2008-05-25
സര്‍വ്വകലാശാല-അതിരു കാക്കും മലയൊന്നു തുടുത്തേ...
ഒരു നീണ്ട ഇടവേളക്കുശേഷമാണ് ഇവിടെ ഒരു പോസ്റ്റ്.
വര്‍ഷങ്ങള്‍കൊണ്ട് മൂളിനടന്ന ഒരു കവിത. ഒരുകാലഘട്ടത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്ന "സര്‍വകലാശാല" (1987) എന്ന സിനിമയിലെ ഗാനം. ഗാനം എന്നതിലുപരി ഒരു ചെറുകവിത. അന്ന് കാമ്പസ്സുകളിലെ ഇടനാഴികളില്‍ യുവമനസ്സുകള്‍ മൂളിനടന്ന കാവാലം നാരായണപണിക്കറുടെ ആ വരികള്‍ ഒരു പോസ്റ്റായി ഇവിടെ ഇടുകയാണ്..
ചിത്രം: സര്‍വകലാശാല.
രചന: കാവാലം നാരായണ പണിക്കര്‍
സംഗീതം: എം. ജി രാധാക്യഷ്‌ണന്‍
അതിരു കാക്കും മലയൊന്നു തുടുത്തേ തുടുത്തേ തകതകതാ.....
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയിലെ
പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തകതകതാ.....
ചതിച്ചില്ലേ,നീരാളി ചതി ചതിച്ചില്ലേ,
നീ ചതിച്ചേ തകതകതാ .....
മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ.....
തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ.....
മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ.....
തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ.....
കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളിക്കുരുക്കില്‍ കുരലൊന്നു മുറുകി,തടിയൊന്നു ഞെരിഞ്ഞു
ജീവന്‍ ഞരങ്ങി..തക ..തക.. താ....
Monday, July 14, 2008 6:49:00 AM
വര്‍ഷങ്ങള്‍കൊണ്ട് മൂളിനടന്ന ഒരു കവിത. ഒരുകാലഘട്ടത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്ന "സര്‍വകലാശാല" (1987) എന്ന സിനിമയിലെ ഗാനം. ഗാനം എന്നതിലുപരി ഒരു ചെറുകവിത.
എനിക്ക് ഏറയിഷ്‌ടമുള്ള ഒരു കവിതാശകലം...