2010-07-08
നീതി ശാസ്ത്രവും ന്യൂമാൻസ് കോളജിലെ വിവാദ ചോദ്യപേപ്പറും
തിരക്കഥയും നീതി ശാസ്ത്രവും എന്ന പുസ്തകത്തിൽ (പേജ് നമ്പർ 58) പി.ടി കുഞ്ഞു മുഹമ്മദ്, തന്റെ ഗര്‍ഷോം എന്ന സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് പറയുന്ന ഭാഗത്തില്‍ നിന്ന് ഉണ്ടാക്കിയ ചോദ്യത്തിലാണ് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയത്. ന്യൂമാൻസ് കോളജിലെ മലയാളം ചോദ്യപേപ്പറിൽ വിവാദത്തിന് തിരി കൊളുത്തിയ പതിനൊന്നാമത്തെ ചോദ്യം ഇതാണ്.
11. താഴെ കൊടുത്തിരിക്കുക്ക ഗദ്യഭാഗത്തിന് ഉചിതമായ ചിഹ്നങ്ങൾ ചേർത്തെഴുതുക.
മുഹമ്മദ്: പടച്ചോനെ പടച്ചോനെ
ദൈവ്വം: എന്താടാ നായിന്റെ മോനേ
മുഹമ്മദ്: ഒരു അയില അത് മുറിച്ചാൽ എത്ര കഷണമാണ്
ദൈവ്വം: മൂന്നുകഷണമാണന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ
തിരക്കഥയും നീതി ശാസ്ത്രവും എന്ന പുസ്തകത്തിൽ (പേജ് നമ്പർ 58) പതിനൊന്നു മുതൽ പതിനേഴുവരെയുള്ള വരികൾ
എന്റെ നാട്ടിൽ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തൻ സ്ഥിരമായി ദൈവ്വത്തെ വിളിക്കും. "പടച്ചോനേ"..... "പടച്ചോനേ"......ദൈവ്വത്തിന്റെ മറുപടി "എന്താടാ നായിന്റെ മോനേ"......എന്നാണ്. ഇദ്ദേഹം ചോദിക്കുന്നു ഒരു അയല, അത് മുറിച്ചാൽ എത്ര കഷണമാണ്. ദൈവ്വത്തിന്റെ മറുപടി (ദൈവ്വം ഇദ്ദേഹം തന്നയാണ്). 3 കഷണമാണന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ".........
പുസ്തകത്തില്‍ ഭ്രാന്തനായ കഥാപാത്രം തെരുവിലിരുന്ന് ദൈവ്വത്തോട് ചോദ്യം ചോദിക്കുകയും അതിനുള്ള മറുപടി ഭ്രാന്തന്‍ തന്നെ പറയുകയും ചെയ്യുന്നു. എന്നാൽ പുസ്തകം എഴുതിയത് പി.ടി. കുഞ്ഞുമുഹമ്മദ് ആയതിനാൽ ഭ്രാന്തൻ എന്നതിനു പകരം മുഹമ്മദ് എന്ന് അധ്യാപകൻ ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവച്ചത്. യൂണിവേഴ്സിറ്റി തലത്തിൽ പഠിപ്പിക്കാൻ തിരഞ്ഞെടുത്ത പുസ്തകം ഗവണ്മന്റ് അംഗീകരിച്ചതും അന്ന് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നുമില്ല. ഇവിടെ ആരയാണ് തെറ്റു പറയുക? ചോദ്യപേപ്പർ തയ്യാറാക്കാൻ വേണ്ടി പുസ്തകത്തിൽ നിന്നും പകർത്തിയെഴുതിയ അധ്യാപകനേയോ അതോ പ്രസ്തുത പുസ്തകം തിരഞ്ഞെടുത്ത സർവ്വകലാശാലയേയോ അതോ അതിന് അംഗീകാരം നൽകിയ ഭരണകൂടത്തെയോ?
എന്തുതന്നയായാലും മന:പൂർവ്വം അല്ലാതെ വന്ന ഒരു കൈപ്പിഴക്ക്; ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ജാതിമത ഭേദമില്ലതെ സ്നേഹത്തോയും സാഹോദര്യത്തോടയും കഴിയുന്ന ദൈവ്വത്തിന്റെ സ്വന്തം നാട്ടിൽ ആ കൈ വെട്ടിയെടുത്ത് ശിക്ഷ നടപ്പാക്കിയത് കാലങ്ങൾകൊണ്ട് പടുത്തുയർത്തിയ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ്. ക്ഷമയും സഹാനുഭൂതിയും പഠിപ്പിച്ച നബിയുടെ അനുയായികൾ ഒരിക്കലും അതുചെയ്യില്ല. അതിനാൽ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് പിടികൊടുക്കാതിരിക്കുക.
.
Thursday, July 08, 2010 11:21:00 PM
പുസ്തകം എഴുതിയത് പി.ടി. കുഞ്ഞുമുഹമ്മദ് ആയതിനാൽ ഭ്രാന്തൻ എന്നതിനു പകരം മുഹമ്മദ് എന്ന് അധ്യാപകൻ ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവച്ചത്. യൂണിവേഴ്സിറ്റി തലത്തിൽ പഠിപ്പിക്കാൻ തിരഞ്ഞെടുത്ത പുസ്തകം ഗവണ്മന്റ് അംഗീകരിച്ചതും അന്ന് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നുമില്ല.
എന്തായാലും കഷ്ടകാലം മുഴുവൻ ആ അധ്യാപകന്
Friday, July 09, 2010 1:21:00 PM
There are some doubts here. Why did the Prof. choose that kind of a paragraph for rightly putting full stops and commas? And why did he use the name of Muhammad instead of any other name? Definitely there was an intent to malign the religion. So the incident is a message to anyone who takes the religious sentiments of other religions very lightly.
Saturday, July 10, 2010 10:44:00 PM
പുസ്തകത്തില്‍ ഭ്രാന്തനായ കഥാപാത്രം തെരുവിലിരുന്ന് ദൈവത്തോട് ചോദ്യം ചോദിക്കുകയും അതിനുള്ള മറുപടി ഭ്രാന്തന്‍ തന്നെ പറയുകയും ചെയ്യുന്നു........ പുസ്തകം വായിച്ചിട്ടില്ലാത്ത മറ്റൊരു ഭ്രാന്തന്‍ ചോദ്യപേപ്പര്‍ മാത്രമായിരിക്കും കണ്ടത് ...
നായിന്റെ മോന്‍!!
Monday, July 12, 2010 7:32:00 PM
branthanmar !!
kaalam marupady kodukatte
namukuniyum jeevikanam,,
kirishan!
ne itta ilayil ninnenikiniyum unnanam ..mathyvaruvolam!