതമായ ഒരു ഇരുട്ട് എന്നെ പൊതിയുമ്പോള്‍ ചൂണ്ടയില്‍ കോര്‍ക്കുന്ന മണ്ണിരയെപോലെ പുളയുകയാണ് ഞാന്‍. സന്തോഷത്തോടെ ഒരു വരികുറിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ലല്ലോ ദൈവ്വമേ. ഞാന്‍ അരോടാണ് മനസ്സുതുറക്കേണ്ടത്? നിറം മങ്ങി ദ്രവിച്ചുതുടങ്ങിയ പുസ്തകതാളിലെ മയിപീലിയില്‍ എന്നങ്കിലും ഒരുപുനര്‍ജ്ജനി, ഇല്ല ഇനി അതുണ്ടാവില്ല. മാനം കാണാതെ കാത്ത സ്വപ്‌ങ്ങള്‍ എവിടയോ കളഞ്ഞുപോയി. പാതി വഴിയില്‍ രണ്ടു വരി മറന്നിട്ട് വഴിതെറ്റി വന്ന ഏകാന്ത പഥികനും തിരിച്ചുപോകുകയാണ്. എന്നിട്ടും എന്തോ എന്റെ പടിവാതില്‍ ചാരാതെ ആരയോ കാത്തിരിക്കുന്നു. മേഘങ്ങള്‍ ചന്ദ്രനെ വിഴുങ്ങുമ്പോഴും, നിലാവ് ഭൂമിയെ പൊതിയുമ്പോഴും, ആര്‍ത്തലച്ച് മഴ എന്റെ വാതില്‍ കടന്നെത്തുമ്പോഴും ഞാന്‍ പ്രതീക്ഷിക്കയാണ്. വിദൂരതയില്‍ നിന്നും ഒരു മുരളിയുടെ നേര്‍ത്ത നാദം എന്നെ തേടി എത്തുമന്ന്.

ശുഷ്‌കമായ നേത്രങ്ങളില്‍ സന്ധ്യമയങ്ങുമ്പോള്‍, സുഖലോലുപതയുടെ മഹാനഗരത്തിലെ എന്റെ കുടുസ്സു മുറിയില്‍ പണ്ടു പാടിയ ഗസലുകളുടെ ശീലുകള്‍ നിറയുന്നു. ഇഴ പൊട്ടിപോയ മഴനൂലുകള്‍ ഹ്യദയത്തെ വരിഞ്ഞുമുറുക്കുന്നു. അനിര്‍‌വ്വചനീയമായ് ഒരു വേദനയില്‍ മനസ്സ് വീര്‍പ്പുമുട്ടി പിടയുമ്പോള്‍ കൈയ്യില്‍ നിന്നും എന്നോ ഊര്‍ന്നുപോയ ആ മെലിഞ്ഞകരങ്ങളാലുള്ള ഒരു നേര്‍ത്ത തലോടനിന് വേണ്ടി മനസ്സ് വെമ്പും. മഴതുള്ളികള്‍ തട്ടിതെറിപ്പിച്ച ബാല്യകാലത്തില്‍ തോളില്‍ കൈയ്യിട്ട് നടന്ന ചങ്ങാതിയുടെ വിഷാദ ഭാവമുള്ള കണ്ണുകള്‍ അപരിചിതനെപോലെ എന്നെ തുറിച്ചുനോക്കുമ്പോള്‍ കൊയ്തൊഴിഞ്ഞപാടം പോലെ മനസ്സു ശൂന്യമാകുന്നു. ആരോടൊക്കയോ വാശിതീര്‍ക്കുമ്പോലെ വിജയങ്ങള്‍ ഓരോന്നായി പിടിച്ചടക്കുമ്പോള്‍ എനിക്ക് നഷ്‌ടമായത് എന്റെ മനസ്സാണ്. ആരവങ്ങളില്ലാതെ, ആഘോഷങ്ങളില്ലാതെ പകലുകള്‍ വറ്റുമ്പോള്‍, ചുട്ടുപഴുത്ത മണലാരണ്യത്തില്‍നിന്നും ഒഴുകിയെത്തുന്ന ഒരു ഉഷ്‌ണകാറ്റങ്കിലും എന്നെ തഴുകിയിരുന്നങ്കില്‍. വിളക്കില്‍ നിന്നും അടര്‍ന്നുപോയ ദീപളത്തിലെ സ്‌നേഹത്തിന്റെ നിഴലനക്കം നീയാണന്നറിയുമ്പോള്‍ കണ്ണീരില്‍ കൂട്ടികുഴച്ച ചോറിലെ ഉപ്പുരസത്തില്‍ മധുരംവിളയുന്നു. ഇനി ഒരിക്കലും ഒരു തിരിച്ചുവരവില്ലന്ന് അറിഞ്ഞുകൊണ്ട്, എന്റെതല്ലാതായ ഇന്നലകളില്‍ പകച്ചു നില്‍ക്കുമ്പോള്‍, ഇനി ഞാന്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

Orginally Posted in 25th February 2009

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



5 comments: to “ ഇഴപൊട്ടിപോയ മഴനൂലുകള്‍

  • Dr. Prasanth Krishna
    Wednesday, February 25, 2009 7:04:00 AM  

    വിളക്കില്‍ നിന്നും അടര്‍ന്നുപോയ ദീപളത്തിലെ സ്‌നേഹത്തിന്റെ നിഴലനക്കം നീയാണന്നറിയുമ്പോള്‍ കണ്ണീരില്‍ കൂട്ടികുഴച്ച ചോറിലെ ഉപ്പുരസത്തില്‍ മധുരംവിളയുന്നു. ഇനി ഒരിക്കലും ഒരു തിരിച്ചുവരവില്ലന്ന് അറിഞ്ഞുകൊണ്ട്, എന്റെതല്ലാതായ ഇന്നലകളില്‍ പകച്ചു നില്‍ക്കുമ്പോള്‍, ഇനി ഞാന്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

  • Anonymous
    Monday, March 02, 2009 1:55:00 PM  

    നന്നായിട്ടുണ്ട്‌...

  • പകല്‍കിനാവന്‍ | daYdreaMer
    Monday, March 02, 2009 4:28:00 PM  

    എന്ത് പറ്റി പ്രിയ കൂട്ടുകാരാ.. ഇപ്പൊ പെട്ടെന്ന് ഇങ്ങനെയൊക്കെ തോന്നാന്‍ .. ?

    നല്ല കുറിപ്പുകള്‍..

  • yousufpa
    Monday, March 02, 2009 10:18:00 PM  

    മഴനൂലുകള്‍ മനസ്സിന്‍റെ ഉള്‍തടങ്ങള്‍ നനച്ച് പോയി.

  • Dr. Prasanth Krishna
    Thursday, March 05, 2009 2:02:00 PM  

    വേറിട്ട ശബ്ദം. യൂസഫ, പകല്‍ കിനാവന്‍, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ഇന്നൊ ഇന്നലയോ ഉള്ളതോന്നലുകള്‍ അല്ല. ജീവിതം ഇതൊക്കെ അല്ലേ പകല്‍കിനാവാ.