2008-08-23
ഓണപാട്ട്-ഓണമായ് ഓണമായ്
തോന്ന്യാശ്രമത്തില്‍ നടന്ന ഓണപാട്ടെഴുത്തുമല്‍സരത്തില്‍ ഒന്നാം സമ്മാനമായ ആലൂക്കാസ് ജ്യൂഅവലറി വക ഒരുപവന്‍ സ്വര്‍ണ്ണത്തിന് അര്‍ഹമായ എന്‍റെ ഓണപാട്ട് ഇവിടെ പലരുടേയും അഭ്യര്‍ത്ഥന പ്രകാരം മല്‍സരത്തിനായ് പോസ്റ്റ്ചെയ്തപ്പോള്‍ നല്‍കിയ മുഖവുരയോടുകൂടി ഇവിടെ പോസ്റ്റുചെയ്യുന്നു. ഓണപാട്ടെഴുത്തു മല്‍സരഫലം ദാ ഇവിടെ
.
"എന്താ കഥ. തോന്ന്യാശ്രമത്തില്‍ ഓണപ്പാട്ടെഴുത്തു മല്‍സരം നടത്തുന്ന വിവരം ആരും അറിയിച്ചില്ല്യാലോ? തോന്ന്യാശ്രമത്തിലേക്ക് നമുക്ക് പ്രവേശനമുണ്ടോ എന്നറീല്ല്യ. ആശ്രമത്തിലെ അന്തേവാസി അല്ലാത്തതുകൊണ്ട്‍ പാട്ടെഴുത്തിന് തലവരി വസൂലാക്കുമോ എന്നും നിശ്ചയമില്ല്യ. എന്തായാലും അങ്ങട് പോസ്റ്റുക തന്നെ. പിന്നെ ഒന്നു പറയാന്‍ വിട്ടുപോയിരിക്കണു. സമ്മാനം ഇല്ലത്തേക്ക് കൊടുത്തു വിട്ടോളൂ. മറക്കണ്ട. ഒന്നാം സമ്മാനം തന്നെ ആയിക്കോട്ടെ. അതില്‍ കുറവൊന്നും ഇല്ലത്തേക്ക് എടുക്കില്ല്യാന്നറിയാലോ?"
.
"എന്താ കഥ. തോന്ന്യാശ്രമത്തില്‍ ഓണപ്പാട്ടെഴുത്തു മല്‍സരം നടത്തുന്ന വിവരം ആരും അറിയിച്ചില്ല്യാലോ? തോന്ന്യാശ്രമത്തിലേക്ക് നമുക്ക് പ്രവേശനമുണ്ടോ എന്നറീല്ല്യ. ആശ്രമത്തിലെ അന്തേവാസി അല്ലാത്തതുകൊണ്ട്‍ പാട്ടെഴുത്തിന് തലവരി വസൂലാക്കുമോ എന്നും നിശ്ചയമില്ല്യ. എന്തായാലും അങ്ങട് പോസ്റ്റുക തന്നെ. പിന്നെ ഒന്നു പറയാന്‍ വിട്ടുപോയിരിക്കണു. സമ്മാനം ഇല്ലത്തേക്ക് കൊടുത്തു വിട്ടോളൂ. മറക്കണ്ട. ഒന്നാം സമ്മാനം തന്നെ ആയിക്കോട്ടെ. അതില്‍ കുറവൊന്നും ഇല്ലത്തേക്ക് എടുക്കില്ല്യാന്നറിയാലോ?"
ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി
ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി
ആകാശത്താവണി തിങ്കള്‍ വന്നു
ചെത്തിയും തുമ്പയും പൂത്തുലഞ്ഞു
ആശ്രമമുറ്റത്തു പൂവിടേണം
മാവേലിമന്നനിരിപ്പിടമായ്
ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി
സദ്യവട്ടങ്ങളൊരുക്കിടേണം
പാലടപായസം വച്ചിടേണം
ഓലനും കാളനും പപ്പടവും
തൂശനിലയില്‍ വിളമ്പിടേണം
ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി
ഓണപുടവയുടുത്തൊരുങ്ങി
കുമ്മിയടിച്ചാടി പാടിടേണം
ആശ്രമമുറ്റത്ത് തുമ്പിതുള്ളാന്‍
ബൂലോകവാസികളെത്തിടേണം
ഓണമായ് ഓണമായ് ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി
Saturday, August 23, 2008 8:53:00 AM
കവിത ഞാന്‍ മുന്നേ കണ്ടിരുന്നു.അന്നേ എനിക്കിഷ്ടപ്പെട്ടിരുന്നു.നല്ല കവിത..ഇനിയും ധാരാളം എഴുതൂ
Saturday, August 23, 2008 1:16:00 PM
അന്നു ഞാനും കണ്ടിരുന്നു..ഇഷ്ടപ്പെടുകയും ചെയ്തു...തോന്ന്യാശ്രമത്തില്‍ ഓണം പ്രമാണിച്ചു വൈവിധ്യമാര്‍ന്ന ഒട്ടേറെ മത്സരങ്ങള്‍ ഇനിയും ഉണ്ടു.....തുടര്‍ന്നുള്ള മത്സരങ്ങളിലും പങ്കാളിയാവൂ..:)
Saturday, August 23, 2008 11:06:00 PM
ഓണപ്പാട്ട് വളരെ ഇഷ്ടമായി കെട്ടോ...
Sunday, August 24, 2008 1:55:00 PM
ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി
Sunday, August 24, 2008 2:13:00 PM
കാന്താരികുട്ടീ, റയര്‍ റോസ്, നരിക്കുന്ന
നിങ്ങളൊക്കെ ഇവിടെ വന്നതുകാണുമ്പോള്‍ വല്ലാത്ത സന്തോഷം. ഇതിന്നു ഞാന്‍ സെലിബ്രേറ്റു ചയ്യും. ഞാന്‍ എന്തങ്കിലും ഒക്കെ എഴുതുന്നുവങ്കില്‍ അതിനൊക്കെ കാരണക്കാര്‍ നിങ്ങളൊക്കതന്നയാണ്. നിങ്ങളുടെ ഒക്കെ സ്നേഹവും പ്രോല്‍സാഹനവും തന്നെ.
എന്‍റെ ഈ ചെറിലോകത്തേക്ക് വന്നതില്‍ ഒരുപാട് നന്ദി. നിങ്ങള്‍ക്ക് എല്ലാര്‍ക്കും എപ്പോഴും ഇവിടേക്ക് ഹ്യദയം നിറഞ്ഞ സ്വഗതം.
Sunday, August 24, 2008 2:14:00 PM
കാന്താരികുട്ടീ നിങ്ങളൊക്കെ എന്‍റെ ഒപ്പമുണ്ടങ്കില്‍ ഇനിയും ധാരളം എഴുതാന്‍ ഞാന്‍ ശ്രമിക്കാം.
റയര്‍ റോസ് ഞാന്‍ കഴിയുന്നത്ര എല്ലാ ഓണക്കളികളിലും സജീവമാകാന്‍ ശ്രമിക്കുന്നുണ്ട്. നാട്ടിലേക്ക് വരുന്നതിന്‍റെതായ കുറച്ച് തിരക്കു കാരണം അത്രഅധികം അങ്ങോട്ടേക്കെത്താന്‍ കഴിയുന്നില്ല. അതുകാരണമാണ് കൊറിയയുടെ ചുണ്ടന്‍ വള്ളം കളിക്കിറങ്ങാന്‍ ഇത്തിരി വൈകിയത്.
നരിക്കുന്ന നിങ്ങളുടെ ഒക്കെ ആത്മാര്‍ത്ഥമായ സ്നേഹം കാണുമ്പോള്‍ വല്ലാത്ത ഒരു സന്തോഷം. നന്ദി ഒരു പാട് ഒരു പാട് നന്ദി
ഇനിയും വരുമല്ലോ അല്ലേ?
Sunday, August 24, 2008 9:54:00 PM
u seem to b very much thrilled by this win!!!
Monday, August 25, 2008 8:58:00 AM
ഗോപക്,
ഇവിടേക്ക് വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ചെറുതായാലും വലുതായലും ഇതില്‍ എനിക്ക് ത്രില്‍ ഉണ്ട്. എന്‍റെ ഓണപാട്ട് എത്ര മെച്ചമാണന്നും മോശമാണന്നും മറ്റാരേക്കാളും നന്നായ് എനിക്ക് അറിയാം. ഞാന്‍ എന്‍റെ പ്രോഫൈലില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഞാന്‍ ഒരു എഴുത്തുകാരനോ സാഹിത്യകാരനോ ഒന്നും അല്ല. സാഹിത്യലോകത്തിനോ ശാസ്ത്രലോകത്തിനോ സംഭാവന ചെയ്യാനും എന്‍റെ പക്കല്‍ ഒന്നും ഇല്ല. നിങ്ങള്‍ പറയുന്നതുപോലെ ഈ ഓണപാട്ട് ഒന്നാം സമ്മാനത്തിന് തിരഞ്ഞെടുത്തു എന്നതിലല്ല, സ്നേഹത്തോടെ "നന്നായിരുന്നു ഇഷ്ടപ്പെട്ടു" എന്നൊക്കെ, ബ്ലോഗുകളില്‍ സ്വന്തം വ്യക്തിമുദ്രപതിപ്പിച്ചവരുടെ വാക്കുകളിലാണ് എന്‍റെ ആ ത്രില്ല്.
പിന്നെ നിങ്ങള്‍ കരുതുന്ന പോലെയുള്ള ത്രില്ലടിക്കാന്‍ ഇതല്ലാതെ വേറെ ഒരുപാട് അംഗീകാരങ്ങള്‍ ദൈവ്വാനുഗ്രഹം കൊണ്ട് എനിക്ക് ലഭിച്ചിട്ടുണ്ട്. എനിക്ക് കിട്ടുന്ന ഒരു സ്വര്‍ണ്ണ പതക്കത്തേക്കാള്‍, ഒരു പ്രശസ്തി പത്രത്തേക്കാള്‍ എന്നും വലുത് എന്നെ സ്നേഹിക്കുന്നവരുടെ ഒരു നല്ല വാക്കിനു തന്നയാണ്. അതുതന്നയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും. അതില്‍ എന്നും എനിക്ക് ഒരുപാട് ത്രില്ലുണ്ട്. അത് നിങ്ങള്‍ കരുതുന്നതുപോലെ ആ പാട്ടെഴുത്തിലെ വിജയത്തിലല്ല.
നിങ്ങളുടെ അഭിപ്രായം എന്നും എനിക്ക് വിലപ്പെട്ടതുതന്നയാണ്. വിമര്‍ശനമായലും പ്രശംസയായലും രണ്ടും എനിക്ക് ഒരുപോലതന്നയാണ്. തങ്കള്‍ക്ക് എപ്പോഴും എന്‍റെ ഈ ചെറിയലോകത്തേക്ക വലിയ സ്വഗതം.
Monday, August 25, 2008 9:13:00 AM
പ്രശാന്ത് ,നന്നായി എന്നല്ല ,വളരെ വളരെ നന്നായി.ഇനിയും ഞാന്‍ ഇവിടെയൊക്കെ ഉണ്ടാകും :) ഇനിയും കൂടുതല്‍ എഴുതണം .ഗോപക് ,നിങ്ങളുടെയും പാട്ട് നന്നായിരുന്നു .ഈ ഓണം നമുക്കാഘോഷിക്കണം .
Monday, August 25, 2008 9:36:00 AM
കാപ്പിലാന്‍,
ആദ്യമായാണ് നിങ്ങള്‍ എനിക്ക് ഒരു കമന്‍റിടുന്നത്. നിങ്ങളെ ഞാന്‍ കൂടുതലായ് അറിഞ്ഞുതുടങ്ങിയത് അരൂപിയുടെ വരവോടയാണ്. അന്ന് നിങ്ങളിലെ പച്ചയായ മനുഷ്യനെ ഞാന്‍ കണ്ടു. അതുവരെ കൂടയുണ്ടായിരുന്നവര്‍ ഒക്കെ കൈവിട്ടിട്ടും എല്ലാം അറിഞ്ഞുകൊണ്ടുതന്നെ നിങ്ങള്‍ മാത്രം ഒപ്പം ഉണ്ടായി. ഒരു സുഹ്യത്ത് അല്ലങ്കില്‍ ഒരു അഭ്യുദയകാംക്ഷി എങ്ങനെ ഒരാളുടെ ആപത്തില്‍ ഉണ്ടാകണമോ അത് ഞാന്‍ നിങ്ങളില്‍ കണ്ടു. അതാണ് എന്നെ തോന്ന്യാശ്രമത്തിലേക്ക് എത്തിക്കാനുള്ള കാരണവും. പിന്നീട് നിങ്ങളെകുറിച്ച് കൂടുതല്‍ അറിയണമന്നുതോന്നി, ചിലതൊക്കെ മാണിക്യത്തോട് ചോദിച്ച് അറിയുകയും ചെയ്തു. നിങ്ങളെ കുറിച്ച് ഞാന്‍ പറയുന്ന ഒരു വിശേഷണം ഉണ്ട് "സരസനായ പച്ചമനുഷ്യന്‍".
നിങ്ങളുടെ ഈ വാക്കുകള്‍ (കമന്‍റ്) എന്നെ ശരിക്കും ത്രില്ലടിപ്പിക്കുന്നുണ്ട് കാപ്പിലേ. ഓണം തകര്‍ത്ത് ആഘോഷിക്കാം നമുക്ക്. ഉപചാരപൂര്‍വ്വമായ ഒരു നന്ദി പറഞ്ഞ് നിങ്ങളിലെ "വലിയ മനുഷ്യനെ" ചെറുതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനിയും എന്‍റെ ചെറിയലോകത്തേക്കൊക്കെ വരുമല്ലോ അല്ലേ? വരണം. എപ്പോഴും ഹ്യദയം നിറഞ്ഞ സ്വാഗതം.
സസ്നേഹം ക്യഷ്‌ണ
Monday, August 25, 2008 10:45:00 AM
പ്രശാന്ത്...
ഇത് അവിടെ വായിച്ചിരുന്നു, നന്നായിട്ടുണ്ട്. ആശംസകള്‍!