ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരികളാണ് സില്‍വിയ പ്ലാത്തും, നന്ദിതയും, മാധവികുട്ടിയും. ഇതില്‍ ആദ്യത്തെ രണ്ടുപേര്‍ സ്വയം മരണത്തെ പുല്‍കിയവര്‍. അതുകൊണ്ട് തന്നെ മരണമെന്ന വാക്ക് കേള്‍ക്കുമ്പോള്‍ പ്ലാത്തും, നന്ദിതയും മനസ്സിലേക്ക് ഓടിയെത്തുന്നു, ഒരു തണുത്ത മരവിപ്പുമായ്. ആഴകടലിന്റെ അഗാധനീലിമയിലേക്ക് ഊളിയിടാന്‍, സൂര്യന്റെ ജ്വാലയാല്‍ കത്തിയമരാന്‍ ആഗ്രഹിച്ച വിഷാദരോഗത്തിനടിമയായ പ്ലാത്തിനെ ലോകംമുഴുവനുള്ള കവിതാപ്രേമികള്‍ വേര്‍ഡ്‌സ് വര്‍ത്തിനും, ഷെല്ലിക്കുമൊപ്പം നെഞ്ചേറ്റുമ്പോള്‍, നന്ദിതയുടെ കവിതകളെ പ്രണയിക്കുന്നവര്‍ കൂടുതലും കിട്ടാതെപോയസ്നേഹത്തില്‍ അല്ലങ്കില്‍ കൈമോശം വന്നുപോയ പ്രണയത്തില്‍ ജീവിക്കുന്നവരോ ഉന്മാദികളോ ആണ്. പ്രപഞ്ചത്തെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടു കൂടി കണ്ട പ്ലാത്ത്. ഹെപ്‌റ്റണ്‍ സ്റ്റാല്‍-ലെ സെമിത്തേരിയിലെ നിശബ്‌ദതയില്‍ വെള്ളുള്ളിപൂക്കള്‍ പുതച്ച് ശാന്തമായുറങ്ങുന്ന അമേരിക്കയുടെ സ്വന്തം കവയത്രി സില്‍വിയ പ്ലാത്ത് (ഒക്‌ടോബര്‍ 27, 1932 – ഫബ്രുവരി 11, 1963). ജീവിതം അപൂര്‍ണ്ണമായൊരു കവിതയാണന്ന് പ്ലാത്തിന്റെ രചനകള്‍ വിളിച്ചുപറയുന്നു.
MirrorI am silver and exact.
I have no preconceptions.
Whatever I see I swallow immediately
Just as it is, unmisted by love or dislike.
I am not cruel, only truthful-
The eye of the little god, four cornered.
Most of the time I meditate on the opposite wall.
It is pink, with speckles.
I have looked at it so long
I think it is a part of my heart.
But it flickers.
Faces and darkness separate us over and over.
Now I am a lake.
A woman bends over me,
Searching my reaches for what she really is.
Then she turns to those liars, the candles or the moon.
I see her back, and reflect it faithfully.
She rewards me with tears and an agitation of hands.
I am important to her.
She comes and goes.
Each morning it is her face that replaces the darkness.
In me she has drowned a young girl, and in me an old woman
Rises toward her day after day, like a terrible fish.
-Sylvia Platha-
സില്‍വിയ പ്ലാത്തിന്റെ Mirror എന്ന ഈ കവിതയാണ് എനിക്ക് എന്നും ഏറെ ഇഷ്ടമുള്ള അവരുടെ കവിത.കണ്ണാടിയിലെ പ്രതിബിംബത്തില്‍ സ്വയം അന്വഷിക്കുമ്പോള്‍ അവിടെ പ്രതിഫലിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെയും കാപട്യത്തിന്റെയും സീമകള്‍ക്കുള്ളിലെ 'പച്ചയായ് സ്ത്രീ' യാണ്. "ഞാന്‍ കാണുന്നതെല്ലാം അപ്പാടെ എന്നെ വിഴുങ്ങുന്നു" വരുകയും പോകുകയും ചെയ്യുന്ന അവളുടെ മുഖം ഇരുട്ടിനെ തുടച്ചുമാറ്റുമ്പോള്‍" ലോകത്തെ എല്ലാ സൗന്ദര്യങ്ങളുടെയും ഉറവിടങ്ങളെ പ്ലാത്ത് അതി വികാരമായ വരികളിലൂടെ വരച്ചുകാട്ടുന്നു.
മരണം ഒരു കലയാണന്ന് വിശ്വസിച്ച് എന്നും അതിനെ തന്റെ കാവ്യോപാസനയായ് നെഞ്ചേറ്റി കൊണ്ടുനടന്ന സില്‍വിയ പ്ലാത്ത്, ഒരു നിമിഷത്തിനുമുന്‍പങ്കില്‍ അത്രവേഗം മരണത്തെ പുല്‍കണമന്ന ആവേശവുമായ് ജീവിച്ച പ്ലാത്ത്...1963 ഫബ്രുവരി മാസത്തിലെ പതിനൊന്നാമത്തെ തണുത്ത വെളുപ്പാന്‍ കാലത്ത് സുഖസുഷുപ്‌തിയിലാണ്ടുകിടന്ന സ്വന്തം മക്കള്‍ക്ക് പ്രഭാതഭക്ഷണം തയ്യാറാക്കി അവരുടെ ശയനമുറിയില്‍ വിളമ്പിവച്ചിട്ട്, നനഞ്ഞ ഒരു പട്ടുപുതപ്പിനാല്‍ പുതപ്പിച്ച് മക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ട്, ജനാലകളിലെയും വാതിലിലെയും എല്ലാ പഴുതുകളും നനഞ്ഞതുണികൊണ്ട് അടച്ച്, അടുക്കളയില്‍ കയറി പാചകവാതകം തുറന്നുവിട്ട്, ഓവനിലേക്ക് മുഖം കയറ്റിവച്ച് മുപ്പത് വര്‍ഷത്തെ വിഷാദപര്‍വ്വത്തിന് അവസാനം കുറിക്കുമ്പോള്‍ കവിതകളെ പ്രണയിക്കുന്നവര്‍ക്ക് നഷ്‌ടമായത് ഒരു അല്‍ഭുതപ്രതിഭയെയാണ്. മനസ്സിന്റെ കോണില്‍ ഒരു നോവായും, പ്രണയത്തിന്റെ നനുത്ത ഒരു മൂടല്‍മഞ്ഞായും എന്നും സില്‍വിയ പ്ലാത്ത് ജീവിക്കുന്നു, വിടരും മുപേ കൊഴിഞ്ഞുപോയ പ്രണയകവിതകളുടെ രാജകുമാരിയായ്.......
-Caricature by Prasanth R Krishna-