യാത്ര
യാത്ര അവസാനമില്ലാത്ത യാത്ര
പ്രിയ ഗുരു ഇന്നെന്റെ സാരഥി
ചീനയില്‍ നിന്നൊരു സഹയാത്രിക
ബുദ്ധന്റെ ചിരി കണ്ടു മടങ്ങുന്ന യാത്ര
ഓരോ യാത്രയുടെ അന്ത്യവും
പുതിയൊരു യാത്രയുടെ തുടക്കം
ഇരുട്ടു തിന്നുന്ന ഗുഹകളില്‍ കൂടി
ദ്രുതവേഗമുള്ളൊരു യാത്ര
കാണുന്നു ദൂരെ മലനിരകളില്‍
ചിരിമാഞ്ഞ്പോയൊരാ നിന്‍ മുഖം
നിന്റെ സൂര്യനേത്രത്തില്‍ നിന്നെന്‍
മുടിയിഴകളിലേക്കഗ്നി പടര്‍ത്തുക
സ്വപ്നങ്ങളില്ലാതെ വേപഥുകൊള്ളാതെ
എന്നേക്കുക്കുമായെനിക്കൊന്നുറങ്ങാന്‍
Monday, July 21, 2008 2:02:00 PM
നിന്റെ സൂര്യനേത്രത്തില്‍ നിന്നെന്‍
മുടിയിഴകളിലേക്കഗ്നി പടര്‍ത്തുക
സ്വപ്നങ്ങളില്ലാതെ വേപഥുകൊള്ളാതെ
എന്നേക്കുക്കുമായെനിക്കൊന്നുറങ്ങാന്‍
Monday, July 21, 2008 3:45:00 PM
prasanth,
സുഖമായുറങ്ങുകനീ,
വീണ്ടുംചിരിതൂകി-
യുണരുവാനായ്..
സ്വപ്നങ്ങളില്ലാത്ത-
ജീവിതം നഷ്ടമായി-
ത്തോന്നാമൊരുനാള്‍....
ചേച്ചി..
.
Monday, July 21, 2008 3:57:00 PM
ശ്രീദേവിചേച്ചീ
ശരിക്കും ഹ്യദയത്തെ വല്ലാതെ സ്പര്‍ശിച്ചു ചേച്ചിയുടെ ഈ വാക്കുകള്‍. ചെറുപ്പം മുതലേ എനിക്കും ഒരു ചേച്ചി ഉണ്ടായിരുന്നങ്കിലന്ന് ആഗ്രഹിക്കാറുണ്ട്. ഇപ്പോള്‍ ഈ വരികള്‍ വായിക്കുമ്പോള്‍ എന്തൊ അങ്ങനെ ഒരു ചേച്ചി ആത്മാര്‍ത്ഥമായ് പറയുന്നതായ് തോന്നുകയാണ്. ഔപചാരികമായ ഒരു നന്ദിയില്‍ ഒതുക്കുന്നില്ല ഞാന്‍...
ചേച്ചിയുടെ സ്വന്തം
ക്യഷ്ണ
Monday, July 21, 2008 3:57:00 PM
അങ്കിള്‍
ഇവിടെ ഇത്തിരിസമയം ചിലവിട്ടതിനു നന്ദി. കവിത മോശമായി എന്നു പറയാന്‍ വയ്യാത്തകൊണ്ടാണോ ഒരു വാക്ക് മിണ്ടാതെ പോയത്....മോശം ആണ് എന്ന് തോന്നിയാല്‍ തുറന്ന് പറഞ്ഞോളൂ എന്നാലല്ലേ നന്നാക്കാന്‍ ശ്രമിക്കൂ...
Monday, July 21, 2008 4:26:00 PM
krishna,
ഒരു അമ്മയായും,
ചേച്ചിയായും,
എന്നെ കരുതിക്കൊള്ളൂ..
എന്നും.....
ദുഃഖം ഒന്നിനും ഒരു
പരിഹാരമല്ലാ..
ജീവിതം സുന്ദരമാണ്,
ഈപ്രായത്തില്‍...
എന്നെന്നും..
പുഞ്ചിരിക്കാന്‍ കഴിയട്ടെ...
സ്വന്തം
ചേച്ചി..
Monday, July 21, 2008 8:53:00 PM
പ്രീയ കൃഷ്ണ,
നന്നായിട്ടുണ്ട്.ഈ പ്രവാസകാലത്തും മലയാളത്തിന്റെ തനിമ കാത്തുസൂക്ഷിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം.
വെള്ളായണി