Search this blog


Home About Me Contact
2008-12-17

സില്‍‌വിയ പ്ലാത്ത്-വിഷാദ രോഗിയായ രാജകുമാരി  


ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരികളാണ് സില്‍വിയ പ്ലാത്തും, നന്ദിതയും, മാധവികുട്ടിയും. ഇതില്‍ ആദ്യത്തെ രണ്ടുപേര്‍ സ്വയം മരണത്തെ പുല്‍കിയവര്‍. അതുകൊണ്ട് തന്നെ മരണമെന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ പ്ലാത്തും, നന്ദിതയും മന‍സ്സിലേക്ക് ഓടിയെത്തുന്നു‌, ഒരു തണുത്ത മരവിപ്പുമായ്. ആഴകടലിന്റെ അഗാധനീലിമയിലേക്ക് ഊളിയിടാന്‍, സൂര്യന്റെ ജ്വാലയാല്‍ കത്തിയമരാന്‍ ആഗ്രഹിച്ച വിഷാദരോഗത്തിനടിമയായ പ്ലാത്തിനെ ലോകംമുഴുവനുള്ള കവിതാപ്രേമികള്‍ വേ‌ര്‍‌ഡ്‌സ് വര്‍ത്തിനും, ഷെല്ലിക്കുമൊപ്പം നെഞ്ചേറ്റുമ്പോള്‍, നന്ദിതയുടെ കവിതകളെ പ്രണയിക്കുന്നവര്‍ കൂടുതലും കിട്ടാതെപോയസ്നേഹത്തില്‍ അല്ലങ്കില്‍ കൈമോശം വന്നുപോയ പ്രണയത്തില്‍ ജീവിക്കുന്നവരോ ഉന്മാദികളോ ആണ്. പ്രപഞ്ചത്തെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടു കൂടി കണ്ട പ്ലാത്ത്. ഹെപ്‌റ്റണ്‍ സ്റ്റാല്‍-ലെ സെമിത്തേരിയിലെ നിശബ്‌ദതയില്‍ വെള്ളുള്ളിപൂക്കള്‍ പുതച്ച് ശാന്തമായുറങ്ങുന്ന അമേരിക്കയുടെ സ്വന്തം കവയത്രി സില്‍‌വിയ പ്ലാത്ത് (ഒക്‌ടോബര്‍ 27, 1932 – ഫബ്രുവരി 11, 1963). ജീവിതം അപൂര്‍ണ്ണമായൊരു കവിതയാണന്ന്‌ പ്ലാത്തിന്റെ രചനകള്‍ വിളിച്ചുപറയുന്നു.

Mirror

I am silver and exact.
I have no preconceptions.
Whatever I see I swallow immediately
Just as it is, unmisted by love or dislike.
I am not cruel, only truthful-
The eye of the little god, four cornered.
Most of the time I meditate on the opposite wall.
It is pink, with speckles.
I have looked at it so long
I think it is a part of my heart.
But it flickers.
Faces and darkness separate us over and over.

Now I am a lake.
A woman bends over me,
Searching my reaches for what she really is.
Then she turns to those liars, the candles or the moon.
I see her back, and reflect it faithfully.
She rewards me with tears and an agitation of hands.
I am important to her.

She comes and goes.
Each morning it is her face that replaces the darkness.
In me she has drowned a young girl, and in me an old woman
Rises toward her day after day, like a terrible fish.

-Sylvia Platha-

സില്‍‌വിയ പ്ലാത്തിന്റെ Mirror എന്ന ഈ കവിതയാണ് എനിക്ക് എന്നും ഏറെ ഇഷ്ടമുള്ള അവരുടെ കവിത.കണ്ണാടിയിലെ പ്രതിബിംബത്തില്‍ സ്വയം അന്വഷിക്കുമ്പോള്‍ അവിടെ‍ പ്രതിഫലിക്കുന്നത്‌ യാഥാര്‍‌ത്ഥ്യത്തിന്റെയും കാപട്യത്തിന്റെയും സീമകള്‍ക്കുള്ളിലെ 'പച്ചയായ് സ്ത്രീ' യാണ്‌. "ഞാന്‍ കാണുന്നതെല്ലാം അപ്പാടെ എന്നെ വിഴുങ്ങുന്നു" വരുകയും പോകുകയും ചെയ്യുന്ന അവളുടെ മുഖം ഇരുട്ടിനെ തുടച്ചുമാറ്റുമ്പോള്‍" ലോകത്തെ എല്ലാ സൗന്ദര്യങ്ങളുടെയും ഉറവിടങ്ങളെ പ്ലാത്ത്‌ അതി വികാരമായ വരികളിലൂടെ വരച്ചുകാട്ടുന്നു.

മരണം ഒരു കലയാണന്ന് വിശ്വസിച്ച് എന്നും അതിനെ തന്റെ കാവ്യോപാസനയായ് നെഞ്ചേറ്റി കൊണ്ടുനടന്ന സില്‍‌വിയ പ്ലാത്ത്, ഒരു നിമിഷത്തിനുമുന്‍പങ്കില്‍ അത്രവേഗം മരണത്തെ പുല്‍കണമന്ന ആവേശവുമായ് ജീവിച്ച പ്ലാത്ത്...1963 ഫബ്രുവരി മാസത്തിലെ പതിനൊന്നാമത്തെ തണുത്ത വെളുപ്പാന്‍ കാലത്ത് സുഖസുഷുപ്‌തിയിലാണ്ടുകിടന്ന സ്വന്തം മക്കള്‍ക്ക് പ്രഭാതഭക്ഷണം തയ്യാറാക്കി അവരുടെ ശയനമുറിയില്‍ വിളമ്പിവച്ചിട്ട്, നനഞ്ഞ ഒരു പട്ടുപുതപ്പിനാല്‍ പുതപ്പിച്ച് മക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ട്, ജനാലകളിലെയും വാതിലിലെയും എല്ലാ പഴുതുകളും നനഞ്ഞതുണികൊണ്ട് അടച്ച്, അടുക്കളയില്‍ കയറി പാചകവാതകം തുറന്നുവിട്ട്, ഓവനിലേക്ക് മുഖം കയറ്റിവച്ച് മുപ്പത് വര്‍ഷത്തെ വിഷാദപര്‍‌വ്വത്തിന് അവസാനം കുറിക്കുമ്പോള്‍ കവിതകളെ പ്രണയിക്കുന്നവര്‍ക്ക് നഷ്‌ടമായത് ഒരു അല്‍ഭുതപ്രതിഭയെയാണ്. മനസ്സിന്റെ കോണില്‍ ഒരു നോവായും, പ്രണയത്തിന്റെ നനുത്ത ഒരു മൂടല്‍മഞ്ഞായും എന്നും സില്‍‌വിയ പ്ലാത്ത് ജീവിക്കുന്നു, വിടരും മുപേ കൊഴിഞ്ഞുപോയ പ്രണയകവിതകളുടെ രാജകുമാരിയായ്.......

-Caricature by Prasanth R Krishna-

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



10 comments: to “ സില്‍‌വിയ പ്ലാത്ത്-വിഷാദ രോഗിയായ രാജകുമാരി

  • Dr. Prasanth Krishna
    Thursday, December 18, 2008 1:22:00 PM  

    മനസ്സിന്റെ കോണില്‍ ഒരു നോവായും, പ്രണയത്തിന്റെ നനുത്ത ഒരു മൂടല്‍മഞ്ഞായും എന്നും സില്‍‌വിയ പ്ലാത്ത് ജീവിക്കുന്നു, വിടരും മുപേ കൊഴിഞ്ഞുപോയ പ്രണയകവിതകളുടെ രാജകുമാരിയായ്.......

  • ഏകാന്ത പഥികന്‍
    Friday, December 19, 2008 5:48:00 AM  

    അമേരിക്കൻ നന്ദിത അല്ലേ? പ്ലാത്ത്‌ ആത്മഹത്യ ചെയ്തത്‌ എന്തിനാണെന്ന് വല്ല ഊഹവുമുണ്ടൊ? കാരിക്കേച്ചർ നന്നായ്‌. ഉടനേ തന്റെ എന്റെ ഫോട്ടൊയും അയച്ചു തരാം ട്ടൊ..

  • സുല്‍ |Sul
    Sunday, December 21, 2008 3:41:00 PM  

    പ്ലാത്തിനെ പരിചയപ്പെടുത്തിയത് നന്നായി. (അമേരിക്കന്‍ നന്ദിത അതു കുറച്ചു കടന്ന കയ്യായിപോയി ഏകാന്തപഥികാ)

    കാരിക്കേചറും കൊള്ളാം.

    -സുല്‍

  • Dr. Prasanth Krishna
    Sunday, December 21, 2008 6:42:00 PM  

    പ്ലാത്തിനെ അമേരിക്കന്‍ നന്ദിതഎന്നു പറഞ്ഞത് ശരിക്കും ഇത്തിരി കടന്നുപോയി. നന്ദിത കവയത്രി ആയിരുന്നോ, കവിത എഴുതിയിരുന്നൊ ഇതൊക്ക ഇന്നും തര്‍ക്ക വിഷയമാണ്. നന്ദിത, ആത്‌മഹത്യ ചെയ്യുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിയ ഡയറികുറിപ്പുകളോടൊപ്പം കുറെ ദുരൂഹതകളും അവശേഷിപ്പിച്ച് കടന്നുപോയ ഒരാള്‍ അനേകരില്‍ ഒരാള്‍ മാത്രമാണ്. എന്നാല്‍ സില്‍‌വിയ പ്ലാത്ത് ലോകത്തിന്റെ കവയത്രിയാണ്. വിശ്വപ്രശസ്തയായ, കവിതക്കുവേണ്ടി ജീവിച്ചു മരിച്ച കവയത്രി.

  • Anonymous
    Tuesday, December 23, 2008 4:06:00 PM  

    നന്ദിതയെപോലെ മറ്റൊരു കവയത്രി. രണ്ടുപേരും തമ്മില്‍ ഒരുപാട് സാദൃശ്യങ്ങള്‍ അല്ലേ? പ്ലാത്തിനെ പരിചയപ്പെടുത്തിയതിന് നന്ദി.

  • thapasya
    Thursday, December 25, 2008 3:34:00 PM  

    അല്‍ഭുത പ്രതിഭയായ ലോകത്തിന്റെ കവയത്ര സില്‍‌വിയ പ്ലാത്തിനെ "അമേരിക്കന്‍ നന്ദിത" എന്ന് വിളിച്ച് അക്ഷേപിച്ചതില്‍ ശക്തമായ് പ്രതിഷേധിക്കുന്നു

  • Sureshkumar Punjhayil
    Thursday, December 25, 2008 3:46:00 PM  

    She is one of my favourite too.. Avatharippichathu manoharamayirikkunnu. Abhinandanangal...!!!

  • Prettina Anto Louis
    Thursday, December 25, 2008 4:21:00 PM  

    Its really not appropriate to call the well known poet Plath as American Naditha. I would like to oppose such a title for Plath

  • Be Happy
    Friday, December 26, 2008 7:28:00 AM  

    നല്ല പോലെ എഴുതിയിരിക്കുന്നു ഈ വിവരണം. അഭിനന്ദനങ്ങള്‍ ക്യഷ്‌ണ

    ഏകാന്ത പഥികന്‍, പ്ലാത്തിനെ നന്ദിതയോട് ഉപമിച്ചത് ഒട്ടും ശരിയായില്ല. ഞാനും ശക്തമായ് പ്രതിഷേധിക്കുന്നു.

  • ശരറാന്തല്‍
    Sunday, February 15, 2009 3:51:00 PM  

    നന്ദിതയെ പ്ലാത്തിനോട് എങ്ങനെ ചേര്‍ത്ത് വയ്ക്കാന്‍ കഴിയും. ഉറുമ്പിനെ ആനയാക്കാന്‍ ശ്രമിക്കുമ്പോലെ അല്ലേ അത്? ഒരു ദ്വൈതവ്യക്‌തിത്വത്തിന്റെ ഉടമയായ ഒരു വിഷാദരോഗി. കുറെ ആത്മഹത്യാകുറിപ്പുകള്‍, പ്രണയ നിരാശയുള്ള കുറെ ഡയറികുറിപ്പുകള്‍ കുറെ ദുരൂഹതകള്‍. നന്ദിത ഇത്രമാത്രം. പ്രണയരോഗികളും വിഷാദരോഗികളും ആണ് അധികവും നന്ദിതയുടെ ആരാധകരും. പ്ലാത്ത് ഇതൊന്നും അല്ല. വിഷാദരോഗിയാണന്ന് ലോകത്തോട് വിളിച്ചുപറയാന്‍ ധൈര്യം കാട്ടിയ പ്ലാത്തിന്റെ ആത്മഹത്യപോലും നന്ദിതയുമായി ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ല.