2009-01-28
വിഷുകണിയായ് നീ
കാത്തിരുന്നു കാത്തിരുന്നു
കണ്മണിയാള്‍ വന്നു ചേര്‍ന്നു
എന്റെ ജീവനില്‍ നീ
അമ്യതേകുവാനായ്
നിന്‍പുഞ്ചിരിയില്‍ ഞാന്‍
തേടുന്നതെന്‍ പുണ്യം
ഓമലേ നീ എന്റെ
ജീവിതത്തിന്‍ താളം
കൈവളരേണം നിന്‍
കാല്‍ വളരേണം, മുഖ
ശോഭയോടുകൂടി
പിച്ച വച്ചീടേണം
കഥയൊന്നു കേട്ട്
കണ്ണുപൂട്ടും നേരം
പട്ടു പുതപ്പിച്ച്
തൊട്ടിലിലാട്ടീടും
ഉമ്മയൊന്നു നല്കി
കാലത്തുണര്‍ത്തീടും
വിഷുകണിയായ് നീ
എന്നും ചാരെ വേണം
താതന്റെ പൂമോളായ്
താമര പൈതലായ്
താരകമായ് നീയെന്‍
ജന്മ പുണ്യമായി
Saturday, January 31, 2009 8:30:00 AM
കാത്തിരുന്നു കാത്തിരുന്നു
കണ്മണിയാള്‍ വന്നു ചേര്‍ന്നു
എന്റെ ജീവനില്‍ നീ
അമ്യതേകുവാനായ്
Saturday, January 31, 2009 4:58:00 PM
നീയെന്‍
ജന്മ പുണ്യമായി ...
Ee janmapunnyathinu Njangaludeyum Mangalashamsakal...!!!
Saturday, January 31, 2009 6:37:00 PM
Good poem prashanth .. congrats
Saturday, January 31, 2009 7:26:00 PM
കൊള്ളാലൊ
പ്രശാന്തിലൊരു കവിയച്ഛന് ഉറങ്ങിക്കിടക്കുന്നു.:)
-സുല്‍
Saturday, January 31, 2009 11:18:00 PM
കവിത വളരെ നന്നായിരിക്കുന്നു
Sunday, February 01, 2009 12:10:00 PM
കിടിലന്‍ കവിത ആണല്ലോ പ്രശാന്ത്. ആരാണ് ഈ കണ്മണിയാള്‍? ഈ കണ്മണിയാള്ക്ക് എന്റെയും ആശംസകള്‍.
Sunday, February 01, 2009 12:13:00 PM
താതന്റെ പൂമോളായ്
താമര പൈതലായ്
താരകമായ് നീയെന്‍
ജന്മ പുണ്യമായി
സൂപ്പര്‍ വരികള്‍. അടിപൊളി. ഇനിയും പോരട്ടെ ധാരാളം കവിതകള്‍.
Sunday, February 01, 2009 2:41:00 PM
ആശംസകള്‍...
Sunday, February 01, 2009 2:59:00 PM
Sureshkumar Punjhayil,
കാപ്പിലാന്,
സുല്‍,
Creative Thoughts
ഗള്‍ഫ് വിശേഷങ്ങള്‍
എല്ലാവര്ക്കും നന്ദി.
ഇത് എന്റെ Brother-ന്റെ കുട്ടിയാണ്. വരുന്ന ഏപ്രിലില്‍ ഒരു വയസ്സാകും. പേര്, ലക്ഷ്മി ക്യഷ്ണ