ബ്ലോഗര്‍മാരുടെ പ്രത്യേക ശ്രദ്ധക്ക്
എന്നാല്‍ ഇവിടെ "എന്റെ അക്ഷരങ്ങള്‍ നിങ്ങള്‍ക്കൊരു സാന്ത്വനമാകട്ടെയെന്ന് ആശിച്ചു കൊണ്ട് ഞാന്‍ എഴുതുന്നു" എന്നു മുഖവുരയോടെ "ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക" എന്ന പഴമെഴിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എഴുതുകയും, അത് മെയില്‍ വഴിയും ഒര്‍ക്കട്ട് വഴിയും ചാറ്റ് വഴിയും മെസേജ് അയച്ച്, "എന്റെ പുതിയ കവിത വായിക്കുക അഭിപ്രായം പറയുക" എന്ന പരസ്യ വാചകത്തോട് നിരന്തരം ശല്യപ്പെടുത്തുന്നുവന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇഷ്ടമുണ്ടങ്കില്‍ ഞാന്‍ വന്നു വായിച്ചുകൊള്ളാം, മെയിലും മെസേജും അയച്ച് ബുദ്ധിമുട്ടേണ്ടതില്ല എന്ന് കാണിച്ച് പലതവണ മെസേജായും കമന്റായും നിശാഗന്ധി എന്ന പ്രസ്തുത ബ്ലോഗറോട് അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ ആ കമന്റുകളെല്ലാം, നിമിഷങ്ങള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്യുകയും പിന്നീടും അതേ പല്ലവി ആവര്‍ത്തിക്കയുമാണ് ചെയ്തത്.
ആദ്യകാലങ്ങളില്‍ ഏതാനും കവിതകള്‍ക്ക് ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ കമന്റിട്ട് പ്രോല്‍സാഹിപ്പിക്കയും, കവിതയന്നതിനപ്പുറം പാട്ട് മാത്രമാണവയന്ന് ചൂണ്ടികാട്ടുകയും ചെയ്തു. അന്ന് "കവിതകളുടെയും പാട്ടുകളുടെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്റെ ബ്ലോഗില്‍ ദയവ്വു ചെയ്തു എഴുതുമല്ലോ" എന്ന ശുദ്ധമലയാളം നിശാഗന്ധി പ്രൊഫൈലില്‍ എഴുതിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കണ്ട പോസ്റ്റുകള്‍, മാത്യദിനത്തില്‍ ഒരു അമ്മപാട്ട്, കുടിവെള്ള ദിനത്തില്‍ കുടിവെള്ള പാട്ട്, മരദിനത്തില്‍ മരപ്പാട്ട് എന്നിങ്ങനെ ദിവസവും കവിതകള്‍ പോസ്റ്റുചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഈ കവിതയെഴുത്തിന്റെ പോക്ക് എങ്ങോട്ടന്ന് മനസ്സിലാകാഞ്ഞപ്പോള്‍ മുതല്‍, മെയിലുകള്‍ വഴിയോ ഒര്‍ക്കട്ടുവഴിയോ തന്റെ കവിതകളിലേക്ക് ക്ഷണിച്ചിട്ടും ആവഴിപോകാന്‍ തോന്നിയില്ല. പല ബ്ലോഗുകളും വായിക്കുകയും, നന്ന് എന്ന് തോന്നിയില്‍ ഒന്നും മിണ്ടാതയും, വളരെ നന്ന് എന്നോ, വളരെ മോശം എന്നോ തോന്നിയാല്‍ അത് തുറന്ന ഒരു കമന്റായ് ഇടുകയും ചെയ്യുകയാണ് ഞാന്‍ ചെയ്യാറ്. എന്നാല്‍ പലപ്പോഴും നിശാഗന്ധിയില്‍ കമന്റിടാന്‍ നിര്‍ബന്ധിതനാകുകയാണ് പതിവ്. ഇല്ലങ്കില്‍ അവിടെ ഒരു കമന്റ് വീഴും വരെ എന്റെ ഇന്‍ബോക്സില്‍ മെയിലുകള്‍ വീണുകൊണ്ടിരിക്കും. മാത്യദിനം എന്ന കവിതയിലെ കമന്റുകള്‍ കാണാവുന്നതാണ്. ഒഫീഷ്യല്‍ മെയിലും, ബ്ലോഗിങിന് ഉപയോഗിക്കുന്ന മെയിലും ഒന്നു തന്നെ ആയതിനാല്‍ സ്പാം മെയിലുകള്‍ ഒരു ബുദ്ധിമുട്ടുതന്നയാണ്.
കവിതകള്‍ മാനഭംഗപ്പെടുമ്പോള്‍ എന്ന സന്തോഷങ്ങളിലെ പോസ്റ്റിനെ നഖശികാന്തം എതിര്‍ത്തും, നൂറുശതമാനം മാര്‍ക്ക് നല്‍കിയുമുള്ള കമന്റുകള്‍ കാണാവുന്നതാണ്. എന്നാല്‍ ഒരാള്‍ എങ്ങനെ കവിതയെഴുതുന്നു എന്നതിനപ്പുറം, അയാള്‍ എന്തും എഴുതട്ടെ, സ്വന്തം ബ്ലോഗില്‍ പോസ്റ്റുചെയ്യട്ടെ. എന്നാല്‍, അത് മറ്റുള്ളവര്‍ക്ക് ഒരു ശല്യമാകാതെ നോക്കുക എന്നതാണ് പ്രധാനം. വായിക്കേണ്ടവര്‍ വായിക്കട്ടെ അഭിപ്രായം എഴുതേണ്ടവര്‍ എഴുതട്ടെ. തന്റെ കവിതകള്‍ മറ്റുള്ളവര്‍ വായിക്കണമന്ന് നിര്‍ബന്ധം പിടിക്കയും, കന്റുകള്‍ ഇട്ട്പോകൂ എന്ന് ഇരക്കുകയും ചെയ്യുന്നവര്‍ ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് കവിതയെഴുതുന്നത് എന്നത് മനസ്സിലാക്കാന്‍ അധികം വിവരമൊന്നും ആവശ്യമില്ല. അങ്ങനെ ഒരു സ്ഥിതിവിശേഷത്തിലേക്ക് എത്തിപ്പെടുമ്പോള്‍ കവിയും കവിതയും പരാജയെപ്പെടുന്നു. മേലിലങ്കിലും ആരും ആര്‍ക്കും ശല്യമാകാത്തരീതിയില്‍ കവിതയും കഥയുമൊക്കെ ബ്ലോഗില്‍ പോസ്റ്റുചെയ്താല്‍ നാന്നായിരിക്കും. കഴിയുന്നിടത്തോളം എഴുതുക, പോസ്റ്റുചെയ്യുക, വായിക്കേണ്ടവര്‍ വന്ന് വായിച്ചുകൊള്ളൂം. അതിന് മെയിലിന്റെയോ, ഓര്‍ക്കട്ടിന്റെയോ, ഗൂഗിള്‍ ടോക്കിന്റെയോ ആവശ്യകതയില്ല. നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍ ഇന്ന് ധാരളം മലയാളം അഗ്രിഗേറ്ററുകളുണ്ട്. ആവശ്യക്കാര്‍ അഗ്രിഗേറ്റര്‍ വഴിയോ, അല്ലങ്കില്‍ ബ്ലോഗ് ഫോളോ ചെയ്തോ, RSS ഫീഡുകള്‍ വഴിയോ, മറ്റ് ബ്ലോഗ് റീഡേഴ്സ് വഴിയോ വായിച്ചുകൊള്ളും. ഇനിയങ്കിലും വായനക്കാരനെ അവന്റെ വഴിക്കു വിട്ടേക്കുക.