Search this blog


Home About Me Contact
2009-07-30

ജപ്പാനിലേക്ക് ഒരു യാത്ര  

ജപ്പാനിലെ യക്കോഹാമ നഗരത്തില്‍ നടക്കാന്‍ പോകുന്ന നാലാമത് ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് PBFC 2009 (International Conference on Polymer Batteries and Fuel Cells)-ല്‍ എന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാന്‍ ഇന്ന് പോകുന്നതിനാല്‍ ആഗസ്റ്റ് പത്താംതീയതി വരെ ഈ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ വരുന്നതല്ലായിരിക്കും. ലോകത്തില്‍ അങ്ങിങ്ങായ് ചിതറികിടക്കുന്ന എട്ട് രാജ്യങ്ങളില്‍ ഇതിനോടകം സഞ്ചരിക്കാനും, ലോകത്തിന്റെ പലകോണുകളില്‍ നിന്നും എത്തുന്ന ശാസ്ത്രകാരന്മാരെ ഉള്‍ക്കൊള്ളുന്ന സദസ്സിനുമുപില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടങ്കിലും ഇന്നോളം ജപ്പാന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂവായിരത്തിലേറെ ദ്വീപുകള്‍ചേരുന്ന ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നായ ജപ്പാന്‍ സന്ദര്‍ശിക്കുക എന്ന എന്റെ ആഗ്രഹം ഇതോടുകൂടി സഫലമാകുകയാണ്. എഴുപത്തി അയ്യായിരത്തിലധികം വിദേശീയരെ ഉള്‍ക്കൊള്ളുന്ന, ജപ്പാനിലെ പ്രധാനപ്പെട്ട തുറമുഖ പട്ടണമായ യക്കോഹാമ നഗരത്തിലെ ഏറ്റവും മുന്തിയ കോണ്‍ഫറന്‍സ് സെന്ററായ യക്കോഹാമ സിമ്പോസിയയില്‍, ആഗസ്റ്റ് രണ്ടാം തീയതി മുതല്‍ ആറാം തീയതി വരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തി പങ്കുവയ്ക്കുന്ന ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ നഗരവും കോണ്‍ഫറന്‍സിന് ശേഷം സന്ദര്‍ശിച്ച് മടങ്ങി വരാനാണ് തീരുമാനിച്ചിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്തുവങ്കിലും രണ്ട് യാത്രാവിവരണങ്ങള്‍ മാത്രമേ ഇതിനോടകം എഴുതുവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതിനാല്‍, ജപ്പാന്‍ യാത്രാനുഭവങ്ങള്‍ തിരികെയെത്തിയ ശേഷം സമയം അനുവദിക്കുന്നുവങ്കില്‍ പങ്കുവയ്‌ക്കണന്ന ആഗ്രഹവുമായാണ് എന്റെ ഈ യാത്ര. ഈ ചെറിയ ഇടവേളക്കു ശേഷം വീണ്ടും കാണാമന്ന പ്രതീക്ഷയോടെ....

സസ്നേഹം നിങ്ങളുടെ സ്വന്തം ഞാന്‍

ചിത്രം: ഇവിടെനിന്ന്

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ ജപ്പാനിലേക്ക് ഒരു യാത്ര

  • Dr. Prasanth Krishna
    Thursday, July 30, 2009 12:43:00 PM  

    ജപ്പാന്‍ യാത്രാനുഭവങ്ങള്‍ തിരികെയെത്തിയ ശേഷം സമയം അനുവദിക്കുന്നുവങ്കില്‍ പങ്കുവയ്‌ക്കണന്ന ആഗ്രഹവുമായാണ് എന്റെ ഈ യാത്ര.

  • Unknown
    Sunday, August 02, 2009 11:51:00 PM  

    നല്ല വിവരണം കുറച്ചു കൂടുതൽ ചിത്രങ്ങൾ ഉൾപെടുത്താമായിരുന്നു