Search this blog


Home About Me Contact
2009-09-23

Holy Cows എന്ന് കേട്ട് കയറെടുത്തവര്‍-ഭാഗം-02  

കോണ്‍ഗ്രസിലെ സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്ന മാത്യകാ നേതാക്കളന്ന മുഖം മൂടി അണിയുന്ന ജയന്തി നടരാജനും, അശോക് ഗലോട്ടും ഇന്ത്യയിലെ പട്ടിണിപാവങ്ങളെ സ്ലം ഡോഗ്സ് എന്ന് വിളിച്ചപ്പോഴും, ജയഹോ ഭീമമായ തുക കൊടുത്ത് വിലക്ക് വാങ്ങി, കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ പ്രചരണ ഗാനമാക്കിയപ്പോഴും എവിടയായിരുന്നു?. ഒരു നേരത്തെ ആഹാരത്തിനു വകയില്ലതെ, വോട്ടവകാശം പോലും നിഷേധിക്കുന്ന ചേരികളിലെ മനുഷ്യരെ എന്തു വിളിച്ചാല്‍ ആര്‍ക്കാണ് ചേതം? തങ്ങളെയല്ലല്ലോ, ചേരികളിലെ വ്യത്തിയില്ലാത്ത ജന്തുക്കളല്ലേ സ്ലം ഡോഗ്സ്, അവരെ അങ്ങനെ തന്നെ വിളിക്കണം എന്ന് നമ്മളും സമ്മതിച്ചു കൊടുത്തു. തങ്ങള്‍ക്കില്ലാത്ത കഴിവുകളുമായി, തങ്ങള്‍ ഉന്നം വച്ചിരിക്കുന്ന കസേര കൊണ്ടുപോകാന്‍ പ്രാപ്തിയുള്ള ഒരാള്‍ രംഗപ്രവേശം നടത്തുമ്പോള്‍, അതില്‍ ഉറക്കം നഷ്ടപ്പെട്ട കുബുദ്ധികള്‍ സംഘടിതരാകുകയും, നിസാരമായ ഒരു വ്യക്തിഗത സ്വകാര്യ സംഭാഷണം ഒപ്പിയെടുത്ത്, ജനദ്രോഹിയും, ഹിപ്പോക്രാറ്റും, ധൂര്‍ത്തനും, അമേരിക്കയുടെ ചാരനുമായുമൊക്കെ മുദ്രകുത്തി തങ്ങളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുകയാണ് ഈ അഭിനവ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. Cattle class-ല്‍ ഇനി യാത്ര ചെയ്യേണ്ടവര്‍ തങ്ങളും കൂടിയാണല്ലോ, അപ്പോള്‍ തങ്ങളെയും കൂടി ചേര്‍ത്താണ് ഡോ. താരൂര്‍ കന്നുകാലി എന്നു വിളിച്ചതന്ന തോന്നലാണ് ജയന്തി നടരാജനെയും, അശോക് ഗലോട്ടിനെയും പ്രകോപിതരാക്കിയതും, കിട്ടിയ അവസരം മുതലെടുത്ത് വിവാദമാക്കി ഡോ. താരൂരിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിച്ചതും. അല്ലാതെ ഇവിടുത്തെ സാധരണക്കാരനോടുള്ള സ്നേഹമോ കാരുണ്യമോ അല്ല. രാഷ്ട്രീയക്കാര്‍ അകമേ എങ്ങനെയായാലും പുറമേ ലാളിത്യമുള്ളവരും, ആദര്‍ശ വാദികളുമായിരിക്കണമന്നു പറയുന്ന മന്ദബുദ്ധികള്‍, തങ്ങളുടെ വിലതീരാത്ത തൂവെള്ള ഖദര്‍ഷര്‍ട്ട് അവിടവിടെ ബ്ലയിഡുകൊണ്ട് കീറി ലാളിത്യം പ്രകടിപ്പിക്കുന്ന കപട്യത്തിന്റെ അവതാരങ്ങളാണന്ന് എന്നാണാവോ മനസ്സിലാക്കുക.

കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന അവസരത്തില്‍ പൊതു ഖജനാവില്‍ നിന്നും മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് നൂറുകോടി ചിലവിട്ടപ്പോള്‍ ദഹിക്കുന്ന നമ്മള്‍ക്ക്, ക്യത്യമായ് ടാക്സ് കൊടുക്കുന്ന white money സ്വന്തം പോകറ്റില്‍ നിന്നും ചിലവാക്കി ഡോ. താരൂര്‍ ഹോട്ടലില്‍ താമസിച്ചത് ദഹിക്കില്ല. ഇടതനും, വലതവും, മൂന്നാം മുന്നണിക്കും, കള്ളനും, കൊള്ളക്കാരനും എല്ലാം കൂടി പൊതു ഖജനാവില്‍ നിന്ന് ആയിരം കോടി ചിലവാക്കിയാലും നമുക്കതില്‍ സന്തോഷമാണ്. ലക്ഷങ്ങള്‍ പൊടിക്കുന്ന ഇന്റര്‍ നാഷണല്‍ യാത്രകള്‍ ബിസിനസ്സ് ക്ലാസ്സിലും, പതിനായിരത്തില്‍ താഴെ മാത്രം ചിലവു വരുന്ന ലോക്കല്‍ യാത്രകള്‍ Cattle class-ലും. എന്തൊരു വിരോധാഭാസം. ഇന്ത്യക്കുള്ളിലെ ഈ ഇക്കണോമി ക്ലാസ് യാത്രാപ്രഹസനത്തിന് ജയ് വിളിക്കുന്ന നമ്മള്‍ ഒന്നു മറന്നുപോയി. ഇന്റര്‍നാഷണല്‍ യാത്രകള്‍ക്ക് ബിസിനസ് ക്ലാസ് ഉപേക്ഷിച്ച് Cattle Class-ല്‍ യാത്ര ചെയ്താല്‍ ഖജനാവിലെ പണത്തിന്റെ ചോര്‍ച്ചയില്‍ എന്തങ്കിലും കഴമ്പുണ്ടാകുമന്നും, ഇന്ത്യക്കുള്ളില്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്താല്‍ ലാഭിക്കുന്ന കാശ് കടലില്‍ കായം കലക്കാന്‍ ഉപയോഗിക്കുന്ന പണം പോലെ നിസാരമാണന്നും. സാമ്പത്തിക മന്ദ്യത്തില്‍ വേപഥുപൂണ്ട് ചിലവു ചുരുക്കല്‍ പദ്ധതിയായിരുന്നുവങ്കില്‍ മന്ത്രി മന്ദിരങ്ങളും M.P ബംഗ്ലാവുകളും മോടിപിടിപ്പിക്കാന്‍ നൂറുകോടി ചിലവാക്കുമായിരുന്നില്ലല്ലോ? നമുക്കൊക്കെ എന്നും ഈ കപട ലാളിത്യമാണ് വേണ്ടത്. അത് ഡോ. താരൂരിന് വശമില്ലാതെയും പോയി. ഏതായാലും Cattle Class മുഖേന ഡോ. താരൂര്‍ പാഠം പഠിച്ചുവന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. അതായത് ഈ കപട ലാളിത്യവും വിനയവുമൊക്കെയാണ് രാഷ്ട്രീയക്കാരനു വേണ്ട മുഖ മുദ്രകളന്ന് അദ്ദേഹത്തെ നമ്മള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചതിനു ഫലമുണ്ടായി എന്നു സാരം.

മാങ്ങയുള്ള മരത്തിലേ എല്ലാവരും കല്ലെറിയൂ. ഡോ. താരൂര്‍ തുമ്മുമ്പോഴും മൂക്കുചീറ്റുമ്പോഴും കളയുന്ന വിസര്‍ജ്യങ്ങളെ പോസ്റ്റുമോര്‍ട്ടം നടത്തി വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്നത് പട്ടിണി പാവങ്ങളോ, പ്രബുദ്ധരായ ജനങ്ങളോ അല്ല മറിച്ച് അദ്ദേഹത്തെ ഭയക്കുന്ന രണ്ടാം നിര രാഷ്ട്രീയക്കാര്‍ തന്നയാണ്. സ്വാര്‍ഥ രാഷ്ട്രീയത്തിന്റെ അതിജീവന തന്ത്രം മാത്രമാണത്. ആന നടന്നുപോകുമ്പോള്‍ കെട്ടിയിട്ട പട്ടികള്‍ കുരക്കും. അത് സ്വാഭാവികമാണ്. ഡോ. തരൂരിന്റെ നാട് എന്ന് ലോകം കേരളത്തെ അറിയുമ്പോള്‍, സ്വന്തം പ്രശസ്തിയോടൊപ്പം ജനിച്ച മണ്ണിനെയും പ്രശസ്തമാക്കിയ ഡോ. താരൂര്‍ വരും കാലങ്ങളില്‍ പലരുടേയും ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ Holy Cows എന്ന് കേട്ട് കയറെടുത്തവര്‍-ഭാഗം-02

  • Dr. Prasanth Krishna
    Thursday, September 24, 2009 11:46:00 AM  

    ആന നടന്നുപോകുമ്പോള്‍ കെട്ടിയിട്ട പട്ടികള്‍ കുരക്കും. അത് സ്വാഭാവികമാണ്. ഡോ. തരൂരിന്റെ നാട് എന്ന് ലോകം കേരളത്തെ അറിയുമ്പോള്‍, സ്വന്തം പ്രശസ്തിയോടൊപ്പം ജനിച്ച മണ്ണിനെയും പ്രശസ്തമാക്കിയ ഡോ. താരൂര്‍ വരും കാലങ്ങളില്‍ പലരുടേയും ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല.

  • keralafarmer
    Thursday, September 24, 2009 2:44:00 PM  

    തീര്‍ച്ചയായും ഡോ. തരൂര്‍ എന്തു ചെയ്യുന്നു എന്ന് ജനം കാണുന്നുണ്ട്. അടുത്ത ഇലക്ഷനില്‍ ജയിക്കുന്ന തരൂര്‍ കാബിനറ്റ് പദവി ലഭിക്കുന്ന മന്ത്രിയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.