Search this blog


Home About Me Contact
2007-07-13

കൊറിയയിലെ വസന്തം 2007...ഫോട്ടോഫ്ലാഷ്  

പൂക്കളെ ഇഷ്ടമല്ലാത്തവര്‍ ആരാണ്‌....മഴയെ ഇഷ്ടമല്ലാത്തവര്‍ പോലും പൂക്കളെ സ്നേഹിക്കും......ജീവിതത്തില്‍ സ്വന്തം വീടിന്റെ മുറ്റത്ത് ഒരു ചെടിയങ്കിലും നട്ടിട്ടില്ലാത്തവര്‍ ആരാണ്.....പൂക്കാലം എന്നും എനിക്കു ഹരമാണ്‌.......കൊറിയയിലെ വസന്തകാലം......അത് അനുഭവൈക്കുമ്പോഴേ അറിയൂ..........ജിയോങ്സാങ് സര്‍വ്വകലാശാലയിലെ കഴിഞ്ഞ വസന്തത്തിലെടുത്ത ചില ചിത്രങ്ങള്‍................


നമ്മുടെ നാട്ടിലെ മുക്കുറ്റിപോലെ തോന്നുന്ന ഒരു ചെടി......ഇലകളും പൂക്കളും നമ്മുടെ മുക്കുറ്റിയോട് നല്ല സാദ്യശ്യമുണ്ട്......മുക്കുറ്റിയെക്കാള്‍ കുറച്ചുകൂടി വലുതാണ്‌ ഈ പൂക്കള്‍......

പാറകളുടെ ഇടയില്‍ വളര്‍ന്ന് പൂത്തു നില്‍ക്കുന്ന ഒരു ചെടി.....വസന്ത കാലത്ത് ഈ പൂക്കള്‍ ഇവിടെ സാധാരണമാണ്‌.....കൊറിയന്‍സിന്‌ ഏറ്റവും ഇഷ്ടമുള്ള നിറവും ഇതുതന്നെ.........

ഈ ചെടികളുടെ ഒന്നും പേര്‌ എനിക്കറിയില്ല......ഇവിടെ പൂക്കാലത്ത് എല്ലാ ചെടികളിലും പൂക്കള്‍ മത്രമേ കാണൂ......ഒരുപുക്ഷേ ശിശിരകാല്‍ത്ത് ഇലകള്‍ മുഴവനായ് കൊഴിയുന്നതുകൊണ്ടാകാം.........


ശിശിരം കഴിഞ്ഞ് ഇലകള്‍ തളിരിടും മുന്‍പേ പൂക്കള്‍ വരും ഈ ചെടികള്‍ക്കെല്ലാം......പൂത്തുനില്‍ക്കുന്ന ഒരു പാഴ്ചെടി..........

നമ്മുടെ നാട്ടിലെ പനിനീര്‍ പൂപൊലെയുള്ളതാണ്‌ ഈ പൂക്കള്‍.....മണവും അതുപോലെ തന്നെ......പക്ഷേ ചെടിക്ക് പനിനീര്‍ ചെടിയുമായ് ചെറിയ സാദ്യശ്യമുണ്ടങ്കിലും ഇത് പനിനീര്‍ ചെടി അല്ല........

പനിനീര്‍ പൂ പോലെ മനോഹരം.......ചെടിയില്‍ ചെറിയ മുള്ളുകളും കാണാം.............

വര്‍ഷകാലത്ത് ഇലകള്‍‍മാത്രം......ശിശിരകാലത്ത് ഉണങ്ങിയ മരം പോലെ.......ഇലകളോ പൂക്കളോ കാണില്ല.....വസന്ത കാലത്ത് നിറയെ പൂക്കള്‍ മാത്രം...........പൂക്കളുടെ ഭാരംകൊണ്ട് കൊമ്പുകള്‍ ചാഞ്ഞു വരും......



പൂക്കളുടെ ഭാരംകൊണ്ട് കൊമ്പുകള്‍ ചാഞ്ഞ്‌ തറയിലോളം മുട്ടിനില്‍ക്കുന്നു.............

നട്ടിലെ ശീമകൊന്നയുടെ പൂക്കള്‍ പോലെയുള്ളതാണ്‌ ഈ പൂക്കള്‍......പക്ഷേ പൂക്കള്‍ നല്ല വയലറ്റ് നിറമുള്ളതാണ്‌.....യൂണിവേഴ്സിറ്റിക്കുള്ളിലെ ഒരു കുന്നിന്‍ ചരിവില്‍നിമ്മുള്ള ചിത്രം.........


നമ്മുടെ നാട്ടിലെ നമ്പ്യാ‌‌ര്‍‌വട്ടം‌പോലെയാണ്‌ ഈ പൂക്കള്‍..........എന്നാല്‍ നമ്പ്യാ‌‌ര്‍‌വട്ടം‌ അല്ല......ഈ പൂക്കളുടെയും പേര്‌ എനിക്കറിയില്ല............

ആക്യതിയിലും വലിപ്പത്തിലും ഒരേപോലെയുള്ള പൂക്കള്‍........തറയില്‍ പട‌ര്‍ന്നാണ് വളരുക.............ഇതിന്റെ പലനി‌റത്തിലുള്ള പൂക്കള്‍ കാണാം............
ആക്യതിയിലും വലിപ്പത്തിലും ഒരേപോലെയുള്ള പൂക്കള്‍........ഇതിന്റെ പലനി‌റത്തിലുള്ള പൂക്കള്‍ കാണാം............


നല്ല തൂവെള്ള നിറമാണ്‌ ഈ പൂക്കള്‍ക്ക്‌....വെളുത്ത പൂക്കള്‍ക്ക്‌ എപ്പോഴും നല്ല മണമുണ്ടാകും......പക്ഷേ ഈ പൂക്കള്‍ക്ക്‌ വാസന ഇല്ല.........




ഇത് പൂക്കള്‍ അല്ല വെറും ഇലകള്‍ മാത്രം.............


ദൂരെ നിന്നു നോക്കിയാല്‍ പൂക്കളാണന്നേ തോന്നൂ..........ഇതും വെറും ഇലകള്‍ മാത്രം.............


ഈ പൂക്കള്‍ ഞാന്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിള്‍ കണ്ടിട്ടുണ്ട്.........ഇതിന്റെ പേരും എനിക്കറിയില്ല......വയലറ്റ് നിറത്തിലുള്ള ഈ പൂക്കള്‍ മനോഹരമല്ലേ?..........

ഈ പൂക്കള്‍ ബാഗ്ലൂരിലെ ലാല്‍ബാഗിലും കാണാം....


ഈ പൂക്കള്‍ ബാഗ്ലൂരിലെ ലാല്‍ബാഗിലും കാണാം....





എന്റെ ഹോസ്റ്റലിനുമുമ്പിലുള്ള ഒരു വള്ളിക്കുടില്‍..........ഇവിടെ സ്നാക്സും കോഫിയും ഒക്കെ കിട്ടും....പൈസ ഇട്ട്‌ ബട്ടന്‍ അമര്‍ത്തിയാല്‍ മതി...........

എന്റെ ഹോസ്റ്റല്‍ മുറിയുടെ പുറകുവശം.....

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



6 comments: to “ കൊറിയയിലെ വസന്തം 2007...ഫോട്ടോഫ്ലാഷ്

  • ശരറാന്തല്‍
    Sunday, July 15, 2007 2:02:00 PM  

    myVery nice Photos. I heared lots on Korea and the Sping there. But ever thought this much beautuful it is. All pictures are good quality. Love to see more pictures on the culture of Korea. Thanks for posting such good pictures.

  • Anonymous
    Monday, July 16, 2007 12:01:00 PM  

    photos and description kollaam.. wud love if i got a more detailed description..(i think one of the yellow flower u have pictured is a tulip)

  • ജാസൂട്ടി
    Monday, July 16, 2007 3:29:00 PM  

    പൂക്കളെ ഒരുപാടു സ്നേഹിക്കുന്ന ഒരു വ്യക്തിയാണു ഞാന്‍...
    വളരെ നല്ല ചിത്രങ്ങള്‍....

  • un
    Monday, September 03, 2007 12:49:00 PM  

    കൊറിയന്‍ ഭാഷപോലെ തന്നെ വിചിത്രം ഈ ചിത്രങ്ങളും!!

  • Anonymous
    Wednesday, September 12, 2007 10:24:00 AM  

    pictures are good and the descriptions are nice. i am loving the flowers and nature a lot. i think all the pictures taken by some good quality camara. thank you

    ramkumar

  • മിന്നാമിനുങ്ങുകള്‍ //സജി.!!
    Wednesday, January 09, 2008 2:10:00 PM  

    അരേവ്വാ പൂക്കളോടും മഴയോടും എനിക്ക് വല്ലാത്തൊരു പ്രണയമാ ഇത് ഇന്നെ ഒന്നു കാണാന്‍ പറ്റിയുള്ളൂ സൂപ്പര്‍ ഫോട്ടൊസ്..
    ഒത്തിരി ഇഷ്ടമായി മാഷെ മനസ്സില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദനം നല്‍കിയപോലെ,,,, ഞാന്‍ വെറുതെയങ്ങ് പോകില്ലാട്ടൊ 2 പൂക്കളും കൊണ്ടെ പോകൂ ഹിഹി...