Search this blog


Home About Me Contact
2009-04-07

ഡോ. ശശി താരൂര്‍ എന്തുകോണ്ട്? -ഒരു വിശദീകരണം  

ഇതുതന്നെയാണ്‌ ഞാന്‍ ശശി തരൂരിനെ എതിര്‍ക്കുന്നതിന്റെ കാരണം. നല്ലൊരു ബ്യൂറോ-ക്രാറ്റായ അയാള്‍ക്ക്‌‌ ജനസേവനം നടത്താന്‍ ഇതിന്റെ ആവശ്യമുണ്ടോ? തരൂരിനേക്കാള്‍ സാധാരണ ക്കാരനെ മനസ്സി ലാക്കാന്‍ രാമചന്ദ്രന്‍നായര്‍ക്കു കഴിയുമെന്നാണ്‌ എന്റെ വിശ്വാസം. -രാജേഷ് പറഞ്ഞു-

ജനസേവനം എന്നാല്‍ എന്താണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. നമ്മുടെ വീട്ടില്‍ ഒരു മരണം നടന്നാല്‍ അവിടെ വന്ന് ഒരു പുഷ്പ ചക്രം വച്ച് മുതലകണ്ണീര്‍ ഒഴുക്കുകയും, ഒരു കല്ല്യാണം വരുമ്പോള്‍ വന്ന് ഉണ്ടിട്ടുപോകുന്നതുമാണോ ജനസേവനം? അതാണോ സാധാരണകാരന്റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം. ഞാന്‍ മനസ്സിലാക്കിയിടത്തോളം നാടിന്റെ വികസനത്തിലൂടെ മാത്രമേ സാധാരണകാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ എന്നാണ്. അധികാരം ഇല്ലാതെ ആര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ബ്യൂറോക്രാറ്റോ, ഹിപ്പോക്രാറ്റോ ആരും ആയികൊള്ളട്ടെ, അര്‍ക്കങ്കിലും സ്വന്തം കീശയില്‍ നിന്നും ഏടുത്ത് നാട് വികസനം നടത്താന്‍ കഴിയുമോ? ജനപ്രതിനിധി അല്ലാത്ത ഒരാള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമന്റില്‍ അവതരിപ്പിക്കാനോ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുവാനോ കഴിയുമന്ന് കരുതുന്നുവോ? രാമചന്ദ്രന്‍ നായര്‍ വര്‍ഷങ്ങള്‍കൊണ്ട് സാധാരണക്കാരനുവേണ്ടി പ്രവര്‍ത്തിച്ചുവന്ന് അവകാശപ്പെടുമ്പോള്‍ അദ്ദേഹം എന്ത് നേട്ടമാണ് ജനങ്ങല്‍ക്കുവേണ്ടി ചെയ്തത്? ഹര്‍ത്താലു നടത്താനും ബസിനു കല്ലെറിയാനും പൊതുമുതല്‍ നശിപ്പിക്കാനും കൂട്ടുനില്‍ക്കുന്നതോ അതോ അണികള്‍ക്ക് "മാര്‍ക്സിസ്റ്റ് പാര്‍ട്ടി സിന്ദാബ" എന്ന് വിളിച്ചുകൊടുക്കുന്നതോ? അതോ കല്ല്യാണവും അടിയന്തിരവും പാവപ്പെട്ടവന്റെ കൂടെ പോയി ഉണ്ണുന്നതോ? അതുകൊണ്ട് ഏതങ്കിലും പാവപ്പെട്ടവന്റെ അടുപ്പ് പുകയുമോ?

തിരുവനന്തപുരം എന്നു പറഞ്ഞാല്‍ എത്രപേര്‍ അറിയും? രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കയും താമസിക്കയും ചെയ്തിട്ടുള്ള എന്റെ അനുഭവം തിരുവനന്തപുരം എന്ന് പറഞ്ഞാല്‍ കൊച്ചിയോളം ആരും അറിയില്ല എന്നു തന്നയാണ്. കൊച്ചി എന്നു പറഞ്ഞാല്‍ അറിയുന്നവര്‍ എന്തുകൊണ്ട് നമ്മുടെ തലസ്ഥാനം അറിയുന്നില്ല? ഡോ. താരൂര്‍ അനന്തപുരിയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ തിരുവനന്തപുരം അന്തര്‍ദേശീയ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നു . അത് തിരുവനന്തപുരത്തിന്റെ നേട്ടമല്ല. ഡോ. താരൂര്‍ എന്ന വ്യക്തിപ്രഭാവം ആണ് അതിന് പിന്നില്‍ എന്നതില്‍ രണ്ടുപക്ഷമുണ്ടാവില്ലന്നു വിശ്വസിക്കുന്നു‍. ഒരു നാട് വികസിക്കുമ്പോള്‍ അതോടൊപ്പം വളരുന്നത് അവിടുത്തെ സാധാരണക്കാരനാണ്. പട്ടിണിപാവങ്ങളാണ്. ഒരാഴ്‌ച സൗജന്യമായ് റേഷന്‍ കൊടുത്തതുകൊണ്ടോ, പത്തുകിലോ അരി ദാരിദ്ര രേഖക്ക് താഴയുള്ളവര്‍ക്ക് വിതരണം ചെയ്തതുകൊണ്ടോ നമ്മുടെ നാട്ടിലെ പട്ടിണി മാറുമോ? ഇല്ല. അതൊക്കെ വെറും താല്‍കാലിക ആശ്വാസങ്ങള്‍ മാത്രമാണ്. എതുകൊണ്ട് പട്ടിണിയും ദാരിദ്രവും നമ്മുടെ മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയില്‍ കുറവായിരിക്കുന്നു? കാരണം വികസനം. എവിടയൊക്കെ വികസനം ഉണ്ടായിട്ടുണ്ടോ അവിടയൊക്കെ ദാരിദ്രവും കുറഞ്ഞിട്ടുണ്ട്. ഇത്രയും കാലത്തെ നമ്മുടെ ചരിത്രമെടുത്താല്‍ ഡോ. താരൂരിനോളം വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ള ഒരു സ്ഥാനാര്‍ത്ഥിയും നമുക്ക് കിട്ടിയിട്ടില്ല എന്ന്തന്നെ പറയാം.

ഒരു രാഷ്ട്രീയകാരനു മാത്രമേ പാവപ്പെട്ടവന്റെ വിശപ്പറിയൂ, അവന്റെ പ്രശ്‌നങ്ങള്‍ അറിയൂ എന്ന് പറയുന്നത് ശുദ്‌ധ ഭോഷത്തമാണ്. എഴുത്തുകാരന് അതു മനസ്സിലാവില്ല എന്നാണോ? തൂലിക പടവാളാണ്. അത്രത്തോളം മൂര്‍ച്ച ഈ പറയുന്ന അരിവാളിനുപോലും ഇല്ല എന്ന് പല ജേണലിസ്റ്റ് കളും സാഹിത്യകാരന്മാരും നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ഡോ. താരൂര്‍ ഏതാണ്ട് ഒരു ഡസനോളം ബുക്കുകള്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞിരിക്കുന്നു. അതിനു പുറമേ ആയിരകണക്കിന് ലേഖനങ്ങളും കുറിപ്പുകളും ചെറുകഥകളും വേറെ. ഇത്രയും ബൃഹത്തായ പുസ്തകലോകത്തിലെ ഏതാനും വരികള്‍ മാത്രം പോസ്റ്റ്മോര്‍ട്ടം ചെയ്ത് അദ്ദേഹത്തെ വ്യക്തിഹത്യ നടത്തുമ്പോള്‍ ആ ബുക്കുകളിലൂടെ ഡോ. താരൂര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍, അദ്ദേഹത്തിന്റെ മനസ്സിലുള്ള ഭാരതം ഇതൊന്നും ആരും കാണാതെ പോകുന്നത് ഖേദകരം തന്നെ. പലപ്പോഴും കോണ്‍ഗ്രസുകാരയും, ഇന്ദിരാഗാന്ധിയേയും സോണിയാ ഗാന്ധിയെപോലും വിമര്‍ശിക്കയും ചെയ്ത താരൂര്‍ എന്ത് തെറ്റാണ് ചെയ്തത്? അതോ ഇന്ത്യയിലെ കോണ്‍ഗ്രസുകാര്‍ എല്ലാം നാടുനന്നാക്കുന്ന കറകളഞ്ഞ ജനസേവകന്മാര്‍ ആണന്നാണോ ഇവര്‍ സ്ഥാപിക്കുന്നത്. അതോ രാഷ്ടീയക്കാര്‍ കാണിക്കുന്ന വ്യത്തികേടുകള്‍ക്കൊക്കെ ഓശാന പാടിയങ്കില്‍ മാത്രമേ നല്ല രാഷ്ട്രീയകാരന്‍ ആകൂ എന്നുണ്ടോ? അദ്ദേഹം പറയുന്നു ജീവിതത്തിലുടനീളം ഉയര്‍ത്തിക്കാട്ടിപ്പോന്ന ആദര്‍ശങ്ങളും , മൂല്യങ്ങളും തല്‍ക്കാലത്തെ രാഷ്ട്രീയ സൗകര്യത്തിനു വേണ്ടി മാറ്റുവാന്‍ പാടില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുത്ഘോഷിച്ച ശ്രീ നാരയണഗുരുവിന്റെ വിശാല മന്‍സ്കതയല്ലേ രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി എന്ന ഡോ. താരൂരിന്റെ വാക്കുകളിലൂടെ അദ്ദേഹം കാട്ടിതരുന്നത്.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ ഡോ. ശശി താരൂര്‍ എന്തുകോണ്ട്? -ഒരു വിശദീകരണം

  • Dr. Prasanth Krishna
    Tuesday, April 07, 2009 2:12:00 PM  

    രാമചന്ദ്രന്‍ നായര്‍ വര്‍ഷങ്ങള്‍കൊണ്ട് സാധാരണക്കാരനുവേണ്ടി പ്രവര്‍ത്തിച്ചുവന്ന് അവകാശപ്പെടുമ്പോള്‍ അദ്ദേഹം എന്ത് നേട്ടമാണ് ജനങ്ങല്‍ക്കുവേണ്ടി ചെയ്തത്? ഹര്‍ത്താലു നടത്താനും ബസിനു കല്ലെറിയാനും പൊതുമുതല്‍ നശിപ്പിക്കാനും കൂട്ടുനില്‍ക്കുന്നതോ അതോ അണികള്‍ക്ക് "മാര്‍ക്സിസ്റ്റ് പാര്‍ട്ടി സിന്ദാബ" എന്ന് വിളിച്ചുകൊടുക്കുന്നതോ?

  • ചാണക്യന്‍
    Wednesday, April 08, 2009 3:57:00 AM  

    ശശി തരൂര്‍ ‘ജയിക്കുമോ‘ പ്രശാന്തെ?:):)