2009-08-15
ഇന്ത്യന്‍ സിനിമകളിലെ സ്വവര്‍ഗരതി

ഫയറിനു ശേഷം കരണ്‍ റസ്‌ദാന്‍ സംവിധാനം ചെയ്ത ഗേള്‍ഫ്രണ്ട് തന്യ, സപ്‌ന എന്നീ രണ്ട് പെണ്‍കുട്ടികളുടെ പ്രണയത്തിന്റെ കഥ പറയുന്ന സിനിമയായിരുന്നു. ഒരുമിച്ച് ജീവിക്കുന്ന ഇരുവരും കടുത്ത പ്രണയത്തിലാകുകയും ഇഴപിരിക്കാനാവാത്ത ഒരു ബന്ധത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ജീവിതം. സ്വവര്‍ഗ പ്രണയം പ്രമേയമാക്കിയ പല സിനിമകളെയുമ്പോലെ തന്നെ ചിത്രീകരണത്തിലൂടെ വിഷയത്തെ വികലമാക്കപ്പെട്ട ചിത്രമാണ് ഇതും. ജോലിയുമായ് ബന്ധപ്പെട്ട് കുറച്ചുകാലം മാറിനില്‍ക്കേണ്ടിവരുന്ന തന്യ, തിരികെ എത്തുമ്പോഴേക്കും രാഹുല്‍ എന്ന സുമുഖനായ ചെറുപ്പക്കാരനുമായ് സപ്‌ന പ്രണയത്തിലാകുന്നു. പുതിയ പ്രണയത്തിന്റെ ചുഴിയിലകപ്പെട്ട സപ്‌നയെ തനിക്ക് നഷ്ടപ്പെടുമന്ന് ഭയപ്പെടുന്ന തന്യ, സപ്‌നയും രാഹുലും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നു. എല്ലാ പ്രതീക്ഷയും ഇല്ലാതാകുന്ന സാഹചര്യത്തില്‍ രാഹുലിനെ കൊല്ലാന്‍ ശ്രമിക്കുന്ന ഭ്രന്തമായ കഥാപാത്രമായ് മാറുന്നു തന്യ. തന്യയായി ഇഷാ ഗോപികറും സപ്‌നയായി അമൃത അറോയുമാണ് വെള്ളിതിരയില്‍ എത്തുന്നത്.
സ്വവര്‍ഗരതിക്കാരെ മാനസികരോഗികളായി ചിത്രീകരിച്ചിരിച്ച് ബേസിക് ഇന്‍സ്റിന്‍ക്റ്റ്, ക്രൂയിസിംഗ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ പാത പിന്തുടര്‍ന്ന് സ്വവര്‍ഗരതിക്കാരെ മാനസികവിഭ്രാന്തിയുടെ ലോകത്തിലൂടെ സഞ്ചരിക്കുന്നവരാണന്ന് വികലമായ് ചിത്രീകരിക്കുകയാണ് കരണ്‍ റസ്‌ദാനും ഈ ചിത്രത്തിലൂടെ ചെയ്തിട്ടുള്ളത്. മനശാസ്ത്ര വിദഗ്‌ധരുടെ അഭിപ്രായത്തില്‍നിന്നും ആധുനിക വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തലുകളില്‍ നിന്നും തികച്ചും വികലമായി, യാതൊരു വിധശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത രീതിയില്‍, ചെറുപ്പത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട തന്യക്ക് പുരുഷന്‍മാരോട് വെറുപ്പ് ജനിക്കുകയും ക്രമേണ സ്വവര്‍ഗരതിയോട് ആഭിമുഖ്യം ഉണ്ടാകുന്നതായും ചിത്രീകരിക്കുമ്പോള്‍, മദ്യപിക്കുമ്പോള്‍ മാത്രം ഉടലെടുക്കുന്ന ഒരു സ്വഭാവ സവിശേഷതായ് സപ്‌നയുടെ സ്വവര്‍ഗരതിയെ ചിത്രീകരിക്കുന്നു. കൈകാര്യം ചെയ്യുന്ന പ്രമേയത്തെ ഗൗരവത്തോടെ സമീപിക്കുന്നതിനു പകരം നായികമാരുടെ മേനിയഴകിനെ അഭ്രപാളികളില്‍ പ്രദര്‍ശിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ മാത്രമാണ് ഇതില്‍ ശ്രമിച്ചിട്ടുള്ളത്. മൊത്തത്തില്‍ സ്വവര്‍ഗരതിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു വികലസൃഷ്ടി മാത്രമാണ് ഈ ചിത്രവും.
തുടരും......
Sunday, August 16, 2009 1:57:00 PM
ഇന്ത്യന്‍ സിനിമകള്‍ അത്രയധികം കൈകാര്യം ചെയ്തിട്ടില്ലാത്ത വിഷയമാണ് സ്വവര്‍ഗ രതി. തൊട്ടാല്‍ പൊള്ളുന്ന വിഷയം ആയതുകൊണ്ടാവാം വളരെ അപൂര്‍വ്വമായ് മാത്രമേ ഈ വിഷയം ബോളിവുഡ് സിനിമപോലും വിഷയ- മാക്കിയിട്ടുള്ളൂ.
Monday, August 17, 2009 12:11:00 AM
മലയാളത്തില്‍ ലിജി പുല്ലാപ്പിള്ളി സംവിധാനം ചെയ്ത ഒരു പടം ഇറങ്ങിയിരുന്നു. മലയാള പേരു മറന്നു പോയി പക്ഷെ ദ ജേര്‍ണി എന്നാണു ഇംഗ്ലീഷില്‍ പടത്തിന്റെ പേരു. നല്ല ഫിലിമായിരുന്നു, മാത്രമല്ല റിയലിസ്റ്റിക്കും ആയിരുന്നു.
Tuesday, August 18, 2009 4:52:00 PM
hai,
If you don't mind I will ask you one question.
Are you a homosexual?
sorry ketto...............
Wednesday, August 19, 2009 9:07:00 AM
മലയാളത്തിൽ എഴുപതുകളുടെ അവസാനത്തിൽ ഇറങ്ങിയ “രണ്ടു പെൺകുട്ടികൾ (വി. റ്റി. നന്ദകുമാറിന്റെ കഥ, സംവിധാനം-മോഹൻ) ആണ് ഇൻഡ്യയിലെ ആദ്യത്തെ സ്വവർഗ്ഗ പ്രേമ സിനിമ. മഞ്ജു ഭാർഗ്ഗവിയും മറ്റൊരു കുച്ചിപുഡി നർത്തകിയും ഈ റോളുകൾ ചെയ്തു. (മോഹൻ പിന്നീട് ഈ കുട്ടിയെ കല്യാണം കഴിച്ചു.)
ലിജി പുല്ലാപ്പള്ളിയുടെ സഞ്ചാരം
നമ്മുടെ നാട്ടിൻപുറത്തെ ലെസ്ബിയൻ പ്രണയമാണു കൈകാര്യം ചെയ്തത്. ശാരീരിക വേഴ്ച്ചാരംഗങ്ങൾ കുറച്ച് തീവ്രസ്നേഹമാണ് ചിത്രീകരിച്ചത്.
Wednesday, August 19, 2009 6:02:00 PM
പറയാൻ മറന്നു, “ദേശാടനക്കിളി കരയാറില്ല” എന്ന പദ്മരാജൻ ചിത്രവും രണ്ടു പെൺകുട്ടികളുടെ തീവ്രപ്രേമത്തിലൂന്നിയതാണ്.