കൊറിയയിലെ വസന്തം 2007...ഫോട്ടോഫ്ലാഷ്
പാറകളുടെ ഇടയില്‍ വളര്‍ന്ന് പൂത്തു നില്‍ക്കുന്ന ഒരു ചെടി.....വസന്ത കാലത്ത് ഈ പൂക്കള്‍ ഇവിടെ സാധാരണമാണ്.....കൊറിയന്‍സിന് ഏറ്റവും ഇഷ്ടമുള്ള നിറവും ഇതുതന്നെ.........
ശിശിരം കഴിഞ്ഞ് ഇലകള്‍ തളിരിടും മുന്‍പേ പൂക്കള്‍ വരും ഈ ചെടികള്‍ക്കെല്ലാം......പൂത്തുനില്‍ക്കുന്ന ഒരു പാഴ്ചെടി..........
നമ്മുടെ നാട്ടിലെ പനിനീര്‍ പൂപൊലെയുള്ളതാണ് ഈ പൂക്കള്‍.....മണവും അതുപോലെ തന്നെ......പക്ഷേ ചെടിക്ക് പനിനീര്‍ ചെടിയുമായ് ചെറിയ സാദ്യശ്യമുണ്ടങ്കിലും ഇത് പനിനീര്‍ ചെടി അല്ല........
പനിനീര്‍ പൂ പോലെ മനോഹരം.......ചെടിയില്‍ ചെറിയ മുള്ളുകളും കാണാം.............
വര്‍ഷകാലത്ത് ഇലകള്‍മാത്രം......ശിശിരകാലത്ത് ഉണങ്ങിയ മരം പോലെ.......ഇലകളോ പൂക്കളോ കാണില്ല.....വസന്ത കാലത്ത് നിറയെ പൂക്കള്‍ മാത്രം...........പൂക്കളുടെ ഭാരംകൊണ്ട് കൊമ്പുകള്‍ ചാഞ്ഞു വരും......
പൂക്കളുടെ ഭാരംകൊണ്ട് കൊമ്പുകള്‍ ചാഞ്ഞ് തറയിലോളം മുട്ടിനില്‍ക്കുന്നു.............
നട്ടിലെ ശീമകൊന്നയുടെ പൂക്കള്‍ പോലെയുള്ളതാണ് ഈ പൂക്കള്‍......പക്ഷേ പൂക്കള്‍ നല്ല വയലറ്റ് നിറമുള്ളതാണ്.....യൂണിവേഴ്സിറ്റിക്കുള്ളിലെ ഒരു കുന്നിന്‍ ചരിവില്‍നിമ്മുള്ള ചിത്രം.........
നമ്മുടെ നാട്ടിലെ നമ്പ്യാര്‍വട്ടംപോലെയാണ് ഈ പൂക്കള്‍..........എന്നാല്‍ നമ്പ്യാര്‍വട്ടം അല്ല......ഈ പൂക്കളുടെയും പേര് എനിക്കറിയില്ല............
ആക്യതിയിലും വലിപ്പത്തിലും ഒരേപോലെയുള്ള പൂക്കള്‍........തറയില്‍ പടര്‍ന്നാണ് വളരുക.............ഇതിന്റെ പലനിറത്തിലുള്ള പൂക്കള്‍ കാണാം............
ആക്യതിയിലും വലിപ്പത്തിലും ഒരേപോലെയുള്ള പൂക്കള്‍........ഇതിന്റെ പലനിറത്തിലുള്ള പൂക്കള്‍ കാണാം............
നല്ല തൂവെള്ള നിറമാണ് ഈ പൂക്കള്‍ക്ക്....വെളുത്ത പൂക്കള്‍ക്ക് എപ്പോഴും നല്ല മണമുണ്ടാകും......പക്ഷേ ഈ പൂക്കള്‍ക്ക് വാസന ഇല്ല.........
ഇത് പൂക്കള്‍ അല്ല വെറും ഇലകള്‍ മാത്രം.............
ദൂരെ നിന്നു നോക്കിയാല്‍ പൂക്കളാണന്നേ തോന്നൂ..........ഇതും വെറും ഇലകള്‍ മാത്രം.............
ഈ പൂക്കള്‍ ഞാന്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിള്‍ കണ്ടിട്ടുണ്ട്.........ഇതിന്റെ പേരും എനിക്കറിയില്ല......വയലറ്റ് നിറത്തിലുള്ള ഈ പൂക്കള്‍ മനോഹരമല്ലേ?..........
ഈ പൂക്കള്‍ ബാഗ്ലൂരിലെ ലാല്‍ബാഗിലും കാണാം....
ഈ പൂക്കള്‍ ബാഗ്ലൂരിലെ ലാല്‍ബാഗിലും കാണാം....
എന്റെ ഹോസ്റ്റലിനുമുമ്പിലുള്ള ഒരു വള്ളിക്കുടില്‍..........ഇവിടെ സ്നാക്സും കോഫിയും ഒക്കെ കിട്ടും....പൈസ ഇട്ട് ബട്ടന്‍ അമര്‍ത്തിയാല്‍ മതി...........
എന്റെ ഹോസ്റ്റല്‍ മുറിയുടെ പുറകുവശം.....