Search this blog


Home About Me Contact
2011-10-30

ഋതു പറഞ്ഞ കഥ-ഭാഗം-05  

എല്ലാറ്റിലും തുല്യപങ്കുണ്ടായിട്ടും സ്വന്തം വീട്ടുകാരുടെയും കൂട്ടുകാരുടേയും മുന്നിൽ താൻ മാത്രം തെറ്റുകാരനും സ്വവർഗ്ഗഭോഗിയുമായ് ചിത്രീകരിക്കപ്പെട്ടതിൽ അവന്‌ ആരോടും പരാതിയോ പരിഭവമോ ഇല്ല. അത് സ്വന്തം വിധി എന്നു വിശ്വസിക്കുമ്പോഴും വാവയുടെ കാപട്യമുള്ള മുഖം‍മൂടി ചീന്തി എറിയാൻ കഴിയാത്ത നിസഹായത അവനെ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ കൊണ്ടെത്തിച്ചുകഴിഞ്ഞു. ഇനി അവൻ സത്യങ്ങൾ മുഴുവൻ പറഞ്ഞാലും അവന്റെ അമ്മപോലും അവനെ വിശ്വസിക്കാത്ത ഒരു സാഹചര്യത്തിൽ എത്തിപെട്ടിരിക്കുന്നു അവൻ. എന്നിട്ടും വാവ ഇല്ലാതെ ഒരു ലോകത്തെകുറിച്ച് ചിന്തിക്കാൻ അവന്‌ കഴിയുന്നില്ല എന്നതാണ്‌ സത്യം. ദൈവ്വം മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച നിര്‍ജീവമായ ഒരു ജീവിതത്തിലൂടെയാണ് അവൻ കടന്നുപോകുന്നത്.

ഓര്‍മ്മകള്‍ സമ്മാനിച്ച മുറിവിൽ നിന്നും ഇപ്പോഴും ചോര പൊടിയുന്നു. ഒരിക്കലൂം തിരിച്ച് വരില്ല എന്ന് അറിയാം എന്നിട്ടും അവൻ കാത്തിരിക്കുന്നു. അവർ നട്ടുപിടിപ്പിച്ച മരം ഒരുപാട് വളര്‍ന്നിരിക്കുന്നു. ഋതുക്കള്‍ ആ മരത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കാലം മാറുമ്പോൾ പ്രക്യതിയും മാറും. പക്ഷേ കാലത്തിനൊപ്പം നടക്കാൻ അവന്‌ കഴിഞ്ഞില്ല. മൂകാംബികയിൽ വച്ച് ഒന്നിച്ചു ജീവിക്കുമന്ന ശപഥമെടുത്ത ദിവസം, ലോകത്തിന്റെ ഏതുകോണിലാണങ്കിലും എല്ലാവർഷവും രണ്ടുപേരും സൗപർണ്ണികാനദിയുടെ കരയിലുള്ള ആ സ്ഥലത്ത് വരുമന്ന് പരസ്പരം വാക്കുകൊടുത്തിരുന്നു. ഇന്നും അവൻ വാവയെയും പ്രതീക്ഷിച്ച് എല്ലാവർഷവും ആ നദിയുടെ കരയിൽ എത്തി നദിക്കരയെ ഇരുട്ടു വിഴുങ്ങും വരെ കാത്തിരിക്കും. കൂരിരുട്ടില്‍ അവൻ എന്താണ് തിരയുന്നത് എന്നു അവനുതന്നെ അറിയില്ല. കടന്നു പോയ പ്രകാശത്തിന്റെ നിഴൽപാടുകളാണോ അവൻ തിരയുന്നത്? എവിടയോ അലയുന്ന പ്രകാശത്തെ തന്‍റെ നെഞ്ചില്‍ ആവാഹിക്കാന്‍ കാത്തിരിക്കുന്ന ഇരുട്ട് അവനെ വല്ലാതെ ശ്വാസംമുട്ടിക്കുന്നു. അവൻ ചോദിക്കുന്നു, ഇരുട്ടിലേക്ക് സ്വപ്നങ്ങളെ നാം കടത്തിവിടുന്നത് എന്തിനാണ്? കണ്ടുതീരുന്ന സ്വപ്നങ്ങള്‍ ഇരുട്ടില്‍ നിഴലായി നമ്മളില്‍ നിന്നും പൊഴിഞ്ഞു പോകുന്നുണ്ടാവാം. ഇരുട്ടില്‍ ഉതിരുന്ന വാക്കുകള്‍ സ്വപ്നത്തിലേക്ക് ഉള്ള പാതിവഴിയിലാണ്. ജീവന്റെ ഒരു ഭാഗത്തെ ഹ്യദയത്തിൽ നിന്നടർത്തി മാറ്റാൻ കഴിയാതെ അവൻ ഇന്നും നമുക്ക് മുന്നിൽ കിടന്നു പിടയുകയാണ്‌. ചിലര്‍ ജീവിച്ചിരിക്കേ നഷ്ടപ്പെടുന്നു. മറ്റു ചിലരാകട്ടെ, നഷ്ടപ്പെട്ടിട്ടും ഹ്യദയങ്ങളിൽ ജീവിക്കുന്നു. ചിതറുന്ന മൂല്യങ്ങളും, ചിതലരിച്ച സ്നേഹബന്ധങ്ങളും നമ്മെ അസ്വസ്ഥ മാനസരാക്കുമ്പോൾ, നഷ്ടപ്പെടലിന്റെ വേദയിൽ പുളയുന്ന ഒരുവന്‌ ബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകം നശിക്കുന്നു.

എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, എത്രയൊക്കെ ആഗ്രഹിച്ചിട്ടും, രാത്രികാലങ്ങളിൽ വാവയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ എന്നവൻ നിലവിളിക്കുന്നു. ഋതുക്കൾ മാറിവരുന്നത്‌ പോലെ ഒഴിവാക്കാന്‍ ആവാത്ത ഏതോ ഒരു വിധി അവരെ അകറ്റിയിരിക്കുന്നു എന്നവൻ വിശ്വസിക്കുന്നു.......ഭീതിപ്പെടുത്തുന്ന ഏകാന്തതമാത്രമുള്ള മരണതാളം മുറുകുന്ന അവന്റെ കൊച്ചു ലോകത്തേക്ക് അവൻ വീണ്ടും തനിച്ചായി... വേദനയോടെ ആ സത്യം അവൻ അറിയുന്നു. ഇന്നലകളുടെ തിരുശേഷിപ്പുകള്‍ പേറിയുള്ള അവന്റെ ഈ യാത്ര അവനു നന്നേ മടുത്തിരിക്കുന്നു. ഓര്‍മകളുടെ ഈ കൂട്ടില്‍ നിന്നും അവന്‌ പറന്ന് അകലാൻ സമയമായിരിക്കുന്നു. പക്ഷേ അവന്റെ ചിറകുകള്‍ കരിഞ്ഞു. ഓര്‍മകള്‍ തണുത്തുറഞ്ഞ ഈ കൂട്ടില്‍ നിന്നും പുറത്തു കടക്കാന്‍ അവന്‌ കഴിയുന്നില്ല....ഓർമ്മകളിലും ജീവിതത്തിലും സങ്കടങ്ങള്‍ കൊണ്ട് മഴവില്ല് തീർത്ത്, മ്ലാനതയാർന്ന ഒരു യുവത്വം കൂടി നമുക്കുമുന്നിൽ എരിഞ്ഞടങ്ങുകയാണ്.
.

2011-10-19

ഋതു പറഞ്ഞ കഥ-ഭാഗം-04  

ഒരു വ്യഘ്രത്തെപോലെ അവൻ വാവയെ പിടിച്ചു വലിച്ചു നിലത്തിട്ടു. വാവയുടെ മുഖത്ത് ആഞ്ഞടിച്ചു. കത്തി എടുത്ത്‌ നെഞ്ചിലേക്ക് ആഞ്ഞാഞ്ഞു കുത്തി. മരണ വെപ്രാളത്തോടെ ഉരുണ്ടുമാറിയ വാവ ‌ കത്തിയുടെ വായ്ത്തലയിൽ പിടുത്തമിട്ടു. ബലപ്രയോഗത്തിനൊടുവിൽ ചോരയൊലിക്കുന്ന കൈകൊണ്ട് വാവ കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു. കൈകള്‍ കൂപ്പി എന്നെ ഒന്നും ചെയ്യരുത് എന്നു കരഞ്ഞു പറഞ്ഞു. അത് വകവെയ്ക്കാതെ അവൻ ബെല്‍റ്റ്‌ ഊരി വാവയെ തലങ്ങും വിലങ്ങും അടിച്ചു. കഴുത്തിൽ കുരിക്കിട്ട് വലിച്ചു. ശ്വാസം കിട്ടാതെ വാവ കിടന്നു പിടഞ്ഞു. വാവയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു. മരണ വെപ്രാളത്തോടെ ഒരിറ്റു ശ്വാസംകിട്ടാനായ് കിടന്നു പിടക്കുന്ന വാവയുടെ മുഖം കണ്ടപ്പോള്‍ അവനു സഹിച്ചില്ല. അവനറിയാതെ കുരുക്കിലെ പിടി അയഞ്ഞു. ബൽറ്റിലെ പിടിവിട്ടുകൊണ്ട് അവൻ വാവയുടെ കാലില്‍ വീണു. വാവയെ ഞാന്‍ മറ്റാര്‍ക്കും കൊടുക്കില്ല എന്നെ വിട്ടു പോകരുതെന്ന് കേണപേക്ഷിച്ചു. വീണുകിട്ടിയ നിമിഷ നേരം കൊണ്ട് അവന്റെ കൈ വിടുവിച്ച് വാവ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. അപ്പോഴേക്കും അവൻ തളര്‍ന്നു റൂമില്‍ വീണിരുന്നു...അല്പനേരം കഴിഞ്ഞു ഒരാള്‍ വാവയുമായി വന്നു. അതു വാവയുടെ പുതിയ കൂട്ടുകാരന്‍ അയിരുന്നു...പിന്നീട് അവിടെ നടന്നത് ഒന്നും വ്യക്തമായി അവന്‌ ഓര്‍ക്കാന്‍ കഴിയുന്നില്ല..വാഗ്വാദങ്ങൾ, കണക്കുകൾ, വധശ്രമം, കേസ്, കോടതി, ഭീഷണി....രാത്രി വളരെ വൈകി വീട്ടില്‍ വന്നു. അമ്മ വന്നു വാതിൽ തുറന്നു. എന്തോ പന്തികേടു തോന്നിയതുകൊണ്ട് അവർ ഒന്നും ചോദിച്ചില്ല. ഒന്നും മിണ്ടാതെ മുകളിലെ അവന്റെ മുറിയിലേക്ക് പോയി കട്ടിലിൽ വീണു.....കണ്ണുതുറക്കുമ്പോള്‍ മരുന്നിന്റെ മനം മടുപ്പിക്കുന്ന ഒരു ഹോസ്‌പിറ്റല്‍ വാർഡിലായിരുന്നു അവൻ. നടന്നതൊന്നും എന്താണന്നറിയാതെ അവന്റെ അമ്മ അടുത്തിരുന്നു കരയുന്നു. പലവട്ടം വാവയെ വിളിക്കുന്നു. വാവ ഫോൺ എടുക്കുന്നില്ല...

ഉപദേശങ്ങൾ, കുറ്റപ്പെടുത്തലുകൾ, മരുന്നുകൾ, കൗൺസിലിംങ്....ഹോസ്പിറ്റലില്‍ നിന്നും ഡിസ്‍ചാർജ് ചെയ്തു വീട്ടിലെത്തി മൂന്നാലു ദിവസങ്ങൾ കഴിഞ്ഞ് ഒരു രാത്രി അവൻ വാവയെന്നുറക്കെ നിലവിളിച്ചു ഞെട്ടിയുണർന്നു. അമ്മ വന്നു പുലരുവോളം അവന്റെ അടുത്തിരുന്നു. ഒരു ദിവസം സന്ധ്യാ നേരം നിലവിളക്കുകൊളുത്തി നാമജപം കഴിഞ്ഞ് മുറിയിലേക്ക് വന്ന അമ്മ കണ്ടത് അടച്ചിട്ട മുറിയിൽ കൈതണ്ടയിലെ ഞരമ്പു മുറിച്ച് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന അവനെയാണ്‌. അന്ന് മുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടാതിരിക്കാൻ അവർ കതകിന്റെ ഓടാമ്പലുകൾ പിഴുതുമാറ്റി. ഒരു ദിവസം കൂളിക്കാനായ് പോയ അവർ ഒരു ഉൾവിളിയിൽ തിരികെ വന്നു നോക്കിയപ്പോൾ ഫാനിൽ കുരിക്കിട്ടുകൊണ്ട് നിൽക്കുന്ന അവനെയാണ്‌ കാണുന്നത്. അന്നുമുതൽ രാവും പകലും ഒരുപോലെ ഉറക്കമില്ലാതെ ആ അമ്മ മകന്‌ കൂട്ടിരുന്നു. ഇടക്ക് തേങ്ങികരഞ്ഞും പരിഭവിച്ചും നിശബ്ദയായും അവന്റെ കട്ടിലിൽ വന്നിരുന്നു വാരിയൂട്ടി. അച്ഛൻ അവനോട് സംസാരിക്കതെയായി. അവരോട് എന്തു പറയണമന്നും എങ്ങനെ ആശ്വസിപ്പിക്കണമന്നും അറിയാതെ വിഷമിച്ച ദിവസങ്ങൾ. രണ്ടു ആഴ്ച കൊണ്ടു അവന്റെ ഭാരം പത്തൊന്‍പതു കിലോയോളം കുറഞ്ഞു. വാവപോലും അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കോലമായി മാറി‍. അവന്റെ സ്വപ്നങ്ങള്‍ തന്നിൽ നിന്ന് പറന്ന് അകന്നു കഴിഞ്ഞിരിക്കുന്നുവന്ന് അവനറിഞ്ഞു തുടങ്ങി. പലതവണ അവൻ വാവയോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ അതിന്‌ തയ്യാറായിരുന്നില്ല. ആശുപത്രിയുടെ ഇടുങ്ങിയ വരാന്തയില്‍, മരണത്തിന്റെ മണമുള്ള കിടക്കയിൽ അവൻ ഒറ്റയ്ക്ക് മണിക്കൂറുകള്‍ ആരെയോ കാത്ത്, ആരുടെയോ സാമിപ്യത്തിനായി കൊതിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടി. മാനസികമായി പൂര്‍ണമായും തളര്‍ന്ന അവനെ രണ്ടുമാസത്തെ ചികില്‍സകള്‍ക്കു ഒടുവില്‍ അവന്റെ അമ്മ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ പിന്നീടൊരിക്കലും വന്യമായ ഏകാന്തതയും മൗനവും അവനെ വിട്ടുപോയില്ല എന്നതായിരുന്നു സത്യം. അതിനു ശേഷം അവൻ വാവയെ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല ഫോണിൽപോലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ഇന്ന് അവനെ അയാൾ ഓര്‍ക്കുന്നുണ്ടാവുമോ എന്നുപോലും അറിയില്ല. പക്ഷേ അവൻ ഇന്നും ഓരോ നിമിഷവും അവനെ ഒരുപാട് സ്നേഹിച്ച, അവനെ സ്നേഹിക്കാനും പങ്കുവയ്ക്കാനും പഠിപ്പിച്ച അവന്റെ വാവയെ കുറിച്ചോർക്കും. നഷ്ടപ്പെട്ടുപോയ ദിനങ്ങൾ മനസ്സിൽ തികട്ടിവരും.

എല്ലാ ആഴ്ച്ചയും പതിവായി അവനെ വിളിച്ചിരുന്ന വാവയുടെ അമ്മയും പിന്നീട് ഒരിക്കലും അവനെ വിളിച്ചിട്ടില്ല. അവൻ വിളിക്കുമ്പോഴൊക്ക ഫോൺ എടുത്തിട്ട് ഇനി മേലിൽ വിളിക്കരുതന്ന് താക്കീത് ചെയ്ത് ഫോൺ വയ്ക്കും. വാവയുടെ അമ്മയും ഏട്ടന്മാരും അവനെ അത്രത്തോളം വെറുത്തു കഴിഞ്ഞിരുന്നു. അവനെ അനുജനെപ്പോലെ സ്നേഹിച്ച തന്റെ മകനെ സ്വവർഗ്ഗാനുരാഗത്തിനും സ്വവർഗ്ഗ ഭോഗത്തിനും പ്രേരിപ്പിക്കുകയും അതിന്‌ തയ്യാറാകാത്തതിനാൽ വധിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരുവനോട് ഏതമ്മക്കാണ്‌ ക്ഷമിക്കാൻ കഴിയുക? വാവ സത്യങ്ങൾ മൂടിവച്ചുകൊണ്ട് ഋതു സ്വർഗ്ഗാനുരാഗിയാണന്ന് ധരിപ്പിച്ച് അവനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കായാണന്ന് സ്വന്തം അമ്മയോടും ഏട്ടന്മാരോടും പറയുമ്പോൾ അവർ അത് അക്ഷരം പ്രതിവിശ്വസിക്കുമ്പോൾ എങ്ങനെ അവരെ കുറ്റം പറയാനാവും?
തുടരും........

2011-09-28

ഋതു പറഞ്ഞ കഥ-ഭാഗം-03  

വാവയുടെ ഏട്ടന്റെ കല്യാണം വന്നെത്തി. അതു അവർക്ക് ഒരു ഉത്സവം അയിരുന്നു. ക്ഷണകത്തടിക്കാനും, തമിഴ്നാട്ടില്‍ നിന്നും കല്യാണപുടവ വാങ്ങാനും, കല്യാണ സദ്യക്കുള്ള വിഭവങ്ങൾ സെറ്റ് ചെയ്യാനും എല്ലാറ്റിനും ഋതു മുന്‍പില്‍തന്നെ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട്‌ ആഴ്ച കടന്നു പോയി. പെട്ടന്ന്‌ വാവയുടെ സംസാരത്തില്‍ ചില മാറ്റങ്ങള്‍ വന്ന്‌ തുടങ്ങിയത് അവൻ അറിഞ്ഞു. ഒരു ദിവസം രാത്രിയിൽ വാവ അവനെ വിളിച്ച്, വാവക്കു സ്വവര്‍ഗ്ഗരതിയിൽ നിന്നും രക്ഷപ്പെടാൻ തോന്നുന്നു, അതിനു കൊച്ചിയിലെ പ്രഗൽഭനായ ഒരു മനശാസ്ത്രക്ഞന്റെ അടുത്തു നിന്നും ചികില്‍സ തേടുന്നു എന്നു പറഞ്ഞു. അത് കേട്ടപ്പോൾ എന്ത് മറുപടി കൊടുക്കണമെന്ന് അവന്‌ അറിയില്ലായിരുന്നു. വാവ തുടര്‍ന്നു, 'ഇനി മുതൽ നമുക്ക് നല്ല സുഹൃത്തുക്കളായി മാത്രമിരിക്കാം'. അവൻ വല്ലാതെ തളര്‍ന്നു പോയ ദിവസമായിരുന്നു അത്‌. അന്നു മുഴുവന്‍ സമയവും അവൻ ആലോചിച്ചു, "താൻ വാവയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു, വാവയുടെ നന്മ ആഗ്രഹിക്കുന്നു". അതുകൊണ്ട് തന്നെ വാവയുടെ ആഗ്രഹത്തിനു അവൻ ഒരു തടസം ആകാൻ പാടില്ല‌ എന്നു മനസില്‍ ഉറപ്പിച്ചു. അന്ന് പതിവ്‌ കോളുകള്‍ പോലും അവന്റെ വാവ കൊടുത്തില്ല. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുദിവസം വല്ലാതെ തനിച്ചായ പോലെ തോന്നി അവന്‌. രാത്രിയില്‍ അവൻ വാവയെ വിളിച്ചു. എന്നും പുലരുവോളം വാതോരാതെ അവനോടു സംസാരിക്കുന്ന വാവ മറ്റൊരു സത്യംകൂടി പറഞ്ഞു. വാവ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു, വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നപോലെയും ഭൂമി കീഴ്‍മേൽ മറിയുന്നതുപോലെയും അവനു തോന്നി. തന്റെ നിയന്ത്രണം വിട്ടുപോകുന്നതും തനിക്കു ചുറ്റും എന്താണു സംഭവിക്കുന്നതെന്നും മനസിലാക്കുവാൻ കഴിയാത്ത അവസ്ഥ. രാത്രിയിൽ ഒരു ഭ്രാന്തനെ പോലെ അവൻ ഉറക്കെ കരഞ്ഞു. അവനോട് ഒന്ന് സംസാരിക്കാന്‍, ഒന്നു ആശ്വസിപ്പിക്കാൻ അവന്റെ വാവ തയ്യാറായില്ല. ആ രാത്രി ഇന്നലെപ്പോലെ ഇപ്പോഴും അവൻ ഓര്‍ക്കുന്നു. ഇരുട്ടിനെ കീറിമുറിക്കുന്ന മിന്നലിന്റെ വെളിച്ചത്തിൽ കരഞ്ഞുകൊണ്ട് മുറിയില്‍ ഒരു ഭ്രാന്തനെ പോലെ ആരെയോ തിരഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വെളിയിൽ തിമിർത്ത് പെയ്യുന്ന മഴ അവന്റെ ഒച്ചയെ മുക്കികളഞ്ഞു.

നേരം പുലർന്നു. അവന്‌‌ വാവയെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അയാൾ ഫോൺ എടുക്കുന്നില്ല. ഒരു വാശിപോലെ നിർത്താതെ അവൻ വിളിച്ചുകൊണ്ടിരുന്നു. അവന്റെ മനസിന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമാകുന്നപോലെ തോന്നി. ആ ദിവസം വെള്ളമോ, ആഹാരമോ കഴിക്കാൻ അവന്‌‌ തോന്നിയില്ല. ചോറു വിളമ്പി വെച്ച് അമ്മ വന്നു വിളിച്ചപ്പോൾ വിശക്കുന്നില്ല, ഇപ്പോൾ വേണ്ട എന്നു കള്ളം പറഞ്ഞു. രാവിലെയും വൈകിട്ടും അമ്മ കൊണ്ടുകൊടുത്ത ചായ വാഷ് ബേസിനിൽ കമഴ്‍തി പൈപ്പ് തുറന്നു വിട്ടു. രാത്രിയിൽ കൂട്ടിലിട്ട വെരുകിനെപോലെ മുറിയിൽ ഉലാത്തികൊണ്ടിരുന്നു. ഇടക്ക് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു. ക്ഷീണം കാരണം അന്ന് പുലര്‍ച്ചെ എപ്പോഴോ അവൻ ഒന്ന് മയങ്ങി. നേരം പുലര്‍ന്നപ്പോള്‍ അവന്‌ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. എന്നിട്ടും ആഹാരം കഴിക്കാൻ തോന്നിയില്ല. ആ ദിവസം മുഴുവൻ അവൻ അവന്റെ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടി. ഇടക്കെപ്പോഴങ്കിലും ഫോൺ റിം‍ങ് ചെയ്താൽ ഓടിചെന്ന് എടുത്തു നോക്കും. വീണ്ടും നിരാശനാകും. എന്താണ് വാവ തന്നോട് ഇങ്ങനെ എന്നവൻ അവനോട് തന്നെ അവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു.

അവരുടെ ഫോണുകള്‍ തമ്മിൽ ഫ്രീ കോളുകള്‍ അയിരുന്നു. പോസ്റ്റ്‍ പെയ്ഡ് ആയതിനാല്‍ വാവയുടെ കോൾവിവരങ്ങള്‍ അവന്‌ ഇന്റർനെറ്റ് വഴി അറിയാമായിരുന്നു. കൺക്ഷൻ പ്രൊവൈഡറിന്റെ വെബ്സൈറ്റിൽ അവൻ ലോഗിൻ ചെയ്ത് വാവയുടെ മൊബൈലിൽ നിന്നും പോകുകയും വരികയും ചെയ്യുന്ന കോളുകൾ പരിശോധിച്ചു. വാവ തന്റെ നമ്പരിലേക്കുള്ള ഫ്രീ കോൾ മറ്റൊരു നമ്പറിലേക്ക് മാറ്റിയിരിക്കുന്നു‍. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറായിരിക്കുമന്ന് അവൻ ഊഹിച്ചു. അവന്റെ മനസില്‍ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. ആ ഫോൺ നമ്പറിലേക്ക് തുടരെ അവൻ വിളിച്ചു. പക്ഷേ ഫോൺ എടുക്കുന്നില്ല. അവസാനം എങ്ങനെയും ആ ഫോൺനമ്പർ ആരുടേതാണന്ന് കണ്ടെത്താൻ അവൻ തീരുമാനിച്ചു.

രാവിലെ തന്നെ അവൻ കോട്ടയം സി.എം.എസ് കോളേജിലുള്ള ആൻമേരി എന്ന തന്റെ സുഹ്യത്തിന്റെ അടുത്തെത്തി. അവളെകൊണ്ട് മറ്റൊരു ഫോൺ നമ്പറിൽനിന്നും വിളിപ്പിക്കുക. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറാണോ എന്ന് ഉറപ്പാക്കുക. എങ്കിൽ എല്ലാം ആ പെൺകുട്ടിയോട് തുറന്നു പറയുക വാവയുമായുള്ള ബന്ധത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കുക. അതുമാത്രമായിരുന്നു അവന്റെ ലക്ഷ്യം. കാരണം വാവയെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ അവന്‍ തയ്യാറല്ലായിരുന്നു. അവൻ കൊടുത്ത നമ്പറിലേക്ക് ആൻമേരി തന്റെ ഫോണിൽ നിന്നും ഡയല്‍ ചെയ്തു. ഒറ്റ റിം‍ങിൽ തന്നെ ഫോൺ എടുത്തു. ഹലോ ഇതാരാണ്‌ എന്ന ചോദ്യത്തിന്‌ "ഞാൻ ഋതുവിന്റെ സുഹ്യത്താണ്‌ എന്ന്" അവള്‍ മറുപടി പറഞ്ഞപ്പോഴേക്കും മറുതലക്കൽ നിന്നും ഫോൺ കട്ടുചെയ്തു. പിന്നീട് എത്ര വിളിച്ചിട്ടും ഫോൺ എടുക്കിന്നില്ല. ഏതോ പുരുഷനാണ്‌ ഫോൺ എടുത്തതന്ന് അവൾ പറഞ്ഞതുകേട്ട അവൻ ആകെ തകര്‍ന്നു പോയി. എന്നിട്ടും അവന്റെ വാവ അവനോടു അങ്ങനെ ഒരിക്കലും ചെയ്യില്ല്ല്ല എന്നു സ്വയം വിശ്വസിച്ചു. വീടുവരെ എങ്ങനെ അവൻ ഡ്രൈവ് ചെയ്തു എന്നു ഇപ്പോഴും അവൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. വീട്ടില്‍ എത്തി അവൻ പലവട്ടം വാവയെ വിളിച്ചു. ഒടുവില്‍ വാവ കോള്‍ എടുത്തു. അവൻ ആ ഫോൺ നമ്പറിനെപറ്റി ചോദിച്ചപ്പോള്‍ അത് വാവയുടെ പുതിയ കൂട്ടുകാരന്‍ ആണെന്ന് പറഞ്ഞു. അവന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമായി ഒരു ഭ്രാന്തനെ പോലെ അവൻ ഉറക്കെ നിലവിളിച്ചുകൊണ്ട് തല ജനല്‍ കമ്പികളില്‍ ആഞ്ഞിടിച്ചു. നിനക്ക് എന്താ വട്ടുപിടിച്ചുവോ എനു ചോദിച്ചുകൊണ്ട് വാവ ഫോൺ കട്ടുചെയ്തു.

ആ രാത്രിയും അവന്‌ ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോന്നോർത്തു കരഞ്ഞു. വാവയോടൊപ്പം ചിലവിട്ട നിമിഷങ്ങൾ. യാത്ര ചെയ്ത സ്ഥലങ്ങൾ, ഉറങ്ങാതെ വാവയുടെ മടിയിൽ തലവച്ച് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരുന്നു കഥ പറഞ്ഞ രാത്രികൾ. മാറിൽ പതിഞ്ഞ വാവയുടെ നഖപാടുകളിലൂടെ വിരലോടിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട് തന്റെ ലോകം ശൂന്യമായതുപോലെ അവന്‌ തോന്നി. കടിഞ്ഞാണില്ലാത്ത ചിന്തകളുടെ ഒടുവിൽ പ്രതികാരം അവന്റെ മനസ്സിനെ കീഴടക്കി. ഒടുവില്‍ അവനെ തള്ളിപ്പറഞ്ഞ അവന്റെ വാവയെ കൊന്നിട്ട് ആത്മഹത്യ ചെയ്യാൻ അവൻ തീരുമാനിച്ചു.

എവിടെ വച്ച് എങ്ങനെ വാവയെ കൊല്ലണം, മരിക്കണം എന്നൊക്കെ അവൻ മനസ്സിൽ തീരുമാനിച്ചുറച്ചു. ഷോൾഡർ ബാഗിൽ രണ്ടുകത്തിയും ഒരു കയറും കരുതി വച്ചു. രാവിലെ ഒൻപതു മണിക്ക് വാവ ജോലിക്ക് പോകുന്നതിനു മുൻപ് താമസിക്കുന്നിടത്തെത്തണം. പുലർച്ചെ നാലര മണിയോടെ കാറും എടുത്ത് വാവയെ കാണാന്‍ എറണാകുളത്തേക്ക് അവൻ പുറപ്പെട്ടു. അവൻ നന്നേ ക്ഷീണിതനായിരുന്നു. രണ്ടു മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ടും ഉറങ്ങിയിട്ടും. എന്നാൽ ക്ഷീണം വകവെക്കാതെ അതിവേഗത്തിൽ അവൻ ഡ്രൈവ് ചെയ്തു. മേഴ്സിഡസ് ബൻസിന്‌ വേഗം പോരാ എന്നും വഴികൾ അനന്തമായ് നീണ്ടുകിടക്കുന്നതായും അവന്‌ തോന്നി. ട്രാഫിക് ബ്ളോക്കുകളിലും സിഗ്നലുകളിലും കാത്തുകിടക്കാതെ അവൻ ഡ്രൈവു ചെയ്തു. ഏകദേശം ഒന്‍പത് മണിയോടെ വാവ താമസിക്കുന്ന വില്ലയുടെ മുന്‍പില്‍ എത്തി. ബാഗിൽ നിന്നും കത്തിയെടുത്ത് കൈയ്യിൽ പിടിച്ചുകൊണ്ട് കോളിം‍ങ് ബെല്ലിൽ വിരലമർത്തി. കതകു തുറന്നതും, ഞൊടിയിടയിൽ വാവയെ തള്ളി അകത്തേക്കിട്ടുകൊണ്ട് അവൻ വാതിൽ അടച്ച് കുറ്റിയിട്ടു. അപ്രതീക്ഷിതമായ് കൈയ്യിൽ കത്തിയുമായ് അവനെ കണ്ടു പേടിച്ചു വിറച്ച വാവ അകത്തെ മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ വാവയുടെ കണ്ണിൽ മിന്നിമറയുന്ന ഭയം അവനിൽ ഗൂഡമായ ഒരു ആനന്ദം നിറക്കുന്നുണ്ടായിരുന്നു. എന്തക്കയോ തീരുമാനിച്ചുറച്ചപോലെ കൈയ്യിൽ തിളങ്ങുന്ന വായ്ത്തലയുള്ള കത്തിയുമായ്, അവന്റെ അഗ്നിപറക്കുന്ന കണ്ണുകളിലേക്ക് നോക്കി പേടിച്ച് നിൽക്കുന്ന വാവയുടെ നേർക്കവൻ നടന്നടുത്തു.

തുടരും........

2011-08-23

ഋതു പറഞ്ഞ കഥ-ഭാഗം-02  

ഋതുവും വാവയും തമ്മിലുള്ള ബന്ധം ക്രമേണ അവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്‌ കാരണമായി. വാവ ഋതുവിന്റെ വീട്ടിലെ അംഗമായിമാറാന്‍ അധികനാൾ വേണ്ടി വന്നില്ല. അവന്റെ അച്ഛനും അമ്മയ്ക്കും വാവയെ ജീവനായിരുന്നു. വാവ സ്വന്തം അച്ഛനും അമ്മയും പോലെ അവരെയും സ്നേഹിച്ചു. ജീവിതത്തില്‍ വീടുവിട്ടു നില്‍ക്കാത്ത ഋതു ദിവസങ്ങളോളം വാവയുടെ വീട്ടില്‍ പോയി താമസിച്ചു. വാവ അവന്റെ വീട്ടിലും. ഋതുവിനെപോലെ ഒരാൾക്ക് അതു ഒരു പുതിയ ലോകം ആയിരുന്നു. അച്ഛനും അമ്മയും അവനും മാത്രമായിരുന്ന ചെറിയ ലോകത്തില്‍ നിന്നും വന്ന അവന്‌ അതു സന്തോഷത്തിന്റെ നാളുകളായിരുന്നു. വാവയുടെ ഏട്ടന്മാര്‍ അവനെ സ്വന്തം അനുജനെ പോലെ കരുതി. ദൈവീക ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ഐശ്വര്യമുണ്ടായിരുന്നു വാവയുടെ അമ്മയ്ക്ക്. അവന്‌ ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു ആ അമ്മയെ. ഒരിക്കല്‍ അവരെ ചേര്‍ന്നു നിര്‍ത്തി ഈ സ്നേഹബന്ധം ഒരിക്കലും പിരിയരുതേയെന്ന് ‌വാവയുടെ അമ്മ പറഞ്ഞു. അവന്റെ വാവയ്ക്ക്‌ അവനെ ജീവനായിരുന്നു. കുട്ടിക്കാലത്ത് നഷ്ടമായ പലതും അവന്‌‌ ആ വീട്ടില്‍ നിന്നും കിട്ടി. വിശാലമായ തൊടി, ശംഖനാദം കേട്ടുണരുന്ന ഗ്രാമം, ഏട്ടന്മാരുടെ സ്നേഹം, നിറയെ അംഗങ്ങളുള്ള ഒരു വീട്ടിലെ വലിയ വലിയ സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഃഖങ്ങളും അതിലുപരിയായി അവന്റെ വാവയുടെ സ്നേഹവായ്പുകൾ.

അങ്ങനെയിരിക്കെ ഋതുവിന്റെ ഓഫീസിലെ ചില പ്രശ്നങ്ങള്‍ കാരണം പെട്ടന്ന് അവൻ ജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചു. ആ സമയം വാവയാണ്‌ അവനെ ആശ്വസിപ്പിച്ചതും ധൈര്യം കൊടുത്തതും‌. അവന്‌ ഒന്നിനും ഒരു കുറവും വരാതെ അവന്റെ വാവ നോക്കി. അവൻ പോലുമറിയാതെ അവന്റെ പേഴ്സില്‍ വാവ പണംവയ്ക്കുമായിരുന്നു. ഏത് ജന്മത്തിന്റെ പുണ്യം കൊണ്ടാണ് വാവയെ അവന്‌ കിട്ടിയതെന്ന് അവൻ ചിന്തിച്ച ദിവസങ്ങളായിരുന്നു അത്. വാവയോടുള്ള സ്നേഹം കൊണ്ട് അവൻ തന്റെ പല നല്ല സുഹൃത്തുക്കളെയും ഒഴിവാക്കി തുടങ്ങിയിരുന്നു. അവന്റെ ലോകം മുഴുവന്‍ വാവയായിരുന്നു. ജീവിതത്തില്‍ ഒരു മിഠായി പോലും പങ്കുവച്ചിട്ടില്ലാത്ത അവന്‍ അവന്റെ ശരീരവും ജീവിതം വാവയ്ക്ക് വേണ്ടി മാത്രം മാറ്റിവച്ചു. അവരുടെ പ്രൊഫഷൻ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു. എങ്കിലും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി ഒരു നല്ല ബിസിനസ് തുടങ്ങാന്‍ അവർ തീരുമാനിച്ചു. അവരുടെ യഥാർത്ഥ ബന്ധത്തെകുറിച്ച് അറിയാത്ത വീടുകാര്‍ക്കും അതില്‍ സന്തോഷം തോന്നി.

അങ്ങനെ ഇരിക്കെ വാവ എറണാകുളത്തിന് അടുത്ത് ചെറായി എന്ന സ്ഥലത്ത് ഒരു ബീച്ച് റിസോർട്ടിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. വാവയുടെ നാട് പുനലൂര്‍ അയിരുന്നു. അതിനാല്‍ എല്ലാ ആഴ്ചയും ശനിയും ഞായറും കോട്ടയത്തുള്ള ഋതുവിന്റെ വീട്ടില്‍ വന്നു നില്‍ക്കുമായിരുന്നു. ഋതുവിനും വാവക്കും അത് സന്തോഷത്തിന്റെ നാളുകളായിരുന്നു. പുനലൂര്‍ പോകുമ്പോൾ അവർ ഒരുമിച്ചായിരുന്നു പോകാറുള്ളത്. രണ്ടു വീടുകളും അവർക്ക് ഒരുപോലെ തന്നെ ആയിരുന്നു. ഒരാഴ്ച വാവ വീട്ടില്‍ വന്നില്ലെങ്കില്‍ അവന്റെ അയല്‍പക്കത്തുള്ളവർവരെ വാവയെ തിരക്കുമായിരുന്നു. അവന്‌ എല്ലാവരും ഉണ്ടന്ന് അവൻ വിശ്വസിച്ചു. അവന്‌ മനസില്‍ ഒരുപാട് സന്തോഷം തോന്നി. വീട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ വാവയുടെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നത് അവന്‍ കണ്ടിട്ടുണ്ട്. ഒരോ ആഴ്ചയും വന്നു പോകുമ്പോള്‍ വാവ അവനെ കൊണ്ടു അയാളുടെടെ മാറില്‍ കടിച്ചു പാടു വീഴ്താന്‍ ആവശ്യപ്പെമായിരുന്നു. കാരണം അവന്റെ സ്നേഹവും സാന്നിധ്യവും വാവയ്ക്ക് അത്രമാത്രം പ്രിയപ്പെട്ടവ ആയിരുന്നു.

അവർ ചേർന്ന് ഒരു റിസോർട്ട് ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനായി കുറെ സ്ഥലങ്ങള്‍ കാണുകയും വാവയുടെ ഒരു ബന്ധുവിന്റെ സഹായം തേടുകയും ചെയ്തു. അവർ ഒരുമിച്ചു നില്‍ക്കാന്‍ അവരെക്കാളും സന്തോഷം അവരുടെ വീട്ടുകാര്‍ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ റിസോർട്ട് ആരംഭിക്കുന്നതിന് വീട്ടിൽ ആർക്കും ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. സന്തോഷവും ചെറിയ ചെറിയ യാത്രകളും അവരുടെ ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കി. ഒരു കോഫി ഗ്ലാസില്‍ നിന്നും അവർ പരസ്പരം ഷെയർ ചെയ്തു കുടിച്ചിരുന്നു. വാവയുടെ അമ്മ അവർക്ക് ഒരുപാത്രത്തിൽ ചോറുവിളമ്പി.

വാവയുടെ വരവോടെ അവന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. അവന്റെ വാക്കുകളിൽ പറഞ്ഞാൽ സ്നേഹം കൊണ്ട് വാവ അവനെ മാറ്റി എന്നു പറയുന്നതാണ് കൂടുതല്‍ ശരി. പൊതുവേ പരുക്കന്‍ സ്വഭാവമായ അവന്‌‌ സൗമ്യശീലം വന്നതില്‍ അവന്റെ അമ്മ ഒരുപാട് സന്തോഷിച്ചു. വാവ ഉറങ്ങുമ്പോൾ പലരാത്രികളും ജനാലയിലൂടെ മുറിയിലേക്കരിച്ചെത്തുന്ന ചന്ദ്രശോഭയിൽ അവൻ വാവയെ നോക്കിയിരികാറുണ്ട്. ഈ ഒരു ജന്മത്തില്‍ മാത്രം അല്ല ഇനിയേത് ജന്മങ്ങള്‍ എടുത്താലും വാവ അവന്‌ കൂട്ടായി വരണമെന്ന് അവന്‍ പ്രാര്‍ത്ഥിച്ചു. പ്രണയത്തിന്‍റെ മധുരമുള്ള കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും പിരിയാന്‍ പറ്റില്ലെന്ന് അവർക്ക് പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നു.

വാവ ഏറ്റവും കൂടുതല്‍ വിഷമിച്ചു അവൻ കണ്ടിരിക്കുന്നത് അയാൾക്ക് അതികഠിനമായ തലവേദന (കൊടിഞ്ഞി) വരുമ്പോഴാണ്. അപ്പോൾ അയാൾ കട്ടിലിൽ കിടന്ന്‌ വേദനകൊണ്ട് പിടയുന്നത് പലപ്പോഴും കണ്ടു നില്‍ക്കാന്‍ അവന്‌ കഴിഞ്ഞിരുന്നില്ല. രാത്രികാലത്ത് തലവേദന വരുമ്പോള്‍ അവന്റെ മടിയില്‍ കിടത്തി വാവയുടെ മുഖം കൈകള്‍ കൊണ്ടു വലയം ചെയ്തു പിടിക്കുമായിരുന്നു. പഞ്ഞിയിൽ വെള്ളം നനച്ച് അയാളുടെ നെറ്റിയിൽ ഇട്ട്കൊടുത്തുകൊണ്ട് വെളുക്കോളം കാവലിരിക്കും. തലവേദനക്കു എറണാകുളത്തു ഒരു പ്രശസ്തനായ ഡോക്ടറെ കാണിക്കാന്‍ അവന്റെ അച്ഛന്‍ വാവയെ കൊണ്ടുപോയി. മുപ്പത് ദിവസത്തെ മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. രാവിലെയും വൈകിട്ടും മരുന്ന് കഴിക്കാൻ പതിവായി അവൻ വാവയെ വിളിച്ചു ഓര്‍മ്മിപ്പിച്ചു. അന്നും ഇന്നും അവന്റെ പ്രാര്‍ത്ഥനകളില്‍ ആദ്യസ്ഥാനം അവന്റെ വാവക്കാണ്‌.

അവരുടെ സ്നേഹം മഴയായി പൊഴിഞ്ഞതും നദിയായി വളര്‍ന്നതും വളരെ വേഗത്തില്‍ അയിരുന്നു. നദികള്‍ പാറകള്‍ നിറഞ്ഞ ഇടതിങ്ങിയ തുരുത്തുകളിലൂടെ പലപ്പോഴും ഒഴുകിയിരുന്നു. വാവ സ്നേഹം കൊണ്ടു പലപോഴും അവനെ വീര്‍പ്പുമുട്ടിച്ചിരുന്നു. വാവ കൊടുക്കുന്ന സ്നേഹം ഏതളവില്‍ തിരികെ നല്‍കുമെന്ന് പലപോഴും അവൻ ചിന്തിച്ചിട്ടുണ്ട്. ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാക്കുന്ന വാവയെ, അതുകഴിഞ്ഞ് കെട്ടിപിടിച്ച് തെരുതെരെ ഉമ്മവെയ്ക്കുന്ന വാവയെ അവൻ ഒരുപാട് സ്നേഹിച്ചിരുന്നു. കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും മറ്റുമായി ദിവസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ വാവയുടെ ഏട്ടന്‌ കല്യാണ ആലോചനകള്‍ തുടങ്ങി. ഒരു അനുജന്റെ സ്വാതന്ത്ര്യം അവന്‌ അവിടെയും ഉണ്ടായിരുന്നു. ആ സ്വാതന്ത്ര്യം കൂടെപിറപ്പകള്‍ ഇല്ലാത്ത അവൻ ഒരുപാട് ആസ്വദിച്ചിരുന്നു. ആ വീട്ടിലെ അവനുള്ള അടുപ്പം കൊണ്ടു തന്നെ, എല്ലാ കാര്യങ്ങളും വാവയുടെ അമ്മ അവനെ വിളിച്ച് പറയുകയും, അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി പെണ്ണ് കാണാന്‍ അവരുടെ ഒപ്പം ഒരു അനുജനെപോലെ അവനും പോകുമായിരുന്നു. ഇന്നും അവനു കിട്ടിയ ഈ മഹാഭാഗ്യം ഓര്‍ക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നു. ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം തന്നെ ലഭിക്കുന്ന അവസ്ഥയിലൂടയാണ്‌ അവൻ കടന്നുപോയ്കൊണ്ടിരുന്നത്. പക്ഷേ കാലത്തിന്‍റെ കണക്ക് മറ്റൊന്നായിരുന്നു....
തുടരും........

2011-08-07

ഋതു പറഞ്ഞ കഥ-ഭാഗം-01  

ഇത് ഒരു കഥയല്ല. യാഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ച. ഇതിലെ കഥാപാത്രങ്ങൾ ഇന്നും, നമുക്കിടയിൽ ജീവിച്ചിരിക്കുന്നു. കാണപ്പെടാതെ അറിയപ്പെടാതെ പോകുന്ന അനേകം ജീവിതങ്ങളുടെ പ്രതിനിധി മാത്രമാണിവർ. വിദ്യാഭ്യാസത്തെയോ കുടുംബ പശ്ചാത്തല- ത്തെയോക്കാൾ ഒരു മനുഷ്യന്റെ സ്വഭാവത്തെയോ ശീലങ്ങളെയോ രൂപീകരിക്കുന്നതിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് അവൻ കടന്നു വരുന്ന വഴികളാണ്‌. മെൻസ് ഹോസ്റ്റലുകളിലും, ബോർഡിംങ് സ്കൂളുകളിലും വർധിച്ചുവരുന്ന സ്വവർ‍ഗ്ഗാനുരാഗ പ്രവണത ഇതിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.റ്റി-യിലെ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ ഒരു സർവേയിൽ ഏതാണ്ട് പതിനഞ്ച് ശതമാനംപേർ സ്കൂൾ ഹോസ്റ്റലുകളിലോ, എൻട്രൻസ് കോച്ചിംങ് സമയങ്ങളിലോ, ഐ.ഐ.റ്റി ഹോസ്റ്റലുകളിലോ സ്വവർഗ്ഗരതി ആസ്വദിച്ചിട്ടുള്ളവരാണ്‌. അടുത്തിടെ മദ്രാസ് ഐ.ഐ.റ്റിയിലെയും ബോംബെ ഐ.ഐ.റ്റിയിലെയും കാമ്പസ് മാഗസിനുകളായ ഇൻസൈറ്റിലും (Insight), ദി ഫിഫ്‍ത് എസ്റ്റേറ്റിലും (The Fifth Estate) വന്ന രണ്ട് ആർട്ടിക്കിളുകൾ ഈ സർവേയുടെ ആധികാരികതയെ ബലപ്പെടുത്തുന്നു. ഒരു പരിധിവരെ അണുകുടുംബങ്ങളുടെ ആവിർഭാവവും അതുവഴി സ്വാഭാവികമായും അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലും ഏകാന്തയുമായിരിക്കാം ദിനംപ്രതി സ്വവർഗ്ഗാനുരാഗികളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിക്കാനുള്ള കാരണങ്ങളിലൊന്ന്.

ഒരു ആക്ടീവിസ്റ്റ് എന്ന നിലയിൽ സ്വവർഗ്ഗാനുരാഗത്തെയും സ്വവർഗ്ഗ രതിയെകുറിച്ചും എന്റെ ബ്ളോഗിലൂടെ ഞാൻ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പോസ്റ്റുകൾ വഴി ജീടോക്കിൽ വന്ന് എന്നെ പരിചയെപ്പെടുകയും, സ്വന്തം അനുഭവങ്ങൾ, എന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കണമന്ന് അഭ്യർത്ഥിക്കയും ചെയ്ത ഋതു എന്ന ഇരുപത്തിമൂന്ന് വയസ്സുമാത്രം പ്രായമുള്ള കോട്ടയത്തുകാരൻ ചാറ്റിലൂടയും ഫോണിലൂടയും എന്നോട് പറഞ്ഞ അവന്റെ സ്വന്തം കഥയാണിത്. ഇതിലെ വ്യക്തികളുടെ പേരോ ഫോൺ നമ്പറോ‌ വെളിപ്പെടുത്തരുതന്ന് അഭ്യർത്ഥിച്ചിട്ടുള്ളതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലെ കനത്ത മഞ്ഞുപൊഴിയുന്ന ഒരു രാത്രിൽ, കൊറിയയിലെ എന്റെ മുറിയിൽ ഓണലൈൻ ആയിരിക്കുമ്പോൾ, ജീടോക്കിൽ ലോഗിൻ ചെയ്ത് അവൻ എനിക്ക് ടൈപ്പ് ചെയ്തു തുടങ്ങി.

"എന്റെ മനസിനേയും ജീവിതത്തെയും തകര്‍ത്തു കളയുകയും എന്നാല്‍ എനിക്ക് തിരിച്ചറിവ് ഉണ്ടാക്കി തരുകയും ചെയ്ത ഒരു സംഭവമാണ് ഡോ. പ്രശാന്തിന്റെ മഴനൂലുകൾ എന്ന ബ്ളോഗിലൂടെ പങ്കുവയ്ക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഇത് എന്റെ ജീവിതത്തിന്റെ നന്ദിപ്രകടനമാണ്, ജീവിതമേ നീ എനിക്ക് തന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കും വലിയ വലിയ ദുഃഖങ്ങള്‍ക്കും നന്ദി...വെയിലിനും, തണലിനും, മഞ്ഞിനും, മഴക്കും എല്ലാം നന്ദി...സമാനഹൃദയരായ എന്റെ പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്കും ഒരുപിടി വാക്കിന്‍റെ പൂക്കളിലൂടെ ഒരായിരം നന്ദി....എന്റെ കഥ മുഴുവൻ ഡോ. പ്രശാന്തിനോട് പറഞ്ഞു പൂര്‍ത്തിയാക്കാന്‍ എനിക്ക്‌ കഴിയുമോ എന്ന് വിശ്വാസമില്ല...കഴിയാതെ വന്നാല്‍ അതിനർത്ഥം ഞാൻ ജീവിച്ചിരിപ്പില്ല എന്നാണ്‌.‍.......

വാഴ്വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്ക് അതീതമായി ഓര്‍മ്മയുടെ ഏകാന്തമായ കൂടുകള്‍ ഉണ്ട്. പകലില്‍ അലഞ്ഞുതിരിയുന്ന ആശകള്‍ നിശബ്ദമായി രാത്രിയില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടിവിളിക്കുന്നു...മ്യദുവായ ആ ശബ്ദം എനിക്കു കേള്‍ക്കാം...അവ എന്റെ ജീവനുവേണ്ടി കൊതിക്കുന്നു. സെമിത്തേരിയില്‍ ശവം നാറിപൂക്കുന്നതും ഏനിക്കു ചുറ്റും മരണത്തിന്റെ ഗന്ധം പരക്കുന്നതും ഞാന്‍ അറിയുന്നു....." മുഖവുരയോടെ ഋതു അവന്റെ കഥ എന്നോട് പറഞ്ഞു തുടങ്ങി.

ഋതു അന്ന് പറഞ്ഞ അവന്റെ കഥ എവിടെ തുടങ്ങണമന്നും എങ്ങനെ അവസാനിപ്പിക്കണമന്നും എനിക്ക് അറിയില്ല. എങ്കിലും ഇങ്ങനെ തുടങ്ങാം. മരം ഒരു വരം തന്നെയാണ്‌. ഋതുക്കള്‍ക്കനുസരിച്ച് ഉടുപ്പുമാറുന്ന മരത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പ്രത്യേകിച്ചും നമ്മളോ, നമ്മുടെ പ്രിയപ്പെട്ടവരോ ചേര്‍ന്നു നട്ടതാണങ്കില്‍ അതിനോട് നമുക്ക് ഒരു പ്രത്യേക വാല്‍സല്യം തന്നെ തോന്നും. പുതിയ തളിരുകള്‍ വന്നുവോ എന്നും, പഴയ ഇലകള്‍ കൊഴിഞ്ഞുവോ എന്നും നമ്മള്‍ ശ്രദ്ധിക്കും. അത്തരം ഒരു മരം അവനുമുണ്ട്. ഋതു തന്റെ സ്നേഹിതനോടൊപ്പം നട്ട ആ മരം അവന്‌ ഒരുപാട് പ്രിയപ്പെട്ടതാണ്. ഋതുക്കള്‍ മാറി വരുമ്പോള്‍ ഇല പൊഴിക്കുകയും, വീണ്ടും തളിര്‍ക്കുകയും ചെയ്യുന്ന അവന്റെ ആ പ്രിയപ്പെട്ട മരം എല്ലാത്തിനും മൂകസാക്ഷിയായി നില്‍ക്കുന്നു. അതിനോട് അടുത്തു നില്ക്കുമ്പോള്‍ ആ ഇലകളില്‍ സ്പര്‍ശിക്കുമ്പോള്‍ അതിലെ പൂക്കളുടെ ഗന്ധം ജനാലയിലൂടെ മുറിക്കുള്ളിലേക്ക് അരിച്ചെത്തുമ്പോൾ അവന്റെ മനസ്സിന് ഒരുപാട് സന്തോഷം തോന്നും. നമ്മുടെ ഉള്ളില്‍ നമ്മള്‍ അറിയാതെ തന്നെ എത്രയോ മുഖങ്ങൾ ജീവിതങ്ങള്‍ ....എത്രയോ സത്യങ്ങള്‍ ...എത്രയോ ഋതുക്കള്‍ ‍..... ഏകാന്തത....എല്ലാം അവനെ എങ്ങോട്ടോ മാടി വിളിക്കുകയാണ്. ഏകാന്തമായ ഏതോ തുരുത്തിലേക്ക്. അവൻ എപ്പോഴാണ് ഒറ്റക്കായത്?. ആരാണ് അവന്‌ ഈ ക്രൂരമായ നിശബ്ദത സമ്മാനിച്ചത്‌?. ആരാണ് ഭീതിപ്പെടുത്തുന്ന ഈ അനാഥത്വത്തിലേക്ക് അവനെ തള്ളി വിട്ടത്?. എവിടയോ വായിച്ചു മറന്ന ഒരു വരി കവിതപൊലെ "ജീവിതത്തിന്റെ ഒറ്റപ്പെടല്‍ ആരുടെയൊക്കെയോ നഷ്ടപെടല്‍ അതു നമ്മെ തളര്‍ത്തുന്നു എങ്കില്‍ അതിന് ഒരു അര്‍ത്ഥമേയുള്ളൂ. അവരെ നാം ഒരുപാട് സ്നേഹിച്ചിരുന്നു".

നമുക്കു ചുറ്റും ജീവിതം ആഘോഷിക്കുന്ന ഒരുപാടുപേരുണ്ട്. അതേപോലെ ജീവിതം മതിമറന്നു ആഘോഷിച്ച ഒരാള്‍ ആയിരുന്നു അവനും...കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌വരെ എല്ലാ കാര്യത്തിലും അല്പം മടിയും, ധൂർത്തും, വാശിയും..അല്ല, പിടി വാശി എന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി. അങ്ങിനെ ഒരു ജീവിതമായിരുന്നു അവന്റേത്...അച്ഛന്റെയും അമ്മയുടേയും ഏക സന്താനം. ആവശ്യത്തിന് സ്വാതന്ത്ര്യം അതിലേറെ പണം. ബൈക്ക്, മൊബൈല്‍ ഫോൺ ലാപ്‍ടോപ്, ഇന്റർ-നെറ്റ്. ഒരു കൗമാരകാരന്റെ ജീവിതം ആസ്വദിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം?. സ്കൂളില്‍ ഒരു ശരാശരി വിദ്യാര്‍ത്ഥി ആയിരുന്നു അവൻ‍. എങ്കിലും സ്കൂളിലെ ഓരോ മൺതരികൾക്കുപോലും സുപരിചിതനായ ഒരു മികച്ച സംഘാടകൻ എന്ന നിലയിൽ സ്കൂളിലെ എല്ലാ പരിപാടികള്‍ക്കും അവൻ മുന്‍പില്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അവൻ വളരെ പ്രിയപ്പെട്ടവന്‍ അയിരുന്നു. ഇന്ന് സ്കൂളിലെ നല്ല ഓര്‍മ്മകള്‍ മുഴുവന്‍ അവന്റെ ഡയറിതാളുകളില്‍ പൊടിപിടിച്ച കവിതകളോടൊപ്പം അനാഥമായ് കിടക്കുന്നു. ഒരു വിധം നല്ല മാര്‍ക്കോടുകൂടി സ്കൂള്‍ പഠനവും പ്ള്സ്ടുവും പൂര്‍ത്തിയാക്കി ഭേദപ്പെട്ട ഒരു കോളജില്‍ നിന്നും എഞ്ചിനീയറിങ്ങില്‍ ബിരുദവും കരസ്ഥമാക്കി ഇരുപത്തൊന്നാം വയസില്‍ അവൻ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. കൗമാരകാലത്ത് തന്നെ തന്റെ ലൈംഗിക ത്യഷ്ണയെ അവൻ തിരിച്ചറിഞ്ഞിരുന്നു. അല്ലങ്കില്‍ സ്കൂള്‍ പഠനകാലത്തു തന്നെ സ്വവര്‍ഗ്ഗ പ്രണയം അവനില്‍ മൊട്ടിട്ടിരുന്നു. ആദ്യമൊക്കെ അസ്വാഭാവികമായതെന്തോ അവനിൽ സംഭവിക്കുന്നുവന്നു ചിന്തിച്ചുവങ്കിലും അതില്‍ അവന്‌ ഒരിക്കലും വിഷമം തോന്നിയില്ല.

പ്ളസ്ടു പഠനകാലം മുതൽ അല്പജ്ഞാനത്തിന്റെ കൗതുകത്തിൽ ഇന്റര്‍നെറ്റ് എന്ന മായാലോകത്ത് അവനിലെ സ്വവര്‍ഗ്ഗ അനുരാഗതെ കൂടുതല്‍ വളര്‍ത്തിയെടുക്കുക അയിരുന്നു അവൻ‍. ജീവിതത്തിന്റെ വിലയോ മൂല്യമോ ഒന്നും മനസിലാകാത്ത നാളുകള്‍ ..അവന്‌ അവനെതന്നെ നഷ്ടമായ ദിവസങ്ങള്‍ ...ആ ദിനങ്ങളില്‍ ലൈംഗീകത മാത്രമായിരുന്നു അവന്റെ മനസ്സ്നിറയെ. ആഗ്രഹ സമ്പൂര്‍ത്തിക്കായ് ഇണയെ പരതുക എന്നതായിരുന്നു അന്നത്തെ അവന്റെ ഇഷ്ട വിനോദം.‍...ഇന്റർ നെറ്റിലൂടയും തിരക്കേറിയ ബസുകളിലെ യാത്രകളിലൂടയും അവന്റെ ജീവിതത്തില്‍ പലരും വന്നുപോയി. നഗരത്തിലെ ഏതങ്കിലും ഹോട്ടൽ മുറികളിൽ അല്ലങ്കിൽ ആളൊഴിഞ്ഞ ക്ളാസ് മുറികളിൽ ഒന്നോ രണ്ടോ തവണത്തെ പങ്കുവക്കലില്‍ തീരുന്ന ബന്ധങ്ങള്‍ . അവരില്‍ ആരോടും ഒരിക്കലും അവന്‌ പ്രണയമോ, സ്നേഹമോ തോന്നിയില്ല...അവര്‍ക്ക് തിരിച്ചും.

അവന്‍ എന്നും ഒറ്റയ്ക്കായിരുന്നു. സഹോദരങ്ങളോ, അടുത്ത കൂട്ടുകാരോ ആരും തന്നെ ഇല്ലായിരുന്നു അവന്‌. ഒറ്റപ്പെട്ടുപോയ അവന്റെ ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് എന്ന മായാലോകവും, അവിടെ ഇണയെ തേടിയിറങ്ങുന്ന സ്വവര്‍ഗ്ഗ രതിക്കാരും മാത്രമായിരുന്നു. ആ ദിവസങ്ങളില്‍ മണിക്കൂറുകളോളം അവന്‍ ഇന്റര്‍നെറ്റില്‍ ഇരിക്കുക പതിവായിരുന്നു. ദിവസവും ഓരോരോ മുഖങ്ങള്‍ ജീവിതത്തിലൂടെ കയറിയിറങ്ങി. അവനെ ഹരം കൊള്ളിച്ച ഈ ലഹരിയില്‍ അവന്‌‌ പലപ്പോഴും സ്നേഹബന്ധങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല...അവന്‌ ജീവിതത്തില്‍ ഒരാളെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ പറ്റുമോ എന്നുപോലും സംശയിച്ച ദിവസങ്ങള്‍ . അങ്ങനെ അവൻ ജീവിതം ആഘോഷിച്ചുകൊണ്ടിരുന്ന നാളുകളില്‍ പ്രണയവും വിരഹവും മഞ്ഞായ് പയ്തൊഴിയുന്ന 2007 ഡിസംബറിലെ (26-12-2007) ഒരു തണുത്ത രാത്രിയില്‍ അവന്റെ ഓര്‍ക്കുട്ടില്‍ ഒരു സ്ക്രാപ്പ് വന്നു. അവിടെ നിന്നുമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ട് ഒരാൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. 'ഹായ്' എന്ന ഒറ്റ വാക്കിലൊതുക്കിയ സ്ക്രാപ്പിന് അവനെ ആ പ്രൊഫയിലിലേക്ക് എത്തിക്കാനുള്ള എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഒരു സ്വവര്‍ഗ്ഗ അനുരാഗിയുതാണന്ന് ആര്‍ക്കും മനസിലാകുന്ന ഒരു പ്രൊഫൈല്‍ ആയിരുന്നു അത്. ഏതോ ഒരു ഗൂഡമായ സന്തോഷത്തോടെ ആ സ്ക്രാപ്പിന് ഒരു മറുപടി നല്കി അവൻ കാത്തിരുന്നു‍. എന്നാല്‍ പിന്നീട് കുറേ ദിവസത്തേക്ക് സ്ക്രാപ്പൊന്നും കണ്ടില്ല. ഒരാഴ്ചയോളം കഴിഞ്ഞു പെട്ടന്ന് "ഹായി" എന്നു പറഞ്ഞ് അവന്‌ വീണ്ടും ഒരു സ്ക്രാപ് വന്നു. അതിനു മറുപടി നല്കും മുമ്പ്' 'അല്‍പനേരം കഴിഞ്ഞു ചാറ്റിൽ വരാമോ' എന്നു ചോദിച്ചു മറ്റൊരു സ്ക്രാപ്പുകൂടി. അവൻ പെട്ടന്നു തന്നെ ജീടോക്കില്‍ ലോഗ്-ഇന്‍ ചെയ്തു. കുറച്ചു നേരം ചാറ്റ് ചെയ്തു. അന്നുവരെ അവൻ ഇന്റര്‍നെറ്റില്‍ കണ്ട മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ് തെല്ലും അശ്ലീലം കലരാത്ത ഭാഷ. ആര്‍ക്കും ഇഷ്ടപ്പെടുന്ന ശൈലി. തീരെ അപരിചിതത്വം തോന്നാത്ത സംസാരം.

ചാറ്റിന്റെ അവസാനം അയാൾ അവന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. അന്ന് രാത്രിയില്‍ ഏകദേശം ഒന്‍‌പതു മണിയോടെ അവന്റെ മൊബൈല്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പര്‍ എങ്കിലും അവൻ ഊഹിച്ചു ആരുടെ കോളായിരിക്കുമന്ന്. പ്രതീക്ഷിച്ചതുപോലെ അത് അയാളായിരുന്നു. ഘനഗാംഭീര്യമുള്ള സുന്ദരമായ ഒരു ശബ്ദത്തിന്റെ ഉടമയായിരുന്നു അയാള്‍ . സൗമ്യമായ ആ സംസാരം അഞ്ചു മിനിട്ടോളം നീണ്ടു... നാളെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി അവന്‌. പിറ്റേ ദിവസം അവൻ അയാളുടെ ഫോൺ കോളിനായ് കാത്തിരുന്നു. അന്നും ക്യത്യം ഒന്‍പത് മണിക്ക് ആ കോള്‍ വന്നു. പിന്നീട് അതു പതിവായി. അവൻ പോലും അറിയാതെ അതൊരു ശീലമായ് മാറുകയായിരുന്നു....അതിനിടയില്‍ എങ്ങനയോ അവർക്ക് പരസ്പരം പേരുകളും വീണിരുന്നു. അവൻ അയാളെ 'വാവ'എന്നും....അയാൾ അവനെ 'മാക്രി' എന്നും സ്നേഹത്തോടെ വിളിച്ചു..

ദിവസങ്ങള്‍ ആഴ്ചകളായ് കൊഴിഞ്ഞു വീണപ്പോള്‍ ഒരു ദിവസം വാവക്ക് അവനെ കാണണം എന്നു പറഞ്ഞു. എവിട വച്ച് കാണും എന്നതായിരുന്നു പ്രശ്നം. അവന്റെയും വാവയുടെയും സ്ഥലങ്ങള്‍ തമ്മില്‍ ശതകിലോമീറ്ററിലധികം ദൂരമുണ്ട്. എന്നാല്‍ വാവക്ക് ദൂരം ഒരു പ്രശ്നമായിരുന്നില്ല. വാവ അവനെ കോട്ടയത്ത് വന്നു കണ്ടോളാം എന്നു പറഞ്ഞു. അങ്ങനെ തിരുനിക്കര അമ്പലത്തിന്റെ നടയില്‍ വച്ച് കാണാമന്നു അവർ തീരുമാനിച്ചു. അന്ന് രാവിലെ മുതല്‍ അവൻ വാവയെയും കാത്ത് കോട്ടയം തിരുനക്കര അമ്പലത്തിന്‍റെ ഗോപുര നടയില്‍ നിന്നു. ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട പലരുമായും നഗരത്തിന്റെ ഏതങ്കിലും ഒഴിഞ്ഞ മൂലയില്‍ കൂടികാഴ്ചകൾ നടത്തിയിട്ടുണ്ടങ്കിലും, അന്ന് ആദ്യമായ് അവന്റെ ഉള്ളില്‍ അല്പം പരിഭ്രമവും, അസ്വസ്ഥതയുമൊക്കെ തോന്നിച്ചു. ഏകദേശം ഒന്‍പതു മണിയോടെ വാവ അമ്പലത്തിന്റെ പടവുകള്‍ കയറി, ജാള്യത കലര്‍ന്ന പുഞ്ചിരിയുമായി അടുക്കലേക്ക് വന്നു. അവന്റെ കൈകവർന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. ആ നിമിഷം കണ്ണുനീരോടെ അവൻ ഇന്നും ഓര്‍ക്കുന്നു......ഗോപുരനടയിലെ സാലഭഞ്ജികകളെയും, അവിടെ മുനിഞ്ഞു കത്തുന്ന കൽവിളക്കുകളെയും സാക്ഷിയാക്കി, അന്ന് വാവ യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അവന്‌ വല്ലാത്ത വിഷമം തോന്നി.

അന്നുമുതല്‍ രാത്രിയന്നോ പകലന്നോ ഇല്ലാതെ അവന്റെ ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. അതിലേക്ക് വരുന്ന മെസേജുകളുടെ എണ്ണം കൂടി കൂടി വന്നു. പലപ്പോഴും രാവെളുക്കോളം അവർ സംസാരിച്ചു. സ്വപ്നങ്ങളുടേയും സന്തോഷങ്ങളുടേയും വര്‍ണ്ണ പ്രപഞ്ചത്തിൽ അവരുടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരുകയായിരുന്നു. ദിവസങ്ങള്‍ കഴിയും തോറും അവനും വാവയും കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. അവരില്‍ എന്തക്കയോ രാസമാറ്റം സംഭവിക്കുന്നത് അവർ അറിയുന്നുണ്ടായിരുന്നു. അവന്‌ വാവയും, വാവക്ക് അവനും മാത്രമുള്ള ഒരു ലോകത്തെ കുറിച്ച് അവർ ചിന്തിച്ചുതുടങ്ങി. എന്തു ചെയ്യണമന്ന് ഒരു എത്തും പിടിയും കിട്ടാത്ത ദിവസങ്ങൾ. കൂട്ടികിഴിക്കലുകളൂടെ അവസാനം ഒരുമിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാം എന്നു അവർ തീരുമാനിച്ചു. ദൈവീക സാന്നിധ്യത്തില്‍ ആദ്യ കൂടികാഴ്ച നടത്തിയതുപോലെ ഇതും ഏതങ്കിലും ക്ഷേത്ര സന്നിധിയില്‍ വച്ചു വേണമന്ന് അവർക്ക് നിര്‍ബന്ധമായിരുന്നു. അതിനു കണ്ടത്തിയത് കൊല്ലൂർ മൂകാംബികാ ക്ഷേത്രവും. അവിടെ പവിത്രമായ സൗപര്‍ണ്ണികാ നദിയുടെ തീരത്തുവച്ച് ജീവിതത്തില്‍ ഒരിക്കലും പിരിയില്ല എന്നു പരസ്പരം കൈകൾ ചേർത്ത് വച്ച് അവർ ശപഥം എടുത്തു. ഭക്തി സാന്ദ്രമായ അവിടുത്തെ ലളിതാംബിക ഗസ്റ്റ് ഹൗസിൽ അവർ ജീവിതത്തിന്റെ പുതിയ ഒരധ്യായം തുടങ്ങി. അതു അവന്റെ ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമായി...അനിവാര്യമായ ഒരു ദുരന്തത്തിന്റെയും...
തുടരും.....

2010-07-18

യഹോനാതൻ- ബഹുമുഖ പ്രതിഭയായ പോപ് ഗായകനുമായ് ഒരു അഭിമുഖം  

സ്വവര്‍ഗ്ഗ ഭോഗികളെയും, സ്വവര്‍ഗ്ഗ അനുരാഗികളെയും സമൂഹം ഒരു തീണ്ടാപാടകലെ നിര്‍ത്തുമ്പോഴും, സമൂഹത്തിന്റെ എല്ലാ തുറകളിലും സ്വവര്‍ഗ്ഗാനുരാഗികള്‍ വ്യക്തിമുദ്രപതിപ്പിക്കുന്ന ആധുനികമായ ഒരു കാലഘട്ടത്തിലൂടയാണ് നമ്മള്‍ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ രംഗത്തും, സിനിമാലോകത്തും, സംഗീതലോകത്തും അറിയപ്പെടുന്ന പല സ്വവര്‍ഗ്ഗ ഭോഗികളും, തങ്ങളുടെ ലൈംഗിക ത്യഷ്ണയെ ഒളിപ്പിച്ചു വച്ച് അനുശീലിക്കാന്‍ തയ്യറാകാതെ, ലോകത്തോട് വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയവരാണ്. പോപ് സംഗീത ലോകത്തെ അതികായന്മാരായ എല്‍ട്ടിന്‍ ജോൺ‍, ജോര്‍ജ്ജ് മൈക്കൾ‍, ബോയ് ജോര്‍ജ്ജ് തുടങ്ങിയവരെപോലെ തങ്ങളുടെ ലൈംഗിക ത്യഷ്ണയെ വെളിപ്പെടുത്തികൊണ്ട് പല പ്രതിഭകളും സംഗീതാസ്വാദകരുടെ ഹ്യദയം കവരുന്നു. സ്വവര്‍ഗ്ഗാനുരാഗത്തിന്റെയും സ്വവര്‍ഗ്ഗ ഭോഗത്തിന്റെയും ചൂടന്‍ ദ്യശ്യങ്ങളുമായ് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ആല്‍ബങ്ങളിലൂടെ, സംഗീതാസ്വാദകരുടെ ആരാധനാപാത്രമായ് മാറികഴിഞ്ഞ ഇസ്രയേലി പോപ് ഗായകനും നടനുമായ ഗാറ്റ്‌റൊ യഹോനാതന്‍ അവരില്‍ ഒരാള്‍ മാത്രമാണ്. സ്റ്റേജ് ഷോകളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന യഹോനാതന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഇസ്രയേലിലെ സംഗീത പ്രേമികളുടെ ആരാധനാപാത്രമായിരുന്നു. സിനിമകളിലും സീരിയലുകളിലും അഭിനയ പാടവം തെളിയിച്ച ശേഷം, 2002-ല്‍ ലോസ് ഏഞ്ചസില്‍ അഭിനയം പഠിക്കാന്‍ പോയ യഹോനാതന്‍, ജന്മനാടായ ടെല്‍ അവിവ്-ല്‍ (Tel-Aviv) തിരികെ എത്തുമ്പോഴും താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണന്ന് അടുത്ത സുഹ്യത്തുക്കള്‍ പോലും അറിഞ്ഞിരുന്നില്ല. 2006-ല്‍ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ വിജ്രംഭിത ദ്യശ്യങ്ങളുമായ് പുറത്തിറങ്ങിയ 'Calling You' എന്ന ആല്‍ബം കണ്ട യഹോനാതന്റെ സുഹ്യത്തുക്കളും ആരാധകരും മൂക്കത്തു വിരല്‍ വച്ചു. എന്നാല്‍ ചാനലുകളിലും, റേഡിയോയിലും, പബ്ബുകളിലും ആല്‍ബം വമ്പിച്ച ഹിറ്റായതോടുകൂടി, യെഹോനാതന്‍ , പോപ് സംഗീത ലോകത്തെ അനിഷേധ്യനാമമായി വളരുകയായിരുന്നു. Calling You എന്ന ഒറ്റ ആല്‍ബത്തോടുകൂടിതന്നെ യഹോനാതന്‍, M.TV ഉള്‍പ്പെടയുള്ള പല മ്യൂസിക് ചാനലുകളുടേയും ലോഗോയായ് മാറികഴിഞ്ഞിരുന്നു എന്നത് അദ്ദേഹത്തിന്റെ സംഗീതം എത്രത്തോളം സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്. ആദ്യം M.TV-യിലൂടയും പിന്നീട് യു.ട്യൂബിലൂടെയും സംഗീതപ്രേമികളുടെ ഹ്യദയം കവര്‍ന്ന ലോകോത്തര പോപ് ഗായകനുമായ് ഒരു അഭിമുഖം തരപ്പെട്ടുകിട്ടുമന്ന് കരുതിയിരുന്നില്ല. അപ്രതീക്ഷിതമായ് കൈവന്ന ഒരു അഭിമുഖത്തിന്റെ പ്രസക്തമായ ഭാഗങ്ങളാണിത്.



ഇംഗ്‌ളീഷിലും ഹീബ്രുവിലും വളരെ പ്രശസ്തനായ, അല്ലങ്കില്‍ പ്രശസ്തനായ്കൊണ്ടിരിക്കുന്ന പ്രതിഭാധനനും സ്വവര്‍ഗ്ഗാനുരാഗിയുമായ യഹൂദ പോപ് ഗായകനാണ് താങ്കള്‍ ‍. എന്നാല്‍ സ്വന്തം തട്ടകമായ ഇസ്രയേലിലാണോ, അതോ യൂറോപ്പിലോ, അമേരിക്കയിലോ ആണോ താങ്കള്‍ ചുവടുറപ്പിക്കാന്‍ ആഗ്രഹിക്കുന്നത്?

അങ്ങനെ ഒന്നിനെ കുറിച്ച് ഇന്നോളം ചിന്തിച്ചിട്ടില്ല. അതിന്റെ ആവശ്യമുള്ളതായ് തോന്നിയിട്ടില്ല എന്നതാണ് സത്യം. ഒഴുക്കിനനുസരിച്ചു പോകുക അതാണ് എന്റെ രീതി. എന്റെ ആദ്യത്തെ ആല്‍ബം വളരെ പെട്ടന്നുതന്നെ ഭാഷയുടെ അതിരുകള്‍ കടന്ന് ലോക ശ്രദ്ധപിടിച്ചു പറ്റി. അപ്പോള്‍ എന്റെ സംഗീതം അതിരുകള്‍ ഇല്ലാത്ത ലോകസംഗീതമായ് അംഗീകരിക്കപ്പെടുന്നു എന്ന തിരിച്ചറിവില്‍ എന്റെ ആല്‍ബങ്ങള്‍ ഇംഗ്‌ളീഷില്‍ പുറത്തിറങ്ങിയന്നുമാത്രം.

Justify Fullആദ്യമായ് ഞാന്‍ താങ്കളുടെ സംഗീതം M.TV യിലാണ് കാണുന്നത്. വ്യത്യസ്ഥതയുള്ള ആ ട്യൂണ്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുകയും, പിന്നെ യുട്യൂബില്‍ തിരഞ്ഞു കണ്ടെത്തി താങ്കളുടെ ആല്‍ബങ്ങള്‍ അസ്വദിക്കയുമായിരുന്നു. എങ്ങനെ ആയിരുന്നു വീഡിയോ റക്കോഡിംങ് തുടങ്ങിയത്?

വളരെ ചെറുപ്പത്തില്‍ തന്നെ ക്രിയാത്മകമായ് എന്തങ്കിലും ചെയ്യണമന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍ ‍. പല സ്റ്റേജ് ഷോകളിലും വര്‍ഷങ്ങളായ് സജീവമാണ് ഞാന്‍ ‍. വീഡിയോ കവറേജുകള്‍ക്ക് കുറേകൂടി അംഗീകാരം കിട്ടുന്നു എന്നതോന്നലിലാണ് വീഡിയോ റെക്കാര്‍ഡിംങ് തുടങ്ങിയത്. പുറം ലോകത്തേക്ക് എന്റെ സംഗീതമെത്തിയതില്‍ യു.ട്യൂബ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യു.ട്യൂബില്‍ ഒരു പാട് വ്യൂവേഴ്സ് വന്നുപോകാറുണ്ട്. ഡൗണ്‍ലോഡ് ചെയ്ത് എന്റെ വീഡിയോകള്‍ പലരും യു.ട്യൂബില്‍ വീണ്ടും വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. അതൊക്കെ എനിക്ക് കിട്ടുന്ന പ്രോല്‍സാ‍ഹനവും കൂടുതല്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകവുമാണ്. എന്നാല്‍ ഞാന്‍ ഒരു തുടക്കക്കാരന്‍ മാത്രമാണ്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. എന്റെ ആരാധകരാണ് എന്റെ ശക്തി.

എന്നാണ് താങ്കള്‍ ഒരു സംഗീതക്ഞന്‍ അല്ലങ്കില്‍ ഒരു ഗായകനാകണമന്ന് തിരിച്ചറിഞ്ഞത്? കലാ പാരമ്പര്യമുള്ള ഒരു കുടുംബ പശ്ചാത്തലമാണോ താങ്കളുടേത്?

കലാപാരമ്പര്യമൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എന്നാല്‍ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന ഒരു കുടുംബമായിരുന്നുതാനും. അതുകൊണ്ടാണ് ചെറുപ്പത്തില്‍തന്നെ അഛ്ചന്‍ എനിക്ക് ഒരു Cello വാങ്ങിതന്നത്. എപ്പോഴാണ് ഒരു ഗായകനാകണമന്ന ആഗ്രഹം എന്നിലേക്ക് കടന്നു വന്നതന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. ഒരോഗായകനും ആയിതീരുന്നവരാണന്ന് വിശ്വസിക്കുന്നില്ല, പകരം അവര്‍ ജനിക്കുകയാണ്. സംഗീതം എന്നത് ഒരു ജന്മവാസനയാണ്. എങ്കിലും 1993-ല്‍ മഡോണയുടെ മ്യൂസിക്കല്‍ കണ്‍സര്‍ട്ട് ഇസ്രയേലില്‍ കണ്ടപ്പോഴാണ് എനിക്കും എന്തങ്കിലുമൊക്കെ ചെയ്യണം എന്ന തോന്നലുണ്ടായതന്ന് വേണമങ്കില്‍ പറയാം.

അഛ്ചന്‍ സമ്മാനിച്ച Cello-യാണ് താങ്കളെ ഒരു ഗായകനാക്കിയത് എന്ന് പറഞ്ഞാല്‍ എന്തുതോന്നും?

നിഷേധിക്കാന്‍ കഴിയില്ല. അഛ്ചന്‍ എനിക്ക് Cello വാങ്ങിതരുന്നത് എന്റെ ആറാമത്തെ വയസ്സിലാണ്. ഒരുപക്ഷേ എന്നിലെ ഗായകനെ അന്നേ അദ്ദേഹം കണ്ടെത്തിയിരുന്നിരിക്കണം. അന്ന് അദ്ദേഹം വാങ്ങിതന്ന Cello ഞാന്‍ കാലങ്ങളോളം വായിച്ചിരുന്നു. എന്നും ആ Cello എനിക്ക് പ്രീയപ്പെട്ടതാണ്.

മഡോണ താങ്കളെയും താങ്കളുടെ സംഗീതത്തെയും സ്വാധീനിച്ച ഒരു വ്യക്തിയാണ് എന്നു പറഞ്ഞു. മഡോണയല്ലാതെ താങ്കളെ സ്വാധീനിച്ച മറ്റ് ഗായകര്‍ ആരൊക്കൊയാണ്?

ഞാന്‍ എന്റെ ആല്‍ബങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ എന്തങ്കിലും വ്യത്യസ്തമായ് ചെയ്യണമന്ന ചിന്താഗതിക്കാരനായിരുന്നു. എന്നാല്‍ അവസാനം വന്നെത്തിയത് ഒരു പോപ് ബോയ്‌ ആയിട്ടാണന്നുമാത്രം. മഡോണ അല്ലാതെ മറ്റൊരു ആര്‍ട്ടിസ്റ്റും എന്നെ സ്വാധീനിച്ചതായോ ആരോടങ്കിലും ആരാധനയുള്ളതായോ തോന്നിയിട്ടില്ല. എന്നാല്‍ നന്ന് എന്ന് തോന്നുന്ന ഏതു സംഗീതവും ആസ്വദിക്കാറുണ്ട്.


താങ്കളുടെ ആദ്യ ആല്‍ബം 2001-ല്‍ പുറത്തിറങ്ങി. അദ്യ ആല്‍ബം തന്നെ ഹിറ്റായിരുന്നു. എന്നാല്‍ പെട്ടന്ന് ഇസ്രയേലില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് ഒരു പറിച്ചു നടീല്‍ ആയിരുന്നു താങ്കള്‍ തിരഞ്ഞെടുത്തത്. എന്തായിരുന്നു താങ്കളെ അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്?

വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒരിക്കലും ഞാന്‍ മാറിനിന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അഭിനയം പഠിക്കുക എന്നതിനപ്പുറം, ഇസ്രയേല്‍ വിട്ട് നില്‍ക്കുക എന്നത് എന്റെ ഒരു മോഹമായിരുന്നു എന്നതാണ് സത്യം. നാട്ടില്‍ നിന്നും മാറിനിന്നുകൊണ്ട് എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് അറിയുക എന്നതായിരുന്നു, എന്നെ ഇസ്രയേല്‍ വിടാന്‍ പ്രേരിപ്പിച്ചത്. ലോസ് ഏഞ്ചല്‍സിലെ അനുഭവങ്ങള്‍ എനിക്ക് വളരെ അധികം പാഠങ്ങള്‍ പഠിപ്പിച്ചു തരികയും, ഞാന്‍ എന്ന വ്യക്തിയെ കണ്ടെത്തുവാനും, ശരിക്കും മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു. ഇസ്രയേലില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടുത്തെ സംസ്കാരവുമായ് ഇഴുകി ചേരാന്‍ എനിക്ക് കഴിയുമന്ന എന്റെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. ഞാന്‍ ഇസ്രയേല്‍ വിട്ട് പോകുമ്പോള്‍ ലോസ് ഏഞ്ചല്‍സില്‍ എനിക്ക് സുഹ്യത്തുക്കളോ, പരിചയക്കാരോ, ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ വളരെ വേഗം തന്നെ ഒരു പാട് നല്ല സുഹ്യത്തുക്കളെ ഉണ്ടാക്കി എടുക്കാന്‍ എനിക്ക് കഴിഞ്ഞു.

താങ്കള്‍ ഒരു സ്വവര്‍ഗ്ഗ പ്രണയിയായ പോപ് ഗായകനാണല്ലോ? എന്നാണ് താങ്കളുടെ ലൈംഗിക ത്യഷ്ണയെ താങ്കള്‍ കണ്ടെത്തിയതും, താങ്കള്‍ ഒരു സ്വവര്‍ഗ്ഗ പ്രണയിയാണന്ന് മറ്റുള്ളവരോട് അംഗീകരിക്കാന്‍ തുടങ്ങിയതും? താങ്കളുടേതുപോലുള്ള ഒരു സമൂഹത്തില്‍ അങ്ങനെ ഒരു തീരുമാനത്തിലേക്കെത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നായിരുന്നോ?എങ്ങനെയായിരുന്നു ആ അനുഭവങ്ങള്‍ ?

എന്നെ സംബന്ധിച്ച് അത് വളരെ എളുപ്പമായിരുന്നു. തീരെ യാഥാസ്ഥിതികമല്ലാത്ത ഒരു കുടുമബമാണ് എന്റേത്. അതുകൊണ്ട് വീട്ടില്‍ നിന്നും എതിര്‍പ്പുകളോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വളരെ കുട്ടിക്കാലത്ത് തന്നെ എന്റെ ലൈംഗിക ത്യഷ്ണയെ ഞാന്‍ അറിഞ്ഞിരുന്നു. എന്റെ പതിനെട്ടാമത്തെ വയസ്സിൽ‍, ഞാന്‍ എന്റെ അമ്മയോട് ഈ വിവരം ആദ്യമായ് പറയുകയുണ്ടായി. പിന്നീട് ഇരുപത്തഞ്ച് വയസ്സായപ്പോള്‍ എല്ലാവരോടും ഞാന്‍ അത് വെളിപ്പെടുത്തി.



താങ്കള്‍ തന്നെ എഴുതിയവയാണല്ലൊ ആല്‍ബത്തിലെ ലിറിക്സ്. അതൊക്കെ താങ്കളുടെ അനുഭവങ്ങള്‍ തന്നെയാണോ?

അതെ എന്റെ വരികള്‍ എല്ലാം തന്നെ എന്റെ ചിന്തകളും, എന്റെ വികാര വിചാരങ്ങളും തന്നയാണ്. വരുന്ന ആല്‍ബങ്ങളിലും അതുതന്നയാണ് ഞാന്‍ ചെയ്യുന്നത്. മറ്റ് പലതിനുമൊപ്പം, ഞാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ‍, വേദനകൾ‍, എന്റെ ചിന്തകള്‍ ‍, മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകസ്മികമായ് മരണം തട്ടിയെടുത്ത എന്റെ അമ്മയുടെ വേര്‍പാട് നല്കിയ അനാഥത്വം, നൊമ്പരങ്ങൾ, ഇവയൊക്കെതന്നയാണ് എന്റെ അടുത്ത ആൽബത്തിന്റെയും വിഷയങ്ങള്‍ .

അകവും പുറവും ഒരുപോലെ സുന്ദരനായ ഒരു വ്യക്തിയായ നിങ്ങളോട്, സൗഹ്യദത്തിനപ്പുറം ഒരു കാമുകനോ, പങ്കാളിയോ ആകാന്‍ കൊതിക്കുന്ന സുന്ദരന്മാരായ ഒരുപാട് ചെറുപ്പക്കാര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. എന്താണ് അവരോടുള്ള മനോഭാവം?

പ്രശംസനീയമായ വാക്കുകള്‍ വല്ലാതെ സന്തോഷം തരുന്നതാണ്. മിക്കപ്പോഴും ഇത്തരം ആകർഷണങ്ങൾ എന്റെ സംഗീതത്തോടുള്ള ഒരു ആരാധനയും, ലൈംഗികമായ അഭിനിവേശവും മാത്രമായിരിക്കും. അത്തരം ബന്ധങ്ങള്‍ സ്വകാര്യജീവിതത്തില്‍ പ്രായോഗികമായിരിക്കില്ല. അനുഭവങ്ങളിലൂടയാണ് ഞാന്‍ സംസാരിക്കുന്നത്. എനിക്ക് തോന്നുന്നത് ഇന്നോളം പങ്കാളിയാകാന്‍ പറ്റിയ ഒരാളെ ഞാന്‍ കണ്ടെത്തിയിട്ടില്ല എന്നാണ്. അതേകുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. അവിവാഹിതനായ് ഇരിക്കാനാണ് എന്റെ ഇഷ്ടം. എന്നാല്‍ ഒരാളോട് പ്രണയം തോന്നിയാല്‍ നമ്മുടെ ചിന്തകളൊക്കെ അപ്പാടെ മാറും. എന്നെങ്കിലും അങ്ങിനെ ഒരാളെ കണ്ടെത്തിയാല്‍ ചിന്തിക്കേണ്ട വിഷയമാണത്. ഇപ്പോള്‍ അതേകുറിച്ച് ഒന്നും പറയാന്‍ കഴിയില്ല.

ജീവിതത്തില്‍ എന്നെങ്കിലും ആരങ്കിലുമായ് പ്രണയത്തിലായിരുന്നിട്ടുണ്ടോ? എങ്ങനെയുള്ള ഒരു വ്യക്തിയെയാണ് താങ്കള്‍ പങ്കാളിയായ് കിട്ടാന്‍ ആഗ്രഹിക്കുന്നത്?

ജീവിതത്തില്‍ പ്രണയിക്കാത്തവരായ് ആരങ്കിലുമുണ്ടോ? ജീവിതത്തില്‍ ഞാന്‍ രണ്ടുപേരെ പ്രണയിച്ചിട്ടുണ്ട്, ഒരിക്കല്‍ അത് എന്നെ വല്ലാതെ മുറിപ്പെടുത്തിയിട്ടുമുണ്ട്. പ്രണയം നഷ്ടപ്പെടുക എന്നത് വല്ലാത്ത ഒരു അവസ്ഥയാണ്. ഊര്‍ജ്ജസ്വലരും, ആത്മവിശ്വാസികളും, ആത്മാര്‍ത്ഥതയുള്ളവരുമായ പുരുഷന്മാരെയാണ് എനിക്ക് ഇഷ്ടം. അങ്ങനെ ഒരാളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. എന്നങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിയുമന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍. അങ്ങനെ ഒരാളെ തേടികൊണ്ടിരിക്കയാണ് ഞാൻ എന്നും വേണമങ്കില്‍ പറയാം.

താങ്കളുടെ ആല്‍ബങ്ങളിലും ചില T.V ഷോകളിലും, സീരിയലുകളിലും സ്വവര്‍ഗ്ഗഭോഗിയായ് അഭിനയിച്ചിട്ടുണ്ട്. അത്തരം റോളുകള്‍ ചെയ്യുമ്പോള്‍ എന്തങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ തോന്നാറുണ്ടോ?

സ്വവര്‍ഗ്ഗാനുരാഗിയായ് അഭിനയിക്കുക എന്നത് എനിക്ക് മറ്റേതു റോളിനേക്കാളും, അനായാസകരമായ ഒന്നാണ്. അതിനുവേണ്ടി പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും തന്നെ ആവശ്യമായ് വരില്ല എനിക്ക്. ഉദാഹരണമായ് ഞാന്‍ തീരെ ആയാസമില്ലാതെ ചെയ്ത കാഥാപാത്രമാണ് Reviat Ryan-നിലേത്.

Reviat Ryan-നില്‍ ഉള്‍പ്പെടെ ഒരുപാട് സീനുകളില്‍ അര്‍ദ്ധ നഗ്നനായും, പൂര്‍ണ്ണ നഗ്നനായുമൊക്കെ താങ്കള്‍ അഭിനയിച്ചിട്ടുണ്ട്. അത്തരം സീനുകള്‍ ചെയ്യുക എന്നത് അത്ര എളുപ്പമായിരുന്നോ?

എന്നെ സംബന്ധിച്ച് അത് ബുദ്ധിമുട്ടായ് തോന്നിയിട്ടില്ല. എന്നാല്‍ പൂര്‍ണ്ണ നഗ്നനായ് ക്യാമറക്കുമുന്നില്‍ നില്ക്കാന്‍ ആദ്യം അല്പം സങ്കോചം തോന്നിയങ്കിലും പെട്ടന്നു തന്നെ ഞാന്‍ അതുമായ് താദാത്മ്യം പ്രാപിച്ചു. ഞാന്‍ പറഞ്ഞുവല്ലോ ഏതു സാഹചര്യവുമായ് എളുപ്പത്തില്‍ പൊരുത്തെപ്പെടുന്ന ഒരു സ്വഭാവക്കാരനാണ് ഞാന്‍.

Tel Aviv എന്ന ആല്‍ബം വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു പേര് തിരഞ്ഞെടുത്തത്?.

ഞാന്‍ ജനിച്ചതും വളര്‍ന്നതും Tel Aviv-യിലാണ്. എന്റെ വീടും, സുഹ്യത്തുക്കളുമുള്‍പ്പെടെ എനിക്കുള്ളതെല്ലം അവിടയാണ്. എനിക്ക് നിറം പിടിപ്പിച്ച ഒരു കുട്ടിക്കാലം സമ്മാനിച്ച നഗരമാണ് അത്. അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത നമുക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള സ്വാതന്ത്യം ഉണ്ട് എന്നതാണ്. ലോകത്തിലെ ഏറ്റവും നല്ല നഗരം Tel Aviv-യാണന്നാണ് എനിക്ക് തോന്നാറുള്ളത്. വലുപ്പത്തില്‍ ലോകത്തിലെ മഹാനഗരങ്ങളോട് കിടപിടിക്കും എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ Tel Aviv-ല്‍ ഇല്ലാത്തതായ് ഒന്നും ലോകത്ത് മറ്റൊരിടത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. മനോഹരമായ കടൽതീരം, എപ്പോഴും തുറന്നിരിക്കുന്ന റ്സ്റ്റോറന്റുകളും പബ്ബുകളും, വിശാലമനസ്കരായ ആളുകൾ, ചരിത്രത്തിലുള്ള പ്രാധാന്യം ഇതൊക്കെയാണ് Tel Aviv-യെ വ്യത്യസ്തമാക്കുന്നത്. രാത്രിയും പകലും ഒരുപോലെ ഉണര്‍ന്നിരിക്കുന്ന ഒരു നഗരം. എപ്പോഴും നഗരത്തിന്റെ ഒരോ കോണിലും നിങ്ങള്‍ തേടി നടന്ന എന്തങ്കിലുമൊക്കെ, നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും.



Waiting for you എന്ന വീഡിയോ കാണുമ്പോള്‍ മറ്റെല്ലാവരും ഊഹിക്കുമ്പോലെ Tel Aviv-താങ്കള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു dating അനുഭവം സമ്മാനിച്ചിട്ടുണ്ട് എന്ന് ഞാനും കരുതുന്നു. ശരിയാണോ?

തീര്‍ച്ചയായും ശരിയാണ്. എന്റെ ജീവിതത്തിലെ മറക്കാനാവാത്തതും, വളരെ പ്രണയാതുരവുമായ dating അനുഭവിച്ചത്, ഹില്‍ട്ടന്‍ ഹോട്ടലിന്റെ അടുത്തുള്ള ബീച്ചിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ വളരെ ചെറുപ്പാമായിരുന്ന സമയത്തായിരുന്നു അത്. ഞാന്‍ മുന്‍പ് പറഞ്ഞപോലെ കൗമാരത്തില്‍ പോലും എന്തിലും വ്യത്യസ്തത ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു ഞാന്‍ ‍. അതുകൊണ്ട് തന്നെ dating-ലെ പതിവു രീതികളായ കോഫിയോ ബിയറൊ നുണഞ്ഞു കൊണ്ട് ഒരു മേശയുടെ അപ്പുറവും ഇപ്പറയും ഇരുന്നു സംസാരിക്കുക, സിനിമക്ക് പോകുക, ഏതങ്കിലുമൊരു ഹോട്ടല്‍ മുറിയില്‍ ശരീരം പങ്കു വയ്ക്കുക എന്നതൊന്നും എന്റെ രീതികളായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ ഒരു രാത്രി മുഴുവനും ആ ബീച്ചില്‍ ചിലവഴിച്ചു. സ്വകാര്യത ഒട്ടുമില്ലാത്ത ബീച്ചിൽ, പങ്കുവയ്ക്കുമ്പോള്‍ രണ്ടുപേരും ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തുമായിരുന്നു. ശരീരം മാത്രമായിരുന്നില്ല ആത്മാവുകൂടിയായിരുന്നു അന്ന്, ആ കടല്‍ തീരത്തെ മണല്‍ തട്ടില്‍ ഞങ്ങള്‍ പങ്കുവച്ചത്. പ്രണയവും, സാഹസികതയും, പുതുമയുമൊക്കെ ഉണ്ടായിരുന്ന ആ രാത്രിയുടെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി ഉണര്‍ത്തിയതിന് നന്ദി.


സ്വവര്‍ഗ്ഗാനുരാഗം അടക്കി അനുശീലിക്കുന്ന ഇന്നത്തെ യുവാക്കളോട് എന്തങ്കിലും ഉപദേശം?

സ്വവര്‍ഗ്ഗാനുരാഗത്തെ അടക്കി അനുശീലിക്കേണ്ട ഒന്നാണന്ന് കണക്കാക്കാതിരിക്കുക. സ്വവര്‍ഗ്ഗനുരാഗവും, സ്വവര്‍ഗ്ഗ രതിയും സമൂഹത്തില്‍ നിലനില്ക്കുന്ന ശ്ലീലം എന്ന് നിര്‍‌വ്വചിക്കപ്പെട്ടിരിക്കുന്ന സമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ള ഒരു അപഭ്രംശമായ് കരുതേണ്ടതില്ല. പ്രക്യത്യാനുസാരിയായ ലൈംഗികത എന്ന്‌ പറയപ്പെടുന്നപോലെ തന്നെ ജീവശാസ്ത്രപരമായ ഒരു സ്വഭാവസവിശേഷമാത്രമാണ് സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ ഭോഗവും. സാമൂഹിക ചുറ്റുപാടുകള്‍ മാറികൊണ്ടിരിക്കുന്നതും, സ്വവര്‍ഗ്ഗണപ്രണയികളെ പല രാജ്യങ്ങളിലും അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നതും ഈ കാരണം കൊണ്ടുതന്നയാണ്‍. എന്നാല്‍ കുറേകൂടി ധ്യതഗതിയിലുള്ള അംഗീകാരം നേടണമങ്കില്‍ അടക്കി അനുശീലിക്കുന്ന രീതി മാറണം. ഞാന്‍ സ്വവര്‍ഗ്ഗ ഭോഗിയാണന്ന് പ്രഖ്യാപിക്കുവാനുള്ള കരുത്ത് ഓരോ സ്വവര്‍ഗ്ഗ പ്രണയികളും ആര്‍ജ്ജിക്കേണ്ടതുണ്ട്.

2010-06-19

സ്വവർഗ്ഗ രതി പ്രക്യതി വിരുദ്ധമോ?  

വളരെകാലമായ് ചൂടേറിയ ഒരുപാട് വാദ പ്രതിവാദങ്ങൾക്ക് വിധേയമായ ഒരു വിഷയമാണിത്. പ്രക്യതി വിരുദ്ധം എന്നതുകൊണ്ട് എന്താണ്‌ നിർവ്വചിക്കുന്നതന്ന് വ്യക്തമാകാത്തിടത്തോളം ഇത് വെറുമൊരു ചോദ്യം മാത്രമായിരിക്കും. സ്വവർഗ്ഗരതി പ്രക്യതി വിരുദ്ധം എന്ന് വാദിക്കുന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങളെ രണ്ടായി തിരിക്കാം. ഒന്ന്, സ്വവർഗ്ഗരതി പൊതു സമൂഹം അംഗീകരിച്ചിട്ടില്ല‌. പൂരിപക്ഷത്തിന്റെ താൽ‍പര്യങ്ങൾക്ക് നിരക്കാതെന്തും അംഗീകരിക്കാൻ മടിക്കുന്ന സങ്കുചിത മനോഭാവം മാത്രമാണിതന്നതിനാൽ കാര്യമാക്കേണ്ട വിഷയമല്ല ഇത്. രണ്ട്, പ്രക്യതിയിലെ മറ്റ് ജീവജാലങ്ങളിൽ കാണപ്പെടാത്ത ലൈംഗിക വൈക്യതമാണ്‌ സ്വവർഗ്ഗ രതി. പ്രക്യതിയെ അറിയാത്തവർ, പ്രക്യതിയെ നിരീക്ഷിച്ചിട്ടില്ലാത്തവരുടെ അബദ്ധജടിലമായ ജല്പനം എന്നതിൽ കവിഞ്ഞ് ഇതിൽ സത്യാവസ്ഥയില്ലന്നതണ്‌ വാസ്തവം. കാരണം ഒട്ടുമിക്ക സസ്തനികളിലും സ്വവർഗ്ഗ രതി കാണപ്പെടുന്നുണ്ട്. ഈച്ചകൾ, പക്ഷികൾ, ഉരഗങ്ങൾ, മൽസ്യങ്ങൾ, എന്തിന്‌ ഭൂമുഖത്തെ ഏറ്റവും വലിയ ജീവികളായ ആനയിലും തിമിംഗലങ്ങളിലും വരേയുള്ള ഏതാണ്ട് ആയിരത്തിയഞ്ഞൂറിൽ പരം ജന്തുവര്‍ഗ്ഗങ്ങളിൽ സ്വവര്‍ഗരതി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പല ജന്തുവര്‍ഗ്ഗങ്ങളിലുംസ്വവർഗ്ഗ ജോഡികളെ തന്നെ നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. ചില ജീവ വർഗ്ഗങ്ങളിൽ സ്വവർഗ്ഗ രതിയെ അനുകൂലിക്കുന്ന ലൈംഗികാവയവങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. സ്വവർഗ്ഗ രതിയെ സഹായിക്കുന്ന ജൈവരീതികളും പ്രകൃതിയില്‍ സുലഭമാണ്‍. സ്വവര്‍ഗ രതിയിലേര്‍പ്പെടുന്ന ഒറാങ് ഉട്ടാൻ എന്ന ആൾകുരങ്ങിന്‌ തന്റെ ലിംഗം ഉള്ളിലേയ്ക്ക് വലിച്ച് തത്സ്ഥാനത്ത് ഒരു കുഴിയുണ്ടാക്കി സ്വീകര്‍ത്താവാകാന്‍ കഴിയും. ഡോള്‍ഫിനുകളില്‍ തലയിലെ വെള്ളം ചീറ്റുന്ന തുളയില്‍ ലിംഗം തിരുകിയുള്ള സ്വവര്‍ഗ്ഗഭോഗവും പ്രജനനത്തിനു സജ്ജമാകുന്നതു വരെയുള്ള പത്തുപതിനഞ്ചു വർഷകാലത്തോളം സ്വവര്‍ഗജോഡികളായി ജീവിക്കുന്ന രീതിയും സാധാരണയാണ്. റീസസ്, ബൊൻബൊ തുടങ്ങിയ കുരങ്ങു വർഗ്ഗങ്ങളുടെ ഇടയിൽ സ്വവർഗ്ഗ രതി സർവ്വസാധാരണമാണ്‌.

ഇതിനെ ഖണ്ഡിക്കുന്ന മറ്റൊരു ചോദ്യം പ്രക്യതി ലൈംഗികത തന്നിരിക്കുന്നത് പ്രജനനത്തിനുവേണ്ടി ആണ്‌. തെറ്റായ ഈ ധരണ മാറ്റേണ്ടിയിരിക്കുന്നു. രതി ജീവി വർഗ്ഗത്തിന്റെ മാനസിക ശാരീരിക ഉല്ലാസനോപാകൂടിയാണ്‌. ലൈംഗികതയെ കൂടുതൽ സുഖം നേടാനുള്ള ഏറ്റവും വലിയ ഉപാധിയാക്കി മാറ്റിയത് മനുഷ്യൻ മാത്രമാണ്‌. പല തരത്തിലും സ്വാദുകളിലുമുള്ള കോണ്ടങ്ങളും മറ്റും വിപണി കീഴടക്കിയതും ലൈംഗികമായ ഉപരിപ്ലവത്തിന്റെ ഭാഗമാണ്‌. ഒരുപക്ഷേ ലൈംഗികതയിൽ എങ്ങനേയും സംത്യപ്തി കണ്ടെത്താനുള്ള യാത്രകളിൽ കൂടിയാവണം മനുഷ്യൻ സ്വവർഗ്ഗ ലൈംഗികതയിലും എത്തിചേർന്നത്.

ലൈംഗികത സന്താനോല്പ്പാദനത്തിനുവേണ്ടി മാത്രം എന്നാണ്‌ പ്രകൃതിയുടെ നിയമമെങ്കില്‍ സന്യാസം, ബ്രഹ്മചര്യം, നിർബൻന്ധിതമായും സന്താനോല്‍പാദനം നിഷിദ്ധമാക്കിയ പൗരോഹിത്യം തുടങ്ങിയവയെല്ലാം പ്രകൃതിവിരുദ്ധമാണ്. അവ നിരോധിക്കണം എന്ന് സ്വവർഗ്ഗ രതിക്കെതിരേ മുറവിളി കൂട്ടുന്ന കത്തോലിക്ക സഭ ഉൾപ്പെടയുള്ള മത സംഘടനകൾ ഇന്നോളം ശബ്ദിച്ചിട്ടില്ല. ഗർഭനിരോധനവും സ്വയംഭോഗം പ്രക്യതി വിരുദ്ധമായ് ആരും പറഞ്ഞു കേട്ടിട്ടില്ല. ആൺകുട്ടികളിൽ 90 ശതമാനവും പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സിനുള്ളിൽ സ്വയംഭോഗം ചെയ്തു തുടങ്ങുന്നവാരാണ്‌. സന്താനോല്പാദനോപാധിയായ് മാത്രമാണ്‌ പ്രക്യതി ലൈംഗികത തന്നിരിക്കുന്നതങ്കിൽ ആധുനിക സമൂഹത്തിൽ ദമ്പതികൾക്ക് ജീവിതത്തിൽ എത്ര തവണ ലൈംഗികബദ്ധത്തിൽ ഏർപ്പെടാനാവും?
.

2009-07-28

സ്വവര്‍ഗ പ്രണയികള്‍ ഉണ്ടാകുന്നത്  

തൊട്ടാല്‍ പൊള്ളുന്ന വിഷയമാണു സ്വവര്‍ഗ അനുരാഗം. നിയമങ്ങളും സാമൂഹിക ചുറ്റുപാടുകളും എതിരായ ഒരു സമൂഹത്തില്‍, വേശ്യാവ്യത്തിയെ പ്രോല്‍സാഹിപ്പിച്ചും, അവരുടെ അവകാശ സം‌രക്ഷണങ്ങള്‍ക്കുവേണ്ടിയും എണ്ണമറ്റ സന്നദ്ധ സംഘടനകള്‍ വാദിക്കുന്ന ഒരു സമൂഹത്തില്‍, അത്മസംഘര്‍ഷത്തിന് അടിപ്പെട്ട് ദ്വൈത വ്യക്തിത്വത്തിന് ഉടമകളായ് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നുമകന്ന് അന്തര്‍മുഖന്മാരായ് ജീവിക്കേണ്ടിവരുന്ന സ്വവര്‍ഗ്ഗ പ്രണയികള്‍ക്കു വേണ്ടി സംസാരിക്കുവാനോ, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനോ അധികം വ്യക്തികളോ സംഘടനകളൊ ഇനിയും മുന്നോട്ട് വന്നിട്ടില്ല. സ്വവ‌ര്‍ഗ പ്രണയികള്‍ക്കുവേണ്ടി സംസാരിച്ചാല്‍, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചാല്‍, തന്നെയും അവരിലൊരാളായ് സമൂഹം മുദ്രകുത്തുമോ എന്ന ഭയമാണ് പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. ഒരു പരിധിവരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഈ വിഷയത്തെകുറിച്ച് ഒരു പോസ്റ്റിടുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്ന ഘടകവും ഇതുതന്നെ. സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പല മതസംഘടനകളും സാമൂഹിക സംഘടനകളും അരയും തലയും മുറുക്കി മുന്നോട്ട് വന്നിട്ടുണ്ട്. സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണന്നോ നിയമം കൊണ്ടു ശരിവയ്‌ക്കപ്പെടേണ്ടതാണന്നോ ഞാന്‍ പറയുന്നില്ല. എന്നാല്‍ ജൈവശാസ്ത്രപരമായ ഈ വൈജാത്യം തുറുങ്കിലടയ്ക്കപ്പെടേണ്ട കുറ്റമാണെന്നു വിധിക്കുന്നവര്‍, അത് ഏതു ധാര്‍മികതയുടെ പേരിലായാലും ശരിവയ്ക്കപ്പെടേണ്ട ഒന്നല്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഒരേപോലെ അവകാശപ്പെട്ട ഈ ഭൂമിയില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ ജീവിക്കാന്‍ സ്വവര്‍ഗാനുരാഗികള്‍ക്കും അവകാശമുണ്ട്. അതിനെ നിയമംകൊണ്ടു നേരിടുന്നത്, ആത്മഹത്യയെ ക്രിമിനല്‍ കുറ്റമാക്കുന്നതുപോലുള്ള ഒരു വിഡ്ഡിത്തം മാത്രമാണ്.

മനുഷ്യരെ മനുഷ്യരാക്കുന്നത് മനുഷ്യത്വമാണ്. ഹിംസ്രജന്തുക്കളെപോലും പരിപാലിച്ച് ജൈവ സംതുലിതാവസ്ഥ നില നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹം, മാറിവരുന്ന സംസ്‌ക്യതികളെയും മാറ്റങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു സമൂഹം, സ്വവര്‍ഗ പ്രണയത്തിനെതിരെ പടവാളെടുക്കുന്നതിലെ ചേതോ വികാരം എന്താണന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. മനുഷ്യരുടെ സ്വഭാവസവിശേഷതകളെ ശ്ലീലവും അശ്ലീലവും എന്ന് വേര്‍തിരിക്കാതെ പലതരത്തിലുള്ള ജൈവിക വൈശേഷ്യങ്ങളുടേയും, അവയുടെ തുടര്‍ച്ചയുമായിട്ടാണ് ആധുനിക വൈദ്യശാസ്ത്രവും നരവംശ ശാസ്ത്രവും സിദ്ധാന്തീകരിച്ചികിരിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ രതിയും സമൂഹത്തില്‍ നിലനില്‍ക്കുന്ന ശ്ലീലം എന്ന് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്ന സമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ള ഒരു അപഭ്രംശമല്ല മറിച്ച്, ജീവശാസ്ത്രപരമായ അനേകം സ്വഭാവസവിശേഷതളില്‍ ഒന്നുമാത്രമാണ്. എന്നാല്‍ പൂരിപക്ഷം മനുഷ്യരും വലം കൈയ്യന്മാരായ് ജനിക്കുമ്പോള്‍, അതില്‍ ഒരു ന്യൂനപക്ഷം ഇടങ്കയ്യന്മാരായ് ജനിക്കുമ്പോലെ, സ്വവര്‍ഗനുരാഗവും സ്വവര്‍ഗ പ്രണയവും, ഒരു ജനിതക വാസനയാണന്നും, അതല്ല വളര്‍ച്ചയുടെ ഘട്ടാ ഘട്ടങ്ങളില്‍ പാരിസ്ഥികമായ സ്വാധീനങ്ങളുടെ ഫലമായ് ഉരുത്തിരിയുന്ന ഒരു സ്വഭാവ സവിശേഷതയാണ് എന്നും രണ്ട് അഭിപ്രായമാണ് പെതുവേ ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതില്‍ ജനിതകപരമായാണ് ഒരാള്‍ സ്വവര്‍‌ഗ്ഗഭോഗിയോ സ്വവര്‍ഗാനുരാഗിയോ ആയിതീരുന്നതങ്കില്‍ ജനിതക ഘടനയില്‍ മാറ്റം വരുത്തുകയന്നത് അസാധ്യമോ ആനാവശ്യമോ ആയ ഒന്നാണ്. പാരിസ്ഥികമായ സ്വാധീനങ്ങളില്‍, ഗര്‍ഭസ്ഥ ശിശുവായിരിക്കുന്ന നാള്‍ മുതലുള്ള ചുറ്റുപാടുകള്‍, വളരുന്ന പരിസ്ഥിതി, സൗഹ്യദം മുതലുള്ള വ്യക്തിവിനിമയങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീവിതത്തിലെ ഒറ്റപ്പെടല്‍, ഏകാന്തത എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര ഘടകങ്ങള്‍. എന്നാല്‍ യാഥാര്‍ത്ഥ്യം ഇവക്ക് രണ്ടിനുമിടയിലാണന്നു, അല്ലങ്കില്‍ ഇവരണ്ടിന്റെയും ഒരുമുച്ചുള്ള സ്വാധീനമോ ആണന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. ‍.

അങ്ങിനെ വരുമ്പോള്‍ സ്വവര്‍ഗാനുരാഗം എന്നത് ഒരു വ്യക്തിയുടെ മാനസിക വ്യാപാരമാണന്നോ, മാനസികാവസ്ഥയാണന്നോ പറയുവാന്‍ കഴിയുകയില്ല. എന്താണ് സ്വവര്‍ഗ്ഗ അനുരാഗം. നിങ്ങളില്‍ ആരെങ്കിലൂം എന്നെങ്കിലും സ്വവര്‍ഗഅനുരാഗി ആയിരുന്നിട്ടുണ്ടോ? ഒരു അര്‍ത്ഥത്തില്‍ പൂരിപക്ഷത്തിലും ഇങ്ങനെ ഒരു വികാരം കാണുന്നുവന്നതാണ് മനശാസ്ത്ര മതം. പ്രത്യേകിച്ച് കൗമാര കാലഘട്ടത്തില്‍ ഇത് കൂടുതല്‍ പ്രകടമാകുന്നു. എന്നാല്‍ ഇത് ഒരിക്കലും അതിരു വിട്ട ബന്ധമായോ അല്ലങ്കില്‍ രതിയിലേക്കോ എത്തപ്പെടുന്നില്ല എന്നുമാത്രം. ഒരാള്‍ തന്റെ തന്നെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നല്‍കുന്ന മാനസികമായ പിന്തുണ, സ്നേഹം, അടുപ്പം, വാല്‍സല്യം. വെറും സൗഹ്യദത്തില്‍ തുടങ്ങുന്ന ബന്ധങ്ങളാണ് എപ്പോഴും സ്വവര്‍ഗ പ്രണയമായ് രൂപാന്തരപ്പെടുന്നത്. തന്നെ മനസ്സിലാക്കുന്ന സുഹ്യത്ത്‍, തന്റെ കഴിവുകളേയും കഴിവുകേടുകളേയും അംഗീകരിക്കുമ്പോള്‍, സ്വന്തം വീട്ടിലും സമൂഹത്തില്‍ തന്നയും ഒറ്റപ്പെടുമ്പോള്‍, തന്റെ ചിന്തകള്‍ക്കും ചെയ്‌വനകള്‍ക്കും നല്‍കുന്ന അംഗീകാരം ഇവ ഒരേതോണിയിലെ യാത്രക്കാരന്നവണ്ണം വല്ലാതെ വലിച്ചടുപ്പിക്കുന്നു. പലപ്പോഴും ഇത്തരം ബന്ധങ്ങളാണ് അവരെ വിഷാദത്തില്‍ നിന്നും, ആത്മഹത്യയില്‍ നിന്നുപോലും പിന്തിരിപ്പിക്കുന്നത്.

എന്നും സ്വന്തം മകനെയോ മകളേയോ കോണ്‍വന്റ് സ്‌കൂളുകളിലോ, ബോര്‍ഡിങ്ങുകളിലോ നിര്‍ത്തി പഠിപ്പിക്കുക എന്നത് രക്ഷകര്‍ത്താക്കള്‍ക്ക് വലിയ അഭിമാനമാണ്. എന്നാല്‍ അവര്‍ സ്വന്തം കുഞ്ഞുങ്ങളെ ഭീതിപ്പെടുത്തുന്ന ഏകാന്തയിലേക്കും, അരക്ഷിതത്വത്തിലേക്കുമാണ് എറിഞ്ഞുകൊടുക്കുന്നത്. മാനുഷിക പരിഗണനയോ, സ്നേഹമോ ഇല്ലാത്ത വാര്‍‌ഡന്മാരുടേയും, പട്ടാളാചിട്ടകള്‍ മാത്രം പഠിപ്പിക്കുന്ന അധ്യാപകരുടേയും കീഴില്‍ വല്ലാത്ത മാനസിക സംഘര്‍‌ഷമാണ് അനുഭവിക്കേണ്ടി വരുന്നത്.

ഇത്തരം സ്‌കൂളുകള്‍ ബോര്‍‌ഡിംങ് സ്‌കൂളുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മോള്‍ഡിംങ് സ്‌കൂളുകള്‍ മാത്രമാണ്. വ്യക്തിത്വ വികസനം എന്നതിന് പകരം വ്യക്തിത്വ പാര്‍‌ശ്വീകരണവും ഹത്യകളുമാണ് നടക്കുന്നത്. ഇഷ്‌ടമുള്ള ഭാഷ പറയുവാനോ, വസ്ത്രം ധരിക്കുവാനോ, ഭക്ഷണം കഴിക്കുവാനോ എന്തിന് ഒന്ന് ഉറങ്ങുവാനോപോലുമുള്ള സ്വാതന്ത്യം നിഷേധിക്കപ്പെട്ട വ്യക്തികളായാണ് ഇവര്‍ വളര്‍ന്നു വരുന്നത്. ഒരു വശത്ത് സ്വന്തം ഇഷ്ടാനിഷ്ഠങ്ങള്‍. മറുവശത്ത് മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു വരാനുള്ള ശ്രമം. ഇതിനു രണ്ടിനുമിടയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അധ്യാപകര്‍. ഇതിനിടയില്‍ ആത്മസംഘര്‍ഷത്തില്‍ വീര്‍പ്പുമുട്ടി പുളയുകയാവും അവര്‍.

മറ്റുള്ളവരുടെ ചിട്ടക്കൊത്ത് ജീവിക്കുന്ന മരപാവകളായ് മാറുകയാണ് അവര്‍. ഒരോ ദിവസങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും മണിക്കണക്കിനാണ്. രാവിലെ അഞ്ചുമണിക്ക് അലാറാം മുഴങ്ങുമ്പൊള്‍ എഴുനേല്‍ക്കണം. ഹോം‌വര്‍ക്ക്, കുളി, പ്രഭാത ഭക്ഷണം, വസ്ത്ര ധാരണം എല്ലാറ്റിനും ബല്‍ മുഴങ്ങും. രാത്രി ഒന്‍പത് മണിക്ക് ലൈറ്റ് അണയും. ഉറക്കം വന്നാലും ഇല്ലങ്കിലും നൈറ്റ് ഡ്രസ് ധരിച്ച് കിടക്കണം. അതാണ് ചട്ടം.

ഉറക്കം വരാതെ കിടക്കുന്ന രാത്രികളില്‍ ചിന്തകള്‍ മനസ്സിനെ മഥിക്കും. ഓര്‍മ്മകള്‍, അരക്ഷിതത്വം, നിസഹായതകള്‍ ഇങ്ങനെ ഒരോന്നായി തികട്ടിവരും. അഛ്ചന്‍, അമ്മ, സഹോദരങ്ങള്‍, വീട് അങ്ങിനെ താന്‍ നഷ്ടപ്പെടുത്തുന്ന ഓരോന്നും കടന്നുവരും ചിന്തകളിലേക്ക്. ചില സമയങ്ങളില്‍ നിയന്ത്രണം വിട്ടുപോകും. ഒന്ന് ഉറക്കെ കരയണമന്നു തോന്നും. പക്ഷേ ശബ്‌ദം തൊണ്ടയില്‍ കുരുങ്ങിമരിക്കും. കരയുന്ന ശബ്‌ദം കേട്ടാല്‍ അതിനുള്ള ശിക്ഷ വേറെ വാങ്ങണം അതിനാല്‍ അടക്കി പിടിച്ച് തേങ്ങികരയും. അടുത്ത കട്ടിലില്‍ കിടക്കുന്ന സഹപാഠി അല്ലങ്കില്‍ സുഹ്യത്ത് അറിയുമ്പോള്‍ എണീറ്റ് വരും. പുതപ്പിനുള്ളില്‍ കെട്ടിപിച്ച് അല്ലങ്കില്‍ ഒരുതലോടലാല്‍ കൂട്ടിരിക്കും. ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. പിന്‍ഡ്രോപ്പ് സയലന്‍സാണ്.

പക്ഷേ ആ ഒരു തലോടല്‍, ആശ്ലേഷം അത് തരുന്ന ആശ്വാസം, വാക്കുകളാല്‍ അതു വിവരിക്കാന്‍ കഴിയില്ല. പിന്നെ എപ്പോഴങ്കിലും സ്വകാര്യതയുള്ള, മിണ്ടാന്‍ അനുവാദമുള്ള നേരത്താവും എന്തിനാണ് കരഞ്ഞത് എന്ന് ചോദിക്കുന്നത്. പലപ്പോഴും ഒന്നും മിണ്ടാതെ മറ്റെന്തിനെകുറിച്ചങ്കിലും സംസാരിക്കും. വിണ്ടും ഇതു തുടരും. പിന്നെ ഒരു ദിവസം മനസ്സു തുറക്കും. അങ്ങനെ പതുക്കെ അടുക്കും. വ്യസനിച്ചിരിക്കുമ്പോള്‍ ഹേയ് സാരമില്ലടാ എന്ന ഒരു വാക്ക്, ഒരു തലോടല്‍, ഒരു ആലിഗനം അതിന്റെ ബലത്തിലാവും പിന്നീടുള്ള ദിവസങ്ങള്‍ മുന്നോട്ട് പോകുന്നത്. പലപ്പോഴും അതില്‍ ലൈഗികതക്കായിരിക്കില്ല മുന്തൂക്കം. എന്നാല്‍ പലപ്പോഴും കെട്ടിപിടിക്കും ഉമ്മവയ്‌ക്കും, ഒരേ പുതപ്പിനുള്ളില്‍ വാര്‍ഡന്റെ കണ്ണുവെട്ടിച്ചു ആലിംഗന ബദ്ധരായ് ഉറങ്ങും. പതുക്കെ ചില ബന്ധങ്ങള്‍ ലൈംഗികതയിലേക്ക് വഴിമാറും. .

കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍, ഏകാന്തത, ഒറ്റപ്പെടല്‍, സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ ശൂന്യമായ വീട്, വഴക്കിടുന്ന അച്ഛനമ്മമാര്‍, കാര്‍ക്കശ്യമായ ചിട്ടകള്‍, സ്നേഹം പ്രകടിപ്പിക്കാത്ത രക്ഷിതാക്കള്‍, ബന്ധുക്കളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമുള്ള പറിച്ചെറിയല്‍, ഇതിന്റെ ഒക്കെ ഒരു ബൈ പ്രോഡകറ്റുകൂടിയാണ് സ്വവര്‍ഗാനുരാഗികളും സ്വവര്‍ഗഭോഗികളും. ഇതിനിടയില്‍ രാത്രികാലങ്ങളില്‍ വാര്‍ഡന്മാര്‍ സ്വന്തം മുറിയിലേക്ക് കൂട്ടികൊണ്ടുപോയി അവരുടെ ഇച്ഛാനുവര്‍ത്തികളാക്കപ്പെടുന്ന കുട്ടികള്‍. അവിവാഹിതരായ ക്രിസ്ത്യന്‍ മിഷണറിമാരുടെ മേല്‍നോട്ടത്തില്‍ നടത്തികൊണ്ടുപോകുന്ന ബോയ്സ് ഹോസ്റ്റലുകളില്‍ ഇത്തരം അനുഭവങ്ങള്‍ അപൂര്‍‌വ്വമല്ല. പാപഭാരം തോന്നുന്ന ആദ്യ അനുഭവങ്ങള്‍ ആരോടും പറയാന്‍ കഴിയാതെ വരുന്ന കുട്ടികള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ സാവധാനം ആസ്വദിച്ചു തുടങ്ങുന്നു. പിന്നീട് ഒരിക്കലും കരകയറാനാവാത്ത സ്വവര്‍ഗ ഭോഗത്തിന്റെ ഗര്‍ത്തത്തിലേക്കാവും ഇവര്‍ എടുത്തെറിയപ്പെടുന്നത്.

ഇവിടെ ആരയാണ് നമ്മള്‍ കുറ്റപ്പെടുത്തുക? സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടോ, ദുരഭിമാനത്തിന്റെ പരിപ്രേക്ഷ്യതയാലോ നമ്മുടെ കുഞ്ഞുങ്ങളെ അരക്ഷിതത്വത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്ന രക്ഷകര്‍ത്താക്കളയോ? ഭയപ്പെടുത്തുന്ന ഏകാന്തതയിലും അനാഥത്വത്തിലും വീര്‍പ്പുമുട്ടുമ്പോള്‍ സ്‌നേഹത്തിന്റെ പട്ടുനൂലുകളാല്‍ ബന്ധിച്ച് സ്വവര്‍ഗ പ്രണയത്തിന്റെ കയങ്ങളിലേക്ക് സ്വയം ഊളിയിടുന്ന കുട്ടികളെയോ? അടിച്ചേല്പിക്കുന്നതോ അടക്കിവച്ചനുശീലിക്കുന്നതോ ആയ ബ്രഹ്മചര്യം വഴി ജന്മസിദ്ധമായ ലൈംഗികവാസനയെ പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയാത്ത വാര്‍ഡന്മാരയോ?. ഉത്തരം എന്തുതന്നയായാലും പാമ്പിനും, പഴുതാരക്കും, പട്ടിക്കും, പൂച്ചക്കും, മാനിനും, മയിലിനും ജീവിക്കാന്‍ അവകാശമുള്ള ഈ ഭൂമിയില്‍, വേശ്യാവ്യത്തിയും, ബഹുഭാര്യാത്വവും അംഗീകരിച്ചുകൊടുക്കുന്ന സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ഈ ഭൂമിയില്‍ അവരയും സ്വൈരമായ് ജീവിക്കാന്‍ അനുവദിക്കുക. നിയമങ്ങളുടേയും മതങ്ങളുടേയും ചങ്ങലകള്‍കൊണ്ട് ബന്ധിച്ച് ഒരുതീണ്ടാപാടകലെ നിര്‍ത്താതെ അവരയും സമൂഹത്തിന്റെ ഭാഗമായ് അംഗീകരിക്കുക. അതല്ലേ മനുഷ്യത്വം?.

ഒരു അനോണിമസ് കമന്തിന്റെ ചുവടുപിടിച്ച് എഴുതിയത്
ചിത്രം: ഇവിടനിന്നും.

2009-04-15

സ്വവര്‍ഗ്ഗ രതിയും സാമൂഹിക പ്രശ്‌നങ്ങളും  

പ്രണയിക്കാത്തവര്‍ ആരാണ് ലോകത്തുള്ളത്? പ്രണയത്തിന്റെ നേര്‍ത്ത പട്ടുനൂല്‍ കൊലുസുകിലുക്കി കടന്നുവരുമ്പോള്‍ ആര്‍ക്കാണ് പ്രണയിക്കാതിരിക്കാന്‍ കഴിയുക? പ്രണയിനികള്‍ക്ക് വേണ്ടി വര്‍ഷത്തിലെ ഒരു ദിവസം മാറ്റിവയ്‌ക്കപ്പെടുമ്പോഴും തന്റെ ലൈംഗികത സമൂഹത്തെ ഭയന്ന്‌ പുറത്തുപറയാനാകാതെ, ഉള്ളിലടക്കി, മാനസിക സമ്മര്‍ദ്ദത്തിനടിമയായി നിരാശയിലേക്കും, വിഷാദ രോഗത്തിലേക്കും അതു വഴി ആത്‌മഹത്യയിലേക്കും തിരിയുന്ന ചെറുപ്പക്കാരെ നമ്മള്‍ കണ്ടില്ലന്നു നടിക്കുന്നു. പ്രക്യതി വിരുദ്ധ പ്രണയം എന്നും, സ്വവര്‍ഗ്ഗ രതിക്കാരന്‍ എന്നും മുദ്രകുത്തി നമ്മള്‍ ഒരു തീണ്ടാപാടകലെ നിര്‍ത്തുമ്പോള്‍, അവന്‍ അന്തര്‍മുഖത്വത്തിന്റെ അണിയറയിലേക്ക് പിന്‍‌വാങ്ങപ്പെടുകയോ, ദ്വൈത വ്യക്തിത്വത്തിന് ഉടമായ് മാറുകയോ ചെയ്യപ്പെടുന്നു. സ്വവര്‍ഗ്ഗ രതിക്കാരെ പ്രധാനമായും മൂന്നായി തരംതിരി‍ക്കാം. പുരുഷ വേശ്യകള്‍ (Gigalo)‍, ദ്വൈത രതിക്കാര്‍ (Bisexuals), സ്വവര്‍ഗ്ഗ പ്രണയികള്‍ (Gays). പുരുഷ വേശ്യകള്‍ ഒന്നുകില്‍ ദ്വൈത രതിക്കാര്‍ എന്ന വിഭാഗത്തിലോ സ്വവര്‍ഗ്ഗ രതിക്കാന്‍ എന്ന വിഭാഗത്തിലോ പെടുന്നവര്‍ തന്നയാണ്. പിന്നീട് ആഡംബത്തിനുവേണ്ടിയും പണസമ്പാദനത്തിനുവേണ്ടിയും ലൈംഗികത തൊഴിലായ് സ്വീകരിക്കുന്നവരാണ് ഇകൂട്ടര്‍. ദ്വൈത രതിക്കാരെ യഥാര്‍ത്ഥത്തില്‍ സ്വവര്‍ഗ്ഗ രതിക്കാര്‍ എന്നു പറയാന്‍ കഴിയില്ല. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ലൈംഗിക അരാജകത്വം ആണ് അത്തരക്കാരെ സ്യഷ്‌ടിക്കുന്നത്. വിവാഹത്തോടെ ഇവരിലെ സ്വവര്‍ഗ്ഗ രതി ഇല്ലാതാകുന്നു. എന്നാല്‍ ഈ രണ്ട് വിഭാഗങ്ങള്‍ക്കപ്പുറം സംഘര്‍ഷ കലുഷിതമായ ജീവിതം നയിക്കുന്ന ഒരു വിഭാഗമാണ് സ്വവര്‍ഗ്ഗ പ്രണയികള്‍. നമ്മുടെ നിയമങ്ങളും സാമൂഹ്യ ചുറ്റുപാടുകളും ഇവര്‍ക്ക് ഇന്നും എതിരാണ് എന്നുള്ളത് സ്വവര്‍ഗ്ഗ പ്രണയികള്‍ക്ക് എല്ലാം രഹസ്യമായ് വയ്‌ക്കേണ്ട അവസ്ഥ സ്യഷ്ടിക്കപ്പെടുന്നു.

ഇന്ത്യ സ്വാതന്ത്യം നേടുന്ന സമയം ബ്രിട്ടീഷ്‌ നിയമത്തില്‍ നിന്നും അതേപടി പകര്‍ത്തിവെച്ച നിയമങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്‌ഷന്‍ 377. 150-ല്‍പരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നിയമവും മറ്റു നിയമങ്ങളെപോലെ പലപ്പോഴായ് ഭേദഗതികള്‍ക്കു വിധേയമായിട്ടുണ്ട്. കലാനുസൃതമായ മാറ്റങ്ങളിലൂടെ വളച്ചൊടിച്ചും വിളക്കിച്ചേര്‍ത്തും സെക്‌ഷന്‍ 377 എന്ന 'പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനെതിരെയുള്ള ' നിയമത്തെ സ്വവര്‍ഗ്ഗരതിക്കാരുടെ സഹജവികാരത്തെ കുറ്റവിചാരണ ചെയ്യുന്നതിനുവേണ്ടി മാത്രമാണ് ഇന്നു ഉപയോഗിക്കുന്നത്‌‌. സെക്‌ഷന്‍ 377 പ്രകാരം "സ്വലിംഗത്തില്‍ പെട്ടവരുമായോ, എതിര്‍ലിംഗത്തില്‍ പെട്ടവരുമായോ ഗുദസുരതം (anal sex), വദനസുരതം (oral sex) തുടങ്ങിയ ലൈംഗിക കേളികള്‍ ചെയ്യുന്നതും മൃഗങ്ങളെ ഭോഗിക്കുന്നതും (beastiality) ആയ പ്രകൃതിവിരുദ്ധ ലൈംഗികബന്ധം ചെയ്യുന്നവര്‍ ‍ശിക്ഷാര്‍ഹരാണ്‌". സ്വവര്‍ഗ്ഗത്തില്‍ പെട്ടവര്‍ തമ്മില്‍ ലൈംഗിക സംതൃപ്തിക്കായി ചെയ്യുന്ന ഏതുതരം ലൈംഗിക കേളികളും ഈ നിയമത്തിന്റെ പരിധിയില്‍ പെടുമെന്നതിനാല്‍ ഈ നിയമം തികച്ചും സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് ഒരു കീറാമുട്ടിയായി.

നിയമങ്ങളും സാമൂഹിക ചുറ്റുപാടുകളും ഇത്തരത്തിലാണങ്കിലും ഉപഭോഗ സംസ്‌കാരത്തിനപ്പുറത്ത് ഇന്നും സ്വവര്‍ഗ്ഗ പ്രണയം കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും നമുക്ക് കാണാന്‍‌കഴിയും. കേരളത്തിലെ തിരക്കുള്ള ബസുകളില്‍, തീവണ്ടി മുറികളില്‍, സിനിമാ തീയേറ്ററുകളുടെ അരണ്ടവെളിച്ചത്തില്‍, പാര്‍ക്ക് ബഞ്ചുകളില്‍, ബസ്‌ സ്‌റ്റാന്‍ഡുകളില്‍ എവിടയങ്കിലും വച്ച് ഒരു സ്വവര്‍ഗ്ഗ പ്രേമിയുടെ കരസ്പര്‍ശം ഏല്‍ക്കാത്ത പുരുഷന്മാര്‍ കേരളത്തില്‍ ഉണ്ടാകുമോ എന്നു സംശയമാണ്. അങ്ങനെയുള്ള അവസരങ്ങളിലൊക്കെ നമ്മള്‍ ഒഴിഞ്ഞുമാറുകയാണ് പതിവ്. നമുക്ക് ആരയാണ് കുറ്റം പറയാനാകുക?. ഇത്തരക്കാരില്‍ അധികവും സമ്പന്നരും, ഉന്നത വിദ്യാഭ്യാസവും, ജോലിയുള്ളവരുമാണ്. കേരളത്തിലെ കോഴിക്കോട് കെ. എസ്. ആര്‍. ടി. സി ബസ്‌സ്റ്റാന്‍ഡ്, എറണാകുളത്തെ സുഭാഷ് പാര്‍ക്ക്, മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് പുത്തരികണ്ടം മൈതാനം, മ്യൂസിയം മുതലായ സ്ഥലങ്ങള്‍ ഇവരുടെ വിഹാര കേന്ദ്രങ്ങളാണ്.

എവിടനിന്നാണ് ഇവര്‍ ഈ ശീലം പഠിക്കുന്നത്? പലപ്പോഴും റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ ഹോസ്റ്റലുകള്‍, കോളജ് ഹോസ്റ്റലുകള്‍, മുതിര്‍ന്ന ബാല്യകാല സുഹ്യത്തുകള്‍, വീട്ടില്‍ രാത്രി തങ്ങുന്ന ബന്ധുക്കള്‍, സുഹ്യത്തുക്കള്‍ ഇതില്‍ ഏതങ്കിലുമൊന്നില്‍ നിന്നായിരിക്കും തുടക്കം. പിന്നീട് അത് ഒരു സ്വഭാവമായ് മാറുകയാണ് പലരിലും. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം ഇതിനൊരു കാരണമായ് തീരുന്നു. പെണ്‍കുട്ടികളുമായ് ഇടപഴകാനുള്ള അവസരം ഇല്ലായ്മകളും, ജാളിയതയും ഇതിനു പ്രേരകമാകുന്നു. വീടും, വീട്ടിലെ അന്തരീക്ഷവും പലപ്പോഴും ഇതിനെ പ്രോല്‍‌സാഹിപ്പിക്കയും ചെയ്യുന്നു. സ്വര്‍ഗ്ഗ പ്രേമികളില്‍ അധികവും സ്വന്തം വീട്ടില്‍ അനാഥത്വം അനുഭവിക്കുന്നവരോ, സ്നേഹത്തിന്റെ അഭാവത്തില്‍ വളരുന്നവരോ ആണ്. കിട്ടാതെപോകുന്ന സ്നേഹം, സ്വന്തം സുഹ്യത്തുമായ് പ്രണയത്തിലാകാന്‍ ഇവരെ പ്രേരിപ്പിക്കുന്നു. സ്വയം ഉണ്ടാക്കി എടുക്കുന്ന ഒരു സങ്കല്പ ലോകത്തില്‍ അവന്‍ പ്രണയത്തിന്റെ എല്ലാ മധുരിമയും അനുഭവിക്കയും, പെട്ടന്നൊരുദിവസം തന്റെ സുഹ്യത്തിന് അങ്ങനെയുള്ള ഒരു പ്രണയം ഇല്ല എന്നറിയുമ്പോള്‍ അത് അവന്റെ മാനസിക നിലയെ ഗുരുതരമായ് ബാധിക്കയും ചെയ്യുന്നു.

മുരളീ ക്യഷ്‌ണ എന്ന എന്റെ ഒരു സുഹ്യത്തിന്റെ അനുഭവം പലപ്പോഴും എന്നെ വേദനിപ്പിക്കാറുണ്ട്. അവന്‍ ജനിച്ചതും വളര്‍ന്നതും ഒരു സമ്പന്ന കുടുംബത്തില്‍. അഛ്ചനും അമ്മയും ഗള്‍‌ഫില്‍ ജോലിചെയ്യുന്നു. അവനും, ഇളയ സഹോദരിയും കേരളത്തില്‍ മുത്തശ്ശിയോടൊപ്പം. കാണാന്‍ അതിസുന്ദരനായ അവന്റെ നീല കണ്ണുകള്‍ക്ക് വല്ലാത്ത ഒരു വശ്യതയാണ്. കുഞ്ഞുമനസ്സായിരുന്നുവങ്കിലും ഒറ്റപ്പെടല്‍ അവനെ വല്ലാതെ വേട്ടയാടിയിരുന്നു. ചെറുപ്പത്തില്‍ അവധി ദിവങ്ങളിലും വൈകുന്നേരങ്ങളിലും ചുമ്മാതെ തൊടിയില്‍ കറങ്ങി നടക്കുമായിരുന്നു അവന്‍. ഇന്ന് ആഗ്രഹങ്ങളും ആശകളും ഒന്നുമില്ലാതെ, നിര്‍‌വ്വികാരമായ് ജീവിതം തള്ളി നീക്കുന്ന അവന്‍ തന്നെ പറയട്ടെ ഇനി അവന്റെ കഥ.

ഞാന്‍ മുരളീ ക്യഷ്‌ണ. ഇപ്പോള്‍ ഐ. ബി. എം-ല്‍ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ് ജോലി ചെയ്യുന്നു. അഛ്ചന്‍, അമ്മ, ഒരു അനുജത്തി അടങ്ങുന്ന ചെറിയ കുടുംബം. അഛ്ചനും അമ്മയും ദുബായില്‍ ജോലിചെയ്യുന്നു. സഹോദരി ബാംഗ്ലൂര്‍ രാമയ്യ മെഡിക്കല്‍ കോളജില്‍ എം. ബി. ബി. എസ് വിദ്യാര്‍ത്ഥിനി. ഞാന്‍ പഠിച്ചതും വളര്‍ന്നതും ആലപ്പുഴയിലെ തറവാട്ടില്‍ നിന്നാണ്. അഛ്ചനും അമ്മക്കും ഒരുപാടു സ്‌നേഹമായിരുനു ഞങ്ങള്‍ മക്കളോട് രണ്ടുപേരോടും. എല്ലാവര്‍ഷവും ദുബായില്‍ ആയിരിക്കും ഞാനും അനുജത്തിയും വെക്കേഷന്‍ ചിലവിടുന്നത്. എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടായിരുന്നു വീട്ടില്‍. പഠിച്ചത് ആലപ്പുഴയിലെ മുന്തിയ സ്കൂളില്‍. എന്നാല്‍ ഇന്ന് ലൈംഗികത എന്നതല്ലാതെ മറ്റൊരു വികാരവും എന്നില്‍ ഇല്ല. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അയല്‍‌വാസിയായ, എന്നെക്കാള്‍ ഏഴ് വയസ്സിനു മുതിര്‍ന്ന ഒരു ചേട്ടന്‍, പലപ്പോഴും എനിക്ക് ചോക്കലേറ്റ് വാങ്ങിതരുമായിരുന്നു. സ്നേഹത്തോടയുള്ള പെരുമാറ്റം. പലപ്പോഴും ചോക്കലേറ്റ് തന്നിട്ട് ആരും കാണാതെ കവിളില്‍ ഒരു ഉമ്മ തരുമായിരുന്നു എനിക്ക്. അങ്ങനെ ഒരു ദിവസം, അന്ന് സ്‌കൂള്‍ അവധിയായിരുന്നു. സന്ധ്യയോടടുത്ത സമയം. ഞാന്‍ അടുത്തുള്ള തെങ്ങിന്‍ തോപ്പിലൂടെ വെറുതേ നടക്കുകയായിരുന്നു. എന്നെ കണ്ടിട്ട് ആ ചേട്ടന്‍ തൊടിയിലേക്ക് ഇറങ്ങി വന്നു. എന്റെ അടുത്ത് എത്തി കുശലം ചോദിച്ചു. എന്നിട്ട് എന്നെ ചേര്‍ത്ത് പിടിച്ച് ചുംബിച്ചു. എന്റെ കവിളില്‍, ചുണ്ടില്‍, കഴുത്തില്‍‍. അതുവരെ ആരും എന്നെ അങ്ങനെ ചുംബിച്ചിട്ടില്ലായിരുന്നു. അതിനാല്‍ എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നി ചെറിയ പൂച്ചകണ്ണുള്ള സുന്ദരനായ ആ ചേട്ടനോട്. പിന്നീട് എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ആളൊഴിഞ്ഞ ആ തെങ്ങിന്‍ തോപ്പില്‍ ഞങ്ങള്‍ കണ്ടു. ദിവസങ്ങളുടെ പഴക്കത്തില്‍ ഷര്‍ട്ടിന്റെ കുടുക്കഴിച്ച് എന്റെ നെഞ്ചിലും, തുടകള്‍ക്കിടയിലും ചുംബനങ്ങളാല്‍ ഇക്കിളിപെടുത്തി. ക്രമേണ ചുംബനങ്ങള്‍ ലൈംഗികതയിലേക്ക്‌ വഴിമാറി. രണ്ടുവര്‍ഷത്തോളം അയാള്‍ എന്നെ ഭോഗിച്ചു. അന്ന് ഞാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അപ്പോള്‍ അയാള്‍ക്ക് എല്‍.എല്‍.ബി ക്ക് അഡ്മിഷന്‍ കിട്ടി ബാംഗ്ലൂരിലേക്ക് പോയി. കുറേദിവസത്തേക്ക് ഞാന്‍ ഊണും ഉറക്കവും ഇല്ലാതെ മാനസിക സംഘര്‍ഷവുമായ് പോയി.

പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. സ്കൂളില്‍ എന്നും ഒന്നാംനിരക്കാരനായ ഞാന്‍ പാഠ്യേതരവിഷയങ്ങളിലും മുന്‍‌നിരയില്‍ ആയിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ ഒരു സുഹ്യത്തുമായ് ഞാന്‍ അടുപ്പത്തിലായി. അവനും എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. എന്നാല്‍ എന്റെ പ്രണയം തുറന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. പ്ലസ്‌ ടു-വിന് പഠിക്കുന്ന സമയത്ത്‌ എന്റെ മനസ്സില്‍ പല പ്രണയങ്ങളുമുണ്ടായിട്ടുണ്ട്‌. പക്ഷേ അതൊന്നും പെണ്‍കുട്ടികളോടായിരുന്നില്ല. പുരുഷന്മാരോടായിരുന്നു. പല പ്രണയങ്ങളും അധികകാലം നീണ്ടുനില്‍ക്കാറില്ല. കാരണം മറ്റുള്ളവര്‍ക്ക്‌ എന്നോടുള്ളത്‌ പ്രണയമായിരുന്നില്ല. കുറേതവണ ഭോഗത്തിലേര്‍പ്പെട്ടുകഴിഞ്ഞാല്‍‍ അവര്‍ക്ക് എന്നോട് താല്‍‌പര്യം ഇല്ലാതാകും. പിന്നെ കുറച്ച്‌ ദിവസത്തേക്ക്‌ ഞാന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കും. എന്നാല്‍ ഒരിക്കലും ഇതൊന്നും എന്റെ പഠിത്തത്തെ ബാധിച്ചിരുന്നില്ല. പത്താം ക്ലാസില്‍ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ മാര്‍ക്കോട് വിജയിച്ചു. പ്ലസ് ടുവിനും വിജയം ആവര്‍ത്തിച്ചു. അഖിലേന്ത്യാ ഐ. ഐ. ടി എഞ്ചിനീയറിംങ് പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്കോടെ ഖരക്‌പൂര്‍ ഐ.ഐ.ടി-യില്‍ എഞ്ചിനീയറിംങ്‌-ന് പ്രവേശനം നേടി. ജീവിതത്തിലെ ഏറ്റവും മധുരമായ നിമിഷങ്ങളായിരുന്നു അവ. നീണ്ട മൂന്നുവര്‍ഷങ്ങള്‍ അതിരുകളില്ലാത്ത ഒരു പ്രണയത്തിലായിരുന്നു ഞാന്‍.

ഹോസ്റ്റലിലെ ആദ്യദിവസങ്ങള്‍ കുറച്ച് കഷ്ടപാടുള്ളതായിരുന്നു. രാവെളുക്കോളം സിനീയേഴ്‌സിന്റെ മാറിമാറിയുള്ള റാഗിംങ്. കൂട്ടത്തില്‍ അരുണ്‍ വര്‍മ്മ എന്ന സീനിയര്‍, ജനിച്ചതും വളര്‍ന്നതും പഞ്ചാബില്‍ ആയിരുന്നുവങ്കിലും സ്പുടതയോടും ഒഴുക്കോടയും നന്നായി മലയാളം സംസാരിക്കുവാന്‍ അറിയുമായിരുന്നു അവന്. എന്തങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടങ്കില്‍ പറയണം എന്ന് എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന അരുണിനോട് ആദ്യം കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരിഷ്ടംവും, മലയാളി എന്നതിനപ്പുറം ഒരു അടുപ്പവും തോന്നിയിരുന്നു. ഒരു ദിവസം രാത്രി ഗ്രൂപ്പ് റാഗിംങ് കഴിഞ്ഞപ്പോള്‍ അരുണ്‍ എന്നെ അവന്റെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. അവന്റെ റൂമില്‍വച്ച് അവന്‍ ചില അശ്ലീലങ്ങള്‍ ഒക്കെ പറയിപ്പിക്കയും, നഗ്‌നനാകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി നാലുമണിയോടടുത്തിരുന്നു. ഇനി ഇന്നു നീ റൂമില്‍ പോകണ്ട ഇവിടെ കിടക്കാം എന്നു പറഞ്ഞതിനാല്‍ അരുണിന്റെ ഒപ്പം ഉറങ്ങാന്‍ കിടന്നു. എന്റെ ഹ്യദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അരുണ്‍ എന്നെ ഒന്നു കെട്ടിപിടിച്ചിരുന്നങ്കില്‍ എന്ന് എന്റെ മനസ്സ് വല്ലാതെ ദാഹിച്ചു. കാമ്പസിലെ ആദ്യദിവസം ക്ലാസ് റൂമിന്റെ വാതില്‍ ചവിട്ടിതുറന്ന് ഒരു ആക്രോശത്തോടെ കയറിവന്ന അരുണ്‍ മലയാളികൂടി ആണന്നറിഞ്ഞപ്പോള്‍ മുതല്‍ അറിയാതെ ഒരു പ്രണയം എന്നില്‍ മൊട്ടിട്ടിരുന്നു. കിടന്ന് കുറേ കഴിഞ്ഞപ്പോള്‍ നീ ഉറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ട്, അരുണ്‍ കൈകള്‍ എന്റെ നെഞ്ചിലേക്കിട്ടു. എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. അരുണ്‍ സ്നേഹത്തോടെ ഓരോന്നു ചോദിച്ചുകൊണ്ട് അവന്റെ കൈകള്‍ കൊണ്ട് എന്റെ നെഞ്ചിനെ ലാളിച്ചുകൊണ്ടിരുന്നു. ഞാന്‍ പ്രതിഷേധിച്ചില്ല. അവന്റെ കൈകള്‍ എന്നെ വരിഞ്ഞുമുറിക്കുകയും, സാവധാനം ഒരു നീരാളിയെ പോലെ അവന്റെ കൈകള്‍ എന്റെ അടിവയര്‍ ലക്ഷ്യമാക്കി നീങ്ങി. ഷര്‍ട്ടിനിടയിലൂടെ എന്റെ രോമാവലികളെ ലാളിച്ചുകൊണ്ട് അവന്‍ എന്റെ കാതുകളില്‍ മന്ത്രിച്ചു, മുരളീ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. അന്ന് രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങിയില്ല. ഭോഗാസക്‌തിയുടെ ഒടുവില്‍ കെട്ടിപിടിച്ചും ചുംബിച്ചും ഓരോന്നു സംസാരിച്ചു കിടന്നു.

അന്നു മുതല്‍ ആരും എന്നെ റാഗ് ചെയ്തില്ല. ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയാല്‍ ഞാന്‍ മണിക്കൂറുകളോളം വായനയും, പഠനവും, കമ്പ്യൂട്ടറും, പ്രണയവും ഒക്കെയായി അവന്റെ മുറിയിലായിരിക്കും. രാത്രിയില്‍ എന്നും അരുണിന്റെ ഒപ്പാമായി ഉറക്കം. രാവിലയും വൈകുന്നേരവും മെസ് ഹോളില്‍ പോകുന്നതും വരുന്നതും ഒന്നിച്ച്. അവന് എന്നെയും, എനിക്ക് അവനെയും പിരിയാന്‍ കഴിയില്ലായിരുന്നു. വൈകുംനേരങ്ങളില്‍ സിനിമക്ക് പോയും, വെറുതേ പട്ടണത്തിലൂടെയും, കാമ്പസിലൂടെയും കറങ്ങിയും ഒക്കെ ഞങ്ങള്‍ പ്രണയം ആഘോഷിച്ചു. ഞങ്ങള്‍ പങ്കുവെക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല. വെളിയില്‍ നിന്നും വാങ്ങികൊണ്ടുവരുന്ന ഭക്ഷണം പരസ്പരം വാരി ഊട്ടുമായിരുന്നു. സ്നേഹം കൂടുമ്പോള്‍ ഞങ്ങള്‍ തുരുതുരാ ഉമ്മവെയ്‌ക്കാറുണ്ടായിരുന്നു. തോന്നുമ്പോഴെല്ലാം സെക്‌സ്‌ ചെയ്യുമായിരുന്നു. വദന സുരതം ഉള്‍പ്പെടെ ഞങ്ങള്‍ പരീക്ഷിക്കാത്ത കേളീ രീതികള്‍ ഉണ്ടായിരുന്നില്ല. ഒരിക്കലും ഞങ്ങള്‍ പിരിയില്ലെന്ന്‌ ഉറപ്പിച്ചു പറയുമായിരുന്നു. നീണ്ട രണ്ട്‌ വര്‍ഷക്കാലം ഒട്ടും കലര്‍പ്പില്ലാതെ ഞങ്ങള്‍ പ്രണയിച്ചുകൊണ്ടിരുന്നു. ഐ.ഐ.ടിയിലെ പഠനം കഴിഞ്ഞ് രണ്ടാള്‍ക്കും കൂടി അമേരിക്കയിലേക്കോ, ഇംഗ്ലണ്ടിലേക്കോ കുടിയേറാനായിരുന്നു തീരുമാനം.

അരുണിന്റെ അവസാന സെമസ്‌റ്റന്‍ കഴിയാറായി. അവന് ഐ. ബി. എം-ല്‍ കാമ്പസ് സെലക്‌ഷനായി. ഞങ്ങളുടെ പ്രണയത്തിന്റെ അവസാന നാളുകളായിരുന്നു അത്. തീവ്രമായ പ്രണയ വിവശതയില്‍ പലരാത്രികളിലും, ഹോസ്റ്റല്‍ വിട്ട് കഴിഞ്ഞാല്‍ ഇനി എന്നാണ് കാണുക എന്നോര്‍ത്ത് വിഷമിച്ച ദിവസങ്ങള്‍. എനിക്ക് അവനേയും അവന് എന്നേയും വിട്ടുപിരിയാന്‍ കഴിയാത്ത അവസ്ഥ. അവസാനം ആദിവസം വന്നെത്തി. ഗ്രാജുവേഷന്‍ ഡേ. കാമ്പസിലെ അവന്റെ അവസാന ദിവസം. പഞ്ചാബില്‍ നിന്നും, ഡോക്‌ടേഴ്‌സായ അവന്റെ അഛ്ചനും അമ്മയും എത്തിയിട്ടുണ്ട്. അവര്‍ക്ക് ഗസ്‌റ്റ് ഹൗസില്‍ മുറി ബുക്കുചെയ്തിട്ടുണ്ടായിരുന്നു. രാത്രിയില്‍ വെളിയില്‍ നിന്നും ഡിന്നര്‍ ഒക്കെ കഴിച്ച് അവരെ ഗസ്റ്റ് ഹൗസില്‍ വിട്ടിട്ട് ഞങ്ങള്‍ ഹോസ്റ്റലില്‍ എത്തി. അന്നു രാത്രി രണ്ടുതവണ ഞങ്ങള്‍ രതികേളികളില്‍ ഏര്‍പ്പെട്ടു. ബാക്കി സമയം മുഴുവന്‍ കെട്ടിപിടിച്ചുകരഞ്ഞും ഉമ്മ വച്ചും നേരം വെളുപ്പിച്ചു. അന്നും അവന്‍ പറഞ്ഞു എന്റെ കാതില്‍, നിന്നെ ഞാന്‍ ഒറ്റക്കാക്കില്ല, നിന്റെ ഗ്രാജുവേഷന്‍ കഴിയുമ്പോഴേക്ക് നമുക്ക് അമേരിക്കയിലേക്കോ, ഇഗ്ലംണ്ടിലേക്കോ കുടിയേറാം. കൈയ്യിലുള്ള ഉയര്‍ന്ന ജി. ആര്‍. ഇ സ്കോര്‍ ഞങ്ങള്‍ക്ക് അത്മവിശ്വാസവും തന്നു.

ഗ്രാജുവേഷന്‍ ഫങ്‌ഷന്‍ കഴിഞ്ഞ് പിറ്റേദിവസത്തെ തീവണ്ടിക്ക് അവന്‍ പഞ്ചാബിലേക്ക് യാത്രയായി. അകലേക്ക് മായുന്ന തീവണ്ടിക്കുള്ളില്‍ നിന്നും, കണ്ണില്‍ നിന്നും മറയുവോളം കൈവീശികാട്ടി അവന്‍ മാഞ്ഞുപോയത് എന്റെ ജീവിതത്തില്‍ നിന്നുമായിരുന്നു. അവന്‍ പോയശേഷം വന്ന ഒരു ഫോണ്‍കോള്‍. വിറയാര്‍ന്ന ശബ്‌ദത്തില്‍ അവന്‍ പറഞ്ഞു അഛ്ചന്‍ എന്റെ വിവാഹം ഉറപ്പിക്കുന്നു. അഛ്ചന്റെ സഹപ്രവര്‍ത്തകന്റെ മകളാണ്. ഞാന്‍ കഴിവതും ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ കഴിയുന്നില്ല. എനിക്ക് സമ്മതിക്കേണ്ടി വന്നു. അവന്‍ പറഞ്ഞു നിര്‍ത്തി. എനിക്ക് ചുറ്റും ഭൂമികറങ്ങുന്നതായും, ഇരുട്ട് വ്യാപിക്കുന്നതായും തോന്നി. രണ്ട് ദിവസങ്ങള്‍ മാനസിക സംഘര്‍ഷവുമായ് നടന്നു. മൂന്നാം ദിവസം രാത്രി മുറിയിലേക്ക് വന്ന സഹപാഠിയോട് അകാരണമായ് വഴക്കുണ്ടാക്കിയതാതായും ബുക്കുകളും പു‌സ്തകങ്ങളും വാരിവലിച്ചെറിഞ്ഞതും ഓര്‍മ്മയിലുണ്ട്. പിന്നെ ഒന്നും ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കണ്ണുതുറക്കുമ്പോള്‍ ഒരു മെന്റല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ഞാന്‍. സെഡേഷന്‍ ശരീരത്തെയും മനസ്സിനേയും തളര്‍ത്തിയ ദിവസങ്ങള്‍. വീര്യം കൂടിയ ടാബ്‌ലറ്റുകള്‍. അരുണ്‍ അരികത്തുണ്ടായിരുന്നങ്കിലന്ന് കൊതിച്ച ദിവസങ്ങള്‍. ഒന്നു സംസാരിക്കന്‍ പോലും കഴിഞ്ഞിരുന്നില്ല ആ ദിവസങ്ങളില്‍. ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയങ്കിലും അഛ്ചനും അമ്മക്കും അവധി ഇല്ലാതിരുന്നതിനാല്‍ അഞ്ചാം ദിവസം അവര്‍ ദുബായിലേക്ക് പറന്നു. മകന്റെ കഥകള്‍ അവരും അറിഞ്ഞിട്ടുണ്ടാകും. പോകാന്‍ നേരം കുറെ ഉപദേശങ്ങള്‍. കുറെദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും ഹോസ്റ്റലില്‍ എത്തി. അരുണിനെ വിളിച്ചു. അപ്പോഴേക്കും അവന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നെ പലതവണ വിളിച്ചിരുന്നു, നാട്ടില്‍ പോയി എന്ന് ഫ്രണ്ട്സ് പറഞ്ഞുവന്നു പറഞ്ഞു. എന്റെ കഥകള്‍ അവനോട് പറയാന്‍ തോന്നിയില്ല. ഇന്ന് അവന്‍ രണ്ടുകുട്ടികളും ഭാര്യയുയുമൊത്ത് കുടുംബമായ് ജീവിക്കുന്നു.

അതിനുശേഷം മുരളി ആരയും പ്രണയിച്ചില്ല. ആരില്‍ നിന്നും സ്നേഹം തേടിയില്ല. എല്ലാവരില്‍ നിന്നും അകന്ന്, സഹതാപത്തോടെ തന്നെ നോക്കുന്ന സഹപാഠികളോട് തോന്നിതുടങ്ങിയ വെറുപ്പ് എല്ലാവരേയും വെറുക്കാന്‍ അവനെ പ്രേരിപ്പിച്ചു. ഒരു വിധത്തില്‍ എഞ്ചിനീയറിംങ് പൂര്‍ത്തിയാക്കിയ അവന് ഐ. ബി. എം-ല്‍ തന്നെ ക്യാമ്പസ് പ്ലേസ്‌മെന്റ് കിട്ടി. എന്നാല്‍ പലരുമായും സ്വവര്‍ഗ്ഗ രതിയുടെ അനുഭൂതി ആസ്വദിച്ചുകൊണ്ടേയിരുന്നു. അവരില്‍ സഹപാഠികളും, ജൂനീയേ‌ഴ്‌സും, സുഹ്യത്തുക്കളും, പള്ളിയിലെ വികാരിമുതല്‍ സമൂഹത്തിലെ പല ഉന്നതന്മാരും ഉണ്ടായിരുന്നു. ‍ അവന്‍ പറയുന്നു, രണ്ടോ മൂന്നോ തവണ സെക്‌സ്‌ ചെയ്‌താല്‍ പിന്നെ അവര്‍ ‍അടുത്ത ആളിനെ തേടിപോകും.

ഇന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ് ജോലി ചെയ്യുന്ന അവന്റെ മനസ്സില്‍ ലൈംഗികത എന്ന ഒരു വികാരം മാത്രം. ഒരു കഴുകനെപോലെ എന്റെ ശരീരം കടിച്ചുകീറിക്കോള്ളൂ എന്നു പറയുന്ന അവന്‍ ദിവസവും അവന്റെ കിടപ്പുമുറിയിലേക്ക് അവിവാഹിതരായ ചെറുപ്പക്കാരെ കൂട്ടികൊണ്ടു വരുന്നു. അവരോടൊപ്പം കിടക്ക പങ്കിടുന്നു. മോഹങ്ങളും വികാരങ്ങളും ഇല്ലാത്ത അവന്റെ ജീവിതത്തിന്റെ ഉത്തരവാദികള്‍ ആരാണ്?

ഇങ്ങനെ സ്വയം ഇല്ലാതാകുന്നവര്‍, സമൂഹത്തിനു മുന്നില്‍ മുഖം മൂടിയണിഞ്ഞ് വിവാഹിതരായ്, ഒരേ കൂരക്കുകീഴില്‍ അന്യരായ് ജീവിക്കുന്ന സ്വര്‍ഗ്ഗ പ്രണയികള്‍, കടുത്ത മാനസിക സംഘര്‍ഷത്തിനടിമായായ് ഇരട്ട വ്യക്‌തിത്വം നയിക്കുന്ന എത്രയോ പേര്‍ നമുക്കു ചുറ്റിലും ഉണ്ട്? പല പാശ്ചാത്യരാജ്യങ്ങളില്‍ നിയമങ്ങള്‍ ഇവര്‍ക്കനുകൂലമായ് ഭേദഗതി ചെയ്യപ്പെടുകയും, സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുകയും ചെയ്തു കഴിഞ്ഞു. നിയമപരമായ് വിവാഹം കഴിക്കുകയും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവര്‍ കടന്നു വരികയും, രാഷ്ടത്തിന്റെ പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിക്കയും ചെയ്യുമ്പോഴും, ഇന്ത്യയുള്‍പ്പെടെ പലരാജ്യങ്ങളിലും നിയമങ്ങള്‍ ഇവര്‍ക്ക് എതിരാണ്. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ മെട്രോ സിറ്റികള്‍ സ്വവര്‍ഗ്ഗ രതിക്കാരെകൊണ്ട് നിറയുന്നത്? അതിനെ പറ്റി എന്തുകൊണ്ട് നമ്മള്‍ പഠനം നടത്താന്‍ തയ്യാറാവാത്തത്? ഇനിയും കൂടുതല്‍ മുരളീ ക്യഷ്‌ണമാര്‍ സ്യഷ്‌ടിക്കപ്പെടണമോ? സ്വവര്‍ഗ്ഗ രതിയെ പ്രക്യതി വിരുദ്ധ ലൈംഗികത എന്ന് പറഞ്ഞ് അതിര്‍‌വ‍രമ്പിടുമ്പോള്‍, സന്താനോല്‍‌പാദനത്തിനല്ലാതെ നടത്തുന്ന ഏതുതരം ലൈംഗിക കേളികളും പ്രക്യതി വിരുദ്ധ ലൈഗികത എന്ന നിര്‍‌വ്വചനത്തിന്റെ പരിധിയില്‍ വരുന്നുവന്ന് നമ്മള്‍ മനപ്പൂര്‍‌വ്വം വിസ്മരിക്കപ്പെടുന്നു. ഒരു പുരുഷനും സ്ത്രീയും ഗര്‍ഭധാരണം നടക്കാന്‍ സാധ്യമാംവണ്ണം നടത്തുന്ന ലൈംഗികകേളി മാത്രമാണ്‌ പ്രകൃത്യാനുസാരിയായ ലൈംഗികത. കാമസംപൂര്‍ത്തിക്കായി സ്വവര്‍ഗ്ഗത്തില്‍ പെട്ടവര്‍ തമ്മില്‍ ചെയ്യുന്ന ഏതൊരു ലൈംഗിക കേളികളിലും ഗര്‍ഭധാരണം നടക്കാന്‍ സാധ്യത ഇല്ലാത്തതിനാലാണ്‌ സ്വവര്‍ഗ്ഗ രതി പ്രകൃതിവിരുദ്ധമായതും, കാലാന്തരേണ 'പ്രകൃതി വിരുദ്ധ' ലൈംഗികത അനുശീലിക്കുന്നവര്‍ സ്വവര്‍ഗ്ഗ രതിക്കാര്‍ മാത്രമാണന്ന് വിഭാഗീകരിക്കപ്പെട്ടതും.

സ്വവര്‍ഗ്ഗ രതി എന്നത് ജീവശാസ്ത്രപരമായ ഒരു സ്വഭാവം മാത്രമാണ് ‌. ഒരു കൗണ്‍സിലിംങ് വഴിയോ, ലൈംഗിക വിദ്യാഭ്യാസം മൂലമോ, ചികിത്സിച്ചു മാറ്റുവാനോ, നിയമം മൂലം തടയുവാനോ കഴിയുന്ന ഒന്നല്ല അത്. സ്വവര്‍ഗ്ഗ രതിയോട് തത്പര്യമുള്ളവര്‍ ഏതു മാര്‍ഗ്ഗത്തിലൂടെയും അത് ആസ്വദിക്ക തന്നെ ചെയ്യും. തന്റെ ലൈംഗിക സ്വഭാവം സമൂഹത്തെ ഭയന്ന്‌ പുറത്തുപറയാനാകാതെ, മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെട്ട്, നിരാശരായ് ജീവിതം നയിക്കുന്ന ചെറുപ്പക്കാരെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു. മറ്റെല്ലാവരെയും പോലെ അവരും മനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ തന്നയാണ്. ലൈംഗികതയുടെ പേരില്‍ മതത്തിന്റെയും നിയമങ്ങളുടേയും കുരുക്കുകള്‍ ഉണ്ടാക്കി ചവിട്ടിമെതിക്കപ്പെടേണ്ടതാണോ അവന്റെ മനുഷ്യാവകാശങ്ങള്‍?

മാനുഷിക പരിഗണന കണക്കിലെടുത്ത് സ്വവര്‍ഗ്ഗരതി ഉദാരമാക്കിയാല്‍ അത്‌ ബാലപീഡകരേയും, പ്രകൃതിവിരുദ്ധ ലൈംഗികതയോടു ആസക്തിയുള്ളവരേയും വളരാന്‍ പ്രോത്സാഹിപ്പിക്കുകയും, രതിജന്യ രോഗങ്ങളേയും, എയിഡ്സ്‌ പോലെയുള്ള മഹാമാരിയെയും ചെറുക്കാനുള്ള രാഷ്‌ട്രത്തിന്റെ ശ്രമങ്ങളെ അതു തടസ്സപ്പെടുത്തുമെന്നുമാണ് നിയമ മന്ത്രാലയത്തിന്റെ നിലപാട്‌. എന്നാല്‍ സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് കല്പിച്ചിട്ടുള്ള വിലക്കുകള്‍, കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ തന്റെ ലൈഗികസംപൂര്‍ത്തി കണ്ടെത്തുന്ന ഒരു ക്രിമിനല്‍ സമൂഹത്തെ വളര്‍ത്തി ഏടുക്കുകയാണ് ചയ്യുന്നത്.

നിയമങ്ങള്‍ കൊണ്ട് ചെറുത്തതുകൊണ്ടോ, സ്വവര്‍ഗ്ഗരതിയെ ക്രിമിനല്‍ കുറ്റമായ് കണക്കായിയതുകൊണ്ടോ ഈ ശീലം സമൂഹത്തില്‍ ഇല്ലാതാകുന്നുവോ? കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്‌, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വവര്‍ഗ്ഗരതിക്കാരുടെ എണ്ണം ക്രമാതീതമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്റര്‍ നെറ്റിലൂടയും, മൊബൈല്‍ ഫോണ്‍ നെറ്റുവര്‍ക്കുകളിലൂടയും ഇണകളെ കണ്ടെത്തികൊണ്ടിരിക്കുന്ന ഇവര്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരും പ്രൊഫഷണലുകളും ആണന്നത് ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. സ്വേച്ഛാനുസരണം തന്റെ ലൈംഗികതയെ അനുശീലിക്കുവാനുള്ള മാനുഷികമായ അവകാശത്തെ തടസ്സപ്പെടുത്തികൊണ്ട് എന്തിനാണു നമുക്കീ കപട സദാചാരം?

ചിത്രം: കടപ്പാട്