2012-01-20
ഐഫോണുകളില്‍ ഫ്യുവല്‍ ബാറ്ററികള്‍ വരുന്നു
ആപ്പിൾ, സ്മാര്‍ട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. യു.എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസിൽ ഇതുമായ് ബന്ധപ്പെട്ട അപേക്ഷകൾ ആപ്പിൾ സമർപ്പിച്ചു കഴിഞ്ഞു. ഇതു സാധ്യമാകുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. നിലവിൽ ഉപയോഗിക്കുന്ന ലിതിയം അയോൺ ബാറ്ററികൾ ദിവസവും ചാർജ് ചെയ്യേണ്ട ഗതികേടിലാണ് ഓരോ ഉപയോക്താവും. ഉയർന്ന എനർജി ഡൻസിറ്റി ബാറ്ററികൾ (High energy density batteries) ഡവലപ് ചെയ്യുന്നുണ്ടങ്കിലും ഫോണിന്റെ ഭാരവും കനവും കൂടുമന്നതിനാലാണ് ആപ്പിൾ ഫ്യൂവൽ സെല്ലുകളിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ഓക്‌സിജനും ഹൈഡ്രജനും സംയോജിപ്പിച്ച് ജലവും വൈദ്യുതിയും ഉണ്ടാക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടേത്. ഏതാനും വർഷങ്ങൾക്ക് മുൻപേതന്നെ വൻകിട വാഹന കമ്പനിയായ നിസാൻ അവരുടെ ഫ്യൂവൽ സെൽ ഇലക്ട്രിക് കാറുകളിൽ ഈ സാങ്കേതിക വിദ്യ ഉപ്യോഗിച്ചുവരുന്നുണ്ട്. എന്നാൽ മൊബൈൽ ഫോണുകളിലും ലാപ്ടോപ് തുടങ്ങിയ പോർട്ടബിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കുക അത്ര എളുപ്പമല്ല. അതിനാൽ ഒരേസമയം വൈദ്യുതി ഉത്പാദിപ്പിക്കാനും, റീച്ചാര്‍ജ് ചെയ്യാവുന്ന High energy density ലിതിയം അയോൺ ബാറ്ററിയിൽ നിന്നും വൈദ്യുതി ഉപയോഗിക്കാനും സാധിക്കുന്ന നൂതനമായ ഫ്യുവല്‍സെല്‍ സംവിധാനമാണ് ആപ്പിള്‍ വിഭാവന ചെയ്തിരിക്കുന്നത്. ഈ സങ്കേതം സാധ്യമാക്കുകയെന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് ആപ്പിളും സമ്മതിക്കുന്നു. വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ ചാര്‍ജുചെയ്യാതെ ദിവസങ്ങളോ ആഴ്ചകളോ തുടർച്ചയായി പ്രവര്‍ത്തിക്കാന്‍ ഇത്തരം ഫ്യുവല്‍ സെല്‍ സംവിധാനത്തിന് കഴിയുമെന്ന ആപ്പിളിന്റെ അവകാശവാദത്തെ ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന ഞാനും അംഗീകരിക്കുന്നതോടോപ്പം പോർട്ടബിൽ ഇലക്ട്രോണിക് രംഗത്ത് വമ്പൻ സാധ്യതകൾക്ക് വഴിയൊരുക്കുമന്നും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പുതിയ ബാറ്ററി സിസ്റ്റവുമായ് ഐഫോണുകളും മാക്ബുക്കുകളും ഐപാഡുകളും വിപണിയിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.
.

0 comments: to “ ഐഫോണുകളില്‍ ഫ്യുവല്‍ ബാറ്ററികള്‍ വരുന്നു ”
Post a Comment