Search this blog


Home About Me Contact
2009-01-28

വിഷുകണിയായ് നീ  
















കാത്തിരുന്നു കാത്തിരുന്നു
കണ്മണിയാള്‍ വന്നു ചേര്‍ന്നു
എന്റെ ജീവനില്‍ നീ
അമ്യതേകുവാനായ്

നിന്‍പുഞ്ചിരിയില്‍ ഞാന്‍
തേടുന്നതെന്‍ പുണ്യം
ഓമലേ നീ എന്റെ
ജീവിതത്തിന്‍ താളം

കൈവളരേണം നിന്‍
കാല്‍ വളരേണം, മുഖ
ശോഭയോടുകൂടി
പിച്ച വച്ചീടേണം

കഥയൊന്നു കേട്ട്
കണ്ണുപൂട്ടും നേരം
പട്ടു പുതപ്പിച്ച്
തൊട്ടിലിലാട്ടീടും

ഉമ്മയൊന്നു നല്കി
കാലത്തുണര്‍ത്തീടും
വിഷുകണിയായ് നീ
എന്നും ചാരെ വേണം

താതന്റെ പൂമോളായ്
താമര പൈതലായ്
താരകമായ് നീയെന്‍
ജന്മ പുണ്യമായി

2009-01-27

നമ്മുടെ ബ്ലോഗുകള്‍ അച്ചടക്കവും സദാചാരവും ഉള്ളതാകട്ടെ.  

മലയാളത്തെയും മലയാള ബ്ലോഗര്‍മാരയും ഉദ്ധരിക്കാനും, ഉല്‍സാഹിപ്പിക്കാനും, ഉത്തേജിപ്പിക്കാനും, സര്‍‌വ്വോപരി മലയാള ഭാഷയെ വളര്‍ത്താനും അരയും തലയും മുറുക്കി, തൂലിക പടവാളാക്കി ഇറങ്ങിതിരിച്ച ഒരു ഭാഷാ പണ്ഡിതന്റെ ബ്ലോഗില്‍, അദ്ദേഹത്തിന്റെ ഒരു വായനക്കാരനും, കമന്റ് ദാദാവുമായ, ദൈവ്വങ്ങളുടെ ജാതിയും മതവും ഗണിച്ച് പറയാന്‍ കഴിവുമുള്ള, മലയാളത്തില്‍ മാത്രമല്ല സംസ്‌ക്യതത്തിലും അവഗാഹ പാണ്ഡ്യത്യവും, എന്നാല്‍ ഇതൊന്നുമില്ലാത്തവര്‍ക്ക് തിരുവനന്തപുരത്ത് വന്ന് നില്‍ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ചെയ്തുകൊടുത്ത്, സനാതന ധര്‍മ്മത്തിന്റെ അടിത്തറ മുതല്‍ മുടിത്തറ വരെ മനസ്സിലാക്കികൊടുത്ത് ആബാല വ്യദ്ധം മലയളികളേയും ധര്‍മ്മ പുത്രര്‍/പുത്രി മാരാക്കാന്‍ തക്ക വിശാല മനസ്കനുമായ ഒരു സഹബ്ലോഗര്‍ക്ക് നല്‍കിയ മറുപടിയാണ് കഴിഞ്ഞ നീണ്ട രണ്ടു മാസക്കാലത്തെ കണ്‍‌ഫ്യൂഷനൊടുവില്‍ ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നത്.

ഈ കമന്റിന്റെയും പോസ്റ്റിന്റെയും ഗൂഗിള്‍ സൂക്ഷിച്ചിരിക്കുന്ന ക്രാഷ്‌ഡ് കോപ്പി ഇവിടെ.

ചിത്രകാരന്‍chithrakaran said...

ബ്ലോഗിലെ മര്യാദകളറിയാത്ത ശ്രീയെസെ...
മഹാമനസ്ക്കനായ നിന്റെ അമ്മയുടേയും അച്ചന്റേയും പേരുകള്‍ വിരോധമില്ലെങ്കില്‍ അറിയിക്കുക.അമ്മ ഇപ്പോഴും പഴയ ശൂദ്ര പാരംബര്യമൊക്കെ പുലര്‍ത്തുന്നുണ്ടൊ? നിലവിലുള്ള അച്ചന്‍ എന്നു വിശ്വസിക്കപ്പെടുന്ന ആള്‍ നായരോ നംബൂതിരിയോ? അയാളുടെ അഭിമനകരമായ പേര്‍?

നിനക്കു പെങ്ങള്‍മാര്‍ എത്ര പേരുണ്ട് ? അവര്‍ വയസ്സറിയിച്ചപ്പോല്‍ സവര്‍ണ്ണ ബ്രാഹമണ വ്യവസ്ഥിതിയുടെ ആചാരവിശ്വാസപ്രകാരം സ്ഥലത്തെ ബ്രാഹ്മണ ഗൃഹത്തില്‍ പോയി പെണ്ണ് സംബന്ധത്തിന് റെഡിയായി എന്ന് അറിയിക്കല്‍ ചടങ്ങ് നിന്റെ പിതാവായ പിള്ള(?) അനുഷ്ടിക്കുകയുണ്ടായോ? നിന്റെ ഭാര്യക്ക് ഇപ്പോഴും ബ്രാഹ്മണ സംബന്ധം അനുവദിച്ചിട്ടുണ്ടോ ? കുടുംബത്തില്‍ സംബന്ധം എന്ന ബ്രാഹ്മണ ലൈംഗീക സേവനങ്ങള്‍ ഇപ്പോഴും നല്‍കിപ്പോരുന്ന കുലിന നായര്‍ തറവാടു തന്നെയാണോ ഇപ്പോഴും താങ്കളുടേത്? അതോ അതെല്ലാം നിര്‍ത്തി , ഐടി കൂലിപ്പണി മാത്രമാക്കിയോ ?

തുടങ്ങിയ താങ്കളുടെ കുടുംബത്തിലെ പൂര്‍ണ്ണ വിവരങ്ങളെല്ലാം ബ്ലോഗിലൂടെ ലഭ്യമാക്കിയാല്‍ പഴയ ഭക്തിപ്രസ്ഥാന കാലഘട്ടം തന്നെ നമുക്ക് പുനസൃഷ്ടിക്കാമായിരുന്നു.

ചിത്രകാരന്‍ പോസ്റ്റില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനപ്പുറം വ്യക്തിപരമായ വിവരങ്ങള്‍ അന്വേഷിച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടോ അനുമതി നല്‍കിയിട്ടോ ഇല്ല.

പൊലയാടിമോന്‍ കേരളബാര്‍ബര്‍ നായരുടെ ശിക്ഷ്യനായി വിഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് സന്ദേശകാവ്യങ്ങളൊക്കെയൊന്നു വായിച്ച് നായര്‍ മാഹാത്മ്യം കുറച്ചു മനസ്സിലാക്കുന്നതും,നാണക്കേട് ഒഴിവാക്കാന്‍ സഹായിക്കും.

സ്വന്തം അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ ബ്ലോഗറിന്റെ കുടുംബത്തിന്റെ വേരന്വേഷിച്ചിറങ്ങുന്ന ജാതിക്കോമരങ്ങള്‍ മുകളില്‍ പറഞ്ഞ അന്വേഷണങ്ങള്‍ക്കുള്ള മറുപടി എഴുതാനുള്ള അവകാശം ബ്ലോഗിലെ ആയിരക്കണക്കിനു ബ്ലോഗര്‍മാര്‍ക്ക് അനുവദിക്കുകയാണു ചെയ്യുന്നത്.

അത് ആശാസ്യമല്ലാത്ത വ്യക്തി വിരോധങ്ങള്‍ക്ക് ഇടവരുത്തുന്നതിനാല്‍ അതിന്റെ മറുപക്ഷ സാധ്യതകള്‍ താങ്കളുടെ അറിവിലേക്കായി മാത്രം സൂചിപ്പിച്ചതാണ്. താങ്കളുടെ കുടുബത്തെക്കുറിച്ചോ താങ്കളെക്കുറിച്ചുപോലുമോ ഒന്നും അറിയാന്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നില്ല.

ചിത്രകാരന്‍ ബ്ലോഗ് എഴുതുന്നത് ഏതോ ഒരു ശ്രേയസ്സോ,അല്ലെങ്കില്‍ മറ്റൊരു ബ്ലോഗറോ മാനസാന്തരപ്പെടുവാനല്ല , ആരെയെങ്കിലും ജയിക്കനോ,അംഗീകാരത്തിനോ അല്ല. അതായത് ഏതെങ്കിലും ഒരു പ്രത്യേക നായരേയോ,മറ്റു ഏതെങ്കിലും ജാതിക്കോമരത്തേയോ ആക്ഷേപിക്കാനല്ല. മറിച്ച് ജാതിയില്‍ ദുരഭിമാനിക്കുന്നവര്‍ ജാതിയുടെ അപമാനത്തിന്റെ കൂടി അവകാശികളാണെന്നു ബോധ്യപ്പെടുത്താനാണ്. അത് ഒരു വ്യക്തിയോടുള്ള വ്യക്തി വിദ്വേഷമല്ല.

നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്ക് ചിത്രകാരന്റെ ചിന്തകളെ മനസ്സിലാക്കാന്‍ തക്ക മാനസ്സിക വികാസം ഉണ്ടായിട്ടില്ലാത്തതിന്നല്‍ ചിത്രകാരന്റെ മൈരു വടിക്കാനുള്ള ആഗ്രഹം ശ്രേയസ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന. കുറെ കൊല്ലങ്ങള്‍ തന്നെ താങ്കള്‍ക്ക് അതിനു വേണ്ടിവരും. അത്രയും കാലം തന്നെപ്പോലുള്ള ഒരു വിളക്കിത്തല നായരുടെ മുന്നില്‍ ഇരുന്നുതരാന്‍ സമയക്കുറവുണ്ട്.

താങ്കളുടെ ദുരുദ്ധേശപരമായ കമന്റുകള്‍ തുടര്‍ന്നും ഡിലിറ്റ് ചെയ്യപ്പെടാം. അതു ചിത്രകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കും.
qw_er_ty


ഈ കമന്റ് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങളിതാണ്. ബ്ലോഗുകള്‍ തരുന്ന സ്വാതന്ത്യം നമുക്ക് തോന്നുന്നതെന്തും എഴുതിവിടാനുള്ള ലൈസന്‍സ് ആണോ? നമ്മള്‍ വിദ്യ അഭ്യസിച്ചതും വിദ്യാ സമ്പന്നരായതും എന്തിനുവേണ്ടിയാണ്? മലയാളിയുടെ സദാചാരവും മൂല്യബോധവും എങ്ങോട്ട്?

പ്രിയമുള്ള ബ്ലോഗു സുഹ്യത്തുക്കളേ മറ്റുള്ളവരെ സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങിതിരിക്കും മുന്‍‌പേ സ്വയം ഒന്നു ചോദിക്കുക, നമ്മള്‍ നല്ലവനാണോ? നമുക്ക് ആരയും നന്നാക്കാന്‍ കഴിയില്ല. സ്വയം നന്നാവുക അപ്പോള്‍ നമുക്കു ചുറ്റുമുള്ളവന്‍ താനേ നന്നായിക്കോളും. നമ്മുടെ ബ്ലോഗുകള്‍ അച്ചടക്കവും സദാചാരവും ഉള്ളതാകട്ടെ. ഇല്ലങ്കില്‍ അന്ന് പറഞ്ഞപ്പോള്‍ അറിയാത്ത കുഞ്ഞ് ഇപ്പോള്‍ ചൊറിഞ്ഞപ്പോള്‍ അറിയുന്നപോലെ അറിയേണ്ടി വരും.

N.B: ആരയും കരിവാരിതേക്കാനോ, സദാചാരം പഠിപ്പിച്ച് ധര്‍മ്മഷ്‌ഠര്‍ ആക്കാമന്നോ കരുതി ഇട്ട പോസ്റ്റല്ല. ഇതു കണ്ട് ഇനി എങ്ങാനും ആര്‍ക്കങ്കിലും മാനസാന്തരം വന്നാലോ എന്നു കരുതി ഇട്ടു എന്നു മാത്രം. ഈ കമന്റ് അതേ പടി ഇവിടെ ഇടേണ്ടി വന്നതില്‍ എന്റെ മാന്യ വായനക്കാര്‍ ക്ഷമിക്കുക.

ഡോക്ട. ശശി താരൂര്‍  

ഡോക്ട്. ശശി താരൂര്‍ ലണ്ടനില്‍ ജനിച്ചുവങ്കിലും വളര്‍ന്നത് ഇന്ത്യയില്‍ തന്നയാണ്.

ഡോക്ട. ശശി താരൂര്‍
ജനനം 1956 മാര്‍ച്ച് 9
ലണ്ടന്‍, യുണൈറ്റഡ് കിംങ്‌ഡം.

വിദ്യാഭ്യാസം ചരിത്രം

മൗണ്ട്ഫോര്‍ട്ട് സ്‌കൂള്‍, സേലം, ചാമ്പ്യന്‍ സ്‌കൂള്‍, ബോംബെ, ‍ സെന്റ് സേവ്യര്‍ കോളേജുയറ്റ് സ്‌കൂള്‍, കല്‍ക്കട്ട, സെന്റ് സ്റ്റീഫന്‍സ് കോളജ്, ന്യൂ ഡല്‍ഹി, എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യയിലെ വിദ്യാഭ്യാസം.

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ഹിസ്റ്ററില്‍ ബിരുദമെടുത്ത ശേഷം (Graduated with a record score in History with Honours) ഫ്ലട്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്‍‌ഡ് ഡിപ്ലോമസി, ടഫ്‌റ്റ്സ് യൂണിവേഴ്‌സിറ്റി, Massachusetts, US-ല്‍ നിന്നും രണ്ട് പോസ്റ്റ് ഗ്രാഡുവേഷനുകള്‍ കരസ്ഥമാക്കി, ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ഫ്ലട്ചര്‍ സ്‌കൂളില്‍ ചരിത്രം രചിച്ചുകൊണ്ട് ‍ ഡോക്ടറേറ്റും (Ph.D) നേടി.

2009-01-26

വന്ദേ മാതരം...വന്ദേ മാതരം..  


പുക്കിള്‍ കൊടി പതിഞ്ഞ മണ്ണില്‍ നിന്നും, ഉറ്റവരെയും ഉടയവരെയും വിട്ട്, തനിക്കു ജനിച്ച കുഞ്ഞിന്റെ മുഖം‌പോലും ഒരുനോക്കുകാണാന്‍ കഴിയാതെ, കാതങ്ങള്‍ക്കപ്പുറത്ത് മൈനുകളും ഗ്രനേഡുകളും പൊട്ടിതെറിക്കുന്ന കാതടപ്പിക്കുന്ന ഒച്ചകളില്‍ നടുങ്ങുന്ന‍, ഋതുഭേദങ്ങള്‍ കരുണയില്ലാതെ വേഷപകര്‍ച്ചയാടുന്ന നമ്മുടെ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന ഭാരതാംബയുടെ ധീര യോദ്ധാക്കള്‍. വര്‍ണ്ണ ഭാഷാ വൈവിധ്യങ്ങള്‍ക്കപ്പുറത്ത് പിറന്നമണ്ണിന്റെ മാനം എന്ന വികാരം ശക്‌തിയുടെ കൊടുങ്കാറ്റായി, ബുള്ളറ്റ് പ്രൂഫും തോക്കും, കുടിവെള്ളവു മുള്‍പ്പെടെ പത്തറുപതുകിലോ ശരീരത്തുതൂക്കി, അസ്ഥിമരവിപ്പിക്കുന്ന മഞ്ഞിലും, പൊള്ളുന്ന വെയിലിലും മരവിക്കാത്ത മനസ്സുമായി, രാവും പകലും കണ്ണുചിമ്മാതെ, വിരല്‍ കാഞ്ചിയിലമര്‍ത്തി മലമടക്കുകളില്‍ നമുക്ക് കാവല്‍ നില്‍ക്കുന്നു. പേഴ്‌സില്‍ മടക്കിവച്ച, പുള്ളികുത്തുകള്‍ വീണ പ്രിയ ജനങ്ങളുടെ ഒരു ഫോട്ടോ, അല്ലങ്കില്‍ ഹ്യദയത്തിന്റെ കൈയ്യൊപ്പിട്ട ഒരു കത്ത്‌, അതാണവന്റെ പ്രാണവായു. വെടിയുണ്ടകളേറ്റ് തുളഞ്ഞു വീഴുമ്പോള്‍ അതും നെഞ്ചോടടുക്കി പിടിച്ച്, അവസാനശ്വാസവും അവനെ വിട്ട്പിരിയുമ്പോള്‍ ഒരിറ്റ് വെള്ളം കുടിക്കാനാവാതെ വീണ് മരിക്കുമ്പോള്‍, സിനിമാ നടന്മാരും, തുണിഉരിഞ്ഞു മേനി പ്രദര്‍ശിപ്പിച്ച് മാനം വില്‍ക്കുന്ന സുന്ദരികളുമാകുന്നു നമുക്ക് വീരന്മാരും നായികകളും. അവരെ ഭാരതാംബയന്നു വിശേഷിപ്പിച്ച് ജയ് വിളിക്കുമ്പോള്‍ നമുക്ക് പട്ടാളക്കാരന്‍ കോമാളിയും, എ. റ്റി. എം സെന്ററുകളുടെ മുന്നില്‍, നമുക്ക് തെറിവിളിക്കാന്‍ നില്‍ക്കുന്ന കാവല്‍ കാരനും മാത്രമാണ്.

നമുക്കു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ആയിരകണക്കിനു പട്ടാളക്കാര്‍, അവരുടെ വിധവകളും അനാഥരായ അവരുടെ കുട്ടികളും നമുക്ക് ലോട്ടറിയടിച്ച ഭാഗ്യശാലികളാണ്. അതും പോരാഞ്ഞ്, നമുക്കുവേണ്ടി താലിച്ചരടറുത്ത, അവന്റെ ഭാര്യയെ പറ്റി അപവാദങ്ങളും ഇക്കിളികഥകളും ഉണ്ടാക്കി രസിക്കുകയാണ്. ഇതാണ് ഇന്നത്തെ നമ്മുടെ ദേശസ്‌നേഹം.

തൂറിയതും മണത്തതുമായ കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നമ്മുടെ ബ്ലോഗുകള്‍ എഴുതി നിറക്കു‍മ്പോഴും, സിനിമാനടന്മാരുടേയും നടികളുടേയും ബ്ലോഗുകള്‍ക്ക് മല്‍സരിച്ച് കമന്റെഴുതുമ്പോഴും, സരസ്വതിയുടെയുടെ തലയുടെയും മുലയുടെയും എണ്ണത്തെകുറിച്ചും, യേശുക്രിസ്തുവിന്റെ ഭാര്യയാണ് മഗദ്‌ലമറിയമന്നും അതില്‍ രണ്ട് കുട്ടികള്‍ ഉണ്ടന്നും ഘോര ഘോരം ചര്‍ച്ചകള്‍ ചെയ്യുമ്പോഴും, സ്വാതന്ത്യദിനത്തിനോ റിപ്പബ്ലിക്‌‌ഡേയ്ക്കോ പോലും നമുക്കുവേണ്ടി അതിര്‍ത്തിയില്‍ ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ ജവാന്മാര്‍ക്കുവേണ്ടി ഒരു വരി കുറിക്കാനോ, ഒന്നോര്‍ക്കാനോ നാം മിനക്കെടുന്നില്ല എന്നത് ലജ്ജാവഹം തന്നെ.

കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട് ആദ്യ രക്‌തസാക്ഷിത്വം വരിച്ച മേജര്‍ വിവേക് ഗുപ്തയുടെ ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ ശരീരത്തിനു മുന്നില്‍, വികാരത്തിനുമുകളില്‍ വിചാരവും, നിയമങ്ങളും ചിട്ടവട്ടങ്ങളും തെറ്റിക്കാതെ, തന്റെ അവസാന സല്യൂട്ട് അര്‍പ്പിച്ച ഒരു ഉത്തമ ഭാര്യ , ക്യാപ്‌റ്റന്‍ (ഡോക്ടര്‍) രാജശ്രീ ഗുപ്ത (ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ്). ത്യാഗവും ധീര‍തയും കത്തുന്ന, ഭാരതാംബയന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കാവുന്ന ആ വ്യക്തിത്വത്തിനുമുന്നില്‍ ശിരസ്സു നമിച്ച് പ്രണമിച്ചുകൊണ്ട്, നമ്മുടെ ഭാരതത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ ധീര ദേശാഭിനികളുടെയും പാവന സ്‌മരണകള്‍ക്ക് മുന്നില്‍ ഒരിറ്റു കണ്ണീര്‍ വീഴ്‌തികൊണ്ട്, എല്ലാ ധീര ജവാന്മാര്‍ക്കും ഹ്യദയത്തില്‍ തൊട്ട പ്രണാമമര്‍പ്പിച്ചുകൊണ്ട് ഈ റിപ്പബ്ലിക് ദിനത്തില്‍ ഒരിക്കല്‍ കൂടി നമുക്ക് ഒരേസ്വരത്തില്‍ ഒന്നായ് പാടാം

വന്ദേ മാതരം...വന്ദേ മാതരം...
സുജലാം സുഭലാം മലയജ ശീതളാം.......
സസ്യ ശ്യാമളാം മാതരം... വന്ദേ മാതരം....


2009-01-22

കുത്തഴിഞ്ഞ മലയാളം ബ്ലോഗുകള്‍ അച്ചടക്കമുള്ളതാകട്ടെ  

ഇന്ന്, പലബ്ലോഗുകളും സായിപ്പന്മാര്‍ എടുത്തുവന്നും, ഇന്ത്യന്‍ പട്ടികളെ പിടിച്ച് മാമോദീസമുക്കി സ്നാനപ്പെടുത്തുന്നു എന്നും ഒക്കെ കാണുകയുണ്ടായി. വര്‍ഗ്ഗീയതയും, ചിലരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയും, പരിഹസിച്ചും ആക്ഷേപ സാഹിത്യം എന്ന ലേബലൊട്ടിച്ച് കൈയ്യടിവാങ്ങാനും, ബ്ലോഗിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനുമുള്ള ചില ശ്രമങ്ങള്‍ ഇന്നു മലയാളം ബ്ലോഗുകളില്‍ കാണുന്നു. പരസ്‌പരം പുറം ചൊറിഞ്ഞുകൊടുക്കുകയും, ഓശാന പാടുകയും ചെയ്യുന്നവരുടെ കമന്റുകള്‍ ഈ കൂട്ടര്‍ക്ക് പ്രോല്‍സാഹനമാകുകയും ചെയ്യുന്നു. ഇനി പുറം ചൊറിഞ്ഞുനില്‍ക്കുന്ന ഏതങ്കിലും ഒരു സഹബ്ലോഗര്‍ വ്യക്തിബന്ധം തകര്‍ന്നുപോകാതിരിക്കാന്‍ വേണ്ടി അനോണിയായോ, ഇനി സനോണിയായ് തന്നയോ തെറ്റുചൂണ്ടികാണിച്ചാല്‍, 'എനിക്ക് സൗകര്യമുള്ളത് ഞാന്‍ എന്‍റെ ബ്ലോഗില്‍ എഴുതും' എന്നോ, 'എന്റെ ബ്ലോഗില്‍ എന്തെഴുതണം എന്നത് എന്‍റെ സ്വകാര്യം' എന്നോ പറയുന്ന ഒരു നിഷേധാത്മക പ്രവണത ഈ കൂട്ടരുടെ ധാര്‍ഷ്‌‌ട്യതയാണ്.

ഗൂഗില്‍ സൗജന്യമായ്, അക്ഷരം അറിയുന്നവനും ഇല്ലാത്തവനും ഒരുപോലെ ബ്ലോഗിംങ് സൗകര്യം തന്നിരിക്കുന്നത് തോന്നുന്നതെന്തും എഴുതാനുള്ള ലൈസന്‍സാണ് എന്ന് ധരിക്കുന്നത് അറിവില്ലായ്‌‌മയും മൊറാലിറ്റിയുടെ അഭാവവുമാണ്. മുന്തിയ സ്‌കൂളുകളില്‍ പഠിച്ചതുകൊണ്ടും, പല സംസ്ഥാനങ്ങളില്‍ ജീവിച്ചതുകൊണ്ടും, പലഭാഷകള്‍ അറിയാമന്നതും, ഭഗവത് ഗീതയും, ബൈബിളും ,ഖുര്‍-ആന്‍-നും വായിച്ചതുകൊണ്ടും അറിവും, വിവേകവും, മൊറാലിറ്റിയും ഉണ്ടാകണമന്നില്ല.

പൊതുനിരത്തുകളിലൂടെ നടക്കാനുള്ള അധികാരം എല്ലാ പൗരനും ഭരണഘടന ഉറപ്പുവരുത്തുന്നു എന്നതുകൊണ്ട് ഗതാഗത തടസ്സമുണ്ടാക്കുന്നതരത്തിലും, റോഡിന്റെ മധ്യത്തിലൂടയും നടക്കാനുള്ള അധികാരം നല്‍കുന്നില്ല എന്നതാണ് ശരിയായ അറിവ്. അതുപോലെ ചെണ്ടയോ, മദ്ദളമോ വായിക്കനുള്ള അധികാരം എല്ലാവര്‍ക്കും ഉണ്ട് എന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അരോചകമാം വിധത്തിലും, ഉറക്കത്തിന് വിഘ്‌നം ഉണ്ടാക്കത്തക്ക വിധത്തിലും സ്വന്തം മുറിക്കുള്ളില്‍ ഇരുന്നുപോലും വായിക്കാനുള്ള അധികാരം ഇല്ലന്നറിയുന്നത് യതാര്‍ഥ അറിവ്. അല്ലാതെ എന്റെ മുറി, എന്റെ ചെണ്ട എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളപോലെ വായിക്കും എന്നതല്ല.

അക്ഷരങ്ങളും, അക്കങ്ങളും, വാക്കുകളും ആര്‍ക്കും സ്വന്തമോ പേറ്റന്റോ ഉള്ളവയല്ല. അതുപോലെ തന്നെ ആര്‍ക്കും ഏതു യു. ആര്‍. എല്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സവുമില്ല. ഉദാഹരണത്തിന് www.blogspot.com എന്ന യു. ആര്‍. എല്‍ ഉണ്ടന്നതിനാല്‍ www.blogsbot.com എന്നോ www.blogsqot.com എന്ന ഒരു യു. ആര്‍. എല്‍ ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ ഗൂഗിളിനോ, ബ്ലോഗ്‌സ്‌പോട്ടിനോ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. താന്‍ തന്നെ അറിയുമ്പോള്‍ , താനെ അറിയും എന്ന് ഓര്‍ക്കുക.

നമ്മള്‍ ആര്, എന്ത്, എങ്ങനെ എന്ന് മറ്റുള്ളവര്‍ വിലയിരുത്തുന്നത്, നമ്മുടെ വിദ്യാഭ്യാസമോ, ഉദ്യോഗപ്പേരോ, പണമോ ഒന്നും കൊണ്ടല്ല. മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവമെന്തന്നോ, റോഡുനിയമങ്ങള്‍ പാലിക്കപ്പെടുന്നുവോ എന്നൊക്കയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ വഴിയാണ് ഒരാള്‍ സംസ്‌കാര സമ്പന്നനാണോ അതോ സംസ്‌കാര ശൂന്യനാണോ എന്ന് വിലയിരുത്തപ്പെടുന്നത്. ബ്ലോഗുകളില്‍ നമ്മള്‍ എഴുതുന്നത് നമ്മുടെ ചിന്താഗതികളും അതില്‍ പ്രതിഭലിക്കുന്നത് നമ്മുടെ വ്യക്‌തിത്വവുമാണ്. അതുകൊണ്ട് ഗൂഗില്‍ തന്നിരിക്കുന്ന സൗകര്യം തോന്നുന്നതെന്തും എഴുതാനുള്ള ഒരിടമായ് കാണക്കാക്കാതെ കുത്തഴിഞ്ഞ മലയാളം ബ്ലോഗുകള്‍ അച്ചടക്കമുള്ളതാകട്ടെ.

2009-01-19

എന്റെ സ്വന്തം ചക്കരക്ക്  

ഇന്ന് നിന്റെ ബര്‍ത്ത്ഡേ. വര്‍ണ്ണപേപ്പറില്‍ പൊതിഞ്ഞ സമ്മാനങ്ങളെക്കാള്‍, ബുക്ക് ഷോപ്പില്‍ നിന്നും വാങ്ങുന്ന കടംകൊണ്ട വാക്കുകളേക്കാള്‍ സ്നേഹത്തോടയുള്ള ഒരുവരി ആശംസയാകും വലുത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അനേകായിരം അടരുകള്‍ക്കപ്പുറത്ത് സന്തോഷത്തോടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ എനിക്ക് ഇതിനു മാത്രമല്ലേ കഴിയൂ. എന്നങ്കിലും ഒരിക്കല്‍ നിന്നോടൊപ്പം ഒരുപിറന്നാളങ്കിലും ആഘോഷിക്കാന്‍ കഴിയും എന്ന വിശ്വാസത്തോടെ ഹ്യദയത്തില്‍ തൊട്ട ആശംസകളോടെ....

നിന്റെ സ്വന്തം ഞാന്‍


2009-01-15

മഴനൂലുകള്‍  

മഴ
നൂലുകളായ് പൈയ്‌തിറങ്ങുകയാണ്
ഓര്‍മ്മകളെ നനയിച്ച്
മനസ്സിനെ കുളിര്‍പ്പിച്ച്

പണ്ട്
മഴ പെയ്യുമ്പോള്‍
ജനാലയിലൂടെ കൈയ്യെത്തി
മഴനൂലുകളെ പിടിക്കുമായിരുന്നു

പിന്നെ
മുതിര്‍ന്നപ്പോള്‍ മുറ്റത്തിറങ്ങി
മഴയുടെ താളത്തിനൊപ്പം
തുള്ളികളിച്ചു

ഇന്ന്
മഴനനയാന്‍ മടി
ജനലഴികളില്‍ പിടിച്ച് മഴയിലേക്ക്
കണ്ണുനട്ട് മഴ ആസ്വദിക്കാം

മഴ
സമ്മതിക്കുന്നില്ല
വീശിയടിക്കുന്ന കാറ്റില്‍
ജനല്‍ കമ്പികളില്‍ വന്നിടിച്ച്

പല
തുള്ളികളായ് പിരിഞ്ഞ്
എന്റെ അടുത്തേക്ക്
വരികയാണ് ഈ മഴ

ഇത്
എന്നെ വല്ലാതെ നനക്കും
ജനലഴികളില്‍ നിന്നും പിടിവിട്ട്
അകന്നു നിന്നു

ഇല്ല
മഴ സമ്മതിക്കില്ല
തൂവാനമായ് ചിന്നി ചിതറി
അടുത്തേക്ക് വരികയാണ്

ഒരു
ചെറിയ കുളിര്‍ കോരികൊണ്ട്
എന്റെ അടുത്തേക്ക്
ജനാല അടച്ചാലോ?

വേണ്ട
മഴക്ക് എന്നെ ഇഷ്ടമാണങ്കില്‍
എന്നെ വേണമങ്കില്‍
ഞാന്‍ എന്തിന് അകന്നു മാറണം?

N.B: സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഡയറിയില്‍ കുറിച്ചിട്ട ഒരു കവിത. ഈ അവധികാലത്ത് നാട്ടില്‍ പോയപ്പോള്‍ തപ്പി എടുത്തതാണ്. എഴുതിയ മിക്ക കവിതകളും കഥകളും നഷ്‌ടപ്പെട്ടുവന്ന് ഇത്തണ വീട്ടിലെ ബുക്ക് ഷെല്‍ഫ് പൊടിതട്ടി നോക്കിയപ്പോഴാണറിഞ്ഞത്. ഒരുകെട്ടു ചെറുകഥകള്‍ അഗ്‌നി നാമ്പുകള്‍ വിഴുങ്ങി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഡയറികള്‍ മാത്രം ഭദ്രമായ് അലമാരയില്‍ ഉണ്ട് എന്നത് ഒരു ആശ്വാസം

2009-01-10

മേധമരവിക്കുന്നവന്റെ ഓര്‍മ്മ കുറിപ്പ്  


ഒരുപാട് കാലങ്ങള്‍ക്ക് ശേഷം വീണ്ടും നിനക്ക് ഞാന്‍ എഴുതുകയാണ്. നീ മറുവാക്ക് കുറിക്കില്ലായിരിക്കാം. കഴിഞ്ഞ കത്തിന് നീ ഒരു വാക്കെങ്കിലും മറുപടി എഴുതുമന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഞാന്‍ ഒരു വിഡ്ഡി, പണ്ടേ ചാര്‍ത്തികിട്ടിയ വേഷമല്ലേ, അഴിച്ചുവക്കാന്‍ കഴിയില്ലല്ലോ? ആരോടും പരിഭവമില്ല, പരാതിയുമില്ല. ഇങ്ങനെ ഒഴിക്കിനെതിരേ നീന്തി, കരിന്തിരിയായ് ചിതയില്‍ കത്തിയമരണം. ഇടക്കിടെ വിട്ടുപോകുന്ന എന്റെ ഓര്‍മകളില്‍ എന്നും നിന്റെ മുഖം ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കയായിരുന്നു. കാലങ്ങളായ് കിട്ടാതെപോകുന്ന സ്‌നേഹം തേടിയലയുകയാണ് ഞാന്‍. നഷ്‌ടപ്പെടാന്‍ സ്വന്തമായ് ഒന്നുമില്ലാഞ്ഞിട്ടും എല്ലാം നഷ്‌‌ടപ്പെട്ട ഒരു പാഴ്‌ജന്മം. ആര്‍ക്കും വേണ്ടാതെപോയ ഒരു ജീവിതം. ഇന്ന് എന്റെ മുന്നില്‍ വര്‍ണ്ണങ്ങളില്ല. ശബ്‌ദത്തിന് ,പ്രതിധ്വനിക്കാന്‍ കഴിയാത്ത, ആഴിപോലെ പരന്നുകിടക്കുന്ന ചുട്ടുപഴുത്ത മണല്‍പരപ്പില്‍ ഒറ്റപ്പെട്ടുപോയ ഒരു ഏകാന്തപഥികന്‍. എണ്ണയില്ലാതെ കത്തുന്ന ഈ ജീവന്റെ തിരി തല്ലികെടുത്തി അനന്തതയില്‍ അലിഞ്ഞില്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നീ, എന്തിന് ഒരു തീണ്ടാപ്പാടകലെ നിര്‍ത്തിയിരിക്കുന്നു എന്നെ? നിന്റെ സ്വസ്‌തമായ ജീവിതത്തിന്റെ സുരക്ഷ ഓര്‍ത്തിട്ടോ? അതോ നിനക്ക് എന്റെ സ്‌നേഹം ഒരു ഭാരമായ് തോന്നിയിട്ടോ? ഇന്ന് മരണത്തെ വല്ലാതെ പ്രണയിക്കുന്നു ഞാന്‍. ഓടി അടുത്തെത്താന്‍, ആ കരിമ്പടം എടുത്തുപുതച്ച് മഹാനിദ്രയുടെ മരവിപ്പിക്കുന്ന തണുപ്പില്‍ അലിഞ്ഞ് ഇല്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കയാണ്. കഴിഞ്ഞ നീണ്ട മൂന്നു വര്‍ഷങ്ങളായ് ഞാന്‍ ഒറ്റക്കാണ്. ഹ്യദയത്തിന്റെ കോണില്‍ അലയടിച്ചിരുന്ന സ്‌നേഹം പോലും എനിക്ക് നഷ്‌ടമായി. പ്രതിധ്വനിക്കാത്ത ശബ്‌ദംപോലും എനിക്ക് കൂട്ടിനില്ലാതായി. ഏതോ കിനാവിന്റെ നിഴലാളും തീരത്ത് പൊലിഞ്ഞുപോയ സ്വപ്‌നങ്ങളും പേറി മനസ്സിനെ കൊളുത്തി വലിക്കുന്ന സ്‌നേഹത്തിന്റെ ഒരു പുല്‍കൊടിതുമ്പില്‍ ജീവിതം എരിക്കുകയായിരുന്നു ഞാന്‍. നിറവുകള്‍ വറ്റിയ പകലിന്റെ ഓര്‍മ്മകളില്‍ നഷ്‌ടമോഹങ്ങള്‍ക്കുമേലെ അടയിരിക്കയാണ്. ഓര്‍മ്മകള്‍ വിട്ടുപോകുന്ന ഒരു മഹാരോഗത്തിന് അടിപെടുമ്പോഴും, മാറോടുചേര്‍ത്തുറങ്ങുന്ന തലയിണയില്‍ ചുംബിച്ച് നിന്റെ പേരു ഞാന്‍ ഉച്ചരിക്കുന്നു. ഓര്‍മ്മകള്‍ക്ക് തിമിരം ബാധിച്ച്, വര്‍ണ്ണങ്ങള്‍ വറ്റിയ ശുഷ്‌‌കനേത്രങ്ങളുമായ് ഒരിക്കല്‍ നമ്മള്‍ കണ്ടുമുട്ടി എന്നുവരാം. അന്ന് നിന്നെ ഞാന്‍ അറിഞ്ഞുവന്നു വരില്ല. നിന്റെ സ്വരം കേട്ടുവന്നു വരില്ല. അന്നു നീ പറയുന്നതൊക്കെ നിര്‍‌വ്വികാരമായ്, ഒരുകുട്ടിയെപോലെ നിന്നെയുംനോക്കി ഞാന്‍ ഇരുന്നുവന്നു വരാം. നാളയുടെ ഇന്നലകള്‍ക്കായ് കരുതി വയ്‌ക്കുന്ന പഴമ്പാട്ടുകളുമായ്, മറവിക്കുമുന്നില്‍ തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ ഞാന്‍ കാത്തിരിക്കാം. നിന്നെ ഞാനുമായ് ബന്ധിപ്പിക്കുന്ന മഴനൂലിന്റെ ഇഴ എന്റെ ഓര്‍മ്മയില്‍ നിന്നും പൊട്ടിപോകും വരെ.

ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പ്രതിധ്വനി ഇല്ലതെ പോകുന്ന ഒരു പാഴ്‌ശബ്‌ദമായി പോയേക്കാം ഇതും. മേധമരവിക്കുന്ന കാലം വരെ എനിക്ക് നിന്നെ മറക്കാന്‍ കഴിയില്ല. സ്‌നേഹിക്കതിരിക്കാനും. ഓര്‍മ്മവച്ചകാലം മുതല്‍ നീ എന്റെ ജീവിതത്തിന്റെ ഭാഗമായതാണ്. ശരീരത്തില്‍ നിന്നും ഒരു അവയവം മുറിച്ചുമാറ്റി ജീവിക്കാന്‍‍ ആരങ്കിലും ആഗ്രഹിക്കുമോ?. ഇനി ഇതില്‍ കൂടുതലായ് ഒന്നും എനിക്ക് പറയുവാന്‍......

ഒരു ദീര്‍ഘ നിശ്വാസത്തില്‍ വാക്കുകള്‍ മുറിഞ്ഞു. കണ്ണൂകളില്‍ ഇരുട്ടു നിറയുന്നതായും, സിരയിലേക്ക് രക്തമിരച്ചുകയറുന്നതായും ഓര്‍മ്മകള്‍ മുറിഞ്ഞുപോകുന്നതായും അപ്പോള്‍ അവന് അനുഭവപ്പെട്ടു......