2008-07-06
വരിക നീ കണ്ണാ....
ദാഹിക്കുന്നു…
നീട്ടിയ കൈക്കുടന്നയില്‍ തീര്‍ത്ഥമായി
ഒരു തുള്ളി കനിവ് നല്‍കുക,
കണ്ണുകളില്‍ പുഞ്ചിരി നിറച്ച്
നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്
വിഹ്വലതകള്‍ ഒപ്പിയെടുക്കുക.
സ്നേഹത്തിന്റെ കര്‍പ്പൂരം
കണ്ണുകളിലേക്ക് പകര്‍ന്ന് തന്ന്
പെയ്യാത്ത കണ്ണുനീര്‍ ചാലിട്ടൊഴുക്കുക
പെയ്തൊഴിയുന്ന അശാന്തിയാല്‍
ദാഹം ശമിപ്പിക്കാന്‍
വരിക നീ കണ്ണാ ദാഹിക്കുന്നു…
- 1993
Tuesday, July 08, 2008 9:54:00 PM
പ്രശാന്തേ കണ്ണന് ഈ വിളി കേള്‍ക്കാതെ ഇരിക്കാന്‍
കഴിയില്ല
വരും വരാതെയിരിക്കില്ല
വരാതെ എവിടെപോകാന്‍
Monday, July 14, 2008 12:33:00 PM
ദാഹിക്കുന്നു…
നീട്ടിയ കൈക്കുടന്നയില്‍ തീര്‍ത്ഥമായി
ഒരു തുള്ളി കനിവ് നല്‍കുക...
വരിക നീ കണ്ണാ ദാഹിക്കുന്നു…
Monday, July 14, 2008 12:36:00 PM
അനൂപേ,
കണ്ണന്‍ എന്നും എന്റെ വിളികേട്ടിട്ടുണ്ട്...പക്ഷേ ഈ വിളി കണ്ണന്‍ കേട്ടില്ല. ക്യഷ്‌ണനും ബധിരനായോ? അതോ എല്ലാം കണ്ണന്റെ ലീലാവിലാസമോ?
ഒരു വരി ഇവിടെ കുറിച്ചതിന് നന്ദി