Search this blog


Home About Me Contact
2009-02-28

നാവില്ലാത്ത സ്‌നേഹം  

നിധിയായ് നീ എന്റെ അടുത്തുണ്ടന്നാല്‍
എനിക്ക് എല്ലാം ഉണ്ടന്നു തോന്നും
ഭൂമിയും, ആകാശവും, നക്ഷത്രങ്ങളും
വസന്തവും ഗ്രീഷ്‌മവും ശരത്തും
എന്റെ ശിശിരവും വര്‍ഷവും വേനലും
സ്വപ്‌നങ്ങളും സ്നേഹവും നീ തന്നെ

നീ ഇല്ലങ്കില്‍ പിന്നെ ഞാനില്ല, എന്നില്‍
സ്വപ്‌നങ്ങളില്ലാ ശൂന്യത മാത്രം
പറയാന്‍ ഏറയുണ്ടന്നാകിലും
മൗനം വിഴുങ്ങുന്നെന്‍ വാക്കുകള്‍
നിശബ്‌ദതയില്‍ ‍മുങ്ങി വാക്കുകള്‍
എന്‍ വിരലിന്റെ തുമ്പില്‍ മരിക്കുന്നു

ഇരുട്ട് വന്ന് എന്നെ മൂടുമ്പോള്‍
നിഴലുപോലും എന്നെ വഞ്ചിക്കുന്നു
അര്‍ത്ഥ ശൂന്യമങ്കിലും, കേള്‍ക്കാന്‍
കൊതിച്ച നിന്റെ മധുര വാക്കുകള്‍
ജനിക്കാതെ നിന്നില്‍ മരിക്കുമ്പോള്‍
വ്യര്‍ത്ഥമാം പ്രതീക്ഷയാണന്നില്‍

നാവില്ലാത്ത നിന്റെ സ്‌നേഹം
അക്ഷരമറിയാത്ത പേനയാണ്‌
എനിക്കെന്തര്‍ഹത ചോദിച്ചീടാന്‍
വാക്കിനാലങ്കിലും സ്‌‌നേഹിച്ചുകൂടെ
മതിവരാത്ത സ്‌നേഹത്തിനായ്
ഇനിയത്രനാളിങ്ങനെ യാചിക്കണം?

2009-02-26

ഇഴപൊട്ടിപോയ മഴനൂലുകള്‍  

മരവിച്ചുപോയ വാക്കുകളില്‍ എന്റെ മൗനം തളിര്‍ക്കുകയാണ്. അക്ഞാതമായ ഒരു ഇരുട്ട് എന്നെ പൊതിയുമ്പോള്‍ ചൂണ്ടയില്‍ കോര്‍ക്കുന്ന മണ്ണിരയെപോലെ പുളയുകയാണ് ഞാന്‍. സന്തോഷത്തോടെ ഒരു വരികുറിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ലല്ലോ ദൈവ്വമേ. ഞാന്‍ അരോടാണ് മനസ്സുതുറക്കേണ്ടത്? നിറം മങ്ങി ദ്രവിച്ചുതുടങ്ങിയ പുസ്തകതാളിലെ മയിപീലിയില്‍ എന്നങ്കിലും ഒരുപുനര്‍ജ്ജനി, ഇല്ല ഇനി അതുണ്ടാവില്ല. മാനം കാണാതെ കാത്ത സ്വപ്‌ങ്ങള്‍ എവിടയോ കളഞ്ഞുപോയി. പാതി വഴിയില്‍ രണ്ടു വരി മറന്നിട്ട് വഴിതെറ്റി വന്ന ഏകാന്ത പഥികനും തിരിച്ചുപോകുകയാണ്. എന്നിട്ടും എന്തോ എന്റെ പടിവാതില്‍ ചാരാതെ ആരയോ കാത്തിരിക്കുന്നു. മേഘങ്ങള്‍ ചന്ദ്രനെ വിഴുങ്ങുമ്പോഴും, നിലാവ് ഭൂമിയെ പൊതിയുമ്പോഴും, ആര്‍ത്തലച്ച് മഴ എന്റെ വാതില്‍ കടന്നെത്തുമ്പോഴും ഞാന്‍ പ്രതീക്ഷിക്കയാണ്. വിദൂരതയില്‍ നിന്നും ഒരു മുരളിയുടെ നേര്‍ത്ത നാദം എന്നെ തേടി എത്തുമന്ന്.

ശുഷ്‌കമായ നേത്രങ്ങളില്‍ സന്ധ്യമയങ്ങുമ്പോള്‍, സുഖലോലുപതയുടെ മഹാനഗരത്തിലെ എന്റെ കുടുസ്സു മുറിയില്‍ പണ്ടു പാടിയ ഗസലുകളുടെ ശീലുകള്‍ നിറയുന്നു. ഇഴ പൊട്ടിപോയ മഴനൂലുകള്‍ ഹ്യദയത്തെ വരിഞ്ഞുമുറുക്കുന്നു. അനിര്‍‌വ്വചനീയമായ് ഒരു വേദനയില്‍ മനസ്സ് വീര്‍പ്പുമുട്ടി പിടയുമ്പോള്‍ കൈയ്യില്‍ നിന്നും എന്നോ ഊര്‍ന്നുപോയ ആ മെലിഞ്ഞകരങ്ങളാലുള്ള ഒരു നേര്‍ത്ത തലോടനിന് വേണ്ടി മനസ്സ് വെമ്പും. മഴതുള്ളികള്‍ തട്ടിതെറിപ്പിച്ച ബാല്യകാലത്തില്‍ തോളില്‍ കൈയ്യിട്ട് നടന്ന ചങ്ങാതിയുടെ വിഷാദ ഭാവമുള്ള കണ്ണുകള്‍ അപരിചിതനെപോലെ എന്നെ തുറിച്ചുനോക്കുമ്പോള്‍ കൊയ്തൊഴിഞ്ഞപാടം പോലെ മനസ്സു ശൂന്യമാകുന്നു. ആരോടൊക്കയോ വാശിതീര്‍ക്കുമ്പോലെ വിജയങ്ങള്‍ ഓരോന്നായി പിടിച്ചടക്കുമ്പോള്‍ എനിക്ക് നഷ്‌ടമായത് എന്റെ മനസ്സാണ്. ആരവങ്ങളില്ലാതെ, ആഘോഷങ്ങളില്ലാതെ പകലുകള്‍ വറ്റുമ്പോള്‍, ചുട്ടുപഴുത്ത മണലാരണ്യത്തില്‍നിന്നും ഒഴുകിയെത്തുന്ന ഒരു ഉഷ്‌ണകാറ്റങ്കിലും എന്നെ തഴുകിയിരുന്നങ്കില്‍. വിളക്കില്‍ നിന്നും അടര്‍ന്നുപോയ ദീപളത്തിലെ സ്‌നേഹത്തിന്റെ നിഴലനക്കം നീയാണന്നറിയുമ്പോള്‍ കണ്ണീരില്‍ കൂട്ടികുഴച്ച ചോറിലെ ഉപ്പുരസത്തില്‍ മധുരംവിളയുന്നു. ഇനി ഒരിക്കലും ഒരു തിരിച്ചുവരവില്ലന്ന് അറിഞ്ഞുകൊണ്ട്, എന്റെതല്ലാതായ ഇന്നലകളില്‍ പകച്ചു നില്‍ക്കുമ്പോള്‍, ഇനി ഞാന്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

Orginally Posted in 25th February 2009

2009-02-25

സാവിയോ യാത്രയായി...  

മരണം രംഗബോധമില്ലാത്ത കോമാളിയാണ്. ലോകത്തിന്റെ പലകോണിലും ഇരുന്ന് ഹ്യദയമുള്ളവര്‍ പ്രാര്‍‌ത്ഥിച്ചിട്ടും, ഈ പ്രത്യക്ഷ സ്വര്‍ഗ്ഗത്തില്‍ അനുഭവിച്ച നരകവേദനകള്‍ക്ക് അടിവരയിട്ട്, കുഞ്ഞു സാവിയോ നമ്മെ വിട്ടുപോയി. അല്പനിമിഷത്തെ ജീവിതം കൊണ്ട് നീ ഞങ്ങളുടെ ഒക്കെ കണ്ണില്‍ ഒരിറ്റ് നീരിപൊടിയിച്ച് ഒരു കുഞ്ഞു മാലാഖയായി ചിറകുവിടര്‍ത്തി ദൈവ്വ സന്നിധിയിലേക്ക് പോകുമ്പോള്‍, പ്രീയപ്പെട്ട കുഞ്ഞേ നീ ദൈവ്വത്തിന് അത്ര പ്രിയമേറിയവനന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇനി ഒരു ജന്മമുണ്ടങ്കില്‍ ഇതേ മാതാപിതാക്കളുടെ മകനായ് നീ പുനര്‍ജ്ജനിക്കുക. വിറയാര്‍ന്ന ചുണ്ടുകളാ ഇനി നിനക്കായ് തരാന്‍ കണ്ണീരില്‍ കുതിരന്ന ഒരു യാത്രാമൊഴിമാത്രം......

സാവിയോയിക്ക് നേര്‍ക്ക് നീട്ടിയ എല്ലാ സഹായ ഹസ്തങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി.....

2009-02-22

Doctor and Patient  

Snow is falling heavily out
Raining dreams in my heart
So far from me but you close
Just a heart beat away
Can't see or touch you
Can feel your presences
Can talk or share to you
Just a voice talk away

I cant be go without you
Dont know who you are
Talking and quarreling
Playing and hurting too
Your love as medicine
To cure my own pricks
You are a great doctor
and I am silly patient

Picture: http://www.rediscovermh.org/images/Doctor%20holding%20patient%20s%20hand%20uid%201.jpg

2009-02-21

Thorny Thinkings  

Something in my mind
Piercing me now and then
Dont know how to share
I am not wise as a scholar
Its pains to hold in heart
Thorny enough to break it
Melting and melting me
Frozing and frozing too
Kicking and holding me
As a baby in the womb
Cant be abort it now
Cause its part of my life
Its paining me a lot
But sweet as a Chocolate