2010-10-30
സാക്ഷരകേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ട്?
തൊടുപുഴ ന്യൂമാൻസ് കോളജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി അനസ്, വിയ്യൂർ ജയിലിലെ കുടുസ്സുമുറിയിൽ കിടന്നുകൊണ്ടാണ് ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് മൽസരിച്ചത്. നിർണ്ണായകമായ ഭൂരിപക്ഷത്തോടെ ജയിച്ച അനസിനെ പോലീസ് അകമ്പടിയോട് എറണാകുളത്ത് കൊണ്ടുവന്ന് സത്യപ്രതിക്ഞ ചെയ്യാൻ എറണാകുളം സെഷൻസ് കോടതി അനുമതി നൽകി. സത്യപ്രതിക്ഞ ചെയ്ത ശേഷം അനസ് ജയിലിലേക്ക് തന്നെ മടങ്ങണം. വളരെ വിരോധാഭാസമായി തോന്നുന്നു ഇതൊക്കെ കാണുമ്പോൾ. കൊലയാളികളൂടേയും കൊട്ടേഷൻസംഘങ്ങളും കൂത്തരങ്ങായി മാറിയ പ്രബുദ്ധ കേരളത്തിന്റെ ഭരണവും അവരുടെ കൈകളിലേക്കാണ് എത്തിപെട്ടുകൊണ്ടിരിക്കുന്നത്. കള്ളന്മാരയും ക്രിമിനലുകളേയും നേതാതാക്കളാക്കാൻ മാത്രം അധപതിച്ചുപോയീ കേരളം എന്നറിയുമ്പോൾ
ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം
കേരളമന്നു കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ
എന്ന വള്ളത്തോളിന്റെ കവിതാശകലം ഓർത്തുപോകുന്നു.
.
Saturday, October 30, 2010 7:00:00 PM
ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം
കേരളമന്നു കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ
Saturday, October 30, 2010 8:25:00 PM
വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ നമ്മുടെ വിശ്വാസ്യത സംശയകരമാണെന്ന് തോന്നിയിട്ടുണ്ട്.വര്‍ഗീയതയേയും കൈവെട്ടിനേയുമൊക്കെ എതിര്‍ക്കുന്നവര്‍ രഹസ്യമായി വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ അത് ഉപയോഗപ്പെടുത്തി.
Saturday, October 30, 2010 8:41:00 PM
വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ നമ്മുടെ വിശ്വാസ്യത സംശയകരമാണെന്ന് തോന്നിയിട്ടുണ്ട്.പരസ്യമായി വര്‍ഗീയതയേയും കൈവെട്ടിനേയുമൊക്കെ അതിര്‍ക്കുന്നവര്‍ രഹസ്യമായി അതിനു വേണ്ടി വോട്ടു ചെയ്തു.