2008-02-07
ഗ്രാമം നന്മകളാല്‍ സമ്യദ്‌ധം
അഗ്രഹാരങ്ങള്‍ മലയാളിക്കെന്നും ഒരു ഹരമാണ്. കല്പാത്തിപ്പുഴയും അവിടുത്തെ രഥോല്‍സവവും ഒരു മഹത്തായ പാരമ്പര്യത്തിന്റെ ശീലുകളാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഗ്രഹാരങ്ങളുള്ളത് പാലക്കടുതന്നയാണ്. അവിടുത്തെ ശേഖരീപുരം അഗ്രഹാരമാണ് കേരളത്തിലെ ആദ്യത്തെ അഗ്രഹാരമന്ന് വിശ്വസിക്കുമ്പോഴും, കല്പാത്തിയാണ് അങ്ങനെ വിശേഴിപ്പിക്കപ്പെടുന്നത്. വെങ്കിടേശ്വര സുപ്രഭാതവും ശംഖനാദവും കേട്ടുണരുന്ന അഗ്രഹാരങ്ങള്‍ കേരളത്തിന്റെ തനതു സംസ്കാരത്തില്‍ നിന്നും വേറിട്ട് തമിഴ് സംസ്കാരമാണ് പിന്തുടരുന്നത്. തലമുറകള്‍ പലതു കഴിഞ്ഞിട്ടും ഇന്നും അഗ്രഹാരങ്ങളില്‍ തമിഴ് തന്നെ സംസാരഭാഷ. തിരുവനന്തപുരത്ത് കരമനയുള്ള അഗ്രഹാരത്തില്‍ നിന്നുമുള്ള കാഴ്ച.
അമ്പലവും അമ്പലക്കുളവും മലയാളിയുടെ മനസ്സില്‍ ഒരു ഗ്രഹാതുരതായാണ്. അമ്പലക്കുളത്തിനരികിലുള്ള അരയാല്‍ തറയില്‍ ചുറ്റമ്പലത്തിലെ കുത്തുവിളക്കുകളില്‍ തെളിഞ്ഞു കത്തുന്ന സന്‌ധ്യാദീപങ്ങളെ നോക്കിയിരിക്കുമ്പോഴുണ്ടാകുന്ന ആത്മ നിര്‍വ്യതി ലോകത്തില്‍ മറ്റൊരിടത്തുനിന്നും കിട്ടില്ല. കോതമംഗലത്തുള്ള ഒരു ക്ഷേത്രക്കുളം.
പിത്തള പൊതിഞ്ഞ ചുറ്റമ്പലം കേരളീയ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ദീപാരാധന സമയത്ത് തെളിഞ്ഞുകത്തുന്ന കുത്തുവിളക്കുകളുടെ പ്രകാശത്തില്‍ പ്രഭാപൂരിതമായ ചുറ്റമ്പലം ഭക്‌തന്റെ മനസ്സില്‍ നിറക്കുന്ന അനുഭൂതി അവര്‍ണ്ണനീയമാണ്. ആലപ്പുഴ കളര്‍കോട് ക്ഷേത്രത്തിന്റെ പിത്തള പൊതിഞ്ഞ ചുറ്റമ്പലം

