അനാഥത്വത്തിലേക്ക് മടങ്ങുന്നവർ
ഒരിക്കലും മടങ്ങി വരാനാകാത്ത
നാളുകളിലേക്കാണ് നമ്മൾ നടന്നകന്നത്
ഇനി
ഒരു ഉമ്മ കിട്ടാതെ
ഒരു വാക്കിനോ ഒരു വിളിക്കോ
തീര്‍ക്കാന്‍ കഴിയുന്ന അനാഥത്വം
പോലും പരിഹരിക്കപ്പെടാതെ പോകും.
ഒരു മഴ പൈതൊഴിയുന്നപോലെ
നമ്മുടെ സ്വാസ്ഥ്യങ്ങൾ
ഊർന്നു പോകും
ജരാനരകളിൽ
വരാന്തയിലെ ചാരുകസലയിൽ
ഭൂതകാലത്തിലേക്ക്
കണ്ണുപായുമ്പോൾ
അറിയാതെ നരച്ച നേത്രങ്ങളിൽ
ഒരിറ്റു നീർ ഉറഞ്ഞുകൂടും
അപ്പോഴേക്കും നമുക്ക്
നമ്മെ തന്നെ നഷ്ടമായിരിക്കും
അന്ന്
എണ്ണവറ്റുന്ന വിളക്കില്‍
വെളിച്ചം ഊര്‍ന്നുപോകുമ്പോലെ
നമ്മുടെ കാഴ്ചയും ഇരുട്ടു മൂടും.
.