Search this blog


Home About Me Contact
2009-09-17

ഡോ. ശശി താരൂരും, ജയന്തി നടരാജന്റെ കന്നാലി ക്ലാസും  

Kanchan Gupta asked Tharoor: "Tell us minister, next time you travel to Kerala, will it be cattle class?"

and Dr. Tharoor replied: "Absolutely, in cattle class out of solidarity with all our holy cows."

ട്വിറ്ററില്‍ അത് ഇവിടെ കാണാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ 'ട്വിറ്ററി'-ല്‍ ഭാഷാ പരിജ്ഞാനമുള്ള ഒരു സുഹ്യത്തിന്റെ ചോദ്യത്തിന് നല്‍കിയ മറുപടി കോണ്‍ഗ്രസിലെ തന്നെ തക്കം പാര്‍ത്തിരുന്ന നേതാക്കള്‍ വിവാദമാക്കി ഡോ. താരൂരിനെതിരേ തിരിഞ്ഞിരിക്കയാണ്. യു. എന്നില്‍ നിന്നും തിരിച്ചെത്തിയ ഡോ. താരൂര്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ വലിയ പടവുകള്‍ കയറിയതില്‍ പാര്‍ട്ടിയിലെ തന്നെ വലിയ വിഭാഗത്തിന് അത്യപ്തിയുണ്ട്. എവിടയും ഡോ. താരൂര്‍ ശ്രദ്ധാകേന്ദ്രമാകുന്നത് പലരേയും അലോസരപ്പെടുത്തുന്നതുമാണ് ഈ വിവാദത്തിനു പിന്നില്‍.

അമേരിക്കന്‍ ഇംഗ്ലീഷില്‍ സര്‍‌വ്വ സാധാരണമായ് ഉപയോഗിക്കുന്ന ഒരു സ്ലാംങ് മാത്രമാണ് Cattle Class, Holy Cows എന്നീ പ്രയോഗങ്ങള്‍. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ Economy class എന്ന് ഉപയോഗിക്കുന്നതിനു പകരം Cattle class എന്നാണ് പൊതുവേ ഉപയോഗിക്കാറ്. Cattle class എന്നതിന് Economic class എന്നു മാത്രമേ അര്‍ത്ഥമുള്ളൂ. ഡോ. താരൂര്‍ ഉപയോഗിച്ച ആ രണ്ടു സ്ലാങ്ങുകളുടെയും അര്‍ത്ഥവും ഉപയോഗവും ഇങ്ങനെ.

Economy class, (also called coach class, Steerage, standard class, or cattle class), is the lowest class of seating in air travel and rail travel.

Although it can have limited legroom and amenities, it is favoured by many travellers as it offers the cheapest seats.

http://en.wikipedia.org/wiki/Economy_class
http://www.urbandictionary.com/define.php?term=cattle+class

--------------------------------------------

Holy cow

–noun Slang. (used to express bewilderment, surprise, or astonishment.)

Use holy cow in a Sentence
See web results for holy cow
See images of holy cow

http://dictionary.reference.com/browse/holy+cow
http://www.urbandictionary.com/define.php?term=holy+cow

ഇത്തരം ടിപ്പിക്കല്‍ സ്ലാങ്‌-കളുടെ അര്‍ത്ഥം മനസ്സിലാകണമങ്കില്‍ വിദ്യാഭ്യാസം മാത്രം പോരാ നല്ല ഭാഷാ പരിജ്ഞാനവും കൂടിയുണ്ടാകണം. ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കയില്‍ ചിലവിട്ട ഡോ. താരൂര്‍ ഇന്ത്യയിലെ ജയന്തി നടരാജന്‍ പോലെയുള്ള നേതാക്കളുടെ ഭാഷാ പാണ്ഡിത്വത്തെ കുറിച്ച് അറിയാതെ പോയി. എന്നാല്‍ ഇതിനെ ഏറ്റുപിടിച്ച് പദാനുപദ തര്‍ജ്ജമ നടത്തി പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും രംഗത്തെത്തിയപ്പോള്‍ കാളപെറ്റു എന്നു കേട്ടപ്പോള്‍ കയറെടുത്ത അവസ്ഥയിലായി. മലയാള പത്രങ്ങള്‍ ഒരുപടികൂടി മുന്നോട്ടുപോയി. Catlle class എന്നതിനെ കന്നുകാലി ക്ലാസന്നും, Holy Cow എന്നതിനെ വിശുദ്ധ പശുക്കളന്നും പരിഭാഷപ്പെടുത്തി ഭാഷയെ വികലമാക്കി ഇളിഭ്യരായി.

Cow boy എന്നതിനെ കന്നുകാലി ചെക്കന്‍ എന്നും, Crowd എന്നതിനെ കന്നാലികൂട്ടമന്നും വിവര്‍ത്തനം ചെയ്യുമ്പോലെ വിഡ്ഡിത്തമാണിത്. (doz of cows എന്നതില്‍ നിന്നുമാണ് Crowd എന്ന വാക്ക് രൂപപ്പെട്ടത്). പാഠപുസ്തകത്തിലെ അച്ചടി ഇംഗ്ലീഷ് മനപാഠമാക്കി ഉരുവിട്ടു പഠിച്ച നമുക്ക് ഈ പദാനുപദ വിവര്‍ത്തനം മാത്രമേ അറിയൂ എന്ന് പാവം ഡോ. താരൂര്‍ അറിയാതെ പോയി.

One month ago, Dr. Taroor in Cattle Class with other Holy Cows (Travel to Kochin in August 2009)

ഓ.ടോ. എംടിവി അവാര്‍ഡിനിടെ വെസ്റ്റ് മൈക്ക് തട്ടി പറിച്ചതിനെ കുറിച്ച് “അണ്‍ ഒഫീഷ്യല്‍” ആയി നടത്തിയ ഒരു ഇന്റര്‍വ്യൂ വെസ്റ്റ് ഒരു “ജാക്ക് ആസ്സ്” ആണെന്ന് ഒബാമ പറഞ്ഞതായി അവിടെയുണ്ടായിരുന്ന എബിസി ജോലിക്കാര്‍ ട്വിറ്ററിലിട്ടു.. അതിന് പിന്നീട് അവര്‍ മാപ്പുപറഞ്ഞ സം‌ഭവം ഇവിടെ വായിക്കാവുന്നതാണ്.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



11 comments: to “ ഡോ. ശശി താരൂരും, ജയന്തി നടരാജന്റെ കന്നാലി ക്ലാസും

  • Dr. Prasanth Krishna
    Thursday, September 17, 2009 7:29:00 AM  

    പാഠപുസ്തകത്തിലെ അച്ചടി ഇംഗ്ലീഷ് മനപാഠമാക്കി ഉരുവിട്ടു പഠിച്ച നമുക്ക് ഈ പദാനുപദ വിവര്‍ത്തനം മാത്രമേ അറിയൂ എന്ന് പാവം ഡോ. താരൂര്‍ അറിയാതെ പോയി.

  • Manoj മനോജ്
    Thursday, September 17, 2009 7:59:00 AM  

    അദ്ദേഹത്തിന്റെ ട്വിറ്റര്‍ ആരാധകരില്‍ ഭൂരിപക്ഷവും അമേരിക്കന്‍ സ്ലാങ് അറിയുന്ന എന്‍.ആര്‍.ഐ.കളാണല്ലോ :)

  • Manoj മനോജ്
    Thursday, September 17, 2009 8:32:00 AM  

    പ്രശാന്ത്,
    “സോളിഡാരിറ്റി വിത്ത് ഔര്‍ ഹോളി കൌസ്!” എന്നത് ഇവിടെ ആശ്ചര്യമാണോ അതോ പരിശുദ്ധ പശുക്കള്‍ എന്ന വാക്കാണോ?

    പിന്നെ അമേരിക്കയില്‍ “കന്നുകാലി ക്ലാസ്സ്” എന്ന പ്രയോഗവും ഏത് രീതിയിലാണ് എന്ന് ഒന്ന് അറിയുക ;)

  • desertfox
    Thursday, September 17, 2009 11:21:00 AM  

    asshole,fuck,shit മുതലായല വാക്കുകളൊന്നും അതിന്റെ പദാനുപദ അര്‍ത്ഥത്തിലല്ല്ല ഇംഗ്ലീഷില്‍ മിക്കവാറും ഉപയോഗിച്ചു കാണാറുള്ളത്‌. നാളെ തരൂര്‍ ഇതും ഉപയോഗിച്ചേക്കാം. ഇംഗ്ലീഷ്‌ അറിയാത്ത കണ്ട്രി ഇന്ത്യന്‍സ്‌ വാര്‍ത്തകളുമായി ഇറങ്ങിയേക്കുന്നു...

  • kaalidaasan
    Thursday, September 17, 2009 11:51:00 AM  

    പ്രശാന്ത്,

    ഇതിനെ ഏറ്റുപിടിച്ച് പദാനുപദ തര്‍ജ്ജമ നടത്തി പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും രംഗത്തെത്തിയപ്പോള്‍ കാളപെറ്റു എന്നു കേട്ടപ്പോള്‍ കയറെടുത്ത അവസ്ഥയിലായി..

    ഏതിംഗ്ളീഷ് പത്രത്തേപ്പറ്റിയാണു താങ്കള്‍ പരാമര്‍ശിച്ചത്? ഞാന്‍ വായിച്ച പത്രങ്ങള്‍ എഴുതിയത് ഇവയാണ്.



    Times of India ..

    In keeping with his view that he was hardly in the wrong as he was paying his bills, he tweeted that he would definitely travel "in cattle class out of solidarity with all our holy cows!" The suggestion that the austerity drive was a put on and the dig at economy travellers did not go down well with the party. Spokesperson Jayanthi Natarajan told reporters that the party "strongly disapproves of the statement and finds it unacceptable". She said Tharoor's comments hurt sensitivty of people as thousands of Indians travelled economy class every day.


    The Hindu

    Faced with a flurry of questions on his ‘tweet,’ Congress spokesperson Jayanthi Natarajan said the party strongly disapproved of the expression “cattle class.” Conceding that the term “cattle class” is a commonly used jargon, she said: “But we find it unacceptable because thousands of Indians travel on ordinary class.”


    Indian Express

    “The party strongly disapproves of this expression (cattle class). It may be slang or a jargon but we find it unacceptable. Since thousands of Indians travel by economy class...We don’t approve of this articulation,” AICC spokesperson Jayanthi Natarajan said at a press briefing at the party headquarters here.

  • വിജി പിണറായി
    Thursday, September 17, 2009 1:33:00 PM  

    'Cattle class എന്നതിന് Economic class എന്നു മാത്രമേ അര്‍ത്ഥമുള്ളൂ' എന്ന് വിശദീകരിച്ച പ്രശാന്ത് തരൂരിന്റെ ‘Holy Cows’ പ്രയോഗത്തിന് എന്നതിന് എന്താണ് അര്‍ഥമെന്ന് വിശദീകരിച്ചു കട്ണില്ല. പ്രശാന്ത് തന്നെ നല്‍കിയ വിശദീകരണം ‘used to express bewilderment, surprise, or astonishment’ എന്നാണ്. പക്ഷേ ‘out of solidarity with all our holy cows’ എന്നു പറഞ്ഞതില്‍ ‘bewilderment, surprise, or astonishment’ എവിടെയാണുള്ളതെന്ന് അത്യാവശ്യം നല്ല ഭാഷാ പരിജ്ഞാനമുള്ളവര്‍ക്കു പോലും പിടികിട്ടുമെന്നു തോന്നുന്നില്ല. അതേ സമയം പ്രശാന്ത് തന്നെ നല്‍കിയ ‘റഫറന്‍‌സ്’ ലിങ്കുകളില്‍ ഒരെണ്ണമെങ്കിലും ‘Holy Cow’ എന്നതിന് ‘A cow that has some religious significance’ (വിശുദ്ധ പശു?) എന്നു കൂടി അര്‍ഥം നല്‍കിയിട്ടുണ്ട് എന്നുകൂടി ചൂണ്ടിക്കാട്ടട്ടെ.

    മേല്‍ പറഞ്ഞ ‘bewilderment, surprise, or astonishment’ അര്‍ഥത്തില്‍ പ്രയോഗിക്കുമ്പോള്‍ ഒരു ‘exclamatory clause’ ആയി മാത്രമേ ‘holy cow’ എന്ന് പ്രയോഗിക്കാറുള്ളൂ എന്ന് പ്രശാന്തിന് അറിയാതെ പോയതാവില്ലല്ലോ?

    രണ്ടാമത്തെ ‘റഫറന്‍സ്’ പറയുന്നത്: Definition: an exclamation of surprise, delight, indignation, or dismay എന്നാണ്. ഏതായാലും ഈ വിഷയത്തില്‍ ‘surprise / delight’ ഉണ്ടാകാന്‍ വകയില്ലല്ലോ. അതേ സമയം കോടീശ്വരനായ തരൂരിന് ‘economy class’ല്‍ സഞ്ചരിക്കുന്നവരെക്കുറിച്ച് ‘indignation or dismay’ ആണ് ഈ ‘cattle class’ പ്രയോഗത്തില്‍ തെളിയുന്നത് എന്ന് കരുതുന്നതാവും കൂടുതല്‍ യോജിക്കുക.

    പിന്നെ, ‘cattle class’ എന്ന പ്രയോഗം എങ്ങനെ വന്നു എന്നുകൂടി ആലോചിക്കുന്നതു നന്നായിരിക്കും. (കൂടുതല്‍ പണം ചെലവഴിക്കാത്ത) യാത്രക്കാരെ അക്ഷരാര്‍ഥത്തില്‍ തന്നെ ‘കന്നുകാലികളെ’പ്പോലെ കണക്കാക്കുന്ന രീതിയല്ലേ ആ പ്രയോഗം സൂചിപ്പിക്കുന്നത്? (‘It is called this mainly because many people are crammed into such a small space for an extended period of time and most of the time are treated like animals’ എന്ന് Urban Dictionary.) തന്നെപ്പോലെ കോടീശ്വരന്മാരല്ലാത്ത സാധാരണക്കാര്‍ ‘economy class’-ല്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വെറും ‘കാലികള്‍’ എന്ന് തോന്നിയതുകൊണ്ടാവാം തരൂരിന്റെ ആ പ്രയോഗം എന്ന് ‘ഭാഷാ പരിജ്ഞാനം കുറഞ്ഞ’ നമ്മുടെ നാട്ടിലെ ‘cattle’ന് തോന്നിയതില്‍ എന്താണ് തെറ്റ്?

  • Joker
    Thursday, September 17, 2009 3:38:00 PM  

    ഇനി എയര്‍ ടിക്കറ്റെടുക്കുമ്പോള്‍ കാറ്റില്‍ ക്ലാസ് എന്ന് പറഞ്ഞാല്‍ മതി.


    ഹോളി കൌ : എന്ന് പറഞ്ഞാല്‍ ഹോളിയുടെ അന്ന് തെരുവിലൂടെ നടക്കുന്ന പശുവാണ്.

    പ്രശാന്ത് :

    തരൂരിനോട് ആരാധനയാവാം എന്നാല്‍ അത് ഇങ്ങനെ അന്തം കമ്മി ആയി ക്കൊണ്ടാവരുത്. asshole,fuck,shit തുടങ്ങിയവയൊക്കെ അമ്മയെയും മറ്റുള്ളവരെയും ആരെങ്കിലും വിളിച്ചാല്‍ ഉട്റ്റനെ പദാനു പദ അര്‍ഥത്തില്‍ മനസ്സിലാക്കി വീട്ടിലേക്ക് പോകണം.

    നമസ്കാരം

  • വിന്‍സ്
    Thursday, September 17, 2009 6:17:00 PM  

    താനൊരു പൊട്ട കുണാപ്പന്‍ ആണല്ലോടൈ!!!

    ഹോളീ കൌ എന്നു പറയുന്നത് ആശ്ചര്യം പക്രടിപ്പിക്കാന്‍ ആണു. പക്ഷെ തരൂര്‍ പറഞ്ഞത് ഞാന്‍ ഹോളി കൌസിന്റെ കൂടെ യാത്ര ചെയ്യും എന്നാണു. ഇതിപ്പം എങ്ങനെ പറഞ്ഞാലും പുള്ളി മറ്റു കോണ്‍ഗ്രസ് നേതാക്കളെ കൊച്ചാക്കിയതാണു, അതോടൊപ്പം എക്കോണോമിയില്‍ യാത്ര ചെയ്യുന്ന എന്നേയും ഒരു പക്ഷേ തന്നേയും പോലുള്ളവരെയും കൊച്ചാക്കിയതാണു.

    സ്വന്തം കൈയ്യിലെ കാശു കൊടുത്താ ഇവനൊക്കെ യാത്ര ചെയ്യുന്നതെങ്കില്‍ ഇവനൊക്കെ പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്താലും ഒരു ചുക്കും ഇല്ല. സര്‍ക്കാരിന്റെ കാശുപയോഗിക്കുമ്പോള്‍ മാന്യത കാണിക്കണം. തരൂരിനെ പോലൊരുത്തനു മത്സരിക്കാന്‍ സീറ്റ് കൊടുത്തതു തന്നെ മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപമാനിച്ചതിനു തുല്യം ആണു. മദാമ്മയും കൂട്ടരും വിശുദ്ധ പശുക്കള്‍ ആണു എന്നു തരൂരെങ്കിലും പറഞ്ഞല്ലോ..വലിയ കാര്യം!!!

  • Dr. Prasanth Krishna
    Friday, September 18, 2009 1:33:00 PM  

    1. i now realize i shldnt assume people will appreciate humour. &u shouldn't give those who wld wilfully distort yr words an opportnty to do so less than 5 seconds ago from web
    2. i'm told it sounds worse in Malayalam, esp out of context. To those hurt by the belief that my repeating the phrase showed contempt: sorry less than 5 seconds ago from web
    3. it's a silly expression but means no disrespect to economy travellers, only to airlines for herding us in like cattle. Many have misunderstd less than 5 seconds ago from web
    4. learned belatedly of fuss over my tweet replying to journo's query whether i wld travel to Kerala in "cattle class". His phrase which i rptd less than 5 seconds ago from web
    5. Mine was 1st Indn ministerial visit in 38 yrs. Africa is a real priority for us and presence is the best way to prove it. Brought bsns delgn less than 5 seconds ago from web
    6. India offers help in capacity-bldg, training, trade, investment & IT. Donated 25 buses and 2 "hole-in-the-wall" computer educn centres. less than 5 seconds ago from web
    7. terrific mtgs today with President Sirleaf and most of her Cabinet. India extends hand of friendship & solidarity as Liberia rebuilds less than 5 seconds ago from web
    8. Warm welcome from Foreign Minister and 25 minute mtg at airport immediately upon landing. Dinner w Indian community ldrs (1500 desis here!) less than 5 seconds ago from web
    9. Greetings from Monrovia! it took all 24 hours on Wed 16th to get here from Delhi, hence no tweets. Blackberry doesn't work in Liberia either less than 5 seconds ago from web

    ട്വിറ്ററില്‍ ദാ ഇവിടെ കാണാവുന്നതാണ്

  • kaalidaasan
    Friday, September 18, 2009 3:23:00 PM  

    അദ്ദേഹം ആ സംഭവത്തിനു മാപ്പു ചോദിച്ചു കഴിഞ്ഞു. അവിടെയും പുകമറ സൃഷ്ടിച്ചാണത് ചെയ്തതും. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.

    "It's a silly expression but meant no disrespect to economy travellers, only to airlines for herding us in like cattle. Many have misunderstood,"

    "I am told it sounds worse in Malayalam, especially out of context. To those hurt by the belief that my repeating the phrase showed contempt: sorry,"

    The Minister said it was the journalist's phrase that he had repeated.

    അവിടെയും അഹങ്കാരത്തിനൊട്ടും കുറവില്ല. I am told it sounds worse in Malayalam എന്ന്. മലയാളത്തില്‍ മൊഴിമാറ്റിയാല്‍ അതെങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള ഭഷാപരിജ്ഞാനം അദ്ദേഹത്തിനില്ലാതെ പോയി. ഇംഗ്ളീഷ് പരിജ്ഞാനം മതിയല്ലോ, മലയാള പരിജ്ഞാനം ഇല്ലെങ്കിലെന്ത്!

    കുറ്റം, ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനാണ്. അദ്ദേഹം ആ വക്കുപയോഗിച്ചു, അത് കൊണ്ട് മറുപടിയിലും അതുപയോഗിച്ചു അത്രെ.


    "Tell us minister, next time you travel to Kerala, will it be fucking economy class?"എന്നു ചോദിച്ചിരുന്നെങ്കില്‍ , ഉത്തരം "Absolutely, in fucking economy class out of solidarity with all our holy dicks."എന്നായിരുന്നേനെ എന്ന്. കാരണം Fucking എന്ന വാക്കുപയോഗിക്കാതെ സാധാരണ അമേരിക്കക്കാര്‍ സംസാരിക്കാറില്ല.

    അപ്പോഴും രാജഭക്തര്‍ പറയും, അമേരിക്കന്‍ ഇംഗ്ലീഷില്‍ സര്‍‌വ്വ സാധാരണമായി ഉപയോഗിക്കുന്ന ഒരു സ്ലാംങ് മാത്രമാണ് Fucking എന്ന പ്രയോഗം. ഇത്തരം ടിപ്പിക്കല്‍ സ്ലാങ്‌-കളുടെ അര്‍ത്ഥം മനസ്സിലാകണമങ്കില്‍ വിദ്യാഭ്യാസം മാത്രം പോരാ നല്ല ഭാഷാ പരിജ്ഞാനവും കൂടിയുണ്ടാകണം.

  • Dr. Prasanth Krishna
    Friday, September 18, 2009 3:25:00 PM  

    വിന്‍സ് വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. നമ്മളുടെ സംസ്കാരമാണ് നമ്മളുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഒരാള്‍ Civilized ആണോ എന്ന് മനസ്സിലാക്കുന്നത് വലിയ വലിയ കാര്യങ്ങളിലൂടയല്ല മറിച്ച് അവരുടെ വാക്കുകളിലൂടയും Rule of the Road അനുസരിക്കുന്നുവോ എന്നതുപോലയുള്ള ചെറിയ ചെറിയ കാര്യങ്ങളിലൂടയാണ്. Cattle Class എന്ന ഒരു slang-ന്റെ ഉപയോഗത്തെ കുറിച്ചുള്ള ഇവിടെ ഒരു കമന്റിട്ടപ്പോഴങ്കിലും അതു ശ്രദ്ധിക്കാമായിരുന്നു. സ്വയം ബഹുമാനിക്കുന്നവര്‍ക്കു മാത്രമേ മറ്റുള്ളവരെ ബഹുമാനിക്കാന്‍ കഴിയൂ. അങ്ങനെയുള്ളവരേമാത്രമേ മറ്റുള്ളവരും ബഹുമാനിക്കൂ.