കടന്നുപോകുന്ന വര്‍ഷം-ഒരു യാത്രാമൊഴി
അനിവാര്യമായ ഒരു യാത്ര...
ഇനി നിന്റെ ജീവിതത്തില്‍ ഞാനില്ല
നിന്നെ ഉപേക്ഷിച്ച് ഞാന്‍ പോകുകയാണ്..
നീ കരുകയാണോ ചിരിക്കുകയാണോ എന്ന് എനിക്കറിയില്ല
അഘോഷത്തോടെ നീ എന്നെ നിന്റെ ജീവിതത്തിലേക്ക് കൈപിടുച്ചു കൂട്ടികൊണ്ടുപോയി..
ഊണിലും ഉറക്കത്തിലും എപ്പോഴും നിന്നോടൊപ്പമായിരുന്നു ഞാന്‍
എന്നാല്‍ നീയോ..എന്നെ വിസ്‌മ്യതിയിലേക്ക് തള്ളിവിടുകയായിരുന്നു
ഒരുപക്ഷേ നിനക്ക് ഞാന്‍ ഒരു ഭാരമായിരുന്നിരിക്കാം..
എന്നും നിനക്ക് കണ്ണീര്‍ മാത്രമേ സമ്മാനിച്ചിട്ടുണ്ടാകൂ..
നിന്നോടെനിക്ക് പരിഭവമില്ല....പിണക്കവുമില്ല
പറന്നകന്ന പക്ഷിയായ്......
പൈയ്‌തൊഴിഞ്ഞ മഴനൂലായ്.....
ഇനി ഇല്ലാത്ത ഇന്നലയായ്...
ഇടവേളകളിലെ നൊമ്പരമായ്..
ഇന്നലത്തെ പൈയ്‌തൊഴിഞ്ഞ മഴയുടെ പ്രസക്തിയോടെ....
അവകാശ വാദങ്ങള്‍ ഇന്നയിക്കതെ...ആരവങ്ങളില്ലാതെ...
മൗനമായ് ഒരു യാത്ര....
മടക്കമില്ലാത്ത യാത്ര...
ഒരു യാത്രാമൊഴിപോലും ഏറ്റുവാങ്ങാതെ വിടപറയുകയാണ്..
ഒരുപാട് സ്‌നേഹത്തോടെ
നിന്റെ സ്വന്തം ഞാന്‍
0 comments: to “ കടന്നുപോകുന്ന വര്‍ഷം-ഒരു യാത്രാമൊഴി ”
Post a Comment