Search this blog


Home About Me Contact
2010-07-18

യഹോനാതൻ- ബഹുമുഖ പ്രതിഭയായ പോപ് ഗായകനുമായ് ഒരു അഭിമുഖം  

സ്വവര്‍ഗ്ഗ ഭോഗികളെയും, സ്വവര്‍ഗ്ഗ അനുരാഗികളെയും സമൂഹം ഒരു തീണ്ടാപാടകലെ നിര്‍ത്തുമ്പോഴും, സമൂഹത്തിന്റെ എല്ലാ തുറകളിലും സ്വവര്‍ഗ്ഗാനുരാഗികള്‍ വ്യക്തിമുദ്രപതിപ്പിക്കുന്ന ആധുനികമായ ഒരു കാലഘട്ടത്തിലൂടയാണ് നമ്മള്‍ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ രംഗത്തും, സിനിമാലോകത്തും, സംഗീതലോകത്തും അറിയപ്പെടുന്ന പല സ്വവര്‍ഗ്ഗ ഭോഗികളും, തങ്ങളുടെ ലൈംഗിക ത്യഷ്ണയെ ഒളിപ്പിച്ചു വച്ച് അനുശീലിക്കാന്‍ തയ്യറാകാതെ, ലോകത്തോട് വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയവരാണ്. പോപ് സംഗീത ലോകത്തെ അതികായന്മാരായ എല്‍ട്ടിന്‍ ജോൺ‍, ജോര്‍ജ്ജ് മൈക്കൾ‍, ബോയ് ജോര്‍ജ്ജ് തുടങ്ങിയവരെപോലെ തങ്ങളുടെ ലൈംഗിക ത്യഷ്ണയെ വെളിപ്പെടുത്തികൊണ്ട് പല പ്രതിഭകളും സംഗീതാസ്വാദകരുടെ ഹ്യദയം കവരുന്നു. സ്വവര്‍ഗ്ഗാനുരാഗത്തിന്റെയും സ്വവര്‍ഗ്ഗ ഭോഗത്തിന്റെയും ചൂടന്‍ ദ്യശ്യങ്ങളുമായ് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ആല്‍ബങ്ങളിലൂടെ, സംഗീതാസ്വാദകരുടെ ആരാധനാപാത്രമായ് മാറികഴിഞ്ഞ ഇസ്രയേലി പോപ് ഗായകനും നടനുമായ ഗാറ്റ്‌റൊ യഹോനാതന്‍ അവരില്‍ ഒരാള്‍ മാത്രമാണ്. സ്റ്റേജ് ഷോകളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന യഹോനാതന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഇസ്രയേലിലെ സംഗീത പ്രേമികളുടെ ആരാധനാപാത്രമായിരുന്നു. സിനിമകളിലും സീരിയലുകളിലും അഭിനയ പാടവം തെളിയിച്ച ശേഷം, 2002-ല്‍ ലോസ് ഏഞ്ചസില്‍ അഭിനയം പഠിക്കാന്‍ പോയ യഹോനാതന്‍, ജന്മനാടായ ടെല്‍ അവിവ്-ല്‍ (Tel-Aviv) തിരികെ എത്തുമ്പോഴും താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണന്ന് അടുത്ത സുഹ്യത്തുക്കള്‍ പോലും അറിഞ്ഞിരുന്നില്ല. 2006-ല്‍ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ വിജ്രംഭിത ദ്യശ്യങ്ങളുമായ് പുറത്തിറങ്ങിയ 'Calling You' എന്ന ആല്‍ബം കണ്ട യഹോനാതന്റെ സുഹ്യത്തുക്കളും ആരാധകരും മൂക്കത്തു വിരല്‍ വച്ചു. എന്നാല്‍ ചാനലുകളിലും, റേഡിയോയിലും, പബ്ബുകളിലും ആല്‍ബം വമ്പിച്ച ഹിറ്റായതോടുകൂടി, യെഹോനാതന്‍ , പോപ് സംഗീത ലോകത്തെ അനിഷേധ്യനാമമായി വളരുകയായിരുന്നു. Calling You എന്ന ഒറ്റ ആല്‍ബത്തോടുകൂടിതന്നെ യഹോനാതന്‍, M.TV ഉള്‍പ്പെടയുള്ള പല മ്യൂസിക് ചാനലുകളുടേയും ലോഗോയായ് മാറികഴിഞ്ഞിരുന്നു എന്നത് അദ്ദേഹത്തിന്റെ സംഗീതം എത്രത്തോളം സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്. ആദ്യം M.TV-യിലൂടയും പിന്നീട് യു.ട്യൂബിലൂടെയും സംഗീതപ്രേമികളുടെ ഹ്യദയം കവര്‍ന്ന ലോകോത്തര പോപ് ഗായകനുമായ് ഒരു അഭിമുഖം തരപ്പെട്ടുകിട്ടുമന്ന് കരുതിയിരുന്നില്ല. അപ്രതീക്ഷിതമായ് കൈവന്ന ഒരു അഭിമുഖത്തിന്റെ പ്രസക്തമായ ഭാഗങ്ങളാണിത്.ഇംഗ്‌ളീഷിലും ഹീബ്രുവിലും വളരെ പ്രശസ്തനായ, അല്ലങ്കില്‍ പ്രശസ്തനായ്കൊണ്ടിരിക്കുന്ന പ്രതിഭാധനനും സ്വവര്‍ഗ്ഗാനുരാഗിയുമായ യഹൂദ പോപ് ഗായകനാണ് താങ്കള്‍ ‍. എന്നാല്‍ സ്വന്തം തട്ടകമായ ഇസ്രയേലിലാണോ, അതോ യൂറോപ്പിലോ, അമേരിക്കയിലോ ആണോ താങ്കള്‍ ചുവടുറപ്പിക്കാന്‍ ആഗ്രഹിക്കുന്നത്?

അങ്ങനെ ഒന്നിനെ കുറിച്ച് ഇന്നോളം ചിന്തിച്ചിട്ടില്ല. അതിന്റെ ആവശ്യമുള്ളതായ് തോന്നിയിട്ടില്ല എന്നതാണ് സത്യം. ഒഴുക്കിനനുസരിച്ചു പോകുക അതാണ് എന്റെ രീതി. എന്റെ ആദ്യത്തെ ആല്‍ബം വളരെ പെട്ടന്നുതന്നെ ഭാഷയുടെ അതിരുകള്‍ കടന്ന് ലോക ശ്രദ്ധപിടിച്ചു പറ്റി. അപ്പോള്‍ എന്റെ സംഗീതം അതിരുകള്‍ ഇല്ലാത്ത ലോകസംഗീതമായ് അംഗീകരിക്കപ്പെടുന്നു എന്ന തിരിച്ചറിവില്‍ എന്റെ ആല്‍ബങ്ങള്‍ ഇംഗ്‌ളീഷില്‍ പുറത്തിറങ്ങിയന്നുമാത്രം.

Justify Fullആദ്യമായ് ഞാന്‍ താങ്കളുടെ സംഗീതം M.TV യിലാണ് കാണുന്നത്. വ്യത്യസ്ഥതയുള്ള ആ ട്യൂണ്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുകയും, പിന്നെ യുട്യൂബില്‍ തിരഞ്ഞു കണ്ടെത്തി താങ്കളുടെ ആല്‍ബങ്ങള്‍ അസ്വദിക്കയുമായിരുന്നു. എങ്ങനെ ആയിരുന്നു വീഡിയോ റക്കോഡിംങ് തുടങ്ങിയത്?

വളരെ ചെറുപ്പത്തില്‍ തന്നെ ക്രിയാത്മകമായ് എന്തങ്കിലും ചെയ്യണമന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍ ‍. പല സ്റ്റേജ് ഷോകളിലും വര്‍ഷങ്ങളായ് സജീവമാണ് ഞാന്‍ ‍. വീഡിയോ കവറേജുകള്‍ക്ക് കുറേകൂടി അംഗീകാരം കിട്ടുന്നു എന്നതോന്നലിലാണ് വീഡിയോ റെക്കാര്‍ഡിംങ് തുടങ്ങിയത്. പുറം ലോകത്തേക്ക് എന്റെ സംഗീതമെത്തിയതില്‍ യു.ട്യൂബ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യു.ട്യൂബില്‍ ഒരു പാട് വ്യൂവേഴ്സ് വന്നുപോകാറുണ്ട്. ഡൗണ്‍ലോഡ് ചെയ്ത് എന്റെ വീഡിയോകള്‍ പലരും യു.ട്യൂബില്‍ വീണ്ടും വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. അതൊക്കെ എനിക്ക് കിട്ടുന്ന പ്രോല്‍സാ‍ഹനവും കൂടുതല്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകവുമാണ്. എന്നാല്‍ ഞാന്‍ ഒരു തുടക്കക്കാരന്‍ മാത്രമാണ്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. എന്റെ ആരാധകരാണ് എന്റെ ശക്തി.

എന്നാണ് താങ്കള്‍ ഒരു സംഗീതക്ഞന്‍ അല്ലങ്കില്‍ ഒരു ഗായകനാകണമന്ന് തിരിച്ചറിഞ്ഞത്? കലാ പാരമ്പര്യമുള്ള ഒരു കുടുംബ പശ്ചാത്തലമാണോ താങ്കളുടേത്?

കലാപാരമ്പര്യമൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എന്നാല്‍ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന ഒരു കുടുംബമായിരുന്നുതാനും. അതുകൊണ്ടാണ് ചെറുപ്പത്തില്‍തന്നെ അഛ്ചന്‍ എനിക്ക് ഒരു Cello വാങ്ങിതന്നത്. എപ്പോഴാണ് ഒരു ഗായകനാകണമന്ന ആഗ്രഹം എന്നിലേക്ക് കടന്നു വന്നതന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. ഒരോഗായകനും ആയിതീരുന്നവരാണന്ന് വിശ്വസിക്കുന്നില്ല, പകരം അവര്‍ ജനിക്കുകയാണ്. സംഗീതം എന്നത് ഒരു ജന്മവാസനയാണ്. എങ്കിലും 1993-ല്‍ മഡോണയുടെ മ്യൂസിക്കല്‍ കണ്‍സര്‍ട്ട് ഇസ്രയേലില്‍ കണ്ടപ്പോഴാണ് എനിക്കും എന്തങ്കിലുമൊക്കെ ചെയ്യണം എന്ന തോന്നലുണ്ടായതന്ന് വേണമങ്കില്‍ പറയാം.

അഛ്ചന്‍ സമ്മാനിച്ച Cello-യാണ് താങ്കളെ ഒരു ഗായകനാക്കിയത് എന്ന് പറഞ്ഞാല്‍ എന്തുതോന്നും?

നിഷേധിക്കാന്‍ കഴിയില്ല. അഛ്ചന്‍ എനിക്ക് Cello വാങ്ങിതരുന്നത് എന്റെ ആറാമത്തെ വയസ്സിലാണ്. ഒരുപക്ഷേ എന്നിലെ ഗായകനെ അന്നേ അദ്ദേഹം കണ്ടെത്തിയിരുന്നിരിക്കണം. അന്ന് അദ്ദേഹം വാങ്ങിതന്ന Cello ഞാന്‍ കാലങ്ങളോളം വായിച്ചിരുന്നു. എന്നും ആ Cello എനിക്ക് പ്രീയപ്പെട്ടതാണ്.

മഡോണ താങ്കളെയും താങ്കളുടെ സംഗീതത്തെയും സ്വാധീനിച്ച ഒരു വ്യക്തിയാണ് എന്നു പറഞ്ഞു. മഡോണയല്ലാതെ താങ്കളെ സ്വാധീനിച്ച മറ്റ് ഗായകര്‍ ആരൊക്കൊയാണ്?

ഞാന്‍ എന്റെ ആല്‍ബങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ എന്തങ്കിലും വ്യത്യസ്തമായ് ചെയ്യണമന്ന ചിന്താഗതിക്കാരനായിരുന്നു. എന്നാല്‍ അവസാനം വന്നെത്തിയത് ഒരു പോപ് ബോയ്‌ ആയിട്ടാണന്നുമാത്രം. മഡോണ അല്ലാതെ മറ്റൊരു ആര്‍ട്ടിസ്റ്റും എന്നെ സ്വാധീനിച്ചതായോ ആരോടങ്കിലും ആരാധനയുള്ളതായോ തോന്നിയിട്ടില്ല. എന്നാല്‍ നന്ന് എന്ന് തോന്നുന്ന ഏതു സംഗീതവും ആസ്വദിക്കാറുണ്ട്.


താങ്കളുടെ ആദ്യ ആല്‍ബം 2001-ല്‍ പുറത്തിറങ്ങി. അദ്യ ആല്‍ബം തന്നെ ഹിറ്റായിരുന്നു. എന്നാല്‍ പെട്ടന്ന് ഇസ്രയേലില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് ഒരു പറിച്ചു നടീല്‍ ആയിരുന്നു താങ്കള്‍ തിരഞ്ഞെടുത്തത്. എന്തായിരുന്നു താങ്കളെ അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്?

വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒരിക്കലും ഞാന്‍ മാറിനിന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അഭിനയം പഠിക്കുക എന്നതിനപ്പുറം, ഇസ്രയേല്‍ വിട്ട് നില്‍ക്കുക എന്നത് എന്റെ ഒരു മോഹമായിരുന്നു എന്നതാണ് സത്യം. നാട്ടില്‍ നിന്നും മാറിനിന്നുകൊണ്ട് എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് അറിയുക എന്നതായിരുന്നു, എന്നെ ഇസ്രയേല്‍ വിടാന്‍ പ്രേരിപ്പിച്ചത്. ലോസ് ഏഞ്ചല്‍സിലെ അനുഭവങ്ങള്‍ എനിക്ക് വളരെ അധികം പാഠങ്ങള്‍ പഠിപ്പിച്ചു തരികയും, ഞാന്‍ എന്ന വ്യക്തിയെ കണ്ടെത്തുവാനും, ശരിക്കും മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു. ഇസ്രയേലില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടുത്തെ സംസ്കാരവുമായ് ഇഴുകി ചേരാന്‍ എനിക്ക് കഴിയുമന്ന എന്റെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. ഞാന്‍ ഇസ്രയേല്‍ വിട്ട് പോകുമ്പോള്‍ ലോസ് ഏഞ്ചല്‍സില്‍ എനിക്ക് സുഹ്യത്തുക്കളോ, പരിചയക്കാരോ, ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ വളരെ വേഗം തന്നെ ഒരു പാട് നല്ല സുഹ്യത്തുക്കളെ ഉണ്ടാക്കി എടുക്കാന്‍ എനിക്ക് കഴിഞ്ഞു.

താങ്കള്‍ ഒരു സ്വവര്‍ഗ്ഗ പ്രണയിയായ പോപ് ഗായകനാണല്ലോ? എന്നാണ് താങ്കളുടെ ലൈംഗിക ത്യഷ്ണയെ താങ്കള്‍ കണ്ടെത്തിയതും, താങ്കള്‍ ഒരു സ്വവര്‍ഗ്ഗ പ്രണയിയാണന്ന് മറ്റുള്ളവരോട് അംഗീകരിക്കാന്‍ തുടങ്ങിയതും? താങ്കളുടേതുപോലുള്ള ഒരു സമൂഹത്തില്‍ അങ്ങനെ ഒരു തീരുമാനത്തിലേക്കെത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നായിരുന്നോ?എങ്ങനെയായിരുന്നു ആ അനുഭവങ്ങള്‍ ?

എന്നെ സംബന്ധിച്ച് അത് വളരെ എളുപ്പമായിരുന്നു. തീരെ യാഥാസ്ഥിതികമല്ലാത്ത ഒരു കുടുമബമാണ് എന്റേത്. അതുകൊണ്ട് വീട്ടില്‍ നിന്നും എതിര്‍പ്പുകളോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വളരെ കുട്ടിക്കാലത്ത് തന്നെ എന്റെ ലൈംഗിക ത്യഷ്ണയെ ഞാന്‍ അറിഞ്ഞിരുന്നു. എന്റെ പതിനെട്ടാമത്തെ വയസ്സിൽ‍, ഞാന്‍ എന്റെ അമ്മയോട് ഈ വിവരം ആദ്യമായ് പറയുകയുണ്ടായി. പിന്നീട് ഇരുപത്തഞ്ച് വയസ്സായപ്പോള്‍ എല്ലാവരോടും ഞാന്‍ അത് വെളിപ്പെടുത്തി.താങ്കള്‍ തന്നെ എഴുതിയവയാണല്ലൊ ആല്‍ബത്തിലെ ലിറിക്സ്. അതൊക്കെ താങ്കളുടെ അനുഭവങ്ങള്‍ തന്നെയാണോ?

അതെ എന്റെ വരികള്‍ എല്ലാം തന്നെ എന്റെ ചിന്തകളും, എന്റെ വികാര വിചാരങ്ങളും തന്നയാണ്. വരുന്ന ആല്‍ബങ്ങളിലും അതുതന്നയാണ് ഞാന്‍ ചെയ്യുന്നത്. മറ്റ് പലതിനുമൊപ്പം, ഞാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ‍, വേദനകൾ‍, എന്റെ ചിന്തകള്‍ ‍, മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകസ്മികമായ് മരണം തട്ടിയെടുത്ത എന്റെ അമ്മയുടെ വേര്‍പാട് നല്കിയ അനാഥത്വം, നൊമ്പരങ്ങൾ, ഇവയൊക്കെതന്നയാണ് എന്റെ അടുത്ത ആൽബത്തിന്റെയും വിഷയങ്ങള്‍ .

അകവും പുറവും ഒരുപോലെ സുന്ദരനായ ഒരു വ്യക്തിയായ നിങ്ങളോട്, സൗഹ്യദത്തിനപ്പുറം ഒരു കാമുകനോ, പങ്കാളിയോ ആകാന്‍ കൊതിക്കുന്ന സുന്ദരന്മാരായ ഒരുപാട് ചെറുപ്പക്കാര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. എന്താണ് അവരോടുള്ള മനോഭാവം?

പ്രശംസനീയമായ വാക്കുകള്‍ വല്ലാതെ സന്തോഷം തരുന്നതാണ്. മിക്കപ്പോഴും ഇത്തരം ആകർഷണങ്ങൾ എന്റെ സംഗീതത്തോടുള്ള ഒരു ആരാധനയും, ലൈംഗികമായ അഭിനിവേശവും മാത്രമായിരിക്കും. അത്തരം ബന്ധങ്ങള്‍ സ്വകാര്യജീവിതത്തില്‍ പ്രായോഗികമായിരിക്കില്ല. അനുഭവങ്ങളിലൂടയാണ് ഞാന്‍ സംസാരിക്കുന്നത്. എനിക്ക് തോന്നുന്നത് ഇന്നോളം പങ്കാളിയാകാന്‍ പറ്റിയ ഒരാളെ ഞാന്‍ കണ്ടെത്തിയിട്ടില്ല എന്നാണ്. അതേകുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. അവിവാഹിതനായ് ഇരിക്കാനാണ് എന്റെ ഇഷ്ടം. എന്നാല്‍ ഒരാളോട് പ്രണയം തോന്നിയാല്‍ നമ്മുടെ ചിന്തകളൊക്കെ അപ്പാടെ മാറും. എന്നെങ്കിലും അങ്ങിനെ ഒരാളെ കണ്ടെത്തിയാല്‍ ചിന്തിക്കേണ്ട വിഷയമാണത്. ഇപ്പോള്‍ അതേകുറിച്ച് ഒന്നും പറയാന്‍ കഴിയില്ല.

ജീവിതത്തില്‍ എന്നെങ്കിലും ആരങ്കിലുമായ് പ്രണയത്തിലായിരുന്നിട്ടുണ്ടോ? എങ്ങനെയുള്ള ഒരു വ്യക്തിയെയാണ് താങ്കള്‍ പങ്കാളിയായ് കിട്ടാന്‍ ആഗ്രഹിക്കുന്നത്?

ജീവിതത്തില്‍ പ്രണയിക്കാത്തവരായ് ആരങ്കിലുമുണ്ടോ? ജീവിതത്തില്‍ ഞാന്‍ രണ്ടുപേരെ പ്രണയിച്ചിട്ടുണ്ട്, ഒരിക്കല്‍ അത് എന്നെ വല്ലാതെ മുറിപ്പെടുത്തിയിട്ടുമുണ്ട്. പ്രണയം നഷ്ടപ്പെടുക എന്നത് വല്ലാത്ത ഒരു അവസ്ഥയാണ്. ഊര്‍ജ്ജസ്വലരും, ആത്മവിശ്വാസികളും, ആത്മാര്‍ത്ഥതയുള്ളവരുമായ പുരുഷന്മാരെയാണ് എനിക്ക് ഇഷ്ടം. അങ്ങനെ ഒരാളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. എന്നങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിയുമന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍. അങ്ങനെ ഒരാളെ തേടികൊണ്ടിരിക്കയാണ് ഞാൻ എന്നും വേണമങ്കില്‍ പറയാം.

താങ്കളുടെ ആല്‍ബങ്ങളിലും ചില T.V ഷോകളിലും, സീരിയലുകളിലും സ്വവര്‍ഗ്ഗഭോഗിയായ് അഭിനയിച്ചിട്ടുണ്ട്. അത്തരം റോളുകള്‍ ചെയ്യുമ്പോള്‍ എന്തങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ തോന്നാറുണ്ടോ?

സ്വവര്‍ഗ്ഗാനുരാഗിയായ് അഭിനയിക്കുക എന്നത് എനിക്ക് മറ്റേതു റോളിനേക്കാളും, അനായാസകരമായ ഒന്നാണ്. അതിനുവേണ്ടി പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും തന്നെ ആവശ്യമായ് വരില്ല എനിക്ക്. ഉദാഹരണമായ് ഞാന്‍ തീരെ ആയാസമില്ലാതെ ചെയ്ത കാഥാപാത്രമാണ് Reviat Ryan-നിലേത്.

Reviat Ryan-നില്‍ ഉള്‍പ്പെടെ ഒരുപാട് സീനുകളില്‍ അര്‍ദ്ധ നഗ്നനായും, പൂര്‍ണ്ണ നഗ്നനായുമൊക്കെ താങ്കള്‍ അഭിനയിച്ചിട്ടുണ്ട്. അത്തരം സീനുകള്‍ ചെയ്യുക എന്നത് അത്ര എളുപ്പമായിരുന്നോ?

എന്നെ സംബന്ധിച്ച് അത് ബുദ്ധിമുട്ടായ് തോന്നിയിട്ടില്ല. എന്നാല്‍ പൂര്‍ണ്ണ നഗ്നനായ് ക്യാമറക്കുമുന്നില്‍ നില്ക്കാന്‍ ആദ്യം അല്പം സങ്കോചം തോന്നിയങ്കിലും പെട്ടന്നു തന്നെ ഞാന്‍ അതുമായ് താദാത്മ്യം പ്രാപിച്ചു. ഞാന്‍ പറഞ്ഞുവല്ലോ ഏതു സാഹചര്യവുമായ് എളുപ്പത്തില്‍ പൊരുത്തെപ്പെടുന്ന ഒരു സ്വഭാവക്കാരനാണ് ഞാന്‍.

Tel Aviv എന്ന ആല്‍ബം വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു പേര് തിരഞ്ഞെടുത്തത്?.

ഞാന്‍ ജനിച്ചതും വളര്‍ന്നതും Tel Aviv-യിലാണ്. എന്റെ വീടും, സുഹ്യത്തുക്കളുമുള്‍പ്പെടെ എനിക്കുള്ളതെല്ലം അവിടയാണ്. എനിക്ക് നിറം പിടിപ്പിച്ച ഒരു കുട്ടിക്കാലം സമ്മാനിച്ച നഗരമാണ് അത്. അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത നമുക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള സ്വാതന്ത്യം ഉണ്ട് എന്നതാണ്. ലോകത്തിലെ ഏറ്റവും നല്ല നഗരം Tel Aviv-യാണന്നാണ് എനിക്ക് തോന്നാറുള്ളത്. വലുപ്പത്തില്‍ ലോകത്തിലെ മഹാനഗരങ്ങളോട് കിടപിടിക്കും എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ Tel Aviv-ല്‍ ഇല്ലാത്തതായ് ഒന്നും ലോകത്ത് മറ്റൊരിടത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. മനോഹരമായ കടൽതീരം, എപ്പോഴും തുറന്നിരിക്കുന്ന റ്സ്റ്റോറന്റുകളും പബ്ബുകളും, വിശാലമനസ്കരായ ആളുകൾ, ചരിത്രത്തിലുള്ള പ്രാധാന്യം ഇതൊക്കെയാണ് Tel Aviv-യെ വ്യത്യസ്തമാക്കുന്നത്. രാത്രിയും പകലും ഒരുപോലെ ഉണര്‍ന്നിരിക്കുന്ന ഒരു നഗരം. എപ്പോഴും നഗരത്തിന്റെ ഒരോ കോണിലും നിങ്ങള്‍ തേടി നടന്ന എന്തങ്കിലുമൊക്കെ, നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും.Waiting for you എന്ന വീഡിയോ കാണുമ്പോള്‍ മറ്റെല്ലാവരും ഊഹിക്കുമ്പോലെ Tel Aviv-താങ്കള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു dating അനുഭവം സമ്മാനിച്ചിട്ടുണ്ട് എന്ന് ഞാനും കരുതുന്നു. ശരിയാണോ?

തീര്‍ച്ചയായും ശരിയാണ്. എന്റെ ജീവിതത്തിലെ മറക്കാനാവാത്തതും, വളരെ പ്രണയാതുരവുമായ dating അനുഭവിച്ചത്, ഹില്‍ട്ടന്‍ ഹോട്ടലിന്റെ അടുത്തുള്ള ബീച്ചിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ വളരെ ചെറുപ്പാമായിരുന്ന സമയത്തായിരുന്നു അത്. ഞാന്‍ മുന്‍പ് പറഞ്ഞപോലെ കൗമാരത്തില്‍ പോലും എന്തിലും വ്യത്യസ്തത ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു ഞാന്‍ ‍. അതുകൊണ്ട് തന്നെ dating-ലെ പതിവു രീതികളായ കോഫിയോ ബിയറൊ നുണഞ്ഞു കൊണ്ട് ഒരു മേശയുടെ അപ്പുറവും ഇപ്പറയും ഇരുന്നു സംസാരിക്കുക, സിനിമക്ക് പോകുക, ഏതങ്കിലുമൊരു ഹോട്ടല്‍ മുറിയില്‍ ശരീരം പങ്കു വയ്ക്കുക എന്നതൊന്നും എന്റെ രീതികളായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ ഒരു രാത്രി മുഴുവനും ആ ബീച്ചില്‍ ചിലവഴിച്ചു. സ്വകാര്യത ഒട്ടുമില്ലാത്ത ബീച്ചിൽ, പങ്കുവയ്ക്കുമ്പോള്‍ രണ്ടുപേരും ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തുമായിരുന്നു. ശരീരം മാത്രമായിരുന്നില്ല ആത്മാവുകൂടിയായിരുന്നു അന്ന്, ആ കടല്‍ തീരത്തെ മണല്‍ തട്ടില്‍ ഞങ്ങള്‍ പങ്കുവച്ചത്. പ്രണയവും, സാഹസികതയും, പുതുമയുമൊക്കെ ഉണ്ടായിരുന്ന ആ രാത്രിയുടെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി ഉണര്‍ത്തിയതിന് നന്ദി.


സ്വവര്‍ഗ്ഗാനുരാഗം അടക്കി അനുശീലിക്കുന്ന ഇന്നത്തെ യുവാക്കളോട് എന്തങ്കിലും ഉപദേശം?

സ്വവര്‍ഗ്ഗാനുരാഗത്തെ അടക്കി അനുശീലിക്കേണ്ട ഒന്നാണന്ന് കണക്കാക്കാതിരിക്കുക. സ്വവര്‍ഗ്ഗനുരാഗവും, സ്വവര്‍ഗ്ഗ രതിയും സമൂഹത്തില്‍ നിലനില്ക്കുന്ന ശ്ലീലം എന്ന് നിര്‍‌വ്വചിക്കപ്പെട്ടിരിക്കുന്ന സമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ള ഒരു അപഭ്രംശമായ് കരുതേണ്ടതില്ല. പ്രക്യത്യാനുസാരിയായ ലൈംഗികത എന്ന്‌ പറയപ്പെടുന്നപോലെ തന്നെ ജീവശാസ്ത്രപരമായ ഒരു സ്വഭാവസവിശേഷമാത്രമാണ് സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ ഭോഗവും. സാമൂഹിക ചുറ്റുപാടുകള്‍ മാറികൊണ്ടിരിക്കുന്നതും, സ്വവര്‍ഗ്ഗണപ്രണയികളെ പല രാജ്യങ്ങളിലും അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നതും ഈ കാരണം കൊണ്ടുതന്നയാണ്‍. എന്നാല്‍ കുറേകൂടി ധ്യതഗതിയിലുള്ള അംഗീകാരം നേടണമങ്കില്‍ അടക്കി അനുശീലിക്കുന്ന രീതി മാറണം. ഞാന്‍ സ്വവര്‍ഗ്ഗ ഭോഗിയാണന്ന് പ്രഖ്യാപിക്കുവാനുള്ള കരുത്ത് ഓരോ സ്വവര്‍ഗ്ഗ പ്രണയികളും ആര്‍ജ്ജിക്കേണ്ടതുണ്ട്.

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories3 comments: to “ യഹോനാതൻ- ബഹുമുഖ പ്രതിഭയായ പോപ് ഗായകനുമായ് ഒരു അഭിമുഖം

 • തേജന്‍ നായര്‍
  Monday, July 19, 2010 8:19:00 PM  

  വളരെ നന്ദി ശ്രീ പ്രശാന്ത്, സമയം ലഭിക്കുമ്പോള്‍ നമ്മുടെ ബ്ളോഗും ഒന്നു വിലയിരുത്തുമല്ലോ???

 • തേജന്‍ നായര്‍
  Monday, July 19, 2010 8:19:00 PM  

  This comment has been removed by a blog administrator.

 • Prasanth Krishna
  Tuesday, July 20, 2010 8:04:00 AM  

  ആദ്യം M.TV-യിലൂടയും പിന്നീട് യു.ട്യൂബിലൂടെയും സംഗീതപ്രേമികളുടെ ഹ്യദയം കവര്‍ന്ന ലോകോത്തര പോപ് ഗായകനുമായ് ഒരു അഭിമുഖം തരപ്പെട്ടുകിട്ടുമന്ന് കരുതിയിരുന്നില്ല. അപ്രതീക്ഷിതമായ് കൈവന്ന ഒരു അഭിമുഖത്തിന്റെ പ്രസക്തമായ ഭാഗങ്ങളാണിത്.