Search this blog


Home About Me Contact
2009-07-20

സ്വവര്‍ഗരതി: വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു  

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 377 വകുപ്പിന്റെ നിലപാട്‌ അറിയിക്കാന്‍ സര്‍ക്കാരിന്‌ എട്ടാഴ്‌ചയുടെ സമയം കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ പരസ്‌പരസമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത്‌ കുറ്റകരമല്ലെന്ന്‌ ജൂലായ്‌ രണ്ടിനാണ്‌ ഡല്‍ഹി ഹൈക്കോടതി വിധിച്ചത്‌. ചീഫ്‌ ജസ്റ്റിസ്‌ എ.പി. ഷാ, ജസ്റ്റിസ്‌ മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ വിധി പ്രഖ്യാപിച്ചത്‌.

ഈ വിധിക്കെതിരെ സുരേഷ്‌കുമാര്‍ കൗശല്‍ എന്ന ജ്യോത്സ്യനാണ്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ഹൈക്കോടതി വിധി വന്നശേഷം ഏഴ്‌ സ്വവര്‍ഗവിവാഹങ്ങള്‍ നടന്നതായും ഇത്‌ വിവാഹമെന്ന സങ്കല്‌പത്തെത്തന്നെ ചോദ്യംചെയ്യുന്നതാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പ്‌ ഭേദഗതി ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമ്പോഴാണ്‌ സുപ്രീംകോടതിതന്നെ കേന്ദ്രത്തെ കക്ഷിയാക്കിയത്‌.ഹൈക്കോടതി വിധിയെ ഒരു വിഭാഗം സ്വാഗതം ചെയ്‌തപ്പോള്‍ മതസംഘടനകള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 377 വകുപ്പ്‌ ഭേദഗതി ചെയ്യുന്ന കാര്യത്തില്‍ ആഭ്യന്തരനിയമമന്ത്രാലയങ്ങള്‍ അനുകൂല നിലപാടെടുത്തെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല. എട്ടുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്‌ സ്വവര്‍ഗരതിക്കാര്‍ക്ക്‌ അനുകൂലമായി കോടതിവിധിയുണ്ടായത്‌.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ സ്വവര്‍ഗരതി: വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

  • Dr. Prasanth Krishna
    Monday, July 20, 2009 3:04:00 PM  

    സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.