Search this blog


Home About Me Contact
2010-07-05

ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രം  

ഗാന്ധി എന്ന മഹാനെകുറിച്ച് എന്നും എന്റെ മനസ്സിൽ ഒരു സങ്കല്പമുണ്ടായിരുന്നു. ഓർമ്മ വച്ചനാൾ മുതൽ കേട്ടറിയുകയും പാഠപുസ്തകങ്ങളിലൂടെയും പത്ര താളുകളിലൂടയും വായിച്ചറിയുകയും ചെയ്ത ഗാന്ധി. ജീവിതം മുഴുവൻ അഹിംസയുടെ മാർഗ്ഗത്തിലൂടെ സമാധാനത്തിനു വേണ്ടി മാത്രം നിലകൊണ്ട ജീവിതം. ഇതൊക്കെയായിരുന്നു കുട്ടികാലത്ത് എന്റെ മനസ്സിലെ ഗാന്ധി. അലക്കി കഞ്ഞി പിഴിഞ്ഞ് ഇസ്തിരിയിട്ട തൂവെള്ള ഖദറിൽ എന്നും രാവിലെ അച്ഛൻ പടിയിറങ്ങുമ്പോൾ, അമ്മ മടിയിലിരുത്തി ഗാന്ധിയുടെയും സ്വാതന്ത്യ സേനാനികളുടേയും കഥകൾ പറഞ്ഞ് തരുമ്പോൾ നന്നേ ചെറുപ്പത്തിൽ തന്നെ ഗാന്ധിയെ കുറിച്ച് കൂടുതൽ അറിയണമന്ന് ആഗ്രഹം തോന്നിയിരുന്നു. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു സുഹ്യത്ത് സമ്മാനമായ് വർണ്ണ കടലാസിൽ പൊതിഞ്ഞു സ്വന്തം കൈയ്യൊപ്പിട്ട് തന്ന ഗാന്ധിയുടെ ആത്മകഥ ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. അങ്ങനെ ഒരു പകലിലെ ഏതാനും മണികൂറുകൾ കൊണ്ട് വായിച്ചു തീർത്ത അപൂർവ്വം പുസ്തകങ്ങളുടെ കൂട്ടത്തിൽ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും ഇടം നേടി. അന്ന് ആ ആത്മകഥയിലെ ഓരോ വരികളിലൂടെയും ഊളിയിടുമ്പോൾ എവിടക്കയോ ചില കണ്ണികൾ വിട്ടു പോയതായ് അല്ലങ്കിൽ പറയാതെ പോയിരിക്കുന്നതായ് എനിക്ക് തോന്നി. അന്നു മുതൽ ആ നഷ്ടപ്പെട്ട കണ്ണികൾ കണ്ടെത്തി ഗാന്ധിയെ അറിയാൻ ശ്രമിക്കയായിരുന്നു. പലതും വായിച്ചും അറിഞ്ഞും വന്നപ്പോൾ ചെറുപ്പത്തിൽ ഞാൻ മനസ്സിലേറ്റിയ അർദ്ധ നഗ്നനായ ഫക്കീറിനപ്പുറം അയിത്തം, ജാതീയത, സവർണ്ണ പക്ഷപാതം, പന്തിഭോജനം തുടങ്ങിയ പലതിനെ പറ്റിയും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ വച്ചു പുലർത്തി ബ്രാഹ്മണ്യത്തെ മുറുകെ പിടിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു എന്ന അറിവ് മനസ്സിലെ ഗാന്ധിയുടെ വിഗ്രഹമുടച്ചു കളഞ്ഞു.

വിവിധ ജാതികൾ, വർണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം രക്തശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായ് അദ്ദേഹത്തിന്റെ പല ലേഖനങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു. മിശ്ര വിവാഹങ്ങളെ അദ്ദേഹം ശക്തിയുക്തം എതിർക്കാനുണ്ടായ കാരണം ഇതുതന്നെ എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധുമുട്ടേണ്ടിവരില്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവ്വം എന്ന ഗുരുവുന്റെ ആശയത്തോടും, നാനാജാതികൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ എതിർപ്പ് നാരായണ ഗുരുവുനെ സന്ദർശിച്ച അവസരത്തിൽ അദ്ദേഹം തുറന്നു പറയുകയും, ഗുരുവുമായ് ഒരു വാദപ്രദിവാദം തന്നെ അന്ന് അരങ്ങേറുകയും ചെയ്തിരുന്നു.

സ്വജന പക്ഷപാതവും, സവർണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മുസ്ളീം പെൺകുട്ടിയെ സ്നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ മകാനാണന്നു പറഞ്ഞ് അതിൽ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിർത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ശൈശവ വിവാഹം നടത്തികൊടുക്കയും ചെയ്തു. ലണ്ടനിൽ വിവാഹിതരായ ഇന്ദിരാ ഗാന്ധിയേയും ഫിറോസിനെയും അടിയന്തിരമായ് ഇന്ത്യയിൽ വിളിച്ചു വരുത്തി, ഫിറോസ് എന്ന പാഴ്സിയുവാവിനെ ഫിറോസ് ഗാന്ധിയായ് അഭിഷേകം ചെയ്ത് ബ്രാഹ്മണ മതാചാര പ്രകാരം വിവാഹം നടത്തിയതും ഗാന്ധിയുടെ പക്ഷപാതപരവും സവർണ്ണ മേധവിത്വപരവുമായ ചെയ്‍വനകളായ് കാണാതെ തരമില്ല. സൂര്യനസ്തമിക്കാത്ത കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തോടുകൂടി ഇല്ലാതാമാകുമായിരുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അതേപടി നിലനിർത്തി, വരും നൂറ്റാണ്ടുകളിലേക്ക് കൈപിടിച്ചുയർത്താനും അതുവഴി വരേണ്യ വർഗ്ഗത്തിന്റെ അധികാരം ഇന്ത്യയിൽ സ്ഥാപിച്ചെടുക്കാനും അദ്ദേഹത്തിന്‌ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ദാദാ സാഹിബ് അംബേദ്കറും, ഭഗത്സിംഗും, സുഭാഷ് ചന്ദ്രബോസും ഗാന്ധിക്ക് ആരൊക്കെയായിരുന്നെന്നും, അവരോട് ഗാന്ധിയുടെ സമീപനമെന്തായിരുന്നുവന്നും മനസ്സിലാക്കാൻ ഗാന്ധിയുടെ ആത്മകഥ തന്നെ ധാരാളമാണ്‌. വെള്ളക്കാരനിൽ നിന്നും ഇന്ത്യൻ സവർണ്ണനിലേക്കുള്ള അടിമത്വ കൈമാറ്റമല്ല ദളിതനു വേണ്ടത് എന്ന് ശപഥം ചെയ്ത്‌, ദളിതന്റെ അവകാശങ്ങൾക്കു വേണ്ടി വിലപേശിയ അംബേദ്ക്കർക്കെതിരേ യർവാദാ ജയിലിൽ മരണം വരെ നിരാഹാരം കിടക്കുമന്നു ഗാന്ധി ഭീഷണി മുഴക്കിയപ്പോൾ, ഗാന്ധി മരിക്കുന്നങ്കിൽ മരിക്കട്ടെ, എന്റെ ജനതയുടെ സ്വാതന്ത്യമാണ്‌ ഗാന്ധിയെക്കാൾ പ്രധാനമന്ന് അംബേക്കർ പറഞ്ഞുവങ്കിൽ അതിന്റെ അർത്ഥം ദളിതനെന്നും ഹരിജനായി തന്നെ തുടരട്ടെ എന്ന ഗാന്ധിയുടെ പക്ഷപാതം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

നർസി മെഹ്ത എന്ന ഗുജറാത്തി കവിയുടെ ഹരിജൻ എന്ന കവിത വായിച്ച ഗാന്ധി ദളിതനെ ഹരിജൻ എന്ന് വിളിച്ചപ്പോൾ അത് തന്തയില്ലാത്ത മക്കൾ എന്നായിരുന്നുവന്ന് ഒരുപക്ഷേ ഗാന്ധി മാത്രമേ അറിഞ്ഞിട്ടുണ്ടാവൂ. ഗാന്ധിയുടെ സ്വന്തം നാടായ ഗുജറാത്തിൽ ദളിതനെ ഹരിജൻ എന്ന് അഭിസംബോധന ചെയ്യുന്ന പ്രയോഗം ആദ്യമായ് നിയമ പ്രകാരം തടഞ്ഞുവങ്കിൽ അതിന്റെ അർത്ഥം എന്താണ്‌? ഹരിജനന്നു വിളിച്ച് തൊട്ടുകൂടാത്ത അവർണ്ണനെ പൊതുധാരയില്‍ നിന്നും അകറ്റി നിർത്താനാണ്‌ എന്നും അദ്ദേഹം ശ്രമിച്ചത്. ഒരു മത മൗലികവാദിയുടെ എല്ലാ സ്വഭാവങ്ങളും പ്രകടിപ്പിച്ചിരുന്ന ഗാന്ധിക്ക്, തന്റെ കുശാഗ്ര ബുദ്ധികൊണ്ട് മതത്തെ അതി സമർത്ഥമായ് രാഷ്ട്രീയത്തിൽ ഉപയോഗിച്ച് ഇന്ത്യൻ സ്വതന്ത്യ സമരത്തെ സവർണ്ണ സ്വാതന്ത്യ സമരമാക്കി മാറ്റാൻ കഴിഞ്ഞു. തൊട്ടുകൂടായ്മക്കെതിരേ വാഗ്ധോരണം നടത്തിയ ഗാന്ധി, അതിന്റെ ഒരേയൊരു കാരണമായ ജാതീയതയുടെ അടിവേരുകളിലെവിടയും സ്പർശിക്കാൻ തയ്യാറായില്ലന്നു മാത്രമല്ല, ഗീതയനുശാസിക്കുന്ന ചാതുർ വർണ്യ സങ്കല്പങ്ങളെ തന്റെ സർവ്വ ശക്തിയുമെടുത്ത് സംരക്ഷിച്ചു നിർത്തി. മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്ന ക്രൂരതക്ക് എന്നും അദ്ദേഹം കൂട്ടുനിന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാന ഭൂമിക തന്നെ ജാതിയായിരുന്നു. 1920-ൽ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ അതിന്റെ അലയൊലികൾ കേരളത്തിൽ വരെയെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കൊളോണിയലിസ്റ്റുകളുടെ കൈയ്യിൽ നിന്നും സ്വന്തക്കാരുടെ കൈയ്യിലേക്കുള്ള രാഷ്ട്രീയ അധികാരകൈമാറ്റം എന്ന ഒറ്റ അജണ്ടക്കപ്പുറം ഗാന്ധിക്ക് സ്വാതന്ത്യസമരത്തിൽ മറ്റ് ദീർഘ വീക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരും. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ സ്വാതന്ത്യ സമരത്തിലേക്കും സ്വാതന്ത്യ സമര സേനാനികളിലേക്കും വലിച്ചിഴച്ച്, അവയൊക്കെ തന്റെ അപ്രഖ്യാപിത നയങ്ങളാക്കി നിലർത്തി അതിൽ വിജയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുമ്പോൾ ഭൂരി പക്ഷം വരുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി ഒരു ചെറുവിരൽ പോലും ഗാന്ധി അനക്കിയില്ലന്നു മാത്രമല്ല, അവരെ എന്നും അധികാര വർഗ്ഗത്തിന്റെ കീഴിൽ നിരത്താൻ ജാതീയതയെ അതിസമർത്ഥമായ് ഉപയോഗിക്കയും ചെയ്തു.

അഹിംസയുടെ വക്താവായിരുന്ന, സത്യാഗ്രഹമെന്ന പുതിയ സമരമുറ ലോകത്തിനു കാട്ടിതന്ന ഗാന്ധിക്ക് രണ്ടുതവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്‌ പേരു നിർദ്ദേശിച്ചങ്കിലും അതു കിട്ടാതെ പോയത് ഹിംസയുടെ പേരിലന്നത് വിരോധാഭാസമായ് തോന്നാം. 1899-ലെ ബോവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റുണ്ടാക്കി, രാക്ജ്ഞിയുടെ പ്രതിപത്തിക്ക് പാത്രമാകാൻ ഗാന്ധി ബ്രിട്ടീഷ്കാരന്റെ കൂലിപട്ടാളമായ് യുദ്ധത്തിൽ പങ്കെടുക്കുകയും തന്റെ ജനതെയെ യുദ്ധത്തിൽ അണിനിരത്തുകയും ചെയ്തു. യുദ്ധത്തിൽ പങ്കെടുത്ത ഗാന്ധിയുടെ ശുഷ്കാന്തിയിൽ സം‍പ്രീതയായ രാക്ജ്ഞി ഗാന്ധിക്ക് പട്ടും വളയും (War Medal) യുദ്ധാനന്തര ബഹുമതിയായി നൽകി ആദരിച്ചപ്പോൾ ഗന്ധിക്ക് കിട്ടേണ്ടിയിരുന്ന നോബൽ സമ്മാനത്തിനു മേൽ അടിച്ച ആദ്യ ആണിയായിരുന്നു അത്. പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷുകാർക്ക് വേണ്ട ഒത്താശ ചെയ്തു കൊടുത്ത് പരോക്ഷമായ് ഹിംസക്ക് കൂട്ടുനിന്ന ഗാന്ധിക്ക് എങ്ങനെ സമാധനത്തിനുള്ള നോബൽ സമ്മാനം കൊടുക്കാനാകും? സ്വാതന്ത്യാനന്തരം ഇന്ത്യയിലെ ഏറ്റവും ആഡംബരകൊട്ടാരമായ ബിർളാ മന്ദിരത്തിൽ ആയിരുന്നു അധിക നാളും ഗാന്ധിയും അദ്ദേഹത്തിന്റെ ആശ്രമവാസികളും താമസിച്ചിരുന്നത്. തീവണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രചെയ്തിരുന്ന ഗാന്ധിയോട്, ജനറൽ കമ്പാർട്ട്മെന്റിനെ ആഡംബര കമ്പാർട്ട്മെന്റാക്കി യാത്രാസൗകര്യമൊരുക്കി അങ്ങയെ പാവപെട്ടവനാക്കി നിർത്താൻ എത്ര ഭീമമായ തുകയാണ്‌ രാജ്യം സാമ്പത്തികമായ് പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ ചിലവിടുന്നതെന്ന് ഓർക്കാറുണ്ടോ എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന്‌ മറുപടിയായി ഒന്നു പുഞ്ചിരിക്കമാത്ര ചെയ്തു ഗാന്ധി.

1893 മുതല്‍ 1914 വരെ സൗത്താഫ്രിക്കയില്‍ ഉണ്ടായിരുന്ന ഗാന്ധി, അവിടുത്തെ കറുത്ത വർഗ്ഗക്കാർക്കു വേണ്ടി പോരാടി എന്ന് സ്കൂളിൽ പാഠിപ്പിക്കുമ്പോൾ തോന്നിയ ബഹുമാനം പിന്നീട് ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോൾ ഇല്ലാതായി. ലണ്ടനിൽ നിന്നും നിയമ പഠനം കഴിഞ്ഞെത്തിയ ഗാന്ധിക്ക് ബോംബയിലെയും, രാജ്കോട്ടിലെയും ജോലിയിൽ ശോഭിക്കാൻ കഴിയാതെ അരക്ഷിതത്വത്തിൽ നിൽക്കുമ്പോൾ ദാദ അബ്ദുല്ലയുടെ നിയമോപദേശകനായ് വച്ചു നീട്ടിയ ജോലി സ്വീകരിച്ച് 1893-ൽ സൗത്താഫ്രിക്കയിലെത്തി. അവിടെ ഗാന്ധി, വരേണ്യ വർഗ്ഗത്തിന്റെ എല്ലാ വിധമായ ഹിപ്പോക്രസിയോടുംകൂടിയുള്ള ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ വസ്ത്ര ധാരണവും ജീവിതരീതിപോലും ഒരു ബ്രിട്ടീഷ് പൗരന്റെപോലെ ആയിരുന്നു.

പെറ്റോറിയയിൽ നിന്നും ഡർബനിലേക്കുള്ള യാത്രയിൽ തീവണ്ടിയിലെ കമ്പാർട്ട് മെന്റിൽ നിന്നും അദ്ദേഹത്തെ ബൂട്ട്സിട്ട കാലുകൊണ്ട് ചവിട്ടി പ്ളാറ്റ്ഫോമിലേക്കിട്ടില്ലായിരുന്നങ്കിൽ ഒരു അരിസ്റ്റോക്രാറ്റായി ആരും ആറിയപ്പെടാതെ ഡർബനിൽ ജീവിച്ചു മരിച്ചു പോയേനെ ഗാന്ധി. തീവണ്ടി മുറിയിൽനിന്നും നിന്നും തൂക്കി വെളിയിലക്ക് എറിയപ്പെട്ട ഗാന്ധി ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാർക്കുവേണ്ടി പ്രവർത്തിച്ചു എന്നാണ്‌ നമ്മൾ പാഠപുസ്തകങ്ങളിൽ പോലും പഠിച്ചിരിക്കുന്നത്. ചരിത്രത്തെ എത്രത്തോളം വളച്ചൊടിക്കുന്നുവന്നതിന്റെയും പ്രചരിപ്പിക്കുന്നുവന്നതിന്റെയും ഒരു ഉദാഹരണമാണിത്. ആഫ്രിക്കയിൽ ഗാന്ധി പ്രവർത്തിച്ചത് അവിടുത്തെ കറുത്ത വർഗ്ഗക്കാരനുവേണ്ടിയായിരുന്നില്ല മറിച്ച് സവർണ്ണരായ ഇന്ത്യക്കാർക്കുവേണ്ടി (as per Gandhi’s opinion 'Clean Indians') മാത്രമാണ്‌. അന്നോളം ഇന്ത്യൻ വരേണ്യ വർഗ്ഗത്തിന്‌ കറുത്ത വർഗ്ഗക്കാരേക്കൾ ഉയർന്ന സ്ഥാനമാണ്‌ വെള്ളക്കാരുടെ ഇടയിലന്നായിരുന്നു ഗാന്ധി വിശ്വസിച്ചിരുന്നത്. തീവണ്ടിമുറിയിയിൽ നിന്നും പുറത്താക്കപ്പെട്ട സംഭവത്തോടയാണ്‌ ഗാന്ധിക്ക് ഭാരതീയനും കറുത്ത വർഗ്ഗക്കാരനും ബ്രിട്ടീഷുകാരുടെ മുന്നിൽ തുല്യ സ്ഥാനമാണുള്ളതന്ന ബോധോദയം ഉണ്ടായത്. അന്നുമുതൽ ഇന്ത്യക്കാർക്കു വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി മാത്രമാണ്‌ ഗാന്ധി ശ്രമിച്ചത്. മറിച്ച് കറുത്ത വർഗ്ഗക്കാർക്ക് അതിനുള്ള സ്വാതന്ത്യം വേണമന്ന് ഗാന്ധി ഒരിക്കൽ പോലും വാദിച്ചിട്ടില്ല.

സൗത്താഫ്രിക്കൻ സർക്കാർ ഇന്ത്യക്കാർക്ക് വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കനുള്ള സ്വാതന്ത്യം അനുവദിച്ചപ്പോൾ 'ഇന്ത്യന്‍ ഒപ്പീനിയൻ' എന്ന സ്വന്തം പത്രത്തില്‍ ഗാന്ധി ഇങ്ങനെ എഴുതി "Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." Clean Indians എന്നതുകൊണ്ട് ഗാന്ധി ഉദ്ദേശിച്ചത് സവർണ്ണരായ ഇന്ത്യക്കാർ എന്നു മാത്രമാണന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നും വ്യക്തമാണ്‌.‌ അതായത് ഗാന്ധിക്ക് ഇന്ത്യക്കരെപോലും വർഗ്ഗീകരിച്ച് വിവേചനത്തോടെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല എന്നും ഇന്ത്യക്കാരയും തദ്ദേശീയരായ കറുത്ത വർഗ്ഗക്കാരേയും രണ്ടായി പരിഗണിക്കണം എന്നതായിരുന്നു ഗാന്ധിയുടെ ആവശ്യം. ഡർബൻ പോസ്റ്റാഫീസിൽ വെള്ളക്കാർക്കുവേണ്ടി ഒരു കവാടവും കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യക്കാർക്കും വേണ്ടി മറ്റൊരു പ്രത്യേക കവാടവുമായിരുന്നു ഉണ്ടായിരുന്നത്. ആ രണ്ടുകവാടങ്ങൾ ഒന്നാക്കി തുല്യ സ്വാതന്ത്യം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതിനു പകരം എരിതീയിൽ എണ്ണ ഒഴിക്കും വിധം ഇന്ത്യക്കാർക്കു വേണ്ടി മൂന്നാമത് ഒരു കവാടം കൂടി സ്ഥാപിച്ചെടുത്ത് സൗത്താഫ്രിക്കയിലെ വർഗ്ഗ വിവേചനത്തെ രൂക്ഷമാക്കുകയാണ്‌ ഗാന്ധി ചെയ്തത്.

ഒരിക്കലും ഗാന്ധിക്ക് കറുത്ത വർഗ്ഗക്കാരെ ഇഷ്ടമായിരുന്നില്ല. ഇരുപത്തൊന്നു വർഷക്കാലം സൗത്താഫ്രിക്കയിലുണ്ടായിരുന്ന ഗാന്ധിയുടെ നൂറുകണക്കിന്‌ ചിത്രങ്ങളിലൊന്നിൽ പോലും ഒരു കറുത്ത വർഗ്ഗക്കാരന്റെ മുഖം ആർക്കും ഇന്നോളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ അർത്ഥം ഗാന്ധി അത്രത്തോളം കറുത്ത വർഗ്ഗക്കാരെ വെറുത്തിരുന്നു എന്നാണ്‌. ആഫ്രിക്കന്‍ നാഷണല്‍ കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന Solomon Platjee, Walter Rubusana, John Tengo Jabavu, John. L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വർഗ്ഗക്കാരെ ജീവിതാന്ത്യം വരെയും സംസ്കാര ശൂന്യരായ ജന്തുക്കളായ് മാത്രമേ അദ്ദേഹത്തിന്‌ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യക്കാർ കറുത്ത വർഗ്ഗക്കാരേക്കാൾ ശ്രേഷ്ടരാണന്നായിരൂന്നു എന്നും അദ്ദേഹത്തിന്റെ മതം. ഗാന്ധി കറുത്ത വർഗ്ഗക്കാരെ കണ്ടിരുന്നത് എങ്ങനെയന്ന് ഗാന്ധിതന്നെ എഴുതിയിരിക്കുന്നതു കാണാം.

The cell was situated in the Native quarters and we were housed in one that was labelled “For Colured Debtors”. It was this experience for which we were perhaps all unprepared. We had fondly imagined that we would have suitable quarters apart from the Natives. As it was, perhaps, it was well that we were classed with the Natives. We would now be able to study the life of native prisoners, their customs and manners. I felt, too, that passive resistance had not been undertaken too soon by the Indian community. Degradation underlay the classing of Indians with Natives. The Asiatic Act seemed to me to be the summit of our degradation. It did appear to me, as I think it would appear to any unprejudiced reader, that it would have been simple humanity if we were given special quarters. The fault did not lie with the gaol authorities. It was the fault of the law that has made no provision for the special treatment of Asiatic prisoners. Indeed, the Governor of the gaol tried to make us as comfortable as he could within the regulations. The chief warder, as also the head warder, who was in immediate charge of us, completely fell in with the spirit that actuated the Governor. But he was powerless to accommodate us beyond the horrible din and the yells of the Native prisoners throughout the day and partly at night also. Many of the Native prisoners are only one degree removed from the animal and often created rows and fought among themselves in their cells. The Governor could not separate the very few Indian prisoners (It speaks volumes for Indians that among several hundred there were hardly half a dozen Indian prisoners) from the cells occupied by Native prisoners. And yet it is quite clear that separation is a physical necessity. So much was the classification of Indians and other Asiatics with the Natives insisted upon that our jumpers, which being new were not fully marked, had to be labelled “N”, meaning Natives. How this thoughtless classification has resulted in the Indians being partly starved will be clearer when we come to consider the question of food.

Gandhi said on September 26, 1896 about the African people: "Ours is one continued struggle sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir, whose occupation is hunting and whose sole ambition is to collect a certain number of cattle to buy a wife, and then pass his life in indolence and nakedness."
(Collected Works of Gandhi, Vol. I, pp. 409-410)

Again in an editorial on the Natal Municipal Corporation Bill, in the Indian Opinion of March 18, 1905, Gandhi wrote: "Clause 200 makes provision for registration of persons belonging to uncivilized races (meaning the local Africans), resident and employed within the Borough.

In the Indian Opinion of September 4, 1904, Gandhi wrote: "Under my suggestion, the Town Council (of Johannesburg) must withdraw the Kaffirs from the Location. About this mixing of the Kaffirs with the Indians I must confess I feel most strongly. It think it is very unfair to the Indian population, and it is an undue tax on even the proverbial patience of my countrymen."

ഗാന്ധിയുടെ കാലഘട്ടത്തിൽ Kaffir എന്നത് കറുത്ത വർഗ്ഗക്കാരെ വിളിക്കാൻ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന വാക്കാണന്നും അതിന്‌ കാലാന്തരത്തിൽ അർത്ഥ പരിണാമം സംഭവിച്ച് ഇന്നത്തെ അർത്ഥ വ്യാപ്തിയിലേക്കെത്തിയതാണന്നും ഒരു വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ 'Only one degree removed from the animal' എന്ന വിശേഷണത്തിലൂടെ ഗാന്ധി എന്താണ്‌ അർത്ഥമാക്കിയതന്നും, കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന വെറുപ്പും വർണ്ണ വിവേചനവും എത്രത്തോളമുണ്ടായിരുന്നു എന്നും മനസ്സിലാക്കാൻ അതിബുദ്ധിയുടെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന അതേ മനോഭാവം തന്നയായിരുന്നു ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ബ്രാഹ്മണ്യം പടിക്കു പുറത്ത് നിർത്തിയ അധഃക്യതനോടുമുണ്ടായിരുന്നത്. ശ്രീനാരയണ ഗുരുവും ഗാന്ധിയും തമ്മിലുണ്ടായ ആശയപരമായ സംഘട്ടനത്തിന്റെ അടിസ്ഥാനവും അധഃക്യതനോട് അദ്ദേഹം വച്ചു പുലർത്തിയിരുന്ന മനോഭാവത്തിൽ നിന്നും ഉടലെടുത്തതാണ്‌. ഗാന്ധിയെപറ്റി ഇനിയും എന്തല്ലാം അറിയാനുണ്ടാവും. എന്നാൽ ഇതുകൊണ്ടൊന്നും ഗാന്ധിയുടെ മഹത്വം കുറയുന്നില്ല. ഒരാൾക്ക് എല്ലായ്പോഴും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. എല്ലാവരിലെയും എന്നപോലെ ഗാന്ധിയിലും ഒരുപാട് പരിണാമങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഒരു മഹാനും ലോകം മുഴുവൻ നന്നാക്കാനാവില്ല. പക്ഷേ ലോകം മുഴുവൻ നന്നാവാൻ ആഗ്രഹിക്കുന്നവനാണ്‌ മഹാത്മാവ്‌. മതത്തെയും ജാതി വ്യവസ്ഥയെയും മുറുകെ പിടിച്ചുകൊണ്ട് ഒരു മഹാനും സാമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാനാവില്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടികലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സാഹചര്യത്തിന്‌ ഇന്ത്യയിൽ അടിത്തറയിട്ടത് ഗാന്ധിയാണ്‌. അതുകൊണ്ടുതന്നെ ലോകത്തിലെ മറ്റ് പല ദരിദ്ര രാജ്യങ്ങളും യുക്തിബോധത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹികമാറ്റത്തിലേക്ക് പോയപ്പോൾ ഇന്ത്യ മതഭ്രാന്തിന്റെ സൈകതതട്ടുകളിലേക്ക് സഞ്ചരിച്ചു. ഗാന്ധിയുടെ ഈ നിലപാടുകൾ അധികാരത്തിന്റെ ലഹരി കൈവെടിഞ്ഞ്, ഓരോ പൗരനേയും വ്യക്തിപരമായ് പങ്കു ചേർക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ജനായത്ത രാഷ്ടീയതന്ത്രം ഇന്ത്യയിൽ വളർത്തിയെടുക്കുന്നതിനു പകരം നേതാക്കൾക്ക് അതിമാനുഷികമായ പ്രതിഛായ നൽകി ഭാരതത്തിന്റെ ഭാഗധേയ നിർണ്ണയം ഒരു കുടുംബത്തിനു മാത്രമായ് തീറെഴുതികൊടുക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചു. ഇത് ലോകത്തിലെ ദരിദ്ര നാരായൺ‍മാരായിരുന്ന രാജ്യങ്ങൾ വികസനത്തിന്റെ അത്യുംഗങ്ങളിലേക്ക് കുതിച്ചു ചാടിയപ്പോൾ ഇന്ത്യ നൂറ്റാണ്ടുകളോളം പിന്നോട്ട് പോകാനുള്ള സാഹചര്യമൊരുക്കി. സ്വാതന്ത്യം പങ്കുവച്ച് ഒരു അർദ്ധ രാത്രിയിൽ ഇന്ത്യയെ വെട്ടിമുറിക്കുമ്പോഴും തൊട്ടുകൂടാത്തവനന്നും തീണ്ടികൂടാത്തവനന്നും പറഞ്ഞ് ഒരുകാതം അകലെ നിർത്തിയിരുന്ന അധസ്ഥിതരായ അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി ഇരന്നു വാങ്ങാൻ ഒരു അംബേക്കറില്ലായിരുന്നങ്കിൽ ഇന്ത്യയുടെ മുഖം ഇന്ന് അതിഭീകരമായിരുന്നേനെ. ഒരു മനുഷ്യായുസ്സുകൊണ്ട് ഒരുവനു ചെയ്യാവുന്നതിന്‌ പരിധിയുണ്ട്. പക്ഷേ ഒരു ജനതയെ അടിസ്ഥാന വർഗ്ഗമായ് നിലനിർത്താനുള്ള സാഹചര്യമുണ്ടാക്കുമാറ് ജാതീയതയെ വളർത്തിയെടുക്കുകയും പ്രീണിപ്പിച്ചും ചൂഷണം ചെയ്തും കൂടെ നിർത്തി എന്നത് കരണീയമായ് കരുതാനാവില്ല. ഇങ്ങനെയൊക്ക ആയാലും എടുത്തുപറയാൻ നമുക്ക് മറ്റൊരു നേതാവില്ലാത്തിടത്തോളം ഭാരതത്തിന്റെ ചരിത്രത്തിൽ ഗാന്ധിയുടെ പ്രാധാന്യം കുറയുന്നില്ല. പക്ഷേ വിമർശനങ്ങൾക്ക് സാംഗത്യമില്ലാത്ത ഒരു മഹാനാണ്, ക്രിസ്തുവോളമോ, ഗൗതമ ബുദ്ധനോളമോ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പര്യായമാ എല്ലാം തികഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഗാന്ധി എന്ന് അംഗീകരിക്കാനാവില്ല. വിമർശനങ്ങൾകൊണ്ട് തകർത്തുകളയാവുന്ന ഒരു വിഗ്രഹമല്ല ഗാന്ധി. എങ്കിലും സത്യങ്ങൾ സത്യങ്ങളല്ലാതാകുന്നില്ല. അസാധാരണത്വമുള്ള ഒരു സാധാരണ മനുഷ്യനായ് ഒരു നാണയത്തിന്റെ രണ്ടുപുറങ്ങൾ പോലെ തറ്റും ശരിയും ചെയ്തു കടന്നുപോയ ഒരു വ്യക്തിത്വമാണത്. അവസാന നാളുകളിൽ ആ തിരിച്ചറിവ് അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ജാതി വ്യവസ്ഥയെ സർ‍വ്വ ശക്തിയുമെടുത്ത് വളർത്തികൊണ്ട് വർഗ്ഗീയതയെ എതിർക്കാൻ കഴിയില്ലായിരുന്നു വന്നും, രാഷ്ട്രീയത്തിൽ മതത്തെ ചൂഷണം ചെയ്യാൻ പാടില്ലായിരുന്നുവന്നും അദ്ദേഹം മനസ്സിലാക്കിയപ്പൊഴേക്കും വൈകിപോയിരുന്നു. ഇല്ലങ്കിൽ ഒരു പാതിരാത്രിയിൽ സംസ്കാരങ്ങളുടെ കളിതൊട്ടിലായിരുന്ന ഒരു മഹാരാജ്യം മതത്തിന്റെ പേരിൽ വെട്ടിമുറിക്കുന്നത് കാണേണ്ടി വന്നപ്പോൾ, എന്തേ എന്റെ അഹിംസയുടെ മന്ത്രം ഫലിക്കാതെ പോയി എന്ന് ഗാന്ധിക്ക് സ്വയം ചോദിക്കേണ്ടി വരില്ലായിരുന്നു.

മിത്തുകളേയും മഹാന്മാരേയും ചോദ്യം ചെയ്യാൻ ആരും ധൈര്യം കാണിക്കാറില്ല. സിനിമയേയും പുസ്തകങ്ങളേയും അധികാരമുപയോഗിച്ച് നിരോധിക്കുകയും പത്രസ്വാതന്ത്യത്തിന്‌ കത്തിവയ്ക്കുകയും ചെയ്യുന്ന നാട്ടിൽ വിമർശനങ്ങൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട് .

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



16 comments: to “ ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രം

  • Dr. Prasanth Krishna
    Monday, July 05, 2010 5:49:00 PM  

    ജാതി വ്യവസ്ഥയെ സർ‍വ്വ ശക്തിയുമെടുത്ത് വളർത്തികൊണ്ട് വർഗ്ഗീയതയെ എതിർക്കാൻ കഴിയില്ലായിരുന്നു വന്നും, രാഷ്ട്രീയത്തിൽ മതത്തെ ചൂഷണം ചെയ്യാൻ പാടില്ലായിരുന്നുവന്നും ഗാന്ധി മനസ്സിലാക്കിയപ്പൊഴേക്കും വൈകിപോയിരുന്നു. ഇല്ലങ്കിൽ ഒരു പാതിരാത്രിയിൽ സംസ്കാരങ്ങളുടെ കളിതൊട്ടിലായിരുന്ന ഒരു മഹാരാജ്യം മതത്തിന്റെ പേരിൽ വെട്ടിമുറിക്കുന്നത് കാണേണ്ടി വന്നപ്പോൾ, എന്തേ എന്റെ അഹിംസയുടെ മന്ത്രം ഫലിക്കാതെ പോയി എന്ന് ഗാന്ധിക്ക് സ്വയം ചോദിക്കേണ്ടി വരില്ലായിരുന്നു.

  • Ashly
    Wednesday, July 14, 2010 10:21:00 AM  

    നല്ല പോസ്റ്റ്‌ !!

  • Anonymous
    Wednesday, July 14, 2010 8:48:00 PM  

    It was a nice read. After all Gandhiji was a human. And humans makes mistakes. We can take the rights of his thought and discard the wrongs. Also in similar lines, the Satyagraham could not have been succeeded if the British rule hadn't been a tolerate rule. (say it was like a Stalin rule in USSR) then its highly likely that it could have failed with unimaginably blood bathed results and India could have been as destabilized as Africa is today (I do not forget the Jalianwalabag massacre and torture at Cellular 'Kaalapani' Jail by the British). Still, in my observation they were tolerant to a degree. As the author said Gandhiji's importance will not diminish anyway. But neither we can ignore the different perspectives or truths that unwinds on the course of time.

  • Dandy
    Thursday, July 22, 2010 3:18:00 PM  

    ജാതി വ്യവസ്ഥയെ അനുകൂലിച്ചിരുന്നെങ്കില്‍ ഗാന്ധിജി എന്തുകൊണ്ട് വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു? തൊട്ടുകൂടായ്മയില്‍ നിന്നും ജാതി വ്യവസ്ഥയില്‍ നിന്നും ഹിന്ദുക്കള്‍ സ്വയം ശുദ്ധീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

  • Sureshkumar Punjhayil
    Sunday, August 08, 2010 7:16:00 PM  

    Ahimsa....!!!

    Manoharam, Ashamsakal...!!!

  • ചാണക്യന്‍
    Wednesday, August 11, 2010 12:02:00 AM  

    ഹിഹിഹിഹിഹിഹിഹിഹിഹിഹി.....
    രാഷ്ട്രപിതാവിനെ അവഹേളിക്കരുതേ.....:):):)

  • പാവപ്പെട്ടവൻ
    Thursday, May 12, 2011 4:51:00 PM  

    ജോസഫ് ലെലി വെൽഡ് രചിച്ച “ഗ്രേറ്റ് സോൾ” മഹാത്മഗാന്ധി അന്റ് ഹിസ്ട്രഗിൾ വിത്ത് ഇന്ത്യ എന്നപുസ്തകം ഇതേകാര്യം തന്നെയാണ് പറയുന്നത് .ജാതിപരവും ,മതപരവുമായ ചിന്തകളിലതിഷ്ടിതമായ പ്രവർത്തനമാണ് ഗാന്ധിയെന്നും തുടർന്നുവന്നിട്ടുള്ളത് എന്നു തെളിയിക്കാൻ ഉരുപാടു ഉദാഹരണത്തിന്റെ ആവിശ്യമില്ലാതെ കൽകൊത്ത സമ്മേളനത്തിൽ നിന്നു മുഹമ്മദലി ജിന്ന ഇറങ്ങിപോയസംഭവം മാ‍ത്രംമതി.

  • Muzafir
    Monday, June 13, 2011 11:54:00 PM  

    വളരെ അര്‍ത്ഥവത്തായ ലേഖനം..ഗാന്ധിക്കെതിരെ ഏറ്റവും കൂടുതല്‍ ശബ്ദിച്ചത് അംബേദ്‌കര്‍ ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്..ഗാന്ധി ഇര്‍വിന്‍ സന്ധി പ്രകാരം രാഷ്ട്രീയ തടവുകാരെ വിട്ടയക്കേണം എന്നത് ഭഗത് സിങ്ങിന്റെയും വിപ്ലവകാരികളുടെയും കാര്യത്തില്‍ പരിഗണിക്കാതെ ഗാന്ധി സങ്കുചിത രാഷ്ട്രീയബോധം കാണിച്ചു..ചരിത്രത്തില്‍ മായ്ക്കാനാവാത്ത ചില കരകലുണ്ടാവും..ഗാന്ധിയുടെ ജീവിതത്തിലെ കര എത്ര മായിചാലും പോവുന്നതല്ല..പോസ്റ്റിനു നന്ദി/..

  • I am a dreamwalker
    Wednesday, June 15, 2011 9:29:00 AM  

    I won't agree with Gandhi in all his non- violence methods; esp when his silence "murdered" Bhagath Singh. But I couldn't quite agree with even your title!!

  • I am a dreamwalker
    Wednesday, June 15, 2011 9:58:00 AM  

    I agree with u to some extent as his silence "murdered" Bhagath. But I can't even agree with ur title. nyway nice post..!!

  • I am a dreamwalker
    Wednesday, June 15, 2011 10:15:00 AM  

    well u got a point there...i agree with you as his silence cost Bhagath's life....but i can never agree with your title...whatever u say he is successful!!

  • കാവലാന്‍
    Friday, June 17, 2011 1:48:00 PM  

    ചിന്തനീയമായ പോസ്റ്റ്.

    അഹിംസയില്‍ അടിയുറച്ച സമരരീതി ഭാരതീയനു പരിചയപ്പെടുത്തുകയും അതിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് ആക്കം കൂട്ടി,ആ രീതി ശരിയാണെന്ന് തെളിയിക്കുകയും ചെയ്ത മഹാനായിരുന്നു ഗാന്ധി.എന്നാല്‍ ഭീരുത്വത്തോളം പോന്ന അഹിംസയേക്കാള്‍, അഹിംസ പുലരുന്നതിന് ഹിംസയില്‍ വര്‍ത്തിക്കേണ്ടിവരുന്നത് അപരാധമാണെന്ന് അദ്ധേഹം കരുതിയിട്ടില്ലെന്നാണ് ഞാന്‍ വായിച്ചിട്ടുള്ള (വളരെ ചുരുക്കം) പുസ്തകങ്ങളില്‍ നിന്ന് എനിക്കു മനസ്സിലായിട്ടുള്ളത്.

  • കാവലാന്‍
    Friday, June 17, 2011 1:53:00 PM  

    "വിവിധ ജാതികൾ, വർണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം രക്തശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായ് അദ്ദേഹത്തിന്റെ പല ലേഖനങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു"

    ഗീതയില്‍ അടിയുറച്ച് വിശ്വസിച്ച,അഹിംസയും സത്യഗ്രഹവും സമരരീതിയായി തെരഞ്ഞെടുത്ത ഗാന്ധി ജാതിവാദിയാണെന്ന് വരുകില്‍ അത് ഏറ്റവും വലിയവിരോധാഭാസം തന്നെയാണ്(അത്തരം സംജ്ഞകളുള്ള പുസ്തകങ്ങളൊന്നും വായിക്കാനുള്ള യോഗം എനിക്ക് ഇതുവരെ ആയിട്ടില്ല).എന്നാല്‍ ജന്മമല്ല കര്‍മ്മമാണ് ഒരാളുടെ വര്‍ണ്ണം നിര്‍ണ്ണയിക്കുന്ന ഘടകം എന്ന് എനിക്കുതോന്നുന്നു.ഉദാഹരണമായി പറയുകയാണെങ്കില്‍ ബ്രാഹ്മണ്യം എന്ന ഗുണം (വര്‍ണ്ണം) ഇന്ന് നാമാവശേഷമായ സമൂഹം ജാതിബ്രാഹ്മണസമൂഹവും, അത് ഭാഗികമായി നിലനില്‍ക്കുന്നത് കൃസ്ത്യന്‍ സമൂഹത്തിലുമണ്.വിദ്യയാകുന്ന വെളിച്ചം ഭാരതീയന് ജാതിതിരിച്ച് നിഷേധിച്ചവരാണ് ജാതിബ്രാഹ്മണന്‍, എന്നാല്‍ അത് സര്‍വ്വര്‍ക്കും നല്‍കാന്‍ മുന്നോട്ട് വന്നവരാണ് കൃസ്ത്യന്‍ സമുദായങ്ങള്‍.

  • kaavalaan
    Sunday, June 19, 2011 10:26:00 PM  

    ente kamantu enthe publish cheyyaathhirunnathu? ! viddithamaano paranjathu?

  • Ambily Sadanandan
    Wednesday, October 03, 2012 8:11:00 PM  

    Read ur post.... Im really wondering by thinkng dat d grt Mahatma has such an attitude!!!!! I can't completely beliv all d stuffs ovr here!!! I didnt mean dat 'u r wrong' or 'wat u deliver is invalid'... The source frm which u gt these knwldg may not... or thy r tryng to bend d things... Nywy Thank u so much for sharing dis infmn... n Congrtz 4 ur effort!!!