മറന്നിട്ടുപോയ വാക്കുകള്‍
വരുവാനില്ലാരുമന്നറിഞ്ഞിട്ടുമെന്തിനോ
പടിവാതില്‍ ചാരാതെ ഞാന്‍ കാത്തിരുന്നു
ഇനി വരില്ല നീ എന്നറിഞ്ഞിട്ടുമെന്തിനോ
വ്യര്‍ത്ഥമായ് നിന്നെ ഞാന്‍ കാത്തിരുന്നു
മറന്നിട്ടുപോയ നിന്‍ വാക്കുകള്‍ ഹ്യത്തില്‍
മാറ്റൊലി കൊള്ളുന്നൊരു ഈറ നാദമായ്
വേണ്ട നാവെനിക്കിനി പാഴ്‌വാക്കോതുവാന്‍
കാഴ്‌ചകള്‍ മങ്ങുന്നൊരീ ജീവിത സന്ധ്യയില്‍
എരിഞ്ഞമരുന്ന സൂര്യനേത്രങ്ങള്‍ക്കു മുന്നിലും
എരിയുവാന്‍ മടിക്കുന്നു നിന്നോര്‍മ്മകള്‍
വെണ്ണീറായ് തീരുംമുമ്പൊരു നേരമങ്കിലും
കാണുവാനെന്തിനോ വെറുതേ നിനക്കുന്നു
ഈറകുഴല്‍ മുരളിയിലൊളിപ്പിച്ചുനല്‍കിയ
മയില്‍പീലിയെങ്ങോ കളഞ്ഞുപോയി
മൗനങ്ങള്‍ വാചാലമാകുമീ സന്ധ്യയില്‍
ഇനി മറക്കാം പഴയപകലിന്റെ നിറവുകള്‍
കാതുകൂര്‍പ്പിച്ചു കാത്തിരുന്നീ പടിവാതില്‍
വലിച്ചടക്കുന്നു ഒരു മാത്രമുന്‍പേ മറക്കാന്‍
വഴിതെറ്റിയാരും പടികടന്നെത്തിയെന്‍
ഹ്യദയം കവര്‍ന്നെന്നെ മുറിപ്പെടുത്താതെ
Monday, March 02, 2009 8:41:00 PM
ഈറകുഴല്‍ മുരളിയിലൊളിപ്പിച്ചുനല്‍കിയ
മയില്‍പീലിയെങ്ങോ കളഞ്ഞുപോയി
മൗനങ്ങള്‍ വാചാലമാകുമീ സന്ധ്യയില്‍
ഇനി മറക്കാം പഴയപകലിന്റെ നിറവുകള്‍
Monday, March 02, 2009 11:47:00 PM
കാത്തിരിപ്പിന്റെ പുതിയ മാനങ്ങള്‍ പ്രശാന്ത്.
നന്നായിരിക്കുന്നു.
-സുല്‍
Saturday, March 07, 2009 1:01:00 PM
Pratheekshayalle jeevitham. Katthirippu thudaratte...!!! Best wishes...!!!