Search this blog


Home About Me Contact
2011-04-22

ഉറുമി കണ്ടവർ മൂന്നുനാലു മുങ്കൂർ ജാമ്യം ഏടുത്തു വച്ചേക്കുക ഇല്ലങ്കിൽ മമ്മിയും മോനും കൂടി പോലീസിൽ പിടിപ്പിക്കും  

വാസ്‌കോഡ ഗാമയ്‌ക്കെതിരെ ഉറുമി വീശിയുള്ള വധശ്രമമാണ് 'ഉറുമി'യുടെ പ്രമേയമങ്കിലും, ഇന്ന് ആ ഉറുമി സിനിമയിലെ നായകനും മമ്മിയും കൂടി ഇന്റർനെറ്റ് ഉപയോക്താക്കളൂടെ നേരെ വീശുകയാണ്‌ . കുറെ ദിവസങ്ങളായി മലയാള പത്രങ്ങൾ മുഴുവൻ ജോൺ കൊടിയന്റെയും, ഉറുമിയുടെ ലിങ്ക് എംബഡ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്ത പലരുടേയും രക്തം കൊണ്ട് നിറഞ്ഞു കവിഞ്ഞൊഴുകുകയണ്‌.

മലായളത്തിലെ ആദ്യത്തെ ഇന്റർ നാഷണൽ താരം നിർമ്മിച്ച് അഭിനയിച്ച ആദ്യ ഇന്റർ നാഷണൽ സിനിമയുടെ ട്രയിലറുകളും, ചൂടൻ സീനുകളും, നെറ്റിലൂടെ പ്രദർശിപ്പിച്ച് മലയാള സിനിമക്ക് കോടികളൂടെ നഷ്ടം ഉണ്ടാക്കിയ അധോലോക നായകന്മാരെ ഗളഛേദനം നടത്തിയേ താൻ അടങ്ങൂ എന്ന് മുടി അഴിച്ചിട്ട് ശപഥം ചെയ്ത്, തലങ്ങും വിലങ്ങും ഉറുമി വീശികഴിഞ്ഞു മല്ലിക സുകുമാരൻ. അടുത്ത ഒസ്കാറിൽ കുറഞ്ഞത് പതിനഞ്ച് അവാർഡങ്കിലും വാങ്ങിക്കൂട്ടി ചരിത്രം കുറിക്കേണ്ട സിനിമയെയാണ്‌ ജോൺകൊടിയൻ ആഷ് മാജിക് ഡോട് കോം എന്ന വെബ്‍സൈറ്റില്‍ എംബെഡ് ചെയ്തു നശിപ്പിച്ചിരിക്കുന്നത്. ആ മഹാപരാധത്തിന്‌ അഞ്ചു കോടി രൂപ നഷടപരിഹാരമായ് വസൂലാക്കുക മാത്രമല്ല, ഓറാക്കിൾ കമ്പനിയിലെ അയാളുടെ ജോലി തെറിപ്പിച്ച്, കുടുംബം കുളം തോണ്ടി കുത്തുപാളയെടുപ്പിച്ച് തെരുവിലൂടെ ചെണ്ടകൊണ്ടിച്ച് നടത്തി ഇന്റര്‍നെറ്റിലൂടെ മലയാള സിനിമ പ്രചരിപ്പിക്കുന്ന എല്ലാവരേയും ഒരു പാഠം പഠിപ്പിക്കാൻ മമ്മി തീരുമാനിച്ചു കഴിഞ്ഞു..

സിനിമ അനധിക്യതമായ് സി.ഡിയിലൂടയും ഇന്റര്‍നെറ്റിലൂടയും പ്രചരിപ്പിക്കുന്നതുവഴി നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വൻ നഷ്ടം ഉണ്ടാകുന്നുണ്ട്. കോപ്പീ റൈറ്റുള്ള ഒരു ചിത്രമോ സിനിമയോ ഒരു മ്യൂസിക്കോ, ഇന്റെർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതും, ലിങ്ക് ചെയ്യുന്നതും എംബെഡ് ചെയ്യുന്നതും സൈബർ നിയമങ്ങൾക്ക് മുന്നിൽ തെറ്റുതന്നയാണ്‌. എന്നാൽ സോഷ്യൽ നെറ്റ് വർക്ക് മീഡിയയിൽ ഷെയറിം‍ങും, റീ ഷെയറിം‍ങും സാധാരണമായിരിക്കെ എത്രപേർക്കെതിരേ നിയമനടപടി കൈകൊള്ളാനാവും. അഥവാ ഒന്നും അറിയാതെ ഒരു ലിങ്ക് ഷെയറുചെയ്യുന്നതും എംബഡ് ചെയ്യുന്നതും അത്രവലിയ കുറ്റമായ് കാണാൻ കഴിയുമോ? അങ്ങനെ നോക്കിയാൽ ഇന്റെർനെറ്റ് യൂസേഴ്സിൽ 100 ശതമാനവും കുറ്റവാളികൾ എന്നു പറയേണ്ടിവരും. ഒരുക്കലങ്കിലും ഒരു ലിങ്ക് ഷെയറുചെയ്യുകയോ എംബഡ് ചെയ്യുകയോ ചെയ്യാത്തവർ ആരാണുള്ളത്? അങ്ങനെ വരുമ്പോൾ മോനെ ഉദ്ധരിപ്പിക്കാനിറങ്ങുന്നവർ ചെയ്യേണ്ടത് ഒരു ലിങ്ക് ഷെയറുചെയ്തവന്റെ കുടുംബം കുളം തോണ്ടുകയല്ല, മറിച്ച് അനധിക്യതമായ് പകർപ്പെടുത്ത് ഇന്റെർ നെറ്റിൽ അപ്‍ലോഡ് ചെയ്യുന്നവരെയും, അതിന്‌ സാഹചര്യം ഒരുക്കി കൊടുക്കുന്ന തീയേറ്റർ ഉടമകളേയുമാണ്‌. ഇന്ന് ഫിലിമിനു പകരം ഡിജിറ്റൽ പ്രൊജക്ടറുകളായതിനാൽ, സിനിമാവിതരണ കമ്പനികളിൽ നിന്നോ തീയേറ്ററുകളിൽ നിന്നോ ആയിരിക്കും സിനിമ ചോരുന്നത്. അതുപോലെ കേരളത്തിലെ തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നതോടൊപ്പം ഗൾഫ് നാടുകളിലും അമേരിക്കയിലും മറ്റും ഡി.വി.ഡി കളും റിലീസ് ചെയ്യാറുണ്ട്. അങ്ങനെ വരുന്ന ഡി.വി.ഡി കളിൽ നിന്നോ തീയേറ്റർ പ്രിന്റുകളിൽ നിന്നോ ആയിരിക്കും ഈ സിനിമകൾ ഇന്റെർനെറ്റിൽ ആദ്യം എത്തുന്നത്. ഒസ്കാർ അവാർഡുകൾ വാരികൂട്ടിയ ജയ്ഹോ ഇന്ത്യയിൽ റിലീസിന്‌ എത്തുന്നതിനും മാസങ്ങൾക്കുമുന്നേ, ഞാൻ ടോറന്റ് വഴി ദക്ഷിണ കൊറിയയിൽ ഇരുന്ന് സിനിമകണ്ട് അതിന്‌ റിവ്യൂ എഴുതുമ്പോഴും, തമിഴിലെ ബിഗ് ബഡ്ജറ്റ് സിനിമയായിരുന്ന ശിവജി തീയേറ്ററുകളിൽ എത്തുന്നതിന്‌ ഒരു ദിവസം മുൻപ് ടോറന്റുവഴി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ സിനിമ കണ്ടപ്പോഴും ഞാൻ അൽഭുതപ്പെട്ടു എങ്ങനെയാണ്‌‌ ഈ സിനിമകൾ ചോരുന്നത് എന്ന്.

ആഷ് മാജിക്.ഡോട്ട് കോം എന്ന സൈറ്റിന്റെ ഉടമ ജോൺ കൊടിയന്‌ സിനിമകൾ ലഭിക്കുന്നത് കേരള ഫോക്കസ് ഡോട്ട് കോമിൽ നിന്നുമാണന്നും, തങ്ങളുടെ സൈറ്റില്‍ സിനിമകളൊന്നും അപ്‍ലോഡ് ചെയ്തിട്ടില്ലെന്നും, യൂ ട്യൂബ്, ഗൂഗിള്‍ തുടങ്ങിയ സൈറ്റുകളിൽ ഹോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോകള്‍ ഇന്‍ഡെക്സ് ചെയ്യുകയോ എംബെഡ് ചെയ്യുകയോ മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഒരുത്തനേയും വെറുതേ വിടാനിടകൊടുക്കാതെ ലിങ്ക് ഷെയര്‍ ചെയ്യുന്നവർക്കെതിരേയും, ഇന്റെർ നെറ്റിൽകൂടി സിനിമ കാണുന്നവർക്കെതിരേയും കേസെടുക്കാനുള്ള നടപടികളുമായ് മുന്നോട്ടു പോകാനാണ്‌‌ മമ്മിയുടേയും മോന്റെയും തീരുമാനം. കേരള ഫോക്കസ് ഡോട്ട് കോമിൽ വന്ന സിനിമ ലിങ്ക് ചെയ്യുക മാത്രമാണ്‌ ചെയ്തതങ്കിൽ അവർക്ക് സിനിമ എത്തിച്ച് കൊടുക്കുന്നതാരാണന്ന് കണ്ടെത്തികൊടുക്കാതെ ജോൺകൊടിയനെ നിലത്തു നിർത്തുന്ന പ്രശ്നമില്ലന്ന് മല്ലിക വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തിൽ, ഫെയ്സ് ബുക്കിലൂടയും ഒർക്കട്ടിലൂടയും യൂട്യൂബിലൂടെയും സിനിമയും സംഗീതവുമൊക്കെ ഷെയറുചെയ്യുകയും കാണുകയും ചെയ്യുന്നവർ ജാഗ്രത പാലിക്കുക. നാളെ നിങ്ങളുടേയും കുടുംബം കുളം തോണ്ടാൻ മമ്മിയും മോനും വന്നന്നിരിക്കും. സിനിമ അപ്‍ലോഡ് ചെയ്യുന്നതിക്കേൾ തെറ്റ്, അത് കണ്ടും ലിങ്ക് ഷെയറുചെയ്തും റീഷെയറുചെയ്തും എംബഡു ചെയ്തും പ്രോൽസാഹിപ്പിക്കതാണ്‌. തെറ്റുചെയ്യുന്നതിനെക്കാൾ കുറ്റം തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്നതാണന്ന ഇന്ത്യൻ ശിക്ഷാനിയമം ഓർക്കുക.

ആഷ് മാജിക്കന്നും, ഓൺലൈൻ മലയാളം മൂവി എന്നും മലായാള സിനിമയുടെ അടിത്തറ തകർക്കുന്ന ആഗോളവില്ലൻ ജോൺകൊടിയനന്നും പറയുന്നവർക്കും, അതിന്‌ വെണ്ടക്കാ അക്ഷരത്തിൽ അച്ചുനിരത്തുന്നവർക്കും ടോറന്റ് എന്താണന്ന് അറിയില്ല എന്നു തോന്നുന്നു. യുട്യൂബിലും ഗൂഗിളിലും ലോ-ഡഫനിഷൻ വീഡീയോകൾ കിട്ടുമ്പോൾ യു.ടോറന്റുകളിൽ ഹൈ-ഡഫനിഷൻ ഡി.വി.ഡി ക്വോളിറ്റിയുള്ള എല്ലാ പുതിയ സിനിമകളും ലഭ്യമാണന്നും, ടോറന്റുകൾക്ക് കടുത്ത നിരോധനമുള്ള അമേരിക്കയിലും, യൂറോപ്പിലും യഥേഷ്ടം ആളുകൾ പുതുപുത്തൻ സിനിമകളും സോഫ്ട് വെയറുകളും വരെ അപ്ലോഡ് ചെയ്യുകയും ഡൗൺലോഡു ചെയ്യുകയും ചെയ്യുന്നുണ്ടന്ന് ഇനി എന്നാണ്‌ ഇവർ അറിയാൻ പോകുന്നത്. മോനേയും, മലയാള സിനിമയെയും ഉദ്ധരിപ്പിക്കണമന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്ന മമ്മി വെട്ടിനിരത്തേണ്ടത് ഒരു ജോൺ കൊടിയനേയോ ആഷ് മാജിക്കിനേയോ അല്ല സാക്ഷാൽ ടോറന്റിനെ തന്നെയാണ്‌.

മലയാള സിനിമയെ തകർക്കുന്ന അഗോള വില്ലനായ് മമ്മിയും മോനും പത്രമാധ്യമങ്ങളും ചേർന്ന് ജോൺ കൊടിയനെ വിധ്വംസകം ചെയ്യുമ്പോൾ മനസ്സിലാകുന്ന കാര്യം ഇതാണ്‌. ഉറുമി റിലീസ് ചെയ്യുന്ന കേരളത്തിലെ തീയറ്ററിലേക്ക് അയച്ച ഒരു മിസൈൽ വഴി തീയേറ്ററിലെ സ്ക്രീനിൽ തെളിയുന്ന സിനിമ കാലിഫോർണിയയിലെ ഓറാക്കിൾ കമ്പനിയുടെ ശീതീകരിച്ച തന്റെ ക്യൂബിക്കിളിൽ ഇരുന്ന് ജോൺകൊടിയൻ തന്റെ കമ്പ്യൂടറിൽ റെക്കോർഡ് ചെയ്യുകയും, അതിനെ ഉടൻ തന്നെ ആഷ്മാജിക്ക് എന്ന തന്റെ സൈറ്റിലൂടെ ഡിജിറ്റൽ പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കയും ആയിരുന്നു. അങ്ങനെ ഇന്റർനെറ്റുവഴി സിനിമ കണ്ട എല്ലാ രാജ്യദ്രോഹികളേയും, അത് ലിങ്കു ചെയ്തും എംബഡ് ചെയ്തും മലയാളസിനിമയെ തകർത്ത എല്ലാ അധോലോക നായകന്മാരയും, മലയാള സിനിമയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കോക്കസുകളേയും വെറുതേ വിടില്ലന്നു പ്രതിക്‍ജ്ഞ എടുത്ത മല്ലികയോടും മോനോടും ഒരു അപേക്ഷ മലായാള സിനിമയുടെ ഉദ്ധാരണാർത്ഥം ഞാനും ഉറുമി കണ്ടുപോയി. ദയവു ചെയ്ത് ഞാൻ ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റിയിൽ അറിയിച്ച് എന്റെ ജോലി കളഞ്ഞ് സിങ്കപൂരിലെ ജയിലിലാക്കാതെ ഞാൻ നാട്ടിൽ വരും വരെ വെയിറ്റ് ചെയ്യുക. എന്നിട്ട് വല്ല തിഹാർ ജയിലിലേക്കോ മറ്റോ അയക്കുക. നിയമത്തിന്റെ ലൂപ് ഹോളിലൂടെ വല്ല സുപ്രീം കോടതി ജഡ്ജിമാരയും സ്വാധീനിച്ച് പുഷ്‍പം പോലെ പുറത്ത് പോരാൻ അതേ ഒരു വഴിയുള്ളൂ.

വാൽകഷണം: ഇത്രനാളും വിദേശ മലയാളികളായിരുന്നു ഇന്റർനെറ്റിൽ സിനിമ കണ്ടവരിലധികവും. ഇപ്പോൾ കേരളത്തിലും മമ്മിയും മോനും കൂടി അതു ജനകിയമാക്കി മാറ്റി. ഉറുമി കാണാൻ തീയേറ്ററിൽ ആളില്ലാത്തത് ടോറന്റുള്ളതുകൊണ്ടോ, കൈയ്യിലിരിക്കുന്ന കാശുകൊടുത്ത് മൂട്ടയുടെ കടിയും കൊണ്ട് മൂന്നുമണികൂർ ബോറടി സഹിക്കാൻ വയ്യാത്തകൊതുകൊണ്ടുമല്ല ടൈം ഇല്ലാത്തകൊണ്ടാ. അല്ലേലും അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നല്ലേ ചൊല്ല്. കാശുമുടക്കി സിനിമ എടുത്താൽ മാത്രം പോര അതിൽ പ്രേക്ഷകനു വേണ്ട എന്തങ്കിലും വേണം. സൈബർ സെൽ രായ്ക്ക് രാമാനം കുത്തി ഇരുന്നു ബ്ളോക്ക് ചെയ്തിട്ടും പിന്നെം ദേകിടക്കുന്നു ഉറുമിയുടെ ടൺ കണക്കിന്‌ പ്രിന്റുകൾ. ഇനിയും ഉറുമി ഡൗൺലോഡ് ചെയ്ത് കണ്ടിട്ടില്ലാത്തവർക്ക് ദേ ഈ കിടക്കുന്ന കാക്കതൊള്ളായിരം ടോറന്റ് സൈറ്റുകളിൽ നിന്നും ഡി.വി.ഡി ഹൈ-ഡഫനിഷൻ ക്വാളിറ്റി ഡൗൺലോഡ് ചെയ്ത് കാണാം.

http://isohunt.com/torrents/?ihq=urumi

http://www.kat.ph/urumi-2011-pdvd-untouched-malayalam-movie-t5400098.html

http://torrentz.eu/search?f=urumi

http://www.picktorrent.com/torrents/ba/urumi/

http://www.torrent-search.ws/index.php?search=urumi

http://btjunkie.org/torrent/Urumi-DVDScr-XviD-1CDRip-DDR/4358476d25fe13eb510bd7b63edc337fabc7440a1b51

http://thepiratebay.org/torrent/6251320/URUMI-2011-malayalam_movie%28prithviraj%29_songs_steN__N
.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



6 comments: to “ ഉറുമി കണ്ടവർ മൂന്നുനാലു മുങ്കൂർ ജാമ്യം ഏടുത്തു വച്ചേക്കുക ഇല്ലങ്കിൽ മമ്മിയും മോനും കൂടി പോലീസിൽ പിടിപ്പിക്കും

  • Dr. Prasanth Krishna
    Friday, April 22, 2011 11:45:00 AM  

    ഉറുമി കണ്ടവർ മൂന്നുനാലു മുങ്കൂർ ജാമ്യം ഏടുത്തു വച്ചേക്കുക ഇല്ലങ്കിൽ മമ്മിയും മോനും കൂടി പോലീസിൽ പിടിപ്പിക്കും

  • keralafarmer
    Friday, April 22, 2011 6:39:00 PM  

    സിങ്കപപ്പൂരും വരും കേരള പോലീസ് :)

  • chithrakaran:ചിത്രകാരന്‍
    Friday, April 22, 2011 9:50:00 PM  

    കാശുണ്ടാക്കാന്‍ സിനിമയെടുക്കുന്നവര്‍ സ്വന്തം മുതലു ചോര്‍ന്നുപോകാതെ ശ്രദ്ധിക്കുക എന്നല്ലാതെ, നാടാകെ ചോര്‍ന്നുപോയ സിനിമയുടെ പകര്‍പ്പാവകാശം തിരിച്ചുപിടിക്കാന്‍ നെറ്റില്‍ പോലീസു വേട്ട ഏര്‍പ്പാടുചെയ്ത് ജനങ്ങളെ ദ്രോഹിക്കാനിറങ്ങുന്നത്
    ലജ്ജാവഹമാണ്.
    ഏതൊരു കലാസൃഷ്ടിയും മാനവരാശിയുടെ സ്വത്താണ്. അത് യഥേഷ്ടം കോപ്പിചെയ്ത് സാംസ്ക്കാരികമായ വളര്‍ച്ചക്കുവേണ്ടി ഉപയോഗിക്കുന്നതില്‍ ധാര്‍മ്മികമായ തെറ്റൊന്നുമില്ല. കലാസൃഷ്ടിയില്‍ എഡിറ്റിങ്ങ് നടത്തുന്നതിനോ, കലാകാരന്മാരുടെ പേരുകള്‍ ക്രെഡിറ്റു നല്‍കാതെയോ, പേരു മാറ്റിപ്പറഞ്ഞോ ഉപയോഗിക്കുന്നതിലേ ധാര്‍മ്മികതക്ക് നിരക്കാത്തതായുള്ളു.
    പ്രാദേശിക നിയമങ്ങളും, നിയമ പാലകരും ധനിക താല്‍പ്പര്യങ്ങള്‍ക്ക് മാനവിക സംസ്ക്കാരത്തേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്ന പാരമ്പര്യവാദികളായതിനാല്‍ അവരില്‍ നിന്നും കുറച്ച് ദ്രോഹമൊക്കെ സഹിക്കേണ്ടി വന്നേക്കാമെങ്കിലും, കലാ-സാംസ്ക്കാരികതയുടേയും, ശാസ്ത്ര സാങ്കേതിക വിദ്യയുടേയും സ്വാഭാവിക ചോര്‍ച്ച മാനവകുലത്തിന് ഗുണപരമാണ് എന്നതിനാല്‍ പ്രോത്സാഹിപ്പിക്കപ്പെടുകതന്നെ വേണം :)

  • Anonymous
    Friday, April 22, 2011 10:31:00 PM  

    good work.........

  • deepuuus
    Tuesday, April 26, 2011 7:00:00 PM  

    മലയാള സിനിമയുടെ തകര്‍ച്ചക്ക് കാരണമാകുന്നതില്‍ ഒരു ഘടകം ഈ സിനിമാ മോഷണം തന്നെയല്ലേ? അതിനെതിരെ ഒരു അവഭോദം നടത്താന്‍ ഒരു യുവ തരാം മുന്നോട് വരുന്നതില്‍ എന്താണ് തെറ്റ്? സ്വന്തം വിയര്‍പ്പിന് ന്യായമായ കൂലി കിട്ടണം എന്നും മുതല്മുടകിനു പ്രതിഫലം ലബികണം എന്നും ഏതോരു തൊഴിലാളിയും അതുപോലെതന്നെ മുതലാളിയും ആഗ്രഹികുന്നതില്‍ എന്താണ് തെറ്റ്? അവരുടെ നിലപാടിനെ എതിര്കുന്നതില്‍ തെറ്റില്ല, പക്ഷെ അവരെ വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് ഒരികളും യോജിക്കാന്‍ കഴിയില്ല .