Search this blog


Home About Me Contact
2009-04-06

ബ്ലോഗേഴ്സും ഡോ. ശശി താരൂരും - ഒരു ചര്‍ച്ച  

തിരുവനനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഡോ. ശശി താരൂരിന്റെ സ്ഥാനാര്‍ത്ഥി ത്വത്തെപറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ വന്ന ഒരു അഭിപ്രായവും അതിന്റെ മറുപടിയും.

1. ശശി തരൂരിനെപ്പോലുള്ള രാഷ്ട്രീയക്കാര ല്ലാത്തവര്‍‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു.... എന്തൊരു വിരോധാഭാസം.?! -രാജേഷ് റ്റി.സി-

2. ശശി തരൂരിനൊപ്പം, എറണാകുളത്ത്‌ കെ.വി.തോമസും കോഴിക്കോട്ട്‌ മുഹമ്മദ്‌ റിയാസും തോറ്റുകാണാന്‍ ഞാനാഗ്രഹിക്കുന്നു. -രാജേഷ് ടി.സി-
പ്രിയ രാജേഷേട്ടാ,

വക്രബുദ്ധി എന്ന പേരിൽ അങ്ങെഴുതുന്ന പല പോസ്റ്റുകളോട് എനിക്ക് യോജിപ്പും മതിപ്പുമാണ് ഉണ്ടായിട്ടുള്ളത്. അവസാനമെഴുതിയ പോസ്റ്റ് അടക്കം. എന്നാൽ ഈ ചർച്ചയിൽ അങ്ങ് പറഞ്ഞ ചില അഭിപ്രായപ്രകടനങ്ങളോട് യോജിക്കാൻ എനിക്കാവുന്നില്ല.

രാഷ്ട്രീയക്കാരല്ലാത്തവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതിൽ നിന്ന് എന്താണ് അങ്ങ് ഉദ്ദേശിക്കുന്നത്? കുറഞ്ഞ പക്ഷം ഇത്ര വർഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തനപരിചയം ഉള്ള വ്യക്തിക്കേ സാധാരണഗതിയിൽ ഒരു ജനസമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ എന്നാണോ? എത്ര രാഷ്ട്രീയക്കാർ സാധാരണ ജനത്തിന് വേണ്ടി ചിന്തിക്കുന്നു? അവർക്ക് വേണ്ടി നിലകൊള്ളുന്നു? ഏത് പാർട്ടിയിൽ പ്രവർത്തിക്കുന്ന വ്യക്തി ആണെങ്കിലും അധികാരം വേണമെന്ന് ആഗ്രഹിക്കുന്നത് അഴിമതി നടത്താൻ വേണ്ടി തന്നെ. അധികാരമുള്ളവർക്ക് മാത്രം പറഞ്ഞിട്ടുളതാണ് അഴിമതി. സമൂഹ്യസേവനം നടത്താൻ അധികാരം വേണമെന്നില്ല എന്നിരിക്കെ അധികാരത്തിനായി കടിപിടി കൂട്ടുന്നത് എങ്ങനെയും 10 ചക്രം ഉണ്ടാക്കണം എന്ന ഉദ്ദേശത്തിൽ തന്നെ. അല്ലാതെ നാട്ടുകാരെ ഉദ്ധരിക്കാനാണെന്ന് എനിക്ക് വിശ്വാസമില്ല.

ഡോ. ശശി തരൂർ രാഷ്ട്രീയക്കാരൻ പോയിട്ട് ഒരു കോൺഗ്രസ്സുകാരൻ ആണെന്ന് പോലും ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും ലോക പരിചയം, അറിവ്, അനുഭവങ്ങൾ ഇവയൊക്കെ ആ വ്യക്തിക്ക് അനുകൂലമായ ഘടകങ്ങൾ തന്നെ. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകൾ കണ്ടേക്കാം. സോണിയ ഗാന്ധിക്ക് എതിരായി വരെ ഡോ. ശശി തരൂർ എഴുതിയിട്ടില്ലേ? അത് അദ്ദേഹത്തിന്റെ വ്യക്തിത്വം. ഡോ. ശശി തരൂരിന് മറ്റേ നായരേക്കാൾ ( രാമചന്ദ്രൻ ) അധികയോഗ്യത ഉണ്ടായി എന്നുകരുതി ആ മനുഷ്യനെ ഒറ്റപ്പെടുത്തേണ്ടതില്ല.

പിന്നെ ഡോ. തരൂരിന് ചില നാവ് പിഴകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത്തരം വിവരക്കേട് അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ട് മാത്രം സംഭവിച്ചതാണ്. അത്തരം ആൾക്കാരെയാണ് നമുക്ക് കൂടുതൽ വിശ്വസിക്കാൻ സാധിക്കുക എന്നുമാണ് എന്റെ പക്ഷം.

രാമചന്ദ്രൻ നായർ എം.പി ആയാൽ എന്ത് പരിവർത്തനം വരുത്തുമെന്നാണ് ചേട്ടന്റെ പക്ഷം? 5 വർഷം നമ്മൂടെ പന്ന്യൻ പാർലമെന്റിൽ ശ്രദ്ധനേടിയത് തോളൊപ്പം നീളുന്ന മുടി ജനിപ്പിച്ച കൗതുകം കൊണ്ടാണ്. രാമചന്ദ്രൻ നായർക്ക് അങ്ങനെ നീളമുള്ള ഒരു മൈര് ( മുടി എന്ന അർത്ഥത്തിൽ ) പോലുമില്ല. ശ്രദ്ധനേടാൻ. അതുകൊണ്ട് നമ്മൾ തിരോന്തോരത്ത് കാര്‍ ഡോ. തരൂരിനെ ഒന്ന് പരീക്ഷിക്കുന്നതിൽ യാതൊരു തെറ്റുമില്ല. കളിക്കാൻ ഒരവസരം നൽകു. എന്നിട്ട് വിലയിരുത്തിയാൽ പോരേ?

രാജേഷേട്ടൻ എറണാകുളത്ത് തോമസ് മാഷിന് എതിരായി ചിന്തിക്കുന്നു എന്നതിനോട് യോജിക്കുന്നു. എന്നാൽ അങ്ങേരുടെ പരാജയം അതിലും മൂന്നാം തരക്കാരിയായ സിന്ധു ജോയിയുടെ വിജയത്തിന് കാരണമാവുമല്ലോ എന്ന വിഷമമേ എനിക്കുള്ളു. സിന്ധു ജോയ്-യുടെ നിലവാരവും ക‌മ്യൂണിസ്റ്റ് കൂറും തിരിച്ചറിയാൻ അവരുടെ ഓർക്കൂട്ട് പ്രൊഫൈൽ വിശദമായി പഠിച്ചാൽ മതി.

കോഴിക്കോട് ഫാരിസിന്റെ റിയാസ് തോൽക്കണം. അതിന് കോഴിക്കോടെ വോട്ടർമാർക്ക് ഈശ്വരൻ വെളിവ് നൽകട്ടെ.

അവസാനമായി പറയട്ടെ. ഞാൻ കോൺഗ്രസ്സ് അനുഭാവിയല്ല. ഇതുവരെ കോൺഗ്രസ്സിന് വോട്ടും ചെയ്തിട്ടില്ല. എങ്കിലും ഇത്തവണ എന്റെ വോട്ട് ഡോ. ശശി തരൂരിനാണ്. എനിക്ക് സ്വാധീനിക്കാൻ കഴിയുന്ന ചെറിയ എണ്ണം വ്യക്തികളുടെയും.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



15 comments: to “ ബ്ലോഗേഴ്സും ഡോ. ശശി താരൂരും - ഒരു ചര്‍ച്ച

  • Dr. Prasanth Krishna
    Monday, April 06, 2009 7:43:00 AM  

    തിരുവനനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഡോ. ശശി താരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെപറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ വന്ന ഒരു അഭിപ്രായവും അതിന്റെ മറുപടിയും.

  • അനില്‍@ബ്ലോഗ് // anil
    Monday, April 06, 2009 8:12:00 AM  

    പ്രശാന്തേ,
    കുറച്ചു ദിവസമായി ഇത്തരം തമാശ പോസ്റ്റുകളാണല്ലോ വരുന്നത്. താങ്കള്‍ ഒരു കോണ്‍ഗ്രസ്സ് ഭക്തനോ ശശി തരൂര്‍ എന്ന് വ്യക്തിയുടെ ആരാധകനോ അല്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ്? ഈ രണ്ടു ഗുണഗണങ്ങളുള്ള ഒരാള്‍ക്കെ ഈ സ്ഥാ‍നാര്‍ത്ഥിയെ ഇത്ര അന്ധമായി പിന്തുണക്കാനാവൂ. സാധാരണ ജനങ്ങളുമായി ഇടപഴകുന്നവര്‍ക്ക് മാത്രമേ അവരുടെ പ്രശ്നങ്ങളുമായി പോസ്റ്റിറ്റീവായി ചിന്തിക്കാനാവൂ. ഏതൊരു ബ്യൂറോക്രാറ്റിനും അതു സാദ്ധ്യവുമല്ല, പ്രത്യേകിച്ച് ഈ സ്ഥാനാര്‍ത്ഥിക്ക്. ഇപ്പോഴും ദേശീയഗാന വിവാദത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഈ ദേഹം. കഴിഞ്ഞൊരു ടീവി ഷോയില്‍ ഇടക്ക് ഇറങ്ങിപ്പോകുന്നതും കണ്ടു, ഒരു മാറ്റവും വന്നിട്ടില്ല എന്ന് തെളിയിച്ചു കൊണ്ട്.

    രാഷ്ട്രീയക്കാരെക്കുറിച്ച് ഉപരിപ്ലവമായി നടത്തിയ താങ്കള്‍ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍, ഈ വിഷയത്തെപറ്റി വലിയ ഗ്രാഹ്യമില്ലാത്ത ഏതൊരു അരാഷ്ടീയ വാദിയും പറയുന്ന തൊടു ന്യായങ്ങളാണ്. രാഷ്ട്രീയക്കാരന്‍ മറ്റൊരു രാജ്യത്തുനിന്ന് ഇങ്ങോട്ട് കുടിയേറിയ ആളൊന്നുമല്ലല്ലോ, ഈ നാട്ടിലെ സാധാരണക്കാരന്‍ തന്നെയാണ് പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന് നേതാവാവുന്നത്. ബ്യൂറോക്രാറ്റുകളുടേയും ടെക്നോക്രാറ്റുകളുടേയും കഴിവുകള്‍ ഉപയോഗിക്കാന്‍ നമ്മുടെ രാജ്യത്ത് സംവിധാനങ്ങളുണ്ടല്ലോ.അതു ചെയ്യാം നമുക്ക്.

    കേരളരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തികുന്ന എത്രയോ നേതാക്കളെ തഴഞ്ഞ്, കേരളത്തിന്റെ നിര്‍ദ്ദേശം പാടെ അവഗണിച്ച് , സോണിയാ ഗാന്ധിയുടെ നോമിനിയായി വന്ന ഈ അധികാര മോഹി വിജയിച്ചാല്‍ അത് ഇന്ത്യന്‍ ജാനാധിപത്യത്തിനു തന്നെ ഒരു കളങ്കമായിരിക്കും. അതുണ്ടാവാതെ തിരുവനന്തപുരത്തെ ജനങ്ങള്‍ ശ്രദ്ധിക്കും എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു.

  • Dr. Prasanth Krishna
    Monday, April 06, 2009 9:21:00 AM  

    അനില്‍ ബ്ലോഗ്,

    എന്റെ പോസ്റ്റുകള്‍ തമാശപോസ്റ്റായി താങ്കള്‍ക്ക് തോന്നിയങ്കില്‍ താങ്കളുടെ ഹ്യൂമര്‍ സെന്‍സ് എത്രത്തോളമന്ന് എനിക്ക് ഈഹിക്കാന്‍ കഴിയുന്നു. നോക്ക് അനില്‍ എനിക്ക് കോണ്‍ഗ്രസ് കാരന്‍ ആണോ അല്ലയോ എന്ന് ആരേയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. അത്ര ഭക്തനായിരുന്നങ്കില്‍ എന്നും ക്യത്യമായ് പോളിംങ് ബൂത്തില്‍ പോകുകയും കൈപ്പത്തിനോക്കി കുത്തുകയും ചെയ്യുമായിരുന്നു. എന്നാല്‍ കൈപ്പത്തിയിലും, അരിവാളിലും ഒക്കെ മറിമാറി കുത്തിയ ചരിത്രവും, ചിലപ്പോള്‍ പോളിംങ് ബൂത്തില്‍ പൊകാത്തതോ ആയ ചരിത്രമാണ് എനിക്കുള്ളത്. കോണ്‍ഗ്രസുകാരെല്ലാം ജനസേവകന്മരും കമ്യൂണിസുകാരല്ലാം ജനദ്രോഹികളാണന്നോ ഞാന്‍ പറയുകയില്ല. എല്ലാവരിലും ഉണ്ട് ഇതുരണ്ടും. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആകണമന്ന് ഒരുപാട് ആഗ്രഹിക്കയും, അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചപ്പോള്‍ പരസ്യമായ് അദ്ദേഹത്തിനുവേണ്ടി സംസാരിക്കയും ചെയ്തിട്ടുണ്ട്. ഡോ. ശശിതാരൂരിന്റെ അന്ധനായ ആരാധകന്‍ അല്ല ഞാന്‍ എന്ന് മുന്‍പ് ഒരുപോസ്റ്റില്‍ നിങ്ങള്‍ കണ്ടതല്ലേ? അവിടുത്തെപോസ്റ്റും കമന്റുകളും ഇപ്പോഴും അവിടതന്നയുണ്ട്.

    അനില്‍ എന്താ ഈ ജനം എന്നു പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. പട്ടിണിമാറ്റാന്‍ നാടും വീടും വീട്ടുകാരയും സുഹ്യത്തുക്കളേയും എന്തിന് സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളേയും പോലും ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലേക്ക് ജോലിതേടിപോകുന്നവരും, വിദ്യാസമ്പന്നരും ഒന്നും ജനങ്ങളല്ലേ? അവാര്‍ക്കൊന്നും മനസ്സും ഹ്യദയവും ഒന്നും ഇല്ലേ? അതോ ഇവിടുത്തെ പട്ടിണി പാവങ്ങള്‍ മാത്രമാണോ ജനങ്ങള്‍. ഔദ്യോഗികമായ് അമേരിക്കയിലായിരുന്ന ഡോ. താരൂരിന് കേരളത്തിലെ പട്ടിണിപാവങ്ങളുമായ് ഇടപഴകാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശരിതന്നെ.

    പിന്നെ ഒരു രാഷ്ട്രീയകാരനു മാത്രമേ പാവപ്പെട്ടവന്റെ വിശപ്പറിയൂ, അവന്റെ പ്രശ്‌നങ്ങള്‍ അറിയൂ എന്ന് പറയുന്നത് ശുദ്‌ധ ഭോഷത്തമാണ്. എഴുത്തുകാരന് അതു മനസ്സിലാവില്ല എന്നാണോ? തൂലിക പടവാളാണ്. അത്രത്തോളം മൂര്‍ച്ച വടിവാളിനുപോലും ഇല്ല എന്ന് ഒരു ബ്ലോഗര്‍ കൂടിയായ താങ്കള്‍ അറിയുക. ഡോ. താരൂര്‍ ഏതാണ്ട് ഒരുഡസനോളം ബുക്കുകള്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞിരിക്കുന്നു. ആയിരകണക്കിന് ലേഖനങ്ങളും കുറിപ്പുകളും ചെറുകഥകളും വേറെ. ഇത്രയും ബൃഹത്തായ പുസ്തകലോകത്തിലെ ഏതാനും വരികള്‍ മാത്രം പോസ്റ്റ്മോര്‍ട്ടം ചെയ്ത് അദ്ദേഹത്തെ വ്യക്തിഹത്യ നടത്തുമ്പോള്‍ ആ ബുക്കുകളിലൂടെ ഡോ. താരൂര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍, അദ്ദേഹത്തിന്റെ മനസ്സിലുള്ള ഭാരതം ഇതൊന്നും ആരും കാണാതെ പോകുന്നത് ഖേദകരം തന്നെ.

    പലപ്പോഴും കോണ്‍ഗ്രസുകാരയും, ഇന്ദിരാഗാന്ധിയേപോലും വിമര്‍ശിക്കയും ചെയ്ത താരൂര്‍ എന്ത് തെറ്റാണ് ചെയ്തത്? അതോ ഇന്ത്യയിലെ കോണ്‍ഗ്രസുകാര്‍ എല്ലാം നാടുനന്നാക്കുന്ന കറകളഞ്ഞ ജനസേവകന്മാര്‍ ആണന്നാണോ നിങ്ങള്‍ സ്ഥാപിക്കുന്നത്. അതോ രാഷ്ടീയക്കാര്‍ കാണിക്കുന്ന വ്യത്തികേടുകള്‍ക്കൊക്കെ ഓശാന പാടിയങ്കില്‍ മാത്രമേ നല്ല രാഷ്ട്രീയകാരന്‍ ആകൂ എന്നുണ്ടോ? ഇവിടെ രാഷ്ട്രീയക്കാരനാവണമെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിയണം, പൊതുമുതല്‍ നശിപ്പിക്കണം, വെട്ടും കുത്തും ഗുണ്ടായിസവും അറിയണം, റോഡ് തടയല്‍ സമരം നടത്തണം, ലാവലിനും, കുംഭകോണവും നടത്തുന്ന രാഷ്ട്രീയക്കാരുടെ പിണിയാളുകളായി ഗുണ്ടകളുണ്ടാവണം. നിരഭാഗ്യവശാല്‍ "ഇതൊന്നും പാവം തരൂര്‍ ചെയ്തിട്ടില്ല". ഒരു നല്ല M.P ആകാന്‍ ഇതൊക്കെയാണോ യോഗ്യത?

    രാഷ്ട്രീയക്കാരന്‍ മറ്റൊരു രാജ്യത്തുനിന്ന് ഇങ്ങോട്ട് കുടിയേറിയ ആളൊന്നുമല്ലല്ലോ എന്ന് അനില്‍ ചോദിക്കുന്നു. ഡോ. താരൂര്‍ എന്തേ അമേരിക്കക്കരനോ, യൂറോപ്യനോ ആണോ? അതോ അദ്ദേഹത്തിന് മലയാളം അറിയില്ല എന്നാണോ? താങ്കള്‍ ഏതു നാട്ടിലാണ് ജീവിക്കുന്നത്? ഡോ. കെ. ആര്‍ നാരായണന്‍ എത്ര കാലം ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് രാഷ്ടീയക്കാരന്റെ കുപ്പയം അണിഞ്ഞു? ലോകം കണ്ട എറ്റവും പ്രഗല്‍ഭരായ പ്രസിഡന്റുമാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഇവിടുത്തെ എത്ര പട്ടിണിപാവങ്ങളുടെകൂടെ പ്രവര്‍ത്തിച്ച് രാഷ്ട്രീയ പാരമ്പര്യം ഉണ്ടാക്കിയിരുന്നു? അതോ ഡോ. കെ. ആര്‍ നാരായണനും, ഡോ. എ.പി.ജെ അബ്ദുള്‍ കലാമും ഒന്നും ഇവിടുത്തെ പട്ടിണിപാവങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടില്ല എന്നാണോ?

    താങ്കള്‍ ഇടതുക്ഷത്തിന്റെ വക്താവയതുകൊണ്ട് നിഷ്‌പക്ഷമായ് ചിന്തിക്കനുള്ള കഴിവ് താങ്കള്‍ക്ക് നഷ്ടപ്പെട്ടുട്ടുണ്ടങ്കില്‍ സഹതാപം മാത്രം. ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ശ്രീ. പന്ന്യന്‍ രവീന്ദ്രന്‍ ലോകസഭയില്‍ പോയി എനിക്ക് മന്ത്രി സ്ഥാനം വേണ്ട ഞാന്‍ ഈ പുറകിലത്തെ കസേരയില്‍ ചാരി ഇരുന്ന് ഉറങ്ങിക്കോളാം എന്ന് പറഞ്ഞ് അഞ്ച് കൊല്ലം അവിറ്റയിരുന്നിട്ട് കൈയ്യും വീശി കോട്ടുവായും ഇട്ട് ഇറങ്ങിപോന്നപോലെ പോരുന്നവനാണൊ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന M.P? സോറി അനില്‍, നിങ്ങളുടെ ചിന്താധാര ഇത്രത്തോളം അന്ധവും അധ:പതിച്ചതുമാണന്ന് കരുതിയിരുന്നില്ല.

    ഡോ. തരൂര്‍ മലമറിക്കുമന്നോ, തിരുവനന്തപുരത്തിന്റെയോ, അവിടുത്തെ ജനങ്ങളുടെയൊ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ വെറും നിഷ്‌ക്രിയനായ ഒരു എം.പിയായ് ഇരുന്നിട്ട് ഇറങ്ങിപോരാന്‍ അദ്ദേഹത്തിനാവില്ല. ഡോ. തരൂരിന് പാര്‍ലമന്റില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കാന്‍ അവസരം ഉണ്ടായാല്‍ അതിന്റെ പ്രത്യക്ഷമായ മാറ്റങ്ങള്‍ തലസ്ഥാനനഗരിയില്‍ കാണാന്‍ കഴിയുമന്നതില്‍ ഒരു തര്‍ക്കത്തിന്റെ ആവശ്യമില്ല. തിരുവനന്തപുരത്തിനു മാത്രമല്ല കേരളത്തിനും ഡോ. താരൂര്‍ ഒരു മുതല്‍കൂട്ട് തന്നയായിരിക്കും.

  • Kvartha Test
    Monday, April 06, 2009 10:25:00 AM  

    പ്രിയ പ്രശാന്ത്,
    ചില മാധ്യമങ്ങള്‍ ചെയ്യുന്നതുപോലെ, ചില വാക്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു അര്‍ഥം മാറ്റുന്നത്‌ നെറികേട് എന്നുതന്നെയാണ് പറയേണ്ടത്. ഈയുള്ളവനും തിരുവനനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ അംഗമാണ്. അവിടെ ശ്രീ രാജേഷ് ടി സി പറഞ്ഞത് ഇങ്ങനെയാണ്.

    "തിരുവനന്തപുരത്തിന്റെ കാര്യത്തിലാണ്‌ ശശി തരൂരില്‍ എനിക്കു വിസ്വാസമില്ലാത്തത്‌. അദ്ദേഹം വിദേശകാര്യമന്ത്രിയായാല്‍ ഒരു പക്ഷെ അതില്‍ നന്നായി തിളങ്ങിയേക്കാം. കാരണം അദ്ദേഹം വിദേശകാര്യം പഠിച്ചതാണല്ലോ. പക്ഷെ, അതിനുവേണ്ടി തിരുവനന്തപുരത്തെ ബലിയാടാക്കേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പില്‍ തോറ്റ മന്‍മോഹന്‍സിംഗിന്‌ പ്രധാനമന്ത്രിയാകാമെങ്കില്‍ ശശി തരൂരിനെ വിദേശകാര്യമന്ത്രിയാക്കാനും രാജ്യസഭാ അംഗത്വം ഉപയോഗിച്ചാല്‍ മതിയായിരുന്നു. തിരഞ്ഞെടുപ്പിനു മല്‍സരിക്കേണ്ടിയിരുന്ന വയലാര്‍ രവിയും ആന്റണിയുമൊക്കെ രാജ്യസഭ വഴി പോകുന്നു. ശശി തരൂരിനെപ്പോലുള്ള രാഷ്ട്രീയക്കാരല്ലാത്തവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു.... എന്തൊരു വിരോധാഭാസം.?! "

    ടി സി യുടെ അനുമതി ചോദിക്കാതെയാണ് ഈയുള്ളവന്‍ ആ ഭാഗം പ്രസിദ്ധപ്പെടുത്തുന്നത്. ടി സി, ക്ഷമിക്കൂ.

  • Dr. Prasanth Krishna
    Monday, April 06, 2009 11:14:00 AM  

    ശ്രീ ശ്രേയസ്

    നിങ്ങള്‍ എന്താണ് പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? ശ്രീ. രാജേഷിന്റെ വാക്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിമാറ്റി ആര് എന്ത് നെറികേട് കാട്ടി എന്നാണ് നിങ്ങള്‍ പറഞ്ഞുവരുന്നത്? തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ അംഗമാണങ്കില്‍ തങ്കള്‍ കണ്ടുകാണുമല്ലോ ഇതിന് ശ്രീ. രാജേഷ് നല്‍കിയ മറുപടിയും ഞാന്‍ ശ്രീ. രാജേഷിനു നല്‍കിയ കമന്റും.

  • ടി.സി.രാജേഷ്‌
    Monday, April 06, 2009 11:26:00 AM  

    പ്രശാന്ത്‌ കൃഷ്‌ണയുടെ അന്ധമായ ശശി തരൂര്‍ ആരാധനയാണ്‌ അദ്ദേഹത്തിന്റെ ബ്‌ളോഗില്‍ കാണുന്നത്‌. ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ ട്രിവാന്‍ഡ്രം ബ്‌ളോഗേഴ്‌സ്‌ ഗ്രൂപ്പില്‍വന്ന 150ല്‍ പരം മെയിലുകളില്‍ നിന്ന്‌ ഒരെണ്ണം മാത്രം അടര്‍ത്തിയെടുത്ത്‌ തന്റെ ബ്‌ളോഗില്‍ പ്രശാന്ത്‌ പപ്രസിദ്ധീകരിച്ചതുതന്നെ വായനക്കാരെ വഴിതെറ്റിക്കാനാണ്‌. ആ ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ്‌റിയാത്ത ഒരാള്‍ എന്നെയും ഹരിയേയും ഒരുപോലെ തെറ്റിദ്ധരിക്കും. ഇതു മനസ്സിലാക്കിയിരുന്നെങ്കില്‍ ഹരി ഒരു പക്ഷെ, തന്റെ മെയില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുമായിരുന്നില്ല. മാത്രമല്ല, എന്റെ ഒരു മെയിലിന്‌്‌ ഹരി ഇട്ട മറുപടിക്ക്‌ ഞാന്‍ പ്രതികരണം നല്‍കിയിരുന്നു. അതുകൂടി പ്രസിദ്ധീകരിക്കാനുള്ള മാന്യത ശ്രീമാന്‍ പ്രശാന്ത്‌ കൃഷ്‌ണ കാട്ടേണ്ടതായിരുന്നു. ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഇടപെട്ട ശ്രീ@ശ്രേയസിന്‌ എന്റെ നന്ദി. ഞാന്‍ ഈ കമന്റ്‌ ട്രീവാന്‍ഡ്രം ബ്‌ളോഗേഴ്‌സ്‌ ഗ്രൂപ്പില്‍ പ്രിസിദ്ധീകരിക്കുകയാണ്‌.
    പ്രശാന്ത്‌ കൃഷ്‌ണയോട്‌ ഒരു വാക്കുകൂടി.
    പുസ്‌തകമൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും സര്‍ഗാത്മകസാഹിത്യവുമായി അത്യാവശ്യം ബന്ധമുള്ള ആളാണ്‌ ഞാന്‍. പല സാഹിത്യകാരന്‍മാരുമായി എനിക്ക്‌ അടുത്തു ബന്ധവുമുണ്ട്‌. ശശി തരൂരിനെ ഞാനൊരു സാഹിത്യകാരനായി കൂട്ടുന്നില്ല. പിന്നെ പുസ്‌തകമെഴുത്ത്‌ വലിയൊരു യോഗ്യതയാണെങ്കില്‍ തിരുവനന്തപുരംകാര്‍ ഒ.എന്‍.വി. കുറുപ്പിനെ തോല്‍പിച്ചതെന്തിന്‌? അദ്ദേഹം ഇംഗ്‌ളീഷില്‍ എഴുതാത്തതിനാലാണോ? കഴിഞ്ഞതവണ പുനത്തില്‍ കുഞ്ഞബ്ദുള്ള ഗുരുവായൂരില്‍ തോറ്റതെന്തുകൊണ്ടാണ്‌? എഴുത്തും പ്രവര്‍ത്തിയും നിലപാടുകളും എല്ലാം ഇക്കാര്യത്തില്‍ ഘടകമാണ്‌. ശശി തരൂരിനെ ഒരു സാഹിത്യകാരന്‍ എന്നതിലുപരി ബ്യൂറോക്രാറ്റായി കാണാനാണ്‌ എനിക്കു താല്‍പര്യം.

  • Dr. Prasanth Krishna
    Monday, April 06, 2009 11:53:00 AM  

    ശ്രീ. ടി. സി രാജേഷ്,

    നിങ്ങള്‍ കരുതുന്നതുപോലെ അന്ധമായ ഡോ. ശശി താരൂര്‍ ആരാധനയുള്ള വ്യക്തിയല്ല ഞാന്‍. മുന്‍പ് ഞാന്‍ ഡോ. ശശി താരൂരിനെ പറ്റിയിട്ട പോസ്റ്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്ന ഒന്നാണ് അത്. അതെപറ്റി ഇപ്പോള്‍ കമന്റിട്ട് മറുമൊഴി വഴി ലോകത്തിന്റെ എല്ലാകോണുകളിലും എത്തിച്ചിട്ടുണ്ടന്നും, ബ്ലോഗുകള്‍ എഴുതി പ്രശാന്തിനെ എന്തോ ചെയ്തുകളയുമന്നും പറഞ്ഞ പലരും രംഗത്തുവന്നിട്ടുണ്ട്.

    ഈ കമന്റ് പ്രസിദ്ധീകരിക്കാന്‍ ഇഷ്ടപ്പെടുന്നു വന്നും അതില്‍ എന്തങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടങ്കില്‍ അറിയിക്കണമന്നും തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ തന്നെ ഞാന്‍ അനുവദം ചോദിച്ചിരുന്നു. താങ്കള്‍ അതു കണ്ടുകാണുമന്ന് തന്നെയാണ് എന്റെ വിശ്വാസം. താങ്കള്‍ ഈ വിവരം അവിടെ സൂചിപ്പിച്ചിരുന്നുവങ്കില്‍ താങ്കളുടെ മറുപടിയും പ്രസ്തുത പോസ്റ്റിന്റെ അനുബന്ധമായി ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരുന്നു. ഹരിക്കു നല്‍കിയ മറുപടികൂടി പ്രസിദ്ധീകരിക്കാഞ്ഞതില്‍ താങ്കള്‍ക്ക് അമര്‍ഷമുണ്ടന്ന് അറിയുന്നതിനാല്‍ അതുകൂടി അനുബന്ധപോസ്റ്റായില്‍ ഞാന്‍ പ്രസിദ്ധീകരിക്കുന്നതാണ്. അതിന് ഇത്ര കടുപ്പിക്കേണ്ട കാര്യമൊന്നും ഇല്ലയിരുന്നു. എല്ലാം പ്രസ്തുതഗ്രൂപ്പില്‍ ഞാന്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. താങ്കള്‍ക്ക് സര്‍ഗ്ഗാത്മകതയില്ലന്നോ, (സര്‍ഗാത്മകത എന്നത സ്വയം വിളിച്ച് പറയേണ്ടതോ അവകാശപ്പെടേണ്ടതോ ആയ ഒന്നാണോ?) താങ്കള്‍ കഴിവില്ലാത്ത വ്യക്തിയാണന്നൊ ഒന്നും ഞാന്‍ വിമര്‍ശിച്ചിട്ടോ താങ്കളെ ഇകഴ്‌തിയിട്ടോ ഇല്ല. ആശയപരമായ വൈരുധ്യമാകാം അങ്ങനെ ഒരു തോന്നല്‍ താങ്കള്‍ക്ക് ഇണ്ടാക്കിയിരിക്കുന്നത് എന്നതില്‍ ഖേദിക്കുന്നു.

    ഡോ. താരൂരിനെയും ഓ. എന്‍. വിയേയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എന്താണ് താങ്കളോട് പറയേണ്ടതന്ന് അറിയില്ല. ഡോ. താരൂരിനെ താങ്കള്‍ ബ്യൂറൊക്രാറ്റായോ ഹിപ്പോക്രാറ്റായോ അതിനുമപ്പുറം ദേശദ്രോഹിയായോ തീവ്രവാദിയായോ ഭീകരവാദിയോ എങ്ങനെ വേണമങ്കിലും താങ്കളുടെ ഇഷ്ടം പോലെ കണ്ടോളുക. അത് താങ്കളുടെ വ്യക്തി സ്വാതന്ത്യം.

  • Manoj മനോജ്
    Monday, April 06, 2009 6:06:00 PM  

    "സാമൂഹ്യസേവനം നടത്താൻ അധികാരം വേണമെന്നില്ല എന്നിരിക്കെ അധികാരത്തിനായി കടിപിടി കൂട്ടുന്നത് എങ്ങനെയും 10 ചക്രം ഉണ്ടാക്കണം എന്ന ഉദ്ദേശത്തിൽ തന്നെ. അല്ലാതെ നാട്ടുകാരെ ഉദ്ധരിക്കാനാണെന്ന് എനിക്ക് വിശ്വാസമില്ല."
    അതേ അത് തന്നെയാണ് അന്വേഷിക്കണ്ടത്. പിന്നെയെന്തിന് ഹൈക്കമാന്റിനെ സ്വാധീനിച്ച് ശശി ഇത്രയും പാട് പെട്ട് എം.പി. സ്ഥാനത്തിന് വേണ്ടി കടിപിടി കൂട്ടുന്നത്? തിരുവനന്തപുരംകാരെ അങ്ങ് ഉദ്ധരിക്കാന്‍ ഒരു സുപ്രഭാതത്തില്‍ ബേധോദയം വന്നതാണോ? ഇതിനു പുറകിലുള്ള കളികളാണ് അറിയേണ്ടത്.

    പിന്നെ തിരുത തോമ സിന്ധുവിനേക്കാള്‍ മേശമാകുമെന്ന് പറഞ്ഞ താങ്ങളുടെ ഹ്യൂമര്‍സെന്‍സ് അപാരം. രണ്ട് പേരെയും അടുത്ത് അറിയാവുന്നത് കൊണ്ട് പറഞ്ഞ് പോയതാണ് കേട്ടോ. എന്തായാലും ചെമ്മീനും തിരുതയും നല്‍കി തോമ കരുണാകരനെ ചാക്കിട്ട് കോണ്‍ഗ്രസ്സില്‍ കയറീ എം.പി. ആയത് പോലെയല്ലല്ലോ സിന്ധു.

    പിന്നെ താങ്കള്‍ തിരുവനന്തപുരംകാരനും, ശാസ്ത്രജ്ഞനുമല്ലേ... ആദ്യത്തെ തുറന്ന സംവാദത്തില്‍ ശശി ഒരു കാര്യം അടിവരയിട്ട് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ബയോടെക്നോളജി കൊണ്ട് വരും, റീസര്‍ച്ച് മേഖലയില്‍ തിരുവനന്തപുരത്തെ എക്സലന്‍സ് ആക്കും. തിരുവനന്തപുരത്ത് വര്‍ഷങ്ങളായി പേരെടുത്ത് നില്‍ക്കുന്ന രാജീവ് ഗാന്ധി ബയോടെക്നോളജിയും, റിസര്‍ച്ച് മേഖലയില്‍ തന്നെ തല ഉയര്‍ത്തി നില്‍ക്കുന്ന ആര്‍.ആര്‍.എല്ലും, എച്ച്.എല്ലും. ഒന്നും “വിദ്യാസമ്പനനായ” ശശി കാണാതെ പോയത് തിരുവനന്തപുരത്ത്കാര്‍ക്ക് തന്നെ അപമാനമല്ലേ? ഓ രാജീവിനെ വിമര്‍ശിച്ച് കണ്ണ് പൊട്ടിച്ച കക്ഷിക്ക് ആര്‍.ജി.സി.ബി. പിടിച്ചില്ലായിരിക്കും.

  • Manoj മനോജ്
    Monday, April 06, 2009 6:10:00 PM  

    "ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ശ്രീ. പന്ന്യന്‍ രവീന്ദ്രന്‍ ലോകസഭയില്‍ പോയി എനിക്ക് മന്ത്രി സ്ഥാനം വേണ്ട ഞാന്‍ ഈ പുറകിലത്തെ കസേരയില്‍ ചാരി ഇരുന്ന് ഉറങ്ങിക്കോളാം എന്ന് പറഞ്ഞ് അഞ്ച് കൊല്ലം അവിറ്റയിരുന്നിട്ട് കൈയ്യും വീശി കോട്ടുവായും ഇട്ട് ഇറങ്ങിപോന്നപോലെ പോരുന്നവനാണൊ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന M.P? സോറി അനില്‍, നിങ്ങളുടെ ചിന്താധാര ഇത്രത്തോളം അന്ധവും അധ:പതിച്ചതുമാണന്ന് കരുതിയിരുന്നില്ല."
    കൊറിയയിലായതിനാലാവും പ്രശാന്ത് ഇങ്ങനെയെഴുതിയത്. വല്ലപ്പോഴും മലയാളം പത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്ന് വായിക്കുവാന്‍ ശ്രമിച്ചാല്‍, കേരളത്തിലും ഇന്ത്യയിലും നടക്കുന്ന സംഭവങ്ങള്‍ അറിയുവാന്‍ കഴിയും. കൂടാതെ ആളുകളുടെ മുന്നില്‍ ഇത് പോലെ ചെറുതാകേണ്ടിയും വരില്ല.

  • പാഞ്ഞിരപാടം............
    Monday, April 06, 2009 7:10:00 PM  

    "രാമചന്ദ്രന്‍ നായര്‍ എം.പി ആയാല്‍ എന്ത് പരിവര്‍ത്തനം വരുത്തുമെന്നാണ് ചേട്ടന്റെ പക്ഷം? 5 വര്‍ഷം നമ്മൂടെ പന്ന്യന്‍ പാര്‍ലമെന്റില്‍ ശ്രദ്ധനേടിയത് തോളൊപ്പം നീളുന്ന മുടി ജനിപ്പിച്ച കൗതുകം കൊണ്ടാണ്. രാമചന്ദ്രന്‍ നായര്‍ക്ക് അങ്ങനെ നീളമുള്ള ഒരു മൈര് ( മുടി എന്ന അർത്ഥത്തിൽ ) പോലുമില്ല."


    അങ്ങനെ ഒന്നും പറയല്ലേ സഹോദരാ....

    രാമചന്ദ്രന്‍ നായര്‍ ഇസ്രായേലിലെ ആരേലും കണ്ടിട്ടുണ്ടോ?,പാലസ്തീനു വേണ്ടി മുതലകണ്ണീര് ഒഴിക്കിയിട്ടുണ്ടൊ? അദ്ദെഹം സാമ്രജ്യത്വ ശക്തികള്‍ക്കെതിരെ സംസാരിക്കുമൊ? സീ ഐ എ, സീ എന്‍ എന്‍ എന്നിവയുമായി ബന്ധമുണ്ടൊ?

    ഇല്ലാ എന്നാണു ഉത്തരമെങ്കില്‍ അയാള്‍ ജയിക്കണം, മറ്റവന്‍ ആരായാലും തോല്‍ക്കണം.

  • അനില്‍@ബ്ലോഗ് // anil
    Monday, April 06, 2009 9:05:00 PM  

    സന്തോഷമുണ്ട് പ്രശാന്തെ,
    നല്ല മറുപടികള്‍.

    ശശി തരൂര്‍ ലോകസഭയിലെത്തി ഒന്നും മറിക്കാന്‍ പോകുന്നില്ല എന്ന് താങ്കള്‍ തന്നെ പറയുന്നു. ഏഴുത്തുകാരനായതുകൊണ്ടും ഒരു ഊണ്ടയും ഒരുട്ടാന്‍ പോകുന്നില്ല എന്നും താങ്കള്‍ തന്നെ പറഞ്ഞിരിക്കുന്നു. സ്വന്തം വാചകങ്ങള്‍ തന്നെ പരസ്പര വിരുദ്ധമായി വരികയാണ്. മറ്റുകാര്യങ്ങള്‍ മറ്റു കമന്റുകളില്‍ പരാമര്‍ശിച്ചു കഴിഞ്ഞു.
    ആശംസകള്‍.

  • ഭൂതനാഥന്‍
    Monday, April 06, 2009 10:23:00 PM  

    താങ്കള്‍ നടത്തിയ അഡ്വാന്‍പോളിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ആരൊക്കെ ചേര്‍ന്നാണ് അതു നടത്തിയത്, എന്തായിരുന്നു ചോദ്യങ്ങള്‍, പ്രതികരണ ഫലന്ന്ഗ്ഗല്‍ എന്തെല്ലാമായിരുന്നു, മറ്റു സ്ഥാനാര്‍ഥികള്‍ക്ക് എത്ര വോട്ടുകള്‍ ലഭിച്ചു തുഅടങ്ങിയ കാര്യങ്ങല്‍ കൂടി അറിയിക്കും എന്നു കരുതുന്നു.

  • Dr. Prasanth Krishna
    Tuesday, April 07, 2009 6:47:00 AM  

    ശ്രീ. അനില്‍,

    നിങ്ങളുടെ സ്ഥിരബുദ്ധി മരവിച്ചുപോയോ? അതോ ചിത്തഭ്രമം ബാധിച്ചുവോ? ഡോ. താരൂര്‍ ലോകസഭയിലെത്തി ഒന്നും മറിക്കാന്‍ പോകുന്നില്ല എന്ന് ആരുപറഞ്ഞു? ഏഴുത്തുകാരനായതുകൊണ്ടും ഒരു ഊണ്ടയും ഒരുട്ടാന്‍ പോകുന്നില്ല എന്ന വാചകം ആര് എവിടെ പറഞ്ഞുവന്നാണ്? താങ്കള്‍ക്ക് എന്തേ മലയാള ഭാഷ മനസ്സിലാവില്ലന്നുണ്ടോ? എങ്കില്‍ പറയൂ ആംഗലേയത്തില്‍ പറഞ്ഞാലേ മനസ്സിലാകൂ എങ്കില്‍ അങ്ങനെ പറയാം.

    ഡോ. താരൂരിനോളം നല്ല ഒരു സ്ഥാനാര്‍ത്ഥിയും കേരളത്തില്‍ നിന്നും ഇത്തവണ ജനവിധിതേടുന്നില്ല. അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ നന്നായി അറിവുള്ളതിനാലാണ് തിരുവനന്തപുരം മണ്ഡലത്തിനു വെളിയില്‍ നിന്നുപോലും രാഷ്ട്രീയ ഭേദമെന്യേ വേട്ടന്മാര്‍ അദ്ദേഹത്തിനുവേണ്ടി കാമ്പയിന്‍ നടത്തുന്നത്. സ്ഥിരമായി അരിവാളും, താമരയും, നെല്‍കതിരും ഒക്കെ നോക്കി കുത്തിയിരുന്നവര്‍ ഇത്തവണ ഡോ. താരൂരിന് തന്നെ വോട്ടിചെയ്യാന്‍ തീരുമനിച്ചിരികുന്നതും അതുകൊണ്ടുതന്നയാണ്. അതൊന്നും കോണ്‍ഗ്രസിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളോ കോണ്‍ഗ്രസിനുള്ള വോട്ടുകളോ അല്ല.

  • അനില്‍@ബ്ലോഗ് // anil
    Tuesday, April 07, 2009 8:54:00 AM  

    പ്രശാന്തെ,
    കൂള്‍ ഡൌണ്‍.

    ഡോ. തരൂര്‍ മലമറിക്കുമന്നോ, തിരുവനന്തപുരത്തിന്റെയോ, അവിടുത്തെ ജനങ്ങളുടെയൊ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.

    ഇത് എന്റെ ആദ്യ കമന്റിനു മറുപടി ആയി താങ്കളിട്ട കമന്റിലെ വാചകമല്ലെ ചങ്ങാതീ?

    എഴുത്തുകാരന്‍ വിപ്ലവം സൃഷ്ടിക്കുമെങ്കില്‍ ഓ.എന്‍.വി യെപ്പോലെ മനുഷ്യ മന‍സ്സിനെ തൊടുന്ന എഴുത്തുകാരനെ താങ്കള്‍ തള്ളിപ്പറഞ്ഞതെന്തേ? എന്താണ് അതിന്റെ അര്‍ത്ഥം?

    അപ്പോള്‍ സംഗതി ഇതൊന്നുമല്ല, ഐക്യ രാഷ്ട്ര സഭ എന്നാല്‍ ഏന്തോ യമകണ്ഠന്‍ സാധനമാണെന്നും അതിന്റെ തലപ്പത്തേക്കു മത്സരിക്കാന്‍ ശ്രമിച്ചത് എന്തോ മഹത്തരമായ കാര്യമാണെന്നും ഒരുപാട് ശുദ്ധ ഗതിക്കാര്‍ വിശ്വസിക്കുന്നുണ്ട്.അതേ പോലെ ഒരു ആരാധനയാണ് ഇതും പ്രശാന്ത്.

    ഏത്രയോ നല്ല സംഘാടകരും എഴുത്തുകാരും ഈ കേരള ദേശത്തു തന്നെ ഉണ്ട്,അവരെ ഒന്നും കൊള്ളാഞ്ഞാണ് ഈ ദേഹത്തെ ഇറക്കിയതെന്നൊന്നും പറയല്ലെ.

    ഇനി ഒന്നു കൂടി.
    കോഴിക്കോട് സ്ഥാനാര്‍ത്ഥി റിയാസ് എന്റെ സുഹൃത്താണ്. പ്രീഡിഗ്രീ തലം മുതല്‍ എസ്.എഫ്.ഐ ഇല്‍ പ്രവര്‍ത്തിച്ച് എല്ലാ പ്രക്ഷോഭങ്ങളിലും പങ്കെടുത്ത്, അത്യാവശ്യം പോലീസിന്റെ തല്ലൊക്കെയും കൊണ്ട് വളര്‍ന്നു വന്ന സഖാവാണ്. ഇപ്പോള്‍ ഡി.വൈ.എഫ്. ഐ യുടെ ജില്ലാ ഭാരവാഹി, എല്‍.എല്‍.ബി ബിരുധ ധാരി. ചുരുക്കിപ്പറഞ്ഞാല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായ അദ്ദേഹത്തിനെ കോഴിക്കോട് മത്സരിപ്പിക്കുന്നത് ആരുടെയെങ്കിലും സമ്മര്‍ദ്ദ ഫലമായാണെന്ന് പറയുന്നവന് സ്വബുദ്ധി ഇല്ല എന്നേ പറയാനാവൂ. താങ്കളും ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നു.
    നന്നായി വരട്ടെ.
    ലാല്‍ സലാം.