Search this blog


Home About Me Contact
2007-09-12

My Days-a sweet memory  

ഞാന്‍ എന്നെ കുറിച്ച് എന്തുപറയാന്‍ ... എങ്കിലും പറയാം 70 പതുകളുടെ അവസാനം ഞാന്‍ ജനിച്ചു. അക്ഷരം പഠിക്കാന്‍ സ‌മയം ആയപ്പോള്‍ ഓലയും തന്ന് ആശാന്റെ അടുത്ത് വിട്ടു. മണലില്‍ അക്ഷരം എഴുതി കാണിക്കു‌മ്പോള്‍ ആശാന്‍ നാരായം കൊണ്ട് പുതിയ പാഠങ്ങള്‍ ഓലയില്‍ എഴുതിതന്നു. ക‌മ്യൂണിസ്റ്റ്പച്ചകൊണ്ട് ഓല സുന്ദരമാക്കി.

മോനെല്ലാംപഠിച്ചന്ന് ആശാന്‍ പറഞ്ഞപ്പോള്‍ അമ്മ എന്നെ St. Thomas L.P School എന്ന കൊച്ചുസ്കൂളില്‍ ഒന്നാം തരത്തില്‍ വിട്ടു. അന്ന് പുതിയ നിക്കറും ഉടുപ്പും ഇട്ട് പുസ്തക പെട്ടിയും കുടയും ഒക്കെ പിടിച്ച്‌ അനുജത്തിയോടൊപ്പം അമ്മയുടെ കൈയ്യില്‍ തൂങ്ങി പെരുമഴയത്ത്‌ സ്കൂളില്‍ പോയത് ഇന്നും ഓര്‍മമയിലുണ്ട്.

അവിടുത്തെ നാലുവര്‍ഷ്ത്തെ പഠിത്തം കഴിഞ്ഞ്‌ കുടശ്ശനാട്ടെ വലിയ പള്ളീക്കൂടത്തിലേക്ക്‌. ഹൈസ്കൂള്‍ പഠനം കഴിഞ്ഞ്‌ പന്തളം N.S.S കോളേജ്‌, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് അന്റ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഒഫ്‌ ടെക്‌നോളജി. അഭിമാനം തോന്നിയ നിമിഷങ്ങള്‍.
കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ പഠനം...അതായിരുന്നു ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലഘട്ടം. രാത്രി കാലങ്ങളില്‍ ഹോസ്റ്റല്‍ മുറിയില്‍ ആഗോളവത്കരണത്തെ പറ്റിയും, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെ പറ്റിയും ഘോരഘോരമുള്ള വാഗ്വാതങ്ങള്‍. റാഗിംങ്, സിനിമ, ക്രിക്കറ്റ്, പ്രണയം, സൗഹ്യദം, അഘോഷങ്ങള്‍ ഒക്കയായി രാവെളുക്കോളം പാട്ടും ബഹളവുമായ് സെമസ്റ്റ‌‌ര്‍ എക്സാം വരെ ഉണ‌ര്‍ന്നിരിക്കുന്ന ഹോസ്റ്റല്‍ മുറികള്‍. ‍ പിന്നെ എകസാമിനുവേണ്ടി രാവും പകലും അറിയാതെയുള്ള പഠനം. കണ്ണുതപ്പിയാല്‍ അപ്രത്യക്ഷമാകുന്ന ടെകസ്റ്റ് ബുക്കുകള്‍‍. പിന്നെ അതുതിരഞ്ഞു കണ്ടുപിടിക്കനു‌ള്ള ശ്രമം. അവസാനം തിരച്ചില്‍ നിര്‍ത്തി മറ്റൊരു ടെകസ്റ്റ് ബുക്ക് എടുക്കുമ്പോഴേക്കും ക്ഷമാപണം നിറഞ്ഞ ഒരു കള്ളചിരിയുമായ് കാണാതായ ടെകസ്റ്റ് ബുക്കുമായ് വരുന്ന സുഹ്യത്ത്.

കുളിച്ച് കുട്ടപ്പനായ് അലക്കി തേച്ച ഡ്രസ്സും ഇട്ടുവരുന്ന സുഹ്യത്തിനെ ചായം കോരി ഒഴിക്കുമ്പോഴുള്ള സന്തോഷം, ചായം തീരുമ്പോള്‍ ചെളിവെള്ളവും ചാണക വെള്ളവും ഒഴിച്ച് ആഘോഷിക്കുന്ന ഹോളി, ഹോസ്റ്റലിന്റെ ഇടനാഴിയില്‍ പടക്കം പൊട്ടിച്ച് ഉല്ലസിച്ച ദീപാവലികള്‍, ഹോസ്റ്റല്‍ മുറിക്കുള്ളിലെ ക്രിക്കറ്റുകളികള്‍, ഇടക്കിടയുള്ള പാര്‍ട്ടികള്‍...എല്ലാം ഗ്യഹാതുരത്വമുണ‌ര്‍ത്തുന്ന ഓ‌ര്‍മ്മകള്‍. ചിരിച്ചും ചിരിപ്പിച്ചും, ഇണങ്ങിയും, പിണങ്ങിയും, ആഘോഷിച്ച നാലുവര്‍ഷം.

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരുന്ന കാലഘട്ടം. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ജോലി വാഗ്ദാനവുമായ് IT ക‌മ്പനികള്‍. പല പല ജോലികള്‍, പലപല നഗരങ്ങള്‍. Dr. Mangala Joshi യില്‍നിന്നും റിസേ‌‌ര്‍ച്ചിന്റെ ബാലപാഠങ്ങ‌ള്‍ പഠിച്ചു. അവസാനം Best Brain Fellowship-ല്‍ കൊറിയയിലേക്ക്. ഇവിടെ ഞാന്‍ തനിച്ചാണ്‌. കൂട്ടിന്‌ അങ്ങ് ദൈവ്വത്തിന്റെ സ്വന്തം നാടിന്റെ തെക്കേഅറ്റത്തുനിന്നും വരുന്ന ഒരു വോയിസ് ചാറ്റ്. വോയിസ് ചാറ്റ് കട്ടാകു‌മ്പോള്‍ ‍ചാറ്റ് വിന്‍ഡോയുടെ മുകളില്‍ തെളിഞ്ഞു നില്‍ക്കുന്ന പച്ച ബട്ടണ്‍. പിന്നെ ഗ്യഹാതുരത്വമുണ‌‌‌ര്‍ത്തുന്ന കുറെ ഓര്‍മമകള്‍, കൂട്ടുകാര്‍...ലോകത്തിന്റെ തിരക്കില്‍ ഞാനും അലിയുകയാണ്‌....ഒരു വളപൊട്ടായ്.....

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories53 comments: to “ My Days-a sweet memory

 • Sul | സുല്‍
  Wednesday, September 12, 2007 1:10:00 PM  

  പ്രശാന്ത്,
  ഗൃഹാതുരത ഏതൊരു പ്രവാസിയുടേയും കൂട്ടാണ്. അതിന്റെ ബലത്തിലാണ് പിന്നെ അവന്റെ ജീവിതം.
  നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍!
  -സുല്‍

 • Anonymous
  Wednesday, September 12, 2007 1:31:00 PM  

  പ്രശാന്ത്,

  ബ്ലോഗ് വായിച്ചു. പ്രശംസിക്കാതെ വയ്യ. വളരെ നന്നായിട്ടുണ്ട്. പ്രവാസികള്‍ എന്നും എല്ലാം നഷ്ടപെടുത്തുന്നവരാണ്‌. ജീവിതത്തില്‍ നഷ്ടപ്പെട്ട കുറെ ഓര്‍മമകളില്‍ ജീവിക്കുന്നവര്‍. നാളയെകുറിച്ച് സ്വപ്നങ്ങള്‍ കാണുന്നവര്‍. അവസാനം ഒന്നും ഇല്ലാതെ ജീവിതം നഷ്ടപെടുന്നവര്‍. ശരിക്കും മനസ്സില്‍ തട്ടുന്ന ഒരു ബ്ലോഗ്. ഇനിയും എഴുതുക. ആശംസകള്‍

  വിനു

 • Anonymous
  Wednesday, September 12, 2007 1:44:00 PM  

  Hello Prasanth,

  very nice blog. hile reading the blog I am also getting lots of nostalgic feelings. The way of writting is so super. Expecting more more and more such blogs

  Rajesh

 • Anonymous
  Wednesday, September 12, 2007 1:44:00 PM  

  Hello Prasanth,

  very nice blog. hile reading the blog I am also getting lots of nostalgic feelings. The way of writting is so super. Expecting more more and more such blogs

  Rajesh

 • Shibin Shanmukhan
  Wednesday, September 12, 2007 2:03:00 PM  

  This comment has been removed by the author.

 • Shibin Shanmukhan
  Wednesday, September 12, 2007 2:05:00 PM  

  hey dear

  its realy fentastic one. try to post more posts. all your blogs have a unique in nature, and are useful and so informative. the way of writting is very good i am appreciating your writting skill

  Shibin Shanmukhan

 • Vinu
  Wednesday, September 12, 2007 2:17:00 PM  

  prasanth

  blog is so nice. the language is very beautiful, simple but have a sharpness. hopeto post more. all we are loving the nostalgicfeelings and child hood days. all the best

  Vinu

 • 80deepu
  Wednesday, September 12, 2007 6:11:00 PM  

  അടിപൊളി....പ്രവാസിയുടെ ഓര്‍മകള്‍ അങ്ങനെ പോരെട്ടെ....അടുത്ത പോസ്റ്റിനായ്‌ കാത്തിരിക്കുന്നു.

  സ്നേപൂര്‍വം ദീപു

 • Anonymous
  Wednesday, September 12, 2007 6:19:00 PM  

  one of the best blog I ever read. expecting more

  Ajith

 • സഹയാത്രികന്‍
  Wednesday, September 12, 2007 6:25:00 PM  

  നന്നായിരിക്കുന്നു...തുടര്‍ന്നും എഴുതുക....
  ആശംസകള്‍

 • Anonymous
  Wednesday, September 12, 2007 6:26:00 PM  

  good one, waiting for the next post.

  rajeev

 • Lakshmy
  Thursday, September 13, 2007 7:54:00 AM  

  hello sir

  wounderful blog. its making me so nostalgic and taking back to a trip to my child hood. waiting for the next post

 • Reju
  Thursday, September 13, 2007 7:57:00 AM  

  krishna
  nannayittundu posting. kuttikaalathe divasangal ethra manoharam aanu ennu ippozhanu manassilayathu. koodutham nalla postsny vendu kaathirikkunnu

 • Dileep
  Thursday, September 13, 2007 8:06:00 AM  

  hey krishna adichu polichirikkunnallo. oro pravassiyudeyum grahathurathwam ingane chayakkottayi olichirangatte.

 • Anonymous
  Thursday, September 13, 2007 10:25:00 AM  

  apporvam nalla blog postukalil onnu. thani naadan malayalthinte serikkum thudichu nilkkunnu.

  Jiby joy

 • Anonymous
  Thursday, September 13, 2007 10:44:00 AM  

  apporvam nalla blog postukalil onnu. thani naadan malayalthinte soundarriyam serikkum thudichu nilkkunnu.

  Jiby joy

 • Tony Thomas
  Thursday, September 13, 2007 3:36:00 PM  

  Very nice to read...I was his senior in cochin university and we were in same hostel, on reading this post I could feel the warmth of those good old days...Thank you Prasanth

 • Anonymous
  Saturday, September 15, 2007 6:31:00 PM  

  hey prasanth

  adichu poli blog. kandappol past okke ormma varunnu. thanks

  hari

 • Praveen
  Wednesday, September 19, 2007 12:56:00 PM  

  was read your blog, excellant, its making a painful nosatalgic feeling in the heart. post more and more post. all the best.

  with love
  Praveen

 • sunish
  Sunday, September 23, 2007 7:27:00 PM  

  prasanth eatta, kaachi kurikkiya paalu pole undallo ee blog. eathanu ee pacha button. blog vaayichappol kuttikaalavum campusum okke oormma varunnu. ningale miss cheyyunnathayittum. congrats for such wonderful blog.
  ---sunish----

 • Mittu
  Friday, September 28, 2007 11:41:00 PM  

  ബ്ലോഗ് വായിച്ചപ്പോള്‍ ശരിക്കും ഒരു നൊസ്റ്റല്ജിക് ഫീലിങ്ങ്.. പഴയ കോളേജു ജീവിതം ഒര്‍മ്മ വന്നു പോയി... പിന്നെ പ്രവാസി ജീവിതത്തിന്‍റ്റെ കഷ്ടപാടുകലെ കുറിച്ചു നല്ല വണ്ണം എഴുതി....

 • Anonymous
  Thursday, October 04, 2007 8:05:00 AM  

  oh my god so nice blog i added your blogs to my favourites. your mode of writting and use of langauge is fentastic. when reading your blog my heart is filling with the fragrance of my child hood days post more blogs.thank you

 • My Life and Experiments
  Thursday, October 04, 2007 8:12:00 AM  

  dear krishna
  blogs are fentastic, write more making a painful sweetness to heart while reading your blogs. when i read this blog my schooldays, college days and professional life all came to mind and made me in a sort of nostalgic feeling

 • My Life and Experiments
  Thursday, October 04, 2007 8:14:00 AM  

  hello krishna,

  i told to my friends to read the blog they have no malayalam fonts. if you post a tanslation in english then it is useful to one who have no malayalam fonts, thank you for wounderful blog

  smitha

 • reenabangalore
  Thursday, October 04, 2007 1:39:00 PM  

  hello prasanth
  grahathuratha niranja blogukal serikkum manassil thattunnu. prvassikalude lifeil ennum ee grahathuratha maatharame undakoo. kuttikalam ennum oru nalla oormma aanu nannayi ezhithiyittundu. iniyum ezhuthuka
  reena

 • ഉപാസന | Upasana
  Thursday, December 20, 2007 4:45:00 PM  

  പ്രശാന്ത്

  നന്നായിരിക്കുന്നു ആത്മഭാഷണം
  :)
  ഉപാസന

 • ശ്രീ
  Friday, December 21, 2007 4:28:00 PM  

  പ്രശാന്ത്...

  ഇങ്ങോട്ട് വരാന്‍‌ വൈകിപ്പോയി എന്ന് ഇതു വായിച്ചു കഴിഞ്ഞപ്പോഴാണ്‍ മനസ്സിലാകുന്നത്. വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു, താങ്കളെപ്പറ്റി.

  പിന്നെ, ഏതു നാട്ടിലായാലെന്ത്? തനിച്ചാണ്‍ എന്ന തോന്നലൊഴിവാക്കാനല്ലേ നമുക്കു സുഹൃത്തുക്കളുള്ളത്. ഈ ബൂലോകത്തു നിന്നും അതു പോലെ നല്ലൊരു സുഹൃദ്‌വലയം രൂപപ്പെടുത്താന്‍‌ താങ്കള്‍‌ക്കു സാധിയ്ക്കട്ടെ എന്ന ആത്മാര്‍‌ത്ഥമായ പ്രാര്‍‌ത്ഥനയോടെ, ആശംസകളോടെ...

  ഒരു ബൂലോക സുഹൃത്ത്
  ശ്രീ.

  [ക്രിസ്തുമസ്സ് - നവവത്സര ആശംസകള്‍‌!]

 • നവരുചിയന്‍
  Wednesday, December 26, 2007 7:33:00 PM  

  അവസാനം വന്നപ്പോള്‍ ആകെ ഒരു വിഷമം ... വളരെ നന്നായി ... ഇനിയും ഇതുപോലെ നന്നായി എഴുതാന്‍ കഴിയട്ടെ ....

 • thapasya
  Sunday, December 30, 2007 6:02:00 PM  

  കാച്ചികുറുക്കിയ ഒരു കവിത. വായിച്ചപ്പോള്‍ ബാല്യകാലം ഓര്‍ത്തുപോയി. ആ നല്ല ഇന്നലകള്‍ ഇനി കിട്ടില്ലല്ലോ എന്നൊരു വിഷമം.

 • സ്വപ്നാടനങ്ങള്‍
  Sunday, December 30, 2007 6:04:00 PM  

  കുളിച്ച് കുട്ടപ്പനായ് അലക്കി തേച്ച ഡ്രസ്സും ഇട്ടുവരുന്ന സുഹ്യത്തിനെ ചായം കോരി ഒഴിക്കുമ്പോഴുള്ള സന്തോഷം. അത് ഒരു സന്തോഷം തന്നയാണ് ക്യഷ്‌ണ

 • സ്വന്തം സ്നേഹിതന്‍
  Sunday, December 30, 2007 6:08:00 PM  

  ഇവിടെ ഞാന്‍ തനിച്ചാണ്‌. കൂട്ടിന്‌ അങ്ങ് ദൈവ്വത്തിന്റെ സ്വന്തം നാടിന്റെ തെക്കേഅറ്റത്തുനിന്നും വരുന്ന ഒരു വോയിസ് ചാറ്റ്. വോയിസ് ചാറ്റ് കട്ടാകു‌മ്പോള്‍ ‍ചാറ്റ് വിന്‍ഡോയുടെ മുകളില്‍ തെളിഞ്ഞു നില്‍ക്കുന്ന പച്ച ബട്ടണ്‍.

  ആരാണീ പച്ചബട്ടണ്‍? എന്തക്കയോ ഒളിക്കുന്നു..നടക്കട്ടെ..

 • kaithamullu : കൈതമുള്ള്
  Sunday, December 30, 2007 6:31:00 PM  

  പ്രശാന്ത്,

  എവിടെയായിരുന്നാലും തനിച്ചാണെന്ന തോന്നല്‍ ഉണ്ടാകാതെ നോക്കുക.
  എന്ത് ചെയ്താലും അത് ആസ്വദിച്ച് ചെയ്യുക.

  നന്മകള്‍ നേരുന്നു.

 • ഓര്‍മ്മകള്‍ വേദനകള്‍
  Sunday, December 30, 2007 6:35:00 PM  

  കാച്ചികുറുക്കിയ കവിത. ക്യഷിന്‍റെ മലയാളം ബ്ലോഗുകളെ അങ്ങനയേ വിശേഷിപ്പികന്‍ കഴിയൂ. വളരെനന്നായിരിക്കുന്നു. മനോഹരമായ ഭാഷാശൈലി.ആശംസകള്‍

 • Jaseena Hamza
  Sunday, December 30, 2007 6:57:00 PM  

  ബ്ലോഗ് വായിച്ചു. നന്നായിരിക്കുന്നു..

 • Cartoonist
  Sunday, December 30, 2007 7:15:00 PM  

  നന്നായി വരട്ടെ....  ഈ ഞാന്‍ :)

 • Anonymous
  Sunday, December 30, 2007 7:42:00 PM  

  This comment has been removed by a blog administrator.

 • Prasanth. R Krishna
  Sunday, December 30, 2007 8:30:00 PM  

  എന്തേ നേരിട്ടുപറയാനുള്ള ധൈര്യം ഇല്ലാതെപോയോ? കഷ്‌ടം. നമ്മളൊക്കെ മനുഷ്യരല്ലേ എന്തിനാപേടിക്കുനത്?. പറയാനുള്ളത് നേരിട്ടുപറയണം അത് തലപോകുന്നതായലും.

  അനോണികളുടെ ഇത്തരം കമന്‍റ് ഞാന്‍ വകവെക്കാറില്ല. അതുകൊണ്ട് ഡിലീറ്റുചെയ്യുകയാണ്.

 • Prasanth. R Krishna
  Sunday, December 30, 2007 8:39:00 PM  

  സുല്‍ ആദ്യകമന്‍റന് നന്ദി.ഗൃഹാതുരത ഏതൊരു പ്രവാസിയുടേയും കൂട്ടാണ്. അതിന്റെ ബലത്തിലാണ് പിന്നെ അവന്റെ ജീവിതം. ശരിയാണ്. സുഖമുള്ള ഒരു വേദനയാണ് ഗ്രഹാതുരത അല്ലേ?

  ഷിബിന്‍, വിനു, ശ്രീ, പ്രോത്സാഹനത്തിന് നന്ദി. വീണ്ടും വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിക്കുന്നു.

  ദീപു, കൂടുതല്‍ നല്ലപോസ്റ്റുകള്‍ പബ്ലിഷ് ചയ്യാന്‍ ശ്രമിക്കുനതാണ്.

  സഹയാത്രികന്‍, ആത്മാര്‍ത്ഥ‌മായി രണ്ട്വരികുറിക്കാന്‍ കാണിച്ച നല്ലമനസ്സിനു നന്ദി.

 • നാടോടി
  Sunday, December 30, 2007 10:17:00 PM  

  നന്നായിരിക്കുന്നു...
  തുടര്‍ന്നും എഴുതുക....
  പുതുവത്സര ആശംസകള്‍....

 • Friendz4ever
  Sunday, December 30, 2007 10:21:00 PM  

  ഗൃഹാതുരതയുടെ വിങ്ങുന്ന ചീളുകള്‍
  ജീവിതം പച്ചപിടുപ്പിക്കാന്‍ മെഴുകുതിരിപോലെ സ്വയമുരുകുന്ന പ്രവാസിയുടെ ജീവിതം, ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത നൊമ്പരങ്ങള്‍, ആരും അറിയാത്ത തേങ്ങലുകള്‍ എല്ലാം മനസ്സിലൊതുക്കി പിന്നെയും കാത്തിരിക്കുന്നു ഒരു പുതിയ പുലരിക്കായി കാതോര്‍ത്തിരിക്കുന്നു.!!
  സ്വയം ഉരുകിയെരിയുമ്പോഴും പ്രവാസി അറിയുന്നില്ലാ.
  അവന്റെ ജീവിതം പിന്നെയും ബാക്കിയെന്ന്.
  ഗ്യഹാതുരത്വമുണ‌‌‌ര്‍ത്തുന്ന കുറെ ഓര്‍മമകള്‍, കൂട്ടുകാര്‍...ലോകത്തിന്റെ തിരക്കില്‍ ഞാനും അലിയുകയാണ്‌....ഒരു വളപൊട്ടായ്.....
  സുലിന്റെ ആശയത്തോട് ഞാനും യോജിക്കുന്നൂ.!!
  തുടര്‍ന്നും എഴുതൂ.. സസ്നേഹം.!!

 • ദേവ്ദാസ് : devdas
  Monday, December 31, 2007 12:16:00 AM  

  പുതിയ ബ്ലോഗിന് ഈ നവാഗതന്റെയും ആശംസകള്‍.
  ഗൃഹാതുരത്വത്തേക്കാള്‍ ജീവിക്കുന്ന ലോകത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാകട്ടെ ഈ ബ്ലോഗ് നിറയെ എന്നാഗ്രഹിക്കുന്നു. ആശംസിക്കുന്നു. പേരുപോലെ മതിലുകള്‍ക്കും വേലികള്‍ക്കുമപ്പുറത്തേയ്ക്കുള്ള അര്‍ത്ഥവത്തായ കൈയ്യെത്തലാകട്ടെ ഇത്!

  ദേവ് ദാസ്

 • ബയാന്‍
  Monday, December 31, 2007 9:49:00 AM  

  ഒന്ന് ഒന്നര പടം; കണ്‍കുളിര്‍ക്കുന്ന നെല്‍‌വയല്‍ പച്ചപ്പ്; ആ തെങ്ങില്‍ ഒരു ഊഞ്ഞാല്‍ കെട്ടി ആടിത്തിമിര്‍ത്തിരുന്നെങ്കില്‍.

  ന്താ.. ഒരലോചന ഇനിയീ പടം മാറ്റണമെന്ന പൂതി നടക്കില്ല എന്നാണോ.

 • സത്യത്തിന്റെ കണ്ണാടി
  Wednesday, January 02, 2008 2:34:00 PM  

  ചിത്രവും സാഹിത്യവുംകൂടി ഭ്രാന്തമായ ഒരുതരം ഗ്രഹാതുരത ഉണ്ടാക്കുന്നു. ഇത്ര മണൊഹരമായ് കവിതരചിക്കും‌പോലെ എങ്ങനെ എഴുതുന്നു എന്ന് ചിന്തിച്ചുപോകുന്നു. ഗതകാലത്തെ ഇത്രമനോഹരമായ് പ്രസന്റ് ചെയ്യനുള്ള കഴിവ് അഭിനന്ദാര്‍ഹം തന്നെ. ബ്ലൊഗുവായിച്ചപ്പോള്‍ കുട്ടികാലത്തെയും അന്നത്തെ സുഹ്യത്തുക്കളെയും ഓര്‍ക്കാതിരിക്കന്‍ കഴിഞ്ഞില്ല. മഴനനഞ്ഞ് സ്കീളില്‍ പോയതും, ഹോസ്റ്റല്‍മുറികളില്‍ ജീവിതം ആഘോഷിച്ചതും ഒക്കെ ഒരുനഷ്ടബോധത്തിന്റെ വേദനമനസ്സില്‍ ഉണ്ടാക്കുന്നു.

  പോയകാലത്തിന്റെ നന്മകളെയും വര്‍ത്തമാനത്തിന്റെ നേട്ടങ്ങളെയും നഷ്ടപ്പെടലിന്റെ വേദനയില്‍ കോര്‍ത്തുണക്കി സുഖംമുള്ള ഒരു അനുഭവമാക്കി അനുവാചകന്റെ മനസ്സില്‍ ഗ്രഹാതുരതയുടെ ഒരുവര്‍ണ്ണപ്രപഞ്ചം സ്യഷ്‌ടിച്ചെടുക്കുന്നതില്‍ നന്നായ് വിജയിച്ചിരിക്കുന്നു.

  ഈ ബ്ലൊഗുകാണാതെ പോയിരുന്നങ്കില്‍ അമൂല്യമായ ഒന്ന് നഷ്‌ടപ്പെട്ടു എന്നു പറയണ്ടിവരും. ജീവിതവും സ്വപ്‌നങ്ങളും അതിലെ യാഥര്‍ത്യവു‌മെല്ലാം ഒരേതലത്തില്‍ നിന്നുകൊണ്ട് വിശകലനം ചെയ്തിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. ഇനിയും ഇതുപോലെ എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന നിത്യഹരിതങ്ങളായ കൂടുതല്‍ പോസ്‌റ്റികള്‍ പ്രതീക്ഷിക്കുന്നു. എല്ലാഭവുകങ്ങളും നന്ദി....

 • ദ്രൗപദി
  Wednesday, January 02, 2008 7:07:00 PM  

  നന്നായിരിക്കുന്നു
  അഭിനന്ദനങ്ങള്‍

  ഇനിയും എഴുതുക
  ആശംസകള്‍

 • മറ്റൊരാള്‍\GG
  Saturday, January 05, 2008 2:39:00 PM  

  ഇനിയും എഴുതുക!

  ആശംസകള്‍!!

 • ഹരിയണ്ണന്‍@Hariyannan
  Tuesday, January 08, 2008 9:43:00 PM  

  മഗാനേ...

  നന്നായി വരൂ...!

  കളരിദൈവങ്ങളെ കൂട്ടിനുപിടിച്ച് ഇടവും വലവും നോക്കാതെ അങ്കത്തട്ടില്‍ കസറൂ....!
  കൊറിയയായാലും ദുബായിയായാലും...നമ്മള്‍ തുല്യദുഃഖിതരല്ലേ...?!

 • പോങ്ങുമ്മൂടന്‍
  Sunday, February 24, 2008 12:03:00 PM  

  നന്നായിരിക്കുന്നു.
  എല്ലാ ഭാവുകങ്ങളും

 • മാണിക്യം
  Monday, February 25, 2008 6:09:00 PM  

  “ഇവിടെ ഞാന്‍ തനിച്ചാണ്‌. കൂട്ടിന്‌ അങ്ങ് ദൈവത്തിന്റെ സ്വന്തം നാടിന്റെ തെക്കേ അറ്റത്തുനിന്നും വരുന്ന ഒരു വോയിസ് ചാറ്റ്.”

  മലയാളവും മലയാളികളും ചുറ്റും ഇല്ലാതാവിമ്പോള്‍ ചിരിച്ചും ചിരിപ്പിച്ചും, ഇണങ്ങിയും, പിണങ്ങിയും, ആഘോഷിച്ച ഗ്യഹാതുരത്വമുണ‌ര്‍ത്തുന്ന ഓ‌ര്‍മ്മകള്‍ മാത്രം കൂട്ടിന് അതാണ്‍ ഏകാന്തതാ
  ഈ കമ്പ്യൂട്ടറ് സ്‌ക്രീനിനു
  മുന്നില്‍ എന്റെ ലോകം !!
  മനസ്സില്‍ തട്ടിയ പൊസ്റ്റ്
  നന്നായിരിക്കുന്നു..

 • Prasanth. R Krishna
  Friday, November 07, 2008 9:16:00 AM  

  സുല്‍, രാജേഷ്, ഷിബിന്‍ ഷണ്മുഖന്‍, വിനു, ശ്രീ, ദീപു, അജിത്ത്, സഹയാത്രികന്‍, രാജീവ്, രാമന്‍, ലക്ഷ്‌മി, രജു, ദിലീപ്, ജിബി ജോയ്, ടോണി തോമസ്, ഹരി, പ്രവീണ്‍, സുനീഷ്, മിട്ടു, മൈ ലൈഫ് ആന്റ് എക്സ്പിരിമന്റ്സ്, സ്മിത, റീന, ഉപാസന, കാട്ടുപൂച്ച, ശ്രീ, നവരുചിയന്‍, തപസ്യ, സ്വപ്നാടനങ്ങള്‍, സ്വന്തം സ്നേഹിതന്‍, കൈതമുള്ള്, ഓര്‍മ്മകള്‍ വേദനകള്‍, ജസീന ഹംസ, കാര്‍ട്ടൂണിസ്റ്റ്, നാടോടി, ഫ്രണ്‍റ്റ്സ് ഫോര്‍ എവര്‍, ദേവദാസ്, ബയാന്‍, മിനു, സത്യത്തിന്റെ കണ്ണാടി, ദ്രൗപതി, മറ്റൊരാള്‍, ഹരിയണ്ണന്‍, പോങ്ങമൂടന്‍, മാണിക്യം, പിന്നെ എല്ലാ അനോണികള്‍ക്കും ഇവിടെക്കു വന്നതിലും, അഭിപ്രായം അറിയിച്ചതിനും ഹ്യദയം നിറഞ്ഞ നന്ദി.