Search this blog


Home About Me Contact
2009-09-23

Holy Cows എന്ന് കേട്ട് കയറെടുത്തവര്‍-ഭാഗം-01  

ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് എന്നും അഘോഷമാണ്. നമ്മുടെ അഘോഷ ഭ്രമത്തിന്റെ ഉത്തമ ഉദാഹരണമാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന് ചൊല്ലുതന്നെ. മുമ്പൊക്കെ ഓണവും, വിഷുവും, ഞാറ്റുവേലയുമൊക്കെ ആഘോഷിച്ചു സംത്യപ്തിയടഞ്ഞു നമ്മള്‍. ഇന്നിപ്പോള്‍ എന്നും എല്ലാവര്‍ക്കും ഓണവുമായി, ഞാറ്റുവേലയില്ലാതെയുമായി. അപ്പോള്‍ പിന്നെ നമ്മുടെ അഘോഷം ബന്ദുകളും ഹര്‍ത്താലുകളുമായി. അതിനെതിരേ കോടതി വിധിവന്നപ്പോള്‍ വിവാദമാണ് ഇപ്പോഴത്തെ അഘോഷം. ആര് വായതുറന്നാലും കണ്ണും കാതും കൂര്‍പ്പിച്ചു നമ്മള്‍ ഇരിക്കും, എന്തങ്കിലും വിവാദത്തിന് സ്കോപ്പുണ്ടാക്കാമോ എന്ന് നോക്കി. സുകുമാര്‍ അഴീക്കോടിന്റെ പക്ഷിയും, കമ്യൂണിസ്റ്റുകാരുടെ പട്ടിയും ഒക്കെ ഉദാരഹരണമാണ്. ചെറിയ രസത്തിന് തുടങ്ങുന്ന ശീലം പിന്നെ സ്വഭാവമായ് മാറുന്ന മദ്യാസക്തിപോലെ, ആഴ്ചതോറും വിവാദത്തിന്റെ ഒരു ഡോസങ്കിലും കിട്ടിയില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഉറക്കം വരില്ലെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. ജനങ്ങള്‍ക്ക് വേണ്ടത് എന്തന്ന് ക്യത്യമായ് അറിയുന്ന ചാനലുകളും പത്രങ്ങളും ഡോസ് എത്തിച്ചുകൊടുക്കാന്‍ രാപകല്‍ തയ്യാറായി ഒപ്പമുള്ളപ്പോള്‍ എന്നും നമുക്ക് അഘോഷമായി.‍.

കഴിഞ്ഞ ആഴ്ച്ചത്തെ വിവാദം ഡോ. ശശി താരൂരിന്റെ Cattle Class -ഉം Holy Cows-ഉം ആയിരുന്നു. ഒരു കേന്ദ്ര മന്ത്രി ഇന്ത്യയിലെ ദരിദ്ര നാരായണന്മാരുടേയും പട്ടിണി പാവങ്ങളൂടെയും സ്വന്തം ഇക്കണോമി ക്ലാസിനെയാണ് Cattle Class പരാമര്‍ശത്തിലൂടെ അപമാനിച്ചിരിക്കുന്നത്. വളരെ അക്ഷന്തവ്യമായ കുറ്റമാണ് ഡോ. താരൂര്‍ ചെയ്തത്. അപ്പോള്‍ പിന്നെ അത് വിവാദമാക്കിയേ തീരൂ. ദിവസവും രാവിലെ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് പോയി, കൂലിപ്പണി ചെയ്ത് വൈകിട്ട് അതേ ഫ്ലൈറ്റില്‍ തങ്ങളുടെ കുടിലുകളിലേക്ക് മടങ്ങിയെത്തുന്ന ജനകോടികളെയാണ് ഡോ. താരൂര്‍ അപമാനിച്ചിരിക്കുന്നത്. ദിവസവും ഇക്കണോമിക്ലാസില്‍ എറണാകുളത്ത് വന്നു ജോലി ചെയ്തു പോകുന്ന സ്വന്തം മണ്ഡലത്തിലെ ദരിദ്രനാരായണന്മാരയങ്കിലും ഡോ. താരൂര്‍ ഓര്‍ക്കണമായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ തൂപ്പും, ചായകൊടുപ്പുമായി നടന്ന വ്യക്തിയാണ് ഡോ. താരൂര്‍ എന്ന് അനന്തപുരി വാസികള്‍ അറിഞ്ഞില്ലന്നു വരെ എത്തി കാര്യങ്ങള്‍‍. ഇക്കണോമി ക്ലാസിനെ കന്നാലി ക്ലാസന്നും ഇന്ത്യയിലെ സാധാരണക്കാരെ കന്നുകാലികളന്നും ഡോ. താരൂര്‍ വിളിച്ചുവന്നു ഇനിയും വിശ്വസിക്കുന്നവര്‍ വായന ഇവിടെ നിര്‍ത്തുക. കാരണം ഇനി താഴേക്ക് നിങ്ങള്‍ വായിച്ചിട്ടു കാര്യമില്ല. നേരം വെളുക്കുവോളം രാമായണം വായിച്ചിട്ട് സീത ആരാ എന്നു ചോദിച്ചാല്‍ 'രാഭണന്റെ' ഭാര്യ എന്ന് പറയുന്നവരോട് വേദമോതിയിട്ടു കാര്യമില്ല.

Cattle class എന്ന പ്രയോഗത്തിന് കന്നുകാലി ക്ലാസ് എന്ന ഒരു അര്‍ത്ഥമല്ല. ഇക്കണോമി ക്ലാസ് എന്നുതന്നയാണ് ഡിക്ഷണറി തപ്പിയിറങ്ങിയവര്‍ക്കും കിട്ടിയത്. Coach class, Steerage എന്നിങ്ങനെയും ഇക്കണോമി ക്ലാസിനെ വിളിക്കാറുണ്ട്. ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്ന ദരിദ്ര നാരായണന്മാര്‍ ഇക്കണോമി ക്ലാസ് എന്നതിനു പകരം Cattle class എന്നു തന്നയാണ് പലപ്പോഴും ഉപയോഗിക്കാറ്. കന്നാലി എന്നു കേട്ടപ്പോള്‍ മുന്നും പിന്നും നോക്കാതെ കയറെടുത്തവര്‍, ഈ പദം ഡിക്സ്ണറിയില്‍ തപ്പി കണ്ടുപിടിച്ച് വന്ന് ആദ്യ വാദം മാറ്റി, ഹിപ്പോക്രാറ്റുകള്‍ താഴേകിടയിലുള്ളവര്‍ യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസിനെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന പദമന്നാക്കി, പുതിയ നിര്‍‌വ്വചനങ്ങള്‍ നല്‍കി വിവാദത്തിനു കൊഴുപ്പുകൂട്ടി. എന്നാല്‍ യാതൊരു വിധമായ സൗകര്യങ്ങളും നല്‍കാതെ, വിമാനകമ്പനികള്‍ കന്നുകാലികളെ പോലെ ജനങ്ങളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ക്ലാസന്ന നിലയിലാണ് Cattle class എന്ന പദമുണ്ടായതന്നും, അത്തരത്തില്‍ യാത്രക്കാരെ കണക്കാക്കുന്ന വിമാനകമ്പനികളെ അവഹേളിക്കുവാനാണ് ആ പദം ഉപയോഗിക്കുന്നതന്നും മനപ്പൂര്‍‌വ്വം വിസ്മരിച്ചു. ഈ വാക്കിന്റെ ഉത്ഭവമാകട്ടെ ഹിപ്പൊക്രാറ്റുകളില്‍ നിന്നായിരുന്നില്ല മറിച്ച് Country side-ല്‍ നിന്നായിരുന്നു താനും.

Cattle class വിലപോകുന്നില്ല എന്നു കണ്ടപ്പോള്‍ പിന്നെ Holy Cow എന്നതിലേക്ക് ചുവടുമാറി വിവാദം. Holy Cows എന്ന പ്രയോഗത്തിലൂടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയാണ് അവഹേളിച്ചതന്നായി വിവാദം. Holy Cow എന്നതില്‍ Cow എന്ന അര്‍ത്ഥമില്ല എന്ന സ്ഥിതിയിലേക്കെത്താന്‍ അഭ്യസ്തവിദ്യര്‍പോലും Dictionary-കള്‍ അരിച്ചുപെറുക്കേണ്ടിവന്നു. Holiy Cow എന്ന Slang-ന്റെ അര്‍ത്ഥം മഹനീയമായ ആശയം/ പാലിക്കപ്പെടേണ്ട ആക്ഞ എന്ന അര്‍ത്ഥമാണുള്ളതന്ന് മനസ്സിലക്കിയപ്പോഴും, തങ്ങള്‍ക്കു പറ്റിയ അമളി അംഗീകരിക്കുവാനോ തോല്‍ക്കാനോ തയ്യാറല്ലായിരുന്നു പലരും. അപ്പോള്‍ പിന്നെ Holy Cow എന്നല്ല Holy Cows എന്നാണ് പറഞ്ഞത്, അത് തീര്‍ച്ചയായും കോണ്‍ഗ്രസ് നേതാക്കളെ ഉന്നം വച്ചുതന്നയാണ് ഡോ. താരൂര്‍ പറഞ്ഞതന്നായി. ഈ വിഷയത്തില്‍ വിവാദ ദിവസം തന്നെ ഞാന്‍ ഇട്ട ഒരു പോസ്റ്റിന് എനിക്ക് കിട്ടിയ ഒരു മറുപടി ഇപ്രകാരമാണ്.

"With our Holy Cows എന്നെഴുതിയതിനു പ്രശാന്ത് പറയുന്ന അര്‍ത്ഥം വരാന്‍ ഒരു സാധ്യതയുമില്ല.
Holy Cow എന്നല്ല ഉപയോഗിച്ചത് Holy Cows എന്നാണ്. Holy Cow എന്ന Slang ഉപയോഗിക്കുന്നത് bewilderment, surprise, or astonishment തുടങ്ങിയവയെ സൂചിപ്പിക്കാനാണ്. Bewilderment എന്നതിന്റെ അര്‍ത്ഥം വ്യാമോഹം, വിഭ്രാന്തി, അന്ധാളിപ്പ് തുടങ്ങിയവയാണ്. Surprise എന്നതിന്റെ അര്‍ത്ഥം ആകസ്മികമായ, മുന്നറിവില്ലായ്മ തുടങ്ങിയവയാണ്. Astonishment എന്നതിന്റെ അര്‍ത്ഥം. അത്ഭുതപ്പെടുത്തുന്നത് എന്നാണ്.

ഇതൊക്കെ Holy cow എന്ന വാക്ക് മാത്രം ഉപയോഗിക്കുമ്പോഴാണ്. ഇവിടെ ഉപയോഗിച്ചത് With all Our Holy Cows എന്നാണ്. മേല്‍ പറഞ്ഞ ഒരര്‍ത്ഥവും Holy Cows എന്ന പ്രയോഗത്തിനു ഇല്ല".

നമ്മുടെ അക്ഞത എത്രത്തോളം എത്തി നില്‍ക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്. Holy Cow എന്നതിന്റെ അര്‍ത്ഥം പാലിക്കപ്പെടേണ്ട ആക്ഞ/ വിശുദ്ധ ആശയം എന്നാകുമ്പോള്‍ Holiy Cows എന്നത് അതിന്റെ ബഹുവചനമായ ആക്ഞകള്‍/ ആശയങ്ങള്‍ എന്ന് ചിന്തിക്കാന്‍ മാത്രം വിചാര ധാരയില്ലത്ത അധ:പതിച്ച ഒരു സമൂഹമാണോ നമുക്കു ചുറ്റുമുള്ളതന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
തുടരും......

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ Holy Cows എന്ന് കേട്ട് കയറെടുത്തവര്‍-ഭാഗം-01

  • Dr. Prasanth Krishna
    Wednesday, September 23, 2009 1:31:00 PM  

    ചെറിയ രസത്തിന് തുടങ്ങുന്ന ശീലം പിന്നെ സ്വഭാവമായ് മാറുന്ന മദ്യാസക്തിപോലെ, ആഴ്ചതോറും വിവാദത്തിന്റെ ഒരു ഡോസങ്കിലും കിട്ടിയില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഉറക്കം വരില്ലെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.

  • ജനശക്തി ന്യൂസ്‌
    Wednesday, September 23, 2009 4:10:00 PM  

    താങ്കള്‍ ശശി തരൂരിനെ ന്യായികരിക്കാന്‍ വളരെ പണിപ്പെടുന്നപോലെ തോന്നുന്നു. പട്ടികള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനമില്ലെന്ന് ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ പല പ്രധാന കേന്ദ്രങളിലും എഴുതിവെച്ചിരുന്നു. എന്നിട്ടും ബ്രിട്ടിഷുകാരെ കാണുമ്പോള്‍ വലാട്ടുന്ന പട്ടികള്‍ക്ക് അവിടെങളിലൊക്കെ പ്രവേശനം നല്‍കിയിരുന്നു.അവരൊക്കെ കരുതിയിരുന്നത് അവരൊക്കെ ബ്രിട്ടിഷ് ജനുസ്സില്‍ പെട്ടവരാണെന്നാണ്.ഇതൊന്നും മനസ്സിലാകാത്ത കന്നലികള്‍ ഇവിടെയും ഉണ്ട്