സാക്ഷരകേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ട്?
ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം
കേരളമന്നു കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ
എന്ന വള്ളത്തോളിന്റെ കവിതാശകലം ഓർത്തുപോകുന്നു.
.
by Dr. Prasanth Krishna | 3 comments
മരണം മണമ്പിടിച്ചെത്തിയത്
ആരും നിനക്കാത്ത നേരത്താണ്
കാത്തിരുന്നപ്പോഴൊന്നും
നീ അരികിലേക്ക് വന്നില്ല
അല്ലങ്കിൽ പിടിതരാതെ വഴുതിമാറി
അച്ഛാ എന്നൊരു വിളികേൾക്കാതെ
ഒരു ഉമ്മ കിട്ടാതെ
പുളിച്ച കള്ളിന്റെ മണത്തിൽ
കലക്കിയ കവിത ബക്കിവച്ച്
നീണ്ട നിമിഷങ്ങളിൽ
നിനക്കായ് ഒരു ദീർഘ നിശ്വാസം
പാതി കുറിച്ച കവിതയും
പാതി മോന്തിയകള്ളൂം
കക്കിയിട്ട രക്തത്തിൽ
കൂനനൻ മദിക്കുന്നു
വെള്ളപുതച്ച് റോസാദലങ്ങളിൽ കിടത്തി
മുള്ളുകൊണ്ട് കുത്തി രസിക്കുമ്പോൾ
അനാഥമായ തെരുവുകൾ
ഒരു രാത്രിമഴയിൽ നനഞ്ഞിലിച്ച്
ആടിയാടി നീ വരുന്നതു കാതോർക്കും
.
by Dr. Prasanth Krishna | 0 comments
വലിയ കരിങ്കല്മടകളും ഖനികളും നിഷ്പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കാന്, അവശ്യ ഘടകമായിരുന്ന ഡൈനാമിറ്റ് നിർമ്മിക്കാൻ നൈട്രോ ഗ്ലിസറിന്റെ ഉപയോഗം ലോകത്തിന് സമർപ്പിച്ച ആൽഫ്രഡ് നോബലിന്, തന്റെ മഹത്തായ കണ്ടുപിടുത്തം സൈനിക മേഖലയിലും, രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിച്ച് മനുഷ്യശരീരം ചിതറിപോകുന്ന ദാരുണദ്യശ്യങ്ങള് കണ്ട് മനസ്സ് വേദനിച്ചു. നിരപരാധികളായ മനുഷ്യരെ നിഷ്:കരുണം കൊന്നുതള്ളികൊണ്ട് തന്റെ കണ്ടുപിടുത്തം നശീകരണ പ്രവർത്തനങ്ങൾക്കായ് ആവോളം ഉപയോഗിക്കുന്നതു നിസഹായനായ് നോക്കി നിൽക്കേണ്ടിവന്ന അദ്ധേഹം, പശ്ചാത്താപ വിവശനായ് 1895 നവംബർ 27-ന് കോടാനുകോടി വരുന്ന തന്റെ സ്വത്തിന്റെ 94% ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിൽ ലോകത്ത് മികച്ച സംഭാവനകൾ നൽകിയവർക്കുള്ള പുരസ്കാരത്തിനു വേണ്ടി മാറ്റിവെച്ചുകൊണ്ട് വിൽപത്രം എഴുതിവെച്ചു. അതിന്റെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തുby Dr. Prasanth Krishna | 2 comments
എന്തിനും ഏതിനും എവിടയും മലാളിയെ കൂട്ടികെട്ടുന്ന മലയാള പത്രങ്ങളുടെ പൊള്ളതരമാണ് 2010 ലെ നോബൽ സമ്മാനവുമായും അതിലേക്കു നയിച്ച കണ്ടുപിടുത്തത്തിലേക്കും മലയാളിയുടെ പേര് കൂട്ടിചേർക്കാൻ ശ്രമിക്കുന്നത്. നോബൽ ഗവേഷണത്തിനു ചെപ്പുതുറന്നതു മലയാളി എന്ന തലക്കെട്ടോടുകൂടി മലയാളിയായ രാഹുൽ ആർ നായരുടെ പഠനങ്ങളാണ് ഗ്രാഫയിൻ കണ്ടുപിടുത്തത്തിലേക്ക് ആന്ദ്രെ ഗീമിനേയും, കോൺസ്റ്റാന്റിൻ നോവൊസെലോവിനയും നയിച്ചതന്ന മട്ടിലാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷങ്ങൾ മുൻപേ ആന്ദ്രെ ഗീമിന്റെ കീഴിൽ ഗവേഷണം ആരംഭിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത കോൺസ്റ്റാന്റിൻ നോവൊസെലോവ് ഗ്രാഫയിനെ പറ്റിയാണ് വർഷങ്ങൾ കൊണ്ട് ഗവേഷണം നടത്തുന്നത്. മനോരമ വർത്തയിൽ പറഞ്ഞിരിക്കുന്നത് 2007 മുതലാണ് രാഹുൽ ആർ നായർ ഗ്രാഫൈനിൽ ഗവേഷണം തുടങ്ങിയതന്നാണ്. ഇതിനും എത്രയോ വർഷം മുൻപേ ആന്ദ്രെ ഗീമിനേയും കോൺസ്റ്റാന്റിൻ നോവൊസെലോവിനയും ചേർന്ന് ഗ്രാഫയിൽ കണ്ടുപിടിക്കുകയും, ലോകത്തിന്റെ എല്ലാകോണുകളിലുമുള്ള വിവിധ ശാസ്ത്ര ശാഖകളിലുള്ള ഗവേഷകർ ഗ്രാഫൈനിൽ പഠനം തുടങ്ങുകയും എത്രയോ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കയും ചെയ്തിരിക്കുന്നു.Posted in Article by Dr. Prasanth Krishna | 4 comments
കവിതകൾ പേപ്പറിൽ മഷിപടർത്തിയപ്പോൾ
ആരും എന്നെ കവിയന്നു വിളിച്ചില്ല
കഥകൾ എഴുതിയപ്പോൾ സാഹിത്യകാരനന്നോ
എഴുത്തുകാരനന്നോ വിളിച്ചില്ല
ഗവേഷണം സിരകളിലൂടൊഴുകി കോശങ്ങൾ ശ്വസിച്ചിട്ടും
അവർ എന്നെ ശാസ്ത്രജ്ഞൻ എന്ന് വിളിച്ചില്ല
സ്വർഗ്ഗ രതിക്കാരുടെ മനുഷ്യാവകാശത്തെ പറ്റി പറഞ്ഞപ്പോൾ
അവർ എന്നെ സ്വർഗ്ഗപ്രേമി എന്നു വിളിച്ചു
കമ്പ്യൂട്ടർ മോണിറ്ററിലിട്ട അനുജന്റെ ചിത്രത്തിൽ തൊട്ട്
ഇക്കിളി കഥകളുണ്ടാക്കി കൂട്ടുകാരാ നീ നിന്റെ
മദ്യചഷകങ്ങൾക്ക് മേമ്പൊടി ചേർത്തു?
നുരഞ്ഞുപൊന്തുന്ന ഗ്ളാസുകൾ നിന്റെ ബോധത്തെ
ആഴകയങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുമ്പോൾ
നീ മെനയുന്ന കഥകൾ പരത്തുന്ന കറകൾ
കുമ്പസാരകൂട്ടിലെ അഴികളിൽ ശിക്ഷാവിധി കുറിക്കും
കരം മുത്താൻ കൈയ്യില്ലാത്തവന് കൊടുത്ത കൈയ്യിൽ
മുത്തിയ അനാഥന്റെ നിലവിളികൾ നിന്റെ ആകാശത്ത്
ഒരു നാൾ ഇടിമുഴക്കി തകർത്തു പെയ്യും
എങ്കിലും മദ്യത്തിൽ സദാചാരം വിളമ്പുന്ന കൂട്ടുകാരാ
നിന്നോട് ചോദിക്കാതിരിക്കാനാകുന്നില്ല
നീ എന്തിനീ അറിവായ വ്യക്ഷത്തിന്റെ അടിവേരു തോണ്ടുന്നു
മഗ്ദല മറിയത്തെ ക്രിസ്തുവിന്റെ ഭാര്യയാക്കുന്നു
അമ്മയെയെയും പെങ്ങളെയും കൂട്ടികൊടുക്കുന്ന പിമ്പുകൾക്കും,
അഛ്ചനുമമ്മയും ആരന്നറിയാത്തവന് പിറക്കുന്ന സന്തതിക്കും
കലർപ്പില്ലാത്ത ബന്ധങ്ങളുടെ വിലയറിയില്ലല്ലോ
07-09-2010
Posted in Poem by Dr. Prasanth Krishna | 4 comments