Search this blog


Home About Me Contact
2009-10-02

ദേശീയഗാനത്തിന്റെ കഥ  

ഇന്ന് ഒക്ടോബര്‍ രണ്ട്. ഗാന്ധിജയന്തി. അധ:ക്യതരെ ദൈവ്വത്തിന്റെ മക്കളന്നു വിളിപേരുനല്‍കി, വടിയുംകുത്തി ഉപ്പുകുറുക്കാന്‍ പോയ ഗാന്ധിയുടെ ജന്മദിനം. ഐക്യരാഷ്ട്രസഭ എല്ലാവര്‍ഷവും ഇതേ ദിവസം അന്താരാഷ്ട്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവന ബലിയര്‍പ്പിച്ചവര്‍വരെയും സ്വാതന്ത്യസമര സേനാനികളേയും ഓര്‍ത്തുകൊണ്ട് നമ്മുടെ ദേശീയ ഗാനത്തെകുറിച്ച് ഒരു ചെറിയ പോസ്റ്റിടുകയാണ്.

സാഹിത്യത്തിന്‌ നോബല്‍ സമ്മാനിതനായ ബംഗാളി കവി രബീന്ദ്രനാഥ ടാഗോറിന്റെ കവിതയില്‍ നിന്നും എടുത്ത ഏതാനും വരികളാണ്‌ ഭാരതത്തിന്റെ ദേശീയഗാനമായ് നമ്മള്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് ഇതെചൊല്ലി ഒരുപാട് കോലാഹലങ്ങളും, വിമര്‍ശനങ്ങളും അരങ്ങേറുകയുണ്ടായി . 1911, ഡിസംബര്‍ 27 നു,‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തിലായിരുന്നു ആദ്യമായി ടാഗോറിന്റെ കവിത ആലപിക്കപ്പെട്ടത്. അന്നുമുതല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി പാടിപുകഴ്തുകയും, സ്വാതന്ത്യാനന്തരംഔദ്യോഗികമായി ദേശീയ ഗാനമായ് തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്.

എന്നാല്‍ കല്‍ക്കത്തയിലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍, ആദ്യമായി ടാഗോറിന്റെ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിനു് സ്വീകരണം നല്‍കിയത്. അതുകാരണം ടാഗോറിന്റെ കവിതയില്‍ 'വിധാതാ' എന്ന് വിവക്ഷിച്ചിരിക്കുന്നത് ജോര്‍ജ്ജ് രാജാവിനെയാണെന്നു് പലരും തെറ്റിധരിക്കപ്പെടുകയും അത് വലിയ ഒരു കോലാഹലത്തിന് വഴിവെയ്ക്കുകയും ചെയ്തു. ഈ അവസരത്തില്‍ ടാഗോര്‍ തന്നെ "വിധാതാ" എന്ന് ഉത്ഘോഷിച്ചിരിക്കുന്നത് സര്‍‌വ്വ ശക്തനും പരമകാരുണികനും എല്ലാറ്റിന്റെയും വിധി നിശ്ചയിക്കുന്നവനുമായ ദൈവ്വത്തിനെ തന്നെയാണെന്ന് വ്യക്ത്യമാക്കുകയുണ്ടായി. എന്നും ബ്രിട്ടനെയും ബ്രിട്ടീഷകാരയും ശത്രുവായ് കണ്ട ടാഗോര്‍, ബ്രിട്ടീഷ് രാജാവ് ചാര്‍ത്തികൊടുത്ത 'പ്രഭു' പദവി നിരാകരിച്ച ടാഗോര്‍ എന്ന ദേശസ്നേഹി ജോര്‍ജ്ജ് അഞ്ചാമനെന്നല്ല ഒരു ബ്രിട്ടീഷ്‌കാരനേയും പ്രകീര്‍ത്തിച്ചുകൊണ്ടൊരു ഗാനം എഴുതുകയില്ലന്ന്‌ ഭാരതീയര്‍ക്ക് വിശ്വസിക്കാം.

ഇന്ത്യക്ക്‌ സ്വാതന്ത്യം ലഭിക്കുന്ന അവസരത്തില്‍, ഇന്ത്യയില്‍ നിന്നും വേര്‍പെട്ട പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ഭാഗമായ 'സിന്ധ്' എന്ന സ്ഥലത്തിന്റെ നാമം നമ്മുടെ ദേശീയഗാനത്തില്‍ ഉപയോഗിക്കുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് 2005 -ല്‍ വീണ്ടും വിവാദങ്ങള്‍ ഉണ്ടാകുകയും സുപ്രീം കോടതിയില്‍ വരെ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സിന്ധ് എന്ന പദം സൂചിപ്പിക്കുന്നത് സിന്ധുനദീതട സംസ്‌‌ക്യതിയെയും, അവിടെ ജീവിക്കുന്ന ജനവിഭാഗത്തെയും ആണെന്നുമുള്ള വാദത്തില്‍ സുപ്രീം കോടതി തന്നെ ദേശീയഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്ന് തീര്‍പ്പ് കല്പിക്കയായിരുന്നു. ഔദ്യോഗികമായ് ബാഡിന്റെ പശ്ചാത്തലത്തില്‍, ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കന്‍ഡുകള്‍ കൊണ്ടാണ്‌.

ദേശീയഗാനം

ജനഗണ മന അധിനായക ജയഹേ
ഭാരത ഭാഗ്യ വിധാതാ,
പഞ്ചാബ സിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌ക്കല ബംഗാ,
വിന്ധ്യ ഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധി തരംഗാ,
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശിഷ മാംഗേ,
ഗാഹേ തവ ജയ-ഗാഥാ,
ജനഗണ മംഗലദായക ജയഹേ
ഭാരത ഭാഗ്യ വിധാതാ.
ജയ ഹേ, ജയ ഹേ, ജയ ഹേ,
ജയ ജയ ജയ ജയ ഹേ!

രബീന്ദ്രനാഥ ടാഗോറിന്റെ പ്രസ്തുത കവിതയിലെ ബാക്കി വരികള്‍ ഇപ്രകാരമാണ്.

പതന്‍ അഭ്യുദയ-വന്ധൂര്‍-പംഥാ
യുഗയുഗ ഘാവിത യാത്രി
ഹേ ചിര-സാരഥി
തവ രഥ ചക്രേമുഖരിത പഥ ദിന്‍-രാത്രി
ദാരുണ വിപ്ലവ-മാത്സേ
തവ ശംഖധ്വനി ബാജേ
സംങ്കട-ദു:ഖ-ശ്രാതാ
ജന-ഗണ-പഥ-പരിചായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ
ജയ ജയ ജയ ജയ ഹേ!

ഘോര-തിമിര-ഘന-നിവിട-നിശീഥ
പീഡിത മുച്ഛിര്‍ത-ദേശേ
ജാഗ്രത ദില തവ അവിചല മംഗല
നത നത-നയനേ അനിമേഷ
ദു:സ്വപ്നേ ആതംകേ
രക്ഷാ കരിജേ അംകേ
സ്നേഹമയീ തൂമി മാതാ
ജന-ഗണ-ദു:ഖത്രായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ
ജയ ജയ ജയ ജയ ഹേ!

രാത്രി പ്രഭാതില ഉദില രവിച്ഛവി
പുരബ-ഉദയ-ഗിരി-ഭാലേ
സാഹേ വിഹ‌ന്‌ഗമ, പൂഎയ സമീരണ
നവ-ജീവന-രസ ഢാലേ
തവ കരുണാരുണ-രാഗേ
നിദ്രിത ഭാരത ജാഗേ
ത ചരണേ നത മാഥാ
ജയ ജയ ജയ ഹേ, ജയ രാജേശ്വര
ഭാരത-ഭാഗ്യ-വിധാതാ
ജയ ഹേ, ജയ ഹേ, ജയ ഹേ
ജയ ജയ ജയ ജയ ഹേ!

വരികള്‍ ദേവനാഗരിയില്‍ ഇവിടെ

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



3 comments: to “ ദേശീയഗാനത്തിന്റെ കഥ

  • Dr. Prasanth Krishna
    Friday, October 02, 2009 9:47:00 PM  

    ഇന്ന് ഒക്ടോബര്‍ രണ്ട്. ഗാന്ധിജയന്തി. അധ:ക്യതരെ ദൈവ്വത്തിന്റെ മക്കളന്നു വിളിപേരുനല്‍കി, വടിയുംകുത്തി ഉപ്പുകുറുക്കാന്‍ പോയ ഗാന്ധിയുടെ ജന്മദിനം. ഐക്യരാഷ്ട്രസഭ എല്ലാവര്‍ഷവും ഇതേ ദിവസം അന്താരാഷ്ട്ട്ര അഹിംസാദിനമായി ആചരിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവന ബലിയര്‍പ്പിച്ചവര്‍വരെയും സ്വാതന്ത്യസമര സേനാനികളേയും ഓര്‍ത്തുകൊണ്ട് നമ്മുടെ ദേശീയ ഗാനത്തെകുറിച്ച് ഒരു ചെറിയ പോസ്റ്റിടുകയാണ്.

  • നീര്‍വിളാകന്‍
    Friday, October 02, 2009 10:03:00 PM  

    പ്രശാന്ത് എനിക്കറിയാവുന്ന ഏറെ കാര്യങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നതെങ്കിലും ഇന്ന് ഗാന്ധി ജയന്തി ദിഅനത്തില്‍ ഇതു വായിക്കാനും, മനസ്സിലാക്കാനും കഴിഞ്ഞത് ഇരട്ടി മധുരം കഴിക്കുന്നതിന് തുല്യമായി... ഭാവുകങ്ങള്‍!

  • Unknown
    Friday, October 02, 2009 11:05:00 PM  

    ji,

    post as usual nannaayi...

    @neervilakan: iratti madhuram-thinu madhuramalla, chavarppaanu swaadu...thondakku aswasthhyamullappol athu kazhikkunnathu nallathaanu.. saadhanam oru marakkambaanu!;)