Search this blog


Home About Me Contact
2009-07-06

മലയാളിയെ ചൂടുള്ള പട്ടിയെ തീറ്റിക്കുന്ന ദേശാഭിമാനി  

ഇന്ന്‌ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒന്നാണ്. പത്തു മിനിട്ടുകൊണ്ട്‌ അറുപത്തിയെട്ട് പട്ടികളെ തിന്നു ലോകറിക്കാര്‍ഡിട്ട ജോയ് ചെസ്‌നട്ട് എന്ന മിടുക്കനെപ്പറ്റിയാണ്‌ വാര്‍ത്ത. ഹോട്ട്‌ ഡോഗ്‌ എന്ന വാക്ക്‌ വിവര്‍ത്തനം ചെയ്‌തപ്പോള്‍ സംഭവിച്ച ഗുരുതരമായ പിശക്‌. പണ്ടു റഷ്യനും ഇപ്പോൾ ചൈനീസും മാത്രം നന്നായി തർജ്ജമ ചെയ്യാനറിയുന്ന ദേശാഭിമാനിയ്ക്ക് അമേരിക്കൻ ഇംഗ്ലീഷ് പണ്ടേ തീരെ വശമില്ല. പദാനുപദ തർജ്ജമ ചെയ്താണു തഴക്കം. ഹോട്ട് ഡോഗ് എന്നു പറഞ്ഞാൽ അർത്ഥം ചൂടുള്ള പട്ടി എന്നു ദേശാഭിമാനി പറഞ്ഞാല്‍ ദേശാഭിമാനമുള്ള നമ്മള്‍ വിശ്വസിക്കണം. മാത്രമല്ല ദേശാഭിമാനി അമേരിക്കയെപ്പറ്റി പറഞ്ഞിട്ടുള്ള ഒരു വാർത്ത പോലും ഇന്നുവരെ കടുകിടെ തെറ്റിയിട്ടില്ല. അപ്പോൾ ഈ വാര്‍ത്തയും തെറ്റാന്‍ വഴിയില്ല.

അറുപത്തിയെട്ടു പട്ടികളെ പത്തുമിനിട്ടുകൊണ്ട് തിന്നു എന്നു പറഞ്ഞുവങ്കിലും തിന്ന പട്ടികള്‍ ജീവനുള്ളവയെയാണോ ചത്തവയെയാണോ എന്നു ദേശാഭിമാനി പറഞ്ഞിട്ടില്ല. പട്ടിയെ മുഴുവനെ തിന്നുവോ അതോ തോലുരിച്ച് ശേഷം കുടലും പണ്ടവും എല്ലാംകൂടി തിന്നോ അതോ പാചകം ചെയ്ത പട്ടിമാംസമാണോ തിന്നത് ഇതൊന്നും ദേശാഭിമാനിക്ക് ഗ്രഹ്യമില്ല. അതുകൊണ്ട് വിശദമായ വര്‍ത്ത ഒന്നു നോക്കികളയാം എന്നു കരുതി CNN നോക്കി. അപ്പോഴാണ് വാര്‍ത്തയുടെ യഥാര്‍ത്ഥകിടപ്പ് മനസ്സിലായത്. യഥാര്‍ത്ഥ വാര്‍ത്ത ഇവിടെ വായിക്കാം.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



3 comments: to “ മലയാളിയെ ചൂടുള്ള പട്ടിയെ തീറ്റിക്കുന്ന ദേശാഭിമാനി

  • The Kid
    Tuesday, July 07, 2009 4:15:00 PM  

    ഇതൊക്കെ ആ സി. ഐ. ഏ. യുടെ പണിയല്ലേ..പാര്‍ട്ടിയിലെ വിവരമുള്ളോരൊക്കെ ചത്തു തീര്‍ന്നപ്പോള്‍ കുറെ മരത്തലയന്മാര്‍ മാത്രം ബാക്കിയായി. അവരെ വെച്ച് അമേരിക്ക കളിക്ക്യാ..

  • അനില്‍@ബ്ലോഗ് // anil
    Tuesday, July 07, 2009 7:46:00 PM  

    പ്രശാന്തെ,
    ഇതെവിടുത്തെ പത്രമാണ്?
    എന്റെ വീട്ടില്‍ ഇന്നു കിട്ടിയ പ്രത്രമാണിത്, അതില്‍ ഹൊട്ട് ഡോഗ് എന്ന് തന്നെയാണ് വാര്‍ത്ത, അകം താളിലാണ് താനും.
    ഓറിജിനല്‍ ഒന്ന് മൊത്തമായി സ്കാന്‍ ചെയ്തിടാമോ?
    ഇതു നോക്കൂ

  • അരുണ്‍ കരിമുട്ടം
    Wednesday, July 08, 2009 12:10:00 PM  

    അനിലേ, പ്രശാന്ത് പറഞ്ഞ ശരിയാ.അനില്‍ ചൂണ്ടി കാട്ടിയ സ്ക്കാന്‍ ഇമേജിലെ ലാസ്റ്റ് വരി കണ്ടോ?

    "തിങ്കളാഴ്ച ഒന്നാം പേജില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച് വാര്‍ത്തയില്‍ ഗുരുതരമായ പിശക് പറ്റിയിരിക്കുന്നതില്‍ ഖേദിക്കുന്നു"