അരികില്‍ നീ വരുമങ്കില്‍
അരികില്‍ നീ വരുമങ്കില്‍, പറയാം ഞാന്‍ നിന്‍ കാതില്‍
എത്രമേല്‍ ഇഷ്‌ടമാണന്നോ, നീ എന്‍ ജീവനാണന്നോ
പറയാം പ്രിയേ വരു നീ
അരികില്‍ നീ വരുമങ്കില്‍, പറയാം ഞാന്‍ നിന്‍ കാതില്‍
മണലിലെഴുതും അക്ഷരങ്ങള്‍, തിരകള്‍ വിവശയായ് മായ്ക്കവേ
മിഴികള്‍ നനയും മൊഴികള്‍കളിടറും, പ്രണയം ഉള്ളില്‍ നിറയവേ
നേര്‍ത്ത കാറ്റില്‍ ഇളകിയാടും, ദീപനാളം പോലും മനസ്സില്‍
ചുമരിലോരോ നിഴലു വീഴ്തി, നീ പോയ്‌മറഞ്ഞു പോയീടുമോ
അരികില്‍ നീ വരുമങ്കില്‍, പറയാം ഞാന്‍ നിന്‍ കാതില്‍
ദൂരനിന്നും താരകം പോല്‍, കണ്ടു നിന്നെ മോഹിച്ചുഞാന്‍
മണ്‍ചിരാതിന്‍ നാളമയി നീ, ഇരുള്‍ നിറഞ്ഞൊരെന്‍ വീഥിയില്‍
രാത്രി മഴയില്‍ വീണുകേഴും, എന്റെ ഉള്ളം നീ അറിഞ്ഞു
അരികിലണയും നിന്നിലലിയാന്‍, കാത്തുകാത്തിരിക്കുന്നു ഞാന്‍
അരികില്‍ നീ വരുമങ്കില്‍, പറയാം ഞാന്‍ നിന്‍ കാതില്‍
Posted in Video by Dr. Prasanth Krishna | 1 comments
