Search this blog


Home About Me Contact
2009-08-16

ഇന്ത്യന്‍ സിനിമകളിലെ സ്വവര്‍ഗ രതി  

പ്രേക്ഷകരെ കണ്ണീരണിയിപ്പിച്ചിട്ടുള്ള നിരവധി ചിത്രങ്ങളുടെ സംവിധായകനായ കര‍ണ്‍ ജോഹര്‍ നിര്‍മ്മിച്ച്, തരുണ്‍ മന്‍സുഖാനി എന്ന നവാഗത സംവിധായകന്‍ സംവിധാനം ചെയ്‌ത്, ബീച്ച് പാര്‍ട്ടി ക്യാപ്പിറ്റലായ മിയാമിയില്‍ ചിത്രീകരിച്ച ദോസ്താന, അമേരിക്കയില്‍ ജോലിയില്ലാതെ തിരിയുന്ന രണ്ടു ചെറുപ്പക്കാര്‍ സ്വവര്‍ഗ രതിക്കാരകുന്ന കഥ പറയുന്ന സിനിമയാണ്. ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും സെക്സി ഗ്ലാമറായ (Top 10 sexy men in the world) ജോണ്‍ എബ്രഹാമും കാമ്പസുകളുടെ ഹരമായ അഭിഷേക് ബച്ചനുമാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നാളുകളായ് ഇഷ്ടപ്പെട്ട ഒരു താമസസ്ഥലം അന്വഷിച്ചു നടക്കുന്ന സമീര്‍, കുനല്‍ എന്നീ ചെറുപ്പക്കാര്‍ താല്‍ക്കാലികമായ നിലനില്‍പ്പിന് വേണ്ടി സ്വവര്‍ഗാനുരാഗികളായി അഭിനയിക്കുന്നതാണ് ഇതിന്റെ പ്രമേയം. വിഷയം സ്വവര്‍ഗ പ്രണയമായതുകൊണ്ട് എത്രകണ്ട് പ്രേക്ഷകര്‍ ഇതിനെ സ്വീകരിക്കും എന്ന ഇത്കണ്ഠ ഉണ്ടായിരുന്നുവങ്കിലും പ്രേക്ഷരുടെ പള്‍സറിയാവുന്ന കരണ്‍ ജോഹര്‍ എന്ന പ്രതിഭയുടെ കണക്കു കൂട്ടലുകള്‍ പിഴച്ചില്ല. ബോക്സോഫീസില്‍ നൂറുകോടി വാരികൂട്ടി അല്‍ഭുതം സ്യഷ്ടിക്കകൂടി ചെയ്തു ചിത്രംമാണ് ദോസ്താന.

ഇതുകൂടാതെ ഹണിമൂണ്‍ ട്രാവല്‍സ്, ലൈഫ് ഇന്‍ മെട്രോ, ദി പിങ്ക് മിറര്‍, പേജ് ത്രീ തുടങ്ങീ മറ്റനവധി ബോളിവിഡ് സിനിമകള്‍ക്കും സ്വവര്‍ഗ രതി വിഷയമായിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ സ്വവര്‍ഗ പ്രണയം പശ്ചാത്തലമായ് അത്രയധികം സിനിമ ഇനിയും ഇറങ്ങിയിട്ടില്ല. മലയാളത്തില്‍ ആദ്യമായി സ്വവര്‍ഗ പ്രണയം കൈകാര്യം ചെയ്തത് വി.ടി.നന്ദകുമാറിന്റെ നോവലിനെ ആസ്പദമാക്കി, മോഹന്‍ സം‌വിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ എന്ന ചിത്രമാണ്. എന്നാല്‍ ഒരു മണിക്കൂര്‍ നാല്‍പ്പത്തി ഏഴു മിനിറ്റു നീണ്ടു നില്‍ക്കുന്ന ലിജി പുല്ലാപ്പിള്ളിയുടെ സഞ്ചാരം എന്ന സിനിമയാണ് മലയാളത്തില്‍ ഇന്നോളം ഇറങ്ങിയ ഏക സ്വവര്‍ഗ പ്രണയ സിനിമ എന്ന് പറയാം. കേരളീയ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ സഹപാഠികളായ രണ്ടുപെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയത്തിന്റെയും പ്രണയ ഭംഗത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദീപാമേത്തയുടെ ഫയര്‍ എന്ന ചിത്രം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ലിജി ചിത്രം നിര്‍മ്മിച്ചത്. കിരണ്‍, ‍ലൈല എന്നീ കേന്ദ്രകഥാപാത്രങ്ങളെ പുതുമുഖങ്ങളായ സുഹാസിനി നായരും, ശ്രുതി മേനോനും തന്മയത്വത്തോടുകൂടി അവതരിപ്പിച്ചിട്ടുണ്ട്. കെ പി സി ലളിത, വല്‍സലാ മേനോന്‍ തുടങ്ങിയ പ്രമുഖ നടികളും ഇതിലെ കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാല്‍ മലയാളത്തിലെ എക്കാലത്തെയും അപൂര്‍‌വ്വ പ്രതിഭയായിരുന്ന പത്മരാജന്റെ 1986-ല്‍ പുറത്തിറങ്ങിയ ദേശാടന കിളികള്‍ കരയാറില്ല എന്ന ചിത്രമാണ് ഇതിനൊരപവാദമായ് പരക്കെ പറയപ്പെടുന്നത്. രണ്ടുപെണ്‍കുട്ടികളുടെ സൗഹ്യദത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ പെണ്‍കുട്ടികളുടെ സ്നേഹ ബന്ധത്തെ സ്വവര്‍ഗരതിയുമായ് പ്രേക്ഷകര്‍ ബന്ധപ്പെടുത്തിയങ്കിലും, വഴിതെറ്റിപോകുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയായിരുന്നു പത്മരാജന്‍ പറഞ്ഞത് എന്നതാണ് സത്യം.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



3 comments: to “ ഇന്ത്യന്‍ സിനിമകളിലെ സ്വവര്‍ഗ രതി

  • Dr. Prasanth Krishna
    Monday, August 17, 2009 8:05:00 AM  

    രണ്ടുപെണ്‍കുട്ടികളുടെ സൗഹ്യദത്തിന്റെ കഥ പറയുന്ന ദേശാടനകിളികള്‍ കരയാറില്ല എന്ന ചിത്രത്തിലെ പെണ്‍കുട്ടികളുടെ സ്നേഹ ബന്ധത്തെ സ്വവര്‍ഗരതിയുമായ് പ്രേക്ഷകര്‍ ബന്ധപ്പെടുത്തിയങ്കിലും, വഴിതെറ്റിപോകുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയായിരുന്നു പത്മരാജന്‍ പറഞ്ഞത് എന്നതാണ് സത്യം.

  • അരുണ്‍ കരിമുട്ടം
    Monday, August 17, 2009 12:07:00 PM  

    ദേശാടന കിളി കരയാറില്ല കണ്ടിട്ടുണ്ട്, നല്ലതാ.ബാക്കി അറിയില്ല:)

  • Jayasree Lakshmy Kumar
    Wednesday, August 19, 2009 7:21:00 PM  

    രണ്ടു പെൺകുട്ടികൾക്കിടയിലുള്ള ഗാഢമായൊരു ആത്മബന്ധമാണ് ദേശാടനക്കിളികളിൽ പത്മരാജൻ പറഞ്ഞു വന്നത് എന്നാണ് എനിക്കും തോന്നിയത്. ചിലയിടത്തെങ്കിലും അതൊരു സ്വവർഗരാഗമായി പറഞ്ഞു കേട്ടപ്പോൾ അത്ഭുതപ്പെട്ടു, ഇതാണോ സ്വവർഗരാഗം എന്ന്