2008-11-01
ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?
എന്റെ ഏറ്റവും അടുത്ത സുഹ്യത്തുക്കളോട് വളരെ ലളിതമായ് ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “ഈ ലോകത്ത് നീ ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് “? നിന്നയാണ് എന്ന ഉത്തരം പ്രതീക്ഷിച്ചുകൊണ്ടാണ് ചോദിക്കുന്നതന്ന് മനസ്സിലാക്കുന്നതുകൊണ്ടും, സ്പെസിഫിക്കായ ഒരു ഉത്തരം കിട്ടാത്തതുകൊണ്ടും അവര്‍ വിഷയം മാറ്റുകയാണ് പതിവ്. കേള്‍ക്കുമ്പോള്‍ ലളിതം എന്നു തോന്നാമങ്കിലും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണത്.
ഞാന്‍ പലപ്പോഴും എന്റെ മനസ്സിനോടും ചോദിക്കും "ആരയാണ് നീ ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?". ഒരു ഞൊടിയിടക്കുള്ളില്‍ ഇപ്പോള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ കുറെ മുഖങ്ങള്‍ പോലെ എന്റെ മനസ്സിലൂടെയും കടന്നുപോകും കുറെ മുഖങ്ങള്‍. പക്ഷേ ഒരിക്കലും ഒരുത്തരത്തില്‍ എത്താന്‍ കഴിയുന്നില്ല. അപ്പോള്‍ എന്റെ മനസ്സ് എന്നോട് തിരിച്ചുചോദിക്കും സ്നേഹത്തിന് അങ്ങനെ ഒന്നും രണ്ടും ഉണ്ടോ എന്ന്?
നിങ്ങള്‍ പറയു ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?
Saturday, November 01, 2008 9:15:00 AM
നിങ്ങള്‍ പറയു ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്ക്കുന്നത്?
Saturday, November 01, 2008 5:51:00 PM
കേള്‍ക്കുമ്പോള്‍ ലളിതം എന്നു തോന്നാമങ്കിലും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണത്.
:)
ഓടോ:ബ്ലോഗിന്റെ settings->Formatting എന്നിങ്ങനെ എത്തുക.അതില്‍ Date Header Format എന്നതിനു നേരെ നിങ്ങളുടെ ബ്ലോഗിന്റെ ഡേറ്റ് ഫോര്‍മാറ്റ് YYYY-MM-DD എന്ന രീതിയിലാക്കുക.
Saturday, November 01, 2008 6:12:00 PM
ലുട്ടു ഒരുപാട് നന്ദി. ഞാന്‍ കുറെ ശ്രമിച്ചുനോക്കിയതാണ് അതൊന്നു ശരിയാക്കാന്‍. പറ്റിയില്ല. പലരോടും ചോദിച്ചുനോക്കി നടന്നില്ല. ഇപ്പോള്‍ എല്ലാം ശരിയായി കേട്ടോ. കാണുമ്പോള്‍ ഈ ഉപകാരത്തിന് ലുട്ടുന് ലഡു വാങ്ങിതാരാട്ടോ. I am really Thankful for the kind help. Come to my small blog when you are getting time and expecting suggestions and comments too. Thanks once again
Loving Krishna
Saturday, November 01, 2008 10:37:00 PM
I love my children most...
Sunday, November 02, 2008 9:13:00 AM
ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്? ” നല്ല ചോദ്യം!
ചോദ്യം ഒട്ടും ലളിതമല്ല
ഉത്തരം: ഇന്ന് എന്നെ തന്നെ ആണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്..
നെറ്റി ചുളിയ്ക്കണ്ട.
അത് ദൈവം പോലും പറഞ്ഞതാണ്.
നിന്നെ സ്നേഹിക്കുന്നപോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക...
അപ്പോള്‍ ആദ്യ സ്നേഹവും ഉത്തരവാദിത്വവും എന്നോട് തന്നെ.
ഗോപക് പറഞ്ഞതു നോക്ക്
“I love my children most”.
ഞാന്‍ എന്റെ കുട്ടികളെ അതില്‍ ഞാന്‍ എന്നാ,
എന്റെ കുട്ടികള്‍ എന്നാ,വിചാരത്തിന്നല്ലെ മുന്തൂക്കം ?
അതു തന്നെ ആദ്യം ഞാന്‍.
അതാണു ശരിയും എന്നോട് നീതി പുലര്‍ത്താനാവാത്ത ഞാന്‍ എങ്ങനെ മറ്റുള്ളവരോട് നീതിപുലര്‍ത്തും?
സ്നേഹത്തിന്റെ ഒരു പ്രധാനഭാവവും നീതിയല്ലെ?
ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്നെതന്നെ!! :)
Sunday, November 02, 2008 9:51:00 AM
പ്രശാന്ത് ജീ..
എന്നെയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്, അല്ലെങ്കില്‍ ഞാനൊരിക്കലും നല്ല പ്രവര്‍ത്തികള്‍ ചെയ്യില്ലായിരുന്നു.
ഇതേ വരികളുമായി കുറച്ചുനാളുകള്‍ക്ക് മുമ്പ് ആരൊ പോസ്റ്റിയിരുന്നു.
Sunday, November 02, 2008 12:27:00 PM
മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ഒടുങ്ങുന്ന എത്രയോ ആത്മാക്കള്‍ നമുക്കിടയിലുണ്ട്? അവര്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അവരെ തന്നെയോ അതൊ അവര്‍ക്കു ചുറ്റുമുള്ളവരേയോ? അപ്പോള്‍ ഇവിടെ രണ്ടുഭാവങ്ങള്‍ അല്ലേ സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും. എന്റെത് എന്നത് സ്ഥായിയായ ഭാവമാണ്. എന്റെ പേര്, എന്റെ വീട്, എന്റെ കുട്ടികള്‍, എന്റെ വീട്, എന്റെ രാജ്യം, എന്റെ ലോകം എന്തിന് എന്റെ ദൈവ്വം. അപ്പോള്‍ അത് ഒരു കാരകം ആണ്. എന്റെത് അല്ലങ്കില്‍ ഞാന്‍ എന്ന ഭാവം എല്ലറ്റിലും ഉണ്ട്. അത് മനുഷ്യനിലും മ്യഗംങ്ങളിലും ജീവനുള്ള എല്ലാറ്റിലും. അപ്പോള്‍ ഞാന്‍ എന്ന ഭാവം വിട്ട് ആര്‍ക്കും നിലനില്‍ക്കാനാവുന്നില്ല. ആ ഞാന്‍ എന്ന ഭാവം വിട്ട് നമ്മള്‍ ആരയാണ് സ്നേഹിക്കുന്നത്. എന്റെ അമ്മയെ, എന്റെ പ്രേയസിയെ, എന്റെ കുട്ടിയെ, എന്റെ സുഹ്യത്തിനെ അവിറ്റെ ആണ് സ്നേഹത്തിന്‍ ഒന്നും രണ്ടും ഉണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്. അപ്പോള്‍ ഓരോ സ്നേഹവും ഓരോന്നാണ്. ദൈവ്വത്തിനുള്ളത് ദൈവ്വത്തിനും സീസറിനുള്ളത് സീസറിനും. അവിടെ ഏറ്റക്കുറച്ചിലുകളുണ്ടാകും. അവിടെയാണ് "ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്ക്കുന്നത്?" എന്ന ചോദ്യമുയരുന്നത്.
Sunday, November 02, 2008 12:51:00 PM
ജീവിതത്തിനും നമ്മുടെ ചുറ്റുപാടുകള്‍ക്കും സ്ഥായിയായ ഒരു ഭാവമില്ലാത്തതുപോലെ, നമ്മുടെ സ്നേഹത്തിന്റെ റാങ്കിംങ്ങും മാറി മറിഞ്ഞു നില്‍ക്കും. ഇന്‍ഡക്സ് പോലെ.
ഏറ്റവും കൂടുതല്‍ സ്വയം സ്നേഹിക്കുന്നവന്‍, ചിലപ്പോള്‍ സ്വയം ഏറ്റവും നികൃഷ്ടമായി നോക്കിക്കാണുന്നതു കാണാം. ആ സമയത്തെങ്കിലും അവന്‍ മറ്റൊരാളെ കൂടുതല്‍ സ്നേഹിച്ചിരിക്കും.
ഞാന്‍ എന്നെയാണ് കൂടുതല്‍ സ്നേഹിക്കേന്ടതെന്നെല്ലാം പറയാന്‍ പറ്റും, ബുദ്ധി ഉപയോഗിച്ച്, മനസ്സ് അപ്പോഴും നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങാതെ അക്കരപ്പച്ചകള്‍ തേടിപ്പോകും.
-സുല്‍
Sunday, November 02, 2008 8:45:00 PM
First Person --"I"
എന്ന ആർക്കും തിരുത്താനാവാത്ത വ്യാകരണം പോലെ, എനിയ്ക്ക് ഏറ്റവും പ്രിയമായിട്ടുള്ളത് എന്നെത്തന്നെയാണ്. ഭാര്യയും മക്കളും ആണെന്നു പയുന്നതിൽപോലും എനിയ്ക്കുവേണ്ടി എന്ന കാര്യം ഒളിഞ്ഞിരിക്കുന്നുണ്ടാവും. എന്റേതെന്ന ബോധം വെടിഞ്ഞ ചിലർക്ക് ഈ ലോകം തന്നെ ഞാൻ ആയിക്കാണാൻ കഴിയും, അവരെയാണ് പണ്ടുള്ളവർ 'ഋഷി' എന്നെല്ലാം വിളിച്ചിരുന്നത്. ആ അവസ്ഥയിൽ എത്തുന്നവർക്ക്, മറ്റുള്ളവരുടെ കാര്യമാണ് എനിയ്ക്ക് ഏറ്റവും പ്രധാനം എന്നൊക്കെ പയായാൻ കഴിയും.
സുല്ലേ,
അക്കരപ്പച്ചകൾ തേടിപ്പോകുന്നത്, തികച്ചും സ്വാർത്ഥതാല്‌പര്യം തന്നെയാണ്.
Monday, November 03, 2008 6:48:00 AM
വളരെ നല്ല ചോദ്യമാണ് പ്രശാന്ത് ചോദിക്കുന്നത് . എന്നെ പറ്റി പറയുമ്പോള്‍ എന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഞാന്‍ എന്നെ സ്നേഹിക്കുന്നില്ല എന്നാണ് ? എന്നെ കുറിച്ച് ഞാന്‍ അങ്ങനെ വലിയ ബോധവാനല്ല .എന്‍റെ ഭാര്യ ഇപ്പോഴും എന്നെ സൂചിപ്പിക്കുന്ന കാര്യമാണ് . സത്യത്തില്‍ ഞാന്‍ മറ്റുള്ളവരെയാണ് സ്നേഹിക്കുന്നത് .മറ്റുള്ളവരുടെ ഉയര്‍ച്ചകള്‍ കാണുമ്പോള്‍ കുശുംബ് തോന്നി ഞാന്‍ എന്നെ തന്നെ വീണ്ടും താഴത്ത്കയാണ്.സ്വന്തം അതാമാവിനെ ശരീരത്തെ അങ്ങനെ ഞാന്‍ നോവിക്കുന്നു .സ്വയം സ്നേഹിച്ചാല്‍ അങ്ങനെ മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ദുഖം തോന്നേണ്ട കാര്യമില്ലല്ലോ പ്രശാന്തേ ? ഇവിടെ നമ്മള്‍ ഓരോരുത്തരും ആരെയാണ് സ്നേഹിക്കുന്നത് ? എന്‍റെ ഉത്തരം മറ്റുള്ളവരെ .
Monday, November 03, 2008 5:53:00 PM
enikkarodum snehamilla...
Monday, November 03, 2008 5:56:00 PM
ഇവിടെ വന്ന് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.
ഗോപക്, മണിക്യം, കുഞ്ഞന്‍,
ഉത്തരം ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാകും. ഓരോരുത്തരുടെ വ്യക്തിത്വമനുസരിച്ച്. പ്രത്യക്ഷമായോ പരോക്ഷമായോ എല്ലാവരും സ്വര്‍ത്ഥരാണ്.അപ്പോള്‍ ഉത്തരവും അതുതന്നെ ആകും. നിനക്ക് അല്ലങ്കില്‍ നീ എന്ന് പറഞ്ഞ് നാം ഒരു വിരല്‍ ചൂണ്ടുമ്പോഴും നാം അറിയാതെ മൂന്നുവിരലുകള്‍ ഞാന്‍ അല്ലങ്കില്‍ എന്റെത് എന്ന അര്‍ത്ഥത്തില്‍ നമുക്കുനേരെ തന്നെ ആയിരിക്കും. അപ്പോള്‍ എല്ലാം നമുക്കുതന്നെ എന്നര്‍ത്ഥം. അതാവും തത്വമസി എന്നതിന്റെ ഒരു അര്‍ത്ഥം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
Monday, November 03, 2008 6:44:00 PM
സുല്‍
ശരിയാണ്, നമുക്കുചുറ്റും ഒന്നിനും സ്ഥായിയായ ഒരു ഭാവമില്ല. എല്ലാം എപ്പോഴും മാറികൊണ്ടിരിക്കുന്നു. അപ്പോള്‍ സ്നേഹത്തിനും സ്ഥായിയായ് ഒരു സ്ഥാനമില്ല. നമ്മളും നമുക്കു ചുറ്റുമുള്ള എല്ലാം ഇങ്ങനെ മാറികൊണ്ടേയിരിക്കും. ഋതുക്കള്‍ മാറുമ്പോലെ. ഇന്നു നാം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ നാളെ നമ്മളാല്‍ ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്നവരാകാം. ഇന്ന് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന മക്കള്‍ നാളെ സ്വന്തം ശത്രു ആയി എന്നു വരാം. രണ്ടു വ്യക്തികളെ ഒരേപോലെ സ്നേഹിക്കാനും കഴിയില്ല. അഛ്ചന് അല്ലങ്കില്‍ അമ്മക്ക് എല്ലാ മക്കളേയും ഒരേപോലെ സ്നേഹിക്കാന്‍ കഴിയുമോ? ഒരു ഇത്തിരി ഏറ്റകുറച്ചിലുണ്ടാകില്ലേ? സ്വയം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരും ജീവിതത്തില്‍ ഒരിക്കലങ്കിലും സ്വയം വെറുപ്പു തോന്നിയിട്ടുണ്ടാവില്ലേ? അപ്പോള്‍ അവന്‍ ചുറ്റുമുള്ളപലരേയും സ്നേഹിക്കുന്നുണ്ടാവില്ലേ? മക്കളെ ഓര്‍ത്ത്, അല്ലങ്കില്‍ തന്നെ ആശ്രയിച്ചുകഴിയുന്നവരെ ഓര്‍ത്ത് ആത്മഹത്യയില്‍ നിന്നു പിന്തിരിയുന്നവരില്ലേ? ആണ്‍കുട്ടികള്‍ക്ക് അമ്മയോടും, പെണ്‍കുട്ടികള്‍ക്ക് അഛ്ചനോടും അതുപോലെ തിരിച്ചും ഒരു അല്പം സ്നേഹം കൂടുതലുണ്ടാകില്ലേ? ശാസ്ത്രവും അത് തെളിയിച്ചതാണ്.
അപ്പോള്‍ സുല്‍ പറഞ്ഞപോലെ സ്നേഹത്തിനു റങ്കിംങ് ഉണ്ട്. എത്ര ഇല്ല എന്ന് ഉറക്കെ പറഞ്ഞാലും അത് ഇല്ലാതാകുന്നില്ല. അതുപോലെ ആ റങ്കിംങ് കാലാകാലം മാറുകയും ചെയ്യും.
സുല്‍-ന് ആശംസകള്‍
Monday, November 03, 2008 7:35:00 PM
"ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്..
എന്നെതന്നെയാണ്...
ഞാന്‍ മാത്രമല്ല കൃഷ്ണനും മറ്റുള്ളവരും ഏറ്റവുമധികം സ്നേഹിക്കുന്നത് അവനവനെത്തന്നെയാണ് ...അതുകഴിഞ്ഞേ വരൂ..മറ്റാരും...പലരും ജാള്യത കൊണ്ട് ആ സത്യം പറയാറില്ലെന്ന് മാത്രം.."