Search this blog


Home About Me Contact
2011-11-22

പനിപോലെ പടരുന്ന why this kolaveri di  

രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്റ്റ് എന്ന തമിഴ് ചിത്രത്തിലെ സോണി മ്യൂസിക് ഇന്ത്യ പുറത്തുവിട്ട why this kolaveri di എന്ന പാട്ട് ലോകമാകെ ഒരു പനിപൊലെ പടരുകയാണ്. ധനുഷ് നായകനും കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ നായികയുമായി അഭിനയിക്കുന്ന മൂന്റ്റിൻ എന്ന സിനിമക്ക് ഈ ഒറ്റ പാട്ടിലൂടെ അൽഭുതപൂർവ്വമായ പബ്ലിസിറ്റിയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങളായി പല സോഷ്യൻ നെറ്റുവർക്കുകളിലും ഷെയർ ചെയ്യപ്പെടുന്ന ടോപ് വീഡിയോയായി പൊയ്കൊണ്ടിരിക്കുന്ന പാട്ടിന്റെ ചിത്രീകരണ വിഡിയോ അഭിഷേക് ബച്ചൻ ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖർ വരെ ഷെയർ ചെയ്യുകയും റീഷെയർ ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു സിനിമാതാരത്തിന്റെ യാതൊരുവിധ തിളക്കമോ ജാഡയോ ഇല്ലാതെ ഒരു പബ്ബിലെ അരണ്ട വെളിച്ചത്തിൽ താളം മുറുകുന്ന ലാഘവത്തോടെ വെറും സാധാരണക്കാരനെപോലെ സ്റ്റുയോവിൽ ആടിപാടുന്ന ധനുഷ് തന്നയാണ് ഈ പാട്ടിന്റെ വിജയത്തിലെ പ്രധാന ഘടകം. തമിഴ് സംഗീതത്തിന്റെ സ്വതസിദ്ധമായ ദ്രാവിഡതാളത്തിൽ ഇംഗ്ലീഷ് വാക്കുകൾ തമിഴിന്റെ ഉച്ചാരണ ശൈലിയിൽ വിളക്കിയെടുത്ത why this kolaveri di തീരെ ആയസമില്ലാത്ത തരത്തിൽ ധനുഷിന്റെ ശബ്ദത്തിൽ സംഗീതാസ്വാദന്റെ മനസ്സിലേക്ക് ഒരു അരുവിപോലെ ഒഴുകി ഇറങ്ങുകയാണ്. അനുപമമായ ആ സംഗീതം ഒരിക്കൽ കൂടി ഇവിടെ ഷെയർ ചെയ്യുന്നു.


.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ പനിപോലെ പടരുന്ന why this kolaveri di

  • മാണിക്യം
    Sunday, November 27, 2011 10:00:00 AM  

    "തമിഴ് സംഗീതത്തിന്റെ സ്വതസിദ്ധമായ ദ്രാവിഡതാളത്തിൽ ഇംഗ്ലീഷ് വാക്കുകൾ തമിഴിന്റെ ഉച്ചാരണ ശൈലിയിൽ വിളക്കിയെടുത്ത why this kolaveri di തീരെ ആയസമില്ലാത്ത തരത്തിൽ ധനുഷിന്റെ ശബ്ദത്തിൽ സംഗീതാസ്വാദന്റെ മനസ്സിലേക്ക് ഒരു അരുവിപോലെ ഒഴുകി ഇറങ്ങുകയാണ്."....അതെ.
    ധനുഷിന്റെ കൊലവറി"മനസ്സില്‍ തകർത്ത് ആടുന്നുണ്ട്."