Search this blog


Home About Me Contact
2009-04-05

ഡോ. ശശി താരൂറിന്റെ വിജയം സുനിശ്ചിതം-അഡ്വാന്‍സ് പോള്‍ ഫലങ്ങള്‍.  

1. ഒരിക്കലും നിങ്ങളോടു നുണ പറയില്ല ; മന:പ്പൂര്‍വ്വം നിങ്ങളെ വഴി തെറ്റിക്കില്ല.
2. കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്യുമെന്ന് എക്കാലവും നിങ്ങള്‍ക്കു വിശ്വസിക്കാം
3. എന്റെ വിശ്വാസങ്ങളും ആദര്‍ശങ്ങളും ഒരിക്കലും വില്പനയ്ക്കു വെയ്ക്കില്ല.
4. നിങ്ങളുടെ ഏവരുടേയും ക്ഷേമത്തിനായി സമര്‍പ്പണ ത്തോടും, ആത്മാര്‍ത്ഥത യോടും ഞാന്‍ പ്രയത്നിക്കും.
-ഡോ. ശശി താരൂര്‍-
തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഡോ. ശശി താരൂറിന്റ വിജയം സുനിശ്ചിതമന്ന് അഡ്വാന്‍സ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. വ്യക്തിപ്രഭാവം കൊണ്ടും, സൗമ്യതയാര്‍ന്ന പെരുമാറ്റം കൊണ്ടും കഴിവുറ്റ സംഘാടകന്‍ എന്ന പേര് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ ഡോ. താരൂര്‍ തിരുവന്തപുരത്തെ സമ്മദിദായകരുടെ മനസ്സില്‍ നേടികഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഇത്രത്തോളം വിമര്‍ശനത്തിനും വ്യക്തിഹത്യക്കും ഇരയാകേണ്ടിവന്ന ഒരു ലോകസഭാ സ്ഥാനാര്‍ത്ഥിയും ഉണ്ടായിട്ടില്ല. ഡോ. താരൂര്‍ രാഷ്‌ട്രീയത്തിലേക്ക് കാലെടുത്തു വെയ്ക്കും മുന്‍പ്‌തന്നെ നമ്മുടെ രാഷ്‌ട്രീയ കോമരങ്ങള്‍ ആ മഹത് വ്യക്തിത്വത്തിന് എതിരേ ഉറഞ്ഞുതുള്ളാന്‍ തുടങ്ങി. ഇല്ലായ്മയില്‍ നിന്നും രാഷ്ടീയത്തിലൂടെ സുഖലോലുപതയിലേക്ക് പോയ രാഷ്‌ടീയകാരെനമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സുഖലോലുപതയുടെ അത്യുന്നതങ്ങളില്‍ നിന്ന് സാധാരണക്കാരായ പട്ടിണിപാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്ന എത്ര ജനസേവകന്മാര്‍ നമുക്കുണ്ട്. അവിടയാണ് ഡോ. താരൂര്‍ ഇതിഹാസം രചിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡോ. താരൂരിനെ അദ്ദേഹത്തിന്റെ സ്വവസതില്‍ പോയി കണ്ട് സംസാരിച്ച എന്റെ ഒരു സഹബ്ലോഗര്‍ പറയുകയുണ്ടായി, "തരൂര്‍ പാന്റിടുമെന്ന അഴീക്കോടിന്റെ വാക്കുകളോട്‌ ഇവിടെ ചിലര്‍ ക്ഷോഭിച്ചുകണ്ടു. പിന്നെന്തിനാ സുഹൃത്തുക്കളെ അയാള്‍ ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച്‌ പ്രചരണത്തിനിറങ്ങിയത്‌. പാന്റ്‌സ്‌ ധരിച്ചിറങ്ങിയാല്‍ പോരായിരുന്നോ? സ്ഥാനാര്‍ഥിയാകും മുമ്പു വരെ ഒരു സാധാരണക്കാരനോടും ഇടപഴകിയിട്ടില്ലാത്ത തരൂര്‍ പ്രചരണത്തിനിറങ്ങിയപ്പോള്‍ കൈക്കുഞ്ഞിനെ എടുത്തുമ്മവയ്‌ക്കുന്നതും ആളുകളെ കെട്ടിപ്പിടിക്കുന്നതും ഒക്കെ കണ്ടു".

ഈ മഹത് ബ്ലോഗറോട് എനിക്ക് സഹതാപം തോന്നുന്നു. ഡോ. താരൂര്‍ സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്നപ്പോള്‍ അദ്ദേഹം അവരില്‍ ഒരാളായി മാറുകമാത്രമാണ് ചെയ്തിരിക്കുന്നത്. കൈക്കുഞ്ഞിനെ എടുത്തുമ്മവയ്‌ക്കുന്നതിലൂടയും, ആളുകളെ കെട്ടിപ്പിടിക്കുന്നതിലൂടയും വഴിയോരത്തെ വ്യത്തിഹീനമായ തട്ടുകടകളില്‍ നിന്നുപോലും ചായ വാങ്ങി കഴിക്കാന്‍ മടിയില്ലാത്തതും മെത്തയില്‍ കിടന്നവന് കുപ്പയിലേക്ക് ഇറങ്ങിവരാന്‍ മടിയില്ല എന്നതിന്റെ ദ്യഷ്ടാന്തമാണ്. തിരഞ്ഞെടുപ്പില്‍ തോറ്റ മന്‍മോഹന്‍സിംഗിന്‌ പ്രധാനമന്ത്രിയാകാമെങ്കില്‍, രാഷ്‌ടീയത്തിന്റെ മുഖ്യധാരയിലുള്ള ആന്റണിയും, വയലാര്‍ രവിയും മറ്റും മല്‍സരിക്കാതെ ലോകസഭയില്‍ എത്തിയങ്കില്‍, ഡോ. ശശി തരൂരിനെ രാജ്യസഭാ അംഗത്വം ഉപയോഗിച്ച് വിദേശകാര്യമന്ത്രിയാകാന്‍ കഴിയുമന്നിരിക്കേ ഡോ. ശശി തരൂര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് അദ്ദേഹത്തിന്റെ തന്റേടത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബഹിര്‍ സ്പുരണമാണ്. മറ്റു സ്ഥാനാര്‍ഥികള്‍ക്ക് M.P സ്ഥാനം ഒരു തൊഴിലാണന്ന് പറയുന്ന ഈ സഹബ്ലോഗര്‍ ഡോ.ശശി തരൂരിന്റെ കാര്യത്തിലല്‍ അങ്ങനെയല്ല എന്ന് സമ്മതിക്കുമ്പോള്‍ കറകളഞ്ഞ ഒരു ജനസേവനത്തിനല്ലേ ഡോ. തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിലൂടെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നത്?.

പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ മുന്‍പ് ഡോ. കെ. ആര്‍ നാരായണന്‍ കുറിച്ച അതേ ചരിത്രമാണ് ഡോ. ശശി താരൂര്‍ തിരുവനന്തപുരത്ത് ആവര്‍ത്തിക്കാന്‍ പോകുന്നത്. അഡ്വാന്‍സ് പോളില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി പി. ആര്‍ രാമചന്ദ്രന്‍ നായരേക്കാള്‍ 43% കൂടുതല്‍ വോട്ടുകള്‍ ഡോ. ശശി തരൂര്‍ നേടിയിരിക്കുന്നു എന്നത് ഈ നിഗമനത്തിന് അടിവരയിടുന്നു. IAS ആഫീസറായ പ്രക്യതി ശ്രീവാസ്തവ പീഡന കേസില്‍ വിചാരണ നേരിട്ട നീലലോഹിത ദാസന്‍ നാടാര്‍ക്ക് എതിരേ ഒരക്ഷരം‌പോലും വിമര്‍ശനം നടത്താത്തവര്‍, ഡോ. തരൂരീനെതിരേ കുപ്രരചരണങ്ങളും, വ്യക്തിഹത്യയും നടത്തുന്നത് അവരുടെ ശകതികേന്ദ്രങ്ങളില്‍ ഡോ. തരൂര്‍ ഏല്‌പിച്ച വിള്ളലുകളുടെ പ്രത്യാഘാതം മാത്രമാണ്. നല്ല ജനസേവകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പന്ന്യന്‍ രവീന്ദ്രന്റെ, M.P എന്ന നിലയിലുള്ള പരാജയവും ഡോ. താരൂരിന്റെ വിജയത്തിന് ഒരു പ്രധാന കാരണമായിരിക്കും. പ്രബുദ്ധരായ തിരുവനന്തപുരത്തെ സമ്മദിദായകര്‍ ഡോ. തരൂറിന്റെ കഴിവുകളില്‍ തങ്ങളുടെ വിശ്വാസം അര്‍പ്പിച്ചുകഴിഞ്ഞിരിക്കുന്നു എന്നതാണ് ഈ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെളിയിക്കുന്നത്. കഴിവും വിദ്യാഭ്യാസവുമുള്ള ഒരു സ്ഥാനാര്‍ത്ഥിയേയും തിരുവനന്തപുരം മണ്ഡലം ഒരിക്കലും തഴഞ്ഞിട്ടില്ല എന്ന ചരിത്രം ഡോ. താരൂരിലൂടെ ആവര്‍ത്തിക്കപ്പെടുന്നു എന്നുപറയുന്നതാവും കൂടുതല്‍ ‍ശരി. (ശ്രീ. രാജഗോപാലിന്റെ പരാജയം വിസ്മരിക്കുന്നില്ല).


What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



11 comments: to “ ഡോ. ശശി താരൂറിന്റെ വിജയം സുനിശ്ചിതം-അഡ്വാന്‍സ് പോള്‍ ഫലങ്ങള്‍.

  • Dr. Prasanth Krishna
    Sunday, April 05, 2009 4:18:00 PM  

    തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഡോ. ശശി താരൂറിന്റ വിജയം സുനിശ്ചിതമന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. വ്യക്തിപ്രഭാവം കൊണ്ടും, സൗമ്യതയാര്‍ന്ന പെരുമാറ്റം കൊണ്ടും കഴിവുറ്റ സംഘാടകന്‍ എന്ന പേര് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ ഡോ. താരൂര്‍ തിരുവന്തപുരത്തെ സമ്മദിദായകരുടെ മനസ്സില്‍ നേടികഴിഞ്ഞിരിക്കുന്നു.

  • സുനിൽ കൃഷ്ണൻ(Sunil Krishnan)
    Sunday, April 05, 2009 5:01:00 PM  

    താങ്കൾ ഒരു ഭീരു ആണെന്ന് മനസ്സിലായി.എന്തായാലും കമന്റിടാനല്ലേ വിലക്കുള്ളൂ...ഈ ഇരട്ടത്താപ്പിനെപറ്റി എന്റെ ബ്ലോഗിൽ എഴുതാമല്ലോ....നന്ദി !

  • keralafarmer
    Sunday, April 05, 2009 5:55:00 PM  

    ശശി തരൂര്‍ ലോകമെമ്പാടുമുള്ള നഗരങ്ങളും വികസന മാതൃകകളും തൊട്ടറിഞ്ഞ വ്യക്തിയാണ്. തിരുവനന്തപുരം നഗരത്തെ ഏതുരീതിയില്‍ ആഗോളനിലവാരത്തിലെത്തിക്കാം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ആരുടെയും ഉപദേശം വേണ്ടിവരില്ല. പാര്‍ട്ടി വോട്ടുകള്‍ അതാത് പെട്ടികളില്‍ത്തന്നെ വീഴും അതില്‍ ചെറിയ മാറ്റമേ വരൂ. സ്വതന്ത്രവോട്ടുകളാണ് ജയവും തോല്‍വിയും നിശ്ചയിക്കുന്നത്. ഭീകരവാദം ഇന്ത്യക്കും ഇസ്രായേലിനും ഒരേപോലെ ഭീഷണിയാണെന്നും ഇന്ത്യ ഇസ്രായേലിനെപ്പോലെ പെരുമാറരുത് എന്നും പറഞ്ഞ തരൂറിനെ മുസ്ലീം, പാലസ്തീന്‍ വിരോധിയായി ചിത്രീകരിക്കുന്നു. യാസര്‍ അരാഫത്തുമായുണ്ടായിരുന്ന സൌഹൃദവും ഇസ്ലാം വിരോധത്തിനെതിരായ ആദ്യത്തെ ഐക്യരാഷ്ട്ര സംഘടനായോഗം വിളിച്ചുകൂട്ടിയതും അതിന് അദ്ധ്യക്ഷം വഹിച്ചതും തരൂറിന്റെ മഹത്വങ്ങളാണ്.
    രാജ്യത്തിന് പുറത്ത് പ്രശസ്തസേവനം നടത്തിയിട്ടുള്ള നാട്ടുകാരെ ആദരിക്കുകയും ആംഗീകരിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. ശ്രീ വി.കെ കൃഷ്ണമേനോനെയും, ശ്രീ കെ.ആര്‍ നാരായണനെയും പോലെ വിദേശത്ത് പ്രവര്‍ത്തിച്ചവര്‍ വളരെ മികച്ച സേവനം രാജ്യത്തിന് നല്‍കിയിട്ടുണ്ട്. അത്താഴപ്പട്ടിണിക്കാരന്‍ ലോക്‌സഭയില്‍ ചെന്ന് അഞ്ചുകൊല്ലം കൊണ്ട് ചെലവാക്കുന്നത് എത്രകോടിയാണ്?

  • vrajesh
    Sunday, April 05, 2009 6:52:00 PM  

    എക്സിറ്റ് പോള്‍ എന്നു പറയുമ്പോള്‍ താങ്കള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത് എന്നറിയാന്‍ താല്‍‌പര്യമുണ്ട്.

  • വായന
    Sunday, April 05, 2009 7:02:00 PM  

    ശശി തരൂര്‍ ... മഹാനാണ !!!! ... വിവാദമായ അദ്ദേഹത്തിണ്റ്റെ ക്ര്‍തികള്‍ വായിച്ചു നോക്കൂ സുഹ്ര്‍ത്തേ.... കോണ്‍ഗ്രസ്സുകാരനു പോലും ഉള്‍കൊള്ളാന്‍ കഴിയാത്ത അദ്ദേഹം (അ+ദേഹം) ജയിച്ചാല്‍ ഇന്ത്യം ജനാധിപത്യം തോല്‍ക്കും...

  • Dr. Prasanth Krishna
    Sunday, April 05, 2009 8:02:00 PM  

    രാജേഷ്, അഡ്വാന്‍സ് പോള്‍ എന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. തിരുത്തിയിട്ടുണ്ട്.

  • Dr. Prasanth Krishna
    Sunday, April 05, 2009 8:18:00 PM  

    സുനില്‍ ക്യഷ്‌ണന്‍,

    ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും വക്താവല്ല. പിന്നെ എന്തിന് ഞാന്‍ ഭയപ്പെടണം. അനോണിമസ് കമന്റ് ഓപ്ഷന്‍ തുറന്നതുകൊണ്ട് ഇന്നലെ മോഡറേഷനില്‍ ഇട്ടുവന്നു മാത്രം. കമന്റ് മോഡറേഷന്‍ മാറ്റിയിട്ടുണ്ട്. താങ്കളുടെ ബ്ലോഗില്‍ എന്ത് എഴുതണമന്നത് താങ്കളുടെ ഇഷ്ടം. അതില്‍ എനിക്ക് യാതൊരുവിധ എതിര്‍പ്പും ഇല്ലാ. വാക്കുകളെ വളച്ചൊടിക്കപ്പെടാതിരുന്നാല്‍ നന്നായിരുന്നു. ആല്‍തറയിലെ പോസ്റ്റും കമന്റുകളും അവിടതന്നെയുണ്ട്. ഭീരുത്വം ഉണ്ടായിരുന്നങ്കില്‍ പോസ്റ്റും കമന്റുകളും അവിടനിന്നും ഡിലീറ്റ് ആകുമായിരുന്നു. ഏതായാലും പോസ്റ്റിടുമ്പോള്‍ ലിങ്ക് ഒന്നു മെയില്‍ ചെയ്യാന്‍ മറക്കണ്ട. എന്റെ മെയില്‍ ഐഡി. dr.prasanthr@gmail.com

  • Dr. Prasanth Krishna
    Sunday, April 05, 2009 8:35:00 PM  

    സുനില്‍ ക്യഷ്ണന്‍ ആല്‍തറയിലെ എന്റെ കമന്റ് ഞാന്‍ താങ്കളുടെ അറിവിലേക്കായ് ഇവിടെ പേസ്റ്റ് ചെയ്യുകയാണ്.

    Prasanth. R Krishna said...
    .......

    ഡോക്ട്. ശശി താരൂര്‍ എന്ന വ്യക്തിയെ ഹത്യ ചെയ്യുന്ന ഒന്നും ഇന്നുവരയും ഈ പോസ്റ്റില്‍ എന്നല്ല എന്റെ ഒരുബ്ലോഗുകളിലും ഞാന്‍ എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്യത്തെയോ രാഷ്‌ട്രീയ സ്വാതന്ത്യത്തെയോ ഒന്നും തന്നെ ഞാന്‍ ചോദ്യം ചെയ്തിട്ടുമില്ല. അതുപോലെ അതു വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും ഡോക്ട്. ശശി താരൂറിനെയോ മറ്റ് ഏതങ്കിലും ഒരു വ്യകതിയേയോ ഒരു സമൂഹത്തെയോ നപുംസകം എന്ന് സംബോധന ചെയ്തിട്ടുമില്ല എന്നു മാത്രമല്ല പോസ്റ്റിലായാലും കമന്റിലായാലും ഡോക്ട്. ശശി താരൂറിന് കൊടുക്കേണ്ട ബഹുമാനം കൊടുത്തിട്ടുമുണ്ടന്ന്.

    January 24, 2009 7:43 AM

  • Manoj മനോജ്
    Wednesday, April 08, 2009 9:52:00 PM  

    "ഡോ. താരൂര്‍ സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്നപ്പോള്‍ അദ്ദേഹം അവരില്‍ ഒരാളായി മാറുകമാത്രമാണ് ചെയ്തിരിക്കുന്നത്."
    മോഹന്‍ലാല്‍ പണ്ട് ഭംഗിയായി ഈ രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്.

  • മുക്കുവന്‍
    Friday, April 10, 2009 7:18:00 PM  

    at any standard, he is far better than LDF party secretary Pinarayi.. Tharoor is a good candidate I guess. hopefully mallus will open their eyes and vote for an educated person!

    may be mallus need only 4th graders as their leader :)