Search this blog


Home About Me Contact
2010-06-19

സ്വവർഗ്ഗ രതി പ്രക്യതി വിരുദ്ധമോ?  

വളരെകാലമായ് ചൂടേറിയ ഒരുപാട് വാദ പ്രതിവാദങ്ങൾക്ക് വിധേയമായ ഒരു വിഷയമാണിത്. പ്രക്യതി വിരുദ്ധം എന്നതുകൊണ്ട് എന്താണ്‌ നിർവ്വചിക്കുന്നതന്ന് വ്യക്തമാകാത്തിടത്തോളം ഇത് വെറുമൊരു ചോദ്യം മാത്രമായിരിക്കും. സ്വവർഗ്ഗരതി പ്രക്യതി വിരുദ്ധം എന്ന് വാദിക്കുന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങളെ രണ്ടായി തിരിക്കാം. ഒന്ന്, സ്വവർഗ്ഗരതി പൊതു സമൂഹം അംഗീകരിച്ചിട്ടില്ല‌. പൂരിപക്ഷത്തിന്റെ താൽ‍പര്യങ്ങൾക്ക് നിരക്കാതെന്തും അംഗീകരിക്കാൻ മടിക്കുന്ന സങ്കുചിത മനോഭാവം മാത്രമാണിതന്നതിനാൽ കാര്യമാക്കേണ്ട വിഷയമല്ല ഇത്. രണ്ട്, പ്രക്യതിയിലെ മറ്റ് ജീവജാലങ്ങളിൽ കാണപ്പെടാത്ത ലൈംഗിക വൈക്യതമാണ്‌ സ്വവർഗ്ഗ രതി. പ്രക്യതിയെ അറിയാത്തവർ, പ്രക്യതിയെ നിരീക്ഷിച്ചിട്ടില്ലാത്തവരുടെ അബദ്ധജടിലമായ ജല്പനം എന്നതിൽ കവിഞ്ഞ് ഇതിൽ സത്യാവസ്ഥയില്ലന്നതണ്‌ വാസ്തവം. കാരണം ഒട്ടുമിക്ക സസ്തനികളിലും സ്വവർഗ്ഗ രതി കാണപ്പെടുന്നുണ്ട്. ഈച്ചകൾ, പക്ഷികൾ, ഉരഗങ്ങൾ, മൽസ്യങ്ങൾ, എന്തിന്‌ ഭൂമുഖത്തെ ഏറ്റവും വലിയ ജീവികളായ ആനയിലും തിമിംഗലങ്ങളിലും വരേയുള്ള ഏതാണ്ട് ആയിരത്തിയഞ്ഞൂറിൽ പരം ജന്തുവര്‍ഗ്ഗങ്ങളിൽ സ്വവര്‍ഗരതി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പല ജന്തുവര്‍ഗ്ഗങ്ങളിലുംസ്വവർഗ്ഗ ജോഡികളെ തന്നെ നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. ചില ജീവ വർഗ്ഗങ്ങളിൽ സ്വവർഗ്ഗ രതിയെ അനുകൂലിക്കുന്ന ലൈംഗികാവയവങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. സ്വവർഗ്ഗ രതിയെ സഹായിക്കുന്ന ജൈവരീതികളും പ്രകൃതിയില്‍ സുലഭമാണ്‍. സ്വവര്‍ഗ രതിയിലേര്‍പ്പെടുന്ന ഒറാങ് ഉട്ടാൻ എന്ന ആൾകുരങ്ങിന്‌ തന്റെ ലിംഗം ഉള്ളിലേയ്ക്ക് വലിച്ച് തത്സ്ഥാനത്ത് ഒരു കുഴിയുണ്ടാക്കി സ്വീകര്‍ത്താവാകാന്‍ കഴിയും. ഡോള്‍ഫിനുകളില്‍ തലയിലെ വെള്ളം ചീറ്റുന്ന തുളയില്‍ ലിംഗം തിരുകിയുള്ള സ്വവര്‍ഗ്ഗഭോഗവും പ്രജനനത്തിനു സജ്ജമാകുന്നതു വരെയുള്ള പത്തുപതിനഞ്ചു വർഷകാലത്തോളം സ്വവര്‍ഗജോഡികളായി ജീവിക്കുന്ന രീതിയും സാധാരണയാണ്. റീസസ്, ബൊൻബൊ തുടങ്ങിയ കുരങ്ങു വർഗ്ഗങ്ങളുടെ ഇടയിൽ സ്വവർഗ്ഗ രതി സർവ്വസാധാരണമാണ്‌.

ഇതിനെ ഖണ്ഡിക്കുന്ന മറ്റൊരു ചോദ്യം പ്രക്യതി ലൈംഗികത തന്നിരിക്കുന്നത് പ്രജനനത്തിനുവേണ്ടി ആണ്‌. തെറ്റായ ഈ ധരണ മാറ്റേണ്ടിയിരിക്കുന്നു. രതി ജീവി വർഗ്ഗത്തിന്റെ മാനസിക ശാരീരിക ഉല്ലാസനോപാകൂടിയാണ്‌. ലൈംഗികതയെ കൂടുതൽ സുഖം നേടാനുള്ള ഏറ്റവും വലിയ ഉപാധിയാക്കി മാറ്റിയത് മനുഷ്യൻ മാത്രമാണ്‌. പല തരത്തിലും സ്വാദുകളിലുമുള്ള കോണ്ടങ്ങളും മറ്റും വിപണി കീഴടക്കിയതും ലൈംഗികമായ ഉപരിപ്ലവത്തിന്റെ ഭാഗമാണ്‌. ഒരുപക്ഷേ ലൈംഗികതയിൽ എങ്ങനേയും സംത്യപ്തി കണ്ടെത്താനുള്ള യാത്രകളിൽ കൂടിയാവണം മനുഷ്യൻ സ്വവർഗ്ഗ ലൈംഗികതയിലും എത്തിചേർന്നത്.

ലൈംഗികത സന്താനോല്പ്പാദനത്തിനുവേണ്ടി മാത്രം എന്നാണ്‌ പ്രകൃതിയുടെ നിയമമെങ്കില്‍ സന്യാസം, ബ്രഹ്മചര്യം, നിർബൻന്ധിതമായും സന്താനോല്‍പാദനം നിഷിദ്ധമാക്കിയ പൗരോഹിത്യം തുടങ്ങിയവയെല്ലാം പ്രകൃതിവിരുദ്ധമാണ്. അവ നിരോധിക്കണം എന്ന് സ്വവർഗ്ഗ രതിക്കെതിരേ മുറവിളി കൂട്ടുന്ന കത്തോലിക്ക സഭ ഉൾപ്പെടയുള്ള മത സംഘടനകൾ ഇന്നോളം ശബ്ദിച്ചിട്ടില്ല. ഗർഭനിരോധനവും സ്വയംഭോഗം പ്രക്യതി വിരുദ്ധമായ് ആരും പറഞ്ഞു കേട്ടിട്ടില്ല. ആൺകുട്ടികളിൽ 90 ശതമാനവും പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സിനുള്ളിൽ സ്വയംഭോഗം ചെയ്തു തുടങ്ങുന്നവാരാണ്‌. സന്താനോല്പാദനോപാധിയായ് മാത്രമാണ്‌ പ്രക്യതി ലൈംഗികത തന്നിരിക്കുന്നതങ്കിൽ ആധുനിക സമൂഹത്തിൽ ദമ്പതികൾക്ക് ജീവിതത്തിൽ എത്ര തവണ ലൈംഗികബദ്ധത്തിൽ ഏർപ്പെടാനാവും?
.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



7 comments: to “ സ്വവർഗ്ഗ രതി പ്രക്യതി വിരുദ്ധമോ?

  • Dr. Prasanth Krishna
    Monday, June 21, 2010 8:37:00 PM  

    സന്താനോല്പാദനോപാധിയായ് മാത്രമാണ്‌ പ്രക്യതി ലൈംഗികത തന്നിരിക്കുന്നതങ്കിൽ ആധുനിക സമൂഹത്തിൽ ദമ്പതികൾക്ക് ജീവിതത്തിൽ എത്ര തവണ ലൈംഗികബദ്ധത്തിൽ ഏർപ്പെടാനാവും?

  • Anonymous
    Wednesday, June 23, 2010 3:17:00 PM  

    @ Your post is just because of your ignorence. Human beings differ from other animals. A newly born child is caipable of doing nothing. It needs its parents care atleast untill it is caipable identifing a predator and atleast able to run away from it.

    Thus, the very basic design of human beings inclde sex as something not only ment for reproduction, but to keep the intimicy between its parents untill the kid is caipable of survival. In other animal species, a newly born comes with substantial caipaibilities for survival and they are caipable of taking care of themselves. Thus, an intimicy between its parents is not required and they dont use contraceptives.

    Thus the role of sex in human beings is solely for 'efficiant reproduction' and not just reproduction. Just think we are now here just because the cave men parents had such intimacy. Else, they would be supplying free food for lion, tiger, foxes etc.

    So dont use the 'non reproductive sex' aspect in humans to support homosexuality, some thing which is aganist the will of the creater, and aganist the order of the nature.

  • Anonymous
    Thursday, June 24, 2010 2:53:00 PM  

    I strongly disagree with the previous comment. In you cannot split a human body and mind into several partitions. And assign strict functions for all its constituents. It is shown scientifically that sexual episodes actually relives tension and it has a positive effect on the overall soundness of health: of body and mind.

    So, if a person is homosexual by nature, does it mean that he should not live in a better way ? How can they be mentally healthy and satisfied with out sexual unions with their desired partners ?

    Many in the history of the world claimed they know the will of the creater, and many others have claimed the understood the "oder of the nature". But in reality, who pricisely know all these ? Let such foolishness and hypocracy not hamper the lives of sexual minorities !

  • പാവപ്പെട്ടവൻ
    Friday, June 25, 2010 12:29:00 AM  

    വളരെ സുവ്യക്തമായ ചില ചോദ്യങ്ങള്‍ ഇവിടെ തൊടുത്തു വിടുന്നു ..മനുഷ്യന്റെ വിവേചാനങ്ങളില്‍ നിന്നാണ് പലപ്പോഴും ഇവിടെ വിലക്കുകളും നിയമങ്ങളും ഉണ്ടായത് .സ്വവര്‍ഗ്ഗ രതിയും അത്തരത്തില്‍ പാലിക്കപ്പെട്ടതാണ് . മനുഷ്യസംസ്കാരത്തിനു ഒരു പക്ഷെ അതൊക്കെ വേണ്ടതുമാണ് എന്ന് തോന്നുന്നു തിരിച്ചറിവ് പ്രധാനമാണല്ലോ ? മനുഷ്യന്‍ തുണി ഉടുക്കുന്നു നാണം മറക്കുന്നു മൃഗം നേരെ തിരിച്ചും അത്തരം കാര്യങ്ങളിള്‍ക്ക് പോകുമ്പോള്‍ ഇതൊക്കെ ശരിയാണ് .
    അടിസ്ഥാനപരമായും ഇതൊക്കെ അംഗികരിക്കുമ്പോള്‍ തന്നെ രഹസ്യമായി ഒരുചെറു വിഭാഗം അതിനെ നിര്‍ബാധം പരിപാലിപ്പിക്കുന്നുണ്ട് എന്നത് സത്യം

  • SANTO
    Friday, June 25, 2010 11:44:00 AM  

    "Homosexuality is not against any culture. It is our shortcomings, selfishness and hypocrisy because of which we don’t look beyond our own needs and orientation. Science has proved that homosexuality is not a preference but an orientation. Homosexuality exists in animals too. Who decides what’s natural and unnatural? When what we do has been named as natural by us, we do not have any right to call what others do different as unnatural. Homosexuality is as old as the existence of man. No one can suppress the truth. Resistance and non-acceptance can only delay it. We need to look around and help others to be their true selves. In India most homosexuals live a dual life. They marry and have kids and live a life of lie till they die. We have such people in our family and our neighborhood. We should look beyond ourselves and help others lead a life of truth. Be a human in the true sense of the word."

  • SANTO
    Friday, June 25, 2010 11:46:00 AM  

    "Homosexuality is not against any culture. It is our shortcomings, selfishness and hypocrisy because of which we don’t look beyond our own needs and orientation. Science has proved that homosexuality is not a preference but an orientation. Homosexuality exists in animals too. Who decides what’s natural and unnatural? When what we do has been named as natural by us, we do not have any right to call what others do different as unnatural. Homosexuality is as old as the existence of man. No one can suppress the truth. Resistance and non-acceptance can only delay it. We need to look around and help others to be their true selves. In India most homosexuals live a dual life. They marry and have kids and live a life of lie till they die. We have such people in our family and our neighborhood. We should look beyond ourselves and help others lead a life of truth. Be a human in the true sense of the word".

  • ജലീല്‍ കോലോത്ത്‌
    Monday, March 05, 2012 11:36:00 PM  

    നിങ്ങളുടെ ലേഖനം ഒരു തെറ്റായ നിഗമനം അടിസ്ഥാന മാക്കി യുള്ളതായാതിനാല്‍ അത് പൂര്‍ണമായും അബദ്ധമായി എന്ന് പറയാതിരിക്കാന്‍ കഴിയില്ല.
    സ്വവര്‍ഗ രതി പ്രകൃതിവിരുദ്ധം തന്നെയാണ്, അല്ലെന്നു സ്ഥാപിക്കാന്‍ എഴുതിയതൊന്നും കഴമ്പുള്ളതായില്ല. കാരണം അത് പ്രകൃതിവിരുദ്ധം എന്ന് പറഞ്ഞാല്‍ അര്‍ഥം ജന്തു ലോകത് കാണാത്തത് എന്ന് അര്‍ത്ഥമെവിടെയാണ് സുഹൃത്തേ ?. ജന്തു ലോകത്തും കാണും, അതും പ്രകൃതി വിരുദ്ധം തന്നെ.പിന്നെ രണ്ടും തമ്മിലുള്ള വ്യത്യാസം വിവേകം ആണ്. പക്ഷേ മനുഷ്യന്‍ മൃഗതെക്കള്‍ അധപതിക്കുന്ന കാഴ്ച ഇന്ന് പുതുമയെ ഇല്ലാത്ത ഒന്നായിരിക്കുകയാണല്ലോ. സ്വവര്‍ഗ രതിയുടെ കാരണം പറഞ്ഞുവല്ലോ, മോശമായി മാഷെ സ്വന്തം അഭിപ്രായം ശാസ്ത്ര സത്യം എന്ന നിലക്ക് തട്ടിവിട്ടത്. അതിന്റെ പാരിസ്ഥിതിക കാരണം വിശദീകരിച്ചല്ലോ ശരിയുമാണ്. ജനിതകമെന്നു അഭിപ്രായം ഉണ്ടെന്നു എഴുതി പക്ഷേ പറചിലല്ലാതെ തെളിവില്ലല്ലോ ? ഇത്തരം പ്രകൃതി വിരുദ്ധ ലൈന്കിഗ ആഭാസത്തിനു ചൂട്ടു പിടിക്കുമ്പോള്‍ വല്ല തെളിവുകളും പേരിനെങ്കിലും ചാലിച്ച് കൂടായിരുന്നോ ?