Search this blog


Home About Me Contact
2010-02-05

പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-01  

ലൈംഗികവ്യവസ്ഥയും ലൈംഗികാവയവങ്ങളും പൂരകങ്ങളായ അവസ്ഥയെ പ്രത്യുത്പാദന വ്യവസ്ഥ എന്ന് വിവക്ഷിക്കാം. പഴമക്കാര്‍, എറ്റവും പ്രധാന ലൈംഗികാവയവം രണ്ടു ചെവികളുടെയും ഇടയിലാണ് എന്നു പറയാറുണ്ട്. തലച്ചോറില്‍ ഉടലെടുക്കുന്ന വികാര വിചാരങ്ങളാണ് ഏതൊരു വ്യക്തിയിലും ലൈംഗികതയെ നിയന്ത്രിക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രയോഗം നിലനില്‍ക്കുന്നത്. ശിശ്നവും വൃഷണങ്ങളുമാണ് പുരുഷന്റെ പ്രത്യുത്പാദന അവയവങ്ങള്‍. ശ്നഥതേ: യാ ശിശ്നം എന്നാണ് പറഞ്ഞിട്ടുള്ളത്. തുളച്ചുകയറുന്നത് എന്ന അര്‍ത്ഥത്തിലാണ് ഇങ്ങനെ ഒരു പേര് വന്നിരിക്കുന്നത്. സാധാരണയായ് ഉദ്ധാരണ വേളയില്‍ പുരുഷ ശിശ്നികക്ക് 12 മുതല്‍ 16 സെ. മീ. വരെ നീളവും വര്‍ത്തുളമായ് ശരാശരി 12.63 സെ.മി വലുപ്പവും (with a standard deviation of 1.3 cm) ഉണ്ടായിരിക്കും. . ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു ഉറയില്‍ (വൃഷണ സഞ്ചി) കിടക്കുന്ന, പുരുഷ ബീജങ്ങളെ ഉത്പാദിപ്പിക്കുന്ന അവയമാണ് വൃഷണം. ഇടതും വലതുമായി രണ്ടറകള്‍ ഇതിനുണ്ട്. രണ്ടു വ്യഷണങ്ങളും തമ്മില്‍ വലിപ്പത്തില്‍ നേരിയ വ്യത്യാസം കാണപ്പെടുന്നു. ഇടം കൈയ്യന്മാരുടെ വലത്തേ വ്യഷണവും, വലംകൈയ്യന്മാരുടെ ഇടത്തേ വ്യഷണവും മറ്റതിനെ അപേക്ഷിച്ച് അല്പം താഴ്ന്നു നില്‍‌‌ക്കും. ശരീരത്തിനേക്കാള്‍ (37 ഡിഗ്രി സെന്‍റ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവില്‍ ((35 ഡിഗ്രി സെന്‍റ്റിഗ്രേഡ്) മാത്രമേ ബീജോല്പാദനം നടക്കൂ എന്നതുകൊണ്ടാണ്‌ ശരീരത്തിനു പുറത്തുള്ള ഉറയില്‍ വ്യഷണങ്ങളെ തൂക്കിയിട്ടിരിക്കുന്നത്. ബാഹ്യമായ താപനില വ്യത്യാസപ്പെടുന്നതനുസരിച്ച് സങ്കോച വികാസ പ്രക്യയയിലൂടെ വ്യഷണസഞ്ചിയിലെ താപനില സ്വയം ക്രമീകരിക്കപ്പെടുന്നു. വൃഷണങ്ങളോടനുബന്ധിച്ച് പ്രോസ്റ്റ്‌റേറ്റ്, കൗപേഴ്‌സ് തുടങ്ങിയ ഗ്രന്ഥികളും സ്ഥിതിചെയ്യുന്നു.

ചില കുട്ടികള്‍ ജനിക്കുമ്പോള്‍ വൃഷണങ്ങള്‍ കാണാതെയിരിക്കാം. ഇത്തരം കുട്ടികളില്‍ പിന്നീട് വന്ധ്യതാ പ്രശ്നം ഉണ്ടാകുമെന്നതിനാല്‍ വേഗം തന്നെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ജനിച്ച് ഒരു വര്‍ഷം വരെ അവ താഴേക്ക് ഇറങ്ങി കാണപ്പെടുന്നില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തേണ്ടിവരാം. യഥാസമയത്ത് വേണ്ട മുന്‍‌കരുതലുകള്‍ ഏടുക്കാത്ത പക്ഷം വൃഷണം വയറ്റിനുള്ളിലിരുന്ന് നശിക്കുകയും, അത് പ്രത്യുല്‍പാദനശേഷി കുറയാനും ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കും കാരണമായി എന്നും വരാം. ചില ഹോര്‍മോണ്‍ മരുന്നുകളുടെ പ്രയോഗം വഴി അപൂര്‍വ്വം കുട്ടികളില്‍ ശസ്ത്രക്രിയ ഒഴിവാക്കാന്‍ സാധിച്ചേക്കും.
തുടരും.....

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



6 comments: to “ പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-01

  • Dr. Prasanth Krishna
    Friday, February 05, 2010 5:04:00 PM  

    പഴമക്കാര്‍, എറ്റവും പ്രധാന ലൈംഗികാവയവം രണ്ടു ചെവികളുടെയും ഇടയിലാണ് എന്നു പറയാറുണ്ട്. തലച്ചോറില്‍ ഉടലെടുക്കുന്ന വികാര വിചാരങ്ങളാണ് ഏതൊരു വ്യക്തിയിലും ലൈംഗികതയെ നിയന്ത്രിക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രയോഗം നിലനില്‍ക്കുന്നത്.

  • chithrakaran:ചിത്രകാരന്‍
    Friday, February 05, 2010 10:27:00 PM  

    ശാസ്ത്രീയമായ പോസ്റ്റ്.

  • അനില്‍@ബ്ലോഗ് // anil
    Saturday, February 06, 2010 8:58:00 PM  

    പ്രശാന്തെ,
    ചിത്രകാരന്‍ ധരിക്കുന്നപോലെ അത്ര ശാസ്ത്രീയമാണോ പോസ്റ്റ്?

  • Kvartha Test
    Sunday, February 07, 2010 12:31:00 PM  

    ചെവികള്‍ക്ക് ഇടയിലാണോ തലച്ചോറ്? ആ അര്‍ത്ഥത്തില്‍ ആയിരിക്കില്ല രണ്ടു ചെവികളുടെയും ഇടയിലാണ് ലൈംഗികാവയവം എന്ന് പറയുന്നത്.
    തലയിലെ നവദ്വാരങ്ങള്‍ (ചെവികള്‍, കണ്ണുകള്‍,നാസാരന്ധ്രങ്ങള്‍, വായ, തൊണ്ടയുടെ താഴേക്കുള്ള ഭാഗം, പിന്നെ ബ്രഹ്മരന്ധ്രം) ചേരുന്നു എന്ന് കരുതപ്പെടുന്ന സ്ഥലമായിരിക്കാം ഇവിടെ വിവക്ഷിക്കുന്നത്.

  • Dr. Prasanth Krishna
    Sunday, February 07, 2010 4:50:00 PM  

    അനില്‍ ബ്ലോഗ്
    പോസ്റ്റ് ശാസ്ത്രീയമല്ലാതെ സാഹിത്യമായ് തോന്നുന്നുവങ്കില്‍ സന്തോഷം.

    ശ്രേയസ്
    താങ്കള്‍ പറയുന്നത് ശരിയായിരിക്കാം. മനുഷ്യനില്‍ ലൈംഗികത, മാനസിക വ്യാപാരങ്ങളുമായ് ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. അതുകൊണ്ട് തലച്ചോറ് എന്ന് പറയുന്നതാവും ഉചിതം എന്ന് എനിക്ക് തോന്നുന്നു.

  • പാവപ്പെട്ടവൻ
    Saturday, March 06, 2010 4:28:00 PM  

    വളരെ നല്ല പോസ്റ്റു ...ചെവികളുടെ ഇടയില്‍ എന്ന് പറയുന്നത് മനസിനെ ചലിപ്പിക്കാന്‍ കഴിയുന്ന ഭാഗം അവിടെ ആണങ്കില്‍ അങ്ങനെ എന്നും അല്ലങ്കില്‍ അല്ല എന്നും. മനസ് എവിടെനിന്നാണോ നിയന്ത്രിക്കപ്പെടുന്നത് അവിടെയെന്നു സാരം അല്ലെ ?