എന്റെ പ്രണയം
പൊയ്‌പോയ കാലത്തിന്റെ ശേഷിപ്പുകളില്‍
എന്നെ തിരഞ്ഞ് സമയം പാഴാക്കരുത്
ഏറയിഷ്ടമുള്ള ചെമ്പകങ്ങള്‍ പൂക്കുമ്പോള്‍
എന്നെ തേടി വെറുതേ അലയരുത് നീ
മഷിപടര്‍ന്ന അക്ഷരകടലസില്‍ ഇനി
എന്റെ പ്രണയം വായിക്കാന്‍ ശ്രമിക്കരുത്
നീ നെഞ്ചേറ്റിയ പ്രണയഗാനങ്ങളില്‍ ഞാനില്ല
കാരണം ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല
നീ പറഞ്ഞവാക്കുകളിലും എന്റ മൗനങ്ങളിലും
എന്റെ പ്രണയത്തെ തിരയാന്‍ മുതിരരുത് നീ
ഒരു ചെമ്പനീര്‍ പൂവുപോലും ഒരിക്കലും നിനക്ക്
പൊട്ടിച്ചു തരാന്‍ എനിക്ക് തോന്നിയിട്ടില്ല
വാക്കുകകളാല്‍ നിന്നെ മുറിവേല്പിച്ചു ഞാന്‍
കാരണം ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല
കാവിലേക്ക് നീളുന്ന വഴിയില്‍ ഇനി നീ
എന്നെയും കാത്തു നില്‍ക്കാന്‍ മിതിരരുത്
മുനകൂര്‍ത്ത വാക്കുകള്‍ ഞാന്‍ എറിഞ്ഞാല്‍
നിന്റെ മനസ്സില്‍ ഇനി ചോരപൊടിയരുത്
വര്‍ണ്ണങ്ങള്‍ വറ്റിയ ഒരു മനസ്സാണനിക്ക്
കാരണം ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല
എന്തുകൊണ്ട് ഞാന്‍ നിന്നെ പ്രണയിച്ചില്ല
തിരഞ്ഞുവോ എപ്പോഴങ്കിലും നീയതിന്നുത്തരം
നിന്റെ കണ്ണുകളില്‍ ഞാന്‍ പ്രതിഫലിച്ചപ്പോള്‍
അറിഞ്ഞുവോ എന്റെ മനസ്സില്‍ പ്രണയമില്ലന്ന്
നിറവില്ലാത്ത ഹ്യദയത്തില്‍ ജനിക്കാതെപോയ
എന്റെ പ്രണയത്തിനായ് ഇനി നീ കാക്കരുത്
കാരണം നാവില്ലാത്ത എനിക്ക് വാക്കുകളില്ല
ഹ്യദയമില്ലാത്ത എന്നില്‍ പ്രണയവര്‍ണ്ണവുമില്ല
Saturday, February 14, 2009 10:41:00 AM
നിറവില്ലാത്ത ഹ്യദയത്തില്‍ ജനിക്കാതെപോയ
എന്റെ പ്രണയത്തിനായ് ഇനി നീ കാക്കരുത്
കാരണം നാവില്ലാത്ത എനിക്ക് വാക്കുകളില്ല
ഹ്യദയമില്ലാത്ത എന്നില്‍ പ്രണയവര്‍ണ്ണവുമില്ല
Sunday, February 15, 2009 11:27:00 PM
കാരണം ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല
അതെ അതാണു സത്യം.....:)
Monday, February 16, 2009 8:21:00 PM
ഉള്ളില്‍ പ്രണയമില്ലാത്ത നിന്നോടെനിക്ക് വെറുപ്പാണ്...
:)
കൊള്ളാട്ടോ..
Tuesday, February 17, 2009 10:30:00 AM
ഹ്യദയമില്ലാത്ത എന്നില്‍ പ്രണയവര്‍ണ്ണവുമില്ല - Sathyam. Pinnengine njanoru manushyanumakum. Ashamsakal.
Tuesday, February 17, 2009 2:18:00 PM
Very Nice....