Search this blog


Home About Me Contact
2009-06-14

എന്റെ ഗുരുനാഥന്‍  

രണ്ടിലോ മൂന്നിലോ വച്ച്‌, എന്റെ അമ്മയും, ഏട്ടനും, ഞാനും ഒക്കെ പഠിച്ച ഒരു പദ്യം. സ്കൂളില്‍ പഠിക്കുന്നകാലത്ത് അമ്മയായിരുന്നു എന്നെ പാഠങ്ങള്‍ ചൊല്ലി പഠിപ്പിച്ചിരുന്നത്. ഈണത്തില്‍ അന്ന് അമ്മ പാടിപഠിപ്പിച്ച മാമ്പഴം, ക്യഷ്ണ ഗാഥ, ചണ്ഡാല ഭിക്ഷുകി തുടങ്ങിയ പദ്യങ്ങളെല്ലാം ഇന്നലെപോലെ ഓര്‍മ്മയിലുണ്ട്. വഷങ്ങള്‍ പലതു കഴിഞ്ഞങ്കിലും അമ്മക്ക് ഇന്നും ആ വരികളൊക്കെ ഓര്‍മ്മയില്‍ ഭദ്രം. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ സന്ദര്‍ഭവശാല്‍ അമ്മ എന്റെ ഗുരുനാഥന്‍ എന്ന പദ്യം ഒരിക്കല്‍കൂടി ചൊല്ലികേള്‍ക്കാനിടയായി. ഏട്ടനെ അമ്മ ചൊല്ലിപഠിപ്പിക്കുന്നതുകേട്ട്, ഞാന്‍ സ്‌കൂളില്‍ പോയി തുടങ്ങുന്നതിനും മുന്‍പേ ഹ്യദിസ്ഥമാക്കിയ ഈ കവിത ഒരു ഗ്രഹാതുരതയുടെ ഓര്‍മ്മക്കായി പോസ്റ്റുചെയ്യുന്നു. നിസ്വാര്‍ത്ഥരായ നാട്ടിലെ അധ്യാപക ദമ്പതികള്‍ തന്റെ മക്കളെപോലെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു പഠിപ്പിക്കുന്ന കുറേ കുട്ടികള്‍ മനോഹരമായ ഈ കവിത ചൊല്ലുന്നതിന്റെ വീഡിയോകൂടി ഇവിടെ ചേര്‍ക്കുന്നു.

തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-
മിന്നിതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധുപങ്ങള്‍,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥര്‍
‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ
തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം



What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



3 comments: to “ എന്റെ ഗുരുനാഥന്‍

  • Dr. Prasanth Krishna
    Sunday, June 14, 2009 5:37:00 PM  

    ഏട്ടനെ അമ്മ ചൊല്ലിപഠിപ്പിക്കുന്നതുകേട്ട്, ഞാന്‍ സ്‌കൂളില്‍ പോയി തുടങ്ങുന്നതിനും മുന്‍പേ ഹ്യദിസ്ഥമാക്കിയ ഈ കവിത ഒരു ഗ്രഹാതുരതയുടെ ഓര്‍മ്മക്കായി

  • Minnu
    Wednesday, June 24, 2009 5:39:00 PM  

    തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
    തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
    ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-
    മിന്നിതാ ചിരിക്കുന്നു പാലോളി ചിതറുന്നു...

    had the feeling of going back to my school days...then
    ശരിക്കും സുഖമുള്ള ഒരു നൊമ്പരം
    ഞാനും ഇടക്കിടെ ഓര്‍ക്കാറുണ്ട് ഈ കവിതകള്‍..പിന്നെ ഈ കവിതയും
    മരമായിരുന്നു ഞാന്‍
    പണ്ടൊരു മഹാനദിക്കരയില്‍
    നദിയുടെ പേരു ഞാന്‍ മറന്നു പോയി
    all the best