Search this blog


Home About Me Contact
2012-03-22

ശ്രീ ശ്രീ രവിശങ്കർ-ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?  

നക്സലിസത്തിന്റെ വളര്‍ത്തു കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകളെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കർ. സര്‍ക്കാര്‍ സ്‌കൂളുകളിലെ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ശ്രദ്ധയില്ലാത്ത മനോഭാവവും അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് കുട്ടികളെ വിമതന്‍മാരാക്കുന്നത്. അതുകൊണ്ട്, വിദ്യാഭ്യാസം സര്‍ക്കാര്‍ സ്വകാര്യവത്കരിക്കണം. സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടണം-ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു.
-----------------------------------------------------
-----------------------------------------------------
ജീവനകലയെ മുഴുവനായ് മൊത്തകച്ചവടം നടത്തുന്ന ശ്രീ ശ്രീ രവി ശങ്കർ, നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് ഇങ്ങനെ അർത്ഥമില്ലാതെ കിടന്നു പുലമ്പാൻ?. പ്രതികരണ ശേഷിയില്ലാത്ത കുറേ ശിഷ്യന്മാരെ വളർത്തിയെടുക്കുന്ന നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?. മത്തിഷ്കമില്ലാതെ വളർന്ന നിങ്ങളുടെ കഴുതകൾ നിങ്ങൾ പറയുന്നതു കേൾക്കും, അനുസരിക്കും. പക്ഷേ അനീതിക്കും വിവേചനത്തിനുമെതിരേ ആഞ്ഞടിച്ച മഹാന്മാരുടെ വീരചരിതങ്ങൽ ഉരുവിട്ടു പഠിപ്പിച്ച സർക്കാർ സ്കൂളുകളിലെ ഞങ്ങളുടെ ഗുരുക്കന്മാർ തലമുറകളിലൂടെ കൊളുത്തി തന്ന പ്രതികരണ ശേഷി ഞങ്ങളിൽ ഉള്ളിടത്തോളം നിങ്ങളുടെ വാക്കു കേൾക്കാൻ നിങ്ങളുടെ പാദസേവ ചെയ്യാൻ ഞങ്ങൾക്ക് മനസ്സില്ല.

ഞങ്ങളുടെ മുൻ തലമുറക്കാർ;

വിലക്കപ്പെട്ട പാതകളിലൂടെ ഉശിരോടെനടക്കുകയും
മുന്നിൽ തഴുതിട്ടുപൂട്ടീയ ക്ഷേത്ര ഗോപുര നടകൾ ചവിട്ടിതുറക്കുകയും
ദുഷ്ടത നിറഞ്ഞ നിന്റെ ദൃഷ്ട്ടിയില്‍ പെട്ടെന്ന കുറ്റമാരോപിച്ച്
കണ്ണില്‍ ഉരുക്കിയ ഈയമൊഴിച്ച കൈകളെ ഊക്കോടെ തട്ടി മാറ്റുക്കുകയും,
കൊയ്ത്തരിവാളുകൊണ്ട് നിനക്ക് മുലയറുത്തു കരമായ് നല്കി
ഞങ്ങളൂടെ അമ്മമാരുടേയും സഹോദരിമാരുടേയും മാറുമറക്കുകയും
ഉരുട്ടിന്റെ മറപറ്റി അടിയപെണ്ണിന്റെ തുടച്ചൂട് തേടിവന്ന
നാട്ടുപ്രമാണിമാരുടെ അടിനാവിക്ക് ഊക്കോടെ തൊഴിക്കുകയും
എതിർവാ കൊണ്ട് തിരുവായ്കളെ നിശ്ബ്ദമാക്കുകയും
അധ്വാനത്തിന് അർഹതപ്പെട്ട കൂലി ചോദിച്ചു വാങ്ങിക്കുകയും
തമ്പ്രാക്കളെ മനുഷ്യരായി നടക്കാന്‍ താക്കീത് കൊടുക്കുകയും ചെയ്തവർ

അവര്‍ക്ക് ക്ഷോഭവും, വീര്യവും, ബോധവും, കരുണയും കൊടുത്ത പള്ളിക്കൂടങ്ങൾ, അതിലെ ജീവസ്സുറ്റ അക്ഷരങ്ങള്‍.....അതു തകർത്തുടക്കാൻ നിങ്ങൾക്കോ നിങ്ങൾ മത്തിഷ്കം പറിച്ചെടുത്ത് കഴുതകളായ് വളർത്തുന്ന ശിഷ്യ ഗണങ്ങൾക്കോ കഴിയില്ല. പാരതന്ത്യത്തിന്റെ വീർപ്പുമുട്ടലുകളില്ലാതെ, വാഴയിലയിൽ പുസ്തകകെട്ടിനൊപ്പം കൊണ്ടുവന്ന പൊതിച്ചോറ്, ജാതിമത ഭേദമില്ലാതെ പങ്കിട്ടെടുത്തും അസമത്വങ്ങളെ എതിര്‍ത്തും മനുഷ്യരാശിയോടും പ്രകൃതിയോടും കൂട്ട് കൂടിയും വളർന്ന ഞങ്ങളെ, ചോർന്നൊലിക്കുന്ന, ഭിത്തികൾ വീണ്ടുകീറീയ ഞങ്ങളുടെ പള്ളിക്കൂടങ്ങളെ, അതിന്റെ ഓലപ്പുരകളെ നിന്റെ ശ്രീ ശ്രീ ജഡ കൊണ്ട് തൊട്ട് അശുദ്ധമാക്കരുത്. ചുവന്ന പരവതാനി വിരിച്ച് ശീതീകരിച്ച മുറിക്കുള്ളിൽ നിന്നും ശീതീകരിച്ച ആഡംബര കാറുകളിലേക്ക് ശുഭ്ര വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞു ജപവും ജീവനവും വിദ്യാഭ്യാസവും കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്ന നിനക്ക്, ഞങ്ങൾക്ക് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹനത്തിന്റെയും ഒരു വലിയ ലോകം തുറന്നിട്ടു തന്ന, ഹിന്ദുവിന്റെയും മുസൽമാന്റെയും ക്യസ്ത്യാനിയുടേയും നീല ഞരമ്പിലോടുന്നത് ചുവന്ന രക്തമാണന്ന് പഠിപ്പിച്ചുതന്ന ഞങ്ങളുടെ ഗുരുക്കന്മാർക്കുമേൽ ശാപവാക്കോതുവാൻ എന്തധികാരമാണുള്ളത്?. ദൈവ്വതുല്യരായ് ഞങ്ങൾ സ്നേഹിക്കുന്ന ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?.
.

2010-05-22

മനോരമക്ക് തെറ്റ് പറ്റുമ്പോള്‍  

ഇന്ത്യയെ എന്ത്യയാക്കിയ മനോരമ.

മനോരമക്ക് തെറ്റ് പറ്റുമ്പോള്‍ ഇങ്ങനെയും പറ്റും. ഇത് എന്തായാലും ഇത്തിരി കടന്ന കൈ ആയിപോയി.
.
സ്ക്രീന്‍ ഷോട്ട് 24 മണികൂറിനു ശേഷം .

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടന്ന്‍ അവകാശപ്പെടുന്ന പത്രത്തിന്, ഓൺലൈൻ എഡീഷനിൽ അതിവേഗവാർത്തയാക്കിയപ്പോള്‍ പറ്റിയ തെറ്റ് 24 മണികൂറിനുള്ളിലെങ്കിലും തിരുത്തപ്പെടെണ്ടതാണ്. പ്രത്യേകിച്ച് തെറ്റിച്ച വാക്ക് സ്വന്തം മഹാരാജ്യത്തിന്റെ നാമമാകുമ്പോള്‍ . അതിനെ എത്ര ന്യായീകരിച്ചാലും, ആ തെറ്റ് തെറ്റ് തന്നയാണ്. മാപ്പ് പറയേണ്ട തെറ്റ്.
.

2009-12-22

മെക്‌സിക്കോയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി  

മെക്‌സിക്കോ സിറ്റി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയുള്ള ബില്ലിന് മെക്‌സിക്കന്‍ നിയമസഭ അംഗീകാരം നല്‍കി. സ്വവര്‍ഗദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനും നിയമം അഗീകാരം നല്‍കിയിട്ടുണ്ട്. ഇരുപതിനെതിരെ 39 വോട്ടുകള്‍ക്കാണ് ബില്‍ സഭ പാസാക്കിയത്. മെക്‌സിക്കന്‍ ഭരണഘടനപ്രകാരം ആണും പെണും ഒത്തുചേര്‍ന്നുള്ള ജീവിതമാണ് വിവാഹമായി ഇതുവരെ കണക്കാക്കിയിയിരുന്നത്.

ഈ നിര്‍വചനം പരിഷ്‌കരിച്ച് രണ്ട് പേര്‍ തമ്മിലുള്ള കൂടിച്ചേരല്‍ എന്നാക്കാനും ബില്‍ നിര്‍ദേശിക്കുന്നുണ്ട്. 2007 ലാണ് സ്വവര്‍ഗസ്‌നേഹികള്‍ക്ക് നിയമപ്രാബല്യം നല്‍കുന്ന ബില്ലിന് സഭ രൂപം നല്‍കിയത്. കത്തോലിക്കന്‍ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഒരു സ്ഥലത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമപ്രാബല്യം നല്‍കിയത് നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്ത: മാത്യഭൂമി

2009-10-05

ജ്യോനവന് ആദരാഞ്ജലി‍- ന്യൂസ് അപ്‌ഡേറ്റ്.  

10-07-2009

ജ്യോനവന്റെ ബോഡിയുമായി സഹോദരൻ നെൽ‌സൺ, ഭാസ്കർ അങ്കിൾ എന്നിവർ നാട്ടിലേക്ക് തിരിച്ചു. നാളെ (ഒക്ടോബര്‍ 8) രാവിലെ ഒന്‍പത് മണിക്ക് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ബോഡി അവിടനിന്നും ഏറ്റുവാങ്ങി, വിലാപ യാത്രയായ് സ്വദേശമായ കാസര്‍ഗോഡിന് കൊണ്ടുപോകും.

നാളെ (ഒക്ടോബര്‍ 8) വൈകുന്നേരത്തോടെ ജ്യോനവന്റെ സംസ്കാരചടങ്ങുകള്‍ വരക്കാട് പള്ളിയില്‍ നടക്കുമന്ന് അറിയുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോ‍ടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

നാളെ രാവിലെ ഒന്‍പത് മണിക്ക് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ബോഡി അവിടനിന്നും ഏറ്റുവാങ്ങി, വിലാപ യാത്രയായ് സ്വദേശമായ കാസര്‍ഗോഡിന് കൊണ്ടുപോകും.

ഇന്നു വൈകുന്നേരം നാലുമണിവരെ ജ്യോനവന്റെ മ്യതദേഹം കാണാനുള്ള അവസരം ഹോസ്പിറ്റല്‍ ചെയ്തിട്ടുണ്ട്. എം‌ബസ്സി ഉദ്യോഗസ്ഥർ വന്നുകഴിഞ്ഞാൽ ബോഡി എയര്‍ടൈറ്റ് ചെയ്ത് പാക്ക് ചെയ്യും. രാത്രി പത്തുമണിക്കുള്ള എമിറേറ്റ്സിന്റെ വിമാനത്തില്‍ ജ്യോനവന്റെ ബോഡി കോഴിക്കോട്ടേക്ക് കൊണ്ടുപോരും. അനുജന്‍ നെല്‍സണും സഹപ്രവര്‍ത്തകനും ബോഡിയെ അനുഗമിക്കും.

ജ്യോനവന്റെ മൃതദേഹം സബാ ഹോസ്പിറ്റലിൽ പൊതുദർശനത്തിനായി വച്ചിരിക്കുന്നു. പ്രദീപ് കുളക്കട, ചിന്തകൻ,ഫാറൂക്ക് (വിചാരം) മുതലായ ബ്ലോഗര്‍മാര്‍ ആശുപതിയിൽ ഉണ്ട്. ഫോക്കസിന്റെ പ്രവർത്തകരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. കുവൈത്തിലെ മലയാളി സമൂഹം അവരുടെ തിരക്കുകള്‍ മാറ്റിവച്ച് ജ്യോനവനെ ഒരു നോക്കു കാണാന്‍ സബാ ഹോസ്പിറ്റലിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു.

10-06-2009

എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ജ്യോനവന്റെ ബോഡി ഏറ്റുവാങ്ങുവാന്‍ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേര്‍ന്ന്, അവന് അർഹമായ പരിഗണന നല്‍കണമന്ന് താല്‍‌പര്യപ്പെടുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോ‍ടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാണമന്ന് ബ്ലോഗര്‍ ഉറുമ്പ് അറിയിക്കുന്നു.

പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്ത ജ്യോനവന്റെ ബോഡി, കുവൈറ്റിലെ സബാ ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. നാളെ കുവൈത്തിലുള്ള സ്യഹ്യത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ജ്യോനവനെ അവസാനമായ് കാണുന്നതിനും അശ്രുപൂജ അര്‍പ്പിക്കുന്നതിനുമുള്ള സൗകര്യം നല്‍കുന്നതായിരിക്കും.

ജ്യോനവന്റെ ബോഡി നാട്ടിലേക്ക് കൊണ്ടു പോരുന്നതിനുള്ള നടപടി ക്രമങ്ങൾ എല്ലാം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. നാളെ രാത്രി പത്തു മണിക്കുള്ള എമിറേറ്റ്സ് ഏയർ ലൈൻസ് വിമാനത്തില്‍ ബോഡി നാട്ടിലേക്ക് കൊണ്ടുപോകും . എട്ടാം തിയതി രാവിലെ ഒന്‍പതു മണിക്ക് കോഴിക്കോട് അന്താരാഷ്ട്ര വിനിമാനതാവളത്തില്‍ എത്തിക്കുന്ന മ്യതദേഹം അവിടനിന്നും വിലാപ യാത്രയായ് കാസര്‍ഗോഡിന് കൊണ്ടുപോകും.

ജ്യോനവന്റെ ബോഡി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള മറ്റ് നടപടിക്രമങ്ങള്‍ എല്ലാം ഏകദേശം പൂര്‍ത്തിയായി. സഹോദരന്‍ നെല്‍സണും ബന്ധുക്കളും ബോഡി നാട്ടിലേക്കു കൊണ്ടു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനായ് ജ്യോനവന്‍ ജോലി ചെയ്തിരുന്ന ആഫീസിലേക്ക് പോയിരിക്കുന്നു.

ജ്യോനവന്റെ അപകട റിപ്പോർട്ട് വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും സഹോദരന്‍ നെല്‍സണ്‍ കൈപ്പറ്റി. ഇന്നു ജ്യോനവന്റെ പോസുമോര്‍ട്ടം നടക്കുമന്നാണ് പ്രതീക്ഷികുന്നത്. ഇന്ന് ടിക്കറ്റ് എടുക്കാനുള്ള ശ്രമത്തിലാണ്. ലഭ്യതയനുസരിച്ച് മംഗലാപുരത്തേക്കോ കോഴിക്കോടേക്കോ അയിരിക്കും ടിക്കറ്റ് എടുക്കുക. ബുധനാഴ്ച ബോഡി നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജ്യോനവന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചിത്രമാണ് താഴെ. അപകടം നടന്ന കാറിൽ‌നിന്നും ജ്യോനവൻ അവസാനം കൂടെക്കരുതിയിരുന്ന, കള്ളൻ, ജോർജ്ജ് ആറാമന്റെ കോടതി തുടങ്ങിയ കഥകളടങ്ങിയ എം.പി. നാരായണപിള്ളയുടെ കഥകൾ എന്ന പുസ്തകം കണ്ടുകിട്ടി.

10-05-2009

വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും ജ്യോനവന്റെ അപകട റിപ്പ്പ്പോർട്ട് ഇന്നു രാതി 10 മണിക്കു കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

ജ്യോനവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് അഡാന്‍ ഹോസ്പിറ്റലില്‍ നിന്നും ലഭിച്ചു. ഇന്റേണല്‍ മിനിസ്ട്രിയുടെ സ്റ്റാമ്പ്‌ ചെയ്ത കോപ്പികള്‍ തുടര്‍നടപടികള്‍ക്കായി എംബസ്സിക്ക് കൈമാറി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ബോഡി എംബാം ചെയ്ത് സബാ ആശുപത്രി മോര്‍ച്ചറിറ്റിലേക്ക് മാറ്റും.

ജ്യോനവന്റെ മ്യതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായ് കൊണ്ടിരിക്കുന്നു. ഹോസ്പിറ്റലില്‍ നിന്നും മരണസര്‍ട്ടിഫിക്കേറ്റും, മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയായി എന്ന് അറിയുന്നു. എംബസി സംബന്ധമായ ചില കാര്യങ്ങള്‍ കൂടി പൂര്‍ത്തിയായാലുടനെ ബോഡി നാട്ടിലേക്ക് കൊണ്ടുപോകും. ജ്യോനവന്റെ ബോഡി ഇപ്പോള്‍ കുവൈറ്റിലെ സബാ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ ഇരുപതാം തീയതി, കുവൈറ്റിലുണ്ടായ ഒരു കാര്‍ അപകടത്തിലാണ് യുവ കവി ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജ് കൊല്ലപ്പെട്ടത്.

ഇന്നത്തെ (06-10-2009) മാധ്യമം ദിനപത്രത്തില്‍ ജ്യോനവനെ കുറിച്ച് വന്ന വാര്‍ത്ത

വരികളില്‍ മരണം നിറച്ച് ജ്യോനവന്‍ യാത്രയായി


കവിതകളില്‍ മരണമെഴുതി വെന്റിലേറ്ററിലേക്ക് ടാക്സി വിളിച്ച് പോകുകയായിരുന്നു ജ്യോനവന്‍. വിധിക്ക് കൈയ്യെത്താ ദൂരത്ത് ബ്ലോഗില്‍ കുരുക്കിയിട്ട പരുത്ത ശബ്ദത്തിലുള്ള ജ്യോനവന്റെ കവിത കേട്ടുകൊണ്ട് ഈ മരണകുറിപ്പെഴുതുമ്പോള്‍, ബ്ലോഗുകളില്‍ നിറഞ്ഞ പ്രാര്‍ത്ഥനാ ശകലങ്ങള്‍ക്കൊപ്പം ആരോ കുറിച്ചിട്ട ഈ വാക്കുകള്‍ മനസ്സില്‍ വേദനയായി തറഞ്ഞു. ഒരുപക്ഷേ ജീവിതത്തിലാദ്യമായി വിധികൂട്ടികൊണ്ടുപോയയാളുടെ ശബ്ദം കാതില്‍ മുഴങ്ങികേട്ടുകൊണ്ട് ഇത്തരം ചരമക്കുറിയെഴുതുമ്പോഴുണ്ടാകുന്ന കൈത്തരിപ്പ്. ഇതിനകം പ്രവാസി ബ്ലോഗര്‍മാരുടെ ഇഷ്ടമായി കഴിഞ്ഞിരുന്ന നവീന്‍ ജോര്‍ജ് എന്ന ജ്യോനവനെ വിധി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. വളരെ നേരത്തെ 'പിന്നിലെ ആശയ കാറ്റില്‍ ഊഞ്ഞാലാടുന്ന കവിതകള്‍ ജ്വലിക്കട്ടെ'യെന്ന് മറ്റുകവികളോട് ആഹ്വാനം ചെയ്ത് തിരശ്ശീലക്ക് പിന്നിലേക്ക് പോയ ജ്യോനവന്റെ കവിതകളിലും മരണത്തിന്റെ മണമുണ്ടായിരുന്നു. അവസാന നാളുകളിലെഴുതിയ 'പൊട്ടക്കല'ത്തിലെ അവസാന വാക്കുകള്‍ അറംപറ്റുന്നതുപോലെയായി.

ബ്ലോഗുകളില്‍ നിറഞ്ഞു നിന്ന ഉള്ളുരുകുന്ന പ്രാര്‍ത്ഥനകള്‍ വ്യഥാവിലാക്കി നവീന്‍ യാത്രയായി. മരുഭൂമിയില്‍ വഴിതെറ്റിയെത്തിയ കാര്‍ ഇടിച്ചുകയറിയത് ഒരു ജീവിതത്തിലേക്കെങ്കിലും ഒരുപാട് സ്വപ്നങ്ങളിലേക്കായിരുന്നു. ഈയിടെ കുടുംബക്കാര്‍ക്കിടയിലും വീട്ടുകാര്‍ക്കിടയിലും സജീവമായ്കൊണ്ടിരുന്ന വിവാഹ സ്വപ്നം. സ്വന്തമായ് രൂപ കല്പന ചെയ്ത് അത്യുത്തര നാട്ടില്‍ ഉയര്‍ന്നു വരുന്ന വീട്, എഴുതി പതം വരുന്ന കവിത, അടുത്ത വരവില്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനം കാത്തിരിക്കുന്ന പ്രിയ പെങ്ങള്‍, അര്‍ബുദ രോഗത്തിന്റെ പിടിയില്‍ നിന്നും തന്നെ കാത്തെടുത്ത മകനെ കാത്തിരിക്കുന്ന പിതാവ് ജോര്‍ജ്..എല്ലാം എഴുതി മുഴുമിക്കാത്ത കവിത പോലെ ബാക്കിയാക്കിയാണ് നവീന്‍ യാത്രയായത്.

രണ്ടാഴ്ച മുന്‍പ് കുവൈത്തിലെ അതിര്‍ത്തി പ്രദേശമായ വഫ്രയിലേക്ക് പോകുന്നിതിനിടെയുണ്ടായ അപകടത്തിന്റെ വാര്‍ത്തയറിഞ്ഞതു മുതല്‍ ബ്ലോഗുകളില്‍ പ്രാര്‍ത്ഥനയുടെ പ്രവാഹമായിരുന്നു. മസ്‌തിഷ്‌ക മരണം സംഭവിച്ചുവന്നറിഞ്ഞിട്ടും പലരും വൈദ്യലോകത്തെ അല്‍‌ഭുതങ്ങള്‍ ജ്യോനവന്റെ കാര്യത്തില്‍ സംഭവിക്കണേയെന്ന് പ്രാര്‍ത്ഥിച്ചു. നേരിട്ട് കണ്ടിട്ടില്ലങ്കിലും കവിതകള്‍ വായിച്ചും കേട്ടും പരിചയിച്ച അവരില്‍ പലരും ജ്യോനവനെ കാണാന്‍ അദാന്‍ ആശുപത്രിയില്‍ പാഞ്ഞെത്തി. പക്ഷേ, ചേതനയറ്റ ശരീരമായിരുന്നു അവരെ എതിരേറ്റത്. ഏഴു വര്‍ഷമായി കുവൈത്തിലുള്‍ല നവീന്‍ ജോര്‍ജ് കലാ സാംസ്കാരിക രംഗത്തും സജീവമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഡ്രാഫ്‌റ്റ്സ്‌മെന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടയ്‌‌മയായ 'ഫോക്കസി'ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അടുത്തിടെ നടക്കാനിരുന്ന ഫോക്കസ് വാര്‍ഷികത്തിന്റെ തിരക്കിനിടയിലാണ് നവീന്‍ ജോര്‍ജിനെ വിധി തട്ടിയെടുത്തത്. ഇന്ന് രേഖകള്‍ ശരിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ഷോദരന്‍ നെല്‍സണും സുഹ്യത്തുക്കളും.
------------------------------------------------------
ദേശാഭിമാനി വാർത്ത (10-05-2009)

‘ബൂലോക‘ പ്രാർഥന വിഫലമാക്കി ജോനവൻ യാത്രയായി

ഒടുവിൽ ‘ബൂലോക’ ത്തിന്റെ പ്രാർത്ഥന വിഫലമായി.അക്ഷരങ്ങളെ ഹൃദയം കൊണ്ടു പ്രണയിക്കുന്ന ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ബൂലോകത്തിന്റെ ജോനവൻ മരണത്തിനു കീഴടങ്ങി.വാ‍ഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ ആശുപത്രിയിൽ കഴിഞ്ഞ പതിമൂന്നുനാൾ ജോനവൻ എന്ന നവീൻ ജോർജ് (29) സുഖം പ്രാപിക്കാനുള്ള നിറഞ്ഞ പ്രാർഥനയിലായിരുന്നു ബൂലോകം.

‘പൊട്ടക്കലം’ എന്ന പേരിൽ ബ്ലോഗ് എഴുതിയിരുന്ന ജോനവന്റെ മരണം ബൂലോകത്തിന്റെ തീരാവേദനയായി മാറുകയാണ്.ഏറ്റവുമൊടുവിൽ ജോനവൻ പ്രസിദ്ധീകരിച്ച കവിതയും തുടർന്നുണ്ടായ ആസ്വാദകരുടെ കമന്റുകളും അതിനുള്ള ജോനവന്റെ അറം പറ്റിയ മറുപടിയുമാണു കാരണം. കാസർകോട് ഭീമനടി ചെറുപുഷ്പത്തിൽ നവീൻ ജോർജ് നാലുവർഷമായി കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ഡ്രാഫ്ട് സ്മാനാണ്.കഥയും കവിതയും എഴുതുമായിരുന്ന നവീൻ ‘മാൻഹോൾ’ എന്നപതിനാറുവരി കവിതയാണ് ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത്.

സെപ്തംബർ എട്ടിന് കവിത വായിച്ച് നിരവധിപ്പേർ ആസ്വാദനവും വിമർശനവും കമന്റായി എഴുതി.പാതി തമാശയെന്നോണം വിമർശനത്തിനു മറുപടിയായി ‘ ഇനി മുതൽ ഞാൻ മിണ്ടാതിരുന്നോളാമേ...’എന്നാണ് ജോനവൻ അവസാനമായി കുറിച്ചത്.സെപ്തംബർ 19-ന്,തൊട്ടടുത്തദിവസമായിരുന്നു കാറപകടം. ഒപ്പം സഞ്ചരിച്ചിരുന്ന മൂന്നു സുഹൃത്തുകൾ തൽക്ഷണം മരിച്ചു.ജോനവൻ മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിലായി. കഥയറിയാതെ അപ്പോഴും നൂറുകണക്കിനു കമന്റുകൾ ബ്ലോഗിലേക്ക് വന്നു കൊണ്ടിരിന്നു.

ജോനവന്റെ ബ്ലോഗ് തുറന്ന സഹോദരൻ നെത്സനാണ് അപകടവിവരം ബൂലോകത്തെ അറിയിച്ചത്. ഒക്ടോബർ ഒന്നിന് ജോനവന്റെ ബ്ലോഗിൽ തന്നെ കുറിപ്പായി ഇതു പ്രസിദ്ധപ്പെടുത്തി.തുടർന്ന് ബൂലോകമാകെ നീണ്ട പ്രാർത്ഥനയിലായി.ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിനു പോസ്റ്റുകൾ ജോനകന്റെ ബ്ലോഗിലേയ്ക്ക് ഒഴുകി.‘ഈ രാത്രിയിൽ എന്റെ കണ്ണുകൾ നിനക്കായി പർവ്വതത്തിലേയ്ക്ക് ഉയർത്തുന്നു‘ എന്നായിരുന്നു തെക്കേടൻ എന്ന എന്ന ബ്ലോഗ് എഴുതുന്ന ഷിബു മാത്യു കുറിച്ചത്.‘ഒടുവിലെ വാക്കുകൾ അറം പറ്റാതിരിയ്ക്കട്ടെ, മടങ്ങിവന്ന് മിണ്ടിക്കൊണ്ടേയിരിയ്ക്കുക.’ എന്ന് ‘താമൊഴി ‘ ബ്ലോഗിൽ മുംബയിൽ വിദ്യാർത്ഥിയായ ചിത്ര എഴുതി.

കുവൈത്തിലെ സുഹൃത്തുക്കൾ ജോനകന്റെ ആരോഗ്യ വിവരം ദിവസവും ബ്ലോഗിലൂടെ കമന്റായി ബൂലോകത്തെ അറിയിച്ചിരുന്നു.ഒടുവിൽ ഒക്ടോബർ മൂന്നിന് അർദ്ധരാത്രിയോടെ ജോനവൻ മരണത്തിനു കീഴടങ്ങി.അവിവാഹിതനാണ്.മൃതുദേഹം നാട്ടിൽ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജോർജു കുട്ടി, വത്സമ്മ എന്നിവർ അച്ഛനമ്മമാർ.മറ്റു സഹോദരങ്ങൾ നിതിൻ, നോഷിന.

2009-10-04

മരണാനന്തരം-ജ്യോനവന് ഒരു യാത്രാമൊഴി  


2007 നവംബര്‍ 27-ന് പൊട്ടക്കലം എന്ന ഒരു ബ്ലോഗുമായ് മനസ്സിലേക്ക് കടന്നുവന്ന നവീന്‍, നീ മനസ്സിലൊരുപിടി കനല്‍ വരിയിട്ട്, ഞങ്ങളെയല്ലാം കണ്ണീരണിയിച്ച് കടന്നുപോകയാണ്. പ്രതീക്ഷകള്‍ കൈവിട്ട നിമിഷങ്ങളിലും നിന്റെ തിരിച്ചുവരവിനായ് പ്രാര്‍‌ത്ഥിച്ച്‌ ഞങ്ങള്‍ കാത്തിരുന്നത് വെറുതേയായല്ലോ. കാലഹരണപ്പെട്ടൊരു കലത്തില്‍ കാക്കയിട്ട കല്ലുകളുമായ് നീ കുടിയേറിയത് ഞങ്ങളുടെ ഹ്യദയത്തിലേക്കായിരുന്നു. നിന്റെ കവിതകള്‍ക്കൊപ്പം അറിയാതെ ഞങ്ങള്‍ നെഞ്ചേറ്റിയത് നിന്നെതന്നയായിരുന്നുവന്ന് ഇപ്പോഴാണറിയുന്നത്. ഭ്രമണപഥം തെന്നിപ്പോയ ഗ്രഹം ചിതറിയ നിന്റെ ചിന്തകള്‍ ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേയ്ക്കു വളര്‍ത്തി ഏഴു വര്‍ണ്ണങ്ങളും ലയിച്ച പുഷ്പമായ് ഞങ്ങളില്‍ കവിതയുടെ സൗരഭ്യവും സൗന്ദര്യവും നിറച്ച് പെട്ടന്ന് കടന്നുപോകാനായിരുന്നുവോ നിന്റെ നിയോഗം? ഒരു പുഴയിലെ മീനാകാന്‍ മോഹിച്ചനീ, പാ‍റപോലെ ഉറച്ച യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കടന്ന്, ക്ലേശത്തിന്റെ നീണ്ട മരുഭൂമി താണ്ടി, മടുപ്പിന്റെ പുല്‍‌പരപ്പില്‍ തലചായ്ക്കുമ്പോള്‍ കാരണമൊന്നും കൂടാതെ തിരിച്ചറിയപ്പെടാത്തൊരു ചാറ്റല്‍മഴ പെയ്തുതീര്‍ന്നു എന്ന് ആശ്വസിക്കണോ ഞങ്ങള്‍?. കിടന്നിടത്തുതന്നെ ജീവിതം ഒടുങ്ങിപ്പോകും എന്ന് നീ എങ്ങനെ അറിഞ്ഞു?

ഇനി നീലാകാശം തിരിച്ചുകിട്ടാനില്ലെന്ന അറിവുറഞ്ഞ നിന്റെ ഒടുവിലെ ഉറക്കം ഞങ്ങളെ കരയിപ്പിക്കുന്നു. ഈച്ചയുണ്ണാത്ത ജീവിതം നയിച്ച്, കൊതുകൂറ്റാത്ത വിപ്ലവം ശീലിച്ച്, പുഴുവരിക്കാത്ത മരണം സ്വന്തമാക്കണം എന്ന് നീ ആഗ്രഹിച്ചു. നിന്റെ മരണത്തെകുറിച്ചും, മരിക്കുമെന്നുറപ്പുണ്ട് എന്നുമൊക്കെ നീ പറഞ്ഞപ്പോള്‍ ഞങ്ങള്‍ കളിയാക്കി ചിരിച്ചു. നീ തമാശ പറയുകയാണന്നായിരുന്നു ഞങ്ങള്‍ കരുതിയത്. ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ എന്ന് അവസാനമായി നീ പറഞ്ഞ് പോകുമ്പോള്‍, നീ അറിഞ്ഞിരുന്നുവോ നവീന്‍ നിന്റെ മരണം അടുത്തുവന്ന്? ഒരു താഴിനുള്ളില്‍ തല പെട്ട് കിടക്കുമ്പോള്‍ "ആരെങ്കിലുമൊന്നു വലിച്ചൂരിത്തായോ അയ്യോ! എനിക്കിതൊന്നും സഹിക്കാന്‍ മേലേ"എന്ന് നീ നിലവിളിച്ചുവോ? പ്രാര്‍ത്ഥിക്കാനേ കഴിയുമായിരുന്നുള്ളടാ. ഞങ്ങളോട് ക്ഷമിക്ക്. നക്ഷത്രങ്ങളില്ലാത്തൊരു രാത്രി മുഴുവന്‍ ഞങ്ങള്‍ നിലവിളിക്കുകയായിരുന്നു‍, മുങ്ങിത്താഴുകയായിരുന്നു

നിന്റെ ശരീരം പൂവുകളില്‍, സുഗന്ധങ്ങളില്‍ വിരിച്ചു് കിടത്തിയിരിക്കുന്നത് ഞങ്ങള്‍ ലോകത്തിന്റെ പലകോണുകളിലിരുന്ന് കാണുന്നു. ശവംനാറിപ്പൂവുകള്‍ മൂടി നീ കിടക്കുമ്പോള്‍, നിന്റെ കര്‍മ്മം, പിറവിയെ കരിഞ്ഞൊരു നാമ്പുപോലെ മെഴുകുഗന്ധങ്ങള്‍ക്കൊപ്പം ഞങ്ങളില്‍ നിന്റെ സുഗന്ധം പരത്തുന്നു. പൂര്‍ണവിരാമമിടാന്‍ നേരം, മരിച്ചുകിടക്കുന്ന ഒരരിമണി ബാക്കിയാക്കി കടന്നു പോകുമ്പോള്‍, ഒരു മരണത്തെയൊക്കെ അപ്പാടെ അകത്താക്കിയെന്ന സംതൃപ്തിയാണോ നിനക്ക്?
അതേടാ, നീ പറഞ്ഞതുപോലെ അതിരു കടക്കുന്നതാണ് അതിരില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് .
കൊഴിഞ്ഞുപോയ, മടക്കിക്കിട്ടാത്തൊരു പൂക്കാലത്തിനും ബാക്കിപത്രമുണ്ടന്ന് നീ പറഞ്ഞത് എത്ര ശരിയാണ്. ഉരച്ചുകളഞ്ഞ ജീവിതത്തിന്റെ മുന, അക്ഷരപ്പേരില്‍ ഉരച്ചുണ്ടാക്കിയ ജീവിതത്തിന്റെ ഊഷരതയ്ക്കുമേല്‍ മുനയില്ലാതായപ്പോള്‍ കുത്തിവരച്ചതൊക്കയും, ഓളങ്ങള്‍ താണുപോകുന്ന കല്ലുകള്‍ക്ക് കല്ലറകളെക്കുറിച്ചുള്ള ഉറപ്പിന്റെ റീത്തുകള്‍ പോലെ എന്നും ഇവിടയുണ്ടാകും. നീ ജീവിച്ചതിന്റെ ഉറപ്പുകള്‍ ഇല്ലാതാക്കും വരെ കരയുന്നവര്‍ അത് എന്നും നെഞ്ചേറ്റും. ഇരുമ്പില്‍ നെയ്ത സ്മാരകങ്ങളിലൂടെ നീ എന്നും സംസാരിക്കും.

തലക്കെട്ട്: ജ്യോനവന്റെ തന്നെ കവിതയുടെ തലക്കെട്ട്
ലിങ്ക് ചെയ്തിരിക്കുന്ന വാക്കുകള്‍ ജ്യോനവന്റെ കവിതകളില്‍ നിന്നുമുള്ള വരികളാണ്.

ജ്യോനവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അവന്റെ കവിത അവന്റെ തന്നെ ശബ്ദത്തില്‍ ഇവിടെയും പിന്നെ ഇവിടേയും കേള്‍ക്കാം

ജ്യോനവന്റെ കവിതകള്‍ ഇവിടെ കേള്‍ക്കാം
ഉടഞ്ഞ് പോയ കലമേ , നിനക്ക് പൊട്ടിയ വാക്കുകള്‍ കൊണ്ട് ഒരോര്‍മ്മ

2009-10-03

മരണത്തിന്റെ മാന്‍ഹോള്‍  

കഴിഞ്ഞ ഏതാനും ദിവസങ്ങളായ് മലയാളം ബ്ലോഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൂടെയാണ് കടന്നു പൊയ്കൊണ്ടിരിക്കുന്നത്. ബ്ലോഗ്ഗോസ്ഫിയറിനപ്പുറം ഇത് ഒരു സാധാരണ സംഭവം മാത്രം. ദിവസവും കേള്‍ക്കുന്ന ആയിരകണക്കിനു അപകടങ്ങളിലൊന്നു മാത്രം. എന്നാല്‍ അത് നമുക്കു വേണ്ടപ്പെട്ടവരിലൊരാള്‍ ആകുമ്പോള്‍ വല്ലാതെ വേദനിപ്പിക്കും. ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജിന്റെ ദുരന്തം മലയളം ബ്ലോഗേഴ്സിനെ ഒന്നടങ്കം അങ്ങനെ ഒരു ദു:ഖത്തിലാഴ്‌തിയിരിക്കയാണ്. ജ്യോനവനെ ഒരിക്കലും കണ്ടിട്ടില്ലങ്കിലും, ഒരിക്കലും ആ ശബ്ദം കേട്ടിട്ടില്ലങ്കിലും അവരെല്ലാം വേദനിക്കുന്നു, ഉറക്കമൊഴിഞ്ഞു പ്രാര്‍ഥിക്കുന്നു.

പ്രതീക്ഷയുടെ ഒരു നേരിയ കിരണം പോലും മുന്നിലവശേഷിക്കുന്നില്ല എന്നറിയുമ്പോഴും ദൈവ്വത്തിന്റെ അദ്യശ്യമായ കൈകള്‍ അവനെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നിരുന്നങ്കില്‍ എന്ന് ആഗ്രഹിക്കയാണ് എല്ലാവരും. അറിഞ്ഞവരുടെയെല്ലാം നെഞ്ചില്‍ കനല്‍ കോരിയിട്ടുകൊണ്ട് ഇപ്പോഴും നവീന്‍ ജോര്‍ജ് ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഒരു നൂ‌ല്‍‌പാലത്തില്‍ തൂങ്ങികിടക്കുകയാണ്. 99% ബ്രയിന്‍ ഡത്ത് സ്ഥിരീകരിച്ച ഡോക്ടര്‍മാരും മെഡികല്‍ സയന്‍സും ഇനി പ്രതീക്ഷിക്കുന്നില്ല. ലോകത്തിന്റെ പലകോണുകളില്‍ നിന്നും നവീന്റെ തിരിച്ചുവരവിനായി മനമുരുകിയുള്ള പ്രാത്ഥനകളുയരുമ്പോഴും, നവീന്‍ ഭൂമിയിലാണോ സ്വര്‍ഗ്ഗത്തിലാണൊ എന്നു പറയുവാന്‍ കഴിയുന്നില്ല.

ജ്യോനവന്‍ എന്ന തൂലികാ നാമത്തില്‍ പൊട്ടക്കലം എന്ന കവിതാ ബ്ലോഗ് എഴുതിയിരുന്ന നവീന്‍ ജോര്‍ജ്, കഴിഞ്ഞ മാസം 20-നാണ് കാറപകടത്തില്‍ പെട്ടത്. ജോലി സംബന്ധമായ ഒരു ചര്‍ച്ചക്കായ്, ഒരു സുഹ്യത്തിനെ കാണാന്‍ പോകുന്ന വഴി, വൈകിട്ട് 6.30-ന്, കുവൈറ്റിലെ, ഫഹാഹീൽ എക്സ്പ്രസ്സ് ഹൈവേയിൽ അദൻ ഭാഗത്തുവച്ച്, വൺ‌വേ തെറ്റി, 120 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞു വന്ന ഫോർഡ് കാർ, ജ്യോനവൻ യാത്ര ചെയ്തിരുന്ന ടാക്സിയിലേക്കു ഇടിക്കുകയാണുണ്ടായത്. യാത്രക്കാരായി ഉണ്ടായിരുന്ന ഇജിപ്‌ഷ്യന്മാരായ രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും മരണമടഞ്ഞു. നാലാമനായ ജ്യോനവൻ ഇപ്പോൾ മരണത്തോട് മല്ലടിച്ച് കുവൈത്തിലെ അഡാന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കിടക്കുകയാണ്. അപകടം നടന്ന നിമിഷം മുതല്‍ നവീന്‍ കോമയിലാണ്. നവീന്റെ മസ്തിഷ്കമരണം സംഭവിച്ചു കഴിഞ്ഞതായ് ആശുപത്രി വൃത്തങ്ങള്‍ ‍ഇന്നലെ രാവിലെ തന്നെ സ്ഥിരീകരിച്ചു. വെന്‍റിലേറ്ററില്‍ നിന്നും നീക്കുന്നതോടെ നവീന്റെ ജീവന്‍ സാങ്കേതികമായി പൊലിയും.

സെപ്റ്റംബര്‍ എട്ടിനാണ് ജ്യോനവന്റെ ബ്ലോഗില്‍ അവസാനത്തെ പോസ്റ്റ് വന്നത്. മാന്‍ഹോള്‍ എന്ന ആ കവിത വായിക്കുമ്പോള്‍, എന്തക്കയോ ഗൂഡമായ് ജ്യോവനന്‍ പറയുന്നുവന്ന് മനസ്സിലാകും. ആകവിതയുടെ അവസാന വരിയില്‍ ജ്യോനവന്‍ ഇങ്ങനെ കുറിച്ചു,

'പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.

ഒരു ‘ഹമ്മര്‍’ കയറിയിറങ്ങിയതാണ്‌.'

അപകടം നടക്കുന്നതിന്റെ തലേദിവസം ജ്യോനവന്‍ തന്റെ ബ്ലോഗില്‍ വായനക്കാര്‍ക്കുള്ള മറുപടിയില്‍ പറഞ്ഞു 'ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ'. അറം പറ്റിയ വാക്കുകള്‍ പോലെ ജ്യോനവന്റെ വാക്കുകള്‍ മനസ്സിനെ പൊള്ളിക്കുന്നു. ജ്യോനവന്റെ കവിതകളില്‍ അവിടവിടെ അന്തര്‍ലീനമായ് കിടക്കുന്ന മരണം മണക്കുന്ന വരികള്‍ ഇപ്പോള്‍ വായിക്കുമ്പോള്‍ മനസ് എവിടക്കയോ കുത്തിനോവിക്കുന്നു.

അപകടം നടന്നത് സെപ്റ്റംബര്‍ 20-ന് ആയിരുന്നുവങ്കിലും, ഒക്ടോബര്‍ 1-ന് രാവിലെ നവീന്റെ സഹോദരന്‍ നെല്‍സണ്‍, ബ്ലോഗിലെ അവസാന കവിതയില്‍, 'we are all missing juanavan a lot. he met with an accident and is ready to leave this world. requesting your prayers…' എന്നിട്ട കമന്റ് വഴിയാണ് ജ്യോനവന്റെ ദുരന്തം ബ്ലഗര്‍മാര്‍ അറിയുന്നത്. അപ്പോള്‍ മുതല്‍ കുവൈറ്റിലുള്ള ബ്ലോഗര്‍മാര്‍ ഹോസ്പിറ്റലില്‍ പോയി ജ്യോനവനെ കാണുകയും, വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടുമിരിക്കയാണ്. ജ്യോനവന്റെ അവസാന കവിതയായ MAN HOLE എന്ന പോസ്റ്റിന്റെ കമന്റ് ബോക്സ് പ്രാര്‍ത്ഥനകള്‍കൊണ്ട് നിറയുകാണ്. പ്രതീക്ഷ ഇല്ലാഞ്ഞിട്ടും ജ്യോനവന്റെ തിരിച്ചുവരവിനായ് എല്ലാവരും പ്രതീക്ഷിക്കയാണ്.

നവീന്‍ ജോര്‍ജ്, വയസ്സ് 29, കാസര്‍ഗോഡ് ജില്ലയിലെ വരക്കാട്, കുവൈറ്റില്‍ ബിമാർ കൺസൾട്ടൻസിയില്‍ ആട്ടോകാഡ് ഡ്രാഫ്‌റ്റ്മാന്‍, രണ്ട് അനുജന്മാര്‍, ഒരു അനുജത്തി.

ദയവു ചെയ്ത് വിവരങ്ങള്‍ അറിയുന്നതിനായ് അദ്ദേഹത്തിന്റെ മാതാപിതാക്കളേയോ ബന്ധുക്കളയോ വിളിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക. പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇനി കഴിയൂ. ജ്യോനവന്റെ അനുജന്‍ അടുത്തുണ്ട്. ജോനവന്റെ കസിനും കുടുംബവും കുവൈറ്റില്‍ തന്നെയാണുള്ളത്. എന്ത് സഹായവും ചെയ്യാന്‍ കഴിവും, പ്രാപ്തിയും ഉള്ളവരാണ് അവര്‍. ജ്യോനവന്‍ ജോലിചെയ്തിരുന്ന കമ്പനിയും വളരെ ത്യപ്തികരമായ നിലപാടാണ് ഇതുവരെ എടുത്തിരിക്കുന്നത്. എന്തങ്കിലും അപ്‌ഡേറ്റുകള്‍ ഉണ്ടങ്കില്‍ ഈ ബ്ലോഗിലോ, അല്ലങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലോ ലഭ്യമാണ്. വിവേക ബുദ്ധികാണിക്കുമന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജ്യോനവന്റെ ബ്ലോഗ് പൊട്ടക്കലം, ........ ബൂലോകകവിത,........... ഉറുമ്പ് കടികള്‍

വിവരങ്ങള്‍ നേരിട്ടറിയേണ്ടവര്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കാവുന്നതാണ്

Mr. Antony ............. .. 00965 65951005
................................... .. . 00965 65883965
Mr. Jose ......................0096566260634
Mr. Gopi Vettikaatt ...00965 97231209

2009-09-30

തേക്കടി ബോട്ടപകടം വാര്‍ത്ത അപ്ഡേറ്റ്  

ബോട്ടപകടത്തെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ വിവിധ ആശുപത്രികളില്‍ മോര്‍ച്ചറി സൗകര്യവും 24 മണിക്കൂര്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തി.

കുമളിയില്‍ ടൂറിസം വകുപ്പ് ഹെല്‍പ് ഡെസ്‌ക് തുറന്നു. ഫോണ്‍ 04869-222620. മൊബൈല്‍-9446052361

മുപ്പത് മരണം പോലീസ് സ്ഥിരീകരിച്ചു.

കമല്‍, ഷൂട്ടിങ്ങ് സംഘംത്തിന്റെ ലൈറ്റ് യൂണിറ്റ് മുഴുവനായി അപകടസ്ഥലത്ത് ലഭ്യമാക്കിയത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. നടന്‍ ദീലിപും കമലും അടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

മലയാളികള്‍ ആരും അപകറ്റത്തില്‍ പെട്ടിട്ടില്ല.

മലയാളികള്‍ അപകടത്തില്‍ പെട്ടതായ് അറിവില്ല.

മരിച്ചവരില്‍ രണ്ട് വിദേശികളും.

ലൈഫ് ജാക്കറ്റ് ഇല്ലാഞ്ഞതാണ് മരണ സംഖ്യ ഉയരാന്‍ കാരണം.

മരണ സംഖ്യ മുപ്പതിനു മുകളിലായി.

രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ ഹെലികോപ്റ്റര്‍ ദുരന്ത സ്ഥലത്തെത്തി.

ബോട്ടപകടം 25 പേരുടെ മ്യതദേഹം കുമളി പെരിയാര്‍ ഹോസ്പിറ്റലില്‍.

തേക്കടി ബോട്ടപകടം, ബോട്ട് ലന്റിങ്ങില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയന്നതും, അപകട സ്ഥലത്തുനിന്നും അടുത്ത ഹോസ്പിറ്റലിലേക്ക് 5 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു ഏന്നതും, മരണസംഖ്യ ഉയര്‍ത്തി.

കേരളത്തില്‍ നടന്ന വന്‍ബോട്ടപകടങ്ങള്‍
2007 ല്‍ തട്ടേക്കാട് ബോട്ട് ദുരന്തത്തില്‍ മരിച്ചത് പിഞ്ചുകുട്ടികളടക്കം 18 പേര്‍. മരിച്ചത് എളവൂര്‍ സെന്റ് ആന്റണീസ് സ്കൂളിലെ പതിനഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും.
2002 ല്‍ കോട്ടയത്തെ കുമരകത്ത് നടന്ന ബോട്ട് ദുരന്തത്തില്‍ 29 പേര്‍ മരിച്ചു.
1980 ല്‍ എറണാകുളത്തെ കണ്ണമാലി കായലില്‍ നടന്ന ബോട്ടപകടത്തില്‍ 29 പേര്‍ മരിച്ചു.
1924 ല്‍ ആലപ്പുഴ ജില്ലയിലെ പല്ലനയില്‍ നടന്ന ബോട്ടപകടത്തില്‍ കവി കുമാരനാശാന്‍ അടക്കമുള്ള 24 പേര്‍ മരിച്ചു.

ബോട്ടപകടം മുപ്പത് മരണം പോലീസ് സ്ഥിരീകരിച്ചു.

ബോട്ടു യാത്രക്കരിലേറയും അന്യസംസ്ഥാനക്കാര്‍.

തേക്കടി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 0471-2331403 എന്നതാണ് കണ്‍ട്രോള്‍ റൂമിലെ നമ്പര്‍. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി 9447979101, 9446554951 എന്നീ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

അഞ്ച് മൃതദേഹങ്ങള്‍ 66-ആം മൈലിലുള്ള സെന്റ് അഗസ്റ്റിന്‍ ആസ്​പത്രിയിലുണ്ട്. ഗവണ്‍മെന്റ് ആസ്​പത്രിയില്‍ ഒരാളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.

രക്ഷപെടുത്തിയവരില്‍ പലരേയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

26 പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പെരിയാര്‍ ആസ്​പത്രിയില്‍ മാത്രം 18 പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. എട്ട് സ്ത്രീകളുടെയും ആറ് കുട്ടികളുടെയും നാല് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് പെരിയാര്‍ ആസ്​പത്രിയിലുള്ളത്.

ബോട്ടപകടം മരണം മുപ്പത്തി രണ്ടായി. മരിച്ചവരില്‍ 18 സ്ത്രീകള്‍.

ഇരുപത് മരണം പോലീസ് സ്ഥിതീകരിച്ചു. മരിച്ചവരിലേരയും സ്ത്രീകള്‍.

ആറ് കുട്ടികളും, എട്ട് സ്ത്രീകളും, നാലു പുരുഷന്മാരും. പതിനെട്ടു മരണം പോലീസ് സ്ഥിതീകരിച്ചു.

ആനകൂട്ടത്തെ കാണാന്‍ യാത്രക്കാര്‍ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ആഭ്യന്തരവകുപ്പ്

രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എ. എല്‍. എച്ച് ഹെലികോപ്ടറുകള്‍ ഉപകരിക്കും.

അപകടത്തില്‍ പെട്ടവരെ പെരിയാര്‍ ആശുപത്രിയില്‍ എത്തിച്ചു

രക്ഷപ്പെടുത്തിയവരില്‍ പലരും അവശ നിലയില്‍. മരന സംഖ്യ കൂടാന്‍ സാധ്യത.

ബോട്ട് മുങ്ങിയതിന് 300 മീറ്റര്‍ ചുറ്റളവില്‍ വനംവകുപ്പിന്റെ ഇറ്റത്താവളമുണ്ട്.

നാവിക സേന അംഗങ്ങള്‍ അപകട സ്ഥലത്തെത്താന്‍ ഇനിയും രണ്ടര മണിക്കൂര്‍ കൂടിയങ്കിലും എടുക്കും.

രാത്രിയും തിരച്ചില്‍ തുടരും. വനം വകുപ്പ്.

ആദ്യകണക്കനുസരിച്ച് ഒരാളെകൂടി കാണാനുണ്ട്. മരിച്ചവരില്‍ നാലു പുരുഷന്മാര്‍.

മരിച്ചവരില്‍ 16 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടുന്നു

ബോട്ടപകടം. അന്വേഷണത്തിന് ഉത്തരവിട്ടു. ( എന്ത് അന്വേസഷണം. എല്ലാം പരഹസനം)

വനം വകുപ്പിന്റെ 6 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

കരയിലെത്തിച്ചവരില്‍ പലരും അവശനിലയില്‍

ദുരന്തത്തില്‍ പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 9447979101, 9446554951 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം

ബോട്ട് മുഴുവന്‍ മുങ്ങിയിട്ടില്ലയിരുന്നത് അപകടം ഭീകരത കുറച്ചു

മരിച്ചവരില്‍ 5 സ്ത്രീകള്‍

ബോട്ടപകടം 50 പേരെ രക്ഷിച്ചു

മരണ സംഖ്യ 25-ന് മുകളിലായി

ബോട്ടില്‍ ഉണ്ടായിരുന്നത് 76 പേര്‍.

നാല്പതോളം പേരെ ആശുപത്രിലെത്തിച്ചു.

ബോട്ടപകടത്തില്‍ പെട്ട 20 പേരെ രക്ഷിച്ചു.

തേക്കടി മരണം 25 ആയി ഉയര്‍ന്നു.

ബോട്ട് അപകട സ്ഥലത്ത് തലകീഴഅയി കിടക്കുന്നു എന്ന് ദ്യക്സാക്ഷികള്‍

അപകടത്തില്‍ പെട്ട 50 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.

നാലുസ്ത്രീകളും രണ്ടുകുട്ടികളു അപകടത്തില്‍ മരണമടഞ്ഞു. മരിച്ചവരില്‍ രണ്ടുപേര്‍ മുംബേ സ്വദേശികളും രണ്ടുപേര്‍ തമിഴ്നാട് സ്വദേശികളുമാണ്.
കൊച്ചിയില്‍ നിന്നും 40 നാവികസേന അംഗങ്ങള്‍ തേക്കടിയിലേക്ക് പുറപ്പെട്ടു. നാവികസേനയുടെ ഹെലികോപ്റ്റര്‍ സജ്ജമല്ലാത്തതിനഅല്‍ റോഡുമാര്‍ഗ്ഗമാണ് ഇവര്‍ പുറപ്പെട്ടിരിക്കുന്നത്. ഇവര്‍ തേക്കടിയിലെത്തുമ്പോഴേക്കും രാത്രി പതിനൊന്നുമണിയാകും.

ജലാശയത്തിലെ ഏറ്റവും ആഴമേറിയ സ്ഥലത്താണെന്നതും ടൂറിസം സെന്ററില്‍ നിന്നൂം കിലോമീറ്ററുകള്‍ അകലെയാണെന്നും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.

തടാകത്തിലെ ഏറ്റവും വീതിയേറിയ പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. കരയിലേക്ക് നീന്തി രക്ഷപ്പെടാനും സാധ്യത കുറയാനും ഇതിടയാക്കുമെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നുണ്ട്.

നിബിഡ വനവും വന്യമൃഗങ്ങളുടെ ശല്യവും കാരണം കരമാര്‍ഗം അപകടസ്ഥലത്തേക്ക് എത്തിച്ചേരുകയെന്നതും ദുഷ്‌കരമാണ്. വനത്തില്‍ പട്രോളിങ് നടത്തുന്ന ആദിവാസികള്‍ക്ക് മാത്രമാണ് ഇരുട്ടില്‍ കരമാര്‍ഗം ഇവിടെയെത്താന്‍ സാധിക്കുകയുള്ളു. രാത്രി സമയത്ത് തടാകത്തില്‍ ബോട്ടുപയോഗിക്കാനും പരിചയമുള്ളവര്‍ക്കുമാത്രമേ സാധിക്കുകയുള്ളു. തടാകത്തിലെ മരക്കുറ്റികള്‍ ഇരുട്ടില്‍ കാണില്ലെന്നത് രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ബോട്ടുകള്‍ക്കും വന്‍ ഭീഷണിയാണ്.

തേക്കടിയില്‍ ബോട്ട് അപകടം. 80 വിനോദസഞ്ചാരികളെ കാണാതായി  

തേക്കടി തടാകം ആദ്യമായി ഒരു വന്‍ ദുരന്തത്തെ നേരിട്ടിരിക്കുന്നു. എണ്‍പതോളം വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ്‌ മറിഞ്ഞത്‌. സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും രക്ഷാപ്രവര്‍ത്തനം ഇവിടെ ദുര്‍ഘടമാകുമെന്ന വാസ്‌തവം നാം കാണാതിരിക്കരുത്‌. 4000 ലിറ്റര്‍ വെള്ളവും വഹിച്ച്‌ വാഹനങ്ങളുമായി കട്ടപ്പനയില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും വേണം ഫയര്‍ഫോഴ്‌സിന്‌ ഇവിടെയത്താന്‍. ആവശ്യത്തിനു മുങ്ങല്‍ വിദഗ്‌ദ്ധര്‍ ഫയര്‍ഫോഴ്‌സിലോ വനംവകുപ്പിലോ പൊലീസിലോ ഇല്ല. കേവലം പാതാളക്കരണ്ടി ഉപയോഗിച്ച്‌ തപ്പുകയല്ലാതെ അവര്‍ക്ക്‌ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. ബോട്ടിലെ ലൈഫ്‌ ജാക്കറ്റോ മറ്റോ ഉപയോഗിച്ച്‌ പൊങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കൂ. ആവശ്യത്തിനു സജ്ജീകരണങ്ങളിലാതെ മുങ്ങിയാല്‍ ജലാശയത്തിലെ കൊടും തണുപ്പ്‌ പ്രശ്‌നമാണ്‌. ഈ തണുപ്പ്‌ മരണസംഖ്യ വര്‍ധിപ്പിക്കാനും ഇയാക്കും.

ബോട്ട്‌ മുങ്ങിയ സ്ഥലത്ത്‌ വെളിച്ചമില്ല. മരക്കുറ്റികള്‍ ധാരാളമുള്ളതിനാല്‍ വൈകിട്ട്‌ ആറു മണിയോടെ ബോട്ടുകള്‍ സര്‍വ്വീസ്‌ നിറുത്തുകയാണ്‌ പതിവ്‌. വെളിച്ചമില്ലാതെ എങ്ങനെ ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്‌. മറ്റൊന്ന്‌ രക്ഷപ്പെടുത്തുന്നവരെ വേഗത്തില്‍ കരയ്‌ക്കെത്തിക്കാന്‍ ആവശ്യത്തിനു സ്‌പീഡ്‌ ബോട്ടുകള്‍ തേക്കടിയിലില്ല. വലിയ ബോട്ടുകളില്‍ കയറ്റിയാല്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും.

ജലാശയത്തിലെ ചെളിയും മരക്കുറ്റികളും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കും. പിന്നെയുള്ള ആശ്രയം നേവി മാത്രമാണ്‌. അവര്‍ ഹെലിക്കോപ്‌റ്ററില്‍ വേണം ഇവിടെ എത്താന്‍ അവര്‍ വന്നാലും നേരമിരുട്ടുന്നത്‌ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

കരയ്‌‌ക്കെത്തിക്കുന്നവര്‍ക്ക്‌ ആവശ്യമായ വൈദ്യസഹായത്തിന്റെ കാര്യത്തിലും പരിമിതിയുണ്ട്‌. വിഗദ്ധചികില്‍സ ലഭിക്കണമെങ്കില്‍ കട്ടപ്പനയിലോ കാഞ്ഞിരപ്പള്ളിയോ എത്തിക്കേണ്ടി വരും. ഇതിന്‌ മുക്കാല്‍ മണിക്കൂറോളം വരെ സമയമെടുടുത്തേക്കാം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചെല്ലാന്‍ കുറഞ്ഞത്‌ രണ്ടു മണിക്കൂറെങ്കിലും വേണം.

ഈ രാത്രിയില്‍ രക്ഷപ്പെടുത്താന്‍ കഴിയുന്നവരുടെ മൃതദേഹങ്ങള്‍ മാത്രമായിരിക്കും ഇനി കിട്ടുക എന്ന സത്യം ഞെട്ടിക്കുന്നതാണ്‌. നമ്മുടെ ദുരന്തനിവാരണ സജ്ജീകരണങ്ങളുടെ കാര്യക്ഷമതയെന്താണെന്ന്‌ കാത്തിരുന്നു കാണാം.

ഏതപകടം സംഭവിച്ചാലും ആദ്യവിഷ്വലുകള്‍ എത്തിക്കാന്‍ മല്‍സരിക്കുന്ന ചാനലുകള്‍ ഇത്തവണ വെള്ളംകുടിക്കും. കുമളിയില്‍ ഏഷ്യാനെറ്റിനും മനോരമയ്‌ക്കും മാത്രമാണ്‌ സ്‌ട്രിംഗര്‍മാരുള്ളത്‌. പത്രങ്ങളുടേയും ചാനലുകളുടേയും ജില്ലാലേഖകര്‍ എത്താന്‍ കുറഞ്ഞത്‌ മൂന്നു മണിക്കൂറെടുക്കും. ഒരു പത്രത്തിനും ഇവിടെ സ്വന്തം ഫോട്ടോഗ്രാഫര്‍മാരുമില്ല.

ചാനലുകളുടെ ഒബി വാനുകള്‍ സ്ഥലത്തെത്തണമെങ്കിലും ഇനിയും സമയമെടുക്കും. പിന്നെ ആശ്രയം അവിടെയുള്ള ലേഖകര്‍ ഇന്റര്‍നെറ്റ്‌ വഴി വിഷ്വലെത്തിക്കുക എന്നതാണ്‌. അതും എത്രമാത്രം സമഗ്രമായിരിക്കുമെന്നകാര്യത്തില്‍ സംശയമുണ്ട്‌. ലോകപ്രശസ്‌ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയില്‍ സംഭവിച്ച ദുരന്തത്തിന്റെ വിവരങ്ങള്‍ പുറത്തറിയാന്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക്‌ എന്തുമാത്രം തടസ്സങ്ങളുണ്ടാകുന്നുവെന്നുകൂടി സാങ്കേതികവിദ്യയുടെ ഈ പുതിയ കാലത്ത്‌ നാം ചിന്തിക്കണം. അപകടം സംബന്ധിച്ച്‌ ഏഷ്യാനെറ്റ്‌ ഉള്‍പ്പെടെ മിക്ക ചാനലുകളിലേയും പ്രധാന റിപ്പോര്‍ട്ടുകളെല്ലാം കൊച്ചിയില്‍ നിന്നാണ്‌ വരുന്നത്‌ എന്നതുകൂടി ശ്രദ്ധിക്കുക..... വിളിക്കുന്നവരുടെയെല്ലാം ടെലഫോണ്‍ ബന്ധവും വിച്ഛേദിക്കപ്പെടുകയാണ്‌....

വാര്‍ത്ത. രാജേഷ് ടി.സി

2009-09-28

ശ്രീമദ് ഭഗവദ് ഗീത-ഒരു മുഖവുര  

ഭഗവദ് ഗിത പഠിക്കണമന്നുള്ള അതിയായ ആഗ്രഹം കൊണ്ട്, അല്പജ്ഞാനത്തിന്റെ ബലത്തില്‍ മഹത്തായ ഭഗവദ് ഗീതക്ക് ഒരു തര്‍ജ്ജമ എഴുതാനുള്ള ശ്രമത്തിലാണ്. സംസ്ക്യത ഭാഷ പാണ്ഡിത്യമോ, ഗീതാ ജ്ഞാനമോ ഒന്നും തന്നെ ഇല്ല എന്നതിനാല്‍ ഇത് എത്രത്തോളം വിജയകരമായിരിക്കുമന്ന് പറയാവതല്ല. തെറ്റുകളും കുറ്റങ്ങളും ഒരു പാട് ഉണ്ടായിരിക്കും. ചിലപ്പോള്‍ ബാലിശമായ ഒരു എടുത്തുചാട്ടമായിരിക്കാം ഇത്. എങ്കിലും ഭജഗോവിന്ദത്തിനും ഭഗവദ് ഗീതക്കും ഒരു വ്യാഖ്യാനം എഴുതുക എന്നത് ഒരു ജീവിതാഭിലാഷമായ് കരുതുന്നതിനാല്‍ ഈ സാഹസത്തിന് ഇറങ്ങി പുറപ്പെടുകയാണ്. മുപ്പത് ശ്ലോകങ്ങളുള്ള ഭജഗോവിന്ദത്തിന് എന്നെ കൊണ്ട് കഴിയും വിധം ഒരു ആഖ്യായിക എഴുതാന്‍ കഴിഞ്ഞു എന്നത് എന്നെ സന്തോഷിപ്പിക്കുന്നുവങ്കിലും, എഴുനൂറ് ശ്ലോകങ്ങളുള്ള ഭഗവദ് ഗീത എത്രത്തോളം വഴങ്ങുമന്ന് ആശങ്കയുണ്ട്. എന്നിരുന്നാലും ഗീതയില്‍ പറയുമ്പോലെ

'യോഗസ്ഥഃ ഗുരു കര്‍മാണി സംഗം ത്യക്ത്വാ ധനംജയ,
സിദ്ധ്യസിധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ'

എന്ന ക്യഷ്ണന്റെ ഉപദേശത്തിന്റെ നിഴലില്‍ ഈ ദൗത്യം ഏറ്റെടുക്കുകയാണ്. ഒരു ദിവസം ഒരു ശ്ലോകം എന്ന കണക്കിലെടുത്താലും ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ഇത് പൂര്‍ത്തീകരിക്കാന്‍ എടുക്കും.
Continue.....Click Here

2009-09-12

ആനന്ദ് ജോണും വിതുര പെണ്‍കുട്ടിയും  

ആനന്ദ് ജോണ്‍ അലക്സാണ്ടര്‍. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഒന്നാംനിര ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായി ഉയര്‍ന്ന വമ്പന്‍. വയസ് 34. ലോകത്തിലെ പത്ത് സെക്സിയസ്റ്റ് പുരുഷന്മാരില്‍ ഒരാള്‍. ജോലി ഫാഷന്‍ ഡിസൈനിംഗ്. വരുമാനം കോടികള്‍. പക്ഷേ അതിപ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും വിധി ആനന്ദിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. അന്‍പത്തിയൊന്‍പത് വര്‍ഷം നീണ്ടുനില്‍ക്കുന്ന ജയില്‍ വാസം. അതും ലൈംഗിക പീഢനത്തിന്. കേള്‍ക്കുമ്പോള്‍ അത്‌ഭുതം തോന്നുന്നുണ്ടോ? പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. സിനിമാക്കഥയെപ്പോലും വെല്ലുന്ന തരത്തിലാണ് കോടികണക്കിന് ആരാധകരുള്ള ആനന്ദിന്റെ ജീവിതം കീഴ്‌മേല്‍ മറിക്കപ്പെട്ടത്.

വിഖ്യാത ഗായകന്‍ കെ.ജെ. യേശുദാസിന്റെ ഭാര്യാ സഹോദരിയുടെ മകനായ ആനന്ദ് ജോണ്‍, കേരളത്തിലും ചെന്നൈയിലുമായ് സ്ക്കൂള്‍ വിദ്യാഭ്യാസം നേടിയശേഷം, അമ്മ ശശി എബ്രഹാമിനും സഹോദരി സഞ്ജനക്കുമൊപ്പം അമേരിക്കയിലേക്ക് ചേക്കേറി. അതിയായ ചിത്രകലാ വാസനയുണ്ടായിരുന്ന ആനന്ദ്, ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ പാഴ്‌സണ്‍സ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന്, ഫാഷന്‍ ഡിസൈനില്‍ ബിരുദം നേടി. അപസര്‍പ്പക കഥയിലെ നായകനെ വെല്ലും വിധത്തിലായിരുന്നു പിന്നീടുള്ള ആനന്ദിന്റെ വളര്‍ച്ച. അമേരിക്കയിലെ ഏറ്റവും മികച്ച ഫാഷന്‍ സ്ഥാപനമായ ഡോറകാരനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍, ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. പിന്നീടങ്ങോട്ട് ആനന്ദിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 'അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍' എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനായ് പ്രത്യക്ഷപ്പെട്ട ആനന്ദ് യുവഹ്യദയങ്ങളുടെ ഹരമായി. പാരിസ് ഹില്‍ട്ടനും, മേരി ജെ. ബില്‍ജും പോലുള്ള പ്രശസ്ത മോഡലുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അതോടെ ഫാഷന്‍ ഡിസൈനിംഗില്‍ ആനന്ദ് തരംഗം അലയടിക്കാന്‍ തുടങ്ങി. ആനന്ദിന്റെ ഡിസൈനുകള്‍ കാണാന്‍ പതിനായിരകണക്കിന് റാമ്പുകള്‍ ഒരുങ്ങി. ഒരു തവണയെങ്കിലും ആ വേഷങ്ങള്‍ക്ക് മോഡലാകാന്‍ പെണ്‍കുട്ടികള്‍ കാത്തുനിന്നു. അമേരിക്കക്കാര്‍ക്ക് ആനന്ദിന്റെ ഡിസൈനുകള്‍ ആവേശമായി മാറി. ആഭരണ ഡിസൈനിംഗിലും ഇതിനിടയില്‍ ആനന്ദ് ശ്രദ്ധ പതിപ്പിച്ചു. ലോകത്തിലെ പല രാജകുംടുംബങ്ങളുടെയും പ്രധാന ഡിസൈനറായി ആനന്ദ് ജോണ്‍ മാറി. ആനന്ദിന്റെ മെയില്‍ ബോക്സുകള്‍ പ്രണയാഭ്യാര്‍ത്ഥനകള്‍ കൊണ്ട് നിറഞ്ഞു.

പ്രശസ്തിയില്‍ നിന്ന് പ്രശസ്തിയിലേക്ക് കുതിക്കുന്ന- തിനനുസരിച്ച് ആനന്ദിനെ പറ്റി പല കഥകളും പ്രചരിക്കാന്‍ തുടങ്ങി. 1999-ല്‍ ഫാഷന്‍ ഡിസൈനിങ് രംഗത്തെത്തിയ ആനന്ദിനെതിരെ 2001 മുതല്‍ ആനന്ദിനൊപ്പം ജോലി ചെയ്തിരുന്ന മോഡലുകള്‍ ലൈംഗികപീഡന കേസുകളുമായ് പുറത്തുവന്നു തുടങ്ങി. തങ്ങളെ ബലാത്സംഗം ചെയ്തുവെന്നും പലപ്പോഴും വദന സുരതത്തിന് വിധേയമാക്കിയെന്നും അവര്‍ വെളിപ്പെടുത്തി. ഹോളി ഗേവല്‍ എന്ന മോഡലാണ് ആദ്യം രംഗത്ത് എത്തിയത്. ന്യൂയോര്‍ക്കില്‍ വെച്ച് ആനന്ദ് തന്നെ ബലാത്സംഗംചെയ്തുവെന്നും പലതവണ വദനസുരതത്തിന് വിധേയമാക്കിയെന്നും ഈ പെണ്‍‌കുട്ടി ആരോപിച്ചു. അതോടെ മാധ്യമങ്ങളും ടാബ്ലോയ്‌ഡുകളും പ്രശ്നം ഏറ്റെടുത്തു. ചൂടന്‍ അനുഭവങ്ങള്‍ ഭാവനാ വിലാസത്തിനനുസരിച്ച് ഹോളി ഗേവല്‍ വിവരിച്ചു നല്‍കി. ആനന്ദ് ജോണിന്റെ മറവില്‍, ഹോളി ഗേവല്‍ പെട്ടെന്ന് തന്നെ പ്രശസ്തയുമായി. ഈ പാത പിന്തുടര്‍ന്ന് മുപ്പതോളം മോഡലുകള്‍ ആനന്ദ് ജോണിനെതിരെ ആരോപണവുമായി രംഗത്ത് എത്തി. എല്ലാവര്‍ക്കും ഹോളിഗേവലിന്റെ കഥയുടെ ആവര്‍ത്തനം തന്നെയാണ് ഉണ്ടായിരുന്നത്. ബെവെര്‍ലി ഹില്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഒരു മോഡല്‍ പറഞ്ഞതോടെ 2007-ലാണ് പോലീസ് കേസിലിടപെടുന്നത്.

ഫാഷന്‍ ഡിസൈനിംങില്‍ താല്പര്യമുള്ള 14-നും 21-നും ഇടയില്‍ പ്രായമുള്ള യുവതികളെ മോഹനസുന്ദര വാഗ്‌ദാനങ്ങള്‍ നല്‍കി, ഹോളിവുഡിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവന്നതായിരുന്നു ആനന്ദ് ജോണിനെതിരേയുയുണ്ടായിരുന്ന കേസ്. കേസുകളില്‍ 43 എണ്ണവും തള്ളിപ്പോയി എങ്കിലും ശേഷിച്ച 16 കേസുകളിലായി 14 വര്‍ഷത്തെ തടവും അതിനുശേഷം 45 വര്‍ഷത്തെ ജീവപര്യന്തവും ആനന്ദിന് ഈ കഴിഞ്ഞ സെപ്റ്റംബര്‍ 1-ന് കോടതി വിധിച്ചു. ഇതിനുപുറമേ ന്യൂയോര്‍ക്കിലും, ഡള്ളാസിലും അന്വേഷണം നടക്കുന്ന പീഡന കേസുകള്‍ വേറയും. തടവുകഴിഞ്ഞ് ഇനി പുറത്തിറഞ്ഞാന്‍ ആനന്ദ് 93 വയസ്സു വരെ കാത്തിരിക്കണം. ചുരുക്കി പറഞ്ഞാല്‍ ആനന്ദ് ജീവിതകാലത്തൊരിക്കലും ഇനി പുറം ലോകം കാണില്ലന്നു സാരം.

തനിക്ക് രക്ഷപെടാനുള്ള എല്ലാ പഴുതുകളും അടയുകയാണന്ന് മനസ്സിലാക്കിയ സൂപ്പര്‍ മോഡല്‍ സിനിമാ കഥകളിലെ നായകന്മാരെ പോലെ കോട്ടും ഗൗണുമണിഞ്ഞ് കോടതിയില്‍ സ്വയം വാദിക്കയായിരുന്നു. നിയമത്തിന്റെ മുടിനാരിഴകള്‍ കീറിമുറിച്ച് പഠിച്ച വക്കീലിനേക്കാള്‍, ജീവിതാനുഭവങ്ങള്‍ തെളിവു നിരത്തി വാദിച്ചു ജയിക്കാന്‍ ശ്രമിച്ച ആനന്ദിന് തന്റെ വിധിയെ മാറ്റി മറിക്കാന്‍ കഴിഞ്ഞില്ല. ഇക്കിളി കഥള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തെഴുതി സര്‍ക്കുലേഷന്‍ കൂട്ടാന്‍ ശ്രമിക്കുന്ന മലയാളം പത്രങ്ങള്‍ക്ക് ഉപയോഗിക്കാ- മായിരുന്ന ഒരു ഇരയായിരുന്നിട്ടും ആനന്ദിന്റെ കാര്യത്തില്‍ പീഡനകഥകളുടെ പരമ്പരകളെഴുതി നമ്മുടെ പത്രങ്ങള്‍ ആഘോഷിച്ചില്ല. ശില്‍പാ ഷെട്ടിയുടെ കാര്യത്തില്‍ എന്നപോലെ ഒരു വര്‍ഗ്ഗീയ വിവാദം പോലും ഉയര്‍ത്തിക്കൊണ്ട് വന്നില്ല. എന്തിലും ഏതിലും പ്രശസ്ത‌രെ മലയാളിത്തവുമായ് കൂട്ടികെട്ടുന്ന മനോരമ, ഒരിക്കല്‍ പോലും ഗാനഗന്ധര്‍‌വ്വന്റെ പോരുച്ചരിച്ചും കണ്ടില്ല. എന്നും ഇത്തരം അവസരങ്ങള്‍ മുതലെടുക്കുന്ന മലയാള മനോര ആനന്ദ് ജോണ്‍ വംശീയ വാദനത്തിന്റെ രക്തസാക്ഷിയാണെന്ന് സ്ഥാപിക്കനായിരുന്നു ശ്രമിച്ചത്. അതു ശരിയോ തെറ്റോ എന്ന് അറിയില്ല. എന്നാല്‍ മനോരമ അവരുടെ ഓണ്‍ലൈന്‍ പിക്ചര്‍ ഗാലറിയില്‍ ആനന്ദ് ജോണിന്റെ ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്. ഏതങ്കിലും ഒരു പെണ്ണിനെ കെട്ടിപിടിച്ചുകൊണ്ടാല്ലാതെയുള്ള, ആനന്ദിന്റെ ഒരു ചിത്രം പോലും കണ്ടെത്താന്‍ മനോരമക്കു കഴിഞ്ഞില്ല എന്നു വേണം കരുതാന്‍.

എന്നും, എന്തിനും ഏതിനും, അമേരിക്കന്‍ സംസ്കാരത്തെ കുറ്റം പറയുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ നിയമങ്ങളും നിയമവ്യവസ്ഥകളും എല്ലാ പൗരനും ഒരുപോലെയാണന്ന കപട നിയമസംഹിതയുള്ള ഇന്ത്യയില്‍, ലൈംഗിക പീഡനകേസുകളില്‍ അതിനിരയായ പെണ്‍കുട്ടികള്‍ എന്നും നമ്മുടെ കോടതിമുറികളിലും പീഡിപ്പിക്കപ്പെടുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിചാരണ കൂട്ടില്‍ നിര്‍ത്തി പീഡനകഥകള്‍ ചോദിച്ച് വക്കീലന്മാരും, ജഡ്ജിയും രസിക്കും. അവസാനം അപമാനഭാരവും, കോടതിമുറികളിലെ പരിഹാസവും സഹിക്കവയ്യാതെ ഒന്നുകില്‍ പെണ്‍കുട്ടി കേസ് വേണ്ടന്നു വയ്ക്കും. ഇല്ലങ്കില്‍ പീഡിപ്പിച്ചതിന് ദ്യക്‌സാക്ഷികളില്ല, പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന പതിവു പല്ലവിയില്‍ എല്ലാ പ്രതികളും പുണ്യവാളന്മാരായ് പുറത്തുവരും. പീഡനത്തിനിരയായത് അത്താഴപട്ടിണിക്കാരന്റെ മകളും, പീഡിപ്പിച്ചത് നിയമം വിലക്ക് വാങ്ങുന്ന വമ്പന്‍ സ്രാവുകളുമാകുമ്പോള്‍ കോടതികള്‍ അതിന് നിര്‍ബന്ധിക്കപ്പെടുകയാണ്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതന്ന് നിര്‍ബന്ധം പിടിക്കുന്ന നമ്മുടെ കോടതികള്‍, ആയിരകണക്കിന് കുറ്റവാളികളെ രക്ഷപെടുത്തുകയാണ് ചെയ്യുന്നത്. ആനന്ദ് ജോണിന്റെ ശിക്ഷാവിധിയും, നീതി നിഷേധത്തിന് ഇരയായ വിതുര പെണ്‍കുട്ടിയുടെ കണ്ണീരും കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ കോടതികളോട് തോന്നുന്ന പുച്ഛം, ഓരോ മലയാളിയുടേയും മനസ്സില്‍ ഇന്ത്യയിലെ നിയമവ്യവസ്ഥയോടുള്ള വെറുപ്പിന്റെ തീപടര്‍ത്തുന്നില്ലേ?

2009-08-18

പത്രത്തിനു തെറ്റുമ്പോള്‍  

ഇന്നത്തെ മലയാള മനോരമ ദിനപത്രത്തില്‍ വന്ന എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു പരസ്യം. അല്ലങ്കില്‍ അഡ്വര്‍ടൈസിങ് ഏജന്‍സിക്ക് പറ്റിയ ഒരബദ്ധം. രണ്ടായാലും മനോരമ പത്രത്തിന്റെ ഉത്തരവാദിത്വം ഈ പരസ്യത്തില്‍ വ്യക്തം. മനോരമയിലെ പരസ്യ വിഭാഗവും, എഡിറ്ററും, സബ് എഡിറ്ററും ഒന്നും കണ്ടിട്ടില്ലേ ഈ ഭീമമായ അബദ്ധം?. കണികാണും നേരം മലയാളിയെ ചൂടുള്ള പട്ടിയെതീറ്റിക്കുന്ന പത്രങ്ങളുടെ ദൈവ്വത്തിന്റെ (ദൈവങ്ങളുടെ) സ്വന്തം നാട്ടില്‍ ഇതൊന്നും ഒരു പുതുമയല്ല. ആഗസ്റ്റ് 16 വരെ മാരുതി നല്‍കുന്ന ഓഫര്‍ ആഗസ്റ്റ് 18 നുള്ള പത്രത്തില്‍. ഇനി മാവേലി സെപ്റ്റംബര്‍ 16 വരെയാകും മാലോകര്‍ക്ക് ഓണസമ്മാനവുമായ് കാത്തിരിക്കുക എന്നാണങ്കിലോ. രണ്ടായാലും ചൊറിതണം പറിച്ചടിക്കണം പരസ്യം നല്‍കിയ ഈ മലയാളി (മനോരമ) പത്രാധിപരെ.

2009-07-30

ജപ്പാനിലേക്ക് ഒരു യാത്ര  

ജപ്പാനിലെ യക്കോഹാമ നഗരത്തില്‍ നടക്കാന്‍ പോകുന്ന നാലാമത് ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് PBFC 2009 (International Conference on Polymer Batteries and Fuel Cells)-ല്‍ എന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാന്‍ ഇന്ന് പോകുന്നതിനാല്‍ ആഗസ്റ്റ് പത്താംതീയതി വരെ ഈ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ വരുന്നതല്ലായിരിക്കും. ലോകത്തില്‍ അങ്ങിങ്ങായ് ചിതറികിടക്കുന്ന എട്ട് രാജ്യങ്ങളില്‍ ഇതിനോടകം സഞ്ചരിക്കാനും, ലോകത്തിന്റെ പലകോണുകളില്‍ നിന്നും എത്തുന്ന ശാസ്ത്രകാരന്മാരെ ഉള്‍ക്കൊള്ളുന്ന സദസ്സിനുമുപില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടങ്കിലും ഇന്നോളം ജപ്പാന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂവായിരത്തിലേറെ ദ്വീപുകള്‍ചേരുന്ന ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നായ ജപ്പാന്‍ സന്ദര്‍ശിക്കുക എന്ന എന്റെ ആഗ്രഹം ഇതോടുകൂടി സഫലമാകുകയാണ്. എഴുപത്തി അയ്യായിരത്തിലധികം വിദേശീയരെ ഉള്‍ക്കൊള്ളുന്ന, ജപ്പാനിലെ പ്രധാനപ്പെട്ട തുറമുഖ പട്ടണമായ യക്കോഹാമ നഗരത്തിലെ ഏറ്റവും മുന്തിയ കോണ്‍ഫറന്‍സ് സെന്ററായ യക്കോഹാമ സിമ്പോസിയയില്‍, ആഗസ്റ്റ് രണ്ടാം തീയതി മുതല്‍ ആറാം തീയതി വരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തി പങ്കുവയ്ക്കുന്ന ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ നഗരവും കോണ്‍ഫറന്‍സിന് ശേഷം സന്ദര്‍ശിച്ച് മടങ്ങി വരാനാണ് തീരുമാനിച്ചിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്തുവങ്കിലും രണ്ട് യാത്രാവിവരണങ്ങള്‍ മാത്രമേ ഇതിനോടകം എഴുതുവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതിനാല്‍, ജപ്പാന്‍ യാത്രാനുഭവങ്ങള്‍ തിരികെയെത്തിയ ശേഷം സമയം അനുവദിക്കുന്നുവങ്കില്‍ പങ്കുവയ്‌ക്കണന്ന ആഗ്രഹവുമായാണ് എന്റെ ഈ യാത്ര. ഈ ചെറിയ ഇടവേളക്കു ശേഷം വീണ്ടും കാണാമന്ന പ്രതീക്ഷയോടെ....

സസ്നേഹം നിങ്ങളുടെ സ്വന്തം ഞാന്‍

ചിത്രം: ഇവിടെനിന്ന്

2009-07-28

കന്യകാത്വം വില്‍‌പനക്ക്  

കന്യകാത്വം വില്‍ക്കുന്നത് ഇന്ന് തരംഗം ആയികൊണ്ടിരിക്കുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ ഇരുപത്തഞ്ചു ലക്ഷം പൗണ്ടിനു തന്റെ കന്യകാത്വം വെബ്‌ സൈറ്റില്‍ ലേലത്തിനു വച്ച അമേരിക്കന്‍ സുന്ദരി നതാലി ഡൈലന്റെ പാത പിന്‍തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ചില്‍ വെബ്‌ സൈറ്റിലൂടെ തന്റെ കന്യകാത്വം വില്‍പനയ്‌ക്ക് വച്ച് പതിനെട്ടുകാരിയായ റുമേനിയന്‍ വിദ്യാര്‍ത്ഥിനി അലീന പേര്‍സി സമ്പാദിച്ചത് ആറരലക്ഷം രൂപ (8782 പൗണ്ട്). അന്ന് www.gesext.de എന്ന വെബ്‌സൈറ്റില്‍ തന്റെ വിദ്യാഭ്യാസത്തിനാവശ്യമായ 37 ലക്ഷം രൂപയ്‌ക്കു വേണ്ടി ഈ വിദ്യാര്‍ത്ഥിനി തന്റെ കന്യകാത്വം ലേലത്തിനു വയ്ക്കുകയായിരുന്നു. സ്റ്റുഡന്റ് വിസയുമായി കംപ്യൂട്ടര്‍ പഠനത്തിന് ജര്‍മനിയിലെത്തിയ അലീന, ജര്‍മ്മനിയിലെ ഭാരിച്ച ചിലവുകള്‍ താങ്ങാനാവാതെ ഒരു റെസ്റ്റോറന്റില്‍ പാര്‍‌ട്ട് ടൈം ജോലി നോക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വിദ്യാഭ്യാസത്തിനാവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് കന്യകാത്വം വില്‍ക്കാന്‍ തയ്യാറായത്.

“I am a 108lbs, 5ft 6in tall, brown-eyed Romanian girl. I don’t smoke and own a certificate from a gynaecologist which says I’m a virgin. I want my first time to be special and not very abrupt. I want to meet a gentle, respectful and generous man.” എന്ന പരസ്യ വാചകത്തില്‍ നാല്‍‌പത്തഞ്ചുകാരനായ ഇറ്റാലിയന്‍ വ്യവസായി പതിനായിരം യൂറോയ്‌ക്ക് ലേലം ഉറപ്പിക്കയായിരുന്നു. അലീന കന്യകയാണെന്നു തെളിയിക്കാന്‍ രണ്ടുവട്ടം വൈദ്യപരിശോധന നടത്തുകയും, വെനീസിലേക്കുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടയുള്ള ചെലവുകള്‍ അയാള്‍ തന്നെ വഹിക്കുകയും ചെയ്‌തു. വെനീസിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ കരാര്‍ അനുസരിച്ച് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന് അലീന പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ഇരുപത്തെട്ടുകാരിയായ എവലിന്‍ ഡ്യൂനോസ്‌ മാതാവിന്റെ ചികിത്സയ്‌ക്കായി കന്യകാത്വം വില്‍പനക്ക് വച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പരസ്യം ഇന്റര്‍നെറ്റില്‍ നല്‍കിക്കഴിഞ്ഞു. നിരവധിപേര്‍ ഇന്റര്‍നെറ്റിലൂടെ വില പറഞ്ഞുകൊണ്ടിരിക്കുന്നു. രണ്ട്‌ മില്ല്യണ്‍ പൗണ്ട്‌ ആണ്‌ എവലിന്‌ ഇതിനകം ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയുടെ വാഗ്‌ദാനം. പക്ഷേ കന്യകയാണെന്ന്‌ തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കണമന്നും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് തയ്യാറാകണമന്നുമുള്ള നിര്‍ദ്ദേശം ലേലത്തില്‍ പങ്കെടുക്കുന്നവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങിയ എലിവിന്‍, എച്ച്. ഐ. വി ബാധിതനല്ല എന്ന സര്‍ട്ടിഗഫിക്കേറ്റ് ഹാജരാക്കുന്ന പക്ഷം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് തയ്യാറാണന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്വഡോറില്‍ നിന്നും കുടിയേറിയ എവലിന്‍ അല്‍ഷിമേഴ്‌സ്‌ രോഗിയായ മാതാവിന്റെ ചികിത്സാര്‍ത്ഥമാണ് തന്റെ കന്യകാത്വം വില്‍ക്കുന്നത്‌.

ചിത്രം. ഇവിടനിന്ന്

2009-07-27

ഫയര്‍ ഫോക്സ്‌ മലയാളത്തില്‍  

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ബ്രൗസറുകള്‍ ഒരുക്കാനുള്ള മത്സരം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. നിലവിലുള്ള ബ്രൗസറുകള്‍ പരമാവധി നവീകരിച്ച് കൂടുതല്‍ ഉപയോക്താക്കളെ വശീകരിച്ച് പിടിച്ചു നിര്‍ത്താനാണ് ഒരോരുത്തരുടേയും ശ്രമം. അതിന്റെ ഭാഗമെന്നോണം ബ്രൗസിങ് രംഗത്ത് വിപ്ലവം സ്യഷ്ടിച്ച മോസില്ല ഫയര്‍ ഫോക്സ്‌ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍ ഇപ്പോള്‍ മലയാളത്തിലും ലഭ്യമാക്കിയിരിക്കുന്നു. മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് വേഗത്തില്‍ ലോഡ് ചെയ്ത് വളരെ സുഗമമായും മലയാളം വായിക്കാന്‍ കഴിയുമന്നതാണ്‌ ഇതിന്റെ സവിശേഷത.‍ ഇപ്പോള്‍ വിന്‍ഡോസ്‌ വേര്‍ഷന്‍ ഇവിടെ നിന്നും ലിനക്സ്‌ വേര്‍ഷന്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ്‌ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്‌.

2009-07-22

കാവ്യ മാധവന്‍ വിവാഹമോചനത്തിന് തയ്യാറെടുക്കുന്നു  

ഈ കഴിഞ്ഞ ഫബ്രുവരിയില്‍ കര്‍ണ്ണാടകയിലെ മൂകാംബിക ക്ഷേത്രത്തില്‍ വിവാഹിതയായ മലയാള നടി കാവ്യമാധവന്‍ വിവാഹ മോചനത്തിന്റെ നടപടി ക്രമങ്ങള്‍ക്കായി കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനെ സമീപിച്ചു. ഒരുവര്‍ഷമങ്കിലും പിരിഞ്ഞു ജീവിച്ചങ്കില്‍ മാത്രമേ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്ന മറുപടിയാണ് അഡ്വകേറ്റ് നല്‍കിയത് എന്നറിയുന്നു. വിവാഹാനന്തരം കുവൈത്തില്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയോടൊപ്പം താമസമാക്കിയ കാവ്യ, കഴിഞ്ഞ ഒരു മാസമായി നീലേശ്വരത്ത് സ്വന്തം വീട്ടില്‍ താമസിക്കയായിരുന്നു. വിശദ വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.

വിവാഹം തീരുമാനമായ ശേഷം മുതല്‍ ഇവര്‍ തമ്മില്‍ ആശയപരമായ് പൊരുത്തകേടുകള്‍ ഉണ്ടായിരുന്നുവന്നും, എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇടപെട്ട് വിവാഹത്തിലെത്തിക്കുകയുമായിരുന്നു എന്ന് കാവ്യയുമായ് അടുപ്പമുള്ളവര്‍ പറയുന്നു. മാധ്യമത്തിലൂടെ മം‍ഗല്യത്തെകുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ നവംബര്‍ ആറിന് വെളിപ്പെടുത്തിയ കാവ്യ അവസാന നിമിഷം പിന്മാറാന്‍ കഴിയാതെ വിവാഹത്തിന് തയ്യാറാകുകയായിരുന്നു. വിവാഹശേഷം പൊരുത്തക്കേടുകള്‍ മൂര്‍ച്‌ഛിച്ചതോടെ, ഇത്തരുണത്തില്‍ കലഹിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലന്നുവന്ന സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതന്നാണ് അറിയാന്‍ കഴിഞ്ഞത്. നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റിലെ ടെക്നിക്കല്‍ അഡ്വൈസറായ, കായംകുളം സ്വദേശി നിഷാല്‍ ചന്ദ്ര കഴിഞ്ഞ ഫബ്രുവരി അഞ്ചിനായിരുന്നു, മലയാളത്തിന്റെ ശാലീനസുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സിനിമയെ മനസ്സിലാക്കന്‍ കഴിയുന്നയാളെ വിവാഹം കഴിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടന്നു പറഞ്ഞ കാവ്യയെ മധുവിധുകഴിയും മുന്‍പേ വിവാഹമോചനത്തിലേക്കെത്തിച്ചതിന്റെ കാരണം എന്താണന്നതിനെ കുറിച്ച് ഇരു കുടുംബങ്ങളുടെയും ഭാഗത്തു നിന്നോ കാവ്യയുടെ ഭാഗത്തുനിന്നോ ഒരു വിശദീകരണം ലഭ്യമായിട്ടില്ല. ഗോസിപ്പുകള്‍ മെനയുകയും അത് ആസ്വദിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. എന്നാല്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗോസിപ്പ് എന്നതിനപ്പുറം കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. താരങ്ങളുടെ ഇടയില്‍ വിവാഹമോചനം ഒരു പുതുമയല്ലങ്കിലും, കാവ്യയുടെ കാര്യത്തില്‍ അങ്ങിനെ കാണാന്‍ ആരാധകര്‍ക്കു കഴിയുന്നില്ല്ല.

24 July 2010 (Update)

ചലച്ചിത്ര താരം കാവ്യാ മാധവന്‍ വിവാഹമോചന ഹര്‍ജി നല്‍കി. എറണാകുളം കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം പ്രത്യേക ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രണ്ടാമത്തെ ഹര്‍ജി നല്‍കിയത്.

ഭര്‍ത്താവും വീട്ടുകാരും വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാനസ്സികവും ശാരീരികവുമായി പീഡിപ്പിച്ചു. കുവൈറ്റിലെത്തിയ ശേഷം വീടിന് പുറത്തിറങ്ങാന്‍ പോലും സമ്മതിച്ചില്ല. പലപ്പോഴും ഭക്ഷണം പോലും തരാതെയും പീഡിപ്പിച്ചു. ദുബായില്‍ ഭര്‍ത്താവിന്റെ സഹോദരന് വേണ്ടി വീട് വാങ്ങാന്‍ നിര്‍ബന്ധിച്ചു. തന്റേതായി 550 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടിലുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2009 ഫിബ്രവരി അഞ്ചിനായിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രനും തമ്മില്‍ വിവാഹം നടന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസം തുടങ്ങി. കുവൈത്തിലാണ് നിഷാല്‍ ജോലി ചെയ്യുന്നത്. തനിക്കും കുടുംബത്തിനുമെതിരെ കാവ്യയുടേതായി പത്രങ്ങളില്‍ വന്ന പരാമര്‍ശങ്ങള്‍ പരസ്യമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര അടുത്തിടെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മാധ്യമങ്ങളുടെ നുണപ്രചരണം  

ഹോട്ട് ഡോഗിനെ ചൂടുള്ള പട്ടിയാക്കി മലയാളിക്ക് ദേശാഭിമാനി വിളമ്പിയങ്കില്‍ ഇപ്പോള്‍ എലിയെ പുലിയാക്കി ആഘോഷിച്ചത് മലയാളം മാധ്യമങ്ങള്‍ മുഴുവനായിട്ടാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍‌ഘ്യമേറിയ സൂര്യഗ്രഹണം എന്ന ശാസ്‌ത്ര പ്രതിഭാസത്തെ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വന്നപ്പോള്‍ ഇനി 123 വര്‍ഷങ്ങള്‍ക്ക് ശേഷംമേ അടുത്ത സൂര്യഗ്രഹണം നടക്കൂ എന്ന ഭീമമായ വിഡ്ഡിത്തത്തിലേക്ക് കൊണ്ടെത്തിച്ചു കാര്യങ്ങള്‍. 2032 ജൂണ്‍ 13-ന് നടക്കാന്‍ പോകുന്ന സൂര്യഗ്രഹണത്തിന് ഇന്ന് നടന്ന ഗ്രഹണത്തേക്കാള്‍ ദൈര്‍ഘ്യമേറുമെന്ന ശാസ്ത്ര സത്യത്തെയാണ് ഇത്തരുണത്തില്‍ വളച്ചിടിച്ച് അതിശയോക്തി കലര്‍ത്തി അഘോഷിച്ചത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യമാണ് ഇത്. ഗ്രഹണം എന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല. എല്ലാ വര്‍ഷവും ഗ്രഹണം നടക്കുന്നു. മിക്കവയും ഭാഗീക സൂര്യഗ്രഹണം ആയിരിക്കുമന്നു മാത്രം. എല്ലാവര്‍ഷവും സംഭവിക്കുന്ന പൂര്‍ണ്ണ സൂര്യഗ്രഹണം എല്ലായിടത്തും ദ്യശ്യമാകുന്നില്ല എന്നു മാത്രം. ചില മാധ്യമങ്ങള്‍ ഇതിനെ, ഇനി വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇന്ത്യയില്‍ സൂര്യഗ്രഹണം ദ്യശ്യമാകൂ എന്നാക്കി. എന്നാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ കേരളത്തില്‍ വലയ സൂര്യഗ്രഹണം ദ്യശ്യമാകും. അതിനാല്‍ ഇന്ന് സൂര്യഗ്രഹണം കാണാന്‍ കഴിയാഞ്ഞവര്‍ വ്യസനിക്കേണ്ടതില്ല. നിങ്ങളെ കാത്ത് വര്‍ഷം തോറൂം സൂര്യഗ്രഹണം കാത്തിരിക്കുന്നുണ്ട്.

ഇത്തരം തെറ്റായ വാര്‍ത്തപ്രചരണത്തിന്റെ ഫലമായ് സമൂഹത്തിന്റെ മുപില്‍ പരിഹാസ പാത്രങ്ങളാകുന്നത് ഇവിടുത്തെ ശാസ്ത്രകജ്ഞന്മാരും വിഡ്ഡികളാക്കപ്പെടുന്നത് സധാരണ ജനങ്ങളുമാണ്. അടുത്ത വര്‍ഷം ഇതേ മാധ്യമങ്ങള്‍ തന്നെ കേരളത്തിലെ സൂര്യഗ്രഹണത്തെകുറിച്ച് വീണ്ടും ആഘോഷം നടത്തുമ്പോള്‍ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതും ഈ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളെ ആയിരിക്കില്ല മറിച്ച് ശാസ്ത്ര സമൂഹത്തെയായിരിക്കും. അതിനെ ശാസ്ത്രക്‌ജ്ഞന്‍‌മാരുടെ അറിവില്ലാഴ്‌കയായും കഴിവുകേടായും ചിത്രീകരിക്കപ്പെടും. അതിനാല്‍ 2010 ജനുവരിയില്‍ വരുന്ന വലയ സൂര്യഗ്രഹണവും ജൂലായില്‍ ദ്യശ്യമാകുന്ന സമ്പൂര്‍ണ്ണ സൂര്യഗ്രഹണവും ശാസ്ത്രക്ജ്ഞന്‍‌മാരെ പരിഹസിക്കാനുള്ള അവസരമായ് ജനങ്ങള്‍ ഉപയോഗപ്പെടുത്തും.

ഗ്രഹണ സമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ പാടില്ല എന്നതായിരുന്നു മാധ്യമങ്ങള്‍ ഒന്നടങ്കം പ്രചരിപ്പിച്ച മറ്റൊരു വിഡ്ഡിത്തം. യാതൊരു വിധ ശാസ്ത്ര അടിസ്ഥാനവുമില്ല. മാത്രമല്ല ഗ്രഹണമില്ലാത്ത സമയത്ത് സൂര്യനെ നോക്കുന്നതിലും കൂടുതല്‍ സുരക്ഷിത- മായിരിക്കും ഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നത്. ചാനലുകളും പത്രങ്ങളും നല്‍കിയ വാര്‍ത്ത ഗ്രഹണസമയത്ത് സൂര്യരശ്മികള്‍ക്ക് ശക്തി കൂടുമന്നും അത് കാഴ്ചയെ എന്നെന്നേക്കുമായ് നഷ്ടപ്പെടുത്തി യേക്കാവുമന്നുമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ നേടുന്ന ആത്മനിര്‍‌വ്യതി എന്താണന്ന് അറിയില്ല. സൂര്യഗ്രഹണ സമയത്ത് സൂര്യനെ പൂര്‍ണ്ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതിനാല്‍ സൂര്യരശ്മികള്‍ക്ക് ശക്തി കുറയുകയും കൂടുതല്‍ സുരക്ഷിതമായ് സൂര്യനെ വീക്ഷിക്കാന്‍ കഴിയുമന്നതാണ് സത്യം. സൂര്യനെ എ‌ക്‌സ്‌റെ ഫിലിമോ വല്‍ഡിം‌ങ് ഗ്ലാസോ തുടങ്ങിയ ഫിലട്ടറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ശാസ്ത്രക്‌ജ്ഞന്മാര്‍ നിര്‍ദ്ദേശിക്കുന്നതിന്റെ കാരണം ഗ്രഹണസമയത്ത് ശാസ്ത്രകുതുകികളായ ജനങ്ങള്‍ സ്‌‌സ്‌ട്രെയില്‍ എടുത്തായാല്‍ പോലും കൂടുതല്‍ സമയം സൂര്യനെ നിരീക്ഷിക്കുമന്നതിനാല്‍ സൂര്യരശ്മികള്‍ക്ക് നേരയുള്ള റെറ്റിനയുടെ എക്സ്‌പോഷര്‍ ദര്‍ഘ്യം കൂടുതലായിരിക്കും. ഇത് കണ്ണിന്റെ കാഴ്‌ചയെ സാരമായി ബാധിക്കാം. ഇത് ഗ്രഹണ സമയത്തന്ന് മാത്രമല്ല ബാധകം. എന്നാല്‍ ഗ്രഹണ സമയത്ത് അല്ലാത്ത സമയങ്ങളില്‍ പ്രഭാത സൂര്യനെയും പ്രദോഷ സൂര്യനെയുമല്ലാതെ ആരും തന്നെ സൂര്യനെ വീക്ഷിക്കാറില്ലന്നതിനാല്‍ അത്ര പ്രചാരണം ഇല്ലന്നു മാത്രം. ഇന്നു നടന്ന പൂര്‍ണ്ണ സൂര്യഗ്രഹണം പ്രഭാതത്തിലായിരുന്നതിനാല്‍ പൂര്‍‌ണ്ണമായും നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കാവുന്നതായിരുന്നു.

ഇന്നു നടന്ന പൂര്‍‌ണ്ണ സൂര്യഗ്രഹണത്തിന്റെ ചിത്രമാണ് ഇതോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്.

2009-07-19

പ്രകാശ്‌ കാരാട്ടിനും, പിണറായി വിജയനുംമുള്‍പ്പെടെ പന്ത്രണ്ട്‌ നേതാക്കള്‍ക്ക്‌ എതിരെ കോടതി അലക്ഷ്യകേസ്‌  

തിങ്കളാഴ്‌ച സി.ബി.ഐ പ്രത്യേക കോടതി, ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന, സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം കോടതി അലക്ഷ്യമാണെന്നുള്ള ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ അഡ്വക്കേറ്റ്‌ കെ. രാംകുമാറിന്റെ വാദം പ്രത്യേക ജഡ്‌‌ജ് കെ.പി. ജ്യോതീന്ദ്രനാഥ്‌ വെള്ളിയാഴ്‌ച കേട്ടു. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, മുഖ്യമന്ത്രിമാരായ വി.എസ്‌. അച്യുതാനന്ദന്‍, ബുദ്ധദേവ്‌ ഭട്ടാചാര്യ, മണിക്ക്‌ സര്‍ക്കാര്‍, സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, പാലോളി മുഹമ്മദ്‌കുട്ടി, തോമസ്‌ ഐസക്‌, എം.എ. ബേബി, പി.കെ. ശ്രീമതിടീച്ചര്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങി പന്ത്രണ്ട്‌ നേതാക്കള്‍ക്ക്‌ എതിരെ കോടതി അലക്ഷ്യകേസ്‌ എടുക്കണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

ലാവലിന്‍ കേസിലെ പ്രതികള്‍ക്ക്‌ എതിരെയുള്ള കുറ്റപത്രം സിബിഐ പ്രത്യേക കോടതിമു‌മ്പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്‌. സപ്‌തംബര്‍ 24ന്‌ ഹാജരാകാന്‍ പ്രതികള്‍ക്ക്‌ സമന്‍സ്‌ അയച്ചു കോടതി ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തില്‍ ലാവലിന്‍ കേസില്‍ അഴിമതിയില്ലെന്നും മുന്‍മന്ത്രി പിണറായിക്ക്‌ അഴിമതിയുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പത്രക്കുറിപ്പ്‌ പ്രസിദ്ധീകരിച്ചത്‌ കോടതി അലക്ഷ്യമാണെന്ന്‌ ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി. വിചാരണ നടത്തി പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്‌‌. കോടതി നടത്തേണ്ട വിചാരണ പാര്‍ട്ടി ഏറ്റെടുത്ത നിലയിലാണ്‌കാണുന്നതെന്നും അത്‌ നീതി നിര്‍വഹണത്തെ ഗുരുതരമായി തടസ്സപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ലാവലിന്‍ കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കേ കേസിലെ പ്രധാന പ്രതിയായ മുന്‍മന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്ത്‌ അഴിമതിയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്‌ പ്രഖ്യാപിക്കുന്നത് കോടതി നടപടികളെ തടസ്സപ്പെടുത്തുന്നതാണെന്ന്‌ അഡ്വ. രാംകുമാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രസ്‌താവന നിയമവിരുദ്ധമാണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ പത്രങ്ങള്‍ക്ക്‌ നല്‍കിയതെന്നും അതിനാല്‍ കോടതി അലക്ഷ്യമെന്ന പ്രത്യാഘാതത്തില്‍നിന്ന്‌ പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള നേതാക്കള്‍ എല്ലാം പോളിറ്റ്‌ ബ്യൂറോ, സെന്‍ട്രല്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണ്‌. മുഖ്യമന്ത്രിമാരായ വി.എസ്‌. അച്യുതാനന്ദനും ബുദ്ധദേവ്‌ ഭട്ടചാര്യയും മണിക്ക്‌സര്‍ക്കാരും ഭരണഘടനയെയും നിയമവാഴ്‌ചയെയും ഉയര്‍ത്തിപ്പിടിക്കുന്നതിനായി ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ എടുത്തവരായതിനാല്‍ കോടതി അലക്ഷ്യ കുറ്റത്തിന്റെ ഗൗരവം കൂടുന്നു.

2009-07-11

എങ്ങനെ പൈപ്പ് ബോംബുണ്ടാക്കാം ?  

ഇന്ത്യയിലെ ഭീകര പ്രവര്‍ത്തകരുടെ വേരുകള്‍ തേടി സുരക്ഷ ഉദ്യോഗസ്ഥര്‍ നട്ടംതിരിയുമ്പോള്‍ ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്ന ധാരാളം വെബ്‌സൈറ്റുകള്‍ രാജ്യത്ത്‌ സജീവമാണ്. ഇത്തരം സൈറ്റുകളില്‍ ബോബുകളും ഹാന്‍റ് ഗ്രനേഡുകളും പൈപ്പ്‌ ബോംബുകളും ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന്‌ വിശദമായി വിവരിക്കുന്നു. ഇത്തരം ബോംബുകള്‍ നിമ്മിക്കുന്നത്‌ എങ്ങനയന്നും അതിനുള്ള എളുപ്പവഴികളും പൊടികൈകളും ചേര്‍ന്ന വീഡിയോകളും ഇന്റര്‍നെറ്റില്‍ സുലഭമാണ്. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍കൊണ്ട് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്ക്പോലും യാതൊരുവിധ മുതല്‍ മുടക്കുമില്ലാതെ തന്നെ ബോംബുകള്‍ നിര്‍മ്മിക്കുന്നത് എങ്ങനയന്ന് ഈ സൈറ്റുകള്‍ പഠിപ്പിക്കുന്നു. ഇതിനു പുറമേയാണ് കേരള കൗമുദി ദിനപ്പത്രം പൈപ്പ് ബോംബുകള്‍ നിര്‍മ്മിക്കുന്നത് എങ്ങനയന്ന പാഠം വീടുകളിലെത്തിച്ചിരിക്കുന്നത്. ജനപ്രിയ വീഡിയോ സൈറ്റുകളായ യു. ട്യൂബ്, ഗൂഗില്‍ വീഡിയോ, യാഹൂ വീഡിയോ തുടങ്ങിയ സൈറ്റുകളില്‍ നൂറുകണക്കിനുള്ള ഇത്തരം വീഡിയോകള്‍ കാണാവുന്നതാണ്. മിക്ക വിഡിയോകളിലും ബോംബു നിമ്മിക്കുന്നതെങ്ങനയന്നും അതുപയോഗിച്ചു സ്പോടനം നടത്തുന്നതെങ്ങനയന്നും കാണിക്കുന്നു.

എങ്ങനെ പൈപ്പ് ബോംബുണ്ടാക്കാം ? കൗമുദി വിശദീകരിക്കുന്നു

ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ചാണ് പൈപ്പ് ബോംബുകള്‍ ഉണ്ടാക്കുന്നത്. നാലോ ആറോ ഇഞ്ച് നീളമുള്ള പൈപ്പിന്റെ ഒരറ്റം അടയ്ക്കും. അമോണിയം നൈട്രേറ്റും അലുമിനിയം പൌഡറും ഉള്‍പ്പെടുന്ന സ്ഫോടക വസ്തു മിശ്രിതം. അതിനുള്ളിലേക്ക് ഡിറ്റണേറ്റര്‍ കടത്തിവയ്ക്കും. അതില്‍നിന്നുള്ള വയര്‍ പൈപ്പിലോ ഇരുവശത്തെയും അടപ്പിലോ ഉള്ള ദ്വാരത്തിലൂടെ പുറത്തേക്ക് എടുത്ത് ബാറ്ററിയുമായും ടൈമറുമായും ഘടിപ്പിക്കും. രണ്ടറ്റവും അടച്ചാല്‍ ബോംബ് റെഡി. ശക്തമായി വലിച്ചെറിഞ്ഞാല്‍ പോലും പൊട്ടിത്തെറിക്കും.

ടൈമര്‍ ഘടിപ്പിക്കുമ്പോള്‍ ടൈമര്‍ ബോംബായി അത് എവിടയങ്കിലും ഉപേക്ഷിക്കും. സെറ്റുചെയ്തുവച്ച സമയത്ത് അത് പൊട്ടിതെറിക്കും.

പാറമടകളില്‍ സ്പോടനത്തിനുപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് നാട്ടില്‍ സുലഭമായി ലഭിക്കും. സ്പോടനത്തിന് ശക്തികൂട്ടാന്‍ അലൂമിനിയം പൗഡറും ഉപയോഗിക്കാറുണ്ട്. താരതമ്യേന വീര്യം കുറഞ്ഞ സ്പോടക വസ്തുക്കള്‍ ഉപയോഗിച്ച് ഉഗ്രസ്പോടനം നടത്താന്‍ കഴിയുമന്നതാണ് പൈപ്പ് ബോംബിന്റെ പ്രത്യേകത. സ്പോടനത്തില്‍ ശക്തമായ് തെറിക്കുന്ന ഇരുമ്പു പൈപ്പിന്റെ ചീളുകള്‍ മാരകമാകും. Improvised Explosive Device എന്നാണ് ഇതിനെ സ്പോടക വസ്തു വിദഗ്ദര്‍ വിളിക്കുന്നത്

വാര്‍ത്ത കേരള കൗമുദി

2009-07-08

വിവാദ ചിത്രം ദക്ഷിണ റയില്‍‌വേ വീണ്ടും വിവാദമാക്കുന്നു  

ജൂലൈ എട്ടിനുളള മലയാള മനോരമ, ഹിന്ദു പത്രങ്ങളില്‍ ദക്ഷിണ റെയില്‍വേയുടെ സുരക്ഷാ വിഭാഗം ഹെഡ്‌കോര്‍ടേഴ്‌സ്‌ നല്‍കിയിരിക്കുന്ന, രാജ്യത്തെ നടുക്കിയ 2002ലെ ഗോധ്ര കലാപത്തിന് തീ കൊളുത്തിയ സബര്‍മതി എക്‌സ്‌പ്രസിന്റെ തീപിടുത്ത ചിത്രം വിവാദമാകുന്നു. തീവണ്ടികളില്‍ അശ്രദ്ധ മൂലമുണ്ടാകുന്ന തീപിടുത്തം തടയാനുളള ബോധവത്‌ക്കരണത്തിനുവേണ്ടി, "നിങ്ങളുടെ ശ്രദ്ധക്കുറവാണ്‌ മിക്കതീപിടുത്തങ്ങള്‍ക്കും കാരണമെന്നും, തീപിടിക്കാവുന്നതും പൊട്ടിതെറിക്കാവുന്നതുമായ വസ്‌തുക്കള്‍ തീവണ്ടിയില്‍ കൊണ്ടുപോകുന്നത്‌ നിയമ വിരുദ്ധമാണെന്ന" പരസ്യവാചകത്തോടുകൂടി കൊടുത്തിരിക്കുന്ന വിവാദ ചിത്രമാണ് ഇപ്പോഴത്തെ വിവാദത്തിന് തീപടര്‍ത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ അശ്രദ്ധ ഇല്ലാതാക്കുന്നതിനുവേണ്ടി ഉദ്ദേശിച്ചുളള പരസ്യത്തിലെ അശ്രദ്ധ ദക്ഷിണ റെയില്‍വേക്കു തന്നെ വിനയായിരിക്കുകയാണ്.

ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസ്സിന്റെ S6 കമ്പാര്‍ട്‌മെന്റ്‌ തീപിടിച്ച്‌ 58 കര്‍സേവകര്‍ വെന്തുമരിച്ചതായിരുന്നു 2002 ലെ ഗുജറാത്ത് കലാപത്തിന് കാരണമായത്. സബര്‍മതി എക്സ്പ്രസിന്‍റെ S6 കമ്പാര്‍ട്ടുമെന്‍റ് സ്ഫോടക വസ്‌തുക്കള്‍ വലിച്ചെറിഞ്ഞ് കത്തിച്ചതാണെന്നും അല്ല തീവണ്ടിയില്‍ നിന്നുതന്നെയാണ്‌ തീപടര്‍ന്നതെന്നുമുളള വാദപ്രതിവാദങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. അതിനിടക്കാണ് ദക്ഷിണ റെയില്‍വേയുടേതായി ഇങ്ങനെയൊരു പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദക്ഷിണ റെയില്‍വെ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍, വിഭജനത്തിനുശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപത്തിനുഹേതുവായ ഗോധ്ര സംഭവത്തിന്‍റെ ചിത്രം ഉപയോഗപ്പെടുത്തിയത് നരഹത്യ നടത്തിയവര്‍ നിരപരാധികളാണെന്ന് വരുത്തി തീര്‍ക്കാനുളള ബോധപൂര്‍വ്വവും സംഘടിതവുമായ ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് രാഷ്ട്രീയഭാഷ്യം. സബര്‍മതി എക്‌സ്‌പ്രസ്സിലെ തിപിടുത്തത്തിനു ശേഷം ഗുജറാത്ത് മുഴുവന്‍ പടര്‍ന്ന വംശീയകലാപത്തില്‍ ആയിരങ്ങളാണ് മരിച്ചു വീണത്. നിരവധിപേരുടെ മരണത്തിനിടയാക്കിയ ഗോധ്രാ സംഭവത്തിന്റെ ചിത്രം ഇത്രലാഘവത്തോടെ നല്‍കിയ ദക്ഷിണ റെയില്‍വേയുടെ പ്രവൃത്തി തീക്കൊളളികൊണ്ട്‌ തല ചൊറിയുന്നതിനു തുല്യമാണ്.


2002 ഫെബ്രുവരി 27 നാണ് ഗോധ്രയില്‍ സ്പര്‍ദയുടെ തീയാളിച്ച് സബര്‍മതി എക്സ്പ്രസ്സ് കത്തുന്നത്. ഇരുപത്തിമൂന്ന് പുരുഷന്മരും പതിനഞ്ച് സ്ത്രീകളും ഇരുപതു കുട്ടികളുമടക്കം അന്‍പത്തിയെട്ടുപേരാണ് അന്ന് വെന്തുമരിച്ചത്. അന്ന് സബര്‍മതി എക്സ്പ്രസ്സില്‍ നിന്നും ആളിപടര്‍ന്ന തീ സൗരാഷ്ടവും കച്ചും ഒഴികെ ഗുജറാത്തിലെ നഗരങ്ങളും ഗ്രാമങ്ങളും കത്തിച്ചു.

2009-07-06

മലയാളിയെ ചൂടുള്ള പട്ടിയെ തീറ്റിക്കുന്ന ദേശാഭിമാനി  

ഇന്ന്‌ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒന്നാണ്. പത്തു മിനിട്ടുകൊണ്ട്‌ അറുപത്തിയെട്ട് പട്ടികളെ തിന്നു ലോകറിക്കാര്‍ഡിട്ട ജോയ് ചെസ്‌നട്ട് എന്ന മിടുക്കനെപ്പറ്റിയാണ്‌ വാര്‍ത്ത. ഹോട്ട്‌ ഡോഗ്‌ എന്ന വാക്ക്‌ വിവര്‍ത്തനം ചെയ്‌തപ്പോള്‍ സംഭവിച്ച ഗുരുതരമായ പിശക്‌. പണ്ടു റഷ്യനും ഇപ്പോൾ ചൈനീസും മാത്രം നന്നായി തർജ്ജമ ചെയ്യാനറിയുന്ന ദേശാഭിമാനിയ്ക്ക് അമേരിക്കൻ ഇംഗ്ലീഷ് പണ്ടേ തീരെ വശമില്ല. പദാനുപദ തർജ്ജമ ചെയ്താണു തഴക്കം. ഹോട്ട് ഡോഗ് എന്നു പറഞ്ഞാൽ അർത്ഥം ചൂടുള്ള പട്ടി എന്നു ദേശാഭിമാനി പറഞ്ഞാല്‍ ദേശാഭിമാനമുള്ള നമ്മള്‍ വിശ്വസിക്കണം. മാത്രമല്ല ദേശാഭിമാനി അമേരിക്കയെപ്പറ്റി പറഞ്ഞിട്ടുള്ള ഒരു വാർത്ത പോലും ഇന്നുവരെ കടുകിടെ തെറ്റിയിട്ടില്ല. അപ്പോൾ ഈ വാര്‍ത്തയും തെറ്റാന്‍ വഴിയില്ല.

അറുപത്തിയെട്ടു പട്ടികളെ പത്തുമിനിട്ടുകൊണ്ട് തിന്നു എന്നു പറഞ്ഞുവങ്കിലും തിന്ന പട്ടികള്‍ ജീവനുള്ളവയെയാണോ ചത്തവയെയാണോ എന്നു ദേശാഭിമാനി പറഞ്ഞിട്ടില്ല. പട്ടിയെ മുഴുവനെ തിന്നുവോ അതോ തോലുരിച്ച് ശേഷം കുടലും പണ്ടവും എല്ലാംകൂടി തിന്നോ അതോ പാചകം ചെയ്ത പട്ടിമാംസമാണോ തിന്നത് ഇതൊന്നും ദേശാഭിമാനിക്ക് ഗ്രഹ്യമില്ല. അതുകൊണ്ട് വിശദമായ വര്‍ത്ത ഒന്നു നോക്കികളയാം എന്നു കരുതി CNN നോക്കി. അപ്പോഴാണ് വാര്‍ത്തയുടെ യഥാര്‍ത്ഥകിടപ്പ് മനസ്സിലായത്. യഥാര്‍ത്ഥ വാര്‍ത്ത ഇവിടെ വായിക്കാം.