2008-08-11
ചരിത്രത്തില്‍ ആദ്യമായി
ഒളിമ്പിക്സിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കിയിരിക്കുന്നു. പത്തുമീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയാണ് സ്വര്‍ണ്ണം നേടിയത്. 28 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യക്ക് ഒളിമ്പിക്സില്‍ ഒരു മെഡല്‍ നേടാന്‍ കഴിയുന്നത്. ഒളിമ്പിക് യോഗ്യത നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്. ബിന്ദ്ര. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ തലത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും ബിന്ദ്രക്ക് സ്വന്തം. 2002-ല്‍ ബിന്ദ്രക്ക് ഖേല്‍രത്ന അവാര്‍ഡ് കിട്ടിയിരുന്നു.
Monday, August 11, 2008 6:13:00 PM
ഒളിമ്പിക്സിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കിയിരിക്കുന്നു.
Wednesday, August 13, 2008 3:01:00 AM
ഇന്ത്യ എന്റെ രാജ്യമാണ്...
എന്നുതുടങ്ങുന്ന പ്രതിജ്ഞക്കപ്പുറം ഇന്ത്യ എനിക്ക് എന്തെല്ലാമോ ആണെന്ന് ചിന്തിച്ചുകണ്ണുനിറഞ്ഞനിമിഷങ്ങളിലൊന്ന്...
Thursday, August 14, 2008 8:54:00 AM
ഈ നേട്ടം പങ്കുവയ്ക്കുന്നത്
ലോകത്തിലേ ഏറ്റവും വലിയ
ജനാധിപത്യ രാഷ്ടമാണ്.
ഒരു ഭാരതീയനാണെന്നതില്‍
ഞാന്‍ അഭിമാനിക്കുന്നു...
ഇതൊരു പോസ്റ്റ് ആക്കുവാന്‍
ഔചിത്യം കാണിച്ച പ്രാശാന്ത് കൃഷ്ണാ
തങ്കള്‍ക്ക് നന്മകള്‍ നേരുന്നു ..
മേരാ ഭാരത് മഹാന്‍!!
അഭിനവ് ബിന്ദ്ര ((ഠേ))((ഠേ))((ഠേ))
Thursday, August 14, 2008 8:57:00 AM
അങ്ങനെ ഒടുവില്‍ ഇന്ത്യയും ചരിത്രം കുറിച്ചു. അഭിമാനം തോന്നിയ നിമിഷങ്ങള്‍. ബിന്ദ്രാ ആശംസകളുടെ ഒരായിരം പൂച്ചെണ്ടുകള്‍. ഇങ്ങനെ ഒരുപോസ്റ്റിട്ടതിന് ക്യഷ്ണക്കു നന്ദി