Search this blog


Home About Me Contact
2010-05-22

മനോരമക്ക് തെറ്റ് പറ്റുമ്പോള്‍  

ഇന്ത്യയെ എന്ത്യയാക്കിയ മനോരമ.

മനോരമക്ക് തെറ്റ് പറ്റുമ്പോള്‍ ഇങ്ങനെയും പറ്റും. ഇത് എന്തായാലും ഇത്തിരി കടന്ന കൈ ആയിപോയി.
.
സ്ക്രീന്‍ ഷോട്ട് 24 മണികൂറിനു ശേഷം .

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടന്ന്‍ അവകാശപ്പെടുന്ന പത്രത്തിന്, ഓൺലൈൻ എഡീഷനിൽ അതിവേഗവാർത്തയാക്കിയപ്പോള്‍ പറ്റിയ തെറ്റ് 24 മണികൂറിനുള്ളിലെങ്കിലും തിരുത്തപ്പെടെണ്ടതാണ്. പ്രത്യേകിച്ച് തെറ്റിച്ച വാക്ക് സ്വന്തം മഹാരാജ്യത്തിന്റെ നാമമാകുമ്പോള്‍ . അതിനെ എത്ര ന്യായീകരിച്ചാലും, ആ തെറ്റ് തെറ്റ് തന്നയാണ്. മാപ്പ് പറയേണ്ട തെറ്റ്.
.

2010-05-16

പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-03  

പുരുഷ ഹോര്‍മോണുകള്‍

ടെസ്റ്റോസ്റ്റിറോണ്‍ (Testosterone): 19 കാര്‍ബണ്‍ അണുക്കളടങ്ങുന്ന ഒരു സ്റ്റിറോയിഡാണ് ടെസ്റ്റോസ്റ്റിറോണ്‍ . വളരെ പ്രവര്‍ത്തനക്ഷമമായ ഒരു പുരുഷ ലൈംഗിക ഹോര്‍മോണ് ഇത്‍. പുരുഷ ഹോര്‍മോണുകളില്‍ ഏറ്റവുമധികം അളവില്‍ ഉത്പാദിക്കപ്പെടുന്ന ഹോര്‍മോണും ടെസ്റ്റോസ്റ്റിറോണ്‍ ആണ്. വൃഷണങ്ങളാണ് ഹോര്‍മോണിന്റെ ഉറവിടം . ശുക്ലജനക നാളികകള്‍ക്കിടയിലുള്ള അന്തരാള കോശങ്ങളാണ് ഹോര്‍മോണുകള്‍ സ്രവിപ്പിക്കുന്നത്. പിറ്റ്യൂട്ടറി ഹോര്‍മോണ്ണായ അന്തരാള കോശ ഉത്തേജക ഹോര്‍മോണ്‍ (Interstitial cell stimulating hormone-ICSH) ആണ് ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നത്. അസറ്റിക് അമ്ലവും മറ്റു ലഘു തന്മാത്രകളും ചേര്‍ന്ന് കോളസ്റ്റിറോളും അതില്‍നിന്ന് ടെസ്റ്റോസ്റ്റിറോണും വൃഷണത്തില്‍ ഉത്പാദിക്കപ്പെടുന്നു.

ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തിന് ആവശ്യമായ എന്‍സൈം ഭ്രൂണാവസ്ഥയില്‍ തന്നെ കാണപ്പെടുന്നു. ഗര്‍ഭാവസ്ഥയില്‍ 7-നും 12-നും ഇടയ്ക്കുള്ള ആഴ്ചകളി‍ല്‍ , ലിംഗവ്യത്യാസമില്ലാത്ത ഭ്രൂണത്തിനെ ഇത് ആണ്‍ ശിശുവായി മാറ്റുന്നു. ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ആണ്‍ ശിശുവില്‍ പുരുഷാവയവങ്ങള്‍ വളരുന്നു. ജനനത്തിന് തൊട്ടു മുമ്പോ പിമ്പോ ആയി അന്തരാളകോശങ്ങള്‍ ചുരുങ്ങുന്നു. പിന്നീട് കൗമാരദശയിലാണ് കോശങ്ങള്‍ വീണ്ടും വളര്‍ച്ച പ്രാപിക്കുന്നത്. ശൈശവാവസ്ഥയില്‍തന്നെ രക്തത്തില്‍ പുരുഷ ഹോര്‍മോണുകളായ ആന്‍ഡ്രോജനുകള്‍ കാണാറുണ്ടെങ്കിലും വൃഷണ സ്രാവം യൗവനാരംഭത്തിലാണ് ഉണ്ടാവുന്നത്. പ്രാരംഭ ദശയിലെ വൃഷണസ്രാവം പ്രായപൂര്‍ത്തിയായവരുടേതില്‍ നിന്ന് വ്യത്യസ്തമാണ്. ടെസ്റ്റോസ്റ്റിറോണിനെക്കാള്‍ ആന്‍ഡ്രോസ്റ്റിനോഡൈയോണ്‍ (androstenodione) ആണ് ആദ്യം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത്. വളര്‍ച്ചയെ സഹായിക്കുന്ന ഒരു ഹോര്‍മോണാണിത്.

പുരുഷന്മാരുടെതായ ശാരീരിക ലക്ഷണങ്ങള്‍ക്കു കാരണമായ ടെസ്റ്റോസ്റ്റിറോണ്‍ വളരെ കുറഞ്ഞ അളവില്‍ സ്ത്രീകളിലും കാണുന്നുണ്ട്. ആഹാരത്തിലെ നൈട്രജന്‍ ശരീരത്തിനുള്ളില്‍ നിലനിര്‍ത്തി പേശികളിലെ മാംസ്യമാക്കി മാറ്റാന്‍ ടെസ്റ്റോസ്റ്റിറോണ്‍ സഹായകമാണ്. പുരുഷന്മാരുടെ വര്‍ധിച്ച പേശിബലത്തിന് നിദാനം ഇതാണ്. യൗവനാരാംഭത്തോടെ ശിശ്നം, വൃഷണസഞ്ചി, പുരുഷ ഉപഗ്രന്ഥികളായ ശയാനം (prostate) ശുക്ലാശയം (seminal vescicle) എന്നിവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണം ടെസ്റ്റോസ്റ്റിറോണ്‍ ആണ്. ശരീരത്തിലെ രോമ വളര്‍ച്ച, ശബ്ദ ഗാംഭീര്യം എന്നീ പുരുഷ ലക്ഷണങ്ങളും ടെസ്റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനം മൂലമാണുണ്ടാകുന്നത്. ശുക്ലാണു (sperm) ഉത്പാദനത്തിന് ആവശ്യമായ വിധത്തില്‍ വൃഷണസഞ്ചിയുടെ താപം നിയന്ത്രിക്കുന്നതും ഹോര്‍മോണാണ്. പുരുഷ ഉപഗ്രന്ഥികളില്‍ വച്ച് ശുക്ല ഘടകങ്ങളായ ഫ്രക്ടോസ്, സിട്രിക് അമ്ലം എന്നിവ സംശ്ലേഷണം ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലമായാണ്. വൃഷണച്ഛേദം മൂലം ശയാനം, ശുക്ളാശയം എന്നീ ഉപഗ്രന്ഥികളുടെ ശക്തി നശിക്കുന്നതിനുള്ള കാരണം ഇതാണ്. ശുക്ലാണു ഉത്പാദനത്തിന് ടെസ്റ്റോസ്റ്റിറോണ്‍ കൂടിയേ കഴിയൂ. എങ്കിലും വര്‍ധിച്ച അളവില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടാവുകയാണെങ്കില്‍ പിറ്റ്യൂട്ടറി ഗോണാഡോട്രോഫിന്‍ ഹോര്‍മോണുകളുടെ ഉത്പാദനം തടസ്സപ്പെടാനും അതുവഴി ശുക്ലാണു ഉത്പാദനം നിലയ്ക്കാനും ഇടയുണ്ട്.

ലിംഗ മൂലഗ്രന്ഥികള്‍ : ലിംഗത്തിനു ചുവട്ടില്‍ സ്ഥിതിചെയ്യുന്ന രണ്ടു ചെറു ഗ്രന്ഥികളാണ് ലിംഗമൂല ഗ്രന്ഥികള്‍ അഥവാ കൗപേഴ്‌സ് ഗ്ലാന്‍ഡുകള്‍ . ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന ഗ്രന്ഥികള്‍ രണ്ടും മൂത്രനാളിയിലേക്കു തുറക്കുന്നവയാണ്. മൂത്രത്തിന് ആസിഡ് സ്വഭാവമായതിനാല്‍ മൂത്രനാളിയിലൂടെ ബീജങ്ങള്‍ കടന്നുവരുമ്പോള്‍ മൂത്രനാളിയിലെ ആസിഡ് സ്വഭാവം ബീജങ്ങളെ നശിപ്പിച്ചു കളയും. അതിനാല്‍ , മൂത്രനാളിയിലൂടെ ബീജങ്ങള്‍ കടന്നുവരും മുമ്പ് നാളിയിലെ അസിഡിറ്റി ഇല്ലാതാക്കി ആരോഗ്യകരമായ് ബീജങ്ങള്‍ക്കു നിര്‍ഗ്ഗളിക്കാന്‍ മൂത്രനാളിയെ സജ്ജമാക്കണം. സ്ഖലനത്തിനു തൊട്ടുമുമ്പ് പുറത്തുവരുന്ന നേരിയ സ്രവങ്ങളാണ് മൂത്രനാളിയെ ക്ഷാര സ്വഭാവമുള്ളതാക്കി മാറ്റുന്നത്. അസിഡിറ്റി മാറ്റുന്നതിനുള്ള പ്രാരംഭസ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്നത് കൗപേഴ്‌സ് ഗ്രന്ഥികളാണ്. .

പുരുഷഗ്രന്ഥി (Prostate Gland): മൂത്രസഞ്ചിക്കു തൊട്ടു താഴെ മലാശയത്തിനു മുന്നിലായാണ് പ്രോസ്റ്റേറ്റ് അഥവാ പുരുഷഗ്രന്ഥി. ബീജവാഹിനിക്കുഴലും ശുക്ലനാളിയും ഒരുമിച്ചശേഷം മൂത്രനാളിയിലേക്കു തുറക്കുന്നത് പ്രോസ്റ്റേറ്റില്‍ വച്ചാണ്. സ്ഖലനസമയത്ത് പ്രോസ്റ്റേറ്റ് സങ്കോചിക്കുകയും അതില്‍ നിന്നുള്ള പാല്‍നിറത്തില്‍ ക്ഷാരസ്വഭാവമുള്ള നേര്‍ത്ത സ്രവങ്ങള്‍ ശുക്ലത്തില്‍ കലരുകയും ചെയ്യുന്നു. യോനിയിലുണ്ടാകാനിടയുള്ള ആസിഡ് സ്വഭാവം നിര്‍വീര്യമാക്കി ബീജങ്ങള്‍ക്ക് യോനീനാളത്തിലൂടെ സുഗമമായി ചലിക്കാന്‍ സാഹചര്യമൊരുക്കുന്നത് മുഖ്യമായും സ്രവമാണ്.

തുടരും.....